"സെന്റ് സേവ്യേ‍ഴ്സ് എച്ച് എസ് മിത്രക്കരി/അക്ഷരവൃക്ഷം/പൊട്ടിച്ചിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൊട്ടിച്ചിരി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 15: വരി 15:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  സെന്റ് സേവിയേഴ്‌സ് ഹൈസ്കൂൾ മിത്രക്കരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സെന്റ് സേവ്യർ എച്ച് എസ് മിത്രക്കരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 46068
| സ്കൂൾ കോഡ്= 46068
| ഉപജില്ല=  തലവടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തലവടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 22: വരി 22:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair}}

17:05, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൊട്ടിച്ചിരി


രുട്ടു .അന്ധമായ ഭീകരമായ ഇരുട്ടു .അവൻ അകന്നു തുറന്നതു അതിലേകയിരുന്നു .മനം മടുപ്പിക്കുന്ന അടഞ്ഞു കിടക്കുന്ന മുറിയിലെ ഗന്ധം അസഹ്യമായി തോന്നി .എന്താണ് സംഭവിച്ചത് ?ഒന്നുറങ്ങി എന്നിട്ടപ്പോഴേക്കും അവൻ പതുകെ അടച്ചിട്ട ജനലോരത്തേക്കു നീങ്ങി .തെരുവുകൾ വിജനമായിരിക്കുന്നു .ശ്മശാനമൂകത താളം കെട്ടി നില്കുന്നു .എല്ലാ പോലും അനങ്ങുന്നില്ല .ധ്യാനത്തിലെന്നപോലെ ഉറങ്ങിയ കെട്ടിടസമുച്ചയങ്ങൾ. അഹങ്കരിച്ചിരുന്നു എല്ലാത്തിനും മീതെയാണ് തന്റെ സ്ഥാനമെന്ന് .പണം കൊണ്ട് എല്ലാം നേടാൻ കഴിയുമെന്നും .എന്നാൽ നഗ്നനേത്രങ്ങൾ കൊണ്ട് പോലും കാണാൻ സാധിക്കാത്ത ഒരു സൂഷ്മാണുവിനു ലോകത്തെ മുഴുവൻ നിശ്ചലമാക്കുവാൻ ആകുമെന്നു കരുതിയില്ല .
ഒരു ദീർഘനിശ്വാസത്തോടെ അയാൾ പതുകെ അവിടുന്ന് നീങ്ങി .വിശാലമായ വരാന്തയിലേക്ക് നീങ്ങി .ഇതുവരെ ഇല്ലാത്ത ഒരു പ്രതേകത പ്രകൃതി എങ്ങും. ശ്വസിക്കുന്ന വായുവിന് പോലും മാധുര്യം .തൊടിയിൽ നിന്ന് ഓടിപ്പോയ കുഞ്ഞി കുരുവികളും അണ്ണനും തുമ്പികളും തിരിച്ചുവന്നിരിക്കുന്നു .സ്വാർത്ഥനായ മനുഷ്യൻ നാലുചുവരുകൾക്കുള്ളിൽ തളച്ചപ്പോഴുണ്ടായ മാറ്റം .സഹജീവികളോട് പോലും അനുകമ്പ ഇല്ലാത്ത അവന്നു ഏതോ ഒരു ശക്തി കൊടുത്ത തിരിച്ചറിവല്ലേ ഇതു .അതുവരെ ഉണ്ടായിരുന്ന ശ്വാസം മുട്ടൽ കുറയുന്നതായി അയാൾക്കു അനുഭവപെട്ടു.
അടുത്തടുത്ത് കിടക്കുന്ന ആരാധനാലയങ്ങളിലും ദർശനം കൊടുക്കാൻ കഴിയാത്ത മുറികൾക്കുള്ളിൽ ആയിപോയ ആൾ ദൈവങ്ങൾക്കും ഒന്നും ചെയ്യാനാവില്ല എന്ന് ഓർത്തപ്പോൾ അയാൾക്കു ചിരി വന്നു. സർവ്വവ്യാപിയായ ഈശ്വരനെ നാലുചുവരുകൾക്കുള്ളിൽ തളച്ചിട്ടു കോടികൾ വരുന്ന മനുഷ്യന് തിരിച്ചു എട്ടിന്റെ പണി കൊടുത്തതാവും .അയാളുടെപുഞ്ചിരി പൊട്ടിച്ചിരിയായി മാറി .അകത്തുനിന്നു ഫോണിന്റെ നിലക്കാത്ത ശബ്ദം .കുട്ടികളിൽ ഒരാൾ അതെടുത്തുകൊണ്ടു തന്റെ അടുത്ത് വന്നപ്പോഴും അയാൾ നിസ്സഹായനായ മനുഷ്യനെ അവന്റെ അഹങ്കാരത്തെ ഓർത്തു പൊട്ടിച്ചിരിച്ചു നില്കുന്നുണ്ടായിരുന്നു .താളാത്മകമായ എന്നാൽ ഭ്രാന്തമായ ആ ചിരി അവിടെങ്ങും തളം കെട്ടി നിന്നു .

കൃഷ്ണവേണി പി ആർ
9A സെന്റ് സേവ്യർ എച്ച് എസ് മിത്രക്കരി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]