"രാമഗുരു യു പി സ്കൂൾ/അക്ഷരവൃക്ഷം/തോൽക്കില്ല നാം നിൻ്റെ മുന്നിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=തോൽക്കില്ല നാം നിൻ്റെ മുന്നി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 36: വരി 36:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sindhuarakkan|തരം=കവിത}}

16:55, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തോൽക്കില്ല നാം നിൻ്റെ മുന്നിൽ

ഒരു കുഞ്ഞു കനലായ് നീയെത്തി പിന്നെയീ
ലോകത്ത് മുഴുവനും തീയായ് പടർന്നു
എത്ര ശ്രമിച്ചിട്ടുമണയ്ക്കുവാൻ കഴിയാത്ത
നിന്നെ ഭയപ്പെട്ടിരുന്നു ഞങ്ങൾ
ലോകത്തെ മുഴുവനും നീ നശിപ്പിക്കുമെ-
ന്നോർത്തിരിക്കാത്തൊരു ദിവസമില്ല
ഭൂമിയെ മുഴുവനും ശവകുടീരങ്ങളായ്
മാറ്റുകയെന്നതോ നിൻ്റെ ചിന്ത
നിന്നെ ഭയപ്പെട്ടിരുന്ന നാളിത്രയും
ഓർത്തില്ല ഞങ്ങളൊരു കാര്യങ്ങളും
ഭയമല്ല വേണ്ട തീ ക രു ത ലാ ണ്
പ്രതിരോധമാണ് നമുക്കു രക്ഷ
നമുക്കായ് ജീവിതം മാറ്റിവച്ച
ഒരു പാട് പേരുണ്ടിന്നീ ഊഴിയിൽ
ഒരു നിമിഷം നമുക്കവരെയോർക്കാം
അവരുടെ നന്മക്കായ് പ്രാർത്ഥിച്ചിടാം
കരുതലോടെ ജീവിച്ചിടാം നമുക്കീ ഭൂമിയിൽ
തോൽപ്പിച്ചിടാമീ മഹാവ്യാധിയെ
രക്ഷിച്ചിടാമിന്നീ ഭൂമിയെ
രക്ഷിച്ചിടാമിന്നീ ഭൂമിയെ
 

ശ്രീനന്ദ എം
7 A രാമഗുരു യു പി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത