"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/സുരക്ഷ തൻ കവചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  സുരക്ഷ തൻ കവചം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  സുരക്ഷ തൻ കവചം    
| color=  2       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    
}}
<center> <poem>
<center> <poem>
നിറഞ്ഞങ്ങു തുളുമ്പുന്നു വേനൽ മഴ
നിറഞ്ഞങ്ങു തുളുമ്പുന്നു വേനൽ മഴ

11:28, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

{{BoxTop1 | തലക്കെട്ട്= സുരക്ഷ തൻ കവചം | color= 2

നിറഞ്ഞങ്ങു തുളുമ്പുന്നു വേനൽ മഴ
അറിഞ്ഞങ്ങു വിളയുന്ന കോവിഡുമായ്
മല്ലടിച്ചീടുന്നു ജനമിതിന്നു,
തകർത്തീടും കോവിഡേ നിന്നേ ഞങ്ങൾ
ആരുനീ ആരുനീ ആരുനീയോ
ആരുനീയായാലുമൊന്നുമില്ല
ചെറുത്തങ്ങുനിൽക്കുന്ന നാടിതാണ്.
അറിയുക ഭീരുവേ നീ ധീരതവാഴുന്ന നാടിത്
ഒറ്റയ്ക്കു നീയിതുയെന്തുചെയ്യും ഹാ !
ഞങ്ങൾ തൻ ഒരുമയെ തകർക്കുവാനായ്
ജനിക്കണം രോഗമേ നീ വേറെയായ്
ഒരുമ തൻ ചങ്ങല കോർത്തു ഞങ്ങൾ
തുരത്തിടും നിന്നയീ ലോകത്തുനിന്നും
പടരാൻ തുനിയേണ്ട പറന്നീടാമേ....
ചവിട്ടിപ്പറപ്പിക്കും നിന്നെ ഞങ്ങൾ, കൊറോണയെ
പൊറോട്ടപോൽ പരത്തിടും നാടാണിത്
കാണുക ഞങ്ങൾ തൻ സൈന്യത്തിനേ
ഞങ്ങൾ തൻ മന്ത്രിയും കൂടെയുണ്ട്,
ജില്ലാധികാരിയും കൂട്ടിനുണ്ട്.
തലകുത്തി നിന്നൊരാ പനിപോലുമേ
ഭയന്നങ്ങു ഓടിയ നാടാണിത്.
ആരോഗ്യമുള്ളൊരാ മന്ത്രിയുണ്ട്
ധൈര്യം പകർന്നീടാൻ ജില്ലതൻ തലവനുണ്ട്
സംരക്ഷണത്തിനായ് ഭടൻമാരുമുണ്ട്
വൈദ്യം പഠിച്ച ഡോക്ടർമാരുമുണ്ട്.
വരിക നീയാവുകിൽ, മരണം സുനിശ്ചിതം
നിന്നുടേത്, തകർത്തീടും നിന്നുടെ ചങ്ങലകൾ
ഞങ്ങൾ തൻ കവചത്തിനാൽ,
സുരക്ഷ തൻ കവചത്തിനാൽ.

അനുജ എസ് മോഹൻ
11 A എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറൻമുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത