"കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നാടിന്റെ നന്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നാടിന്റെ നന്മ | color= 5 }} <p> ഒരു ഗ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

10:35, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നാടിന്റെ നന്മ

ഒരു ഗ്രാമത്തിൽ ഒരു കൊച്ചു കുട്ടി ഉണ്ടായിരുന്നു അവളുടെ പേര് അമ്മു അവൾക്ക് അച്ഛനും അമ്മയും അമ്മുമ്മയുമാണ് ഉള്ളത് അവളുടെ അച്ഛൻ പട്ടാളത്തിൽ ആയിരുന്നു. ജോലി എല്ലാ അവധിക്കും വരുമ്പോൾ അവൾക്ക് ധാരാളം സമ്മാനം കൊണ്ടുവരുമായിരുന്നു. അവളുടെ അമ്മുമ്മ അവൾക്ക് ധാരാളം കഥ പറഞ്ഞു കൊടുക്കും അത് കേട്ടാണ് അവൾ ഉറങ്ങുന്നത് അവളുടെ ജീവിതം വളരെ സന്തോഷം ആയിരുന്നു അമ്മുവിന് ഒരു വിഷമം മാത്രമെ ഉള്ളു അവളുടെ അച്ഛൻ അടുത്തില്ല. എന്നത് സ്കൂൾ വിട്ടു വന്നാൽ അവൾ എല്ലാം പ്രവർത്തനവും കഴിഞ്ഞത്തിന് ശേഷം അമ്മുമ്മയുമായി കളിക്കും ഒരു ദിവസം അമ്മ പറഞ്ഞു അച്ഛൻ നാളെ വരും എന്ന് അമ്മുവിന് സന്തോഷമായി അവൾ സ്കൂളിൽ എല്ലാവരോടും പറഞ്ഞു എന്റെ അച്ഛൻ വരുന്നുണ്ട് എന്ന് അങ്ങനെ പിറ്റേ ദിവസം സ്കൂളിൽ നിന്ന് വന്നപ്പോൾ വീട്ടിൽ നിറയെ ആളുകൾ അവൾക്ക് ഒന്നും മനസ്സിലായില്ല അപ്പോൾ അവൾ കണ്ടു വീടിന്റെ മുറ്റത്ത് ഒരു വലിയ പെട്ടി അതിന് മുകളിൽ നിറയെ പുഷ്പം അമ്മുവിനെ ആരോ വന്ന് കൂട്ടികൊണ്ടു പോയി അമ്മുവിന്റെ അമ്മയും അമ്മുമ്മയും എല്ലാവരും ഉറക്കെ കരയുന്നു അപ്പോളാണ് അവൾക്ക് മനസിലായത് എന്റെ അച്ഛൻ യുദ്ധത്തിൽ മരിച്ചിരിക്കുന്നു ഇനി അവളുടെ അച്ഛൻ സമ്മാനം കൊണ്ട് വരില്ല എന്ന് അവൾ അന്ന് ഒരുപാട് സങ്കടപെട്ടു അവൾ കളിക്കാതെ സങ്കടപെട്ട് ഇരുന്നപ്പോൾ അമ്മുവിനോട് അമ്മുമ്മ പറഞ്ഞു സങ്കടം വേണ്ട മോളെ അച്ഛൻ നമ്മുടെ നാടിനുവേണ്ടിയാണ് ജീവൻ വെടിഞ്ഞത് നിനക്ക് അഭിമാനിക്കാം നിന്റെ അച്ഛൻ ഒരു ധീര യോദ്ധാവ് ആണ് ഭാരത മാതാ കി ജെയ്‌ .

സാരംഗ് ടി വി
മൂന്നാം ക്ലാസ്സ് കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂ‍‍ർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ