"ഗവ. എച്ച് എസ് എസ് രാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 156: | വരി 156: | ||
<font color="blue"> | <font color="blue"> | ||
== | == <b><font color="611c5d">മുൻ സാരഥികൾ</font color></b> == | ||
<div style="text-align: center;"> | |||
<font color="brown"> | <font color="brown"> | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
22:08, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവ. എച്ച് എസ് എസ് രാമപുരം | |
|---|---|
| വിലാസം | |
രാമപുരം 690508 , മാവേലിക്കര ജില്ല | |
| സ്ഥാപിതം | 01 - 06 - 1885 |
| വിവരങ്ങൾ | |
| ഫോൺ | 0479 - 2472175 |
| ഇമെയിൽ | 36065alappuzha@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36065 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മാവേലിക്കര |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സി.എസ്‍.ജോസ് ഇന്നസെന്റ് |
| പ്രധാന അദ്ധ്യാപകൻ | ഗിരിജാകുമാരി. റ്റി |
| അവസാനം തിരുത്തിയത് | |
| 07-08-2018 | Ghssramapuram |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കായംകുളം പട്ടണത്തിൽ നിന്നു 5 കി.മി വടക്കു മാറി ദേശീയപാതേയട് ചേർന്ന് സഥിതിചെയ്യൂന്ന ആലപ്പുയ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1980-ഹൈസ്‌ക്കൂളായി ഉയർത്തപെട്ട രാമപുരം സർക്കാർ ഹൈസ്‌ക്കൂളിന് ഇപ്പോൾ 125 വർഷത്തെ ചരിത്രം പറയുവാനുണ്ട് ഒരൂ നൂറ്റാണ്ടിനുമപ്പുറം തിരുവാതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാളിെന്റ പ്രജാസഭയിൽ അംഗമായിരുന്ന വാദ്ധ്യാരമ്മാവൻ എന്ന് ആദരപൂർവ്വം നാട്ടുകാര് വിളിച്ചിരുന്ന തെക്കെടത്ത് ശ്രീ .കെ. ആർ. ഗോവിന്ദപിള്ള അവർകളുടെ ശ്രമ ഫലമായാണ് ഒരുപ്രാഥമിക വിദ്യലയം ഇവിടെ സ്ഥാപിതമായത്. തിരുവിതാംകൂർ മഹാരാജാവിൻറെ ചിത്രം അലങ്കാരത്തോടെ പ്രദർശിപ്പിച്ച ചപ്രം തോളിൽ താങ്ങി .
- വഞ്ചിഭൂമി പതേ ചിരം
- സഞ്ചിതാഭം ജയിക്കണം
- ദേവദേവൻ ഭവാനെന്നും
- ദേവസൗഖയം വരുത്തേണം
- താവകമാം കുലംമേൽമൽ
- ശ്രീവളർന്നുല്ലസിക്കേണം
- ത്വൽ ചരിതമെന്നും ഭൂമൗം
- വിശ്രൂതമായ് വിളങ്ങേണം
- മാലകറ്റി ചിരംപ്രജാ
- പാലനം ചെയ്തരുളേണം
എന്നഅപദാന ഗാനവുമായി വിദ്യാർത്ഥികൾ ഘോഷയാത്ര നടത്തിയിരുന്ന ചപ്രം ഇന്നും സ്‌ക്കൂളിൽ ഒരു ചരിത്രവസ്തുവായി സൂക്ഷിക്കുന്നു. പ്രവൃത്തിവിദ്യാലയം , വെർണാക്കുലർമിഡിൽ സ്കൂൾ (VMS) , ന്യൂടൈപ്പ്മിഡിൽസ്കൂൾ (NTMS), UPസ്‌കൂൾ , ഹൈസ്‌കൂൾ , എന്നീപരിണാമപ്രക്രിയകളിലൂടെ കടന്ന് 2004 ൽ ഹയർസെക്കന്ററി സ്കൂളായി വളർന്ന ചരിത്രമാണ് സ്‌കൂളിനുളളത്. ഈ പൊതുവിദ്യാലയത്തിലും ഇടത്തരക്കാരുടെയും പിന്നാക്കവിഭാഗങ്ങളിലും പാർശ്വവൽകൃതവിഭാഗങ്ങളുടെയും ഇടയിൽ നിന്നുവരുന്ന കുട്ടികളാണ് പഠിക്കുന്നത്. ഹൈസ്കൂളിൽ സ്ഥാപിത വർഷമായ 1980 മുതൽ ഇന്നോളം ഡിവിഷൻ കൂടിയിട്ടുള്ളതല്ലാതെ കുറഞ്ഞചരിത്രം പറയാനില്ല. ഹയർസെക്കന്ററിയിലും സ്ഥാപിതവർഷം മുതൽ ഏറ്റവും കൂടുതൽ മെരിറ്റുള്ള വിദ്യാർത്ഥികൾ തെരഞ്ഞെടുക്കുന്ന സ്കൂളായി ഈ സ്കൂൾ നിലനിൽക്കുന്നു. കാലാ-കായിക രംഗങ്ങളിലും നല്ല മികവുകാണിക്കാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ബാറ്റ്മിന്റൺ, ചോക്ക്ബാൾ തുടങ്ങിയ ഇനങ്ങളിൽ ദേശീയ, അന്തർദ്ദേശീയ മത്സരങ്ങളിൽ വരെ ഇവിടുത്തെ കുട്ടികൾ പങ്കെടുത്തിട്ടുണ്ട്. സംസ്ഥാനകലോൽസവത്തിൽ സ്ഥിരമായി പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കുന്ന സംസ്ഥാനത്തെ ഏക ഗവ. സ്കൂൾ ബാന്റ് ഡിസ്പ്ളേടീം ഈ സ്കൂളിലാണുള്ളത്. സ്വാതന്ത പ്രാപ്‌തിക്ക് ശേഷമുണ്ടായ വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങളുടെ ഫലമായി ന്യൂടൈപ്പ് മിഡിൽ സ്‌ക്കൂൾ (എൻ.ടി.എം.എസ്സ്) ആയും പിന്നീട് യു. പി സ്‌ക്കൂളായും വളർന്ന് ഹൈസ്‌ക്കൂളായി ഉയർന്നു .ആദ്യവർഷം മുൽ തന്നെ ഉയർന്ന നിലവാരം പുലർത്തിയിരുന്ന സ്‌ക്കൂൾ ഇന്നും മുന്നിൽ തന്നെയാണ്. അക്കാദമിക് രംഗത്ത് ജില്ലാതലത്തിൽ തന്നെ ഏറ്റവും മുന്നിൽ നിൽക്കുന്ന സർക്കാർ സ്‌ക്കൂളിൽ ഒന്നാണ് ഇത് . സംസ്ഥാസ്ക്കൂൾ കലോൽസവത്തിൽ ബാൻറ് ട്രൂപ്പൂമായി മത്സരിക്കാനെത്തുന്ന ഒരേയൊരു സർക്കാർ സ്‌ക്കൂൾ കൂടിയാണ് ഇത് . യു. പി സ്‌ക്കൂൾ ഹൈസ്‌ക്കൂളാക്കുന്നതിന് ആവസ്യമായ സ്ഥലവും കെട്ടിടവും ഉണ്ടാക്കുന്നതിനു വേണ്ടി കെ.നാരായണൻ പിള്ള (പൊന്നൻ സാർ)യുടെ നേതൃത്വത്തിൽ രൂപീകരിച്ച അപ്ഗ്രേഡിംഗ് കമ്മറ്റി നടത്തിയ പ്രവർത്തനം എടുത്ത് പറയേണ്ടതാണ്.നാടും നാട്ടാരും ഒറ്റ മനസ്സോടെ പ്രവർത്തിച്ചതിന്റെ ഫലമാണ്എല്ലാ സൗകര്യവും ഒരുക്കപ്പെട്ടത്.. യു. പി സ്‌ക്കൂൽ ഹെെസ്‌ക്കൂളായതിന്റെ രജതജൂബിലി ആഘോഷങ്ങൾ 2005 ജനുവരി 16 മുതൽ 24 വരെ ആഘോഷിക്കുകയുണ്ടായി .
ചരിത്രവസ്തുവായി സൂക്ഷിക്കുന്ന ചപ്രം
മഹത് വ്യക്തിത്വങ്ങൽ
രാമപുരം സ്‌ക്കൂൾ സമൂഹത്തിന് സമ്മാനിച്ച മഹത് വ്യക്തിത്വങ്ങളാണ്
നാടകകൃത്തായ രാമപുരം ദാമോദരനാചാരി (ആശാരിസാർ), സാഹിത്യകാരി മുതുകുളം പാർവ്വതിയമ്മ , കഥകളി സംഗീതഞ്‌ജനായ പത്തിയൂർ കൃഷ്ണപിള്ള, പ്രസിഡന്റിന്റെ അവാർഡ് ലഭിച്ച തുള്ളൽ കലാകാരൻ ഏവൂർ ദാമോദരൻ നായർ, സ്വാതന്ത്ര്യ സമരസേനാനിയും ഹിന്ദി പ്രചാരസഭയുടെ പ്രവർത്തകനുമായിരുന്ന ശ്രീ.കെ.എസ് രാഘവൻപിള്ള തുടങ്ങിയവരെല്ലാം ഈ സരസ്വതീക്ഷേത്രത്തിന്റെ സംഭാവനയാണ് .
ഭൗതികസൗകര്യങ്ങൾ
എന്നാൽ ഭൗതീകമായ ഇതരചുറ്റുപാടുകൾ വളരെ പരിമിതമായ തോതിൽ മാത്രമുളള സ്ക്കൂൾകൂടിയാണ് ഇത്. രണ്ട്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതൊലം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഓഡിയോ വിഷ്വൽ ഹാൾ & ലൈബബ്രറി
സ്ഥലവരിമിതിക്കുള്ളിൽ നിന്നുകൊണ്ടുതന്നെ എല്ലാ സൗകര്യങ്ങളോടും കൂടിയ ഓഡിയോ വിഷ്വൽ ഹാളും ലൈബബ്രറിയും ഹയർസെക്കന്ഡറിക്കും ഹൈസ്ക്കൂളിനും ഒരുക്കിയിട്ടൂണ്ട്.ഇരുപത് കബ്യൂട്ടറൂകളും,പ്രിൻററും,സ്ക്കാനറും,പ്രൊജെക്റ്റരും,ഇൻറർനെറ്റ് സൗകര്യവും ഉൾപ്പെടുത്തി വിശാലമായ രണ്ട് കബ്യൂട്ടർ ലാബ്കളും ഹയർസെക്കണ്ടറിക്കും,ഹൈസ്ക്കൂളിനും ,യൂ.പി.ക്കും വേണ്ടി ഒരുക്കിയിട്ടുണ്ട്.
സ്കൂളിന്റെ ചിത്രം
ഭാവിയിലെ സ്‌ക്കൂൾ രൂപരേഖ

സയൻസ് ലാബ്
കുട്ടികളിൽ ശാസ്‌ത്ര ബോധം ഉണർത്തുന്ന പ്രവർത്തനവുമായി ശാസ്ത്ര ക്ലബ് ...മുപ്പ്ത് കുട്ടികൾക്ക് ഒരേസമയം പരീഷണങ്ങളിൽ ഏർപ്പെടാവുന്ന തരത്തിൽ സയൻസ് ലാബ് പ്രവർത്തിക്കുന്നു.ശാസ്തവിഷയങ്ങളിൽ നിരീഷണങ്ങളും , സൃഷ്ടികളും , കണ്ടത്തലുകളും നടത്തുന്നു .
സോഷ്യൽ സയൻസ്
മാത്സ്
ശാസ്‌ത്രത്തിന്റെ റാണിയായ ഗണിതത്തിന്റെ വളർച്ച അളവുകളിലൂടെയും, അവയുടെ പരസ്പരബന്ധങ്ങളിലൂടെയും ലോകത്തെ മനസിലാക്കുകയും , ആ അറിവുമായിലോകത്തിൽ ഇടപെട്ടുകൊണ്ട് മാറ്റങ്ങളുണ്ടാക്കുക എന്നതാണ് ഗണിതശാസ്ത്രത്തിന്റ പ്രാധമികധർമം.അതുകൊണ്ട്തന്നെ തത്വത്തിന്റെയും , പ്രയോഗത്തിന്റയും പ്രതിപ്രവർത്തനത്തിലൂന്നിയാണ് ഗണിതബോധനവും പഠനവും .
ഇംഗ്ലീഷ്
ഇംഗ്ലീഷ് ഭാഷ ലോകവിജ്ഞാനത്തിലേക്ക് തുറക്കുന്ന ജാലകമാണ്. ലോകത്തിലെ കോടാനുകോടി ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കാനും ശാസ്ത്രസാങ്കേതിക പുരോഗതിയ്ക്കും മാധ്യമമായി പ്രവർത്തിക്കുന്നത് ഇംഗ്ലീഷ് ഭാഷയാണെന്ന് സംശയാതിതമായ വസ്തുതയാണ് അതുകൊണ്ടു തന്നെ ഇംഗ്ലീഷ് ഭാഷ പഠനത്തിന് അക്കാദമിക് മേഖലയിൽ തനതായ പ്രാധാന്യമുണ്ട്. നമ്മുടെ സ്കൂൾ ഇംഗ്ലീഷ് ക്ലബ് രൂപീകരിച്ചതിന്റെ പ്രധാന ഉദ്ദേശവും വിദ്യാർത്ഥികളുടെ ഭാഷാപരിജ്ഞാനം മെച്ചപ്പെടുത്തുകയെന്നതാണ്.
സ്പോട്സ്
തെരഞ്ഞെടുക്കപ്പെട്ടകുട്ടികളെ രാവിലെയും വൈകിട്ടും സ്ഥിരമായി പരിശീലിപ്പിക്കുന്നു. ഈ പരിശീലനം അവധികാലത്തും തുടരും. മറ്റ് സർക്കാർ ഹൈസകകൂളുകളിൽ നിന്നും വ്യത്യസ്തമായി സ്ക്കൂളിന് പ്രത്യേകമായി ബോൾ ബാഡ്മിൻറിൻടീമും, നല്ലൊരു അത്ലലറ്റിക് ടീമും ഉണ്ട്. മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായിക രംഗത്ത് സജീവമായിനിലകൊള്ളുന്ന സ്ക്കൂളുകളിലൊന്നായ് ഈ സ്ക്കൂളും എണ്ണപ്പെട്ടു തുടങ്ങിയിരിക്കുന്നു.
ബാൻറ് ട്രൂപ്പ്
മുതുകുളം ബ്ലോക്ക് പഞ്ചായത്തിൻറെ ജനകീയാസുത്രണ പദ്ധതിയിൽ പെടുത്തി എഴുപതിനായിരം ചിലവുചെയ്ത് വാങ്ങിയ ബാൻറ് സെറ്റ് സ്ക്കൂളിൽ നിന്നും തെരഞ്ഞെടുത്ത ഇരുപത്തിയഞ്ച് കുട്ടികളെ പരിശീലിപപിച്ച് ബാൻറ്ട്രൂപ്പിന് രൂപംകൊടുത്തിരിക്കുന്നു.
എെ. റ്റി. ക്ലബ്ബ്
വിവര വിനിമയ വിദ്യാഭ്യാസ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുള്ള അവ നിർമിക്കപ്പെട്ടതിന്റെ അടിസ്ഥാന ആശയങ്ങളും അവയുടെ പ്രവർത്തനപദ്ധതിയുടെ യുക്തിയും ഘടനയും പരിചയപ്പെടുത്തുന്നതിനോടൊപ്പം, മലയാളം ടൈപ്പിംങ്ങ് , വെബ് പേജ് ഡിസൈനിങ്ങ് , മൾട്ടിമീഡിയ പ്രസന്റേഷൻ , ഡിജിറ്റൽ പെയിന്റിംഗ് എന്നിവയ്ക്ക് പ്രത്യേക പരിശീലനം സ്‌ക്കൂളിൽ നടന്നുവരുന്നു .. തുടർച്ചയായി അഞ്ചാം വർഷവും (2017)സബ്‍ജില്ലാ എെ. റ്റി. മത്സരത്തിൽ യു.പി , എച്ച്.എസ് ,എച്ച്.എസ്.എസ് വിഭാഗത്തിൽ ഒാവറാൾ ചാമ്പ്യൻഷിപ്പ് നേടുകയുണ്ടായി ...
ഹായ് സ്കൂൾ കുട്ടിക്കൂട്ടം
ആനിമേഷൻ ,ഭാഷാ കമ്പ്യൂട്ടിംഗ് ,ഇലക്‌ട്രോണിക്സ് സാങ്കേതിക വിദ്യ , ഇന്റർനെറ്റിലെ ചതിക്കുഴികൾ എന്നിവയെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ ഉളവാക്കുന്ന തരത്തിലുള്ള പരിശീലനം സ്‌ക്കൂൾ കുട്ടിക്കൂട്ടം പദ്ധതിയിൽ നടപ്പാക്കുന്നു .ക്രിസ്‍തുമസ് അവധിക്കാല പരിശീലനത്തിൽ ആപ്പുകളുടെ നിർമ്മാണത്തെ ആസ്പദമാക്കിയുള്ള പരിശീലനം സ്‌ക്കൂളിൽ നടന്നു.
എസ്.പി. സി
" WE LEAR TO SERVE "
സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന്2010ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി (എസ്.പി.സി). 2010 ഓഗസ്‌റ്റ് 27ന് കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് എസ്.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്കു രൂപം നൽകിയത്. ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗതം - വനം - എക്‌സൈസ്- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്.പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക.എൻസിസി, എൻഎസ്‌എസ് എന്നീ സന്നദ്ധ സംഘടനകളെപോലെ എസ്.പി.സി യെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക.വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക എന്നീ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു .
എസ് . പി . സി യൂണിറ്റ് ഉദ്ഘാടനം 2017 ഡിസംബർ 8
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എെ. റ്റി. ക്ലബ്ബ്
- എസ്.പി. സി
- ജൂനിയർ റെഡ്ക്രോസ്
നേട്ടങൾ
2018 SSLC പരീക്ഷയിൽ എല്ലാ വിഷയത്തിനും A+ നേടിയ Swetha S , Shriya S Anil , Nandakrishnan M , Arjun H , Parthasarathy Arun , Devanarayanan P എന്നിവർക്ക് അഭിനന്ദനങ്ങൾ........... എല്ലാവിജയികൾക്കും അഭിനന്ദനങ്ങൾ !
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ഹയർസെക്കന്ററി & ഹൈസ്ക്കൂൾ| 1916-17 | എൻ.ശങ്കരൻ അയ്യർ |
| 1940-41 | എം.മാഥവ് |
| 1954-56 | എം.കെ.കുഞുകൃഷ്ണൻ |
| 1956-59 | പി.വാസുക്കുട്ടി |
| 1959-71 | ടി. ഡേവിഡ് |
| 1976-77 | പദ്മാവതിഅമ്മ |
| 1978-80 | സി.പൊന്നമ്മ |
| 1983-86 | ശ്രീമതി |
| 1988-91 | ഗോപാലക്രഷ്ണൻ |
| 1991-92 | പദ്മനാഭ അയ്യർ |
| 1992-93 | നു.തഹാകുഞു |
| 1993-95 | കെ.വിജയലെക്ഷ്മി |
| 1996-97 | ആർ.മധുസൂധനൻ നായർ |
| 1996-97 | കെ.സീ.രാജമ്മ |
| 1996-97 | എം.മൊഹമ്മദ് ഹനീഫാ |
| 1997-99 | റഷീദ |
| 1999-00 | കെ.ഇന്ദിര |
| 2000-02 | മീരാഭായ് |
| 2002-04 | ചെല്ലമ്മ |
| 2004-05 | ത്രേസിയാമ്മ.ടി |
| 2005-07 | ജയചന്ദ്രൻ.ഡി.എൻ ( എച്ച് .എസ് . എസ് ) |
| 2007-2012 | ശ്രീകുമാർ . വി . എ ( എച്ച് .എസ് . എസ് ) |
| 2005-06 | കെ.എം.ജെമീല ബീവി ( എച്ച് .എസ് ) |
| 2006-08 | എസ്.പാത്തൂമൂത്ത് ( എച്ച് .എസ് ) |
| 2008-13 | രമാദേവി . എസ് ( എച്ച് .എസ് ) |
| 2012-2014 | ബാബു ( എച്ച് .എസ് . എസ് ) |
| 2014-2015 | പുഷ്പവല്ലി ( എച്ച് .എസ് ) |
| 2015- | ഗിരിജാകുമാരി. റ്റി ( എച്ച് .എസ് ) |
| 2015- | സി.എസ്‍.ജോസ് ഇന്നസെന്റ്( എച്ച് .എസ് . എസ് ) |
വഴികാട്ടി
- NH 47 നോട് ചെർന്നു കായംകുളം പട്ടണത്തിൽ നിന്നും 6 കി.മി. വടക്കുമാറി ദേശീയപാതയൊട് ചെർന്നു സ്ഥിതിചെയ്യുന്നു.
- കായംകുളം എൻ.ടി.പി.സിയ്ക്കു സമീപം
{{#multimaps:9.217930, 76.474980 |zoom=13}}






