മഹാമാരിതൻ കൊടുങ്കാറ്റ് ആഞ്ഞടിച്ചു
ലോകമെങ്ങും ഇരുൾ പരന്നു
ആനന്ദത്തിൻ പകലുകളെല്ലാം
ആമോദത്തിൻ രാത്രികളെല്ലാം
വിലാപത്തിൻ കൊടുങ്കാറ്റ് കൊണ്ടുപോയി.
ഒരോ പകലിലും കോടിജന്മങ്ങൾ തൻ-
മുറവിളി ഭൂവിലും മുഴങ്ങി നിന്നു
ഇരുളകറ്റാൻ ഈ ധരണിയിലെങ്ങും
പ്രകാശത്തിൻ കതിരുകൾ ചെരിഞ്ഞീടുമീ-
സുരഭില പുഷ്പങ്ങളെ ആരുമറിയാത്തതായിഭാവിച്ചു.
സ്വന്തങ്ങളെ മറന്ന് ആശകളെ വെടിഞ്ഞ്
മറ്റുള്ളവർക്കായി നൽകി - തന്നെ
തന്നെ സഹജനു പകുത്ത് നൽകി
ആയിരം പൂഴിത്തൻരികൾ എന്നും
പുതുജീവനാൽ നിറഞ്ഞിടുന്നു ദിനവും
നന്ദിചൊൽകാ മനുജാ നന്ദിചൊൽകാ
മറക്കരുതിവരെ നീ എന്നുമെന്നും-
നന്ദിയോടോർക്കാം ഈ വിളക്കുമരങ്ങളെ.