"ഗവ. വി എച്ച് എസ് എസ് വാകേരി/ഗോത്ര പദകോശം/മുള്ളക്കുറുമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
</div>
</div>
{{prettyurl|kurumar}}
{{prettyurl|kurumar}}
[[പ്രമാണം:15047 51.jpg|thumb|മുള്ളക്കുറുമരുടെ കുടി ഒരു പഴയ ചിത്രം]]
[[പ്രമാണം:15047 51.jpg|thumb|250px|മുള്ളക്കുറുമരുടെ കുടി ഒരു പഴയ ചിത്രം]]
വയനാട്ടിലെ ഒരു ആദിവാസി ഗോത്രവിഭാഗമാണ് മുള്ളക്കുറുമർ. മുള്ളക്കുറുമർ വേടരാജാക്കന്മാരുടെ പിന്മുറക്കാരാണെന്ന് വിശ്വസിക്കുന്നു. മലയാളമാണ് ഇവരുടെ ഭാഷ. വയനാട്ടിലെ പൂതാടി എന്ന സ്ഥലത്ത് ഉത്ഭവിച്ചവരാണ് തങ്ങളെന്നാണ് അവരുടെ വിശ്വാസം. ശിവൻ കിരാതന്റെ രൂപമെടുത്ത് നായാട്ടിന് പോയപ്പോൾ അനുഗമിച്ചവരുടെ പിൻഗാമികളാണ് തങ്ങളെന്ന് ഇവർ വിശ്വസിക്കുന്നു. കിരാതനെ അവർ പൂതാടി ദൈവമെന്നാണ് വിളിക്കുന്നത്. അവരുടെ കുലദൈവമാണ് കിരാതൻ. ആരിവില്ല് തമ്പായി, കരിയാത്തൻ, പൂതാടി ദൈവംങ്ങൾ(കിരാത ശിവനും പാർവ്വതിയും ഭൂതഗണങ്ങളും), കണ്ടൻവില്ലി, പാക്കംദൈവം, പുള്ളിക്കരിങ്കാളി, മകൾ കാളി, പൂമാല, പുലിച്ചിയമ്മ തുടങ്ങിയവരെല്ലാം ഇവരുടെ ആരാധനാ മൂർത്തികളാണ്.. ശിവന്റെ കിരാതരൂപം പാക്കത്തെയ്യമായും കെട്ടിയാടാറുണ്ട്. വാർഷിക ഉത്സവമായ ഉച്ചാൽ ഇന്നും മുള്ളുക്കുറുമർ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു. ഉച്ചാലുകളിയാണ് പ്രധാന പരിപാടി. മകരം 30, കുംഭം1,2 എന്നിങ്ങനെ 3 ദിവസമായാണ് ഉച്ചാൽ ആഘോഷിക്കുന്നത്. കുറുവ ദ്വീപിനടുത്തുള്ള പാക്കമാണ് ഉച്ചാൽ ആഘോഷിക്കുന്ന പ്രധാന കുടി.  
വയനാട്ടിലെ ഒരു ആദിവാസി ഗോത്രവിഭാഗമാണ് '''മുള്ളക്കുറുമർ'''. മുള്ളക്കുറുമർ വേടരാജാക്കന്മാരുടെ പിന്മുറക്കാരാണെന്ന് വിശ്വസിക്കുന്നു. മലയാളമാണ് ഇവരുടെ ഭാഷ. വയനാട്ടിലെ പൂതാടി എന്ന സ്ഥലത്ത് ഉത്ഭവിച്ചവരാണ് തങ്ങളെന്നാണ് അവരുടെ വിശ്വാസം. ശിവൻ കിരാതന്റെ രൂപമെടുത്ത് നായാട്ടിന് പോയപ്പോൾ അനുഗമിച്ചവരുടെ പിൻഗാമികളാണ് തങ്ങളെന്ന് ഇവർ വിശ്വസിക്കുന്നു. കിരാതനെ അവർ പൂതാടി ദൈവമെന്നാണ് വിളിക്കുന്നത്. അവരുടെ കുലദൈവമാണ് കിരാതൻ. ആരിവില്ല് തമ്പായി, കരിയാത്തൻ, പൂതാടി ദൈവംങ്ങൾ(കിരാത ശിവനും പാർവ്വതിയും ഭൂതഗണങ്ങളും), കണ്ടൻവില്ലി, പാക്കംദൈവം, പുള്ളിക്കരിങ്കാളി, മകൾ കാളി, പൂമാല, പുലിച്ചിയമ്മ തുടങ്ങിയവരെല്ലാം ഇവരുടെ ആരാധനാ മൂർത്തികളാണ്.. ശിവന്റെ കിരാതരൂപം പാക്കത്തെയ്യമായും കെട്ടിയാടാറുണ്ട്. വാർഷിക ഉത്സവമായ ഉച്ചാൽ ഇന്നും മുള്ളുക്കുറുമർ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു. ഉച്ചാലുകളിയാണ് പ്രധാന പരിപാടി. മകരം 30, കുംഭം1,2 എന്നിങ്ങനെ 3 ദിവസമായാണ് ഉച്ചാൽ ആഘോഷിക്കുന്നത്. കുറുവ ദ്വീപിനടുത്തുള്ള പാക്കമാണ് ഉച്ചാൽ ആഘോഷിക്കുന്ന പ്രധാന കുടി.  
'''സാമൂഹിക ജീവിതം'''<br>
'''സാമൂഹിക ജീവിതം'''<br>
നാല് കുലങ്ങളായാണ് മുള്ളക്കുറുമർ ജീവിക്കുന്നത്. വില്ലിപ്പകുലം, കാതിയകുലം, വേങ്കട കുലം, വടക്ക കുലം എന്നിവയാണിവ. 'കുടി' എന്നറിയപ്പെടുന്ന വീടുകളിൽ ഗോത്രജീവിതമാണ് ഇവർ നയിക്കുന്നത്. വൈക്കോൽ മേഞ്ഞ ഒറ്റമുറി വീടുകളാണ് 'കുടി'. ഭക്ഷണം പാകംചെയ്യുന്നതും ഉറങ്ങുന്നതുമെല്ലാം ഈ വീടുകളിലാണ്. കൃഷി, കന്നുകാലി വളർത്തൽ, നായാട്ട്, മീൻപിടുത്തം എന്നിവയാണ് മുഖ്യമായ ഉപജീവനമാർഗ്ഗങ്ങൾ. ( ഇപ്പോൾ ഈ അവസ്ഥക്ക് മാറ്റം വന്നിട്ടുണ്ട്)എടയൂർ, മടൂർ, കല്ലൂർ, കൂടല്ലൂർ, ഓടക്കുറ്റി, ചേമ്പുംകൊല്ലി, വെമ്പിലാത്ത്, വാകേരി, പ്ലാക്കൂട്ടം, മഞ്ഞളംകൈത, മഞ്ഞക്കണ്ടി, കക്കടം തുടങ്ങിയവയാണ് വാകേരിയിലെ മുള്ളക്കുറുമരുടെ അധിവാസ മേഖലകൾ ( അധിക വായനക്ക്  '''ആദിവാസി സ്വയംഭരണത്തിൽനിന്ന് ദേശരാഷ്ട്ര പൗരത്വത്തിലേക്ക്'''  കെ. കെ ബിജു കാണുക)
നാല് കുലങ്ങളായാണ് മുള്ളക്കുറുമർ ജീവിക്കുന്നത്. വില്ലിപ്പകുലം, കാതിയകുലം, വേങ്കട കുലം, വടക്ക കുലം എന്നിവയാണിവ. 'കുടി' എന്നറിയപ്പെടുന്ന വീടുകളിൽ ഗോത്രജീവിതമാണ് ഇവർ നയിക്കുന്നത്. വൈക്കോൽ മേഞ്ഞ ഒറ്റമുറി വീടുകളാണ് 'കുടി'. ഭക്ഷണം പാകംചെയ്യുന്നതും ഉറങ്ങുന്നതുമെല്ലാം ഈ വീടുകളിലാണ്. കൃഷി, കന്നുകാലി വളർത്തൽ, നായാട്ട്, മീൻപിടുത്തം എന്നിവയാണ് മുഖ്യമായ ഉപജീവനമാർഗ്ഗങ്ങൾ. ( ഇപ്പോൾ ഈ അവസ്ഥക്ക് മാറ്റം വന്നിട്ടുണ്ട്)എടയൂർ, മടൂർ, കല്ലൂർ, കൂടല്ലൂർ, ഓടക്കുറ്റി, ചേമ്പുംകൊല്ലി, വെമ്പിലാത്ത്, വാകേരി, പ്ലാക്കൂട്ടം, മഞ്ഞളംകൈത, മഞ്ഞക്കണ്ടി, കക്കടം തുടങ്ങിയവയാണ് വാകേരിയിലെ മുള്ളക്കുറുമരുടെ അധിവാസ മേഖലകൾ ( അധിക വായനക്ക്  '''ആദിവാസി സ്വയംഭരണത്തിൽനിന്ന് ദേശരാഷ്ട്ര പൗരത്വത്തിലേക്ക്'''  കെ. കെ ബിജു കാണുക)

21:02, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

മുള്ളക്കുറുമരുടെ കുടി ഒരു പഴയ ചിത്രം

വയനാട്ടിലെ ഒരു ആദിവാസി ഗോത്രവിഭാഗമാണ് മുള്ളക്കുറുമർ. മുള്ളക്കുറുമർ വേടരാജാക്കന്മാരുടെ പിന്മുറക്കാരാണെന്ന് വിശ്വസിക്കുന്നു. മലയാളമാണ് ഇവരുടെ ഭാഷ. വയനാട്ടിലെ പൂതാടി എന്ന സ്ഥലത്ത് ഉത്ഭവിച്ചവരാണ് തങ്ങളെന്നാണ് അവരുടെ വിശ്വാസം. ശിവൻ കിരാതന്റെ രൂപമെടുത്ത് നായാട്ടിന് പോയപ്പോൾ അനുഗമിച്ചവരുടെ പിൻഗാമികളാണ് തങ്ങളെന്ന് ഇവർ വിശ്വസിക്കുന്നു. കിരാതനെ അവർ പൂതാടി ദൈവമെന്നാണ് വിളിക്കുന്നത്. അവരുടെ കുലദൈവമാണ് കിരാതൻ. ആരിവില്ല് തമ്പായി, കരിയാത്തൻ, പൂതാടി ദൈവംങ്ങൾ(കിരാത ശിവനും പാർവ്വതിയും ഭൂതഗണങ്ങളും), കണ്ടൻവില്ലി, പാക്കംദൈവം, പുള്ളിക്കരിങ്കാളി, മകൾ കാളി, പൂമാല, പുലിച്ചിയമ്മ തുടങ്ങിയവരെല്ലാം ഇവരുടെ ആരാധനാ മൂർത്തികളാണ്.. ശിവന്റെ കിരാതരൂപം പാക്കത്തെയ്യമായും കെട്ടിയാടാറുണ്ട്. വാർഷിക ഉത്സവമായ ഉച്ചാൽ ഇന്നും മുള്ളുക്കുറുമർ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു. ഉച്ചാലുകളിയാണ് പ്രധാന പരിപാടി. മകരം 30, കുംഭം1,2 എന്നിങ്ങനെ 3 ദിവസമായാണ് ഉച്ചാൽ ആഘോഷിക്കുന്നത്. കുറുവ ദ്വീപിനടുത്തുള്ള പാക്കമാണ് ഉച്ചാൽ ആഘോഷിക്കുന്ന പ്രധാന കുടി. സാമൂഹിക ജീവിതം
നാല് കുലങ്ങളായാണ് മുള്ളക്കുറുമർ ജീവിക്കുന്നത്. വില്ലിപ്പകുലം, കാതിയകുലം, വേങ്കട കുലം, വടക്ക കുലം എന്നിവയാണിവ. 'കുടി' എന്നറിയപ്പെടുന്ന വീടുകളിൽ ഗോത്രജീവിതമാണ് ഇവർ നയിക്കുന്നത്. വൈക്കോൽ മേഞ്ഞ ഒറ്റമുറി വീടുകളാണ് 'കുടി'. ഭക്ഷണം പാകംചെയ്യുന്നതും ഉറങ്ങുന്നതുമെല്ലാം ഈ വീടുകളിലാണ്. കൃഷി, കന്നുകാലി വളർത്തൽ, നായാട്ട്, മീൻപിടുത്തം എന്നിവയാണ് മുഖ്യമായ ഉപജീവനമാർഗ്ഗങ്ങൾ. ( ഇപ്പോൾ ഈ അവസ്ഥക്ക് മാറ്റം വന്നിട്ടുണ്ട്)എടയൂർ, മടൂർ, കല്ലൂർ, കൂടല്ലൂർ, ഓടക്കുറ്റി, ചേമ്പുംകൊല്ലി, വെമ്പിലാത്ത്, വാകേരി, പ്ലാക്കൂട്ടം, മഞ്ഞളംകൈത, മഞ്ഞക്കണ്ടി, കക്കടം തുടങ്ങിയവയാണ് വാകേരിയിലെ മുള്ളക്കുറുമരുടെ അധിവാസ മേഖലകൾ ( അധിക വായനക്ക് ആദിവാസി സ്വയംഭരണത്തിൽനിന്ന് ദേശരാഷ്ട്ര പൗരത്വത്തിലേക്ക് കെ. കെ ബിജു കാണുക) മുള്ളക്കുറുമരുടെ പദാവലി

അടിപ്പി -അടിക്കുക
അട്ടക്കരി -ഇല്ലത്തും കരി
അണ്ണനടി -അണ്ണന്റെ
അണ്ടിമാങ്ങ-കശുമാങ്ങ
അന്തി -രാത്രി
അപ്പൻ -അച്ഛൻ
അപ്പന്റെങ്ങാണ്-അപ്പന്റെയാണ്
അയ് -അത്
അവളടി -സഹോദരി ഭർത്താവ്(ആണുങ്ങൾ മാത്രം വിളിക്കുന്ന പദം)
അളുത്ത - കുറുന്തോട്ടി ചൂല്
ആടെ -അവിടെ
ആമ്ളിച്ചക്ക -പപ്പായ
ആളുകൂടൽ -കല്ല്യാണതലേന്ന്
ഇപ്പിരിമക്ക -തീരെ ചെറിയ കുട്ടി
ഉമ്മാള് -മിനിഞ്ഞാന്ന്
ഉള്ളിനാരങ്ങ -ഒരിരം ചെറിയ നാരങ്ങ
ഉറുവിളിക്ക -നെയ്യുണ്ണിക്ക
ഊടെ -ഇവിടെ
എഞ്ച് -അഞ്ച്
എടല -വെട്ടിമരം
എന്താക്കാണ് -എന്തു ചെയ്യുന്നു?
എരി -അരി
എരിവാൾ(ള്) -അരിവാൾ
എരുകിൽ -അടുത്ത്
എരുതെ -രാവിലെ
എരുത് -മൂരി/കാള
എളക്ക്യ – ഇരിക്കുക
എറുമ്പ് - ഉറുമ്പ്
എക്ക് - എനിക്ക്
എടത്തി - ഭർത്താവിന്റെ ചേട്ടന്റെ ഭാര്യ
എണിക്ക് - എഴുന്നേൽക്കുക
എഓപ്പി - ഇളയച്ചൻ
എര് - കാള
ഏറുകെട്ട് - നിലമുഴുക
ഒല്ലി - മേൽമുണ്ട്
ഓടെ - എവിടെ
ഓടെവാള – ഒരിനം വള
ഓട്ടാര – ഓട്ടട
കച്ച് - അരയിൽ കെട്ടുന്ന തുണി
 കടച്ച – കടച്ചിൽ
കടത്ത് - കിടാരി
കടാകം - കമ്മൽ
കടുക്ക – കടുക്കൻ
കണ്ടച്ചക്ക – ഇടിച്ചക്ക
 കത്തൽ - കഞ്ഞി
കമ്പിൻ - മൈന
കലത്തെരിക – മുളകൊണ്ട് നിർമിച്ച കലം വെക്കാനുളള ഉപകരണം
കവണ – പേഴ് മരം
കളളി - ഇല്ലിക്കൂമ്പ്
കള് വ് - കുഴിക്കോൽ
കാക്കിരി - കവളം കാളി (ഒരിനം പക്ഷി)
കാടുപപൊടിയൻ - ഉപ്പു കൂണ്
കാണൻകെട്ടി - വരന്റെ അളിയൻ
കാതള – കമ്മൽ
കായൽ - മുള
കാരക്കുണ്ട് - ഉണ്ണിയപ്പം
കിലാകം - കിലോ
കീളൻ - തത്ത
കെക്കോട്ട് - കൈക്കോട്ട്
കെഞ്ഞി - ചോറ്
കെനിയാണം - കല്യാണം
കെപ്പയ്ക്ക - കയ്പ്പക്ക (പാവക്ക)
കെയില് - തവി
കെയ്യ് - കയ്യ്
കെരി - കരി
കെല്ല് - കല്ല്
കെല്ല്പിട്ട് - ദോശ
കെളുത്ത് - കഴുത്ത്
കെൾതുക – കഴുകുക
കൊച്ച – കൊക്ക് (കൊക്കു പക്ഷി
കൊടാലി - കല്ലേമുട്ടി (ഒരിനം മത്സ്യം)
കൊടൽനാരങ്ങ – ഓറഞ്ച്
കൊടുവൻ - കഴുകൻ
കൊത്തുക – കിളക്കുക
കൊത്തല് - കാവി (ഒരിനം പക്ഷി)
കൊല – വാഴക്ക
കോടങ്ങ – വാളൻ പുളി
കോയി - കോഴി
കുടി - വീട്
കുടുക്ക – കലം
കുടുക്ക – പച്ചനിറമുള്ള വലിയ കൊക്കുള്ള പക്ഷി
കുണ്ടുകെട്ട് - മീൻ പിടുത്തം
കുനിയുറുമ്പ് - കൂനൻ ഉറുബ്
കൂന്താണി - ഉരൽ (മണ്ണ് കൂന്താണി, മരുക്കൂന്താണി)
കുബളങ്ങ – മത്തങ്ങ
കുംഭനാരങ്ങ – കബിളി നാരങ്ങ
കുറുപ്പാട്ടി - പൂമ്പാറ്റ
കുറ്റിപ്പിട്ട് - പുട്ട്
കൂട്ട – കുട്ട
 കൂട്ടംകൂടുക -വർത്തനാനം പറയുക
കൂമൻകൊക്ക് - പരുന്ത്
കൂർവ – കൂറ/പാറ്റ
കെടുക്കൽ/വാങ്ങൽ - അയൽ വാസികൾ വിവാഹത്തിനു വരുന്ന ദിവസം
കൊട്ടിൽ - നെല്ലുകുത്തുന്ന പുര
കൊന്തൻ - ഓന്ത്
കൊമ്മ – നെല്ലു സൂക്ഷിക്കാൻ ഉപയോഗിക്കന്ന മുളകൊണ്ടു നിർമ്മിക്കുന്ന വലിയ കൂട
കൊയ്മ – ഒരിനം ചെറിയമീൻ
കോർത്ത – മീൻ കോരാൻ ഉപയോഗിക്കുന്ന ഉപകരണം
കോലിക്കൻ - എട്ടുകാലി
ചക്ക – വരിക്ക ചക്ക
ചങ്കുമോതിരം - മിഞ്ചി
ചവല – ചപ്പു ചവർ
ചാത് - രുചി
ചിമ്മിനി - മണ്ണെണ്ണ
ചീനക്കായ് - ഇഞ്ചക്കായ്
ചീപ്പ് - കോടാലി
ചീരമെളക് - കാന്താരിമുളക്
ചീരാപ്പ് - പനി
ചെകിട് - ചെവി
ചെപ്പടം - ചെമ്പുകുടം
ചെരുപ്പ് - ഞൗരിപ്പലക
ചെറിയമക്ക – ചെറിയകുട്ടികൾ
ചെറിയവൻ -ഭർത്താവിന്റെ അനിയൻ
ചെറിയവൾ - അനുജന്റെഭാര്യ
ചേറ്കൊറ്റ – ചെളിസ്ഥലം
ചൊണയൻ - പുല്ലുവാള(ഒരിനം മത്സ്യം)
ചോന്നാളൻ - ഒരിനം ചുവപ്പു നിറ മുള്ള ചെറിയപക്ഷി
ചോരമെടിയൻകെളങ്ങ് - നൂറക്കിഴങ്ങ്
ചോറ് - അത്താഴം
ഞങ്ങ – ഞങ്ങൾ
ഞരൾ - കറുവ(എടന)
ഞേഞ്ഞൽ - കലപ്പ
തലകെട്ടുക – മുടികെട്ടുക
തട്ട – കന്നുകാലികളുടെകഴുത്തിൽ കെട്ടുന്ന ഒരു മര ഉപകരണം
തണ്ട – മുളകൊണ്ടുള്ള ഉലക്ക
തണ്ണി - വെള്ളം
തണ്ണിത്തെരിക – വെള്ളം ചുമക്കുമ്പോൾതലയിൽ വെക്കുന്ന ചുമ്മാട് (വൈക്കോൽ കൊണ്ട് നിർമിക്കുന്നത്)
തലവാച്ചുക – തലചീകുക
താക്കോൽ - താഴ്
താത്ത(റ്റ) – ചേട്ടൻ
താലി - മാല
താവം - ദാഹം
താള് - ചേമ്പ്
തുമ്മുക – തിന്നുക
തുള്ളുക – ചാടുക
തൂരത്ത്- ദൂരത്ത്
തൂ...രത്ത് - വളരെ ദൂരത്ത്
തൂശി - സൂചി
തെയ് - തൈ
തേങ്ങ മരം - തെങ്ങ്
തൊകര – ചങ്ങാലി പക്ഷി
തോടൻ - വട്ടോൻ(ഒരിനം മത്സ്യം)
തോത്തക്ക – വെള്ളരിക്ക
തെക്കുക – അടിക്കുക
തെരിക – തിരിക
തേങ്ങാമാന്തി - ചെരവ
തൊക്ക് - കക്ഷം
തൊത്ത് - തുളക്കുക
തോളന്തി - കൈമുട്ടിനു മുകളിൽ ധരിക്കുന്ന വള
ദിവസം മുന്നാടി - ദിവസങ്ങൾക്ക് മുമ്പ്
ദിവസം മന്നോടി - ദിവസങ്ങൾക്ക് ശേഷം
നണ്ട് - ഞണ്ട്
നനയ്ക്കുക – അലക്കുക
നാക്കൂമൻ - പാവക്കൂൺ
നാത്ത- നാത്തൂൻ
നിങ്ങ – നിങ്ങൾ
നിച്ചുറുമ്പ് - നെയ്യുറുമ്പ്
നിന്നടി- നിന്റെ
നീക്ക് - നിനക്ക്
നെലവ് - ചന്ദ്രൻ(നിലാവ്)
നെളാകൻ - ഊത്ത
നൊകം - നുകം
നൊമ്പ – വേദന
പക്കി - പക്ഷി
പക്കിപ്രാന്തൻ - ഏറിയാൻ
പച്ചക്കാപ്പി - മധുരമില്ലാത്ത കാപ്പി
പട്ടവള – വിവാഹ സമയത്ത് പുരുഷന്മാർ ധരിക്കുന്ന വള
പണ – മച്ച്
പണം - നാണയം കൊരുത്തിടുന്ന മാല
പയ് വ് - പശു
പരള് - ചെറിയ മീൻ
പളച്ചക്ക – കൂഴച്ചക്ക
പറക്ക – തോൾ
പാണ്ടി - മുത്താരി
പാദുകം - ചെരുപ്പ്
പായ്ക – ഓടുക
പാര് - പയർ
പാറ്റ – ഈയൽ
പില്ല് - വൈക്കോൽ
ബെളം - മാളം
ബിലാച്ചിപ്പയൽ - ബീൻസ്പയർ
ബീത്തുക – ഒഴിക്കുക
മക്ക – മക്കൾ
മങ്ങി - പേരയ്ക്ക
മഞ്ഞാളൻ - ഒരുതരം മഞ്ഞനിറമുള്ള ചെറിയപക്ഷി
മടവി - മെടയുക
മണവാട്ടി - വധു
മണവാളൻ - വരൻ
മതില് - ഭിത്തി
മന്തലം - ചോറുകഴിക്കാനുള്ള മൺപാത്രം
മരവര – കത്തിപ്പയർ
മള – മഴ
മാങ്ങമരം - മാവ്
മാനിച്ചൂല - മാനിച്ചൂല്
മാന്ത് - ചൊറിയുക
മാമൻ - അമ്മാവൻ
മാമി - അമ്മായി
മിണ്ട് - തുണി
മീൻകൊത്തി - പൊൻമാൻ
മുടിഞ്ഞ – കാക്കച്ചപ്പ് (കാക്കപ്പഴം)
മുട്ടിൽ - വാൽമാക്രി
മുണ്ടുകാരത്തി - വരന്റെ സഹോദരി
മുത്തപ്പൻ - മുത്തച്ഛൻ
മുത്തിയമ്മ – മുത്തശ്ശി
മുത്ത്കൂമൻ - മൂങ്ങ
മുയ്യ് - മുഷി
മുരളിപ്പക്കി - ബുൾ ബുൾ പക്ഷി
മുള്ളരിക്ക - എരിക്ക്
മൂക്കടപ്പ – ജലദോഷം
മൂക്കുപെട്ടി - മൂക്കുത്തി
മൂച്ച – ഇടിച്ചക്കയ്ക്കു മുമ്പുള്ള ചെറുചക്ക (കായ്)
മെതിക്കുക – നെല്ല്കുത്തുക
മെല്ലകിഴങ്ങ് - മധുരകിഴങ്ങ്
മെല്ലനാരങ്ങ – മധുരനാരങ്ങ
മെല്ലം - മധുരം
മെരുത്തി - കരിമരുത്
മെളക് - മുളക്
മെളുക് - മെഴുകുക
മേക്കട്ടികെട്ടുക – മുണ്ട് ഉടുക്കുക
മേല് - ശരീരം
മൊറക്കുട –ഇല്ലി കൊണ്ട് മെടഞ്ഞ് കൂവയില പൊതിഞ്ഞ് ചൂടാൻഉപയോഗിക്കുന്ന ഒരിനംകുട
മോന്തി - വാഴചുണ്ട്
മോറ് - മുഖം
വണ്ണാള് - വലിയമീൻ
വരുവി - വരുക
വള്ളക്കണ്ടൻ - പുളിയുറുമ്പ്
വാക്കത്തി - വെട്ടുകത്തി
വാല്യക്കാർ - ചെറുപ്പക്കാർ
വിരുത്ത് - വിരുന്ന്
വിളു - വിഷു
വെണ്ണൂർ - ചാരം
വെളഞ്ചി - മുളഞ്ഞിൽ
വെളഞ്ചിക്കോൽ - പശക്കോൽ
വെറക്മൂട്ടുക – വിറക് അടുപ്പിൽ വെക്കുക
ശാതി - പ്രേതം
ശുമ്പി,ചുമ്പി - പെൺക്കുട്ടി
ശുമ്പൻ,ചുമ്പ - ആൺക്കുട്ടി