"പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
പാലക്കാടിന്‍റെ മാത്രമല്ല, കേരളത്തിന്‍റെ മൊത്തം സൌന്ദര്യമാണ് നെല്ലിയാമ്പതി മലനിരകള്‍. പാലക്കാട് ജില്ലയിലെ നെന്‍മാറയില്‍ നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള യാത്ര നയനാനന്ദകരമാണ്. ഹെയര്‍പിന്‍ വളവുകളോട് കൂടിയ കയറ്റം കയറി ഇവിടെയെത്തുമ്പോള്‍ സ്വര്‍ഗ്ഗീയ അനുഭൂതിയാണ്. അക്ഷരാര്‍ഥത്തില്‍ കേരളത്തിന്‍റെ ഊട്ടിയാണ് നെല്ലിയാമ്പതി. | പാലക്കാടിന്‍റെ മാത്രമല്ല, കേരളത്തിന്‍റെ മൊത്തം സൌന്ദര്യമാണ് നെല്ലിയാമ്പതി മലനിരകള്‍. പാലക്കാട് ജില്ലയിലെ നെന്‍മാറയില്‍ നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള യാത്ര നയനാനന്ദകരമാണ്. ഹെയര്‍പിന്‍ വളവുകളോട് കൂടിയ കയറ്റം കയറി ഇവിടെയെത്തുമ്പോള്‍ സ്വര്‍ഗ്ഗീയ അനുഭൂതിയാണ്. അക്ഷരാര്‍ഥത്തില്‍ കേരളത്തിന്‍റെ ഊട്ടിയാണ് നെല്ലിയാമ്പതി. | ||
[[ചിത്രം:Manbara.jpg|350px]] | [[ചിത്രം:Manbara.jpg|350px]] [[ചിത്രം:Manbara1.jpg|300px]] | ||
467 മീറ്റര്‍ മുതല്‍ 1572 മീറ്റര്‍ വരെ ഉയരമുള്ള കോടമഞ്ഞ് പുതച്ച മലനിരകള്‍ രാജപ്രൌഡിയോടെ തല ഉയര്‍ത്തി നില്‍ക്കുന്നത് ഇവിടെ കാണാം. മലനിരകളിലെ പച്ചപ്പിനെ മഞ്ഞുമൂടിയപ്പോള്‍ ആകാശവും ഭൂമിയും ഒന്നായപോലെയാണ് സഞ്ചാരികള്‍ക്ക് അനുഭവവേദ്യമാകുക. കേരളത്തില്‍ ഓറഞ്ച് തോട്ടമുള്ള ഒരേയൊരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് നെല്ലിയാമ്പതി. നെല്ലിയാമ്പതിയിലേക്കുള്ള യാത്രയില്‍ ഇത്തരത്തിലുള്ള നിരവധി സ്വകാര്യ ഓറഞ്ച് തോട്ടങ്ങള്‍ നമുക്ക് കാണാനാകും. | 467 മീറ്റര്‍ മുതല്‍ 1572 മീറ്റര്‍ വരെ ഉയരമുള്ള കോടമഞ്ഞ് പുതച്ച മലനിരകള്‍ രാജപ്രൌഡിയോടെ തല ഉയര്‍ത്തി നില്‍ക്കുന്നത് ഇവിടെ കാണാം. മലനിരകളിലെ പച്ചപ്പിനെ മഞ്ഞുമൂടിയപ്പോള്‍ ആകാശവും ഭൂമിയും ഒന്നായപോലെയാണ് സഞ്ചാരികള്‍ക്ക് അനുഭവവേദ്യമാകുക. കേരളത്തില്‍ ഓറഞ്ച് തോട്ടമുള്ള ഒരേയൊരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് നെല്ലിയാമ്പതി. നെല്ലിയാമ്പതിയിലേക്കുള്ള യാത്രയില്‍ ഇത്തരത്തിലുള്ള നിരവധി സ്വകാര്യ ഓറഞ്ച് തോട്ടങ്ങള്‍ നമുക്ക് കാണാനാകും. |
01:20, 12 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
പാലക്കാട്
പാലക്കാട് കേരളത്തിലെ ഒരു ജില്ലയാണ്. ആസ്ഥാനം പാലക്കാട് നഗരം. കേരളത്തിലെ ഏറ്റവും വലിയ ജില്ലയാണ് ഇത്. 2006 ലാണ് പാലക്കാടിന് ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ചത്. അതിനു മുന്‍പ് ഇടുക്കി ജില്ല ആയിരുന്നു കേരളത്തിലെ ഏറ്റവും വലിയ ജില്ല. ഇടുക്കി ജില്ലയിലെ കൂട്ടമ്പുഴ പഞ്ചായത്ത് എറണാകുളം ജില്ലയോട് ചേര്‍ത്തതോടെയാണ് ഇടുക്കി ജില്ലയ്ക് ഒന്നാം സ്ഥാനം നഷ്ടപെട്ടത്. തെക്ക് തൃശ്ശൂര്‍, വടക്ക് മലപ്പുറം, കിഴക്ക് തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ജില്ല എന്നിവയാണ് സമീപ ജില്ലകള്‍. ഭാരതപ്പുഴയാണ് പ്രധാന നദി. പശ്ചിമ ഘട്ടത്തിലെഏക കവാടം പാലക്കാട് ജില്ലയിലെ വാളയാര്‍ ചുരമാണ്. ഈ ചുരത്തിന്റെ സാന്നിധ്യം മൂലം കേരളത്തിലെ ഇതര ജില്ലകളില്‍ നിന്നു വ്യത്യസ്തമായി ഇവിടെ തമിഴ്‌നാട്ടിലേതുപോലെ വരണ്ട കാലാവസ്ഥയാണ്. കേരളപ്പിറവിക്കു മുന്‍പ് ഈ ജില്ല മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു.
ചരിത്രം
നെടുംപൊറൈയൂര്‍ സ്വരൂപമായിരുന്നു ആദ്യ പാലക്കാട് രാജകുടുംബം. എ. ഡി. ഒന്നാം നൂറ്റാണ്ടില്‍ 'പൊറൈനാട്' എന്നായിരുന്നു പാലക്കാടിന്റെ പേര് 1363-ല്‍ കോഴിക്കോട് സാമൂതിരി പാലക്കാട് പിടിച്ചടക്കി. പാലക്കാട് രാജാവ് കോമി അച്ചന്‍ മൈസൂര്‍രാജാവിന്റെ സഹായം തേടി. മൈസൂര്‍ സൈന്യം വന്നപ്പോഴേക്കും സാമൂതിരി നാടുവിട്ടു. പിന്നീട് ഹൈദരാലി പാലക്കാട് പിടിച്ചു. ഹൈദരാലിയുടെ പുത്രന്‍ ടിപ്പു സുല്‍ത്താന്‍ 1766-77 കാലത്ത് നിര്‍മിച്ചതാണ് ഇന്നു കാണുന്ന പാലക്കാട് കോട്ട. സാമൂതിരിയും ബ്രിട്ടീഷുകാരും ചേര്‍ന്ന് 1783-ല്‍ ഈ കോട്ട പിടിച്ചെടുത്തെങ്കിലും ടിപ്പു സൈന്യവുമായി വന്നപ്പോള്‍ സാമൂതിരി പിന്‍മാറി. ടിപ്പുവും ഇംഗ്ലീഷുകാരും തമ്മില്‍ നടന്ന യുദ്ധത്തേത്തുടര്‍ന്ന് 1792-ല്‍ പാലക്കാട് ബ്രിട്ടീഷ് അധീനതയിലായി.
ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് ദേശത്തിന് കീഴിലെ മലബാര്‍ ജില്ലയുടെ ഭാഗമായിരുന്നു പാലക്കാട്. സ്വാതന്ത്യത്തിന് ശേഷം അത് മദ്രാസ് സംസ്ഥാനത്തിന് കീഴിലായി. 1956ല്‍ കേരളം രൂപീകൃതമായപ്പൊള്‍ സംസ്ഥാനത്തിന് കീഴിലെ ഒരു പ്രത്യേക ജില്ലയായി പാലക്കാട് മാറ്റപ്പെട്ടു. 1957 ജനുവരി ഒന്നിനാണ് പാലക്കാട് ജില്ല രൂപം കൊണ്ടത്. അന്നത്തെ മലബാര്‍ ജില്ലയെ മൂന്നായി വിഭജിച്ച് പാലക്കാട്, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകള്‍ രൂപവത്കരിക്കുകയായിരുനു. അന്ന് തൃശൂര്‍ ജില്ലയിലായിരുന്ന ചിറ്റൂര്‍ താലൂക്ക് പാലക്കാടിനൊപ്പം ചേര്‍ക്കുകയും മലബാറിന്റെ ഭാഗമായിരുന്ന ചാവക്കാട് തൃശൂരിനു കൊടുക്കുകയും ചെയ്തു.
കേരളത്തിന്റെ ഏറ്റവും പുരാതനവും സമ്പന്നവുമായ സാംസ്കാരിക പൈതൃകം എന്ന ഖ്യാതി പാലക്കാടിനുണ്ട്.
നെല്ലിയാമ്പതി
പാലക്കാടിന്‍റെ മാത്രമല്ല, കേരളത്തിന്‍റെ മൊത്തം സൌന്ദര്യമാണ് നെല്ലിയാമ്പതി മലനിരകള്‍. പാലക്കാട് ജില്ലയിലെ നെന്‍മാറയില്‍ നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള യാത്ര നയനാനന്ദകരമാണ്. ഹെയര്‍പിന്‍ വളവുകളോട് കൂടിയ കയറ്റം കയറി ഇവിടെയെത്തുമ്പോള്‍ സ്വര്‍ഗ്ഗീയ അനുഭൂതിയാണ്. അക്ഷരാര്‍ഥത്തില്‍ കേരളത്തിന്‍റെ ഊട്ടിയാണ് നെല്ലിയാമ്പതി.
467 മീറ്റര്‍ മുതല്‍ 1572 മീറ്റര്‍ വരെ ഉയരമുള്ള കോടമഞ്ഞ് പുതച്ച മലനിരകള്‍ രാജപ്രൌഡിയോടെ തല ഉയര്‍ത്തി നില്‍ക്കുന്നത് ഇവിടെ കാണാം. മലനിരകളിലെ പച്ചപ്പിനെ മഞ്ഞുമൂടിയപ്പോള്‍ ആകാശവും ഭൂമിയും ഒന്നായപോലെയാണ് സഞ്ചാരികള്‍ക്ക് അനുഭവവേദ്യമാകുക. കേരളത്തില്‍ ഓറഞ്ച് തോട്ടമുള്ള ഒരേയൊരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് നെല്ലിയാമ്പതി. നെല്ലിയാമ്പതിയിലേക്കുള്ള യാത്രയില്‍ ഇത്തരത്തിലുള്ള നിരവധി സ്വകാര്യ ഓറഞ്ച് തോട്ടങ്ങള്‍ നമുക്ക് കാണാനാകും.
ബോട്ടിംഗ് സൌകര്യത്തോടുകൂടിയ പോത്തുണ്ടി ഡാം ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്കുള്ള മറ്റൊരു വരദാനമാണ്. പ്രകൃതി സൌന്ദര്യം ആവോളം ആസ്വദിച്ച് ഓളപ്പരപ്പിലൂടെയുടെയുള്ള യാത്ര ഒരിക്കലും മറക്കാനാവില്ല. അനേകായിരം പക്ഷികളും വൈവിധ്യമാര്‍ന്ന പൂക്കളും ഔഷധ സസ്യങ്ങളും നെല്ലിയാമ്പതിയുടെ പ്രത്യേകതയാണ്. നെല്ലിയാമ്പതിയിലെ സീതക്കുണ്ടില്‍ നിന്നുള്ള നെല്‍വയലുകള്‍ പച്ചപ്പരവതാനി വിരിച്ച പാലക്കാടിന്‍റെ ശാദ്വല ഭംഗി വര്‍ണിക്കുവാന്‍ വാക്കുകള്‍ക്കാവില്ല.
പാദദിരി മലയാണ് നെല്ലിയാമ്പതിയിലെ ഏറ്റവും ഉയരമുള്ളത്. പാലകപാണ്ടി എസ്റ്റേറ്റിനടുത്തുള്ള സീതക്കുണ്ടില്‍ നിന്നുള്ള കാഴ്ചയും 100 മീറ്റര്‍ ഉയരത്തില്‍ നിന്നുള്ള വെള്ളച്ചാട്ടവും കണ്ടാലും കണ്ടാലും മതിവരില്ല. മലകളെ തഴുകി നീങ്ങുന്ന കോടമഞ്ഞിന്‍റെ നൈര്‍മല്യം സഞ്ചാരികള്‍ക്ക് സ്വര്‍ഗ്ഗീയ അനുഭൂതിയാണ് പകരുന്നത്.
വിവിധ തരത്തിലുള്ള വന്യജീവികളേയും ഇവിടെയെത്തുന്നവര്‍ക്ക് കാണാന്‍ കഴിയും. നെല്ലിയാമ്പതിയിലേക്കുള്ള യാത്രയില്‍ വശിമധ്യേയുള്ള തേയിലത്തോട്ടങ്ങള്‍ ഭൂമിക്ക് പച്ചപ്പുതപ്പ് പോലെയാണ് അനുഭവപ്പെടുക. ഏലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും ഭൂമിക്ക് വശ്യതയാര്‍ന്ന മനോഹാരിത നല്‍കിയിരിക്കുന്നതും ഇവിടെ കാണാം.
പാലക്കാട് ജില്ലയിലെ നെന്‍മാറയില്‍ നിന്ന് 44 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നെല്ലിയാമ്പതിയുടെ മടിത്തട്ടിലെത്താം. പാലക്കാട് ആണ് തൊട്ടടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. പാലക്കാട് നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള കോയമ്പത്തൂര്‍ വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. സഞ്ചാരികള്‍ക്കായി ഒട്ടനവധി റിസോര്‍ട്ടുകളും ഇവിടെയുണ്ട്.