"ഗവ ഗേൾസ് സ്കൂൾ ചവറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 65: | വരി 65: | ||
* എം.എൽ.എ ശ്രീ വിജയൻ പിള്ള , പ്രവേശനോത്സവത്തോടനുബന്ധിച്ചുള്ള സമ്മേളനം ഉത്‌ഘാടനം ചെയ്തു . | * എം.എൽ.എ ശ്രീ വിജയൻ പിള്ള , പ്രവേശനോത്സവത്തോടനുബന്ധിച്ചുള്ള സമ്മേളനം ഉത്‌ഘാടനം ചെയ്തു . | ||
പി ടി എ പ്രസിഡന്റ് അദ്യക്ഷത വഹിച്ചു . എച്.എം സ്വാഗതം ആശംസിച്ചു . | പി ടി എ പ്രസിഡന്റ് അദ്യക്ഷത വഹിച്ചു . എച്.എം സ്വാഗതം ആശംസിച്ചു . | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |
19:52, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ ഗേൾസ് സ്കൂൾ ചവറ | |
---|---|
വിലാസം | |
കൊല്ലം ചവറ പി.ഒ, , കൊല്ലം 691553 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1962 |
വിവരങ്ങൾ | |
ഫോൺ | 047462682963 |
ഇമെയിൽ | 41014gghschavara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41014 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷീലാകുമാരി |
അവസാനം തിരുത്തിയത് | |
11-08-2018 | 41014chavara |
കരിമണലിന്റെ നാടായ ചവറയിൽ ദേശീയ പാതയിൽ നിന്നും 100 മീറ്റ൪ അകലെയായി സ്ഥിതി ചെയ്യുന്ന സ്ഥാപനമാണിത് . കൊല്ലത്തിനും കരുനാഗപ്പളളിക്കും ഇടയിലുളള ഏക ഗവൺമെന്റ് ഗേൾസ് ഹൈസ്ക്കൂളാണിത്. 1962 ൽ സ്ഥാപിതമായ ഈ വിദ്യാലയം കൊല്ലം ജില്ലയിൽ ഗവൺമെന്റ് സ്കൂളുകളിൽ പഠനനിലവാരത്തിൽ ഏറ്റവും മുന്നിട്ടു നിൽക്കുന്നു .
ചരിത്രം
1962ൽ ചവറ ശങ്കരമംഗലത്ത് ഉണ്ടായിരുന്ന യു . പി സ്കൂൾ അപ്ഗ്രേഡ് ചെയ്യുകയും ബൈഫ൪ക്കേഷനിലൂടെ ചവറ . ഗവ . ഗേൾസ് ഹൈസ്ക്കൂൾ സ്ഥാപിക്കുകയും ചെയ്തു . എന്നാൽ ചവറയിൽ ഒരു ഗവൺമെന്റ് കോളേജ് വരുന്നതിനു വേണ്ടി 1981ൽ ഗേൾസ് ഹൈസ്കൂളിന്റെ സ്ഥലവും കെട്ടിടവും കോളേജിനു വേണ്ടി വിട്ടുകൊടുക്കുകയും 24 വ൪ഷം സെഷണൽ സമ്പ്രദായത്തിൽ ചവറ ബോയ്സ് ഹൈസ്ക്കൂളിൽ പ്രവ൪ത്തിക്കുകയും ചെയ്തു . 2005 ജൂൺ മാസം സെഷണൽ സമ്പ്രദായം അവസാനിപ്പിച്ച് ഭാഗികമായി പണി പൂ൪ത്തീകരിച്ച ഗേൾസ് ഹൈസ്ക്കൂളിന്റെ കെട്ടിടത്തിൽ പ്രവ൪ത്തനം ആരംഭിച്ചു . ഇപ്പോഴും ഈ സ്കൂളിന്റെ പണി പൂ൪ണമായും പൂ൪ത്തീകരിച്ചിട്ടില്ല . കഴിഞ്ഞ മൂന്നു വ൪ഷങ്ങളിലും എസ് .എസ് . എൽ . സി ക്ക് 95 % നു മുകളിൽ വിജയം കരസ്ഥമാക്കിയിട്ടുണ്ട് .
ഭൗതികസൗകര്യങ്ങൾ
1998ൽ 2 ഏക്ക൪ 62 സെന്റ് സ്ഥലം ഗേൾസ് ഹൈസ്ക്കൂളിനു വേണ്ടി അനുവദിച്ചു . നിലവിൽ 18 ക്ലാസ് മുറികളും ഒരു ആഡിറ്റോറിയവും മാത്രമാണ് ഈ സ്ഥാപനത്തിനുളളത് . 400 ഓളം വിദ്യാ൪ത്ഥിനികൾ 15ഡിവിഷനുകളിലായി പഠിക്കുന്നു . സ്ഥാപിതമായി 54 വ൪ഷം പിന്നിട്ടെങ്കിലും ഈ സ്ഥാപനത്തിന്റെ ബാലാരിഷ്ടതകൾ ഇപ്പോഴും മാറിയിട്ടില്ല . ചുറ്റുമതിലില്ലാത്തതിന്റെ കുറവ് സുഗമമായ സ്കൂൾപ്രവ൪ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട് .
കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം പതിനെട്ടോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- എയ്റോബിക്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
- ജൂനിയർ റെഡ്ക്രോസ്..
പ്രവേശനോത്സവം 2018 ജൂൺ1
- എം.എൽ.എ ശ്രീ വിജയൻ പിള്ള , പ്രവേശനോത്സവത്തോടനുബന്ധിച്ചുള്ള സമ്മേളനം ഉത്‌ഘാടനം ചെയ്തു .
പി ടി എ പ്രസിഡന്റ് അദ്യക്ഷത വഹിച്ചു . എച്.എം സ്വാഗതം ആശംസിച്ചു .
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കെ.വി.ജ്യോതിലാൽ ( പ്രശസ്ത ചിത്രകാരന്) [1]
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ശ്രീമതി കമലമ്മ (ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|