"ഗവ.എച്ച്.എസ്സ്.എസ്സ്.കുടമാളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഭൗതികം) |
(photo) |
||
വരി 38: | വരി 38: | ||
ഗ്രേഡ്=3| | ഗ്രേഡ്=3| | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= | ||
[[പ്രമാണം:Schoolphoto.png|ലഘുചിത്രം|നടുവിൽ]] | |||
300px| | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
15:25, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എച്ച്.എസ്സ്.എസ്സ്.കുടമാളൂർ | |
---|---|
300px | |
വിലാസം | |
കുടമാളൂർ കുടമാളൂര്, കോട്ടയം 686 017 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1868 |
വിവരങ്ങൾ | |
ഫോൺ | 04812393809 |
ഇമെയിൽ | ghsskudamaloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33048 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ഹയർ സെക്കന്ററി സ്കൂൾ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ലത എം ജോൺ |
പ്രധാന അദ്ധ്യാപകൻ | ജാൻസി ജോർജ് |
അവസാനം തിരുത്തിയത് | |
13-08-2018 | 33048 |
ചരിത്രം
എൽ പി സ്കൂൾ ആയി 1864 ലിൽ രൂപീകരിച്ചു .1868 ലിൽ യു പി സ്കൂൾ ആയും പിന്നീട് ഹൈസ്കൂൾ ആയും വിപുലപ്പെടുത്തി .1998ൽ ഹയർ സെക്കൻഡറി ആരംഭിച്ചു .
ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള കോട്ടയം ജില്ലയിലെ അയ്മനം പഞ്ചായത്തിലെ ഏക ഹയർസെക്കൻഡറി സ്കൂളാണ് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ കുടമാളൂർ. ക്രിസ്തുവർഷം 1864-ൽ ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്ത് ഒരു കുടിപ്പള്ളിക്കൂടം എന്ന പേരിൽ തുടങ്ങിയതാണ് ഈ സ്ഥാപനം.
യശഃശരീരനായ വിദ്യാഭ്യാസമന്ത്രി ശ്രീ. പനമ്പിള്ളി ഗോവിന്ദമേനോൻ മലയാളം സ്കൂളിനെ ഇംഗ്ലീഷ് സ്കൂളാക്കി മാറ്റി. പിന്നീട് ഈ സ്കൂളിൽനിന്ന് എൽ.പി. വിഭാഗം വേർപെടുത്തി ജി. എൽ.പി.എസ്‍ കുടമാളൂർ എന്ന പേരിൽ തൊട്ടുതാഴെ പ്രവർത്തിച്ചുവരുന്നു.
സ്ഥലചരിത്രം
കുടങ്ങൾ ധാരാളമായി നിർമ്മിച്ചിരുന്ന ഊരിനെ 'കുടമാളൂർ' എന്നും, അതല്ല, തെക്കുംകൂർ രാജാവ്ന്റെ അനുമതിയോടെ കൊടുവാൾ കൊണ്ട് വനം വെട്ടിത്തെളിച്ചുണ്ടാക്കിയ നാടാണ് കൊടുവാളൂർ എന്നും ആ പദം ലോപിച്ച് കുടമാളൂർ ആയെന്നും രണ്ടഭിപ്രായമുണ്ട്. ഡോ. എം. എസ്. നാരായണൻ SBT-മാനേജർ ശ്രീ പ്രസാദ് മുഞ്ഞനാട്ട് , ജ്യോതിഷതിലകം ഡോ. കുടമാളൂർ ശർമ്മ, ശ്രീ. റ്റി. എൻ. ശങ്കരപ്പിള്ള, പുല്ലാങ്കുഴൽ വിദ്വാൻ ശ്രീ. കുടമാളൂർ ജനാർദ്ദനൻ, ഡോ. മുരാരി, പ്രശസ്ത സിനിമാനടൻ ശ്രീ വിജയരാഘവൻ തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ അഭിമാന ഭാജനങ്ങളുടെ നിരയിൽ വരുന്നു.
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ ലാബിൽ പ്രവർത്തനക്ഷമമായ ആറ് ഡെസ്‌ക്ടോപ്പുകളും ആറ് ലാപ്ടോപ്പുകളും ഉണ്ട് . കുടിവെള്ളം , ബാത്റൂം സൗകര്യവും ഉണ്ട് . സ്കൂളിന് ചുറ്റുമതിലുണ്ടെങ്കിലും അടച്ചു പൂട്ടാനാകാത്ത പ്രവേശന കവാടം സ്കൂളിന്റെ സ്വകാര്യത നഷ്ടപ്പെടുത്തുന്നു .
ഏതാണ്ട് 150 വർഷത്തിനടുത്ത് പഴക്കമുള്ള കൂടമാളൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ കോട്ടയം ജില്ലയിലെ അയ്മനം പഞ്ചാത്തിലെ ഏക സർക്കാർസ്കൂളാണ്. ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി 700നടുത്ത് കുട്ടികൾ പഠിക്കുന്നു. വിദ്യാഭ്യാസത്തിലും , കല, കായികം ,സാഹിത്യരംഗങ്ങളിലും ഉന്നത നിലവാരം പുലർത്തുന്ന ഈ സ്കൂളിലെ ഭൗതികസാഹചര്യങ്ങൾ ഏറെ മെച്ചപ്പെടേണ്ടതുണ്ട്. ഏതാനും കെട്ടിടങ്ങൾ കാലപ്പഴക്കത്താൽ തകർന്നനിലയിലാണ്. കഴിഞ്ഞവർഷം ജില്ലാപഞ്ചായത്ത് പുതുക്കിനൽകിയ രണ്ട് കെട്ടിടങ്ങളിലും പഴയ കെട്ടിടത്തിലുമായി ലാബും ലൈബ്രറിയും ഉൾപ്പെട്ട സ്കൂൾ പ്രവർത്തിക്കുന്നു. 9 സ്ഥിരം അധ്യാപകരും Clubing-ലൂടെ രണ്ടധ്യാപകരും പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി നിയമിച്ച സ്പെഷ്യൽ അധ്യാപകരും ഹൈസ്ക്കൂളിൽ ജോലിചെയ്യുന്ന H.M, 1 clerk, 2 OA, 1 counsellor, എന്നിവരാണ് Office Staff.
SSLC യ്ക്ക് തുടർച്ചയായി 100% വിജയം കരസ്ഥമാക്കി ഈ സ്കൂൾ നാടിന് അഭിമാനമായി നിലകൊള്ളുന്നു. കലാരംഗത്ത്, UP, HS, HSS തലത്തിൽ മികച്ച അംഗീകാരം UP School വിദ്യാർത്ഥിനിയുടെ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. വിദ്യാരംഗം സംസ്ഥാനക്യാമ്പിൽ UP കുട്ടിയുടെ അംഗീകാരം സബ്ജില്ലാ,ജില്ലാ കലോത്സവങ്ങളിൽ ഈ സ്കൂളിലെ കൂട്ടികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്ത് മികച്ച വിജയം കൈവരിക്കുന്നു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി രാവിലെയും വൈകുന്നേരവും പ്രത്യേക ക്ലാസ്സുകൾ നടത്തിവരുന്നു. കൂടാതെ ഭിന്നശേഷിയുള്ള കുട്ടികൽക്കായി റിസോഴ് സ്സ് അധ്യാപികയുടെ സേവനം ലഭ്യമാക്കുന്നു. 2017-18 അധ്യയന വർഷം ഈ സ്കൂൾ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധപരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. 10 ക്ലാസ്സിലെ കുട്ടികൾക്കായി കൗൺസിലിങ്ങ് ക്ലാസ്സുകൾ സംഘടിപ്പിച്ചു വരുന്നു.
സ്കൂളിനു സുരക്ഷനൽകുന്നതിന് ചുറ്റുമതിലും, ഗേറ്റും അത്യാവശ്യമാണ്. സ്ഥിരം കായികഅധ്യാപകന്റെ അഭാവം, ഡൈനിംഗ് ഹാൾ, കുടിവെള്ള സൗകര്യം, അടച്ചുറപ്പുള്ള Toilets,പെൺകുട്ടികളുടെ വിശ്രമമുറി, ക്ലാസ്സുമുറികൾ, തുടങ്ങിയവ കുറച്ചുകൂടി മെച്ചപ്പെടേണ്ടതാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ ആർ സി
- കായികപരിശീലനം
- യോഗ പരിശീലനം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സർക്കാർ
മുൻ സാരഥികൾ
ഭാസ്കരൻ നായർ, തങ്കമ്മ, ജാനകിക്കുട്ടി, വിജയലക്ഷ്മി സെബാസ്റ്റ്യൻ, അന്നമ്മ, സുലു എം കെ, ജോൺ വട്ടവേലിൽ, കൃഷ്ണകുമാരി, എം പി ശാന്തമ്മ, ഷേർലി റ്റി എസ്, ജാൻസി ജോർജ് (കാലഗണന ക്രമത്തിലല്ല)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കുടമാളൂർ ജനാർദ്ദനൻ (ഓടക്കുഴൽ വിദ്വാൻ ) വിജയരാഘവൻ (സിനിമ നടൻ ) ഗോപി കൊടുങ്ങല്ലൂർ ( സാഹിത്യകാരൻ ) ഡോക്ടർ റോസ്ലിൻ സുബ്രഹ്മണ്യൻ (എ ഐ ആർ )
വഴികാട്ടി
{{#multimaps:9.618649 ,76.508064| width=500px | zoom=16 }}