ഒരു കുഞ്ഞു കനലായ് നീയെത്തി പിന്നെയീ
ലോകത്ത് മുഴുവനും തീയായ് പടർന്നു
എത്ര ശ്രമിച്ചിട്ടുമണയ്ക്കുവാൻ കഴിയാത്ത
നിന്നെ ഭയപ്പെട്ടിരുന്നു ഞങ്ങൾ
ലോകത്തെ മുഴുവനും നീ നശിപ്പിക്കുമെ-
ന്നോർത്തിരിക്കാത്തൊരു ദിവസമില്ല
ഭൂമിയെ മുഴുവനും ശവകുടീരങ്ങളായ്
മാറ്റുകയെന്നതോ നിൻ്റെ ചിന്ത
നിന്നെ ഭയപ്പെട്ടിരുന്ന നാളിത്രയും
ഓർത്തില്ല ഞങ്ങളൊരു കാര്യങ്ങളും
ഭയമല്ല വേണ്ട തീ ക രു ത ലാ ണ്
പ്രതിരോധമാണ് നമുക്കു രക്ഷ
നമുക്കായ് ജീവിതം മാറ്റിവച്ച
ഒരു പാട് പേരുണ്ടിന്നീ ഊഴിയിൽ
ഒരു നിമിഷം നമുക്കവരെയോർക്കാം
അവരുടെ നന്മക്കായ് പ്രാർത്ഥിച്ചിടാം
കരുതലോടെ ജീവിച്ചിടാം നമുക്കീ ഭൂമിയിൽ
തോൽപ്പിച്ചിടാമീ മഹാവ്യാധിയെ
രക്ഷിച്ചിടാമിന്നീ ഭൂമിയെ
രക്ഷിച്ചിടാമിന്നീ ഭൂമിയെ