സെന്റ് സേവ്യേ‍ഴ്സ് എച്ച് എസ് മിത്രക്കരി/അക്ഷരവൃക്ഷം/പൊട്ടിച്ചിരി

Schoolwiki സംരംഭത്തിൽ നിന്ന്
പൊട്ടിച്ചിരി


രുട്ടു .അന്ധമായ ഭീകരമായ ഇരുട്ടു .അവൻ കണ്ണുതുറന്നത് അതിലേകയിരുന്നു .മനം മടുപ്പിക്കുന്ന അടഞ്ഞു കിടക്കുന്ന മുറിയിലെ ഗന്ധം അസഹ്യമായി തോന്നി .എന്താണ് സംഭവിച്ചത് ?ഒന്നുറങ്ങി എണീറ്റപ്പോഴേക്കും .അവൻ പതുകെ അടച്ചിട്ട ജനലോരത്തേക്കു നീങ്ങി .തെരുവുകൾ വിജനമായിരിക്കുന്നു .ശ്മശാനമൂകത തളം കെട്ടി നില്കുന്നു .ഇല പോലും അനങ്ങുന്നില്ല .ധ്യാനത്തിലെന്നപോലെ ഉറങ്ങിയ കെട്ടിടസമുച്ചയങ്ങൾ. അഹങ്കരിച്ചിരുന്നു എല്ലാത്തിനും മീതെയാണ് തന്റെ സ്ഥാനമെന്ന് .പണം കൊണ്ട് എല്ലാം നേടാൻ കഴിയുമെന്നും .എന്നാൽ നഗ്നനേത്രങ്ങൾ കൊണ്ട് പോലും കാണാൻ സാധിക്കാത്ത ഒരു സൂഷ്മാണുവിനു ലോകത്തെ മുഴുവൻ നിശ്ചലമാക്കുവാൻ ആകുമെന്നു കരുതിയില്ല .
ഒരു ദീർഘനിശ്വാസത്തോടെ അയാൾ പതുകെ അവിടുന്ന് നീങ്ങി .വിശാലമായ വരാന്തയിലേക്ക് നീങ്ങി .ഇതുവരെ ഇല്ലാത്ത ഒരു പ്രതേകത പ്രകൃതി എങ്ങും. ശ്വസിക്കുന്ന വായുവിന് പോലും മാധുര്യം .തൊടിയിൽ നിന്ന് ഓടിപ്പോയ കുഞ്ഞി കുരുവികളും അണ്ണനും തുമ്പികളും തിരിച്ചുവന്നിരിക്കുന്നു .സ്വാർത്ഥനായ മനുഷ്യൻ നാലുചുവരുകൾക്കുള്ളിൽ തളച്ചപ്പോഴുണ്ടായ മാറ്റം .സഹജീവികളോട് പോലും അനുകമ്പ ഇല്ലാത്ത അവന്നു ഏതോ ഒരു ശക്തി കൊടുത്ത തിരിച്ചറിവല്ലേ ഇതു .അതുവരെ ഉണ്ടായിരുന്ന ശ്വാസം മുട്ടൽ കുറയുന്നതായി അയാൾക്കു അനുഭവപെട്ടു.
അടുത്തടുത്ത് കിടക്കുന്ന ആരാധനാലയങ്ങളിലും ദർശനം കൊടുക്കാൻ കഴിയാത്ത മുറികൾക്കുള്ളിൽ ആയിപോയ ആൾ ദൈവങ്ങൾക്കും ഒന്നും ചെയ്യാനാവില്ല എന്ന് ഓർത്തപ്പോൾ അയാൾക്കു ചിരി വന്നു. സർവ്വവ്യാപിയായ ഈശ്വരനെ നാലുചുവരുകൾക്കുള്ളിൽ തളച്ചിട്ടു കോടികൾ വരുന്ന മനുഷ്യന് തിരിച്ചു എട്ടിന്റെ പണി കൊടുത്തതാവും .അയാളുടെപുഞ്ചിരി പൊട്ടിച്ചിരിയായി മാറി .അകത്തുനിന്നു ഫോണിന്റെ നിലക്കാത്ത ശബ്ദം .കുട്ടികളിൽ ഒരാൾ അതെടുത്തുകൊണ്ടു തന്റെ അടുത്ത് വന്നപ്പോഴും അയാൾ നിസ്സഹായനായ മനുഷ്യനെ അവന്റെ അഹങ്കാരത്തെ ഓർത്തു പൊട്ടിച്ചിരിച്ചു നില്കുന്നുണ്ടായിരുന്നു .താളാത്മകമായ എന്നാൽ ഭ്രാന്തമായ ആ ചിരി അവിടെങ്ങും തളം കെട്ടി നിന്നു .

കൃഷ്ണവേണി പി ആർ
9A സെന്റ് സേവ്യർ എച്ച് എസ് മിത്രക്കരി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 10/ 2024 >> രചനാവിഭാഗം - കഥ