"സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 28: വരി 28:
| color= 5
| color= 5
}}
}}
{{Verified|name=sreejithkoiloth}}
{{Verified|name=sreejithkoiloth| തരം= ലേഖനം}}

22:25, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

ശുചിത്വം എന്നും മനുഷ്യ ജീവിതത്തിൽ പ്രസക്തമാണ്. പ്രത്യേകിച്ചും കൊറോണ വൈറസ് അഥവാ കോവിഡ്-19 എന്ന മഹാമാരിയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത്. രോഗപ്രതിരോധ ത്തിൽ ശുചിത്വത്തിന് വളരെ വലിയ പങ്കുണ്ട്.

ശുചിത്വത്തിൽ വ്യക്തിശുചിത്വവും സാമൂഹ്യ ശുചിത്വവും ഉൾപ്പെടുന്നുണ്ട്. വ്യക്തിശുചിത്വം ഓരോരുത്തരുടെയും ദിനചര്യയുടെ ഭാഗമായി കഴിഞ്ഞതാണ് .സ്വന്തം ശരീരത്തെ വൃത്തിയായി വയ്ക്കുക എന്ന് വ്യക്ത്തി ശുചിത്വത്തെ ചുരുക്കാം.

കൊറോണ വൈറസിൻെ്‌റ വ്യാപന സമയത്ത് നാം ശീലിച്ച പ്രധാനപ്പെട്ട ഒരു ശീലമാണ് ഇടക്കിടെയുള്ള കൈകഴുകൽ.സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് 20സെക്കൻഡ് നീളുന്ന വിദഗ്ധമായ കൈകഴുകലിലൂടെ വൈറസിനെ തുരത്താനാകുമെന്ന് ശാസ്ത്രം കണ്ടുപിടിച്ചു കഴിഞ്ഞു. ഈ അവസരത്തിൽ മാത്രമല്ല ജീവിതത്തിൽ എന്നും കൂടെ കൊണ്ടുപോകേണ്ട ഒരു ശീലമാണ് ഇത്. പൊതുസ്ഥലത്ത് ഇറങ്ങുമ്പോൾ മാസ്ക്ക് ധരിക്കുവാനും അനാവശ്യമായി മൂക്ക് കണ്ണ് എന്നിവിടങ്ങളിൽ സ്പർശിക്കാതിരിക്കാനും ഈ കൊറോണ കാലം നമ്മെ പഠിപ്പിച്ചു. ശുചിത്വം എന്തായിരിക്കണമെന്ന് ഇക്കാലം നമ്മെ പഠിപ്പിച്ചു.

ഇനി സാമൂഹ്യ ശുചിത്വത്തെ വിശകലനം ചെയ്യാം. എന്താണ് സാമൂഹ്യശുചിത്വം? സമൂഹത്തെ വൃത്തിയായി അല്ലെങ്കിൽ മലിനമാകാതെ സൂക്ഷിക്കുക. നാം ഓരോ വർഷവും പ്രകൃതിയിലേക്ക് തള്ളുന്ന കോടിക്കണക്കിന് മാലിന്യങ്ങൾ കൂടി കിടന്നു പല രോഗവാഹകരെയും രോഗാണുക്കളെയും സൃഷ്ടിക്കുന്നു.സാമൂഹ്യ ശുചിത്വം നാം പാലിക്കേണ്ടതാണ് അല്ലെങ്കിൽ രോഗപ്രതിരോധത്തിനായി അത് പാലിക്കപ്പെടേണ്ടതായി വരുന്നു. പിന്നെ വ്യക്തികൾക്ക് സമൂഹശുചിത്വത്തിൽ പലതരത്തിൽ ഏർപ്പെടാം. മാലിന്യസംസ്കരണം പ്രധാനപ്പെട്ട ഒന്നാണ്. മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കാതിരിക്കുന്നതിലൂടെ വായുമലിനീകരണം തടയാനാകും. സ്വന്തം വീട്ടിലെ മാലിന്യം സ്വയം സംസ്കരിക്കുക എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്വമായി കണക്കാക്കുക. പൊതുസ്ഥലങ്ങളിൽ നിന്ന് ചുമക്കുകയോ തുമ്മുകയോ ചെയുമ്പോൾ തൂവാല,കർച്ചീഫ് ഉപയോഗിച്ച് മുഖം മറയ്ക്കുക എന്നതും പ്രധാനമാണ്. വായുവിൽ കൂടി പകരുന്നതാണ് ചില സാക്രമിക രോഗങ്ങളെങ്കിലും എന്നിരിക്കെ ഇതിനു പ്രസക്തിയേറുന്നു. പൊതുസ്ഥലങ്ങളിൽ തുപ്പുകയോ ഒന്നും ചെയ്യാതിരിക്കുന്നതിലൂടെ രോഗവ്യാപനം തടയാനാകും.കാരണം,സ്രവങ്ങളിലാണ് പലപ്പോഴും രോഗകാരികൾ ഉണ്ടാവുക.

ഭാരതം സമൂഹശുചിത്വത്തിനായി നൽകിയ സംഭാവനകൾ വളരെ വലുതാണ്. വായ്മുട്ടിക്കാതെ കുപ്പികളിൽ നിന്നും വെള്ളം കുടിക്കുന്നതും ആലിംഗനങ്ങൾ ഒഴിവാക്കുന്നതും മരണം പോലുള്ള ചടങ്ങുകൾക്ക് ശേഷം കുളിക്കുന്നതും പോലുള്ള ശീലങ്ങൾ രോഗവ്യാപനം തടയുന്നതിന് സഹായകമാണ്. ഈ കൊറോണ കാലത്ത് ഇത്തരം ശീലങ്ങൾ തിരികെ വന്നിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

പൊതുസ്ഥലങ്ങളിൽ ആയാലും സ്വന്തം വീടുകളിൽ ആയാലും ശുചിമുറികൾ ഉപയോഗിക്കുക.അങ്ങനെ പല രീതികളിൽ സാമൂഹ്യശുചിത്വവും നമുക്ക് ശീലമാക്കാം.

പ്രയോഗത്തിൽ അന്യമെങ്കിലും പ്രവൃത്തിയിൽ നമുക്ക് ഏറെ പരിചയമുള്ളതാണ് ഇൻഫോർമേഷൻ ഹൈജീൻ അഥവാ വിവര ശുചിത്വം.കൊറോണ പടർന്നു തുടങ്ങിയ കാലം മുതൽ ഈ പദം നാം കേട്ടുതുടങ്ങിയതാണ്.

വ്യാജ വാർത്തകളുടെ പ്രചരണം. നാമോരോരുത്തരും അറിഞ്ഞോ അറിയാതെയോ അതിൽ പങ്കുചേരുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ നമ്മിലേക്കെത്തുന്ന വിവരങ്ങളുടെ ഉറവിടം ശരിയാണോ അല്ലെങ്കിൽ കൃത്യമാണോ എന്ന് ഉറപ്പാക്കിയ ശേഷം മാത്രം അത് മറ്റുള്ളവരുമായി പങ്കുവെക്കുക.

ഈ കൊറോണ കാലത്ത് വ്യാജവാർത്തകൾ നമ്മുടെ സമൂഹമാധ്യമങ്ങളിലൂടെ വളരെയധികം വന്നു പോകുന്നുണ്ട് .അതുകൊണ്ടുതന്നെ വിവരങ്ങൾ പങ്കുവെക്കുന്നത് മുൻപ് ശ്രദ്ധിച്ച് ,ഉറപ്പുവരുത്തിയശേഷം മാത്രം പങ്കുവയ്ക്കുക.

ശുചിത്വത്തെക്കുറിച്ച് വിശദമായി തന്നെ നാം വിശകലനം ചെയ്തു. പേർസണൽ ഹൈജീൻ അഥവാ വ്യക്തിശുചിത്വം,സോഷ്യൽ ഹൈജീൻ അഥവാ സാമൂഹ്യശുചിത്വം,ഇൻഫർമേഷൻ ഹൈജീൻ അഥവാ വിവര ശുചിത്വവും.

ശുചിത്വം- രോഗങ്ങളെ പ്രതിരോധിക്കുന്നതിനും സ്വയം ആരോഗ്യവാനായി ഇരിക്കുന്നതിനും വളരെ ആവശ്യമായ ഒന്നാണ്. എല്ലായിപ്പോഴും ശുചിയായി ഇരിക്കുന്നത് ആരോഗ്യത്തിലേക്കുള്ള വാതിൽ തന്നെയാണ് .പരിസ്ഥിതി ശുചീകരണവും,രോഗപ്രതിരോധവും,ശുചിത്വവും എല്ലാം നമ്മെ നയിക്കുന്നത് ശാരീരിക ആരോഗ്യം എന്ന വാതിലിലേക്ക് തന്നെയാണ്.

നമുക്ക് വിവേകമുള്ളവർ ആയി ജീവിക്കാം. ആരോഗ്യപൂർണ്ണമായ ഒരു സമൂഹത്തെ നമുക്ക് പ്രത്യാശിക്കാം. മികച്ച ഒരു സമൂഹത്തെ നമുക്ക് വരുംകാലങ്ങളിൽ കണ്ണുതുറന്നു കാണാം. ശുചിത്വ ബോധവും വ്യക്തിത്വ ബോധവുമുള്ള ഒരു സമൂഹത്തിനായി നമുക്ക് കൺതുറന്ന് കാത്തിരിക്കാം.

നന്ദന അനിൽകുമാർ
10 B സെന്റ് മേരീസ് ജി എച്ച് എസ് എസ് പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം