"സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/വിളക്കുമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വിളക്കുമരം | color=1 }} <center> <poem> മഹാമാര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 39: വരി 39:
| color=2
| color=2
}}
}}
{{Verified1|name= Anilkb| തരം=കവിത }}

20:38, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വിളക്കുമരം

മഹാമാരിതൻ കൊടുങ്കാറ്റ് ആഞ്ഞടിച്ചു
ലോകമെങ്ങും ഇരുൾ പരന്നു
ആനന്ദത്തിൻ പകലുകളെല്ലാം
ആമോദത്തിൻ രാത്രികളെല്ലാം
വിലാപത്തിൻ കൊടുങ്കാറ്റ് കൊണ്ടുപോയി.
ഒരോ പകലിലും കോടിജന്മങ്ങൾ തൻ-
മുറവിളി ഭൂവിലും മുഴങ്ങി നിന്നു
ഇരുളകറ്റാൻ ഈ ധരണിയിലെങ്ങും
പ്രകാശത്തിൻ കതിരുകൾ ചെരിഞ്ഞീടുമീ-
സുരഭില പുഷ്പങ്ങളെ ആരുമറിയാത്തതായിഭാവിച്ചു.
സ്വന്തങ്ങളെ മറന്ന് ആശകളെ വെടിഞ്ഞ്
മറ്റുള്ളവർക്കായി നൽകി - തന്നെ
തന്നെ സഹജനു പകുത്ത് നൽകി
ആയിരം പൂഴിത്തൻരികൾ എന്നും
പുതുജീവനാൽ നിറഞ്ഞിടുന്നു ദിനവും
നന്ദിചൊൽകാ മനുജാ നന്ദിചൊൽകാ
മറക്കരുതിവരെ നീ എന്നുമെന്നും-
നന്ദിയോടോർക്കാം ഈ വിളക്കുമരങ്ങളെ.

ആരോഗ്യപ്രവർത്തകർക്കായി സമർപ്പിക്കുന്നു...

ആൻ റൈസ
7 D സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത