"സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 73: | വരി 73: | ||
[[Activities 2018-19]] | [[Activities 2018-19]] | ||
==സെപ്തംബർ മാസത്തിലെ സ്ക്കൂൾ പ്രവർത്തനങ്ങൾ == | ==സെപ്തംബർ മാസത്തിലെ സ്ക്കൂൾ പ്രവർത്തനങ്ങൾ == | ||
==സെപ്തംബ൪-5അധ്യാപക ദിനം== | ==സെപ്തംബ൪-5അധ്യാപക ദിനം== |
17:06, 3 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി | |
---|---|
വിലാസം | |
നെല്ലിക്കുറ്റി നെല്ലിക്കുറ്റി പി.ഒ, , കണ്ണുര് 670632 , കണ്ണുർ ജില്ല | |
സ്ഥാപിതം | 15 - 06 - 1983 |
വിവരങ്ങൾ | |
ഫോൺ | 04602264503 |
ഇമെയിൽ | nellikuttyhs@yahoo.co.in |
വെബ്സൈറ്റ് | sahsnellikutty.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 13069 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണുർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി മേഴ്സി തോമസ് |
അവസാനം തിരുത്തിയത് | |
03-09-2019 | 49040 |
കണ്ണുർ ജില്ലയിലെ പ്രകൃതിരമണീയമായ ഒരു മലയോര ഗ്രാമമായ നെല്ലിക്കുറ്റിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി.
ചരിത്രം
രണ്ടാം ലോകമഹായുദ്ധം ലോകമെങ്ങും ദുരന്തങ്ങൾ വിതറിയതിന്റെ ഫലമായി മധ്യതിരുവിതാംകൂറിലെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയരംഗങ്ങളിൽ വന്ന മാറ്റം ജന ജീവിതം ദുസ്സഹമാക്കിയപ്പോൾ ഇനിയെന്തെന്ന് ചോദ്യത്തിന്റെഉത്തരം തേടി മധ്യ തിരു-വിതാംകൂറിൽ നിന്നു് മലബാർ എന്ന കാനാൻ ദേശത്തേക്ക്പ്രയാണം ചെയ്ത ഒരുപറ്റം ജനങ്ങളുടെ ആവാസ കേന്ദ്രമായി പശ്ചിമഘട്ട മലനിരകളുടെ താഴ്വാരത്ത് മധ്യതിരുവിതാംകൂറീൽനിന്ന് ജീവിതം തേടിവന്ന കുടിയേറ്റജനത കാട് നാടാക്കി കനകം വിളയിക്കുമ്പോഴും തങ്ങളുടെ പിഞ്ചോമനകളുടെ ഭാവിയെക്കുറിച്ചുള്ള ഉത്ക്കണ്ഠ നിറഞ്ഞുനിന്നു ജന്മനാളിൽ തേനും വയമ്പും നല്കിയ പൊന്നോമനകൾക്കറിവിന്റെ തിരിനാളംതെളിയിക്കാനായി ഒരുജനതയുടെ കൂട്ടായ അധ്വാനവും സംഘബലവും,വി. അഗസ്തിനോസിന്റെ അനുഗ്രഹവർഷവും വിദ്യാദേവതയുടെ കടാക്ഷവും ആയപ്പോൾ ഒൗപചാരിക വിദ്യാഭ്യാസത്തിന് തിരിതെളിഞ്ഞു. റവ. ഫ. ജോര്ജജ് തടത്തില് ആയിരുന്നു ആദ്യ മാനേജർ . ജോണ്സണ് മാത്യൂ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.വിജ്ഞാനദാഹികളായ മണ്ണിന്റെ മക്കളുടെ സ്വപ്നസാക്ഷാത്ക്കാരമായി നെല്ലിക്കുറ്റി ഇടവകയുടെ സ്വന്തം മാനേജുമെന്റെിന്റെ കീഴിൽ 1983-ജൂൺ 15-ന് സെന്റ് അഗസ്ററിൻസ് ഹൈസ്ക്കൂളിന്റെ ശ്രീകോവിലിൽ അക്ഷര ദീപം തെളിഞ്ഞത് ചരിത്ര മുഹൂർത്തമായി. മലയേരമേഖലയിലെ പിന്നോക്കം നില്ക്കുന്ന പ്രദേശമാണ് നെല്ലിക്കുറ്റി. കോട്ടക്കുന്ന്,ഏറ്റുപാറ, അരീക്കാമല, മിഡിലാക്കയ, പൂപ്പറമ്പ, വെമ്പുവ പ്രദേശങ്ങൾ വിദ്യനേടാനായി നെല്ലിക്കുറ്റിയെയാണ് ആശ്രയിച്ചത്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികൾ പഠിക്കുന്ന സ്ഥാപനമാണിത്. അച്ചടക്കത്തിനും,മൂല്യബോധത്തിനും,സാംസ്ക്കാരികവളർച്ചക്കും,സർഗാത്മകതക്കും ഉന്നതപരീക്ഷാവിജയത്തിനും, കലാകായിക നേട്ടങ്ങൾക്കും പ്രധാന്യം നല്കുന്ന ബോധനരീതികളും പഠനപാഠ്യേതരപ്രവർത്തനങ്ങളുമാണ് നാളിതുവരെ സ്വീകരിച്ചുപോന്നത്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 ക്ലാസ് മുറികളുമുണ്ട്. കമ്പ്യൂട്ടർ ലാബില് 12 കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ആധൂനികമായ സയന്സ് ലാബൂം റീഡിംഗ് റൂമുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജെ. ആര്. സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ്സ്
- നീന്തൽ കുളം
മാനേജ്മെന്റ്
തലശ്ശേരി അതിരൂപത വിദ്യാഭ്യാസ ഏജന്സിയുടെ കീഴില് ഈ വി ദ്യാ ലയം പ്രവർത്തിക്കുന്നു. നിലവിൽ റവ.ഫാ. ജെയ്സൺ കൂനാനിക്കൽ മാനേജരും, ശ്രീമതി മേഴ്സി തോമസ് ഹെഡ്മിസ്ട്രസ്സുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ജോണ്സണ് മാത്യൂ, കെ എ ജോസഫ് , കെ എസ് ജോസഫ്, തോമസ് മാത്യൂ , സി എസ് അബ്റാഹം ,ടി തോമസ് , പി എ അബ്റാഹം, സണ്ണി ജോസഫ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കണ്ണുര് നഗരത്തിൽ നിന്നും 60 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 157 കി.മി. അകലം
സ്കൂൾ പ്രവർത്തനങ്ങൾ ഒറ്റനോട്ടത്തിൽ
സെപ്തംബർ മാസത്തിലെ സ്ക്കൂൾ പ്രവർത്തനങ്ങൾ
സെപ്തംബ൪-5അധ്യാപക ദിനം
പ്രളയദുരിതാശ്വാസത്തോട് അനുബന്ധിച്ച് സ്കൂളിൽ അധ്യാപക ദിനം ലളിതമായി ആചരിച്ചു.അധ്യാപകരെ പൂക്കൾ കൊടുത്ത് ഞങ്ങൾ ആദരിച്ചൂ.ഞങ്ങൾക്ക് മധുരം നല്കി സന്തോഷിപ്പിച്ചു.അധ്യാപക പ്രതിനിധിയായി മലയാളം അധ്യാപികയായ തങ്കമ്മ ടീച്ചർ സന്ദേശം നൽകി.അധ്യാപക മഹത്ത്വം വിളിചോതുന്നതരത്തിൽ ഹെഡ്മിസ്ട്രസും,പി ടി എ പ്രസിഡണ്ട് ശ്രീ ബിജു തയ്യിലും സന്ദേശങ്ങൾ നൽകി.കൂടാതെ അധ്യാപക പ്രവർത്തനങ്ങൾ വിലയിരുത്തികൊണ്ട് കുട്ടികളുടെ പ്രതിനിധിയായി മെറിൻ ഇഗ്നേഷ്യസ് അധ്യാപക സന്ദേശം നൽകി. സെപ്റ്റംബർ 29ന് ഇരിക്കൂർ സബ് ജില്ലാത്തല നീന്തൽ മത്സരം നെല്ലിക്കുറ്റി സെന്റ് അഗസ്റ്റ്യൻസ് ഹെെസ്ക്കുളിൽ വച്ച് നടന്നു.12 സ്ക്കുളുകൾ പങ്കെടുത്തു.അതിൽ നിന്നും 147 സ്കോറുമായി നെല്ലിക്കുറ്റി സെന്റ് അഗസ്റ്റ്യൻസ് ഹെെസ്ക്കുൾ ഇരിക്കുർ ഉപജില്ല ചാമ്പ്യൻമാരായി.137 സ്ക്കോറുമായി മണിക്കടവ് സെന്റ്.തോമസ് ഹെെസ്ക്കുൾ രണ്ടാം സ്ഥാനം നേടി. നെല്ലിക്കുറ്റി സെന്റ് അഗസ്റ്റ്യൻസ് ഹെെസ്ക്കുളിൽ നിന്ന്
1. ആൻമരിയ ബിനു അനഘ കെ.എസ്
2. അഭിന സിജു 3. നിഖിത ജോസഫ് 4. ആദിത്യ കണ്ണൻ 5. മരിയ ഫ്രാൻസിസ് 6. നിയോണ സെബാസ്റ്റ്യൻ 7. ഏയ്ഞ്ചൽ ഷാജി 8. റോസ് മേരി തോമസ് 9. ജേക്കബ് ഷാജി 10. അഭിജിത്ത് കെ.എസ് 11. വിഷ്ണു ദേവ് പി 12. അഗസ്റ്റ്യൻ റോയ് 13. എബിൻ തോമസ് 14. എഡ് വിൻ ഡയസ് 15. റിച്ചു മാത്യു ഷാജി 16. സോബിൻ ജോസഫ് 17. ആഷിൻ ബിനോയ് 18. റിജോൾഡ് കുര്യൻ മാത്യുസ് 19. അൽഫ ഫ്രാൻസിസ് 20. മാനുവൽ തോമസ് എന്നിവർ നീന്തൽ മത്സരത്തിൽ പങ്കെടുത്തു.ഇവരിൽ നിന്ന് 1) ആദിത്യ കണ്ണൻ 2) അഭിന സിജു 3) മാനുവൽ തോമസ് 4) റിജോൾഡ് കുരിയൻ മാത്യു 5) ആഷിൻ ബിനോയ് 6) റോസ് മേരി തോമസ് 7) എബിൻ തോമസ് 8) ഏയ്ഞ്ചൽ ഷാജി 9) ജേക്കബ് ഷാജി 10) ആൻമരിയ ബിനോ 11) നിഖിത ജോസഫ് 12) അൽഫ ഫ്രാൻസിസ് 13) എഡ് വിൻ ഡയസ് 14) അനഘ കെ.എസ് -എന്നിവർക്ക് ജില്ലയിലേക്ക് മത്സരിക്കുവാനുള്ള അവസരം ലഭിച്ചു. ഇവരിൽ നിന്ന്
(1) എബിൻ തോമസ് (2) എഡ് വിൻ ഡയസ് (3) ജേക്കബ് ഷാജി (4) ഏയഞ്ചൽ ഷാജി (5) റോസ് മേരി തോമസ് (6) അൽഫ ഫ്രാൻസിസ് (7) അനഘ കെ.എസ് (8) ആൻമരിയ ബിനോ (9) ആദിത്യ കണ്ണൻ (10) നിഖിത ജോസഫ്
എന്നിവ൪ക്ക് സംസ്ഥാനത്തല നീന്തൽ മത്സരത്തിലേക്ക് മത്സരിക്കുവാനുള്ള അവസരം ലഭിച്ചു.
ഒക്ടോബർ മാസത്തിലെ സ്ക്കൂൾ പ്രവർത്തനങ്ങൾ
==ഒക്ടോബർ 2 ഗാന്ധിജയന്തി== ഒക്ടോബർ 2 ഗാന്ധിജയന്തി ആചരിച്ചു.നിരവധി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഗാന്ധി ക്വിസ് നടത്തുകയും ഗാന്ധി ദർശനങ്ങൾ പ്രചരിപ്പിക്കുകയും , സ്ക്കൂളും പരിസരവും ശുചിയാക്കുകയും ചെയ്തു.
ഒക്ടോബർ 12 പഠനയാത്ര
12/10/2018-ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നെല്ലിക്കുറ്റി സെന്റ് അഗസ്റ്റ്യൻസ് ഹൈസ്ക്കൂളിൽനിന്ന് ഒരു പഠനയാത്ര നടത്തി. രാവിലെ 10.00മണിക്ക് കണ്ണൂരിലേക്ക് യാത്ര ആരംഭിച്ചു.11.30 ന് കണ്ണൂരിൽ എത്തി.വിമാനത്താവളസന്ദർശനത്തിനുശേഷം ഉച്ചതിരിഞ്ഞ് 1.30ന് അവിടുന്ന് തിരിച്ചു.3.00 ക്ക് സ്ക്കൂളിൽ തിരിച്ചെത്തി.
നവംബർ സ്കൂൾ പ്രവർത്തനങ്ങൾ
നവംബർ-1 കേരളപ്പിറവി
നവംബർ -1 കേരളപിറവി ദിനംകേരളത്തിന്റെ 62-ാം ജന്മദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലെയുവിദ്യാർഥികളെ സംഘടിപ്പിച്ചുകൊണ്ട് നവകേരള സൃഷ്ടി കുട്ടികളുടെ ഭാവനയിൽ എന്ന വിഷയത്തിൽ ചിത്രരചന മത്സരവും കാർട്ടൂൺ രചന മത്സരവും നടത്തി. മലയാള ഭാഷയുടെ മഹത്വത്തെക്കുറിച്ച് അധ്യാപികയായ ശ്രീമതി. തങ്കമ്മ കുര്യൻ സ്കൂൾ അസംബ്ലിയിൽ കുട്ടികൾക്ക് സന്ദേശം നൽകി. നവംബർ 6
സ്കൂൾ കലോത്സവം;
സെൻറ് അഗസ്റ്റൃൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റിയിൽ നിന്നും സബ് - ജില്ലാതല കലോത്സവം 2018 നവംബർ 5-6 തീയതികളിൽ പടിയൂർ സ്ക്കൂളിൽ വച്ച് നടത്തപ്പെട്ടു.
1. മാനസ് ജോസഫ് 2. വിദ്യ അന്ന അഗസ്റ്റിൻ 3. ജോസ്ന റോസ് ജോ൪ജ്ജ് 4. ജോസ്റ്റിൻ ടോം 5. സൊണാലി മനോജ് 6. എബിൻ ജോസഫ് 7. ഏലീശ്വ റോസ് റെജി 8. ട്രീസ ജോസഫ് 9. ബിൽന പി. ബിനു 10. ബിമൽ പി. ബിനു 11. ജോർജ്ജ് സി. എം
ഇവരിൽ നിന്നും ദേശഭക്തി ഗാനം,സംഘഗാനം-ടീമുകൾക്ക് 1-ാംസ്ഥാനത്തോടെജില്ലയിലേക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചു. 1. ജോസ്ന റോസ് ജോർജ്ജ് 2.വിദ്യ അന്ന അഗസ്റ്റ്യൻ 3.ബിൽന പി ബിനു 4.ട്രീസ ജോസഫ് 5.ഏലീശ്വ റോസ് റെജി 6.മാനസ് ജോസഫ് 7.എബിൻ ജോസഫ് -എന്നിവർ ദേശഭക്തി ഗാനത്തിനും, 1.ജോസ്ന റോസ് ജോർജ്ജ് 2.വിദ്യ അന്ന അഗസ്റ്റ്യൻ 3.ബിൽന പി ബിനു 4.ട്രീസ ജോസഫ് 5.ഏലീശ്വ റോസ് റെജി 6.ജോർജ്ജ് സി. എം 7.ബിമൽ പി. ബിനു
-എന്നിവർ സംഘഗാനത്തിനും പങ്കെടുത്തു.ദേശഭക്തി ഗാനത്തിന് 1-ാം സ്ഥനവും,സംഘഗാനത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു. 1-ാം സ്ഥാനം കരസ്ഥമാക്കിയവർക്ക് സംസ്ഥനത്തല കലോത്സവത്തിൽ മത്സരിക്കുവാനുള്ള യോഗ്യത നേടി. നവംബർ 8 ശാസ്ത്രരംഗം
2018 നവംബർ 8ന് നെല്ലിക്കുറ്റി സെന്റ് അഗസ്റ്റ്യൻസ് ഹൈസ്ക്കൂളിൽ പൂർവശാസ്ത്ര അധ്യാപകൻ ജോസഫ് വി. യു സാർ ഉദ്ഘാടനം ചെയ്തു. ജോസഫ് സാറിന്റെ ക്ലാസിലൂടെ സയൻസ് വിഷയം ലഘുപരീക്ഷണങ്ങളിലൂടെ എളുപ്പമാണെന്ന് ഞങ്ങൾക്ക് മനസ്സിലായി.
വിജയികളെ അനുമോദിച്ചു
12.11.2018-ന് സംസ്ഥാനതല നീന്തൽ മത്സരത്തിൽ വിജയിച്ച് ഗ്രേസ് മാർക്കിന് അർഹരായ വിദ്യാർത്ഥികളെ കേരളോദയ വായനശാലയുടെ ആഭിമുഖ്യത്തിൽ നെല്ലിക്കുറ്റി ടൗണിൽ വച്ച് അനുമോദിച്ചു.
നവംബർ 26 മലയാളത്തിളക്കം
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായ മലയാളത്തിളക്കം 2018 നവംബർ 26 ന് സെന്റ് അഗസ്റ്റ്യൻസ് ഹൈസ്ക്കുൾ നെല്ലിക്കുറ്റിയിൽ വളരെ വിജയകരമായി നടത്തപ്പെട്ടു . ലിസി ടീച്ചറും ജോമോൻ സാറും നേതൃത്വം നൽകി . ഭാഷപഠനം
എല്ലാക്കാലത്തും നേരിട്ട വെല്ലുവിളികളിൽ പ്രധാനം വേണ്ടത്ര ഭാഷശേഷി നേടാതെ പഠനത്തിൽ പിന്നാക്കം പോകുന്ന കുട്ടികളായിരുന്നു. ഈ പ്രശ്നം പരിഹരിക്കാനുള്ള ഒരു ഭാഷാപരിപോഷണ പരിപാടിയാണ് മലയാളത്തിളക്കം.8 ദിവസം നീണ്ടുനിന്ന ഈ പരിപാടിയിലൂടെ സ്ക്കുളിലെ 16വിദ്യാർത്ഥികൾക്ക് ഭാഷാപഠനം എളുപ്പമായി.
ഡിസംബർ മാസത്തിലെ സ്ക്കൂൾ പ്രവർത്തനങ്ങൾ
അശ്വമേധം
ഡിസംബർ4 ചൊവ്വാഴ്ച നെല്ലിക്കുറ്റി സെന്റ് അഗസ്റ്റ്യൻസ് ഹൈസ്ക്കൂനിൽ കുഷ്ഠരോഗ വിമുക്ത ദിനം ആചരിച്ചു.രാവിലെ 10 മണിക്ക് സ്ക്കൂൾ അസംബ്ലി ചേരുകയും , കുട്ടികളുടെ പ്രതിനിധിയായി മെറിൻഇഗ്നേഷ്യസ് കുഷ്ഠരോഗവിമുക്ത പ്രതിജ്ഞ ചൊല്ലിത്തരുകയും കുട്ടികൾ അതേറ്റുചൊല്ലുകയും ചെയ്തു. പിന്നീട് അധ്യപകർ കുട്ടികളെ പരിശോധിക്കുകയും സ്ക്കൂൾ കുട്ടികൾ രോഗവിമുക്തരാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു.
ഡിസംബർ 21 ക്രിസ്തുമസ് ആഘോഷം
21.12.2018-ന് നെല്ലിക്കുറ്റി സെന്റ്. അഗസ്റ്റ്യൻസ് ഹൈസ്ക്കൂളിൽ ക്രിസ്തുമസ് ആഘോഷംനടത്തി. ആഘോഷ ഭാഗമായി ക്രിസ്തുമസ് ട്രീ സ്ഥാപിക്കുകയും ക്രിസ്തുമസ് കേക്ക് മുറിക്കുകയും ചെയ്തു. അധ്യാപകർ വിദ്യാർത്ഥികൾക്ക് കേക്ക് മുറിച്ച് നൽകി.
ദുരിതാശ്വാസം
കേരളം, ഇന്നേവരെ കാണാത്ത ഒരു മഹാപ്രളയത്തെ നേരിട്ടു. നൂറ് കണക്കിന് ആളുകൾ മരണപ്പെട്ടു. നിരവധി സ്കൂളുകൾ ദുരിതാശ്വാസം ക്യാമ്പിനായി തുറന്നു. നിരവധി ആളുകൾക്ക് അവരുടെ വീടുകളും വസ്തുവകകളും നഷ്ടപ്പെട്ടു. കേരളത്തിലെ എല്ലാ ഡാമുകളും ഒന്നിച്ചു തുറന്നു. 20000 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായി.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്
നെല്ലിക്കുറ്റി സെന്റ് അഗസ്റ്റ്യൻസ് ഹൈ സ്ക്കൂളിൽ നിന്നും ഫണ്ടായി 9437കൊടുത്തു. ഈ മഹാപ്രളയം വരുത്തിയ നാശ നഷ്ടങ്ങൾ കേരളത്തിലെ മാനവവികസനത്തിൽ ഭംഗം വരുത്തി. യൂണിഫോമുകൾ , പാഠപുസ്തകങ്ങൾ , ഭക്ഷണവസ്തുകൾ -തുടങ്ങി നിരവധി വസ്തുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നൽകി.