"സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
activities |
seed |
||
| വരി 73: | വരി 73: | ||
ദൈവത്തോടും,രാഷ്ട്രത്തോടും സഹോദരങ്ങളോടുമുള്ള കടമകൾ കൃത്യമായി നിർവ്വഹിച്ചുകൊണ്ട് ചിട്ടയായ പരിശീലനത്തിൽ മുന്നേറുന്ന 18 കുട്ടികൾരാജ്യ പുരസ്കാർ നേടി ഗ്രേസ് മാർക്കിന് അർഹരായി. <br /> | ദൈവത്തോടും,രാഷ്ട്രത്തോടും സഹോദരങ്ങളോടുമുള്ള കടമകൾ കൃത്യമായി നിർവ്വഹിച്ചുകൊണ്ട് ചിട്ടയായ പരിശീലനത്തിൽ മുന്നേറുന്ന 18 കുട്ടികൾരാജ്യ പുരസ്കാർ നേടി ഗ്രേസ് മാർക്കിന് അർഹരായി. <br /> | ||
<big>Red Cross</big> | <big>Red Cross</big> | ||
ജീവകാരുണ്യ രംഗത്ത് സജീവമായി | ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന JRC എന്ന സംഘടനയുടെ ഒരു ശാഖ നമ്മുടെ സ്കൂളിലും സജീവമായി പ്രവർത്തിക്കുന്നു. 8,9,10 ക്ലാസ്സുകളിലെ 112 കുട്ടികൾ ഈ സംഘടനയിൽ അംഗങ്ങളായി ഉണ്ട്. 10.ാംക്ലാസ്സിലെ 36 കുട്ടികൾ Grace Mark ന് അർഹരായിട്ടുണ്ട്.<br /> | ||
<big>Seed</big><big><br /> | |||
കേരളത്തിലെ ജൈവ പ്രകൃതിയെ എല്ലാ നന്മകളോടും കൂടെ വീണ്ടെടുത്ത് അടുത്ത തലമുറയ്ക്ക് കൈമാറാനുള്ള ദൗത്യം ഏറ്റെടുത്ത് Seed Club സ്കൂളിൽസജീവമായി പ്രവർത്തിക്കന്നു. ജൈവ വൈവിധ്യ ഉദ്യാനം ,മക്ഷത്ര വനം, ബട്ടർഫ്ലൈ പാർക്ക്, ഔഷധത്തോട്ടം, എന്നിങ്ങനെ സ്കൂളിനെ ഹരിതാഭമാക്കാനും കുട്ടികൾക്ക് കണ്ടു പഠിക്കാനും സീഡ് അംഗങ്ങൾ അവസരമൊരുക്കുന്നു. Plastic Challenge എന്ന പദ്ധതി നടപ്പിലാക്കിക്കൊണ്ട് പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് രൂപീകരിക്കുന്നതിലും കുട്ടികൾ ശ്രദ്ധിക്കുന്നു. സംസ്ഥാന ഫലമായി പ്രഖ്യാപിക്കപ്പെട്ട ചക്കയുടെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ടുള്ള ചക്ക ഫെസ്റ്റ് ഏറെ ശ്രദ്ധേയമായി. ഇത്തരത്തിലുള്ള വിവിധ സീഡ് പ്രവർത്തനങ്ങളുടെ അംഗീകാരമുദ്രയായി വിദ്യാഭ്യാസ ജില്ലയിലെ ഹരിത സ്കൂൾ അവാർഡ്, മോഡൽ ബയോ ഡൈവേഴ്സിറ്റി സ്കൂൾ അവാർഡ് എന്നിവ ലഭിച്ചു. | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
12:40, 22 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
| സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം | |
|---|---|
| വിലാസം | |
എറണാകുളം 686691 , എറണാകുളം ജില്ല | |
| സ്ഥാപിതം | 22 - മെയ് - 1928 |
| വിവരങ്ങൾ | |
| ഫോൺ | 0485-2862307 |
| ഇമെയിൽ | augustineschool@yahoo.in |
| വെബ്‍സൈറ്റ് | saghss@yahoo.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 27029 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | കോതമംഗലം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സി. ആൻസി ജോർജ് |
| പ്രധാന അദ്ധ്യാപകൻ | സി. ലൈസം കെ ആർ |
| അവസാനം തിരുത്തിയത് | |
| 22-02-2019 | Saghss |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ആമുഖം
അണയാത്ത ആത്മ ചൈതന്യത്തിൻെറ അലങ്കാരശോഭയോടെ അറിവിൻെറ അക്ഷയ ഖനികൾ തലമുറകൾക്ക് പകർന്നേകി നാടിന് തിലകക്കുറിയായി വിരാജിക്കുന്ന സെൻറ് അഗസ്റ്റ്യൻസ് ഗേൾസ് ഹയർസെക്കൻററി സ്കൂൾ .... പതിറ്റാണ്ടുകളായി കോതമംഗലത്തിൻെറ അക്ഷര ജ്യോതിസ്സായി നിലകൊള്ളുന്ന സെൻറ് അഗസ്റ്റ്യൻസ് ഗേൾസ് ഹയർസെക്കൻററി സ്കൂൾ അതിൻെറ ചരിത്രവഴിയിലെ 91 അദ്ധ്യയനവർഷങ്ങൾ പിന്നിട്ടുകഴിഞ്ഞു.
അറിവ് അനുഭവമായും അനുഭവം സംസ്കാരമായും പരിണമിക്കുമ്പോഴാണ് വിദ്യാഭ്യാസത്തിൻെറ ആത്യന്തികലക്ഷ്യങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നത്. വിദ്യയെന്നാൽ കേവലം അക്ഷരജ്ഞാനം മാത്രമല്ലെന്നും മൂല്യാധിഷ്ഠിതമായ ജീവിതത്തെ രൂപപ്പെടുത്തുന്ന എല്ലാ അംശങ്ങളും കൂടിച്ചേരുന്നതായിരിക്കണം എന്നുള്ള ദർശനമാണ് ഈ സ്കൂളിനെ എന്നും നയിച്ച് പോരുന്നത് .ഏത് പ്രതിസന്ധിയിലും പൂർവ്വികർ കൈവിടാതെ ചേർത്ത് പിടിച്ച മൂല്യങ്ങൾ ഉറപ്പാക്കാൻ സ്കൂൾ എന്നും പ്രതിജ്ഞാബദ്ധമാണ്.
ഒന്നര നൂറ്റാണ്ട് മുൻപ് സ്ത്രീവിദ്യാഭ്യാസം അചിന്ത്യമായിരുന്ന കാലഘട്ടത്തിലാണ് ക്രാന്തദർശിയായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവ് കർമ്മലീത്താ സന്യാസിനി സമൂഹം സ്ഥാപിച്ച് അവരിലൂടെ പെൺപള്ളിക്കൂടങ്ങൾക്ക് തുടക്കം കുറിക്കുന്നത്.പാർശ്വ വൽക്കരിക്കപ്പെട്ട സ്ത്രീസമൂഹത്തെ ജീവിതത്തിൻെറ മുഖ്യധാരയിലെത്തിച്ച് അറിവിൻെറ നന്മ പകർന്ന് കുുടുംബത്തിൻെറ വിളക്കായി - നാടിനെ, സമൂഹത്തെ, ലോകത്തെത്തന്നെ ഉണർത്താൻ കർമ്മലീത്താ സ്കൂളുകൾ വഹിച്ച പങ്ക് നിസ്തുലമാണ്. മഹത്തായ ആ പാരമ്പര്യത്തിൻെറ കണ്ണിയാകാൻ കഴിഞ്ഞു എന്നുള്ളത് ഈ സ്കൂളിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്.
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
മൾട്ടിമീഡിയ സൗകര്യങ്ങൾ
ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
വിവിത ക്ലാസ് മുരികലിൽ സമാർട്ട് ക്ലാസ് ക്ൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്
മറ്റു പ്രവർത്തനങ്ങൾ
സ്പെഷ്യൽ കോച്ചിംഗ് ഭിന്നളശേഷിക്കാരായ കുട്ടികൾക്ക് സ്പെഷ്യൽ ടീച്ചറിൻെറ പ്രത്യേക പരിശീലനം ൫ മുതൽ ൧൨ വരെ ക്ലാസ്സുകളിൽ സയൻസ്,കണക്ക്, ഇംഗ്ലീഷ്,മലയാളം എന്നീ വിഷയങ്ങൾക്ക് പഠന പിന്തുണനൽകുന്ന മികവിലേക്ക് ഒരു ചുവട് എന്ന ലക്ഷ്യത്തോടെ ശ്രദ്ധക്ലാസ്സുകൾ , മലയാളം എഴുതാനും, വായിക്കാനും, അറിയാത്ത കുട്ടികൾ ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ നടത്തുന്ന മലയാളത്തിളക്കം ക്ലാസ്സുകൾ , ഹലോ ഇംഗ്ലീഷ്,സുരീലി ഹിന്ദി ,ഗണിത വിജയം എന്നിങ്ങനെ പ്രത്യേക പരിശീലനം നല്കി വരുന്നു.
റെലീഷ് ഇംഗ്ലീഷ്
ഹൈസ്കൂൾ തലത്തിൽ ഇംഗീഷ് ഭാഷാനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ SCERT തയ്യാറാക്കിയ റലീഷ് ഇംഗ്ലീഷ് എന്ന പ്രോജക്ട് നടപ്പിലാക്കാൻ തെരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ 10 സ്കൂളുകളിൽ ഒരു സ്കൂളായി ഈ സ്കൂൾ തെരഞ്ഞെടുക്കപ്പെടുകയും SCERT വിദഗ്ധസമിതിയിലെ അംഗമായ ഈ സ്കൂളിലെ ശ്രീമതി സപ്ന ജോസിയുടെ നേതൃത്വത്തിൽ ഈ പ്രോജക്ടിൻെറ പ്രവർത്തനങ്ങൾ വളരെ നന്നായി നടന്നുവരുന്നു.
വാല്യു എഡ്യുക്കേഷൻ
അടിയുറച്ച വിശ്വാസവും മൂല്യബോധവും ഉന്നതമായ ചിന്തകളും ധാർമ്മിക അവബോധവും,ഭക്തിയും ഉള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ Spiritual Animation Team നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്. ഏഴ്ചയിൽ നാല് ദിവസം Value Education Class ആത്മീയതയിൽ ഉണർവ്വ് നൽകാൻ ധ്യാന ക്ലാസ്സുകൾ ,മാതാപിതാക്കൾക്കു വേണ്ടി സെമിനാർ ക്ലാസ്സുകൾ ,കുടിടുകളിൽ വർദ്ധിച്ചുവരുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി കൗൺസലിംഗ്, എന്നിവ നൽകി വരുന്നു.
Social Service
കുട്ടികളിൽ സാമൂഹ്യബോധവും ഉദാരതയും വളർത്തുവാൻ സ്കൂളിൽ പ്രവർത്തിക്കുന്ന I Share പദ്ധതിയിലൂടെ ലഭിക്കുന്ന തുക ചികിൽസ ,ഭവന നിർമ്മാണം എന്നിവയ്ക്കായി ചെലവഴിക്കുന്നു. കേരള ജനതയെ ദുരിതത്തിലാക്കിയ പ്രളയക്കെടുതിയിൽ ദുരിതമനുഭവിച്ച കുട്ടികളുടെ വീടുകൾ സന്ദർശിച്ച് പണസഹായം, വസ്ത്രം, ഭക്ഷണം , സാധന സാമഗ്രികൾ എന്നിവ നൽകി. കൂടാതെ മൂന്ന് കുട്ടികളുടെ ഭവന നിർമ്മാണത്തിനായി മൂന്നര ലക്ഷം രൂപ സമാഹരിച്ച് നൽകി.
Guiding
ദൈവത്തോടും,രാഷ്ട്രത്തോടും സഹോദരങ്ങളോടുമുള്ള കടമകൾ കൃത്യമായി നിർവ്വഹിച്ചുകൊണ്ട് ചിട്ടയായ പരിശീലനത്തിൽ മുന്നേറുന്ന 18 കുട്ടികൾരാജ്യ പുരസ്കാർ നേടി ഗ്രേസ് മാർക്കിന് അർഹരായി.
Red Cross ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന JRC എന്ന സംഘടനയുടെ ഒരു ശാഖ നമ്മുടെ സ്കൂളിലും സജീവമായി പ്രവർത്തിക്കുന്നു. 8,9,10 ക്ലാസ്സുകളിലെ 112 കുട്ടികൾ ഈ സംഘടനയിൽ അംഗങ്ങളായി ഉണ്ട്. 10.ാംക്ലാസ്സിലെ 36 കുട്ടികൾ Grace Mark ന് അർഹരായിട്ടുണ്ട്.
Seed
കേരളത്തിലെ ജൈവ പ്രകൃതിയെ എല്ലാ നന്മകളോടും കൂടെ വീണ്ടെടുത്ത് അടുത്ത തലമുറയ്ക്ക് കൈമാറാനുള്ള ദൗത്യം ഏറ്റെടുത്ത് Seed Club സ്കൂളിൽസജീവമായി പ്രവർത്തിക്കന്നു. ജൈവ വൈവിധ്യ ഉദ്യാനം ,മക്ഷത്ര വനം, ബട്ടർഫ്ലൈ പാർക്ക്, ഔഷധത്തോട്ടം, എന്നിങ്ങനെ സ്കൂളിനെ ഹരിതാഭമാക്കാനും കുട്ടികൾക്ക് കണ്ടു പഠിക്കാനും സീഡ് അംഗങ്ങൾ അവസരമൊരുക്കുന്നു. Plastic Challenge എന്ന പദ്ധതി നടപ്പിലാക്കിക്കൊണ്ട് പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് രൂപീകരിക്കുന്നതിലും കുട്ടികൾ ശ്രദ്ധിക്കുന്നു. സംസ്ഥാന ഫലമായി പ്രഖ്യാപിക്കപ്പെട്ട ചക്കയുടെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ടുള്ള ചക്ക ഫെസ്റ്റ് ഏറെ ശ്രദ്ധേയമായി. ഇത്തരത്തിലുള്ള വിവിധ സീഡ് പ്രവർത്തനങ്ങളുടെ അംഗീകാരമുദ്രയായി വിദ്യാഭ്യാസ ജില്ലയിലെ ഹരിത സ്കൂൾ അവാർഡ്, മോഡൽ ബയോ ഡൈവേഴ്സിറ്റി സ്കൂൾ അവാർഡ് എന്നിവ ലഭിച്ചു.
നേട്ടങ്ങൾ
'ACADEMIC YEAR 2017 - 2018'
Total Students=1871 1.SSLC Topper School Award 2.ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ SSLC പരീക്ഷക്കിരുത്തി 100 ശതമാനം വിജയം നേടിയ സ്കൂൾ 3.എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ full A+ കരസ്ഥമാക്കിയ സ്കൂൾവലിയ എഴുത്ത് 4.സംസ്ഥാനതലത്തിൽ മികച്ച അഞ്ചാമത്തെ സ്കൂൾ
എറണാകുളം റവന്യു ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തി നൂറു ശതമാനം വിജയം നേടിയതിനുള്ള ടോപ്പർ സ്കൂൂൾ അവാർഡ് .SSLC റിസൽട്ടിൽ കേരളത്തിൽ അഞ്ചാം സ്ഥാനം നേടിയതിനുള്ള പുരസ്കാരം ഇവ റവന്യു മന്ത്രി ജി. സുധാകരനിൽ നിന്നും ഏറ്റു വാങ്ങി. കോതമംഗം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി. മഞ്ചു സിജുവിൻെറ നേതൃത്വത്തിൽ നടന്ന പ്രത്യേക ചടങ്ങിൽ പ്രധാന അദ്ധ്യാപികയ്ക്കുള്ള എക്സലൻറ് അവാർഡ് പ്രധാനാദ്ധ്യാപിക സി.ടിസ റാണി ഏററു വാങ്ങി. മികച്ച SSLC റിസൽട്ടിനുള്ള പ്രത്യേക അവാർഡും ഏറ്റുവാങ്ങി. KLM ഗ്രൂപ്പിൻെറ വിശ്വജ്യോതി പുരസ്കാരം പ്രധാനാദ്ധ്യാപികയ്ക്കുള്ള ഡോ.എസ്. രാധാകൃഷ്ണൻ അവാർഡ് എന്നിവയും ലഭിച്ചു. കോതമംഗലം MLA ശ്രീ.ആൻറണി ജോൺ KITE പദ്ധതി നൽകിയ Assembly Best School Award ,Model Bio-Diversity School Award, 100% Result Award , Best Science Lab Award, Topper School Awardഎന്നിവ നൽകി ആദരിച്ചു. കോതമംഗലം ഉപജില്ലയിലെ Science Club , Social Science Club, Maths Club, എന്നിവയ്ക്കുള്ള പ്രത്യേക ക്യാഷ് അവാർഡുകൾ ഉപജില്ല ഓഫീസറിൽ നിന്നും സ്കൂളിന് ലഭിച്ചു. കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ ഹരിത വിദ്യാലയം ഒന്നാം സ്ഥാനത്തിനുള്ള ക്യാഷ് അവാർഡ് ലഭിച്ചു.
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം. നിലവിൽ 7 ബസ്സുകൾ വിവിധ സ്ഥലങ്ങളിലേക്ക് സർവ്വീസ് നടത്തുന്നു. നേര്യമംഗലം, വടാട്ടുപാറ,നെല്ലിക്കുഴി, കുറുപ്പംപടി തുടങ്ങിയ സ്ഥലങ്ങളിലേക്കും ഉൾപ്രദേശങ്ങളിലേക്കും ബസ് സർവ്വീസ് ലഭ്യമാണ്.
ചിത്രങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1928 - ' 34 | സി. ൿളാര പീച്ചാട്ട് |
| 1934 - ' 65 | സി. ട്രീസ പോത്താനിക്കാട് |
| 1965 - ' 75 | സി. പാവുള |
| 1975 - ' 90 | സി. ജസീന്ത |
| 1990 - 92 | സി. സിംഫോരിയ |
| 1992 - ' 94 | ശ്രീമതി. കെ. ജെ. ഏലിക്കുട്ടി |
| 1994 - ' 96 | സി. ജിയോ |
| 1996 - 2003 | സി. ശാന്തി |
| 2003 - 2011 | സി. മെറീന |
| 2011-2013 | സി.ആൻ മേരി |
| 2013-2015 | സി.ലിസീന |
| 2015- | സി.റ്റിസ റാണി
തുടരുന്നു |
| വഴികാട്ടി
{{#multimaps: 10.064673, 76.629488 | width=800px | zoom=16 }} ST.AUGUSTINE'S GIRLS HIGHER SECONDARY SCHOOL,KOTHAMANGALAM മേൽവിലാസംസെന്റ്.അഗസ്റ്റിൻസ് ഗേൾസ് എച്.എസ്.എസ് കോതമംഗലം
പിൻ കോഡ് : 686691
|
