"അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 131: | വരി 131: | ||
|} | |} | ||
|} | |} | ||
{{#multimaps: | {{#multimaps:9.4383286,76.3423972|zoom=12 }} | ||
<!--visbot verified-chils-> | <!--visbot verified-chils-> |
09:06, 22 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
{{|HSS ARAVUKAD,PUNNAPRA.PO.,ALAPPUZHA}}
അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര | |
---|---|
വിലാസം | |
ആലപ്പുഴ എച്ച് എസ് എസ് അറവുകാട് പുന്നപ്ര പി. ഒ., ആലപ്പുഴ – 4. , 688004 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04772287901,2287273 |
ഇമെയിൽ | 35012hssaravukad@gmail.com |
വെബ്‍സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 35012 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പി.കെ.സവിത |
പ്രധാന അദ്ധ്യാപകൻ | വി.ബി.ഷീജ |
അവസാനം തിരുത്തിയത് | |
22-09-2019 | 35012 |
ആലപ്പുഴയിൽ നിന്ന് 7 കി. മീ. തെക്ക് മാറി എൻ. എച്ച്. 47 ന്റെ കിഴക്കുവശം അറവുകാട് ശ്രീദേവീ ക്ഷേതത്തിനു സമീപം സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "അറവുകാട് ഹയർ സെക്കന്ററി സ്ക്കൂൾ". 1968-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1അറവുകാട് ഹയർ സെക്കന്ററി സ്ക്കൂൾ പുന്നപ്ര പി. ഒ., ആലപ്പുഴ – 4. ചരിത്രം ആലപ്പുഴയിൽ നിന്ന് 7 കി. മീ. തെക്ക് മാറി എൻ. എച്ച്. 47 ന്റെ കിഴക്കുവശം അറവുകാട് ശ്രീദേവീ ക്ഷേതം സിഥിതി ചെയുന്നു. അറവുകാട് ക്ഷേത്രയോഗത്തിന്റെ കീഴിൽ ഈ സരസ്വതീക്ഷേത്രം പ്രവർത്തിക്കുന്നു. 1968- ൽ ഹൈസ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. 1998 – ൽ ഹയർസെക്കന്ററി വിഭാഗം പ്രവർത്തനം തുടങ്ങി. 2009-10 ൽ ഹൈസ്ക്കൂൾ തലത്തിൽ ഏകദേശം 1325 കുട്ടികൾ പഠിക്കുന്നു. ഹയർ സെക്കന്ററി ഭാഗത്തിൽ ഏകദേശം 950 കുട്ടികൾ പഠിക്കുന്നു. ആലപ്പുഴ ഉപവിദ്യാഭ്യാസ ജിയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എസ്. എസ്. എൽ. സി. പരീക്ഷ എഴുതുകയും ഉന്നത വിജയശതമാനം നേടാനും ഈ കലാലയത്തിന് കഴിയുന്നു.
ഭൗതികസൗകര്യങ്ങൾ
12 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്സ് & ഗൈഡ്സ്
- റെഡ് ക്രോസ്
- ബാന്റ് ട്രൂപ്പ്
- പരിസ്ഥിതി ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- ലിറ്റിൽ കൈറ്റ്സ്
- സ്പോർട്സ് &ഗെയിംസ്
- ഹെൽത്ത് എഡ്യൂക്കേഷൻ
- സംഗീത ക്ലാസ്സുകൾ
- ചിത്രരചനാ ക്ലാസ്സുകൾ
- പ്രവൃത്തിപരിചയ ക്ലാസ്സുകൾ
- പഠന ക്ളബ്ബുകൾ
- ട്രാഫിക് ക്ളബ്ബ്
- IT CLUB
- ദിനാചരണങ്ങൾ
- വിദ്യാരംഗം കലാസാഹിത്യ വേദി
- ഏഴുത്തു കൂട്ടങ്ങൾ
- പുസ്തക പ്രദർശനം
- വായനാമൂലകൾ
- ശാസ്ത്ര മേളകൾ
- പ്രവൃത്തിപരിചയ മേളകൾ
- IT മേളകൾ
- യുവജനോൽസവം
- വായനക്കളരികൾ
- പഠനയാത്രകൾ
- ക്ലാസ്സ് മാഗസിനുകൾ
- ക്വിസ്സ് മൽസരങ്ങൾ
- സെമിനാറുകള്
- കൗൺസിലിംഗ് ക്ലാസ്സുകൾ
- karatte classes
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
അറവുകാട് ക്ഷേതയോഗത്തിന്റെ കീഴിൽ ഈ സരസ്വതീക്ഷേത്രം പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1. GOPINATHAN 2. V.LALITHAMBIKA 3. M.MANIYAMMA 4. N.RAJASEKHARAN NAIR 5. R.SATHEEBHAI 6. V.B.SHEEJA
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ലിറ്റിൽ കൈറ്റ്സ്
'ഹൈടെക് ക്ലാസ്സ് റൂം ഉപകരണങ്ങളുടെ സംരക്ഷണവും പരിപാലനവും - പരിശീലനം
അറവുകാട് : ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽകൈറ്റ്സിന്റെ അറവുകാട് ഹൈസ്കൂൾ യൂണിറ്റ് അംഗങ്ങൾ നേതൃത്വത്തിൽ പരിശീലനം സംഘടിപ്പിച്ചു. പരിശീനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം വി ബി ഷീജ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് ഷാജി ഗ്രാമദീപം ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്. ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റി,ഉപജില്ലാ,ജില്ലാ,സംസ്ഥാന ക്യാംപും നടക്കും. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് മാരായ ലിഷ എൽ ,ശ്യാമ എസ് ഇവരാണ് അറവുകാട് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം
അറവുകാട് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുന്ന വ്യത്യസ്ത മേഖലകളിലെ പരിശീലനത്തിന്റെ രണ്ടാം ഘട്ട പരിശീലനമായ ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം 7-2019ന് ആരംഭിച്ചു. നാല് മണിക്കൂറുള്ള പരിശീലനം .എല്ലാ ബുധനാഴ്ചയും വൈകുന്നേരമാണ് സംഘടിപ്പിക്കുക.പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സും ചേർന്നാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക.പരിശീലനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന് വിദ്യാർത്ഥികൾക്ക് സബിജില്ലാ -ജില്ലാ-സംസ്ഥാന തല പരിശീലനവും നൽകും.35 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഉള്ളത്.
സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം
അറവുകാട്ഹൈസ്കൂളിലെ അധ്യാപകർക്ക് നൽകിയ സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം.28-07-2018 അറവുകാട് ഹൈസ്കൂളിലെ എല്ലാ അധ്യാപകർക്കുമായി സമഗ്ര വിഭവ പോർട്ടൽ പരിചയപ്പെടുത്തിക്കൊണ്ടുള്ള അധിക പരിശീലനം സംഘടിപ്പിച്ചു. ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. പുതിയ അദ്ധ്യന വർഷത്തിൽ വിദ്യാലയങ്ങളിലെല്ലാം ഹൈടെക് ക്ലാസ്സ് മുറികൾ ആയി മാറി. പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക വി ബി ഷീജ ഉദ്ഘാടനം ചെയ്തു .SITC ശോഭിത് ലാൽ , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ്മാരായ ലിഷ എൽ ,ശ്യാമ എസ് ഇവരാണ് പരിശീലനം നൽകിയത്.
തിരിച്ചറിയൽ കാർഡ് വിതരണം
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം 30-07-2018 നു അറവുകാട്ഹൈസ്കൂളിലെ ഹൈസ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് കൈറ്റ് (KITE -Kerala Infrastructure and Technology for Education) നൽകുന്ന തിരിച്ചറിയൽ കാർഡിന്റെ വിതരണം നടത്തി . ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്നവർക്കാണ് തിരിച്ചറിയൽ കാർഡ് ലഭിക്കുക. 35 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് അംഗങ്ങളായിട്ടുള്ളത്. തിരിച്ചറിയൽ കാർഡിന്റെ ഔപചാരികമായ വിതരണം ലിറ്റിൽ കൈറ്റ്സ് ലീഡർ നൽകി .ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ്മാരായ ലിഷ എൽ ,ശ്യാമ എസ് എന്നിവരും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായി.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.4383286,76.3423972|zoom=12 }}