"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 125: | വരി 125: | ||
</div><br> | </div><br> | ||
==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, red , yellow); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">സ്ക്കൂൾ യുവജനോത്സവം</div>== | ==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, red , yellow); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">സ്ക്കൂൾ യുവജനോത്സവം</div>==</br> | ||
<p align=justify>ഒക്ടോബർ പത്താം തീയതി സ്കൂൾ കലോത്സവത്തിന് അരങ്ങുണർന്നു. സ്റ്റേജിതര മത്സരങ്ങൾ മുൻ ദിവസങ്ങളിൽ നടത്തിയതിനാൽ സ്റ്റേജ് മത്സരങ്ങൾ അന്നേദിവസം രാവിലെ 9 30 ന് ആരംഭിച്ചു. കലോത്സവത്തിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല സാറിന്റെ അധ്യക്ഷതയിൽഹയർസെക്കൻഡറി പ്രിൻസിപ്പൽ അബ്ദുൽനാസർ നിർവഹിച്ചു. റൂബി ,ഡയമണ്ട് എന്നിങ്ങനെ രണ്ട് ഹൗസുകളിൽ ആയി യുപി ,ഹൈസ്കൂൾ ,ഹയർസെക്കൻഡറി വിഭാഗത്തിലെ വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു. വിവിധ കമ്മിറ്റികളുടെ ആത്മാർത്ഥമായ പ്രവർത്തനം യുവജനോത്സവം ഒരു വൻ വിജയമാക്കി തീർക്കാൻ സഹായകമായി.ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന യുപി ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിൽ യുപി ഹൈസ്കൂൾ വിഭാഗത്തിൽ റൂബി ഹൗസും ഹയർസെക്കൻഡറി വിഭാഗത്തിൽ ഡയമണ്ട് ഹൗസും ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഓവറോൾ ചാമ്പ്യൻഷിപ്പ് ഡയമണ്ട് ഹൗസ് പിടിച്ചെടുത്തു.കലാമാമാങ്കം തന്നെയായിരുന്നു യുവജനോത്സവ വേദി മോഹിനിയാട്ടം നാടൻപാട്ട് സംഘനൃത്തം ഒപ്പന മാർഗംകളി ചവിട്ടുനാടകം വട്ടപ്പാട്ട് കോൽക്കളി മൂകാഭിനയം വഞ്ചിപ്പാട്ട്,തുടങ്ങി വിവിധ ഇനങ്ങളിൽ കുട്ടികൾ അവരുടെ കഴിവുകൾ തെളിയിച്ചു.സബ് ജില്ലാ കലാമേളയിൽ സ്കൂളിനെ പ്രതിനിധീകരിക്കേണ്ട ടീമിന്റെ തിരഞ്ഞെടുപ്പും അന്നേ ദിവസം തന്നെ നടന്നു. വ്യക്തിഗത ,ഗ്രൂപ്പിനങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും അന്നേദിവസം തന്നെ നടന്നു .സമാപനസമ്മേളനം ശ്രീ എൻ കെ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.കലോത്സവം ഒരു വൻവിജയമാക്കി തീർക്കുന്നതിൽ നിർണ്ണായകമായ പങ്കുവഹിച്ച വിദ്യാർത്ഥികളെയും അധ്യാപകരെയും പിടിഎ യും പൂർവ്വ വിദ്യാർത്ഥികളെയും നന്ദി പ്രസംഗത്തിൽ കലോത്സവം കൺവീനർ ശ്രീ അബൂബക്കർ പ്രത്യേകം പരാമർശിച്ചു.</p> | <p align=justify>ഒക്ടോബർ പത്താം തീയതി സ്കൂൾ കലോത്സവത്തിന് അരങ്ങുണർന്നു. സ്റ്റേജിതര മത്സരങ്ങൾ മുൻ ദിവസങ്ങളിൽ നടത്തിയതിനാൽ സ്റ്റേജ് മത്സരങ്ങൾ അന്നേദിവസം രാവിലെ 9 30 ന് ആരംഭിച്ചു. കലോത്സവത്തിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല സാറിന്റെ അധ്യക്ഷതയിൽഹയർസെക്കൻഡറി പ്രിൻസിപ്പൽ അബ്ദുൽനാസർ നിർവഹിച്ചു. റൂബി ,ഡയമണ്ട് എന്നിങ്ങനെ രണ്ട് ഹൗസുകളിൽ ആയി യുപി ,ഹൈസ്കൂൾ ,ഹയർസെക്കൻഡറി വിഭാഗത്തിലെ വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു. വിവിധ കമ്മിറ്റികളുടെ ആത്മാർത്ഥമായ പ്രവർത്തനം യുവജനോത്സവം ഒരു വൻ വിജയമാക്കി തീർക്കാൻ സഹായകമായി.ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന യുപി ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിൽ യുപി ഹൈസ്കൂൾ വിഭാഗത്തിൽ റൂബി ഹൗസും ഹയർസെക്കൻഡറി വിഭാഗത്തിൽ ഡയമണ്ട് ഹൗസും ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഓവറോൾ ചാമ്പ്യൻഷിപ്പ് ഡയമണ്ട് ഹൗസ് പിടിച്ചെടുത്തു.കലാമാമാങ്കം തന്നെയായിരുന്നു യുവജനോത്സവ വേദി മോഹിനിയാട്ടം നാടൻപാട്ട് സംഘനൃത്തം ഒപ്പന മാർഗംകളി ചവിട്ടുനാടകം വട്ടപ്പാട്ട് കോൽക്കളി മൂകാഭിനയം വഞ്ചിപ്പാട്ട്,തുടങ്ങി വിവിധ ഇനങ്ങളിൽ കുട്ടികൾ അവരുടെ കഴിവുകൾ തെളിയിച്ചു.സബ് ജില്ലാ കലാമേളയിൽ സ്കൂളിനെ പ്രതിനിധീകരിക്കേണ്ട ടീമിന്റെ തിരഞ്ഞെടുപ്പും അന്നേ ദിവസം തന്നെ നടന്നു. വ്യക്തിഗത ,ഗ്രൂപ്പിനങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും അന്നേദിവസം തന്നെ നടന്നു .സമാപനസമ്മേളനം ശ്രീ എൻ കെ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.കലോത്സവം ഒരു വൻവിജയമാക്കി തീർക്കുന്നതിൽ നിർണ്ണായകമായ പങ്കുവഹിച്ച വിദ്യാർത്ഥികളെയും അധ്യാപകരെയും പിടിഎ യും പൂർവ്വ വിദ്യാർത്ഥികളെയും നന്ദി പ്രസംഗത്തിൽ കലോത്സവം കൺവീനർ ശ്രീ അബൂബക്കർ പ്രത്യേകം പരാമർശിച്ചു.</p> | ||
21:33, 14 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2018 - 2019 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
ജുൺ ഒന്നാം തീയതി സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്ന പുതിയ കുട്ടികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. കുറച്ചൊക്കെ അമ്പരപ്പോടെയും അത്‌ഭുതത്തോടെയും നിന്നിരുന്ന കുഞ്ഞുങ്ങൾക്ക് വർണാഭമായ ബലൂണുകൾ നല്കിയപ്പോൾ അവരുടെ മനസ്സും മുഖവും സന്തോഷത്താൽ നിറഞ്ഞു. പത്താം തരത്തിലെ കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ജനറൽ അസംബ്ളി പ്രാർത്ഥനയോടെ ആരംഭിക്കുകയും ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല സർ തന്റെ വാക്കുകളിലൂടെ കുട്ടികൾക്ക് ഉൗർജം നൽകുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ അതാതു ക്ളാസുകളിലേക്കു പോയ എല്ലാ കുട്ടികൾക്കും മധുരം നൽകി. അതുപോലെ മധുരം നിറഞ്ഞതാകട്ടെ പുതിയ അദ്ധ്യയന വർഷം എന്ന് ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല സർ ആശംസിച്ചു.
ജൂൺ 19 - പരിസ്ഥിതി ദിനാഘോഷം
പരിസ്ഥിതി ദിനത്തിന്റെ ആവശ്യകത കുട്ടികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല സർ കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും അത് സംരക്ഷിക്കുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തു. നമ്മുടെ പരിസ്ഥിതിയുടെ സംരക്ഷകരാകേണ്ടത് നാം തന്നെയാണ്. പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമതന്നെയാണ് എന്ന ബോദ്ധ്യം കുട്ടികളിൽ ഉളനാക്കുന്നതിനായി അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്ലക്കാർഡുകളുമേന്തി ഒരു റാലി നടത്തുകയുണ്ടായി. ശ്രീ ഹാഷിംകുട്ടി പ്രസ്തുത ദിനത്തിന്റെ സന്ദേശം അസംബ്ളിയിൽ വച്ചു സൽകി.
ജൂൺ 19 - വായനപക്ഷാചരണത്തിന്റെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം
കുട്ടികളുടെ വായനാശീലം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരാഴ്ചക്കാലം കൊണ്ടാടുന്ന വായനപക്ഷാചരണത്തിന്റെയും അതോടൊപ്പം സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബുകളുടെയും ഉദ്ഘാടനം 19-ാം തീയതി ഉച്ചതിരിഞ്ഞ് നടത്തി. ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല സർ ഉദ്ഘാടനംന്ർവഹിച്ച് കുട്ടികളോട് വായിച്ചു വളരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി തന്റെ അനുഭവങ്ങളിലൂടെ വളരെ രസകരമായി സംസാരിച്ചു. തുടർന്ന് പത്താം ക്ലാസ്സിലെ "റേഡിയോ" എന്ന പാഠത്തിന്റെ നാടകാവിഷ്കരണം ശ്രീ അബൂബക്കർ മാസ്റ്ററും ശ്രീ അബ്ദുൽ നാസർ മാസ്റ്ററും ചേർന്നു നിർവഹിച്ചു. അനരുടെ അഭിനയ മികവ് ഏവരുടേയും കണ്ണുകളെ ഈറനണിയിച്ചു. പിന്നീട് ഈ അദ്ധ്യാപകർ കുട്ടികളുമായി സംവദിക്കുകയും ഈ നാടകം തങ്ങളെ എങ്ങനെ സ്വാധീനിച്ചുവെന്ന് ഏതാനും കുട്ടികൾ അഭിപ്രായം പറയുകയും ചെയ്തു. കഴിഞ്ഞ അദ്ധ്യയനവർഷത്തിലെ മികച്ച വായനക്കാരിയായി കണ്ടെത്തിയ തസ്‌നിം സമാന എന്ന കുട്ടിക്ക് സമ്മാനം നല്‌കുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ ഇംഗ്‌ളീഷ് , മലയാളം, ഹിന്ദി, എന്നീ ഭാഷകളിലെ വിവിധ പുസ്തകങ്ങളുടെ ആസ്വാദനക്കുറിപിപുകളും പുസ്തക പരിചയവും കുട്ടികൾ അവതരിപ്പിക്കുന്നു. വായന മത്സരം നടത്തി നന്നായി വായിക്കുന്ന കുട്ടികൾക്ക് സമ്മാനം നൽകി. ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നല്കി
ജൂൺ 21 - അന്താരാഷ്ട്ര യോഗാദിനാചരണം
ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നു. 2014 ഡിസംബർ 11 ന് ഐക്യരാഷ്ട്രസഭയുടെ സമ്മേളന പ്രകാരം ഈ പ്രഖ്യാപനം നടന്നു. ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തിൽ നിർദ്ദേശിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച് ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു. യോഗ ദിനത്തിൽ കായികാദ്ധ്യാപകൻ സുമേഷ് സർ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. ശാരീരികവും മാനസികവുമായ ഉണർവും ഉന്മേഷവും അതിലൂടെ എകാഗ്രതയും കൈവരിക്കുകയാണ് യോഗയുടെ പ്രാധമിക ലക്ഷ്യമെന്ന് സുമേഷ് കുട്ടികളെ ഉദ്‌ബോധിപ്പിച്ചു. യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളെ രണ്ടു വിഭാഗങ്ങളിലായി സ്കൂൾ ഓഡിറ്റോറിയത്തിൽ അണി നിരത്തുകയും യോഗയ്ക്കായി ശരീരത്തെ സജ്ജമാക്കുന്നതിനുള്ള എക്സൈസുകളും അത തുടർന്ന് യോഗ ചെയ്യേണ്ടതെങ്ങനെയെന്ന് കുട്ടികളെ കാണിച്ചുകൊടുക്കുകയും കുട്ടികളെക്കൊണ്ട്ചെയ്യിപ്പിക്കുകയും ചെയ്തു.
ജൂൺ 26 - ലഹരിവിരുദ്ധ ദിനം
ലഹരിമരുന്നിൻറെ വിപണനത്തിനെതിരെ ഉണർന്നു പ്രവർത്തിക്കണമെന്ന ആഹ്വാനവുമായി 1987ലാണ് ഐക്യരാഷ്ട്രസഭ ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി പ്രഖ്യാപിച്ചത്. മയക്കുമരുന്നുകളുടെ ദുരുപയോഗത്തിനെതിരെ സർവദേശീയമായ അവബോധം സൃഷ്ടിക്കാൻ ഈ പ്രഖ്യാപനത്തിലൂടെ കഴിഞ്ഞെന്ന് യുഎൻ അവകാശപ്പെടുന്നു. ജൂൺ 26ന് ലോകമെമ്പാടും വിവിധ രീതികളിലുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ നടക്കും. ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ജൂൺ 26 ലഹരിവിരുദ്ധദിനമായി ആചരിച്ചു.ലഹരി വെടിയൂ ജീവൻ രക്ഷിക്കൂഎന്ന മുദ്രാവാക്യവുമായി മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും സ്കൂൾ അങ്കണത്തിൽനിന്നും കൂമ്പാരം അങ്ങാടി വരെ കൽ നടയായി ബോധവത്കരണ ജാഥാ നടത്തി.വിദ്യാര്ഥികള്ക്കിടയിലും നാട്ടുകാർക്കിടയിലും ഒരു വലിയ സന്ദേശം നല്കാൻ ഈ ജാഥ കൊണ്ട് സാധിച്ചു.തുടർന്ന് സ്കൂളിൽ ചേർന്ന യോഗത്തിൽ ലഹരിയുടെ ദൂഷ്യങ്ങളെ കുറിച്ചും ലഹരിസൃഷ്ടിക്കുന്ന വൻ വിപത്തുകളെ കുറിച്ചും അനാഥത്വത്തെ കുറിച്ചും ഹെഡ്മാസ്റ്റർ നിയാസ് ചോളാ സർ കുട്ടികൾക് ക്ലാസ് എടുത്തു.എസ് ആർ ജി കൺവീനർ ഫിറോസ് സർ കുട്ടികൾക്ക് മുദ്രാവാക്യം ചൊല്ലിക്കൊടുത്തു.
ജൂലൈ 5 ബഷീർ അനുസ്മരണം
കഥകളുടെ സുൽത്താലായ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ ദിനം ബഷീർ അനുസ്മരണ ദിനമായി കൊണ്ടാടി. ജൂലൈ അഞ്ചിന് രാവിലെ 10 മണിക്ക് ചേർന്ന് സ്കൂൾ അസംബ്ലിയിൽ കുട്ടികളുടെ നേതൃത്വത്തിൽബഷീർ അനുസ്മരണ പരിപാടികൾ നടന്നു .പത്താം ക്ലാസിലെ ഷാബിദലി ചടങ്ങിന് സ്വാഗതം പറഞ്ഞു .തസ്നീം സുമാന അധ്യക്ഷയായിരുന്നു ഹെഡ്മാസ്റ്റർ നിയാസ് ചോല സാർ ഉദ്ഘാടനം. ചെയ്തു 9d ക്ലാസിലെ ആയിഷ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് പർവിൻ ബാനു ബഷീറിൻറെ ജീവചരിത്ര കുറിപ്പ് വായിച്ചു. അജ്മൽ റസ്സൽ എന്നീ വിദ്യാർഥികൾ മതിലുകളിലെ വാർഡനെയും ബഷീറിനെയും അവതരിപ്പിച്ചു. ഫർഹാന ബാല്യകാലസഖിയിലെഒരു ഭാഗം വായിച്ചു .ശിഗീഷ് ബഷീറിനെക്കുറിച്ച് വിഷ്ണുനാരായണൻ നമ്പൂതിരി എഴുതിയ "ബഷീർ എന്ന ബല്യം ഒന്ന്" എന്ന കവിത ആലപിച്ചു. യു പി വിഭാഗത്തിലെ കുട്ടികൾ ബഷീറിൻറെ വിവിധ കഥാപാത്രങ്ങളുടെ വേഷമിട്ടു വന്നു പരിചയപ്പെടുത്തിയത് കൗതുകകരമായ കാഴ്ചയായിരുന്നു ബാല്യകാലസഖിയിലെ സുഹറ പാത്തുമ്മയുടെ ആടിലെ അടി തുടങ്ങി ' ബഷീർ 'തന്നെ സ്വയം പരിചയപ്പെടുത്തിക്കൊണ്ട് കടന്നുവന്നു.അഫ്സൽ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.ബഷീർ കൃതികളുടെ പ്രദർശനം ക്ലാസ്സുകളിൽ നടത്തി. ക്ലാസ്സുകളിലെ ബുള്ളറ്റിൻ ബോർഡ് ബഷീറിന്റെ സാഹിത്യ സംഭാവനകളെ ആസ്പദമാക്കിയുള്ളതായിരുന്നു. മികച്ച ബുള്ളറ്റിൻ ബോർഡായി പത്താം തരം ബി യെ തെരഞ്ഞെടുത്തു. ബഷീറിന്റെ സാഹിത്യ കൃതികളെ അടിസ്ഥാനമാക്കി നടത്തിയ പ്രശ്നോത്തരിയിൽ പത്ത-ാം തരം ഡിയിലെ തസ്‌നിം സമാന മുഴുവൻ മാർക്കും നേടി ഒന്നാമതെത്തി.
ഹലോ ഇംഗ്ലീഷ്
പൊതുവിദ്യാലയങ്ങളിൽ ഇംഗ്ലീഷ് പഠനം സുഗമമാക്കുന്നതിനുവേണ്ടിയുളള പാഠ്യപദ്ധതിയാണിത്.കളികൾ,സ്കിറ്റ് ,റെെംസ് ,സംഭാഷണങ്ങൾ എന്നിങ്ങനെയുളള Interaction method ലൂടെ ഇംഗ്ലീഷ് ഭാഷാനെെപുണി വളർത്തുന്ന ഈ പ്രോഗ്രാം വിദ്യാർത്ഥികളിൽ ഇംഗ്ലൂീഷിനോടുളള ആഭിമുഖ്യം വളർത്തുന്നതിന് സഹായകമായി.കൊടകര ബി.ആർ സി യുടെ "ഹലോ ഇംഗ്ലീഷ്"പ്രോഗ്രാം ഞങ്ങളുടെ സ്ക്കുളിൽ ജൂലെെ 7ന് ഉദ്ഘാടനം ചെയ്തു . തദവസരത്തിൽ ഇംഗ്ലീഷ് സ്കിറ്റ് ,ആക്ഷൻ സോങ്,തീം സോങ് , ഡിസ്ക്രിപ്ഷൻ എന്നീ പരിപാടികൾ അവതരിപ്പിച്ചു . തുടർപ്രവർത്തനങ്ങൾ സ്ക്കുളിൽ നടന്നുകൊണ്ടിരിക്കുന്നു.
ജൂലൈ 21 - ചാന്ദ്രദിനാഘോഷം
ചാന്ദ്രദിനമായി ലോകം കൊണ്ടാടുന്ന ജൂലൈ 21-ന് പ്രസ്തുത ദിനത്തെക്കുറിച്ചുള്ള ഇവബോധം കുട്ടികളിൽ ഉണ്ടാക്കുന്നതിനായി അസംബ്ളിയിൽ പ്രഭാഷണം നടത്തുകയും തുടർന്ന് ഇന്റർകോമിലൂടെ ക്വിസ് മത്സരം നടത്തുകയും ചെയ്തു. സയൻസ് ക്ലബിന്റെ നോട്ടീസ് ബോർഡ് പ്രസതുത ദിനത്തിന്റെ പ്രാധാന്യമുൾക്കൊള്ളുന്ന വാർത്തകളും ചിത്രങ്ങളും ഉപയോഗിച്ച് മനോഹരമാക്കുകയും ചെയ്തു.ചാന്ദ്രദിനം സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ സമുചിതമായി ആഘോഷിച്ചു.ചന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്വിസ്, കൊളാഷ് പ്രദർശനം ,ഡോക്യൂമെന്ററി പ്രദർശനം തുടങ്ങി വിവിധ പരിപാടികൾ സ്കൂൾ തലത്തിൽ നടത്തി.കൂമ്പാറ ഫാത്തിമ ബീവി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ചാന്ദ്രദിന വാരാചരണ സമാപനവും കലാം അനുസ്മരണവും നടത്തി. പ്രസ്തുത പരിപാടിയോടനുബന്ധിച്ച് കുട്ടികൾക്കായി വിവിധങ്ങളായ മത്സര പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളായ അനുഗ്രഹ ജോസ് സ്വാഗതവും നഹ് ല ജബ്ബാർ അധ്യക്ഷതയും വഹിച്ചു. പരിപാടിയിൽ ഹയർസെക്കൻഡറി പ്രിൻസിപ്പാൾ നാസർ ചെറുവാടി മുഖ്യാതിഥിയും എച്ച് എം നിയാസ് ചോല സാർ ഉദ്ഘാടനവും നിർവഹിച്ചു. വിദ്യാർത്ഥികളായ മുഹമ്മദ് റസ്സൽ, ജോയൽ സിബി ,അജ്മൽ മുഹമ്മദ് എന്നിവർ ചന്ദ്ര യാത്രികരുടെ വേഷമണിഞ്ഞു. പരിപാടികൾ അധ്യാപകരായ നവാസ് യൂ, റുക്കിയ ഇ ,ഹാഷീംകുട്ടി , ഷെരീഫ എൻ എന്നിവർ നേതൃത്വം നൽകി.
ജൂലൈ 26 പി.ടി.എ മീറ്റിങ്ങും ഉന്നത വിജയികൾക്കുള്ള അനുമോദന യോഗവും
ഹൈസ്കൂൾ ,യു.പി പി.ടി.എ വിളിച്ചു ചേർക്കുകയും രക്ഷിതാക്കളും അദ്ധ്യാപകരും ചേർന്ന് കുട്ടികളുടെ പഠന പുരോഗതിയും മറ്റും വിലയിരുത്തുകയും ചെയ്തു. എട്ട് , ഒമ്പത് ക്ലാസ്സുകളിൽ കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ ഉയർന്ന മാർക്കുള്ള കുട്ടികൾക്ക് പ്രൊഫിഷ്യൻസി പ്രൈസ് നല്‌കുകയും ചെയ്തു.പത്താം ക്ലാസ്സിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങായ മെറിറ്റ് ഡേ 26-ാം തീയതി നടത്തി. 2017-18 അദ്ധ്യയന വർഷത്തിലെ എസ്.എസ്.എൽ, സി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികളെ ട്രോഫി നൽകി അഭിനന്ദിച്ചു. പ്രസ്തുത ചടങ്ങിൽ കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി എ നസീർ വിശിഷ്ടാതിഥി ആയിരുന്നു.
ആഗസ്റ്റ്- 15 സ്വാതന്ത്ര്യ ദിനം
2018 ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ നടത്തി.പ്രളയകെടുതിയിൽ സമീപ പ്രദേശങ്ങളിലെ കുട്ടികളും JRc,സ്കൗട്ട്, ഗൈഡ് ,ലിറ്റിൽ കൈറ്റ്സ്, ചൈൽഡ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നീ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.പ്രധാനാധ്യാപകൻ നിയാസ് ചോല ദേശീയ പതാക ഉയർത്തി. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ നാസർ ചെറുവാടി സർ കുട്ടികൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. സുമേഷ് കെ സി ചന്ദ്രൻ കെ ഹാഷിംകുട്ടി റുഖിയ ഇ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി . ദേശഭക്തിഗാനാലാപനത്തിന് ശേഷംകുട്ടികൾക്ക് മധുര പലഹാര വിതരണവും നടന്നു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ
പൊന്നിൻ ചിങ്ങപ്പിറവിയിൽ ജൈവപച്ചക്കറി കൃഷിയുമായി കൂമ്പാറ സ്കൂൾ
വയലേലകളിലൊക്കെയും സ്വർണപ്പൂങ്കുലകൾ പോലെ നെന്മണികൾ വിളഞ്ഞു നിന്ന ഒരു കാലം ഉണ്ടായിരുന്നു. കൊയ്‌ത്തുൽസവങ്ങൾ പതിവായിരുന്ന ഒരു പഴയകാലം. കൃഷിയിടങ്ങൾ നികത്തപ്പെട്ടിട്ടും നെന്മണികൾ കാണാക്കനിയായിട്ടും നമ്മുടെ തീൻമേശയിൽ വിഭവങ്ങൾക്ക് പഞ്ഞമില്ല. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന നിലവാരം കുറഞ്ഞ, വിഷമയമായ ഭക്ഷണസാധനങ്ങൾ കഴിച്ച് മലയാളികൾ രോഗികളായി മാറുന്ന ഈ സാഹചര്യത്തിൽ ജൈവകൃഷിക്ക് പ്രാധാന്യം ഏറി വരുന്നു. ഫാത്തിമാബി ഹൈസ്കൂൾ ചിങ്ങം-1 കർഷകദിനമായി ആചരിച്ചതോടൊപ്പം ജൈവകൃഷിപദ്ധതിക്കും തുടക്കമിട്ടു. നമ്മുടെ സംസ്ക്കാരത്തെയും, പാരമ്പര്യത്തെയും സംരക്ഷിക്കുകയെന്ന അവബോധം പുതുതലമുറയ്ക്ക് പകർന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ ജൈവപച്ചക്കറികളായ തക്കാളി, വെണ്ട, പയർ, വഴുതന, ചീര, പച്ചമുളക് തുടങ്ങി വിവിധതരത്തിലുള്ള പച്ചക്കറിത്തൈകൾ 100 ഗ്രോ ബാഗുകളിലും, നിലത്തുമായി അധ്യാപകരും കുട്ടികളും ചേർന്ന് നട്ടു. സ്കൂളിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക എന്ന മഹത്തായ ഉദ്യമത്തിന്റെ ഉദ്ഘാടനകർമ്മം ഹെഡ് മാസ്റ്റർ നിയാസ് ചോല നിർഹിച്ചു. സ്കൂൾ വളപ്പിൽ കൃഷി ചെയ്യുന്ന പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു. ഇക്കോ ക്ലബ് കണ്വീനറായ ശ്രീമതി ഗീത മനക്കൽ , മറ്റ് അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ഇതിൽ പങ്കുചേർന്നു . കൃഷി ഒരു തൊഴിൽ മാത്രമല്ല അതൊരു സംസ്കാരവും കൂടിയാണെന്ന തിരിച്ചറിവ് നേടാൻ ഈ പ്രവർത്തനത്തിലൂടെ സാധിച്ചു എന്നത് അഭിമാനകരമാണ്.
അധ്യാപക ദിനം
തങ്ങളുടെ അദ്ധ്യാപകരോടുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കുന്നതിനായി സെപ്തംബർ 5 കുട്ടികൾ അദ്ധ്യാപക ദിനം കൊണ്ടാടി. അധ്യാപകരെയും അനധ്യാപകരെയും ആദരിച്ചും കൊച്ചു കൊച്ചു സമ്മാനങ്ങൾ നൽകിയും അവർ തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചു. കാബിനറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ തരം മത്സരങ്ങളും കളികളും അദ്ധ്യാപകർക്കായി നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു. അദ്ധ്യാപക ദിന സന്ദേശം സീനിയർ അസിസ്റ്റൻറ് ശ്രീ ഖാലിദ് സാർ നൽകി. അദ്ധ്യാപക ദിന പ്രതിജ്ഞ ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല സാർ ചൊല്ലിക്കൊടുക്കുകയും അസംബ്ലിയിൽ മുഴുവൻ അധ്യാപകർ അത് ഏറ്റു ചൊല്ലുകയും ചെയ്തു. സ്റ്റുഡൻറ് ടീച്ചറുടെ മേൽനോട്ടത്തിൽ നടന്ന ക്ലാസുകൾ കുട്ടികൾക്ക് പുതിയ അനുഭവമായി. പരിപാടിക്ക് സ്കൂൾ ലീഡർ മുഹമ്മദ് ഷിബിൻ തസ്നീം സമാന ഹെഡ്മാസ്റ്റർ നിയാസ് ചോല jrc , സ്കൗട്ട്,ഗൈഡ് യൂണിറ്റ് ക്യാപ്റ്റൻമാർ എന്നിവർ നേതൃത്വം നൽകി .അവരുടെ സ്നേഹപ്രകടനങ്ങൾക്കുമുന്നിൽ നമ്ര ശിരസ്കരായ അദ്ധ്യാപകർക്കു വേണ്ടി പ്രധാനാദ്ധ്യാപകൻ ശ്രീ നിയാസ് ചോല സാർ കൃതജ്ഞതയർപ്പിച്ചു.
സ്കൂൾ വളപ്പിലെ ജൈവവൈവിദ്ധ്യം
കൃഷിയെ പ്രാണനായും ജീവിതോപാധിയായും കരുതിയിരുന്ന ഒരു തലമുറ ഇവിടെ നിലനിന്നിരുന്നു. മണ്ണിനേയും മക്കളെയും ഒരുപോലെ സ്നേഹിച്ചിരുന്ന അവർക്ക് കൃഷി ഒരു വരുമാന മാർഗ്ഗം മാത്രമായിരുന്നില്ല. എന്നാൽ ഇന്ന് സ്ഥിതി അതല്ല. ഈ സാഹചര്യത്തിലാണ് കൂമ്പാറ ഫാത്തിമാബി ഹൈസ്കൂളിലെ കുട്ടികൾ പലതരം കാർഷിക പ്രവർത്താനങ്ങളിലൂടെ സ്കൂൾ വളപ്പിൽ ജൈവവൈവിദ്ധ്യം ഒരുക്കാൻ ശ്രമിക്കുന്നത്. മണ്ണിന്റെ സ്വാഭാവികത നിലനിർത്തിക്കൊണ്ട് രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ തികച്ചും ജൈവരീതിയിലുള്ള കൃഷിയാണ് നടപ്പിലാക്കുന്നത്. അതിനായി അവർ വാഴകൃഷി, ശലഭോദ്യാനം, ഔഷധസസ്യത്തോട്ടം, ടെറസ് കൃഷി എന്നിങ്ങനെ സ്കൂൾ വളപ്പിൽ ജൈവവൈവിദ്ധ്യം ഒതുക്കാൻ ശ്രമിച്ചു വരുന്നു. പരിസ്ഥിതി അതിന്റെ മനോഹാരിതയിൽ സംരക്ഷിക്കണം എന്ന സന്ദേശമാണ് ഇതിലൂടെ കുട്ടികൾ സമൂഹത്തിന് നല്കുന്നത്.
പാസ്സ്‌വേർഡ് 2018 -19 ദ്വിദിന കരിയർ ഗൈഡൻസ് ക്യാമ്പ്
കൂമ്പാറ ഫാത്തിമ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ സംഘടിപ്പിച്ച ശില്പശാല ജോർജ് എം തോമസ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ തൊഴിൽപരമായ അവബോധമുണ്ടാക്കുക സിവിൽ സർവീസ് അടക്കമുള്ള മേഖലകളിലെ മത്സരപരീക്ഷകൾക്ക് പ്രാപ്തമാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം .പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി എ നസീർ അധ്യക്ഷം വഹിച്ചു പ്രൊഫസർ എം അബ്ദുറഹ്മാൻ പിടിഎ പ്രസിഡണ്ട് എൻ കെ ഇസ്മയിൽ പ്രധാനാധ്യാപകൻ നിയാസ് ചോല മുഹമ്മദ് റാഫി ഡോക്ടർ അലി അക്ബർ താലീസ് എം അഫ്സൽ മടവൂർ നാസർ കുന്നുമ്മൽ പ്രിൻസിപ്പൽ കെ അബ്ദുൽ നാസർ സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് സുബിൻ എന്നിവർ പ്രസംഗിച്ചു.ഉന്നത കലാലയങ്ങളിൽ അഡ്മിഷൻ ലഭിക്കാൻ സഹായിക്കുന്ന മത്സരപരീക്ഷാ പരിശീലന പരിപാടിയായ സിപിഐയിലേക്ക് വിദ്യാർത്ഥികളെ. തെരഞ്ഞെടുത്തു .
ഗാന്ധിജയന്തി വാരാചരണം.
ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് ഫാത്തിമ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ദണ്ഡി മാർച്ച് നടത്തി. ഹയർസെക്കണ്ടറി പ്രിൻസിപ്പൽ അബ്ദുൽനാസർ സാർ ഹെഡ്മാസ്റ്റർ നിയാസ് ചോല സാർ എന്നിവർ സംയുക്തമായി പതാക കൈമാറി കൊണ്ട് മാർച്ച് ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെയും 78 അനുയായികളുടെയും വേഷമണിഞ്ഞ വിദ്യാർത്ഥികൾ സ്കൂളിൽ നിന്നും കൂമ്പാറ ബസാറിലേക്ക് നടത്തിയ കാൽനടയാത്ര 1930ലെ ദണ്ഡിയാത്രയെ അനുസ്മരിപ്പിച്ചു. ദേശഭക്തിഗാനങ്ങൾ വിദ്യാർത്ഥികൾ ആലപിച്ചത് പരിപാടിക്ക് മാറ്റു കൂട്ടി. അധ്യാപകരായ ഖാലിദ് എംഎം കൂമ്പാറ അങ്ങാടിയിൽ വെച്ച് നടത്തിയ ദണ്ഡി അനുസ്മരണപ്രഭാഷണം സ്വാതന്ത്ര്യ സ്മരണയിലേക്ക് ശ്രോതാക്കളെ എത്തിക്കാൻ പര്യാപ്തമായിരുന്നു. വാരാചരണത്തിന്റെ ഭാഗമായി ഗാന്ധി ക്വിസ് ,സ്കൂൾ പരിസര ശുചീകരണം, ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയവ നടന്നു. വാരാചരണത്തിന്റെ സമാപനസമ്മേളനം ഹെഡ്മാസ്റ്റർ നിയാസ് ചോല സാർ ഉദ്ഘാടനം ചെയ്തു ബീന ടീച്ചർ നന്ദി പറഞ്ഞു.
==
ഒക്ടോബർ പത്താം തീയതി സ്കൂൾ കലോത്സവത്തിന് അരങ്ങുണർന്നു. സ്റ്റേജിതര മത്സരങ്ങൾ മുൻ ദിവസങ്ങളിൽ നടത്തിയതിനാൽ സ്റ്റേജ് മത്സരങ്ങൾ അന്നേദിവസം രാവിലെ 9 30 ന് ആരംഭിച്ചു. കലോത്സവത്തിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല സാറിന്റെ അധ്യക്ഷതയിൽഹയർസെക്കൻഡറി പ്രിൻസിപ്പൽ അബ്ദുൽനാസർ നിർവഹിച്ചു. റൂബി ,ഡയമണ്ട് എന്നിങ്ങനെ രണ്ട് ഹൗസുകളിൽ ആയി യുപി ,ഹൈസ്കൂൾ ,ഹയർസെക്കൻഡറി വിഭാഗത്തിലെ വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു. വിവിധ കമ്മിറ്റികളുടെ ആത്മാർത്ഥമായ പ്രവർത്തനം യുവജനോത്സവം ഒരു വൻ വിജയമാക്കി തീർക്കാൻ സഹായകമായി.ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന യുപി ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിൽ യുപി ഹൈസ്കൂൾ വിഭാഗത്തിൽ റൂബി ഹൗസും ഹയർസെക്കൻഡറി വിഭാഗത്തിൽ ഡയമണ്ട് ഹൗസും ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഓവറോൾ ചാമ്പ്യൻഷിപ്പ് ഡയമണ്ട് ഹൗസ് പിടിച്ചെടുത്തു.കലാമാമാങ്കം തന്നെയായിരുന്നു യുവജനോത്സവ വേദി മോഹിനിയാട്ടം നാടൻപാട്ട് സംഘനൃത്തം ഒപ്പന മാർഗംകളി ചവിട്ടുനാടകം വട്ടപ്പാട്ട് കോൽക്കളി മൂകാഭിനയം വഞ്ചിപ്പാട്ട്,തുടങ്ങി വിവിധ ഇനങ്ങളിൽ കുട്ടികൾ അവരുടെ കഴിവുകൾ തെളിയിച്ചു.സബ് ജില്ലാ കലാമേളയിൽ സ്കൂളിനെ പ്രതിനിധീകരിക്കേണ്ട ടീമിന്റെ തിരഞ്ഞെടുപ്പും അന്നേ ദിവസം തന്നെ നടന്നു. വ്യക്തിഗത ,ഗ്രൂപ്പിനങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും അന്നേദിവസം തന്നെ നടന്നു .സമാപനസമ്മേളനം ശ്രീ എൻ കെ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.കലോത്സവം ഒരു വൻവിജയമാക്കി തീർക്കുന്നതിൽ നിർണ്ണായകമായ പങ്കുവഹിച്ച വിദ്യാർത്ഥികളെയും അധ്യാപകരെയും പിടിഎ യും പൂർവ്വ വിദ്യാർത്ഥികളെയും നന്ദി പ്രസംഗത്തിൽ കലോത്സവം കൺവീനർ ശ്രീ അബൂബക്കർ പ്രത്യേകം പരാമർശിച്ചു.
പ്രവൃത്തി പഠനം
തൊഴിലിനോടേ ആഭിമുഖ്യമുള്ളതും തൊഴിൽ ചെയ്യുന്നവരെ ആദരിക്കുന്നതും സാമൂഹിക ബോധമുള്ളതുമായ ഒരു പുതിയ തൊഴിൽ സംസ്കാരത്തിന്റെ വക്താക്കളായി പുതിയ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നിയാസ് ചോല എന്ന പ്രഗത്ഭയായ അധ്യാപകന്റെ നേതൃത്വത്തിൽ പ്രവൃത്തി പരിചയ ക്ലാസ്സുകൾ നടന്നുവരുന്നു. സമൂഹത്തിന് പ്രയോജന പ്രദമായ സേവനങ്ങളിലേക്കും ഉത്പന്ന നിർമ്മിതിയിലേക്കും വിദ്യാർത്ഥികളെ നയിക്കുന്നതിനായി വിവിധ ഉല്പന്നങ്ങൾ ഉണ്ടാക്കി വരുന്നു. കുട്ടികളുടെ താല്പര്യത്തിനലുസരിച്ച് വിവിധ മത്സരങ്ങൾ നടത്തുകയും അവയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവരെ ഉപജില്ലാ മേളയിൽ പങ്കെടുക്കുന്നതിനാവശ്യമായ പരിശീലനം നടത്തിവരികയും ചെയ്യുന്നു.
എൻഎസ്എസ്
രാഷ്ട്ര പുനർനിർമാണത്തിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക സാമൂഹിക സേവനത്തിലൂടെ വ്യക്തിത്വ വികസനം നേടിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി 1969 ഭാരത സർക്കാറിന് കീഴിൽ ആരംഭിച്ച എൻഎസ്എസ് 2015 ഓഗസ്റ്റ് 9ന് ഫാത്തിമ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു.സഹപാഠിക്കൊരു വീട് കരനെൽകൃഷി സ്നേഹസമ്മാനം ജൈവകൃഷി ഔഷധത്തോട്ട നിർമ്മാണം മെഡിക്കൽക്യാമ്പ് ക്യാമ്പസ് വൈദ്യുതീകരണം എന്നിവ കഴിഞ്ഞ വർഷത്തെ നേട്ടങ്ങളാണ്.ഇന്നത്തെ സമൂഹത്തെ കാർന്നുതിന്നുന്ന പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നും കൂമ്പാറ ഗ്രാമത്തെ മുക്തമാക്കുക നിർധനരായ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുക എക്കോഫ്രണ്ട്‌ലി ക്യാമ്പസ് തുടങ്ങിയ പ്രവർത്തനങ്ങൾ വരുംവർഷങ്ങളിൽ എൻഎസ്എസ് ലക്ഷ്യമിടുന്നു.
അസാപ്പ്
വളർന്നു വരുന്ന നമ്മുടെ യുവതലമുറ ആശയവിനിമയ പാടവത്തിലും തൊഴിൽ നൈപുണി യിലും പിന്നാക്കമാണെന്ന് പഠനങ്ങളുടെ അടിസ്ഥാനത്തിൽ രൂപം കൊണ്ട ആശയമാണ് അസാപ്.2014 ൽ സ്കൂളിൽ നമ്മുടെ സ്കൂളിൽ ആരംഭിച്ചു. സ്കൂളിൽ വെച്ച് നടക്കുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ഇൻഫർമേഷൻ ടെക്നോളജി ക്ലാസുകൾ വിദ്യാർത്ഥികളുടെ ആശയവിനിമയ ശേഷി വർദ്ധിപ്പിക്കുന്നതാണ്.