"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→സഹപാഠികള്സ്ക് ഒരു സഹായഹസ്തം) |
(ചെ.)No edit summary |
||
വരി 26: | വരി 26: | ||
ദരിദ്രരായ രക്ഷകർത്താക്കൾ മഴക്കെടുതികൾക്കിടയിൽ കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ സമാഹരിക്കാൻ ബുദ്ധിമുട്ടിയിരുന്നു. സ്പോൺസർമാർ വഴിശേഖരിച്ച 15,000 രൂപ ഉപയോഗിച്ച് മഴക്കെടുതിയിൽ ദുരിതമനുഭവിച്ച രക്ഷകർത്താക്കൾക്ക് ഒരു കൈത്താങ്ങാകുവാൻ സാധിച്ചു.<br/> | ദരിദ്രരായ രക്ഷകർത്താക്കൾ മഴക്കെടുതികൾക്കിടയിൽ കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ സമാഹരിക്കാൻ ബുദ്ധിമുട്ടിയിരുന്നു. സ്പോൺസർമാർ വഴിശേഖരിച്ച 15,000 രൂപ ഉപയോഗിച്ച് മഴക്കെടുതിയിൽ ദുരിതമനുഭവിച്ച രക്ഷകർത്താക്കൾക്ക് ഒരു കൈത്താങ്ങാകുവാൻ സാധിച്ചു.<br/> | ||
==== | ==== ആർഭാടത്തിന് വിട ചൊല്ലി സതീർത്ഥ്യതർക്ക് കൈത്താങ്ങ് ==== | ||
{| class="wikitable" | {| class="wikitable" | ||
[[പ്രമാണം:Sahyam2.jpg|250px]]|| | [[പ്രമാണം:Sahyam2.jpg|250px]]|| | ||
|} | |} | ||
കുട്ടികളുടെ മനസ്സിന്റെ നന്മ കണ്ടെത്തി, അവയെ പരിപോഷിപ്പിച്ച് | കുട്ടികളുടെ മനസ്സിന്റെ നന്മ കണ്ടെത്തി, അവയെ പരിപോഷിപ്പിച്ച് മറ്റുള്ളവർക്ക് താങ്ങും തണലുമാകാൻ അവരെ പ്രാപ്തരാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. എല്ലാ വെള്ളിയാഴ്ചകളിലും, ക്ലാസിൽ സ്ഥാപിച്ചിട്ടുള്ള കളക്ഷൻ ബോക്സിൽ കുട്ടികൾ ഒരാഴ്ച കൊണ്ട് ശേഖരിക്കുന്ന തുക നിക്ഷേപിക്കുന്നു. ഈ തുക ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാകാതെ കഷ്ടപ്പെടുന്നവർക്ക് ഉപകാരപ്രദമാക്കാനാണ് തിരുമാനിച്ചിട്ടുള്ളത്.<br/> | ||
കുട്ടികൾ ആർഭാടത്തിനും അനാവശ്യങ്ങൾക്കുമായി ചെലവഴിക്കുന്ന തുക ശേഖരിച്ച് മറ്റുള്ളവർക്ക് പ്രയോജനപ്പെടുത്താമെന്ന ആശയം അവരെ ആവേശഭരിതരാക്കിയിരിക്കുന്നു. മറ്റുള്ളവർക്കായി തങ്ങളാൽ ചെയ്യാവുന്ന പുണ്യങ്ങളുടെ നിരയിലേക്ക് ഒരു പുതുവഴി തുറക്കുകയാണ് ഇതിലൂടെ പ്രവർത്തകർ. | |||
==== ലോകാ സമസ്താഃ സുഖിനോ ഭവന്തു ==== | ==== ലോകാ സമസ്താഃ സുഖിനോ ഭവന്തു ==== | ||
{| class="wikitable" | {| class="wikitable" |
23:29, 31 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
സ്കൂൾ പ്രവർത്തനങ്ങൾ
2017
പ്രവേശനോൽസവം
||||മുൻതലമുറയുടെ നല്ല ശീലങ്ങളിൽ നിന്നും തെന്നിമാറിയ നമ്മൾ, പലവിധ തിരിച്ചടികളിൽ നിന്നും പാഠം ഉൾക്കൊണ്ട് പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനും പ്രകൃതിയോട് ഇണങ്ങിനിൽക്കാനും ശീലിച്ചുതുടങ്ങിയിരിക്കുന്നു. സ്വയം കൃഷി ചെയ്തുണ്ടാക്കുന്ന ഉൽപ്പന്നങ്ങളുടെ മൂല്യം തിരിച്ചറിഞ്ഞ് അവ ഉപയോഗിച്ചുണ്ടാക്കിയ ഭക്ഷണസാധനങ്ങൾ ചൂടോടെ വാഴയിലയിൽ വിളമ്പി, കൂടുതൽ ഔഷധമൂല്യമുള്ളതാക്കി ഭക്ഷിച്ച്, അതിന്റെ സ്വാദും ഗുണവും സ്വയം അനുഭവിച്ചറിയാൻ അധ്യനവർഷത്തിന്റെ ആദ്യദിനത്തിൽ തന്നെ നമ്മുടെ പ്രിയപ്പെട്ട കുട്ടികൾക്ക് അവസരം ലഭിച്ചു. പ്രകൃതിയോട് ഒട്ടിനിന്ന് അവളെ കരുതലോടെ കാത്താൽ നമുക്ക് പ്രകൃതിയുടെ അനുഗ്രഹങ്ങൾ ധാരാളം ലഭിക്കുമെന്ന ബോധം കുട്ടികളിൽ ഉളവാക്കാൻ ഈ പ്രവൃത്തി സഹായകമായി.
പഴമയുടെ പാരമ്പര്യത്തിൽ ഊന്നിനിന്നുകൊണ്ട് പ്രകൃതിയുടെ നഷ്ടപ്രതാപങ്ങൾ വീണ്ടെടുക്കാൻ സ്കൂളിനോപ്പം പുത്തൻ കൂട്ടുകാരും അണിചേർന്നു. നന്മയുള്ള കുഞ്ഞായി, നാളെയുടെ വാഗ്ദാനമായി നമ്മുടെ കുട്ടികൾ വളർന്നു വരാൻ ഇനി നമുക്കൊരുമിച്ചു മുന്നേറാം. ‘ഇ- വഴിയിൽ കരുതലോടെ’ എന്ന മുദ്രാവാക്യത്തെ നെഞ്ചിലേറ്റിക്കൊണ്ട് ഈ അധ്യയനവർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു.
പരിസ്ഥിതി ദിനം
||||നല്ല നാളേയ്‌ക്കായ് ചെടികൾ നടാം’ എന്ന അവബോധം പുതുതലമുറയ്‌ക്ക് പുത്തനല്ല. ആ അറിവ് ഊട്ടിയുറപ്പിക്കുന്നതിന് പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന പ്രവർത്തനങ്ങൾ പ്രേരകമായി. ഓരോ കുട്ടിയും ഓരോ വൃക്ഷത്തൈ സന്തോഷത്തോടെ ഏറ്റുവാങ്ങി, വീട്ടുവളപ്പിൽ നട്ടുസംരക്ഷിച്ച്, നാടിന്റെ പച്ചപ്പ് വലുതാക്കി നല്ല നാളെയുടെ സൃഷ്ടിക്കായി ഒരുങ്ങിക്കഴിഞ്ഞു.
പ്രതീക്ഷാനിർഭരമായ നിറയെ പച്ചപ്പുള്ള നവലോകത്തെ സ്വപ്നം കണ്ട് പ്രതീകാത്മകമായി കൈകൾ കോർത്ത്പിടിച്ച് ഭൂമിയുടെ നന്മയ്ക്കായി കുട്ടികൾ ഒത്തുചേർന്നു . നല്ലനാളെയെന്ന സ്വപ്നസാക്ഷാത്കാരം ഇമ്മാക്കുലേറ്റിലെ പരിസ്ഥിതി പ്രവർത്തകർ നെഞ്ചിലേറ്റിക്കഴിഞ്ഞു.
സഹപാഠികൾക്ക് ഒരു സഹായഹസ്തം
||വർഷാരംഭത്തിൽ തന്നെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികളെ കണ്ടെത്തി നോട്ട്ബുക്ക്, ഇൻസ്ട്രുമെന്റ് ബോക്സ് തുടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കൂടാതെ പ്ലാസ്റ്റിക്ക് കുപ്പികളിലെ വെള്ളം കുട്ടികളുടെ ആരോഗ്യത്തിന് ഹാനി വരുത്തുമെന്ന തിരിച്ചറിവ് ഉൾക്കൊണ്ട് മേന്മയേറിയതും ഭാരം കുറഞ്ഞതുമായ സ്റ്റീൽ ബോട്ടിലുകളും, മഴയെ പ്രതിരോധിക്കാൻ മഴക്കോട്ടും സമ്മാനിച്ചു.
ദരിദ്രരായ രക്ഷകർത്താക്കൾ മഴക്കെടുതികൾക്കിടയിൽ കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ സമാഹരിക്കാൻ ബുദ്ധിമുട്ടിയിരുന്നു. സ്പോൺസർമാർ വഴിശേഖരിച്ച 15,000 രൂപ ഉപയോഗിച്ച് മഴക്കെടുതിയിൽ ദുരിതമനുഭവിച്ച രക്ഷകർത്താക്കൾക്ക് ഒരു കൈത്താങ്ങാകുവാൻ സാധിച്ചു.
ആർഭാടത്തിന് വിട ചൊല്ലി സതീർത്ഥ്യതർക്ക് കൈത്താങ്ങ്
||കുട്ടികളുടെ മനസ്സിന്റെ നന്മ കണ്ടെത്തി, അവയെ പരിപോഷിപ്പിച്ച് മറ്റുള്ളവർക്ക് താങ്ങും തണലുമാകാൻ അവരെ പ്രാപ്തരാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. എല്ലാ വെള്ളിയാഴ്ചകളിലും, ക്ലാസിൽ സ്ഥാപിച്ചിട്ടുള്ള കളക്ഷൻ ബോക്സിൽ കുട്ടികൾ ഒരാഴ്ച കൊണ്ട് ശേഖരിക്കുന്ന തുക നിക്ഷേപിക്കുന്നു. ഈ തുക ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാകാതെ കഷ്ടപ്പെടുന്നവർക്ക് ഉപകാരപ്രദമാക്കാനാണ് തിരുമാനിച്ചിട്ടുള്ളത്.
കുട്ടികൾ ആർഭാടത്തിനും അനാവശ്യങ്ങൾക്കുമായി ചെലവഴിക്കുന്ന തുക ശേഖരിച്ച് മറ്റുള്ളവർക്ക് പ്രയോജനപ്പെടുത്താമെന്ന ആശയം അവരെ ആവേശഭരിതരാക്കിയിരിക്കുന്നു. മറ്റുള്ളവർക്കായി തങ്ങളാൽ ചെയ്യാവുന്ന പുണ്യങ്ങളുടെ നിരയിലേക്ക് ഒരു പുതുവഴി തുറക്കുകയാണ് ഇതിലൂടെ പ്രവർത്തകർ.
ലോകാ സമസ്താഃ സുഖിനോ ഭവന്തു
||||കുട്ടികളുടെ ആരോഗ്യ, മാനസിക വികസനത്തിനും ഏകാഗ്രതയ്ക്കും ഊന്നൽ നല്കിയ ദേശീയയോഗാ ദിനത്തിൽ യോഗാ ക്ലാസുകൾ ആരംഭിച്ചു. ആരോഗ്യത്തോടെയും ചുറുചുറുക്കോടെയും ഇരിക്കുവാൻ നമ്മെ സഹായിക്കുന്ന ദിവ്യഔഷധമാണ് യോഗ. മാനസിക-ശാരീരിക- ബൗദ്ധീക വളര്ച്ചസയാണ് യോഗ ലക്ഷ്യമിട്ടിരിക്കുന്നത്. മാനസിക ആരോഗ്യമുള്ള തലമുറ നാടിന്റെ സമ്പത്ത് എന്ന സ്വപ്നമാണ് യോഗയിലൂടെ നാം സാക്ഷാത്ക്കരിക്കുന്നത്.
യോഗദിനത്തോട് അനുബന്ധിച്ച് സ്റ്റാർ യോഗയിലെ അസിസ്റ്റന്റ് പ്രൊഫസർ മി. ഡൊമിനിക് കുട്ടികള്ക്ക്് യോഗ പരിശീലനം നല്കി്. എല്ലാ ക്ലാസിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്ക്ക് പ്രത്യേക പരിശീലനം നല്കുംകയും, അത് മറ്റ് കുട്ടികള്ക്കും കൂടി പകര്ന്നു കൊടുക്കുന്നതിലൂടെ ഇതൊരു തുടര്പ്ര വര്ത്തസനമാക്കി മാറ്റാനും സാധിക്കുന്നു.
നാടിന്റെ ആരോഗ്യവും നാട്ടുകാരുടെ ആരോഗ്യവും കൈപ്പിടിയിലൊതുക്കാൻ ആദ്യം പുതുതലമുറയെ അതിന് പ്രാപ്തരാക്കണം എന്ന ലക്ഷ്യബോധത്തോടെ യോഗാ പരിശീലനവുമായി മുന്നേറുന്നു.
അണിചേരാം ലഹരിക്കെതിരെ
||||||പുതുതലമുറയെ നാശത്തിന്റെ പടുകുഴിയിലേക്ക് നയിക്കുന്ന ഒന്നാണ് ലഹരിപദാര്ത്ഥപങ്ങൾ. മദ്യവും മയക്കുമരുന്നുമെല്ലാം നമ്മുടെ കുടുംബത്തെയും തകര്ക്കുാന്നു. ലഹരിവസ്തുക്കളുടെ നീരാളിപ്പിടുത്തത്തിൽ നിന്ൻ വരും തലമുറയെ രക്ഷിച്ചെടുക്കേണ്ടത് നമ്മുടെ കടമയാണ്. ഈ അവബോധം കുട്ടികള്ക്കും അതോടൊപ്പം സമൂഹത്തിനും പകര്ന്നു കൊടുക്കാനായി ഇമ്മാക്കുലേറ്റിലെ കുട്ടികൾ സജ്ജരായിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി ലഹരിവിരുദ്ധദിനത്തിൽ ഒരു ബോധവത്ക്കരണക്ലാസ് സംഘടിപ്പിച്ചു. ഗാന്ധിദര്ശ്ൻ ചെയര്മാിൻ വി. സുരേഷ് കുമാറാണ് ക്ലാസ് നയിച്ചത്. അതോടൊപ്പം കുട്ടികളുടെ നേതൃത്വത്തിൽ പ്രചരണറാലിയും സംഘടിപ്പിക്കപ്പെട്ടു.
ലഹരി പദാര്ത്ഥങ്ങൾ മാനവരാശിയെ നശിപ്പിക്കുമെന്ന തിരിച്ചറിവ് നേടിയതോടൊപ്പം ആ സന്ദേശം സമൂഹത്തിന് പകര്ന്നു്കൊടുക്കാനും ഈ ദിനാചരണത്തിലൂടെ സാധിച്ചു.
ബഷീർ അനുസ്മരണം
||||‘കഥകളുടെ സുല്ത്താൻ’ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ പ്രപഞ്ചസത്യങ്ങളെ നര്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കാൻ കഴിവുള്ള അതുല്യപ്രതിഭയായിരുന്നു. ‘ഒന്നും ഒന്നും ചേര്ന്നാ്ൽ ഇമ്മിണി ബല്യ ഒന്ൻ’ എന്ന് പറഞ്ഞ ബഷീർ നന്മയുടെ മൂര്ത്തീ ഭാവമായി ഇന്നും ആസ്വാദകഹൃദയങ്ങളിൽ ജീവിക്കുന്നു.
ബഷീറിനോടുള്ള ആദരസൂചകമായി ‘ബഷീർ - അനുസ്മരണം’ സമുചിതമായി ആഘോഷിക്കപ്പെട്ടു. ഇതിനോട് അനുബന്ധിച്ച് പുസ്തകമേള സംഘടിപ്പിച്ചു. കൂടാതെ ഒരു കുട്ടി ഒരു പുസ്തകം എന്ന ലക്ഷ്യത്തോടെ കുട്ടികളിൽ നിന്ൻ പുസ്തകങ്ങൾ ശേഖരിച്ച് പുസ്തക പ്രദര്ശനവും നടത്തി. സ്കൂളിലെ എല്ലാ കുട്ടികളും ഇതിൽ പങ്കാളികളായി എന്നത് ഈ ഉദ്യമത്തെ പൂര്ണ്ണ വിജയത്തിലേക്ക് നയിച്ചു.
ലളിതമനോഹരമായ ശൈലികൊണ്ട് വായനക്കാരെ ഭ്രമിപ്പിച്ച ബേപ്പൂർ സുല്ത്താനെ അടുത്തറിയാനും അദ്ദേഹത്തിന്റെ രചനകൾ വായിച്ച് ആസ്വദിക്കാനുള്ള താത്പര്യം കുട്ടികളിൽ ജനിപ്പിക്കാനും ഈ ദിനാചരണത്തിലൂടെ സാധിച്ചു.
ധനസഹായ വിതരണം
തിന്മ നടമാടുന്ന ഇന്നത്തെ സമൂഹത്തിൽ മേരി ഇമ്മാക്കുലേറ്റിലെ കുട്ടികൾ വീണ്ടും നന്മയുടെ പ്രതിരൂപങ്ങളാകുന്നു.‘നിന്നെപ്പോലെ നിന്റെ അയല്ക്കാരനെയും സ്നേഹിക്കുക’ എന്ന ബൈബിൾ വാക്യത്തെ നെഞ്ചിലേറ്റിക്കൊണ്ട് അവർ സമൂഹത്തിനാകെ മാതൃകയാകുന്നു.
അവശ്യസന്ദര്ഭ്ങ്ങളിൽ അടിയന്തിരമായി തീരുമാനങ്ങൾ എടുക്കാനും അത് യഥാവിധി നടപ്പിൽ വരുത്താനും അതുവഴി ഒരു കുടുംബത്തിന് താങ്ങും തണലുമാകാനും വിവിധ പ്രവര്ത്തവനങ്ങള്ക്ക് കഴിഞ്ഞു. പക്ഷാഘാതത്തെ തുടര്ന്ന്്‍ പൊടുന്നനെ ശയ്യാവലംബയായി മാറിയ, ഒരു കുടുംബത്തിന്റെ നെടുംതൂണും ഏകാശ്രയവുമായിരുന്ന വ്യക്തിക്ക്- നമ്മുടെ സ്കൂളിലെ തന്നെ ഒന്പതാം ക്ലാസുകാരന്റെ പിതാവിന്- ധനസഹായം നല്കിിക്കൊണ്ട് ആ കുടുംബത്തിനൊരു അത്താണിയാകുവാൻ പ്രവര്ത്താകര്ക്ക് സാധിച്ചു. മറ്റുള്ളവരുടെ സങ്കടങ്ങൾ മനസ്സിലാക്കുകയും തന്നാലാവും വിധം അത് പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് ഓരോ മനുഷ്യനും യഥാര്ത്ഥം മനുഷ്യനായി മാറുന്നതെന്ന വലിയ തത്വം ലോകത്തിന് പകര്ന്നു നല്കുാന്നതിൽ നന്മയുള്ള കുരുന്നുകൾ വിജയിച്ചു.
ഊര്ജ്ജസംരക്ഷണ പ്രവര്ത്തനങ്ങൾ
||||||ഊര്ജ്ജസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിൽ ബോധവത്ക്കരണക്ലാസ് നടന്നു.‘സേവ് എനര്ജി പ്രോഗ്രാമിന്റെ’ ജില്ലാ കോര്ഡിനേറ്റർ ടോംസ് ആന്റണി ,ലജനത്തുൽ മുഹമ്മദീയ ഹയർ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകൻ പോൾ എന്നിവർ ചേര്ന്ന് ഊര്ജ്ജസംരക്ഷണ മേഖലയിലെ അതിനൂതന ആവിഷ്ക്കാരങ്ങൾ കുട്ടികള്ക്ക് പരിചയപ്പെടുത്തി.
അല്പ്പം ശ്രദ്ധിച്ചാൽ ജീവിതത്തിന്റെ വിവിധ മേഖലകളിൽ നമുക്ക് എത്രമാത്രം ഊര്ജ്ജംന സംരക്ഷിക്കാമെന്ന നവംനവങ്ങളായ അറിവുകൾ അത്ഭുതത്തോടെയാണ് കുട്ടികൾ കേട്ടറിഞ്ഞത്. കൃത്യമായി ജീവിതത്തിൽ പാലിക്കേണ്ട ചില ഓര്മപ്പെടുത്തലുകൾ, മുറികളിൽ നിന്നും പുറത്തിറങ്ങുമ്പോൾ സ്വിച്ചുകൾ ഓഫ് ചെയ്യേണ്ടതിന്റെ ആവശ്യകത, ഫാനിന്റെ ലീഫുകളിൽ പറ്റിപ്പിടിച്ച അഴുക്കുകൾ തുടച്ച് വൃത്തിയാക്കിയാൽ അവയുടെ പ്രവര്ത്തനങ്ങളിലുണ്ടാകുന്ന മികവ്, വാഷിങ് മെഷീൻ പോലെയുള്ള ഉപകരണങ്ങൾ വൈദ്യുതി കുറച്ച് ഉപയോഗിച്ച് മെച്ചമായ പ്രവര്ത്തനം കാഴ്ചവെയ്ക്കുന്നതിനെപ്പറ്റിയുള്ള വിവരങ്ങൾ തുടങ്ങിയവ കുട്ടികള്ക്ക് വ്യക്തമായ ജീവിതാവബോധം നല്കുയന്നവയായിരുന്നു. ഫാനിന്റെ വേഗത കുറഞ്ഞ കറക്കം, ഊര്ജ്ജ്ത്തിൽ വരുത്തുന്ന നഷ്ടം അതിനു പരിഹാരമായി 10 രൂപ മാത്രം ചിലവ് വരുന്ന കപ്പാസിറ്ററിന്റെ ഉപയോഗം വഴി ഉപഭോക്താക്കള്ക്കുണ്ടാകുന്ന മെച്ചം എന്നീ അറിവുകൾ ഏവര്ക്കും പ്രയോജനപ്രദമായിരുന്നു.
വളരെ കുറഞ്ഞ ചിലവിൽ LED ബള്ബു്കൾ നിര്മ്മിക്കാമെന്ന ക്ലാസ് എല്ലാവര്ക്കും നവോന്മേഷം പകര്ന്നു്. അവയുടെ നിര്മ്മാ്ണം വഴി ശേഖരിക്കാനാവുന്ന തുക സഹപാഠിയുടെ വീട് നിര്മ്മാണത്തിന് ഉപയോഗിക്കാമെന്ന വസ്തുതയാണ് ഏവര്ക്കും സ്വീകാര്യമായത്.
പ്ലാസ്റ്റിക് വിരുദ്ധയജ്ഞത്തിന് തുടക്കം കുറിച്ച് പൂങ്കാവ് മാര്ക്ക്റ്റിലേക്ക്
||||പ്ലാസ്റ്റിക് എന്ന ഭീകരനെ ഭൂമുഖത്ത് നിന്ന് തുടച്ചുമാറ്റുക എന്ന മഹത്തായ ലക്ഷ്യത്തിന് തുടക്കം കുറിച്ചുകൊണ്ട് കുട്ടികൾ തെരുവോരങ്ങളിലേക്ക് ഇറങ്ങി. പ്ലാസ്റ്റിക് സഞ്ചികളുമായി ദിവസവും മാര്ക്കറ്റിലേക്ക് എത്താറുള്ള മാതാപിതാക്കളെ കണ്ടുകൊണ്ട് സ്കൂളിലേക്ക് വരുന്ന കുട്ടികൾ തങ്ങളുടെ പ്ലാസ്റ്റിക് വിരുദ്ധയജ്ഞത്തിന്തുടക്കംകുറിച്ചത് സ്കൂളിനു സമീപത്തുള്ള ചന്തയിൽ നിന്നുമാണ്.
ക്യാൻസർ പോലുള്ള മാരകരോഗത്തിന് കാരണക്കാരനായ പ്ലാസ്റ്റിക് എന്ന മഹാവിപത്തിനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാൻ പ്രകൃതിസൗഹൃദ ബാഗുകളുമായാണ് കുട്ടികൾ മാര്ക്ക്റ്റിൽ എത്തിയത്. പ്ലാസ്റ്റിക് കവറുമായി ചന്തയിലേക്ക് വന്നവർ തങ്ങളുടെ പ്ലാസ്റ്റിക് കിറ്റുകൾ ബോക്സിൽ നിക്ഷേപിച്ച ശേഷം പ്രകൃതി സൗഹൃദബാഗുകളുമായി വീട്ടിലേക്ക് മടങ്ങി.
നല്ലപാഠം കോര്ഡിങനേറ്റർ ആര്യ മാര്ട്ടിൻ വിദ്യാര്ഥിളകള്ക്കും അധ്യാപകര്ക്കും മാര്ക്കിറ്റിലെ കച്ചവടക്കാര്ക്കും പൊതുജനങ്ങള്ക്കും ഒരുപോലെ പ്രയോജനപ്രദമായ പ്ലാസ്റ്റിക് വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നയിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ്സി ഇഗ്നേഷ്യസ്, സിസ്റ്റർ മെല്വി, സുമിമോൾ കെ എക്സ് എന്നിവർ കുട്ടികള്ക്ക് ആവശ്യമായ നിര്ദ്ദേശങ്ങളും പ്രോത്സാഹനവും നല്കി അവര്ക്കൊരപ്പം ചേര്ന്നു .
പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിമിത്തം പ്രകൃതിക്കും മനുഷ്യനും ഉണ്ടാകുന്ന നാശനഷ്ടങ്ങൾ മനസ്സിലാക്കാനും അതുവഴി പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയാനും ഈ പ്രവര്ത്തനം വിദ്യാര്ത്ഥികളെ എന്നപോലെ മുതിര്ന്നവരെയും ഏറെ സഹായിച്ചു.
നാട്ടുരുചി നാവിൽ പകര്ന്ന്കൂട്ടുകാരനൊരു കുഞ്ഞുവീട്
||||നാട്ടുവിഭവങ്ങളിൽ പ്രമാണിയായ കപ്പ, പാവപ്പെട്ടവന്റെ സ്വന്തം വിഭവമെന്ന് പഴമക്കാർ വിശേഷിപ്പിച്ചിരുന്ന ഈ വിഭവം ഇന്നത്തെ തലമുറയുടെ നാവിന് അത്ര പരിചിതമല്ല. ഈ നാടൻ വിഭവത്തെ കുട്ടികള്ക്കായി പരിചയപ്പെടുത്തുന്നതോടൊപ്പം സഹപാഠിക്ക് സ്നേഹവീട് ഒരുക്കാനുള്ള ധനസമാഹരണവും ലക്ഷ്യമിട്ടുകൊണ്ട് ഭക്ഷ്യമേള സംഘടിപ്പിച്ചു. ജനപ്രതിനിധിയായ എ.എം ആരിഫ് MLA യും ആലപ്പുഴ AEOശ്രീ. ആസാദും ചേര്ന്നാണ് ഈ ഭക്ഷ്യമേളയുടെ ഉദ്ഘാടനകര്മ്മം നിര്വ്വഹിച്ചത്. കുട്ടികളുടെ സഹകരണം കൊണ്ട് വന്വിനജയമായി തീര്ന്ന ഈ ഭക്ഷ്യമേള തുടര്ന്നുള്ള ആഴ്ചകളിലും നടത്തുവാൻ തിരുമാനിച്ചു.
പഴമയുടെ രുചിക്കൂട്ടുകൾ നമുക്ക് പ്രദാനം ചെയ്യുന്നത് കഴിഞ്ഞ കാലത്തിന്റെ സംസ്കാരമാണ്. ആ സംസ്ക്കാരത്തെ ഹൃദയത്തിലേക്ക് ആവാഹിക്കുന്നതോടൊപ്പം നമുക്ക് നഷ്ടമായി തുടങ്ങിയ നന്മയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും പ്രവർത്തനങ്ങളുടെ മാറ്റ് കൂട്ടുന്നു.
ഓണവിഭവങ്ങൾ ശേഖരിച്ച് നല്കി നല്ലപാഠം പ്രവര്ത്തെകർ
|||| സ്നേഹസന്ദേശവും കാരുണ്യത്തിന്റെ പ്രവാഹവുമായി മേരി ഇമ്മാക്കുലേറ്റിലെ നല്ലപാഠം പ്രവര്ത്തേകർ. തങ്ങളുടെ നിര്ദ്ദനരായ കൂട്ടുകാര്ക്കും, സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പരിസരവാസികള്ക്കും ഓണവിഭവങ്ങൾ നല്കി അവർ ഓണത്തെ വരവേറ്റു. 18 ക്ലാസുകളിലേയും ഓരോ കുട്ടിയും ഓണസദ്യയ്ക്കാവശ്യമായ പച്ചക്കറികളും അനുബന്ധസാമഗ്രികളും കൊണ്ടുവരുകയും അവ ശേഖരിച്ച് തങ്ങളുടെ 36 സഹപാഠികള്ക്കും 30 പരിസരവാസികള്ക്കും നല്കി ഓണനാളിന്റെ നൈര്മല്യത്തെ വിളംബരം ചെയ്തു.
നല്ലപാഠം പ്രവര്ത്തകർ തയ്യാറാക്കിയ പ്രകൃതിസൗഹൃദബാഗുകളിലാണ് സാധനങ്ങൾ വിതരണം ചെയ്തത്. ഓണാഘോഷപരിപാടികളുടെ ഉദ്ഘാടനകര്മ്മംര നിര്വ്വഹിച്ചത് സ്കൂൾ ഹെഡ് മിസ്‌ട്രസ് സി.ലിസ്സി ഇഗ്നേഷ്യസ് ആയിരുന്നു. സ്നേഹത്തിന്റെ ഊഷ്മളതയും പങ്കുവയ്ക്കലിന്റെ മാധുര്യവും ഈ പ്രവര്ത്തിയിലൂടെ നല്ലപാഠം പ്രവര്ത്തരകര്ക്ക്ന അനുഭവവേദ്യമായി.
ലഹരിയെ പടിയിറക്കാൻ കുട്ടികളുടെ കൂട്ടായ്മ
||||ലഹരിവസ്തുക്കൾ - പുതുതലമുറയെ കാര്ന്നു തിന്നുന്ന കാന്സർ. ലഹരിപദാര്ത്ഥങ്ങൾ നശിപ്പിക്കുന്നത് ഒരു വ്യക്തിയെയല്ല മറിച്ച് ഒരു സമൂഹത്തെ തന്നെയാണ്. ഈ അവബോധം ലോകത്തിന് പകര്ന്നു നല്കുകയെന്ന ഉദ്ദേശ്യത്തോടെ മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ കുട്ടികൾ എക്സൈസ് വകുപ്പുമായി സഹകരിച്ച് ഒരു ലഹരിവിരുദ്ധ ക്ലബ്ബ് രൂപീകരിച്ചു.
എക്സൈസ് വകുപ്പ് സബ് ഇന്സ്പെകക്ടർ ശ്രീ. തോമസ് ലഹരിവിരുദ്ധപ്രവര്ത്ത നങ്ങളിൽ കുട്ടികളെ പങ്കാളികളാക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിക്കൊണ്ട് ക്ലബ്ബിന്റെ ഉദ്ഘാടനം നിര്വ്വളഹിച്ചു. എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥൻ ശ്രീ. മനോജ് ലഹരിവിരുദ്ധ ബോധവത്ക്കരണക്ലാസ് നയിച്ചു. തുടര്ന്ന് ഹോംകോയിലെ ഡോ.സുരേഷ് സ്പോണ്സർ ചെയ്ത വിവരശേഖരണപ്പെട്ടിയുടെ ഉദ്ഘാടനകര്മ്മം സ്കൂൾ ഹെഡ് മിസ്‌ട്രസ് സി. ലിസ്സി ഇഗ്നേഷ്യസ് നിര്വ്വരഹിച്ചു.
എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥനായ ശ്രീ. സന്തോഷ്, ശ്രീ. സുജിത്ത് എന്നിവരും, സ്കൂൾ പി.ടി.എ എക്സിക്യുട്ടീവ് അംഗങ്ങളും ഈ യോഗത്തിൽ സന്നിഹിതരായിരുന്നു. ലഹരിവിരുദ്ധക്ലബ്ബിന്റെ കണ്വീ.നര്മാപരായി ശ്രീ. സിനോ, ശ്രീമതി. സുമിമോൾ കെ.എക്സ് എന്നിവരേയും വിദ്യാര്ത്ഥി പ്രതിനിധികളായി യദുകൃഷ്ണൻ (പ്രസിഡന്റ്), ആര്യ മാര്ട്ടി ൻ (സെക്രട്ടറി) എന്നിവരേയും തെരഞ്ഞെടുത്തു.
ലഹരിക്ക് വിടചൊല്ലി ആരോഗ്യവും നീതിബോധവുമുള്ള തലമുറയായി വളര്ന്നു വരേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും മനസ്സിലാക്കാൻ ഈ പ്രവര്ത്തനം സഹായിച്ചു.
പൊന്നിൻ ചിങ്ങപ്പിറവിയിൽ ജൈവപച്ചക്കറി കൃഷിയുമായി പൂങ്കാവ് സ്കൂൾ
വയലേലകളിലൊക്കെയും സ്വര്ണപ്പൂങ്കുലകൾ പോലെ നെന്മണികൾ വിളഞ്ഞു നിന്ന ഒരു കാലം ഉണ്ടായിരുന്നു. കൊയ്ത്തുല്സവങ്ങൾ പതിവായിരുന്ന ഒരു പഴയകാലം. കൃഷിയിടങ്ങൾ നികത്തപ്പെട്ടിട്ടും നെന്മണികൾ കാണാക്കനിയായിട്ടും നമ്മുടെ തീന്മേ്ശയിൽ വിഭവങ്ങള്ക്ക് പഞ്ഞമില്ല. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന നിലവാരം കുറഞ്ഞ, വിഷമയമായ ഭക്ഷണസാധനങ്ങൾ കഴിച്ച് മലയാളികൾ രോഗികളായി മാറുന്ന ഈ സാഹചര്യത്തിൽ ജൈവകൃഷിക്ക് പ്രാധാന്യം ഏറി വരുന്നു.
മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂൾ ചിങ്ങം-1 കര്ഷകദിനമായി ആചരിച്ചതോടൊപ്പം ജൈവകൃഷിപദ്ധതിക്കും തുടക്കമിട്ടു. നമ്മുടെ സംസ്ക്കാരത്തെയും, പാരമ്പര്യത്തെയും സംരക്ഷിക്കുകയെന്ന അവബോധം പുതുതലമുറയ്ക്ക് പകര്ന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ ജൈവപച്ചക്കറികളായ തക്കാളി, വെണ്ട, പയർ, വഴുതന, ചീര, പച്ചമുളക് തുടങ്ങി വിവിധതരത്തിലുള്ള പച്ചക്കറിത്തൈകൾ 100 ഗ്രോ ബാഗുകളിലും, നിലത്തുമായി അധ്യാപകരും കുട്ടികളും ചേര്ന്ന് നട്ടു.
സ്കൂളിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക എന്ന മഹത്തായ ഉദ്യമത്തിന്റെ ഉദ്ഘാടനകര്മ്മം വിദ്യാഭ്യാസവകുപ്പിലെ മുൻ ഉദ്യോഗസ്ഥനായ ശ്രീ. ആർ.ഡി. ബാബു നിര്ഹിച്ചു. സ്കൂൾ വളപ്പിൽ കൃഷി ചെയ്യുന്ന പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു.ഹെഡ്മിസ്‌ട്രസ് സിസ്റ്റർ ലിസി ഇഗ്നേഷ്യസ്, ഇക്കോ ക്ലബ് കണ്വീനറായ ശ്രീമതി ഡാനി ജേക്കബ്, മറ്റ് അധ്യാപകർ, അനധ്യാപകർ, വിദ്യാര്ത്ഥികൾ തുടങ്ങിയവർ ഇതിൽ പങ്കുചേര്ന്നു . കൃഷി ഒരു തൊഴിൽ മാത്രമല്ല അതൊരു സംസ്കാരവും കൂടിയാണെന്ന തിരിച്ചറിവ് നേടാൻ ഈ പ്രവര്ത്തനത്തിലൂടെ സാധിച്ചു എന്നത് അഭിമാനകരമാണ്.
അദ്ധ്യാപക ദിനത്തിൽ വിദ്യാര്ത്ഥികൾ അദ്ധ്യാപകർ ആയപ്പോൾ
അദ്ധ്യാപനം എന്നത് കേവലം ഒരു തൊഴിൽ മാത്രമല്ല, ഭാവിതലമുറയെ വാര്ത്തെടുക്കുന്ന ഉദാത്തമായ ഒരു കര്മ്മം കൂടിയാണ്. ആ പുണ്യകര്മത്തിൽ അദ്ധ്യാപകരോടൊപ്പം പങ്കുചേരുകയാണ് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലെ കുരുന്നുകൾ.
സ്ക്കൂളിലെ തന്നെ എട്ടാം ക്ലാസിൽ പഠിക്കുന്ന, പഠനത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികളെ കണ്ടെത്തി അവര്ക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുകയാണ് ലക്‌ഷ്യം. ഇതിനായി എല്ലാ ദിവസവും കുറച്ച് സമയം അവർ നീക്കി വയ്ക്കുന്നു. പത്താം ക്ലാസിലെ കുട്ടികളാണ് ക്ലാസുകള്ക്ക് നേതൃത്വം നല്കുുന്നത്. വളരെ ലളിതമായ ഭാഷയിലും ശൈലിയിലും അധ്യാപനം നടത്തുന്നതിനാൽ കുട്ടികള്ക്ക് ഇത് വളരെ പ്രയോജനപ്രദമാണ്. തങ്ങളുടെ ചേച്ചിമാരും ചേട്ടന്മാരും തങ്ങള്ക്കു വേണ്ടി ക്ലാസ് എടുക്കുന്നു എന്നത് കുട്ടികള്ക്ക് വളരെയധികം സന്തോഷം നല്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഓരോ കുട്ടിയും ആവേശത്തോടെയാണ് ക്ലാസിൽ പങ്കെടുക്കുന്നത്.
തന്നെക്കാൾ കഴിവുകുറഞ്ഞവരെ അവഗണിക്കാതെ അവരെയും തന്നോടൊപ്പം ചേര്ത്തു നിർത്തണമെന്ന വലിയൊരു പാഠമാണ് ഈ പ്രവര്ത്തനനത്തിലൂടെ കുട്ടികൾ സമൂഹത്തിന് പകര്ന്നു നല്കു്ന്നത്. പഠന പിന്നോക്കാവസ്ഥ നേരിടുന്ന തങ്ങളുടെ കൂട്ടുകാരെയും തങ്ങളോടൊപ്പം മുന്നിനരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യമാണ് കുട്ടികളെ ഈ ഉദ്യമത്തിന് പ്രേരിപ്പിച്ചത്.
ബേബി ഡയപ്പറുകളുടെ നിര്മാനര്ജ്ജനവും സുസ്ഥിര പുന:ചംക്രമണവും- പ്രോജക്ട്
അനുദിനം മാറിവരുന്ന ജീവിതശൈലികൾ ഇന്ന് സമൂഹത്തിന് ഭാരമായിത്തീര്ന്നിരിക്കുന്നു. അത്തരമൊരു മാറ്റത്തിന്റെ ഫലം പരിസ്ഥിതിയെ എപ്രകാരം ബാധിക്കുന്നു എന്നും, അതിന് സുസ്ഥിരമായ ഒരു പരിഹാരം കണ്ടെത്താൻ കഴിയുമോ? എന്നുമുള്ള ഒരു അന്വേഷണത്തിന്റെ ഭാഗമായി സ്കൂളിലെ ബാലശാസ്ത്ര കോൺഗ്രസ് ടീം ഒരു പഠന റിപ്പോര്ട്ട് തയ്യാറാക്കി. സ്കൂളിന്റെ ചുറ്റുവട്ടമാണ് ഇതിനായി കുട്ടികൾ തെരഞ്ഞെടുത്തത്.
പണ്ട് നവജാതശിശുക്കളുടെ മലമൂത്രവിസര്ജ്ജ്യങ്ങൾ നേര്ത്ത കോട്ടൺ തുണി ഉപയോഗിച്ച് നീക്കുകയും അത് വീണ്ടും കഴുകി ഉപയോഗിക്കുകയുമായിരുന്നു പതിവ്. എന്നാൽ ഇന്ന് ബേബിഡയപ്പറുകള്ക്കാ്ണ് പ്രിയം. ഇവ ഉപയോഗശേഷം എന്തുചെയ്യുന്നുവെന്നും അതിന്റെ നിര്മ്മാര്ജ്ജനരീതികൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എന്തെല്ലാമാണെന്ന് കണ്ടെത്താമെന്നും അതിനൊരു പരിഹാരമാര്ഗ്ഗം ആവിഷ്ക്കരിച്ച് നടപ്പിലാക്കണമെന്നുമുള്ള ആഗ്രഹമാണ് ഇത്തരമൊരു പഠനത്തിലേക്ക് തിരിയാൻ കുട്ടികളെ പ്രേരിപ്പിച്ചത്.
പരിസ്ഥിതിക്ക് ദോഷകരമായ ഇവ വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യാതെ പ്രയോജനപ്രദമാംവിധം പുനരുപയോഗിക്കാമെന്ന് കുട്ടികൾ കണ്ടെത്തി. ഡയപ്പറുകളിലെ പ്ലാസ്റ്റിക്, ജെൽ തുടങ്ങിയവ വേര്തിാരിച്ച് പ്ലാസ്റ്റിക്കും പഞ്ഞിയും പുന:ചംക്രമണത്തിനും ജെൽ കൃഷിക്കും ഉപയോഗിക്കാമെന്നത് പുത്തൻ അറിവായി.
പെണ്കരുത്തു വിളിച്ചോതി പുതുമയാര്ന്നൊരു ദിനാഘോഷം
ഒക്ടോബർ 11 ലോകമെമ്പാടുമുള്ള പെണ്മക്കളുടെ ദിനം .പുതുമയാര്ന്നൊരു ആഘോഷമാണ് ഈ ദിവസം മേരി ഇമ്മാക്കുലേറ്റിലെ പെണ്കുകഞ്ഞുങ്ങള്ക്കാതയി സ്കൂൾ ഒരുക്കിയത് . പെണ്മക്കൾ മാത്രമുള്ള കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളേയും അധ്യാപികമാരെയും അവർ ഒന്നിച്ചുകൂട്ടി . അന്ന് കുട്ടികളുടെ അഭാവം നിമിത്തം കുടുംബങ്ങളിൽ പെണ്കു്ട്ടികൾ ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളികൾ നേരിടുന്നുണ്ടോ എന്ന വിഷയത്തിൽ ഒരു ചര്ച്ച സംഘടിപ്പിക്കപ്പെട്ടു. 100% കുട്ടികളും ഇല്ല എന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്.
ജീവിത ദുരന്തങ്ങളെയും സംഘര്ഷങ്ങളെയും നേരിടുന്ന പെണ്കുട്ടികള്ക്കായി സമര്പ്പിക്കപ്പെട്ട ഈ ദിനാചരണത്തിൽ മാനവ മനസാക്ഷിയെ ഞെട്ടിച്ച പീഡനത്തിനു ഇരയായ സൗമ്യയേയും ഡല്ഹി പെണ്കു്ട്ടിയേയും ശാരിയേയും ജിഷയേയും കുട്ടികൾ അനുസ്മരിച്ചു. സമൂഹത്തിന്റെ ചതിക്കുഴികളിൽ വീഴാതെ മുന്നോട്ടുപോകാനുള്ള കരുത്താര്ജ്ജിച്ചു തങ്ങൾ വളര്ന്നു വരുമെന്നും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാൻ തങ്ങള്ക്കും കഴിയുമെന്നുമുള്ള ഉറച്ച പ്രഖ്യാപനത്തോടെ പെണ്കുരുത്തിന്റെ ഈ ദിനത്തെ അവർ അര്ത്ഥ സമ്പുഷ്ടമാക്കി.
പെണ്കു്ട്ടികൾ മാത്രമുള്ള കുടുംബങ്ങളിൽ വളരുന്നതിൽ അഭിമാനിക്കണമെന്നു ഹെഡ് മിസ്‌ട്രസ് സി.ലിസ്സി ഇഗ്നേഷ്യസ് കുട്ടികളോട് ആഹ്വാനം ചെയ്തു .
പെണ്കു്ട്ടികൾ വീടിന്റെ വിളക്കായി കാണുന്ന ഒരു സംസ്കാരമാണ് നമ്മുടേത് എന്നിട്ടും നിരവധിയായ അതിക്രമങ്ങൾക്ക് ഈ കാലഘട്ടത്തിലും പെണ്കുട്ടികൾ ഇരയാക്കപ്പെടുന്നു. ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണെന്നുള്ള അവബോധം പകരാൻ സഹായകമായിരുന്നു ഈ പ്രവര്ത്തനം.
QR കോഡ്
പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിന്റെ മികവുകളിൽ ഒരു പൊന്തൂ്വൽ കൂടി – ആദ്യത്തെ QR സ്കൂൾ. സ്കൂളിന് മുന്നിലും ക്ലാസ് മുറികള്ക്ക് മുന്നിലും QR കോഡ് സ്ഥാപിച്ച ആദ്യത്തെ സ്കൂൾ ആണിത്. സ്കൂളിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന QR കോഡ് സ്കൂൾ വെബ്സൈറ്റിലേയ്ക്കും, സ്കൂളിന്റെ ഫേസ്ബുക്ക് പേജിലേക്കും ഉള്ളതാണ്. ക്ലാസ് മുറികളുടെ മുന്നിൽ സ്ഥാപിച്ചിട്ടുള്ളവ അതാത് ക്ലാസിന്റെ പേരിലുള്ള സ്കൂൾ വെബ്സൈറ്റ് പേജിലേക്കുമുള്ള ലിങ്കാണ്. ആ മുറിയിൽ ഇരുന്നു പഠിക്കുന്ന വിദ്യാര്ത്ഥികളുടെ പേജിലുള്ള ലിങ്കിൽ അവർ ചെയ്ത പാഠ്യ - പഠ്യേതര പ്രവര്ത്തനനങ്ങളുടെ വിശദാംശങ്ങൾ വീഡിയോകൾ ചിത്രങ്ങൾ എന്നിവ ലഭ്യമാകും. ഇങ്ങനെ സമഗ്രമായ വെബ് കണ്ടന്റും വിവരങ്ങളും ലഭ്യമാക്കുന്നതിനായി സ്കൂളിലെ അധ്യാപകരും തെരെഞ്ഞെടുക്കപ്പെട്ട കുട്ടികളും അടങ്ങിയ ഒരു ടീം പ്രവര്ത്തിരക്കുന്നു. വിദ്യാര്ത്ഥികളുടെ പാഠ്യ- പഠ്യേതര പ്രവര്ത്തെനങ്ങൾ രക്ഷകര്ത്താക്കളിലേക്കും അതുവഴി എത്തിക്കാൻ ഈ പ്രവര്ത്തനത്തിലൂടെ സാധിച്ചു.
ഇന്ററാക്ടീവ് ചാനലും സ്റ്റുഡിയോയും
വിവര സാങ്കേതിക വിദ്യ അനുദിനം വളര്ന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മാറ്റങ്ങള്ക്കൊപ്പം മുന്നോട്ടു കുതിക്കുകയാണ് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂൾ. ഹൈടെക് സ്കൂൾ എന്ന യാഥാര്ഥ്യത്തിലേക്ക് സ്കൂളിനെ എത്തിച്ചതിൽ സ്കൂൾ മാനേജ്മെന്റും അധ്യാപകരും, പൂര്വ്വ വിദ്യാര്ത്ഥികളും വഹിച്ച പങ്ക് പ്രശംസനീയമാണ്. സ്കൂൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി ഒരു ഇന്ററാക്ടീവ് ചാനലും സ്റ്റുഡിയോയും സ്ഥാപിച്ചു. ഹൈടെക് ആയി മാറിയ ക്ലാസ് മുറികളെ പരസ്പരം ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്കൂൾ ചാനൽ ആണ് ഇത്. സ്കൂളിലെ ക്ലാസ് മുറികളിലേക്ക് അസംബ്ലി, ചര്ച്ചകൾ, സെമിനാറുകൾ മുതലായവ സംപ്രേഷണം ചെയ്യുന്നതിനായി ലളിതമായ രീതിയിലാണ് സ്റ്റുഡിയോ നിര്മ്മിച്ചിരിക്കുന്നത്. ചാനലിൽനിന്നുള്ള ബ്രോഡ്കാസ്റ്റ് എന്നതിനപ്പുറം ക്ലാസ് മുറികളിൽ നിന്ന് ഇന്ററാക്ട് ചെയ്യാനുള്ള സൗകര്യവും ഈ ചാനലിൽ ഉണ്ട്.
പൊതുവായി സ്കൂളിൽ നടക്കുന്ന ക്ലാസുകളും ബോധവത്ക്കരണ സെമിനാറുകളും ചര്ച്ചകളുമൊക്കെ ഇപ്പോൾ സ്കൂളിലെ സ്റ്റുഡിയോയിൽ നിന്നാണ് നടക്കുന്നത്. പ്രതികൂല കാലാവസ്ഥയിലും ക്ലാസ് മുറിയില്തബന്നെ അസ്സംബ്ലി നടത്താനും സ്കൂളിൽ നടക്കുന്ന എല്ലാ പരിപാടികളിലും വീഡിയോ റെക്കോര്ഡ് ചെയ്ത് ഡോക്യുമെന്റ് ചെയ്യാനും ഈ സംവിധാനം വഴി സാധിക്കുന്നു.
കാലത്തിനൊപ്പം സഞ്ചരിക്കുകയും അതിനൊപ്പം പ്രവര്ത്തിക്കുകയും ചെയ്യുന്ന മികച്ച സ്കൂൾ ആയി പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് നിലകൊള്ളുന്നു.
വായനയുടെ കൈത്തിരി തെളിച്ച് കേരളപ്പിറവി ദിനാഘോഷം
“എന്റെ മലയാളം എന്റെ അഭിമാനം” എന്ന് ഓരോ മലയാളിയും ഏറ്റു പറയേണ്ട കേരളപിറവി ദിനത്തിൽ അര്ത്ഥ്സംപുഷ്ടമായ ഒരാഘോഷമാണ് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലെ അണിയിച്ചൊരുക്കിയത്. പുസ്തകറാലിയായി ഓരോ ക്ലാസ് മുറിയിൽ നിന്നും കുട്ടികൾ അസംബ്ലിക്കായി അണിനിരന്നു. തങ്ങൾ കൊണ്ടുവന്ന പുസ്തകങ്ങൾ കുട്ടികൾ സ്കൂൾ ലൈബ്രറിയിലേക്കും, ക്ലാസ് ലൈബ്രറിയിലേക്കും സംഭാവന ചെയ്തു. തുടര്ന്ന് സ്കൂളിലെ സ്റ്റുഡിയോയിൽ വച്ച് കേരളപിറവി ദിനാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക അസംബ്ലി സംഘടിപ്പിക്കപ്പെട്ടു.
മലയാളത്തനിമയുള്ള കവിതകൾ, പ്രഭാഷണങ്ങൾ എന്നിങ്ങനെ മലയാള മണ്ണിന്റെ മണമുള്ള കുറെ ഓര്മകൾ സമ്മാനിച്ച് കേരളപിറവിദിനം സമുചിതമായി ആഘോഷിച്ചു. 967 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 800 പുസ്തകങ്ങളാണ് കേരളപിറവിദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾ സംഭാവന ചെയ്തത്.
മാതൃരാജ്യത്തെയും മാതൃഭാഷയെയും പെറ്റമ്മയായി കരുതി സ്നേഹിക്കുന്ന നന്മയുള്ള തലമുറയായി വളര്ന്നുാവരേണ്ടവരാണ് തങ്ങളെന്ന ബോധം കുട്ടികളിൽ ജനിപ്പിക്കാൻ ഈ ആഘോഷപരിപാടികള്ക്ക് സാധിച്ചു. മലയാളം മറക്കുന്ന മലയാളിയെയല്ല, മറിച്ച് നമ്മുടെ നാടിനെയും സംസ്ക്കാരത്തെയും മാറോടണച്ച് കാത്തുസൂക്ഷിക്കാൻ കെല്പ്പുള്ള ജീവസുറ്റ തലമുറയെയാണ് ഈ നാടിന് എന്ന തിരിച്ചറിവ് കുട്ടികള്ക്ക് നവ്യാനുഭവമായി.
ഒന്നിക്കാം ലഹരിക്കെതിരെ
പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈ സ്കൂളിലെ കുട്ടികൾ നല്ലപാഠം ട്വന്റി-ട്വന്റി ചലഞ്ച് ടാസ്ക് -ഉം മായി ബന്ധപ്പെട്ട് ലഹരിക്കെതിരെ ഒന്നിച്ചു കൈകോര്ത്തു. ടാസ്ക്കിൽ പങ്കെടുത്ത എല്ലാ കുട്ടികളും തങ്ങൾ തയ്യാറാക്കിയ കുറിക്കു കൊള്ളുന്ന താളമുള്ള മുദ്രാവാക്യങ്ങളുമായി അണിനിരന്നു.
സ്കൂളിലോ, പരിസരപ്രദേശത്തോ പുകയില ഉത്പ്പന്നങ്ങളും ലഹരി വസ്തുക്കളും വില്ക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നുണ്ടെങ്കിൽ ആ വിവരം രഹസ്യമായി ബഹുമാനപ്പെട്ട എക്സൈസ് കമ്മീഷണർ ശ്രീ. ഋഷിരാജ് സിംഗ് IPS നെ അറിയിക്കുന്നതാണെന്ന തിരുമാനത്തോട് ഐക്യദാര്ഡ്യം പ്രഖ്യാപിച്ചു.
ലഹരിയുടെ കൈപ്പിടിയിൽ അമര്ന്ന് ജീവിതം ഹോമിക്കപ്പെട്ടു പോയേക്കാവുന്ന ഒട്ടനവധി ജീവിതങ്ങള്ക്ക് കൈതാങ്ങാകുവാൻ നല്ലപാഠത്തിന്റെ ഇത്തരം നല്ല പ്രവര്ത്ത്നങ്ങള്ക്ക് സാധിക്കുന്നു എന്നത് പ്രശംസനീയമാണ്.
അകകണ്ണ് തുറപ്പിച്ച് ബോധവത്ക്കരണക്ലാസ്
കുഞ്ഞുങ്ങൾ നാളെയുടെ വാഗ്ദാനങ്ങളാണ്. അവരെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരും ഉള്പ്പെടുന്ന സമൂഹത്തിന്റെ കടമയാണ്. എന്നാൽ ഇത് മാനസികമായും, ശാരീരികമായും, വൈകാരികമായും ഏറ്റവുമധികം ചൂഷണങ്ങൾക്ക് വിധേയരാകുന്നത് ഈ കുട്ടികൾ തന്നെയാണ്. പിഞ്ചുകുഞ്ഞുങ്ങള്പോലും അതി ക്രൂരമായ ലൈഗീക ചൂഷണങ്ങള്ക്ക് ഇരയാക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ ഇതിനെതിരെ ശബ്ദമുയർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ തിരിച്ചറിവാണ് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിനെ child abuse- ന് എതിരെയുള്ള ഒരു ബോധവത്ക്കരണ ക്ലാസ് എന്ന ആശയത്തിലേക്ക് എത്തിച്ചത്.
സാമൂഹ്യ പ്രവര്ത്തകയും ചൈൽഡ് വെല്ഫെ്യർ അസ്സോസിയേഷൻ ഡയറക്ടറുമായ സി. ലിസ്സി റോസ് ഈ വിഷയത്തെ സംബന്ധിച്ച് അധ്യാപകര്ക്കും കുട്ടികള്ക്കു്മായി ഒരു ബോധവത്ക്കരണ ക്ലാസ് നയിച്ചു. കുട്ടികള്ക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയാനായി രണ്ടായിരത്തി പന്ത്രണ്ടിൽ നിലവിൽവന്ന പോക്സോ നിയമത്തെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും സിസ്റ്റർ വ്യക്തമായ അവബോധം നല്കി. സ്കൂളിലെ നടന്ന ഈ ക്ലാസ് കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള അറിവ് പകര്ന്നു നല്കി്യതോടൊപ്പം കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സമൂഹത്തെ ബോധവത്ക്കരിക്കാനും ഉപകരിച്ചു.
സൈബർ ലോകത്തിന്റെ ചതിക്കുഴികളിലേക്ക് വിരല്ചൂണ്ടി- ബോധവത്ക്കരണ ക്ലാസ്
ഇന്റര്നെറ്റും മൊബൈൽ ഫോണുമെല്ലാം വര്ത്തമാനകാല സമൂഹത്തിന് ഒഴിച്ചുകൂടാനാകാത്തവയാണ്. വിവരസാങ്കേതികവിദ്യയുടെ ഇക്കാലത്ത് അതിവേഗം മുന്നേറാൻ ഇവയൊക്കെ കൂടിയേ കഴിയൂ. എന്നാൽ ശരിയായ വിധത്തിലാണോ ഇവ നമ്മൾ ഉപയോഗിക്കുന്നത്. ഉപയോഗിക്കുന്നവന്റെ മനോനില പോലെയാണ് ഇവയുടെ ഗുണദോഷങ്ങൾ. സൈബര്ലോ്കത്തിന്റെ മായികവലയത്തിൽ കുടുങ്ങി ചിറക് കരിയുന്ന എത്രയെത്ര കുട്ടികളാണ് നമുക്ക് ചുറ്റുമുള്ളത്. സൈബർ കുറ്റകൃത്യങ്ങളിൽ ഇരകളാക്കപ്പെടുന്ന കുട്ടികളുടെ എണ്ണം നമ്മുടെ നാട്ടിൽ ദിനംപ്രതി വര്ദ്ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണക്ലാസുകള്ക്ക് പ്രസക്തി ഏറുന്നത്.
മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ സ്കൂളിലെ അധ്യാപകര്ക്കും വിദ്യാര്ത്ഥി്കള്ക്കും രക്ഷാകര്ത്താ്ക്കള്ക്കുമായി ഒരു ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കപ്പെട്ടു. റിട്ടയേര്ഡ് ബി.പി.ഒ- യു. സുരേഷ്കുമാർ, സോഫ്റ്റ്‌വെയർ എഞ്ചിനിയറും സ്കൂളിലെ പൂര്വ്വുവിദ്യാര്ത്ഥിരയുമായ ജോയ്. പി.എസ് എന്നിവരാണ് ക്ലാസുകൾ നയിച്ചത്. മൊബൈൽ ഫോണിന്റെയും ഇന്റര്നെമറ്റിന്റെയും അപകടസാധ്യതകൾ വളരെ ലളിതമായി സദസ്സിന് മുന്നിൽ അവതരിപ്പിക്കാൻ ഇരുവര്ക്കും സാധിച്ചു എന്നത് പ്രശംസനീയമാണ്.
ഇന്റര്നെറ്റിന്റെയും മൊബൈൽ ഫോണിന്റെയും സ്വകാര്യ ഉപയോഗം നിരുത്സാഹപ്പെടുത്തേണ്ടത്തിന്റെ ആവശ്യകത രക്ഷകര്ത്താക്കളെ ബോധ്യപ്പെടുത്തിയതോടൊപ്പം, നന്മയുള്ള കുഞ്ഞായി നാളെയുടെ വാഗ്ദാനമായി വളര്ന്നു വരണമെന്ന ചിന്ത കുട്ടികളിൽ ഉണര്ത്താനും ഈ ക്ലാസ് ഏറെ സഹായകമായി.
സൈബർ രംഗത്തെ കുട്ടികളുടെ സുരക്ഷ ഇന്നിന്റെ അനിവാര്യതയാണ്. പ്രാപ്പിടിയന്മാരുടെ വലകളിൽ വീഴാതെ കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ ഏവരുടെയും കടമയാണ്. വിവരസാങ്കേതികവിദ്യയുടെ മായാകാഴ്ചകളിൽ ഭ്രമിക്കാതെ തെറ്റും ശരിയും തിരിച്ചറിഞ്ഞ് നേരിന്റെ മാര്ഗ്ഗത്തിലൂടെ മുന്നേറാമെന്ന ആശയം കുട്ടികളിലേക്ക് പകരാൻ ഈ പ്രവര്ത്തെനത്തിന് കഴിഞ്ഞു. ‘ഇനി നമ്മുക്കൊരുമിച്ചു മുന്നേറാം; ഇ-വഴിയില്സുരക്ഷിതരായി’ എന്ന പ്രതിജ്ഞ അധ്യാപകരും വിദ്യാര്ത്ഥികളും ഒരുപോലെ മനസ്സിൽ ഉറപ്പിച്ചു.
ഡിജിറ്റൽ വായനയിലേക്ക് ഒരു കാല്വയ്പ്പ്
അറിവിന്റെ പുത്തൻ വാതായനങ്ങൾ തുറക്കുകയാണ് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ ഡിജിറ്റൽ ലൈബ്രറി. ലൈബ്രറി എന്ന നമ്മുടെ കാഴ്ചപ്പാടിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരാശയമാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്.
വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും അത് ആയാസരഹിതമാക്കുന്നതിനുമായി ഇ-ഇങ്ക് ഡിസ് പ്ലേ ഉള്ള കിന്ഡിൽ അടിസ്ഥാനമാക്കി ഒരു ഡിജിറ്റൽ ലൈബ്രറി ഐ.റ്റി ലാബിൽ സജ്ജമാക്കി. ഇപ്പോൾ സൗജന്യമായി ലഭിക്കുന്ന ഒട്ടു മിക്ക ഇ-ബുക്കുകളും ഈ ഡിജിറ്റൽ ലൈബ്രറിയിൽ ലഭ്യമാക്കിയിട്ടുണ്ട്. ലാബിൽ വരുന്ന കുട്ടികള്ക്ക് ഊഴം അനുസരിച്ച് പുസ്തകം വായിക്കാനുള്ള സൗകര്യവും ഒരുക്കി നല്കു്ന്നു. ഹൈടെക് യുഗത്തിൽ വായനയും ഹൈടെക് ആക്കി മാറ്റുകയാണ് ഇവിടെ. വിവരസാങ്കേതികവിദ്യ ഏതെല്ലാം തരത്തിൽ പ്രയോജനപ്രദമായി ഉപയോഗിക്കാമെന്ന സന്ദേശമാണ് ഇതിലൂടെ പകര്ന്നു നല്കുന്നത്.
സ്നേഹപാഠമായ് നന്മവീട്
ശ്രമദാനത്തിലൂടെയും തങ്ങളുടെ എളിയ ധനസമാഹരണത്തിലൂടെയും മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ കുരുന്നുകൾ തങ്ങളുടെ സഹപാഠിക്ക് വീട് നിര്മ്മിച്ച് നല്കാകൻ ഒരുങ്ങുകയാണ്. സ്കൂളിലെ തന്നെ ഒന്പതാം ക്ലാസ് വിദ്യാര്ത്ഥിയായ അര്ജുൻ രാജുവിനാണ് അധ്യാപകരുടെയും സ്കൂളിലെ മുഴുവൻ വിദ്യാര്ത്ഥികളുടെയും സഹകരണത്തോടെ വീട് നിര്മ്മിച്ച് നല്കുന്നത്. ഇതിന്റെ പ്രാരംഭനടപടിയായി വീടിന്റെ ശിലാസ്ഥാപനകര്മ്മം ആലപ്പുഴ മുന്സിപ്പൽ കൗണ്സിലർ ശ്രീ. ബേബി ലൂയിസും സ്കൂൾ മാനേജർ സി. തെരസില്ലയും ചേര്ന്ന് നിര്വ്വഹിച്ചു. നന്മ വറ്റാത്ത മനസ്സിന്റെ ഉടമകളായി വരുംതലമുറയെ വാര്ത്തെടുക്കാനുള്ള പ്രവര്ത്താനങ്ങൾ അധ്യാപകര്ക്കും വിദ്യാര്ത്ഥികള്ക്കും മാത്രമല്ല സമൂഹത്തിനാകെ മാതൃകയാകുന്നു.
ഓമനപ്പൂത്തുമ്പികൾ
‘കളങ്കമില്ലാത്ത സ്നേഹം’- കാപട്യം നിറഞ്ഞ ഇന്നത്തെ സമൂഹത്തിൽ അതൊരു അനുഗ്രഹമാണ്. ഭിന്നശേഷിക്കരായ കുട്ടികളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കുന്ന പ്രധാന ഘടകവും ഇതുതന്നെ. പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ കുട്ടികൾ അവര്ക്കായി ഒരു ദിവസം മാറ്റിവച്ചപ്പോൾ നിറഞ്ഞത് ആ കുഞ്ഞുങ്ങളുടെ ദൈവതുല്യമായ മനസാണ്.
ആലപ്പുഴ BRC-യുടെ നേതൃത്വത്തിൽ മുഹമ്മദന്സ് ഗേള്സ് ഹൈസ്കൂളിൽ വെച്ച് ഭിന്നശേഷിക്കാരായ കുട്ടികള്ക്കാേയി നടത്തപ്പെട്ട പരിപാടിയായിരുന്നു ‘ഓമനപ്പൂത്തുമ്പികൾ’. ഭിന്നശേഷിക്കാരുടെ സര്ഗവാസനകളെ പ്രോത്സാഹിപ്പിക്കാനായി സംഘടിപ്പിക്കപ്പെട്ട ഈ വേദിയിലേക്കാണ് സ്നേഹസന്ദേശവുമായി കുട്ടികൾ കടന്നുചെന്നത്. തങ്ങളുടെ സഹോദരങ്ങള്ക്കായി ചായസത്ക്കാരം ഒരുക്കാനും അവർ മറന്നില്ല.
വൈകല്യങ്ങളെ ശാപമായി കരുതാതെ അവയെ ജീവിതത്തിലെ വെല്ലുവിളികളായി ഏറ്റെടുക്കുമ്പോഴാണ് നാം കൂടുതൽ ഉയരങ്ങളിലേക്ക് എത്തുന്നത്. അതിന് മനസാന്നിദ്ധ്യത്തോടൊപ്പം സമൂഹത്തിന്റെ പിന്ബലവും ആവശ്യമാണ്. ഭിന്നശേഷിക്കാരായ കുട്ടികളും ഈ സമൂഹത്തിന്റെ ഭാഗമാണെന്നും നമുക്കുള്ള എല്ലാ അവകാശങ്ങളും ഈ സമൂഹത്തിൽ അവര്ക്കു മുണ്ടെന്നുമുള്ള അവബോധം ലോകത്തിന് പകര്ന്നു്നല്കാൻ ഇത്തരം പ്രവര്ത്തനങ്ങള്ക്ക് കഴിയും.
വെര്ട്ടിക്കൽ ഗാര്ഡൻ
പൂക്കളും ചെടികളും പൂമ്പാറ്റകളുമൊക്കെ നിറഞ്ഞ ഒരു പൂന്തോട്ടം- അങ്ങനെയൊരു കാഴ്ച ഏവരുടെയും മനസ്സിനെ കുളിരണിയിക്കും. പൂന്തോട്ടമെന്ന നമ്മുടെ സങ്കല്പ്പം ദിനംപ്രതി മാറ്റങ്ങള്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. മുറ്റത്തും പറമ്പിലും എല്ലാം ചെടികൾ നട്ടുപിടിപ്പിച്ച് വെള്ളവും വളവും നല്കി അവയെ പരിപാലിക്കുന്ന പഴയ രീതിയിൽ നിന്നും തികച്ചും വ്യത്യസ്തമായ തലത്തിലേക്ക് ആ സങ്കല്പ്പം വളര്ച്ച പ്രാപിച്ചു കഴിഞ്ഞു. ഇന്ന് കെട്ടിടങ്ങളുടെ ചുവരുകളിലും എന്തിന് മരച്ചില്ലകളിൽ പോലും മനോഹരമായ പൂന്തോട്ടം നിര്മ്മി്ക്കാൻ നമുക്ക് സാധിക്കും. അത്തരമൊരു ആശയമാണ് വെര്ട്ടിക്കൽ ഗാര്ഡൻ എന്ന സംരംഭത്തിലേക്ക് തിരിയാൻ എക്കോ ക്ലബ്ബ് അംഗങ്ങളെ പ്രേരിപ്പിച്ചത്.
പൂന്തോട്ട നിര്മ്മാണത്തിൽ മാത്രമല്ല കൃഷിയിലും നമ്മുക്ക് ഈ രീതി പ്രയോജനപ്പെടുത്താവുന്നതാണ്. സ്ഥലപരിമിതി മൂലം കൃഷി അസാധ്യമാകുന്ന സാഹചര്യത്തിൽ വെര്ട്ടിക്കൽ ഫാര്മിംഗ് ഏറെ സഹായകരമാണ്. അതോടൊപ്പം ഉപയോഗശേഷം നാം വലിച്ചെറിയുന്ന പല സാധനങ്ങളും നമുക്ക് ഈ രീതിയിൽ ഉപയോഗപ്രദമാക്കി മാറ്റാൻ കഴിയും. പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് സ്കൂളിലെ കുട്ടികൾ ഇതിന് ഉദാത്തമായ ഒരു മാതൃക, മനോഹരമായ ഒരു വെര്ട്ടിരക്കൽ ഗാര്ഡാൻ കുട്ടികൾ ഉണ്ടാക്കി. ഇതിലൂടെ പാഴ്വസ്തുക്കൾ എന്ന് നാം കരുതുന്ന സാധനങ്ങൾ പ്രയോജനപ്രദമാംവിധം പുനരുപയോഗിക്കാമെന്ന വസ്തുത സമൂഹത്തിന് ബോധ്യപ്പെടുത്തി.
സ്ഥലപരിമിതിമൂലം മനുഷ്യർ വിഷമിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ വെര്ട്ടിക്കൽ ഗാര്ഡൻ, വെര്ട്ടിക്കൽ ഫാര്മിംഗ് തുടങ്ങിയ നൂതന ആശയങ്ങള്ക്ക് പ്രസക്തിയേറുന്നു. വളരെ കുറഞ്ഞ മുതല്മു്ടക്കിൽ, സ്ഥലലഭ്യതയുടെ ബുദ്ധിമുട്ടുകൾ തരണംചെയ്തുകൊണ്ട് കൃഷി ചെയ്യാൻ കഴിയുമെന്ന കണ്ടെത്തൽ കുട്ടികള്ക്കെന്ന പോലെ സമൂഹത്തിനും പ്രചോദനമായി.
ശലഭങ്ങൾ പാറി നടക്കും ശലഭോദ്യാനം
പൂക്കള്ക്ക് മുകളിൽ മറ്റൊരു പൂവായി പാറി നടക്കുന്ന ചിത്രശലഭങ്ങൾ ഏവര്ക്കും പ്രിയങ്കരമായ കാഴ്ചയാണ്. ആ കാഴ്ചയുടെ വര്ണലോകമാണ് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലെ ശലഭോദ്യാനം പ്രദാനം ചെയ്യുന്നത്. വീടുകളിൽ നിന്നും സ്കൂളിന്റെ പരിസര പ്രദേശങ്ങളില്നി്ന്നും ശേഖരിച്ച പൂച്ചെടികളുപയോഗിച്ചാണ് സ്കൂൾ മുറ്റത്ത് മനോഹരമായ ഒരു ശലഭോദ്യാനം നിര്മ്മി്ച്ചത്
ചെടികൾ പൂവിട്ടതോടെ നരകക്കാളി, ഗരുഡ, നാട്ടുറോസ്, വരയൻ കടുവ, തീച്ചിറകൻ തുടങ്ങി ധാരാളം ശലഭങ്ങൾ തേൻ കുടിക്കാനും മുട്ടയിടാനുമായി ദിവസേന ഉദ്യാനത്തിലെത്തുന്നു. പൂമ്പാറ്റകളെക്കുറിച്ച് കുട്ടികള്ക്ക് കൂടുതൽ അറിവ് ലഭിക്കുന്നതിനായി ‘പൂമ്പാറ്റകളുടെ വര്ണ്ണ ലോകം’ എന്ന പേരിൽ ഒരു ആല്ബം തയ്യാറാക്കുകയും അതിൽ പൂമ്പാറ്റകളുടെ ചിത്രങ്ങളും ശാസ്ത്രീയനാമവും അവയുടെ പ്രത്യേകതകളുമെല്ലാം ഉള്പ്പെടുത്തുകയും ചെയ്തു. കൂടാതെ ICT സാധ്യത പ്രയോജനപ്പെടുത്തി ശലഭങ്ങളെക്കുറിച്ച് ഒരു സെമിനാറും സംഘടിപ്പിച്ചു. ഈ പ്രവര്ത്തനങ്ങള്ക്കെല്ലാം നേതൃത്വം നല്കി്യത് സ്കൂളിലെ എക്കോ ക്ലബ്ബ് അംഗങ്ങൾ ആണ്.
കൃഷ്ണ കിരീടം, ലന്താന, കിലുക്കാം പെട്ടി, സീനിയ, ജമന്തി, ചെത്തി, വാടാമല്ലി, കോളാമ്പി തുടങ്ങിയ വിവിധങ്ങളായ നാടൻ പൂക്കളെ അടുത്തറിയാനും പൂമ്പാറ്റകളുടെ വിശേഷങ്ങൾ മനസിലാക്കാനും ഈ പ്രവര്ത്തനം സഹായിച്ചു.
സ്കൂൾ വളപ്പിലെ ജൈവവൈവിദ്ധ്യം
കൃഷിയെ പ്രാണനായും ജീവിതോപാധിയായും കരുതിയിരുന്ന ഒരു തലമുറ ഇവിടെ നിലനിന്നിരുന്നു. മണ്ണിനേയും മക്കളെയും ഒരുപോലെ സ്നേഹിച്ചിരുന്ന അവര്ക്ക് കൃഷി ഒരു വരുമാന മാര്ഗ്ഗം മാത്രമായിരുന്നില്ല. എന്നാൽ ഇന്ന് സ്ഥിതി അതല്ല. ഈ സാഹചര്യത്തിലാണ് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ കുട്ടികൾ പലതരം കാര്ഷിക പ്രവര്ത്താനങ്ങളിലൂടെ സ്കൂൾ വളപ്പിൽ ജൈവവൈവിദ്ധ്യം ഒരുക്കാൻ ശ്രമിക്കുന്നത്.
മണ്ണിന്റെ സ്വാഭാവികത നിലനിര്ത്തിക്കൊണ്ട് രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ തികച്ചും ജൈവരീതിയിലുള്ള കൃഷിയാണ് നടപ്പിലാക്കുന്നത്. അതിനായി അവർ വാഴകൃഷി, ശലഭോദ്യാനം, ഔഷധസസ്യത്തോട്ടം, ടെറസ് കൃഷി എന്നിങ്ങനെ സ്കൂൾ വളപ്പിൽ ജൈവവൈവിദ്ധ്യം ഒതുക്കാൻ ശ്രമിച്ചു വരുന്നു. പരിസ്ഥിതി അതിന്റെ മനോഹാരിതയിൽ സംരക്ഷിക്കണം എന്ന സന്ദേശമാണ് ഇതിലൂടെ കുട്ടികൾ സമൂഹത്തിന് നല്കുന്നത്.
സ്നേഹവീടൊരുക്കി ഓണസമ്മാനം
മേരി ഇമ്മാക്കുലേറ്റിലെ കുരുന്നുകൾ ഇത്തവണ ഓണ സമ്മാനം നല്കി്യത് തങ്ങളുടെ സഹപാഠികളായ സഹോദരങ്ങള്ക്കാണ്. എട്ടു വര്ഷ്മായി പാതിവഴിയിൽ ഭവന നിര്മ്മാണം ഉപേക്ഷിക്കേണ്ടിവന്ന ഏഴംഗങ്ങളുള്ള ഈ കുടുംബം വളരെ കഷ്ടതയിൽ ഒരു കുടിലിലാണ് താമസിച്ചിരുന്നത്. ഇവരുടെ ദുരിതം തിരിച്ചറിഞ്ഞ കൂട്ടുകാർ കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും നല്ലവരായ ചില വ്യക്തികളുടെയും സഹായ സഹകരണങ്ങൾ സ്വീകരിച്ച് ഏകദേശം 60000 രൂപ മുടക്കിയാണ് വീടിന്റെ പണി പൂര്ത്തിയാക്കിയത്.
നാല് കുട്ടികൾ പഠിക്കുന്ന ഈ കുടുംബത്തിലെ രണ്ടു പേർ തങ്ങളുടെ സഹപാഠികളായപ്പോൾ അവരുടെ സങ്കടം കണ്ട്, അവരുടെ വേദനയെ സ്വന്തം വേദനയാക്കി മാറ്റി അവര്ക്കാ്യി സുരക്ഷിതത്വത്തിന്റെ കൂര ഒരുക്കാൻ കഴിഞ്ഞ ചാരിതാര്ത്ഥ്യത്തിലാണ് കൂട്ടുകാർ. സ്കൂൾ ഹെഡ്മിസ്‌ട്രസ് സി. ലിസ്സി ഇഗ്നേഷ്യസിന്റെ നേതൃത്വത്തിലാണ് ഈ പ്രവര്ത്തനങ്ങൾ നടപ്പിലാക്കിയത്. ചെട്ടികാട് മരിയഗോരെത്തി പള്ളി വികാരി ഫാ.നെല്സതൺ പൊള്ളയിൽ ഭവനത്തിന്റെ ആശീര്വാ്ദകര്മ്മം നിര്വ്വഹിച്ചു. മനുഷ്യമന:സാക്ഷി മരവിച്ചുപോയ ഈ കാലഘട്ടത്തിലും മികവാര്ന്ന പ്രവര്ത്തനങ്ങളിലൂടെ നന്മയുടെ സന്ദേശം സമൂഹത്തിന് പകരുകയാണ് കുട്ടികൾ.
രാസവളങ്ങള്ക്കെതിരെ ശാസ്ത്രനാടകം
ജൈവകീടനാശിനികളെ പ്രോത്സാഹിപ്പിക്കണം എന്ന സന്ദേശം പകര്ന്നു നല്കിയ ‘ഗൃഹപാഠങ്ങൾ’ എന്ന ശാസ്ത്രനാടകം പ്രേഷക ശ്രദ്ധ പിടിച്ചുപറ്റി. രാസവളങ്ങളും മാരക കീടനാശിനികളും മണ്ണിന്റെ സ്വാഭാവിക ഘടന തകര്ക്കുന്നു എന്നും, ജൈവ വളങ്ങളും ജൈവ കീടനാശിനികളും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതി വിവിധ വേദികളിൽ പൂങ്കവിലെ കുരുന്നുകൾ അവതരിപ്പിച്ച ശാസ്ത്രനാടകം സമൂഹത്തിന് ജൈവകീടനാശിനികളെയും ജൈവവളങ്ങളേയും പ്രോത്സാഹിപ്പിക്കണം എന്ന പാഠം പകര്ന്നു നല്കി.
ജൈവവൈവിധ്യം തിരിച്ചറിയാൻ പഠനയാത്ര
പ്രകൃതിയുടെ മനോഹാരിത നിറഞ്ഞു തുളുമ്പുന്ന ജൈവവൈവിധ്യം കണ്ടും കേട്ടും തിരിച്ചറിയാൻ കുട്ടികൾ നീണ്ടുരേയ്ക്ക് ഒരു പഠനയാത്ര സംഘടിപ്പിച്ചു. മണ്ണിനെ അറിയൂ, മനുഷ്യനാകൂ എന്ന മുദ്രാവാക്യം കണ്ടുകൊണ്ട് നീണ്ടൂർ J.S ഫാമിലേക്ക് കടന്നു ചെന്ന കുട്ടികൾ മുദ്രാവാക്യത്തെ അര്ത്ഥവത്താക്കുന്ന കാഴ്ചകളാണ് കണ്ടത്.
ബാലവേലയ്ക്കെതിരെ മാഗസിൻ പ്രകാശനം
കരുത്തുറ്റ പുതുതലമുറയെ വാര്ത്തെടുക്കാൻ മികച്ച വിദ്യാഭ്യാസത്തിന് കഴിയും. വിദ്യ അഭ്യസിക്കേണ്ട സമയത്ത് അനേകം കുട്ടികൾ കുടുംബത്തിന് വേണ്ടി ‘ബാലവേല’ എന്ന കഷ്ടപ്പാടിന്റെ വഴിയെ സഞ്ചരിക്കുന്നു. മാതാപിതാക്കളുടെ അറിവില്ലായ്മ കൊണ്ടും ജീവിതപ്രാരാബ്ധങ്ങൾ കൊണ്ടുമൊക്കെ ഈ അവസ്ഥ വന്നുചേരാം. ഈ ദുരിതത്തിൽ നിന്ന് കുട്ടികളെ മോചിപ്പിക്കാൻ ബോധവത്ക്കരണം ആവശ്യമാണ്. കുട്ടികളോടൊപ്പം രക്ഷകര്ത്താക്കള്ക്കും ബാലവേലയുടെ അപകടങ്ങളെക്കുറിച്ചും അത് ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും മനസ്സിലാക്കി കൊടുക്കണം.
സ്കൂൾ തലത്തിൽ കുട്ടികള്ക്ക് ബാലവേലയെക്കുറിച്ച് അവബോധം പകരാൻ പത്താം ക്ലാസിലെ ഒന്നാമത്തെ യൂണിറ്റ് സഹായകമാണ്. ഈ ലക്ഷ്യത്തെ മുന്നികര്ത്തി ക്കൊണ്ട് പ്രസ്തുത പാഠഭാഗത്തെ അടിസ്ഥാനമാക്കി ഇംഗ്ലീഷ് ക്ലബ്ബ് അംഗങ്ങൾ മനോഹരമായ ഒരു മാഗസിൻ തയ്യാറാക്കുകയും അത് ലൈബ്രറിയിൽ സൂക്ഷിച്ച് കുട്ടികള്ക്ക് വായിക്കാൻ അവസരമൊരുക്കുകയും ചെയ്തു.
ജീവിതദുരിതങ്ങളിൽ അകപ്പെട്ട് വിദ്യാഭ്യാസം എന്ന പുണ്യം നുകരാൻ കഴിയാതെ പോകുന്ന അനേകായിരം കുരുന്നുകളുടെ വേദന മനസിലാക്കുന്നത്തിനോടൊപ്പം തങ്ങള്ക്ക് ലഭിച്ച സൗഭാഗ്യങ്ങൾ എത്ര വലുതാണെന്ന് തിരിച്ചറിയാനും ഈ മാഗസിൻ കുട്ടികളെ സഹായിക്കുന്നു.
പരിസ്ഥിതി അവബോധത്തോടെ ഒരു ശുചിത്വ പരിപാടി
ശുചിത്വമാര്ന്ന പരിസ്ഥിതി ഇന്നിന്റെ ആവശ്യവും വരും തലമുറയുടെ നിലനില്പ്പിനനാധാരവുമാണെന്ന തിരിച്ചറിവിൽ ഹെൽത്ത് ക്ലബ്ബ് അംഗങ്ങൾ ചെട്ടികാട് ഹെല്ത്ത് സെന്ററിൽ ശുചീകരണ പ്രവര്ത്തനങ്ങൾ നടത്തി. ആശുപത്രി പരിസരവും ആശുപത്രിയുടെ അകത്തളങ്ങളും കുട്ടികളും മാതാപിതാക്കളും ചേര്ന്ന് ശുചീകരിച്ചു. അതിനുശേഷം സ്കൂളിലെത്തിയ കുട്ടികൾ ശുചീകരണ പ്രവര്ത്തനങ്ങളുടെ തുടര്ച്ചയെന്ന നിലയിൽ സ്കൂൾ പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന യജ്ഞത്തിൽ ഏര്പ്പെട്ടു. സാമൂഹ്യപ്രതിബദ്ധതയും പരിസ്ഥിതി ബോധവുമുള്ള ഒരു പുതുതലമുറ പിന്നാലെ വരുന്നുണ്ട് എന്ന മുന്നറിയിപ്പാണ് കുട്ടികൾ ഇതിലൂടെ പകര്ന്നു നല്കിയത്.
സ്വാതന്ത്ര്യസമരാനുഭവം പങ്കുവെച്ച് സാംസ്‌കാരിക നായകൻ
സമരവഴിയെ നടന്നു നീങ്ങിയ മഹത് വ്യക്തിത്വം, തന്റെ അനുഭവസാക്ഷ്യം ഇളം തലമുറയ്ക്ക് പകര്ന്നു നല്കാതൻ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിന്റെ പടികയറിവന്നത് മറ്റാരുമല്ല ആലപ്പുഴയുടെ റഫറന്സ് ഗ്രന്ഥമെന്ന് വിശേഷിപ്പിക്കപ്പെട്ട ഗുരുശ്രേഷ്ഠൻ ബഹു. കല്ലേലി രാഘവന്പിുള്ള സർ. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ച വ്യക്തി എന്ന നിലയിൽ അനുഭവങ്ങൾ വളരെ ആവേശത്തോടെയാണ് അദ്ദേഹം കുട്ടികള്ക്ക് പകര്ന്നു നല്കിലയത്. 1985-ൽ മികച്ച അധ്യാപകനുള്ള അവാര്ഡ് രാഷ്ട്രപതിയിൽ നിന്നും സ്വീകരിച്ച അദ്ദേഹം തന്റെ പഴയ ക്ലാസ്മുറി പുനരാവിഷ്ക്കരിച്ചാണ് തന്റെ മുന്നിലിരുന്ന വിദ്യാര്ത്ഥിാകള്ക്ക്ല അനുഭവപാഠങ്ങൾ പകര്ന്നു നല്കിയത്. തികഞ്ഞ ഗന്ധീയനും ആദര്ശധീരനുമായ അദ്ദേഹത്തിന്റെ ക്ലാസ് കുട്ടികള്ക്ക് ചരിത്ര അവബോധം പകര്ന്നു നല്കാൻ ഏറെ സഹായകരമായി.
ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി പൂങ്കാവ് സ്കൂൾ
മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ കുട്ടികൾ ക്രിസ്തുമസ്സിന്റെ യഥാര്ത്ഥ സന്ദേശം ഉൾകൊണ്ടുകൊണ്ട് ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി, ജയിൽ മിനിസ്ട്രിയുമായി സഹകരിച്ച് ആലപ്പുഴ സബ്ബ് ജയിൽ സന്ദര്ശിക്കുകയും ഏകാന്തവാസം അനുഭവിച്ച് പ്രിയപ്പെട്ടവരില്നി്ന്നും വേര്പെട്ട് കഴിയുന്ന തടവുകാരോടൊപ്പം ക്രിസ്തുമസ് ആഘോഷിക്കുകയുണ്ടായി. മധുരം വിതരണം ചെയ്തും, കലാപരിപാടികൾ അവതരിപ്പിച്ചും അവരോടൊപ്പം സ്നേഹനിമിഷങ്ങൾ പങ്കുവച്ചത് അവരുടെമനസുകള്ക്ക് ആശ്വാസം പകരുകയുണ്ടായി. തുടര്ന്ന് അവരുടെ കുടുംബാംഗങ്ങളേയും സന്ദര്ശിക്കുകയുണ്ടായി.
‘കാരുണ്യദീപം’വൃദ്ധസദനത്തിലേക്കും സമാധാനത്തിന്റെയും, പ്രതീക്ഷയുടെയും ദൂതുമായി കുട്ടികൾ എത്തുകയുണ്ടായി. അവിടുത്തെ അന്തേവാസികളോടൊപ്പം കേക്ക് മുറിച്ചും, കരോള്ഗാനങ്ങൾ ആലപിച്ചും അവരുടെ മനസുകളെ തിരുപ്പിറവിയുടെ കുളിര്മ്മയുള്ള ഓര്മ്മളകളിലേയ്ക്ക് കൊണ്ടുപോകാൻ സാധിച്ചു.
2016
പരിസ്ഥിതി ദിനം
ഹരിതാഭ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഭൂമി ദേവിയെ പച്ചപുതപ്പാൽ പൊതിഞ്ഞു പിടിക്കാൻ പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ വിതരണം ചെയ്തു. അന്നേ ദിവസം സ്കൂൾ അസംബ്ലിയിൽ സ്കൂൾ ലീഡർ ജോസ്ന ജോസഫ് പരിസ്ഥിതി ദിന സന്ദേശം നല്കി . ഹെഡ് മിസ്‌ട്രസ് സി. ലിസി ഇഗ്നേഷ്യസ് പ്രതിജ്ഞാ വാചകങ്ങൾ കുട്ടികള്ക്ക് ചൊല്ലിക്കൊടുത്തു. ജൈവ പച്ചകറി കൃഷിയുടെ ഈ വര്ഷപത്തെ ഉദ്ഘാടനവും നടത്തപ്പെട്ടു. സ്കൂൾ വളപ്പിലും തെരുവോരങ്ങളിലും വൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചു.
സമൂഹം വികസനതിലേയ്ക്ക് കുതിക്കുമ്പോൾ ചവിട്ടി നില്ക്കുന്ന മണ്ണ് ഒലിച്ചു പോകാതെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഈ തലമുറയ്ക്ക് ഉണ്ട് എന്ന പരിസ്ഥിതിദിന പാഠം ഇതിലൂടെ സമൂഹത്തിന് കുട്ടികൾ പകര്ന്നു നല്കി.
ആരോഗ്യ സര്വ്വേ ബോധവത്ക്കരണം
സ്കൂൾ വര്ഷാരംഭത്തിൽ മഴ നനഞ്ഞ് പുത്തൻ യൂണിഫോമിട്ട്, കുട ചൂടി സ്കൂളിലെത്തുവാൻ കൊതിയോടെ കാത്തിരുന്ന കുരുന്നുകൾ മഴക്കാല രോഗങ്ങളുടെ കെടുതിയിലമര്ന്ന് തങ്ങളുടെ വീടിന്റെ നാല് ചുവരുകള്ക്കുള്ളിൽ തളയ്ക്കപ്പെട്ടപ്പോൾ ഹെൽത്ത് ക്ലബ്ബിലെ കുട്ടികൾ രക്ഷാപ്രവര്ത്തകരായി ഡെങ്കിപ്പനിയും, പകര്ച്ചവ്യാധികളും കൊണ്ട് കഷ്ടപ്പെടുന്ന തങ്ങളുടെ സഹപാഠികളുടെ വീടുകൾ സന്ദര്ശിച്ച് ആരോഗ്യ സര്വ്വേ നടത്തി. രോഗങ്ങൾ പകരാൻ സാധ്യതയുള്ള സാഹചര്യങ്ങൾ നിരീക്ഷിച്ച് ഓരോ വീടുകളും കയറി ഇറങ്ങി ബോധവത്ക്കരണം നടത്തി. ശുചീകരണ പ്രവര്ത്തനങ്ങൾ നടത്തി.
നമ്മുടെ തന്നെ ബോധപൂര്വ്വമായ ഇടപെടലുകള്ക്കും പ്രവര്ത്തനങ്ങള്ക്കും ഒരു പരിധിവരെ രോഗങ്ങളെ ചെറുത്തു നില്ക്കാനാവും എന്ന് രക്ഷാപ്രവര്ത്തനങ്ങളിലൂടെ കുട്ടികൾ സമൂഹത്തിന് ബോധ്യപ്പെടുത്തി. പഠനത്തോടൊപ്പം സമൂഹത്തോടും സഹപാഠികളോടും ചില ഉത്തരവാദിത്വങ്ങൾ തങ്ങള്ക്ക് നിറവേറ്റേണ്ടതുണ്ട് എന്ന തിരിച്ചറിവിലാണ് കുട്ടികൾ ഈ പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കിയത്.
വായനാദിനം
നവമാധ്യമങ്ങളുടെ കടന്നുവരവോടെ അന്യമായിക്കൊണ്ടിരിക്കുന്ന വായനയുടെ മഹത്വം കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ വായനാദിനം 19.06.2016 ൽ സമുചിതമായി ആഘോഷിച്ചു.
അന്നേദിവസം കുട്ടികൾ തയ്യാറാക്കിയ വായനാമരമായിരുന്നു ഏവരുടേയും ശ്രദ്ധാകേന്ദ്രം. വായനയുടെ മഹത്വത്തെക്കുറിച്ചുള്ള ഒത്തിരിയേറെ വാക്യങ്ങൾ കണ്ടെത്തി കുട്ടികൾ വായനാമരത്തിൽ ചാര്ത്തി . കവിയും ഗാനരചയിതാവുമായ ഒഎൻ.വി എന്ന അക്ഷര സൂര്യന്റെ ഓര്മ്മയ്ക്ക് മുന്നിൽ പ്രണാമമര്പ്പി ച്ച് കുട്ടികൾ നടത്തിയ ഒ.എൻ.വി അനുസ്മരണമായിരുന്നു വായനാദിനത്തിന്റെ മറ്റൊരു പ്രത്യേകത. ഒ.എൻ.വി കവിതകൾ, ലളിതഗാനങ്ങൾ, സിനിമാഗാനങ്ങൾ എന്നിവ കോര്ത്തി്ണക്കിയ കലാവിരുന്ന് ഏറെ ഹൃദ്യവും ആസ്വാദന ജനകവുമായിരുന്നു. തങ്ങള്ക്ക് കേട്ടുകേള്വി പോലുമില്ലാത്ത അര്ത്ഥ സംപുഷ്ടമായ കാവ്യകലയെ അടുത്തറിയാനുള്ള ഒരു അവസരമായിരുന്നു കുട്ടികള്ക്ക് ഇത്.
പുഞ്ചിരി വിടര്ത്തിയ ഓണാഘോഷം
സമൃദ്ധിയുടെ ഓണം എന്നാണല്ലോ പഴമക്കാർ പറയാറുള്ളത്. ഇല്ലായ്മയിൽ നിന്നും ഇല്ലായ്മകള്ക്കും വല്ലായ്മകള്ക്കും വിട പറഞ്ഞ് ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകളിൽ മുഴുകിയ കുട്ടികൾ തങ്ങളുടെ ചുറ്റുവട്ടങ്ങളിൽ ക്ലാസ് മുറികളിലും വേറിട്ട ലോകത്ത് കഴിഞ്ഞു കൂടുന്ന ഭിന്നശേഷിക്കാരായ സഹജീവികളെകുറിച്ച് ഒരു നിമിഷം ഒന്ന് ചിന്തിച്ചു. അത്തപൂക്കളവും, തിരുവാതിരകളിയും, കൗതുക മത്സരങ്ങളും തങ്ങൾ ആസ്വദിക്കുമ്പോൾ തങ്ങളോടൊപ്പം ഭിന്ന ശേഷിക്കാരായ സഹജീവികളും ഉണ്ടാവണമെന്ന് അവർ തിരുമാനിച്ചു. അവര്ക്ക് നല്കാ്ൻ ഓണക്കോടികളും വാങ്ങി. ഓണക്കോടികളും കൈകളിലേന്തി തങ്ങളുടെ കൂട്ടുകാർ അവതരിപ്പിച്ച കലാപരിപാടികളും ആസ്വദിച്ച ആ സമയങ്ങളിൽ ഭിന്നശേഷിക്കാരായ തങ്ങളുടെ സുഹൃത്തുക്കളുടെ മുഖത്ത് വിടര്ന്ന പുഞ്ചിരി, അതിനു പകരം വയ്ക്കാൻ മറ്റൊരു ഓണാഘോഷം ഉണ്ടാകില്ല. മനസ്സിൽ നന്മയുടെ കണിക വറ്റാത്ത ഒരിളം തലമുറ നമ്മുക്കുണ്ട് എന്ൻ സമൂഹത്തിനുള്ള ഒരു ബോധ്യപ്പെടുത്തലായിരുന്നു ഈ ഓണാഘോഷം.
ഗുരുവേ നമ:
ഇന്ത്യയുടെ പ്രഥമ പ്രസിഡന്റും മാതൃകാധ്യാപകനുമായിരുന്ന ഡോ. എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ഭാരതമെങ്ങും അധ്യാപകദിനമായി ആചരിച്ചപ്പോൾ, മലയാളം ക്ലബ്ബ് പ്രവര്ത്താകരുടെ നേതൃത്വത്തിൽ ഗുരുഭൂതന്മാരെ ആദരിക്കുകയുണ്ടായി. അജ്ഞതയാകുന്ന അന്ധകാരത്തെ അകറ്റുന്നവൻ എന്നാണ് ‘ഗുരു’എന്ന വാക്കിന്റെ അര്ത്ഥം. കുട്ടികളെ അറിവിന്റെ വെളിച്ചത്തിലേയ്ക്കു നയിക്കുന്ന പ്രിയപ്പെട്ട അധ്യാപകർ , അവരുടെ ഊര്ജനവും പ്രാര്ത്ഥകനകളും എപ്പോഴും തങ്ങള്ക്കായി ഒരുക്കി തങ്ങളോടൊപ്പം ആയിരിക്കുന്ന അവരെ എങ്ങനെയെല്ലാം ആദരിച്ചാലും അത് അധികമാവില്ല എന്ന തിരിച്ചറിവ് ഉള്ക്കൊണ്ടുകൊണ്ട് സ്നേഹത്തിന്റെയും ആദരവിന്റെയും പ്രതീകമായി ഔഷധസസ്യ തൈകൾ നല്കി് ആദരിച്ചു.
കുട്ടികളുടെ കലാപരിപാടികള്ക്ക് പുറമേ ജീവിതശൈലി എന്ന വിഷയത്തെ ആസ്പദമാക്കി പൂര്വ്വ അദ്ധ്യാപികയായ ശ്രീമതി. മേരി ഗ്രേസ് ടീച്ചറിന്റെ ക്ലാസ് കുട്ടികള്ക്ക് ഏറെ പ്രയോജനപ്രദമായിരുന്നു. തദവസരത്തിൽ അദ്ധ്യാപകരുടെ ശബ്ദ മാധുരിയിൽ വിരിഞ്ഞ കവിതകൾ ഈ ദിനത്തിന്റെ മാറ്റ് വര്ദ്ധിപ്പിച്ചു. ഹെഡ് മിസ്‌ട്രസ് സി. ലിസി ഇഗ്നേഷ്യസ് രാഷ്ട്രപതിയുടെ അദ്ധ്യാപക ദിന സന്ദേശം കുട്ടികള്ക്ക്ല നല്കി. തുടര്ന്ന് അദ്ധ്യാപകരും വിദ്യാര്ത്ഥികളും ചേര്ന്ന് ഔഷധ സസ്യങ്ങളും, പച്ചക്കറിതൈകളും സ്കൂൾ വളപ്പിൽ നട്ടു പിടിപ്പിച്ചു. ഇതിനുശേഷം വിദ്യാര്ത്ഥികൾ തങ്ങളുടെ അദ്ധ്യാപകരോടുള്ള ആദരസൂചകമായി അവര്ക്ക്ര ഭക്ഷണം വിളമ്പി നല്കി. അവരോടൊപ്പം ഭക്ഷണം പങ്കിട്ടു. അദ്ധ്യാപക-വിദ്യര്ത്ഥി് ബന്ധത്തിന്റെ മാറ്റ് കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അര്ത്ഥവത്തായ ഒരു അദ്ധ്യാപകദിനം ആഘോഷിക്കാൻ കഴിഞ്ഞ ചാരിതാര്ത്ഥ്യത്തിലാണ് പ്രവര്ത്തകർ.
ജൈവ കൃഷി
സ്കൂളിലും നാട്ടിൻ പുറങ്ങളിലും കൃഷിയിടമൊരുക്കി വിഷവിമുക്തമായ പച്ചക്കറിസംഭരണം എന്ന ലക്ഷ്യ പ്രപ്തിക്കായുള്ള പ്രവര്ത്തകങ്ങള്ക്ക് ഇമ്മാക്കുലേറ്റിലെ എക്കോ ക്ലബ്ബ് പ്രവര്ത്തകർ തുടക്കം കുറിച്ചു.<>br/
കുട്ടികള്ക്ക് പോഷകസമൃദ്ധവും വിഷവിമുക്തവുമായ പച്ചക്കറികൾ ഉച്ചഭക്ഷണത്തോടൊപ്പം കൊടുക്കണം എന്ന ലക്ഷ്യത്തോടെ സ്കൂൾ വളപ്പിൽ ഒരു പച്ചക്കറിത്തോട്ടം ഒരുക്കുകയുണ്ടായി അതിന്റെ ഭാഗമായി മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ കൃഷി ഓഫീസർ ശ്രീമതി. ഇന്ദു .ബി യുടെ നേതൃത്വത്തിൽ കൃഷിയെക്കുറിച്ച് ഒരു സെമിനാർ സംഘടിപ്പിക്കുകയുണ്ടായി. കൃഷിയിടം ഒരുക്കുക, വിത്തുപാകുക,വളമിടുക, കീടങ്ങളെ അകറ്റുക തുടങ്ങിയവയെക്കുറിച്ച് കുട്ടികള്ക്കും അദ്ധ്യാപകര്ക്കും ബോധവല്ക്കനരണം നടത്തി. രാസവളങ്ങളും,കീടനാശിനികളും ഉപയോഗിക്കുന്നതിന്റെ ഭവിഷ്യ-ത്തുകളും കൃഷി ഓഫീസർ വ്യക്തമാക്കി. തുടര്ന്ന് ഫലപ്രദമായ കൃഷിരീതികളെക്കുറിച്ചുള്ള ഒരു പ്രദര്ശ്നവും കുട്ടികള്ക്കായി സംഘടിപ്പിച്ചു.
പച്ചക്കറികൃഷിക്ക് ആവശ്യമായ ചീര , വെണ്ട ,പയർ , മുളക് ,തക്കാളി ,വഴുതന ,മത്തൻ , പാവൽ തുടങ്ങിയവയുടെ തൈകളും, വിത്തുകളും കൃഷിഭവനിൽ നിന്നും കുട്ടികള്ക്ക് വിതരണം ചെയ്തു . തുടര്ന്ന് ഗ്രോബാഗിലും , നിലത്തുമായി പച്ചക്കറി കൃഷി ചെയ്യാനാരംഭിച്ചു . ഇതിലൂടെ വളരെ അധികം പച്ചക്കറികൾ ലഭിച്ചു വരുന്നു. അത് കുട്ടികള്ക്കായയുള്ള ഉച്ചഭക്ഷണത്തിൽ ലഭ്യതയനുസരിച്ച് ഉള്പ്പെടുത്തുന്നു. തികഞ്ഞ ആത്മസംതൃപ്തി നല്കുയന്ന ഒരു പദ്ധതിയായി ഇതു മാറിയിട്ടുണ്ട്.
ലോക ഫോക് ലോർ ദിനാഘോഷവും, നാടൻ പാട്ടുമേള ഉദ്ഘാടനവും
22/08/2016 തിങ്കളാഴ്ച ഫോക് ലോർ ദിനത്തോടനുബന്ധിച്ച് ഇപ്റ്റ നാട്ടരങ്ങ് പീപ്പിള് കള്ച്ചറൽ സെന്റർ പൂങ്കാവ്, മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിന്റെ ആർട്സ് നേതൃത്വത്തിൽ ലോക ഫോക് ലോർ ദിനാഘോഷവും കേരളോത്സവം നാടൻ പാട്ടുമേള ഉദ്ഘാടനവും നടത്തി. കേരളീയ കലകളുടെ നേര്ക്കാഴ്ചകൾ ഇളയ തലമുറയ്ക്ക് മുന്നിൽ മിന്നി മറഞ്ഞപ്പോൾ അവേശത്തിനപ്പുറം ആകാംഷയാണ് കുട്ടികളിൽ ഉണ്ടായത്. നന്തുണി, മുടിയേറ്റ്, കാളകെട്ട്, തെയ്യം പരുന്തുംപാട്ട്, വില്ലടിച്ചാൻ പാട്ട്, പൊട്ടൻ പാട്ട് എന്നിവ നയന മനോഹരമായ ഒരു ദൃശ്യവിരുന്നായി കാണികള്ക്ക് അനുഭവഭേദ്യമായി. ഈ പരിപാടിയുടെ ഉദ്ഘാടനം ഭരത് ഭവൻ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. ഫോക് ലോർ അക്കാദമി മുൻ സെക്രട്ടറി ശ്രീ. എം. പ്രദീപ് കുമാർ ഫോക്ലോർ ദിന സന്ദേശം നല്കിയത്. പുതുതലമുറയ്ക്ക് കേട്ടുകേള്വി് പോലുമില്ലാത്ത അന്യം നിന്ന് പൊയ്ക്കൊണ്ടിരിക്കുന്ന ഈ നാടൻ കലാരൂപങ്ങളെ അടുത്തറിയുവാനും പഠിക്കുവാനുമുള്ള ഒരവസരമായി കുട്ടികൾ ഇതിനെ കണ്ടു.
ലഹരി വിരുദ്ധദിനം
27/06/2016 തിങ്കളാഴ്ച ലഹരിവിരുദ്ധ ദിനം ആചരിച്ചു. അന്നേദിവസം പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. കുമാരി അമലാ മോഹൻ ലഹരിയുടെ ഉപയോഗം വിദ്യാര്ത്ഥികളിൽ എന്ന വിഷയത്തിൽ ഒരു പ്രഭാഷണം നടത്തി. ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. ശ്രീമതി സുജാത ടീച്ചർ രചിച്ച ലഹരി വിരുദ്ധ ഓട്ടംതുള്ളൽ ഗാനം സ്കൂൾ ക്വയർ ആലപിച്ചു. അസംബ്ലിയ്ക്ക് ശേഷം ഓരോ ക്ലാസിലും സീക്രട്ട് സ്ക്വാഡുകള്ക്ക്ര രൂപം നല്കി. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരെ രഹസ്യമായി കണ്ടെത്താൻ നിര്ദ്ദേശം നല്കി്. ഉച്ചയ്ക്കുശേഷം ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു.
ചിങ്ങം -1 കര്ഷകദിനം
പലപ്പോഴും അറിയാതെ പോകുന്ന ഒന്നാണ് മലയാളികളായ നമ്മുടെവര്ഷാിരംഭമായചിങ്ങം -1, ഈ ദിനം കര്ഷകദിനമായി ആചരിക്കുകയുണ്ടായി.കര്ക്കിടകത്തിന്റെ വറുതിയിൽ നിന്ന് കനത്തമഴയുടെയും പട്ടിണിയുടെയും പരിവട്ടങ്ങളിൽ നിന്ന് സമ്പൽ സമൃദ്ധിയിലേക്കുള്ളകാല്വണയ്പ്പാണ് പൊന്നിൻ ചിങ്ങത്തിന്റെ വരവേല്പ്പിലൂടെ നാം ഉള്കൊള്ളുന്നത്. അധ്വാനത്തിൽ നിന്ന് ലഭിക്കുന്ന വിളവു ആത്മഹര്ഷത്തോടെ ഭക്ഷിച്ച് ആഹ്ലാദിച്ചിരുന്ന പഴയ കർഷകരുടെ മനസന്തോഷത്തിലേയ്ക്കും, ആത്മ സംതൃപ്തിയിലേയ്ക്കും നമുക്കും എത്തിച്ചേരാൻ ഈ കാലഘട്ടം നമ്മെ പ്രേരിപ്പിക്കുന്നു . അധ്വാനത്തിന്റെ മഹത്വവും പരിശുദ്ധിയും വിദ്യാര്ത്ഥികളായ നമ്മൾ മനസിലാക്കേണ്ടത് ഇന്നിന്റെ ആവശ്യകതയാണ്. കാരണം വിഷമയമായ പഴങ്ങളും പച്ചക്കറികളും മറ്റും വിപണി കീഴടക്കിയിരിക്കുന്ന ഈ കാലയളവിൽ എല്ലാവരും അവരവര്ക്ക് വേണ്ടത് കൃഷിചെയ്ത് സ്വയം പര്യാപ്തത ആര്ജിക്കണം എന്ന ലക്ഷ്യ പ്രാപ്തിക്കായാണ് കര്ഷംകദിനം ആചരിച്ചത്.
വീടുകളിലും സ്കൂളിലും പച്ചക്കറികൾ നട്ടുവളർത്തി വിഷവിമുക്തമായ ഒരു നവലോകം രൂപപ്പെടുത്തുന്നതിനായി കുട്ടികള്ക്ക് പച്ചക്കറിവിത്തുകളും ഈ ദിനത്തിൽ വിതരണം ചെയ്യുകയുണ്ടായി. ലഹരി എന്ന മഹാവിപത്തിനെ സമൂഹത്തിന് മുന്നിൽ തുറന്നു കാട്ടി ലഹരി ഉപയോഗിക്കുന്ന ശീലത്തില്ന്ന് കുട്ടികളെ പിന്തിരിപ്പിക്കുവാനും ഈ ദിനാചരണത്തിലൂടെ സാധിച്ചു.
നല്ലപാഠം വഴിയൊരുക്കി സഹപാഠിയ്ക്ക് വീടൊരുങ്ങി
പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂൾ നല്ലപാഠം പ്രവര്ത്തകരുടെ നിരന്തരമായ ഇടപെടൽ നിര്ധനനായ സഹപാഠിയ്ക്ക് ഭവനമൊരുക്കി നല്കി. ചോര്ന്നൊലിക്കുന്ന തന്റെ വീട്ടിൽ പഠനം മുന്നോട്ടു കൊണ്ടുപോകാൻ പാടുപെടുന്ന ജീൻ ആന്റണിയുടെ ദയനീയാവസ്ഥ ബോധിപ്പിച്ചു സാഹചര്യങ്ങൾ വിലയിരുത്തി ട്രസ്റ്റ് നല്കിയ മൂന്നരലക്ഷം രൂപ ഉപയോഗപ്പെടുത്തി നല്ലപാഠം പ്രവര്ത്തകർ തങ്ങളുടെ സഹപാഠിയ്ക്ക് ഭവനമൊരുക്കി. പഠന സമയങ്ങളിൽ ലഭിക്കുന്ന ഒഴിവുവേളകളിൽ നല്ലപാഠം പ്രവര്ത്തകർ നടത്തിയ ശ്രമദാനവും, പൂര്വ്വ വിദ്യര്ത്ഥിയും ഐ.റ്റി പ്രോഫഷണലുമായ ശ്രീ. ജോയി . പി . എസിന്റെയും, പി.ടി.എ പ്രസിഡന്റ് ശ്രീ. സതീഷ് . കെ. വിയുടേയും നിരന്തര ഇടപെടലും, സ്കൂളിലെ ഓഫീസ് സ്റ്റാഫിന്റെ നിരന്തര പരിശ്രമവും, പൂര്വ്വക വിദ്യര്ത്ഥി്യും, കെട്ടിട നിര്മ്മാ ണ തൊഴിലാളിയുമായ ശ്രീ. എൻ. റ്റി സെബാസ്റ്റ്യന്റെ കഠിനാദ്ധ്വാനവും ഭവനനിര്മ്മാ ണം വേഗത്തിൽ പൂര്ത്തി യാക്കുവാൻ സഹായമായി. അഡീഷണൽ ഡി.പി.ഐ ശ്രീ. ജിമ്മി കെ ജോസ്, സ്കൂൾ ഹെഡ് മിസ്‌ട്രസ് സി. ലിസി ഇഗ്നേഷ്യസ്, നല്ലപാഠം കോര്ഡി്നേറ്റർ ശ്രീമതി. നിഷ കെ. റ്റി എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾ ഈ പ്രവര്ത്തനങ്ങൾ നടത്തിയത്. അര്പ്പണ മനോഭാവവും കൂട്ടായ പ്രവര്ത്തതനവും അവശത അനുഭവിക്കുന്നവര്ക്ക് തങ്ങാകും എന്ന പാഠമാണ് ഇതിലൂടെ കുട്ടികൾ സമൂഹത്തിന് പകര്ന്നു നല്കിയത്.
കൗമാര വിദ്യാഭ്യാസവും ബോധവത്ക്കരണവും
കൗമാര കാലഘട്ടംനിരവധി സംശയങ്ങളും ആകുലതകളും മനസ്സിൽ തിങ്ങി നില്ക്കുന്ന കുതിപ്പിന്റെകാലഘട്ടം. കൗമാര വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യമുള്ള ഈ കാലഘട്ടത്തില്കൗുമാരക്കാര്ക്കായി 8/6/2016 ൽ ഒരു പ്രത്യേക ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കപ്പെട്ടു. ആലപ്പുഴ ജനറൽ ഹോസ്പിറ്റൽ സീനിയർ കൗണ്സി്ലർ ശ്രീമതി. മഞ്ചുവാണ് ഈ ക്ലാസിന് നേതൃത്വം നല്കി യത്. കൗമാരക്കാർ നേരിടുന്ന വിദ്യാഭ്യാസ വൈകല്യങ്ങൾ അതിന്റെ പ്രതിവിധികൾ, കുട്ടികള്ക്കു ണ്ടാകുന്ന സംശയങ്ങൾ എന്നിവ ഈ ക്ലാസിൽ ചര്ച്ച ചെയ്യപ്പെട്ടു. യഥാസമയങ്ങളിൽ കിട്ടേണ്ടുന്ന വിദ്യാഭ്യാസം കുട്ടികളെ ചതിക്കുഴികളിൽ നിന്ന് രക്ഷിക്കാൻ അനിവാര്യമാണ് എന്ന തിരിച്ചറിവിലാണ് ഇങ്ങനെ ഒരു ക്ലാസ് സംഘടിപ്പിക്കപ്പെട്ടത്.
കേരളത്തിന്റെ നെല്ലറയിലേക്കൊരു പഠനയാത്ര
“പാഠം പൂത്ത കാലം പാടാൻ വന്നു നീയും” എന്ന് പാടി കുട്ടനാടിന്റെ പാടവരമ്പത്ത് കൂടി കുട്ടികൾ നടന്നു നീങ്ങുന്നത് കുട്ടനാടൻ നിവാസികള്ക്ക് കൗതുകമുണര്ത്തുന്ന കാഴ്ചയായിരുന്നു. പാഠപുസ്തകങ്ങളിൽ നിന്ന് വായിച്ചറിഞ്ഞ കുട്ടനാടിന്റെ വിശേഷങ്ങൾ അടുത്തറിയാൻ കഴിഞ്ഞ സന്തോഷമായിരുന്നു തീരദേശവാസികളായ വിദ്യാര്ത്ഥി സമൂഹത്തിന്. ഒരു കുട്ടനാട്ടുകാരനെ തഞ്ചത്തിന് കിട്ടിയപ്പോൾ നാടിന്റെ വിശേഷങ്ങൾ ഓരോന്ന്ഓരോന്നായി കുട്ടികൾ ചോദിച്ചു മനസിലാക്കി. കേരളത്തിന്റെ സൗന്ദര്യം മുഴുവൻ ആവാഹിച്ച് പച്ചപട്ടു പുതച്ചു നില്ക്കു ന്ന കുട്ടനാടൻ സൗന്ദര്യം കുട്ടികള്ക്ക് നല്ലൊരു അനുഭവ പാഠമാണ് പകര്ന്നു നല്കിയത്.
കൂന്തലഴകില്ലാതെ നന്മയഴകിൽ ഒരു നല്ലപാഠം
നന്മയുടെ പാഠമാണ് വിദ്യാഭ്യാസം. വിദ്യാഭ്യാസമെന്ന നല്ലപാഠത്തിലൂടെ തങ്ങള്ക്കു ലഭിച്ച അറിവ് സമൂഹത്തിന് പകര്ന്നു നല്കുന്നതെങ്ങനെ എന്ന ചോദ്യത്തിനൊടുവിൽ മേരി ഇമ്മാക്കുലേറ്റിലെ കുട്ടികൾ ചെന്നെത്തിയത് തങ്ങളുടെ മുടി ക്യാന്സർ രോഗികള്ക്കാറയി ദാനം നല്കാം എന്ന ഒരു മഹത്തായ തിരുമാനത്തിലാണ്. സ്വമനസാലെ മുന്നോട്ടു വന്ന പതിനൊന്നു പെണ്കുരുന്നുകൾ തങ്ങളുടെ മുടി ക്യാന്സർ രോഗികള്ക്കായി ദാനം നല്കാം എന്ന മഹത്തായ ഒരു തിരുമാനത്തിലാണ് 11 പെണ്കുരുന്നുകൾ തങ്ങളുടെ മുടി യാതൊരു വൈഷ്യമ്യവുമില്ലാതെ വേദനയനുഭവിക്കുന്ന ക്യാന്സതർ രോഗികള്ക്ക് സമര്പ്പിച്ചു. സര്ഗ്ഗ ക്ഷേത്ര കള്ച്ചൽ സെന്ററുമായി സഹകരിച്ച് മേരി ഇമ്മാക്കുലേറ്റ് ക്ലബ് സംഘടിപ്പിച്ച ഈ പരിപാടിയിൽ ഒരു ക്യാന്സർ ബോധവത്ക്കരണ ക്ലാസും നടത്തപ്പെട്ടു. സര്ഗ്ഗ്ക്ഷേത്രയുടെ ടീം മെമ്പർ ശ്രീ. സന്തോഷ് ക്ലാസ് നയിച്ചു.സേവന മനോഭാവവും ത്യാഗസന്നദ്ധതയും അന്യം നിന്ന് പോകുന്ന ഈ തലമുറയിൽ നിന്നും ഇത്തരത്തിലുള്ള ഒരു കാരുണ്യ പ്രവര്ത്തി ഉണ്ടായത് പ്രത്യാശയ്ക്കു വക നല്കുയന്നു. തങ്ങളാലാകുന്ന കൊച്ചു നന്മകൾ സമൂഹത്തിന് പകര്ന്നു് നല്കുനന്ന ഈ തലമുറ ഭാവിയുടെ പ്രതീക്ഷയാണ്.
ഭാഷാ സംരക്ഷണ പ്രവര്ത്തനങ്ങൾ
വയലാർ ദിനം
മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വളരെയേറെ സംഭാവനകൾ തന്റെ കാവ്യജീവിതത്തിലൂടെ നല്കിതയ ശ്രീ.വയലാര്രാമവര്മ്മ്യുടെ ചരമദിനമായ ഒക്ടോബർ 27-ന് മലയാളം ക്ലബ്ബ് പ്രവര്ത്തകർ അദ്ദേഹത്തിന്റെ കാവ്യജീവിതത്തിലൂടെ കടന്നുപോകുന്നതിനായി ഒരു അനുസ്മരണ യോഗം സംഘടിപ്പിക്കുകയുണ്ടായി. മലയാള കവ്യലോകത്തു പുതിയൊരു ഭാവുകത്വത്തിന്റെ വസന്തം വിരിയിച്ച കവിയാണ് വയലാർ. “സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും” എന്ന സ്നേഹത്തിന്റെ മഹത്വപൂര്ണരമായ വിളംബരവുമായി അദ്ദേഹം കവ്യലോകത്തേയ്ക്ക് കടന്നുവന്നു. അക്രമമല്ല കവി ഇഷ്ടപ്പെടുന്നത് സ്നേഹമാണ്. ഗാന്ധിസത്തോടും അദ്ദേഹത്തിന് പ്രതിപത്തി തോന്നിയിരുന്നു തുടങ്ങിയ ആശയങ്ങൾ ഉള്ക്കൊമള്ളുന്ന പ്രഭാഷണം കുമാരി.ജോസ്ന ജോസഫ് അവതരിപ്പിച്ചു.വയലാറിന്റെ സര്ഗ്ഗണസംഗീതം എന്ന കവിത, ചന്ദ്രകളഭം ചാര്ത്തി യുറങ്ങും തീരം എന്നു തുടങ്ങുന്ന ചലച്ചിത്രഗാനം എന്നിവയും യോഗത്തിൽ ആലപിക്കപ്പെട്ടു.വയലാർ രാമവര്മ്മത എന്ന വിപ്ലവ കവി കൈരളിക്കു നല്കിിയ സംഭാവനകൾ അനുസ്മരിക്കുന്നതിനും അദ്ദേഹത്തിന്റെ കൃതികൾ വായിക്കുന്നതിന് കുട്ടികള്ക്ക് താല്പ്പര്യം ജനിപ്പിക്കുന്നതിനും ഈ ദിനാചരണത്തിലൂടെ കഴിഞ്ഞു.
ബഷീർ ദിനം
ജൂലൈ 5 ബേപ്പൂർ സുല്ത്താൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനം സ്കൂൾ പ്രവര്ത്ത്കർ സമുചിതമായി ആചരിക്കുകയുണ്ടായി. മലയാള സാഹിത്യത്തിൽ ബഷീർ നല്കി്യ സംഭാവനകൾ അദ്ദേഹത്തിന്റെ കൃതികൾ ഇവയെക്കുറിച്ച് സ്കൂൾ അസംബ്ലിയിൽ കുമാരി.ആര്യമാര്ട്ടി ൻ ഒരു പ്രഭാഷണം നടത്തി. തുടര്ന്ന് ‘തേന്മാവ് ’ എന്ന കഥ വളരെ ഭാവാത്മകമായി അവതരിപ്പിച്ചു.
ബഷീർ എന്ന മഹാപ്രതിഭയുടെ കൃതികൾ ശൈലീപരമായ പ്രത്യേകതകൾ കൊണ്ട് ഏറെ ശ്രദ്ധേയമാണ്. ആര്ക്കും പരിഭവം തോന്നാത്ത പരിഹാസങ്ങളും സാധാരണ ജീവിതത്തെകുറിച്ചുള്ള അസാധാരണമായ കണ്ടെത്തലുകളും അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥനാക്കുന്നു. ഈ സവിശേഷതകൾ മനസിലാക്കി ബഷീറിന്റെ കൃതികൾ വായിച്ച് ആസ്വദിക്കുന്നതിനുള്ള മനോഭാവം കുട്ടികളിൽ ഉണ്ടാക്കാൻ ഈ ദിനാചരണത്തിലൂടെ സാധിച്ചു.
സൗജന്യ ട്യൂഷൻ
ഭാഷാവിഷയങ്ങൾ എഴുതുവാനും വായിക്കുവാനും പിന്നാക്കം നില്ക്കു ന്ന എട്ടാംക്ലാസിലെ കുട്ടികളെ കണ്ടെത്തി വൈകുന്നേരം 4 മണി മുതൽ 51/2 വരെ സൗജന്യട്യൂഷൻ ഏര്പ്പെ്ടുത്തി. അധ്യാപകരും, പൂര്വ്വ വിദ്യാര്ത്ഥികളും കുട്ടികളെ പഠിപ്പിക്കുന്നതിനായി എത്തുന്നു. ഈ പരിശീലനത്തിലൂടെ പത്താംക്ലാസ് എത്തുമ്പോൾ കുട്ടികളുടെ പഠനപിന്നാക്കാവസ്ഥയ്ക്ക് മാറ്റം ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം.
ലഹരി വിമോചന യത്നത്തിന് കൂട്ടായി എക്കോ ക്ലബ്
കേരളം അറുപത് വയസിന്റെ പൂര്ണതയിൽ എത്തി നില്ക്കു്മ്പോൾ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് വ്യത്യസ്തതയാര്ന്ന് ഒരു കേരളപ്പിറവിദിനം ആഘോഷിച്ചു. ലഹരിയോടു വിടപറഞ്ഞു കുട്ടികൾ നടത്തിയ പ്രവര്ത്ത്നങ്ങളാണ് ആഘോഷങ്ങളെ ശ്രദ്ധേയമാക്കിയത്. രാവിലെ പൊതു അസംബ്ലിയോടെ ആഘോഷപരിപാടികൾ ആഘോഷിച്ചു. അസംബ്ലിയിൽ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരിക്ക് ഞങ്ങൾ കൂട്ടില്ല എന്ന് പറഞ്ഞ് കുട്ടികൾ സ്കൂൾ വളപ്പിലെ മരത്തിൽ തങ്ങളുടെ പ്രതിഷേധ സൂചകമായി തങ്ങളുടെ ഒപ്പുകൾ ചാര്ത്തി . ലഹരി ഞങ്ങള്ക്ക് വേണ്ടേ വേണ്ട എന്ന മുദ്രാവാക്യം ആലേഖനം ചെയ്ത ബാനറിൽ തങ്ങളുടെ പ്രതിഷേധം ഒപ്പുകളായി രേഖപ്പെടുത്തി. ഉച്ചയ്ക്കുശേഷം 2 മണിയോടെ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥനായ ശ്രീ. വി. കെ മനോജ് കുട്ടികള്ക്കാ യി ഒരു ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തുകയും രഹസ്യ സ്ക്വാഡ് രൂപീകരിക്കുകയും ചെയ്തു. ഒരു മാസം നീണ്ടുനില്ക്കു ന്ന തുടര്പ്ര വര്ത്തരനങ്ങളാണ് നല്ലപാഠം പ്രവര്ത്തകകർ ആസൂത്രണം ചെയ്തിരിക്കുന്നത്. സമീപപ്രദേശങ്ങളിലെ കടകളിലും മാര്ക്കരറ്റിലും, പൊതുസ്ഥലങ്ങളിലും ലഘുലേഖകൾ വിതരണം ചെയ്യാനും, പ്ലക്കാര്ഡുകകൾ തയ്യാറാക്കി ഒരു സൈക്കിൾ റാലി സംഘടിപ്പിക്കാനും, മനുഷ്യചങ്ങല എന്നിവ നടത്തുവാനും കുട്ടികൾ തിരുമാനം എടുത്തിട്ടുണ്ട്.
ചികിത്സാ സഹായം
വൃക്കകൾ തകരാറിലായി മരണത്തോടടുത്ത പൊടിയൻ എന്ന രക്ഷകര്ത്താവിന്റെ ജീവൻ രക്ഷിക്കാൻ കുട്ടികൾ തങ്ങളുടെ ക്രിസ്മസ് ആഘോഷങ്ങളെ മാറ്റി നിര്ത്തി , പുത്തൻ ഉടുപ്പുകളും, ക്രിസ്മസ് സമ്മാനങ്ങളും വേണ്ടന്ന് വച്ച് തങ്ങളാലാകുന്ന എളിയ സംഭാവനകൾ കൊണ്ട് വന്ന് കൂട്ടിവെച്ചപ്പോൾ 40000 രൂപയാണ് തങ്ങളുടെ സഹപാഠിയായ ക്രിസ്റ്റിൻ എന്ന കുട്ടിയുടെ രക്ഷകര്ത്താ്വിനാണ് ചികിത്സാ സഹായമായി നല്കാ്നായത്.
അതോടൊപ്പം അജയ് അശോക് എന്ന കുട്ടിയുടെ ക്യാന്സർ രോഗിയായ പിതാവിന് കുട്ടികൾ 10000 രൂപ സമാഹരിച്ച് സഹായധനം നല്കിസ. തങ്ങളുടെ തന്നെ സഹപാഠിയായ എട്ടാം ക്ലാസുകാരനും ഭിന്നശേഷിക്കാരനുമായ ആദിത്യൻ എന്ന കുട്ടിയ്ക്ക് 5000 രൂപ ഓപ്പറേഷനും വേണ്ടി നല്കിു. ഇതുകൂടാതെ എല്ലാമാസവും 1000 രൂപാ വീതം ചികിത്സാസഹായമായി സമൂഹത്തിലെ നിര്ധിനര്ക്കായി നല്കി വരുന്നു. സമൂഹത്തിൽ അവശതയനുഭവിക്കുന്നവര്ക്കും കരയുന്നവര്ക്കും അത്താണിയാകാൻ തങ്ങള്ക്കാകവും എന്ന് ഇതിലൂടെ കുട്ടികൾ തെളിയിച്ചു.
പിടിയരിസമാഹരണം
എല്ലാ വെള്ളിയാഴ്ചകളിലും കുട്ടികൾ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഒരുപിടി അരി വീതം ശേഖരിച്ച് അവ ക്ലാസുകളിലെ പാവപ്പെട്ട കുട്ടികളെ കണ്ടെത്തി വിതരണം ചെയ്യുകയുണ്ടായി . എല്ലാ ആഴ്ചയും 36 കുട്ടികള്ക്കും ദരിദ്രരായ പരിസരവാസികള്ക്കുംട 5kg അരി വീതം നല്കു വാൻ ഈ പദ്ധതിയിലുടെ കഴിഞ്ഞു, ഓരോ ആഴ്ചയും അര്ഹായവരെ കണ്ടെത്തിയാണ് അരി നല്കിടയിരുന്നത്. അന്നം ബ്രഹ്മമാണന്ന മഹത്വം കുട്ടികളിൽ എത്തിക്കുവാൻ ഈ പിടിയരി ശേഖരണത്തിലൂടെ സാധിച്ചു .
ഭിന്നശേഷിക്കാര്ക്കാ യി ഒരു ദിവസം
ഡിസംബർ 3 ഭിന്നശേഷിക്കാരുടെ ദിനമായി ലോകമെങ്ങും ആഘോഷിച്ചപ്പോൾ മേരി ഇമ്മാക്കുലേറ്റിലെ പ്രവര്ത്തകർ ഭിന്നശേഷിക്കാര്ക്കായി വ്യതസ്തമായ ദിനാചരണമാണ് സംഘടിപ്പിച്ചത്. അന്നേ ദിവസം കുട്ടികൾ തങ്ങളുടെ സ്കൂളിലെ ഭിന്നശേഷിക്കാരായ പൂര്വ്വവിദ്യാര്ത്ഥി കളുടെ വീടുകൾ സന്ദര്ശിരച്ച് അവരുടെ അമ്മമാരെ ആദരിച്ച് അവര്ക്ക് സമ്മാനങ്ങൾ നല്കി. ജനിച്ച നാൾ മുതൽ തങ്ങളുടെ പൊന്നോമനകളെ അവരുടെ വൈകല്യങ്ങൾ അറിഞ്ഞ് പരിപാലിച്ചു വരുന്ന അമ്മമാരെ ആദരിച്ചപ്പോൾ ഭിന്നശേഷിക്കാരായ അവരുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി സമൂഹ മനസാക്ഷിക്ക് മുന്നിൽ ഒരു ചോദ്യചിന്ഹ്മായി നില്ക്കുന്നു.
ഊര്ജ്ജ സംരക്ഷണം
ഡിസംബർ 7 ലോക ഊര്ജ്ജുസംരക്ഷണ ദിനത്തോടനുബന്ധിച്ച് സ്മാര്ട്ട് എനര്ജിസ പ്രോഗ്രാം സംഘടിപ്പിച്ചു. 14.07.2016 വ്യാഴാഴ്ച്ച കേരള സര്ക്കാ ർ ഇലക്ട്രിക്കൽ ഇന്സ്പെ്ക്ടെഴ്സ് വകുപ്പിന്റെ വൈദ്യുതി അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള മുന്കരുതൽ എന്ന വിഷയത്തെ കുറിച്ച് സ്കൂൾ അസംബ്ലിയിൽ സ്റ്റുഡന്റ് കോ ഓഡിനേറ്റർ അഭിരാമി ഒരു പ്രഭാഷണം സംഘടിപ്പിച്ചു. 03.10.2016 ൽ “Save fuel for Better and Environment and Health” എന്ന വിഷയത്തിൽ ഉപന്യാസ രചന സംഘടിപ്പിച്ചു. ഈ പദ്ധതിയുടെ ഭാഗമായി പാം ഫൈബർ വിസിറ്റ് ചെയ്ത്റബ്ബർ,കയർ ഉത്പന്നങ്ങളുടെ നിര്മ്മാണ പ്രക്രിയയും ഇതിനായി ഊര്ജ്ജം ഉത്പാദിപ്പിക്കുന്ന വഴികളും ഊര്ജ്ജ സംരക്ഷണ മാര്ഗ്ഗപങ്ങളും നേരിൽ കണ്ട് മനസിലാക്കുവാൻ കുട്ടികള്ക്ക് കഴിഞ്ഞു.
SEP യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഊര്ജ്ജ സംരക്ഷണ സെമിനാർ, ക്വിസ് എന്നിവയ്ക്ക് സ്മാര്ട്ട്ട എനര്ജി പ്രോഗ്രാം ജില്ലാ കോ ഓര്ഡി്നേറ്റർ ശ്രീ. ടോംസ് ആന്റണി നേതൃത്വം നല്കി. ഇതോടനുബന്ധിച്ച് ലോഗോ നിര്മ്മാണ മത്സരം, പോസ്റ്റർ രചനാ മത്സരം എന്നിവ സംഘടിപ്പിക്കപ്പെട്ടു. SEP യുടെ നേതൃത്വത്തിൽ സ്കൂൾ കുട്ടികള്ക്കായി സംഘടിപ്പിച്ച പ്രോജക്റ്റ് അവതരണത്തിൽ കുമാരി ഡോണ എല്സതബത്ത്, കുമാരി.ഡെയ്സി ജോസി എന്നിവർ പങ്കെടുത്ത് രണ്ടാം സ്ഥാനം നേടി.നല്ല നാളെയ്ക്കായി ഊര്ജ്ജം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തി അവരുടെ കുടുംബങ്ങളിലെയ്ക്ക് ഈ സന്ദേശം എത്തിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം.
ശുചീകരണത്തിനായി ഒരു പഠന പ്രോജക്റ്റ്
സ്വച്ഛ്ഭാരത്, ശുചിത്വമിഷൻ പദ്ധതികൾ ഊര്ജ്ജി്തപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വ്യത്യസ്തതയാര്ന്നജ ഒരു ശുചീകരണ പ്രവര്ത്തരനമാണ് ഇത്തവണ സ്കൂൾ പ്രവര്ത്തതകർ ഏറ്റെടുത്തത്. സ്കൂളിന്റെ 1 km ചുറ്റളവിലുള്ള AS കനാൽ മാലിന്യ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോട് കൂടി AS കനാലിലെ മാലിന്യപ്രശ്നങ്ങളും അതിന്റെ പുനരുജ്ജീവനവും എന്ന വിഷയത്തിൽ ഒരു പഠന പ്രോജക്റ്റ് തയ്യാറാക്കി. ബഹുമാനപ്പെട്ട ധനകാര്യ മന്ത്രി ശ്രീ. തോമസ് ഐസക്, ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കവിതാ ഹരിദാസ്, ഇറിഗേഷൻ ആലപ്പുഴ ചീഫ് എന്ജിയനിയർ ശ്രീമതി. രേഖ, ഇന്റര്നാഷണൽ റിസര്ച്ച് സെന്റർ ഫോർ ബിലോ സീ ലെവൽ ഫാമിംഗ്, ഡയറക്ടർ ശ്രീ. കെ. ജി പത്മകുമാർ തുടങ്ങിയവരുടെ മാര്ഗ്ഗോനിര്ദ്ദേ ശങ്ങൾ പ്രോജക്ടിന് ഏറെ സഹായമായി. പ്രോജക്ടിന്റെ അടുത്ത ഘട്ടത്തിൽ കുട്ടികൾ AS കനാലിന്റെ തീരപ്രദേശങ്ങൾ ശുചീകരിച്ചു. AS കനാലിന്റെ തീരദേശവാസികള്ക്കാണയി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ശുചിത്വമിഷൻ ഡയറക്ടർ ഡോ. വാസുകി, ബഹു. ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക് എന്നിവര്ക്ക് നിവേദനം സമര്പ്പിച്ചു.
കനാൽ തീരത്ത് താമസിക്കുന്ന രക്ഷിതാക്കൾ ഒരു ദ്രുതകര്മ്മിസേന രൂപീകരിച്ചു ശുചീകരണ പ്രവര്ത്തഘനങ്ങള്ക്ക് വേഗത കൂടി. സമൂഹത്തിന്റെ പ്രശ്നങ്ങൾ തങ്ങളുടെ പ്രശ്നങ്ങൾ കൂടിയാണ് എന്നതിരിച്ചറിവാണ് ഇത്തരത്തിലുള്ള പ്രവര്ത്തകനങ്ങള്ക്ക് പ്രചോദനമായത്.
ശുചീകരണ പ്രവര്ത്തനങ്ങൾ
കുട്ടികളിലും മുതിർന്നവരിലും ശുചിത്വാവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്ത്ത്നങ്ങള്ക്കായി ഹെൽത്ത് ക്ലബ്ബ് പ്രവര്ത്തകർ മുന്നിട്ടിറങ്ങി.
സ്കൂൾ പരിസര ശുചീകരണം
ശുചീകരണ പ്രവര്ത്തുനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ വിവിധ ഗ്രൂപ്പുകളായി സ്കൂൾ പരിസരം വൃത്തിയാക്കി. കുട്ടികളോടൊപ്പം രക്ഷിതാക്കളും ശുചീകരണ പ്രവര്ത്തുനങ്ങളിൽ പങ്കാളികളായി. എല്ലാ മാസവും ഇത് തുടര്ന്നു പോരുന്നു. ശുചീകരണ പ്രവര്ത്തലനങ്ങളുടെ ഭാഗമായി കുട്ടികൾ AS കനാലിന്റെ തീര പ്രദേശങ്ങൾ തീരവാസികളുടെ സഹായത്തോടെ ശുചീകരിച്ചു.
എന്റെ ഒരു കൈത്താങ്ങ്
ഈ വര്ഷരത്തെ വിവിധ പ്രവര്ത്തനങ്ങള്ക്കായുള്ള ധനസമാഹരണം ‘എന്റെ ഒരു കൈത്താങ്ങ് ’എന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്വ്വ ഹിക്കപ്പെടുകയുണ്ടായി. എല്ലാ ക്ലാസ്സുകളിലും, സ്റ്റാഫ് റൂമിലും, ഓഫീസിലും ഓരോ കുടുക്കവച്ച് അതിൽ ഓരോ രൂപാവീതം ദിവസവും ഇടുന്നതാണ് ഈ പദ്ധതി. കുട്ടികൾ അവരുടെ അനാവശ്യ ചെലവുകൾ നിയന്ത്രിച്ച് മിച്ചം പിടിക്കുന്ന ഒരു രൂപയാണ് ദിവസവും ഇതിൽ നിക്ഷേപിക്കുന്നത്. കുട്ടികളുടെ തന്നെ ഒരാശയമാണിത്.
വിദ്യാഭ്യാസ സഹായം
പഠനം മുന്നോട്ടു കൊണ്ടുപോകുവാൻ ശേഷിയില്ലാത്ത നിര്ദ്ധിനരായ തങ്ങളുടെ സഹപാഠികള്ക്ക്് 75000/- രൂപ വിദ്യാഭ്യാസ ധനസഹായമായി നല്കാനൻ സാധിച്ചു.തങ്ങളുടെ ഇല്ലായ്മകളിൽ നിന്ൻ സമാഹരിച്ച തുകയും സുമനസ്സുകളിൽ നിന്നും സമാഹരിച്ച തുകയുമാണ് കുട്ടികൾ ഇതിനായി മാറ്റിവച്ചത്.സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവനെ താങ്ങി നിര്ത്താ ൻ സമൂഹം ബാധ്യസ്ഥമാണെന്നുള്ള ബോധ്യം പകര്ന്നു നല്കാൻ ഈ സത്പ്രവൃത്തി സഹായകമായി. പരിസ്ഥിതി പാഠം പകര്ന്നുൈ നല്കിക ശാസ്ത്രനാടകം നാടകാചാര്യനായ ശ്രീ. സി.എഫ്. ജോസഫിന്റെ ഹരിത രചനയായ ഇന്ത്യ വൃത്തിയാക്കുന്നവർ എന്ന ശാസ്ത്രനാടകം നല്ലപാഠം പ്രവര്ത്തുകർ സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചു. കുട്ടികളിലും സമൂഹത്തിലും ഒരു പരിസ്ഥിതി സംരക്ഷണ ബോധം പകര്ന്നു നല്കു്ന്നതിനും നിസ്സാരമെന്ന് തങ്ങൾ തള്ളികളയുന്ന പലതിനേയും ഗൗരവപൂര്വ്വം് പരിഗണിക്കാനും ഇതിലൂടെ സമൂഹത്തിനും കുട്ടികള്ക്കും സാധിച്ചു.
കൈകഴുകൽ ശീലമാക്കാം
പുരോഗതിയുടെ പടവുകൾ കയറുമ്പോഴും ഈ തലമുറയിൽ അന്യം നിന്ന് വരുന്ന ചില ഗുണങ്ങളുണ്ട്. അതിലൊന്നാണ് വ്യക്തിശുചിത്വം. അതിൽ നിസ്സാരമെന്ന് കരുതി നാം തള്ളികളയുന്ന ഒരു ശീലമാണ് കൈകഴുകുക എന്ന ശീലം. ആലപ്പുഴ റോട്ടറി ക്ലബിന്റെയും ഹെൽത്ത് ക്ലബിന്റെയും നേതൃത്വത്തിൽ കുട്ടികള്ക്കാ യി കൈകഴുകൽ ഒരു ശീലമാക്കു എന്ന പേരിൽ demonstration ക്ലാസ്സും, ബോധവത്ക്കരണ’ ക്ലാസും സംഘടിപ്പിക്കപ്പെട്ടു. തങ്ങൾ ശ്രദ്ധിക്കാതെ പോകുന്ന കൈകഴുകൽ ശീലത്തിന് തങ്ങളുടെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ഇതിലൂടെ കുട്ടികൾ മനസ്സിലാക്കി.
തപാൽ വിജ്ഞാനം പങ്കുവച്ച് ഒരു തപാൽ ദിനം
തപാൽ സേവനം എന്തോക്കെയെന്നറിയാത്ത ഇളം തലമുറയ്ക്ക് ഒരു നവ്യാനുഭവം പകര്ന്നു നല്കുന്നതായിരുന്നു R.M.S ഓഫിസ് സന്ദര്ശനനം. ദേശീയതപാല്ദികനാചരണത്തിൽ ഭാഗമായി നല്ലപാഠം ക്ലബ് ആലപ്പുഴ RMS ഓഫിസ് സന്ദര്ശിച്ചു. Railway Mail Service എന്നതാണിതിന്റെ പൂർണ്ണരൂപം. പാഴ്സൽ സെക്ഷൻ, രജിസ്ട്രെഷൻ സെഷൻ, സീലിംഗ് സെഷൻ, ബുക്കിംഗ് സെഷൻ, കൊറിയർ സെഷൻ എന്നിവയെക്കുറിച്ചും കുട്ടികൾ മനസിലാക്കി. തങ്ങളുടെ പ്രിയപ്പെട്ടവര്ക്കുeള്ള കത്തുകൾ തയ്യാറാക്കി അവിടെ പോസ്റ്റ് ചെയ്തു. തങ്ങള്ക്ക് ഇതുവരെ അറിയാത്ത ഒരു പുതിയ കാര്യം ചെയ്ത സന്തോഷത്തിലായിരുന്നു കുട്ടികൾ. ക്രിസ്തുമസ് ഗ്രീറ്റിംഗ് കാര്ഡു്കൾ പരസ്പ്പരം അയക്കും എന്ന് പറഞ്ഞ് തപാലിന്റെ വലിയ സേവനം മനസ്സിലാക്കി അവർ തപാല്ദി നാചരണം വലിയ ആഘോഷമാക്കി മാറ്റി.
നവമാധ്യമങ്ങള്ക്കും , മെയിലുകള്ക്കും തപാല്സേവവനം വഴിമാറികൊടുക്കേണ്ടി വന്നപ്പോൾ പുതുതലമുറയ്ക്ക് തപാല്സേമവനം അന്യമായി മാറി. ചെലവ്കുറഞ്ഞ സേവനം എന്നതിലുപരി എന്നെന്നും കാത്തുസൂക്ഷിക്കാവുന്നത് എന്ന ഒരു പ്രത്യേകതയും ഇതിനുണ്ടെന്ന് അവർ തിരിച്ചറിഞ്ഞത് വളരെ കൌതുകത്തോടെയായിരുന്നു.
ഓഗസ്റ്റ് 10- ലോകവിരനിര്മ്മാര്ജ്ജനന യജ്ഞം
ഓഗസ്റ്റ് 10 ലോക വിരനിര്മ്മാ്ര്ജ്ജ്ന യജ്ഞത്തിന്റെ ഭാഗമായി മാതാപിതാക്കള്ക്കാളയി ഒരു ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹെല്ത്ത് സുപ്പര്വൈജസർ ശ്രീ. സദാനന്ദൻ ഇതിന് നേതൃത്വം നല്കി്. ഇന്നത്തെ കുട്ടികളിൽ ഉണ്ടാകുന്ന അനീമിയ, തൂക്കകുറവ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ദേശീയ വിരനിവാരണ യജ്ഞത്തിൽ പങ്കാളികളാകാൻ പ്രായഭേദമന്യേ എല്ലാവരെയും ഉദ്ധിബോധിപ്പിക്കുന്നതായിരുന്നു അന്നത്തെ ക്ലാസ്.
നാളെയുടെ കരുതലിനായി
ആരോഗ്യമുള്ള പുതുതലമുറയെ വാര്ത്തെ ടുക്കേണ്ട കൗമാരക്കാരായ പെണ്കുകട്ടികള്ക്കായി റൂബെല്ലാ വാക്സിനേഷൻ നല്കുികയുണ്ടായി. വൈകല്യങ്ങളില്ലാതെ പുതുതലമുറയെ പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ പ്രോഗ്രാമിൽ അമ്മമാര്ക്കാ യി ഡോ: ഷോമ നയിച്ച ക്ലാസ് അവര്ക്കു്ണ്ടായ സംശയങ്ങളെ ദൂരീകരിച്ചു.
കൗണ്സിലിംഗ്
കൗമാരകാലഘട്ടം ഒത്തിരിയേറെ ആകുലതകളും വൈഷമ്യങ്ങളും നിറഞ്ഞു നില്ക്കു ന്ന കാലഘട്ടം. ശരിതെറ്റുകൾ തിരിച്ചറിയാൻ കഴിയാതെ തെറ്റിലേയ്ക്ക് വഴുതി വീഴാവുന്ന ഈ സമയം കുട്ടികള്ക്ക്് നിരന്തരമായ കൗൺസിലിംഗും മാര്ഗ്ഗ്നിര്ദ്ദേ്ശങ്ങളും നല്കാവൻ സദാസന്നദ്ധമായ ഒരു കൗണ്സികലിംഗ് ഫോറം സ്കൂളിൽ പ്രവര്ത്തിാച്ചു വരുന്നു. പ്രായത്തിന്റെ പക്വതയില്ലായ്മയിൽ സംഭവിച്ചേക്കാവുന്ന തെറ്റുകളിൽ സമയബന്ധിതമായി ഇടപെട്ട് കുട്ടികളെ നേര്വതഴിക്കു നടത്താൻ ഇത്തരം പ്രവര്ത്തനങ്ങൾ സഹായകമായി.
അണ്ണാറക്കണ്ണനും തന്നാലായ്
കാര്യക്ഷമമായ പഠനത്തിന് ശുചിത്വമാര്ന്ന് പഠനാന്തരീക്ഷം ക്ലാസ് റൂമുകൾ ശുചിയായി സംരക്ഷിക്കാൻ തങ്ങളാലാവും വിധം ശ്രമിക്കുന്നുണ്ടെങ്കിലും പരുക്കനിട്ട ക്ലാസ് മുറികളിൽ പൊടി നിറഞ്ഞ അന്തരീക്ഷത്തിലിരുന്ന് പഠിക്കാൻ കുട്ടികൾ നിര്ബന്ധിതരാകുന്നു. ഇതിനൊരു പോംവഴി കണ്ടെത്താൻ സ്കൂൾ പ്രവര്ത്ത്കർ ഒത്തുചേര്ന്നു . ഇതിനായി അവർ സ്കൂളിലെതന്നെ പൂര്വ്വോവിദ്യാര്ത്ഥി കളായ തങ്ങളുടെ ജേഷ്ഠസഹോദരങ്ങളെ സമീപിച്ച് ഈ പ്രശ്നം അവതരിപ്പിച്ചു. തങ്ങളുടെ അനുജന്മാരെയും അനുജത്തിമാരേയും സഹായിക്കാൻ അവർ തയ്യാറായി. നല്ലപാഠം പ്രവര്ത്ത്കരോടൊപ്പം അവർ പല ബാച്ചുകളിലായി പഠിച്ച പൂര്വ്വക വിദ്യാര്ത്ഥി കളെ സമീപിച്ച്1200350/- രൂപ സമാഹരിച്ച് സ്കൂൾ മുഴുവൻ tile ചെയ്തു. അണ്ണാറകണ്ണൻ തന്നാലായത് എന്ന പഴമൊഴി സാര്ത്ഥകമാക്കുന്ന ഒരു പ്രവൃത്തിയായിരുന്നു ഇത്.
വീട് സന്ദര്ശനം
ഒരു വിദ്യര്ത്ഥി ക്ക് ശരിയായ രീതിയിൽ വിദ്യ പകര്ന്നു് നല്ക്ണമെങ്കിൽ അവന്റെ ചുറ്റുപാടുകളും ഗൃഹാന്തരീക്ഷവും മനസ്സിലാക്കണം. അതിനായി അദ്ധ്യാപകർ നിരന്തരം കുട്ടികളുടെ വീട് സന്ദര്ശിഴച്ചു വരുന്നു.
ഭിന്നശേഷിക്കാര്ക്കാ്യി ക്രിസ്മസ് ആഘോഷം
ക്രിസ്മസ് ആഘോഷങ്ങളും ക്രിസ്മസ് സമ്മാനങ്ങളും അവർ മാറ്റിവെച്ചത് ഭിന്നശേഷിക്കാരായ തങ്ങളുടെ സഹജീവികളുടെ സന്തോഷത്തിനുവേണ്ടിയായിരുന്നു. മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ ഇത്തവണത്തെ ക്രിസ്മസ് ആഘോഷം തികച്ചും വിഭിന്നവും ഭിന്നശേഷിക്കാര്ക്കുതവേണ്ടി മാത്രമുള്ളതുമായിരുന്നു. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ അറുപതോളം കുട്ടികളുള്ള ബഡ്സ് സ്കൂളിൽ ക്രിസ്മസ് സമ്മാനങ്ങളും ക്രിസ്മസ് ആശംസകളുമായി കുട്ടികൾ എത്തിയപ്പോൾ നിറഞ്ഞ ഹര്ഷാ രവത്തോടെയാണ് ഭിന്നശേഷിക്കാരായ ആ കുട്ടികൾ അവരെ സ്വീകരിച്ചത്. ക്രിസ്മസ് സമ്മാനങ്ങൾ നല്കി്, കേക്ക് പങ്കിട്ട് നല്കി്യപ്പോൾ തങ്ങളുടെ സ്നേഹം തന്നെയാണ് അവർ പരസ്പ്പരം പങ്കിട്ടത്. ഇതിനുശേഷം കുട്ടികൾ പോയത് ഭിന്നശേഷിക്കാരും സെറിബ്രൽ പാഴ്സി ബാധിച്ചവരുമായ റോബിൻ, രാഹുൽ രാധിക എന്നീ തങ്ങളുടെ സുഹൃത്തുക്കളുടെ വീട്ടിലേയ്ക്കാണ്. തങ്ങള്ക്ക്പ ദൈവം നല്കി്യ അമൂല്യനിധികളായി ഈ മക്കളെ പരിപാലിക്കുന്ന അവരുടെ അമ്മമാര്ക്ക്ക പ്രത്യേക ക്രിസ്മസ് സമ്മാനങ്ങൾ കുട്ടികൾ സമ്മാനിച്ചു. തങ്ങളുടെ അമ്മമാര്ക്ക്ന സമ്മാനം നല്കുമന്നത് കണ്ട് അവരുടെ മുഖത്ത് സന്തോഷത്തിന്റെ പുഞ്ചിരി വിടര്ന്നു . ഇത് കൂടാതെ തങ്ങളുടെ സഹപാഠിയുടെ പിതാവിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് 40000 രൂപയും കാന്സെർ ബാധിതനായ മറ്റൊരു രക്ഷിതാവിന് 10000 രൂപയും അങ്ങനെ 50000 രൂപയാണ് ക്രിസ്മസ് ആഘോഷങ്ങള്ക്ക്ു വിടപറഞ്ഞ് തങ്ങളുടെ ഇല്ലായ്മകളിൽ നിന്ന് സ്വരൂപിച്ച് കുട്ടികൾ നല്കി്യത്.
വായനയുടെ മഹത്വം പകര്ന്നു നല്കി ക്ലാസ് ലൈബ്രറി
“വായിച്ചു വളരുക ചിന്തിച്ച് വിവേകശാലികളാവുക” വായനയുടെ മഹത്വവും പ്രാധാന്യവും കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സമാരംഭിച്ച ഒരു പദ്ധതിയായിരുന്നു ക്ലാസ് ലൈബ്രറി. എല്ലാ ക്ലാസ് മുറികളിലും പുസ്തകമൂലകൾ ഒരുക്കി കുട്ടികൾ വായനയുടെ മാസ്മരിക ലോകത്തിലേക്ക് ചിറകുവച്ച് ഉയര്ന്നു. തങ്ങളുടെ പിറന്നാൾ ദിനങ്ങളിലും മറ്റു വിശേഷപെട്ട ദിനങ്ങളിലും ആഘോഷങ്ങള്ക്കാ്യി മാറ്റിവയ്ക്കുന്ന പണം കുട്ടികൾ പുസ്തകങ്ങൾ വാങ്ങുന്നതിനായി മാറ്റിവച്ചു. “വായിച്ചാൽ വളരും വായിച്ചില്ലേൽ വളയും” എന്ന കുഞ്ഞുണ്ണി മാഷിന്റെ വാക്യം എത്രത്തോളം പ്രധാന്യമുള്ളതാണെന്ന് വായനയുടെ മഹത്വം മനസിലാക്കിയ കുട്ടികൾക്ക് ബോധ്യപ്പെട്ടു.
നാടൻ ഭക്ഷ്യമേള
രുചിഭേദങ്ങളുടെ നാടൻ ഭക്ഷ്യമേള ഒരുക്കി ജീവകാരുണ്യ പ്രവര്ത്തുനങ്ങള്ക്ക് കുട്ടികൾ പണം സമാഹരിച്ചു. നാടൻ ശീതള പാനീയങ്ങൾ, നാടൻ പലഹാരങ്ങൾ, നാടൻ ഭക്ഷ്യവിഭവങ്ങൾ, നാടൻ അച്ചാറുകൾ എന്നിങ്ങനെ കുട്ടികൾ സമൃദ്ധമായ വിഭവങ്ങൾ ഒരുക്കിയപ്പോൾ ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവയ്ക്കെതിരെയുള്ള പ്രതിഷേധം കൂടിയായിരുന്നു ഇത്.
2015
ശുചീകരണ പ്രവര്ത്തനങ്ങൾ
കുട്ടികളിലും മുതിർന്നിവരിലും ശുചിത്വാവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്ത്തിനങ്ങൾ നടത്തി.
സ്കൂൾ പരിസര ശുചീകരണംbr/<>
ശുചീകരണ പ്രവര്ത്തനത്തിന് തുടക്കം കുറിച്ചുകൊണ്ട് കുട്ടികൾ വിവിധ ഗ്രൂപ്പുകളായി സ്കൂൾ പരിസരം വൃത്തിയാക്കി. എല്ലാ മാസവും ഇത് തുടര്ന്നു് പോരുന്നു.
തുമ്പോളി റയില്വോസ്റ്റേഷൻ പരിസരം തുമ്പോളി റയില്സ്റ്റേഷൻ പരിസരത്തെ കാടുകളും, പ്ലാറ്റ്ഫോമിന്റെ ഇരുവശങ്ങളും വൃത്തിയാക്കി. സ്കൂൾ പരിസരങ്ങളും, സമീപ സ്ഥലങ്ങളും വൃത്തിയാക്കിയതിലൂടെ കുട്ടികളിലും, മുതിര്ന്നവരിലും ശുചിത്വാവബോധവും അതോടൊപ്പം വ്യക്തിശുചിത്വത്തിന്റെ പ്രാധാന്യവും മനസിലാക്കികൊടുക്കുവാൻ സാധിച്ചു.
ഔഷധസസ്യ പ്രദര്ശനം
വീടുകളിൽ നിന്നും ശേഖരിച്ച ഔഷധസസ്യങ്ങൾ കൊണ്ടുവന്ന് സ്കൂളിൽ ഒരു പ്രദര്ശനം സംഘടിപ്പിക്കുകയുണ്ടായി. അന്യംനിന്നു പോകുന്ന ഔഷധസസ്യങ്ങൾ അതിന്റെ ഔഷധമൂല്യങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളിൽ അവബോധം വളര്ത്തു്ന്നതിനു വേണ്ടിയായിരുന്നു ഇത്.
ഔഷധസസ്യതോട്ടം
എക്കോ ക്ലബ്ബ് പ്രവര്ത്തകരുടെ പരിചരണത്തിൽ നല്ലൊരു ഔഷധസസ്യതോട്ടം സ്കൂളിൽ സംരക്ഷിച്ചു വരുന്നു. രക്തചന്ദനം, കറ്റാര്വാപഴ, മുക്കുറ്റി,തുളസി, അശോകം, ഒരു ചെവിയൻ, കല്ലുരുക്കി, പൂവാംകുരുന്നൽ, ആടലോടകം, പനിക്കൂര്ക്ക , കുറുക്കന്താ്ലി, മൈലാഞ്ചി, നിലപ്പാല, തൃത്താവ്, കരിനൊച്ചി, തുമ്പ, എരുക്ക്, ചെറൂള തുടങ്ങിയവ ഇവയിൽ ചിലതാണ്. നാട്ടുചികിത്സയ്ക്ക് വളരെ ഉപകാര പ്രദങ്ങളാണിവ.
വയോജന ദിനാചരണം
വാര്ദ്ധക്യം ഒരു രോഗമല്ല ഒരവസ്ഥയാണെന്ന തിരിച്ചറിവ് ഉള്ക്കൊണ്ടുകൊണ്ട് ഒക്ടോബർ 1 ന് സ്കൂളിൽ വയോജന ദിനം ആചരിക്കുകയുണ്ടായി. സ്കൂളിൽ എത്തിച്ചേര്ന്ന തങ്ങളുടെ മുത്തശ്ശന്മാരെയും മുത്തശ്ശിമാരെയും സ്കൂൾ ബാന്ഡിന്റെ അകമ്പടിയോടെ ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ. കെ. വി സതീഷിന്റെ അധ്യക്ഷതയിൽ ചേര്ന്ന് യോഗത്തിൽ കുമാരി. അഭിരാമി എം.എസ് ഏവര്ക്കും സ്വാഗതം ആശംസിച്ചു. തുടര്ന്ന് വയോജനദിന പ്രതിജ്ഞ എല്ലാ കുട്ടികളും എടുക്കുകയുണ്ടായി. വയോജനങ്ങളെ കുട്ടികൾ ഷാൾ അണിയിച്ചു ആദരിക്കുകയുണ്ടായി. ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിതയുടെ അവതരണം, നാടന്പാജട്ട്, ലളിതഗാനം, മോണോ ആക്ട് തുടങ്ങിയ കലാപരിപാടികളും അവര്ക്ക്ങ വേണ്ടി കുട്ടികൾ അവതരിപ്പിച്ചു.
വയോജനങ്ങളും അവരുടെ ജീവിതാനുഭവങ്ങൾ കുട്ടികള്ക്കായി പങ്കു വയ്ക്കുകയുണ്ടായി. അവരുടെ ഇത്രയും കാലത്തേ ജീവിതാനുഭവങ്ങളിൽ നിന്നും ഉള്ക്കൊണ്ട പാഠങ്ങൾ കുട്ടികള്ക്ക് പകര്ന്നു നല്കി. വാശി മൂലം അസുലഭമായ പല അവസരങ്ങളും സ്വയം നിഷേധിച്ചതും പഠിക്കാൻ അതിയായ ആഗ്രഹം ഉണ്ടായിട്ടും ദാരിദ്ര്യം മൂലം പഠനം നിര്ത്തേണ്ടി വന്നതുമായ അനുഭവങ്ങൾ പറഞ്ഞ് ഇന്നത്തെ തലമുറ അനുഭവിക്കുന്ന സുഖ സൗകര്യങ്ങളുടെ ഒരംശം പോലും തങ്ങള്ക്കു ലഭിക്കുകയുണ്ടായില്ല എന്നും അവർ കുട്ടികളോട് പറഞ്ഞു. കുട്ടികൾ തങ്ങളുടെ മുത്തശ്ശന്മാര്ക്കും മുത്തശ്ശിമാര്ക്കു മായി ഒരു സ്നേഹ വിരുന്നും ഒരുക്കുകയുണ്ടായി .
ഈ ദിനാചരണത്തിന്റെ തുടര്ച്ചയയായി കുട്ടികൾ പാതിരപ്പള്ളി കാരുണ്യദീപം വൃദ്ധസദനത്തിൽ പോവുകയും അവിടെയുള്ള വയോജനങ്ങളെ ഷാൾ അണിയിച്ച് ആദരിക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. കുട്ടികള്ക്ക് മാതാപിതാക്കളേക്കാൾ കൂടുതൽ സ്നേഹ വാത്സല്യങ്ങൾ പകര്ന്നു കൊടുക്കുന്നവരാണ് മുതിര്ന്ന തലമുറ. അവരെ വിളിച്ച് ആദരിച്ചതും അവരുടെ അനുഭവങ്ങൾ പങ്കുവച്ചതും വാര്ദ്ധാക്യത്തിൽ അവഗണിക്കപ്പെടേണ്ടവരല്ല വയോജനങ്ങൾ എന്നും, നമ്മൾ ഇന്ന് അനുഭവിക്കുന്ന പലതും അവരുടെ പ്രയത്നത്തിന്റെ കൂടി ഫലമാണെന്നുമുള്ള ബോധ്യം കുട്ടികളിൽ ഉണര്ത്താൻ ഈ വയോജന ദിനാഘോഷത്തിലൂടെ കഴിഞ്ഞു എന്ന് നിസംശയം പറയാം.
വായനാ വാരാചരണം
പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ മലയാളം ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ കുട്ടികളിലും മുതിര്ന്നോവരിലുംഭാഷാസ്നേഹം വളര്ത്തു ന്നതിനായി വായനാവാരാചരണത്തോടനുബന്ധിച്ച് ഒരു പുസ്തകറാലി സംഘടിപ്പിക്കുകയുണ്ടായി. പി. ടി. എ പ്രസിഡന്റ് ശ്രീ സതീഷ് കെ .വി ഫ്ലാഗ് ഓഫ് ചെയ്ത റാലി സമീപത്തുള്ള ഔവ്വർ ലൈബ്രറിയിൽ എത്തിച്ചേര്ന്നുീ . തുടര്ന്ന് സൈക്കിളിലും കാല്ന്- ടയുമായി സ്കൂളിലെ എല്ലാ വിദ്യാര്ത്ഥി കളും അവർ കൊണ്ടുവന്ന പുസ്തകങ്ങളുമായി സ്കൂൾ പരിസരത്തെ റോഡുകളിലുടെ സഞ്ചരിച്ച്‌ഗ്രാമവാസികളെ വായനയിലൂടെ ഭാഷാസ്നേഹം വളര്ത്താിൻ കഴിയുമെന്ന് ബോധ്യപ്പെടുത്തി. ഈ പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിയിലേക്ക് കുട്ടികൾ സംഭാവന ചെയ്തു. അവ ഓഡിറ്റോറിയത്തിൽ പ്രദര്ശി്പ്പിച്ച് രക്ഷ- കര്ത്താ്ക്കള്ക്കും ഗ്രാമവാസികള്ക്കുംട കാണുന്നതിനും,വായിക്കുന്നതിനും അവസരം ഒരുക്കുകയുണ്ടായി. ഏറ്റവും നല്ല ക്ലാസ് ലൈബ്രറിക്ക് ക്ലബ്ബിന്റെ വക പുരസ്കാരവും കുട്ടികൾ ഏര്പ്പെടുത്തി .
തുടര്ന്നു നടന്ന പി . എൻ പണിക്കർ അനുസ്മരണസമ്മേളനം മാസ്റ്റർ അനിൽ അലക്സ് ഉത്ഘാടനം ചെയ്തു .പി . എൻ പണിക്കർ അനുസ്മരണപ്രഭാഷണം , നാടന്പാുട്ട് , കേരളത്തനിമവിളിച്ചോതുന്ന സംഘഗാനം, മലയാളത്തിന് ശ്രേഷ്ഠ ഭാഷാപദവി ലഭിച്ചതിനെ തുള്ളൽ രൂപത്തിൽ അവതരിപ്പിക്കൽ ,ഒ .എൻ .വി കുറുപ്പിന്റെ‘അമ്മ’ എന്ന കവിതയുടെ ദൃശ്യാവിഷ്ക്കാരം എന്നിവയും നടത്തപ്പെട്ടു . ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കയ്യെഴുത്ത് മാസികയായ ‘നെയ്തലിന്റെ’ പ്രകാശന കര്മ്മ്വും ഈ ചടങ്ങിൽ നിര്വ്ഹിക്കപ്പെട്ടു .
എന്റെ ഒരു കൈത്താങ്ങ്
ഈ വര്ഷഒത്തെ വിവിധ പ്രവര്ത്ത നങ്ങള്ക്കാ യുള്ള ധനസമാഹരണം ‘എന്റെ ഒരു കൈത്താങ്ങ് ’എന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്വ്വ ഹിക്കപ്പെടുകയുണ്ടായി. എല്ലാ ക്ലാസ്സുകളിലും, സ്റ്റാഫ് റൂമിലും, ഓഫീസിലും ഓരോ കുടുക്കവച്ച് അതിൽ ഓരോ രൂപാവീതം ദിവസവും ഇടുന്നതാണ് ഈ പദ്ധതി. കുട്ടികൾ അവരുടെ അനാവശ്യ ചെലവുകൾ നിയന്ത്രിച്ച് മിച്ചം പിടിക്കുന്ന ഒരു രൂപയാണ് ദിവസവും ഇതിൽ നിക്ഷേപിക്കുന്നത്. കുട്ടികളുടെ തന്നെ ഒരാശയമാണിത്.
CHILD ABUSE DAY
ചൈല്ഡ്സ ലൈനുമായി സഹകരിച്ച് കുട്ടികൾ നേരിടുന്ന ചൂഷണങ്ങള്ക്കും പീഡനങ്ങള്ക്കു മെതിരെ നവംബർ 19 ന് Child Abuse Day യായി ആചരിക്കുകയും, ഒരു റാലി സംഘടിപ്പിക്കുകയുമുണ്ടായി. ഹെഡ്മിസ്‌ട്രസ്സി.ലിസ്സി ഇഗ്നേഷ്യസ് സ്വാഗതം ആശംസിച്ചുകൊണ്ട് ആരംഭിച്ച യോഗത്തിൽ ഇന്നത്തെ കുട്ടികളുടെ സംരക്ഷണം നാളത്തെ രാജ്യത്തിന്റെ സുരക്ഷയാണെന്നും ബാലവേലയ്ക്കെതിരായി പോരാടുമെന്നുമുള്ള പ്രതിജ്ഞാവാചകം വി.മരിയഗൊരേറ്റി പള്ളി വികാരി ഫാദർ. റെന്സുൺ പൊള്ളയിൽ കുട്ടികള്ക്ക് ചൊല്ലികൊടുത്തു. ആലപ്പുഴ വനിതാ പോലീസ് സ്റ്റേഷനിലെ ASI ശ്രീമതി. ബെറ്റിമോൾ കുട്ടികളെ അവരുടെ അവകാശങ്ങളെക്കുറിച്ചും ചൈല്ഡ്ല ലൈൻ പ്രവര്ത്ത ങ്ങളെക്കുറിച്ചും ബോധവത്ക്കരിച്ചു . തുടര്ന്ന് റാലി ഫ്ലാഗ് ഓഫ് ചെയ്തു. പ്ലക്കാര്ഡു കളേന്തിയ കുട്ടികൾ വനിതാ പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസര്മാകരുടെയും, ചൈല്ഡ്ോ ലൈൻ പ്രവര്ത്തഡകരുടെയും അധ്യാപകരുടേയും, അനധ്യാപകരുടേയും അകമ്പടിയോടെ തീരദേശപാതയിലൂടെ സഞ്ചരിച്ചു. തങ്ങളുടെ സഹപാഠികളെയും, നാട്ടുകാരെയും കുട്ടികൾ രാജ്യത്തിന്റെ ഭാവിവാഗ്ദാനങ്ങളാണെന്നും അവരെ സംരക്ഷിക്കുവാൻ ഓരോ പൗരനും കടമയുണ്ടെന്നുമുള്ള ബോധം വളര്ത്തു വാൻ ഈ ദിനാചരണത്തിലൂടെയും അതിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിലൂടെയും സാധിച്ചു.
ലഹരി വിരുദ്ധ സെമിനാർ
ഇന്ന് യുവജനങ്ങളെ കാന്സ ര്പോഗലെ ബാധിച്ചിരിക്കുന്ന ഒന്നാണ് ലഹരിവസ്തുക്കളുടെ ഉപയോഗം. വീടുകളിലും, പൊതുസ്ഥലത്തും, ജോലിയിടങ്ങളിലുമായിരുന്ന ലഹരിയുടെ ഉപയോഗം ഇന്ന് വിദ്യാലയങ്ങളിലും എത്തിചേര്ന്നി രിക്കുകയാണ്. പുകവലി,മദ്യപാനം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം കുട്ടികളുടെ ഭാവിജീവിതത്തെ നശിപ്പിക്കും എന്ന തിരിച്ചറിവ് നല്കുിന്നതിനായി എക്സൈസ് വകുപ്പുമായി സഹകരിച്ച് ഒരു ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ഈ സെമിനാറിന് എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥൻ ശ്രീ. മനോജ് നേതൃത്വം നല്കി്. വിവിധ തരത്തിലുള്ള ലഹരി വസ്തുക്കളെക്കുറിച്ചും അവ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ദൂഷ്യങ്ങളെക്കുറിച്ചും ശ്രീ.മനോജ് കുട്ടികള്ക്ക് പറഞ്ഞു കൊടുത്തു. ലഹരിക്കടിപ്പെട്ട് ജീവിതം നശിപ്പിക്കില്ല എന്ന് ദൃഡ പ്രതിജ്ഞയെടുക്കുവാൻ ഈ സെമിനാറിലൂടെ കുട്ടികൾ തയ്യാറായി.
കര്ഷകദിനം –ചിങ്ങം 1
പലപ്പോഴും അറിയാതെ പോകുന്ന ഒന്നാണ് മലയാളികളായ നമ്മുടെവര്ഷാപരംഭമായചിങ്ങം -1. പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ ഈ ദിനം കര്ഷ കദിനമായി ആചരിക്കുകയുണ്ടായി. കര്ക്കിറടകത്തിന്റെ വറുതിയിൽ നിന്ന് കനത്തമഴയുടെയും പട്ടിണിയുടെയും പരിവട്ടങ്ങളിൽ നിന്ന് സമ്പൽ സമൃദ്ധിയിലേക്കുള്ളകാല്വെയ്പ്പാണ് പൊന്നിൻ ചിങ്ങത്തിന്റെ വരവേല്പ്പിലലൂടെ നാം ഉള്കൊ്ള്ളുന്നത്. അധ്വാനത്തിൽ നിന്ന് ലഭിക്കുന്ന വിളവു ആത്മഹര്ഷത്തോടെ ഭക്ഷിച്ച് ആഹ്ലാദിച്ചിരുന്ന പഴയ കര്ഷണകരുടെ മനസന്തോഷത്തിലേയ്ക്കും, ആത്മ സംതൃപ്തിയിലേയ്ക്കും നമുക്കും എത്തിച്ചേരാൻ ഈ കാലഘട്ടം നമ്മെ പ്രേരിപ്പിക്കുന്നു . അധ്വാനത്തിന്റെ മഹത്വവും പരിശുദ്ധിയും വിദ്യാര്ത്ഥിമകളായ നമ്മൾ മനസിലാക്കേണ്ടത് ഇന്നിന്റെ ആവശ്യകതയാണ്. കാരണം വിഷമയമായ പഴങ്ങളും പച്ചക്കറികളും മറ്റും വിപണി കീഴടക്കിയിരിക്കുന്ന ഈ കാലയളവിൽ എല്ലാവരും അവരവര്ക്ക് വേണ്ടത് കൃഷിചെയ്ത് സ്വയം പര്യാപ്തത ആര്ജിമക്കണം എന്ന ലക്ഷ്യ പ്രാപ്തിക്കായാണ് കര്ഷ്കദിനം ആചരിച്ചത്.
വീടുകളിലും സ്കൂളിലും പച്ചക്കറികൾ നട്ടുവളര്ത്തി വിഷവിമുക്തമായ ഒരു നവലോകം രൂപപ്പെടുത്തുന്നതിനായി കുട്ടികള്ക്ക് പച്ചക്കറിവിത്തുകളും ഈ ദിനത്തിൽ വിതരണം ചെയ്യുകയുണ്ടായി.
ഒരുപിടി അരി
എല്ലാ വെള്ളിയാഴ്ചകളിലും കുട്ടികൾ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഒരുപിടി അരി വീതം ശേഖരിച്ച് അവ ക്ലാസുകളിലെ പാവപ്പെട്ട കുട്ടികളെ കണ്ടെത്തി വിതരണം ചെയ്യുകയുണ്ടായി . എല്ലാ ആഴ്ചയും 36 കുട്ടികള്ക്കും ദരിദ്രരായ പരിസരവാസികള്ക്കുംമ 5kg അരിവീതം നല്കു വാൻ ഈ പദ്ധതിയിലുടെ കഴിഞ്ഞു, ഓരോ ആഴ്ചയും അര്ഹാനരയവരെ കണ്ടെത്തിയാണ് അരി നല്കിയിരുന്നത്. അന്നം ബ്രഹ്മമാണന്ന മഹത്വം കുട്ടികളിൽ എത്തിക്കുവാൻ ഈ പിടിയരി ശേഖരണത്തിലൂടെ സാധിച്ചു .
പാരിസ്ഥിതിക വ്യഥകൾ പങ്കുവയ്ക്കപ്പെട്ട സൗഹൃദ കൂട്ടായ്മയ്ക്ക് വേദിയൊരുക്കി
ഭൂമിക്കു ചരമഗീതം പാടിതുടങ്ങിയിട്ടു നാളുകൾ ഏറെയായ്. എന്നിട്ടും ഈ യാഥാര്ത്ഥ്യ ത്തിനു മുന്നിൽ ബോധപൂര്വ്വം തന്നെ മനുഷ്യന്റെ മനസ്സും കണ്ണുകളും കൊട്ടിയടക്കപ്പെട്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള ഒരു തിരിച്ചറിവിൽ നിന്നാണ് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിൽ ഫാ.ബോബി ജോസ് കട്ടികാട്(OFM), ശ്രീ.ജിമ്മി .കെ ജോസ് (അഡീഷണൽ ഡയറക്ടർ RMSA) എന്നിവരുടെ നേതൃത്വത്തിൽ പരിസ്ഥിതി സൗഹാര്ദ്ദ കൂട്ടായ്മ അരങ്ങേറിയത്. നഗ്ന പാദനായ് ഭൂമിയെ തൊട്ടറിയുന്ന, ഭൂമിയുടെ ഊര്ജ്ജം തന്നിലേക്കാവാഹിച്ച് അത് മൊഴിമുത്തുകളായി മാനവസമൂഹത്തിനു പകര്ന്നു നല്കുെന്ന ഫാ.ബോബി ജോസ്,നിരവധി പാരിസ്ഥിതിക ചിന്തകന്മാരെയും, കവികളെയും, കഥാകാരന്മാ രെയും, ധൈഷണികരെയും ഈ കൂട്ടായ്മയോട് ചേര്ത്തുി നിര്ത്തി .
പരിസ്ഥിതിക്ക് തുരങ്കം വയ്ക്കുന്ന പല ചെയ്തികളും ഈ വേദിയിൽ ചര്ച്ച ചെയ്യപ്പെട്ടു. പ്രശസ്ത കവിയായ ശ്രീ. കാവാലം ബാലചന്ദ്രന്റെ ‘വീട്’ എന്ന കവിത ഈ ഒത്തുചേരലിന് താളം പകര്ന്നു. പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലെ കുട്ടികള്ക്ക് ശാസ്ത്രനാടക വേദികളിൽ അവതരിപ്പിക്കാൻ, കുട്ടികളുടെ നിര്ബ്ന്ധത്തിനു വഴങ്ങി ശ്രീ.സി.എഫ് ജോസഫ് എഴുതി സംവിധാനം ചെയ്ത് നിരവധി വേദികളിൽ അവതരിപ്പിച്ച് പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ശാസ്ത്രനാടകങ്ങളുടെ സമാഹാരമായ ‘ഗൃഹപാഠങ്ങൾ’ എന്ന പരിസ്ഥിതിയെ തൊട്ടറിഞ്ഞ പുസ്തകത്തിന്റെ പ്രകാശനകര്മ്മം പ്രമുഖ വാഗ്മിയും RMSA ഡയറക്ടറുമായ ശ്രീ.ജിമ്മി .കെ ജോസ്, സ്കൂൾ ഹെഡ്മിസ്‌ട്രസ് സി.ലിസി ഇഗ്നേഷ്യസിന് നല്കിെ നിര്വ്വവഹിച്ചു. യുവതലമുറയ്ക്ക് ശാസ്ത്ര അവബോധം പകര്ന്നുന നല്കുകന്ന ശ്രീ. ജിമ്മി .കെ ജോസിന്റെ പ്രഭാഷണം ചടങ്ങിൽ ശ്രദ്ധേയമായി. നല്ലപാഠം പ്രവര്ത്ത നങ്ങളുടെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ച ശ്രീ.സി.എഫ്.ജോസെഫിന്റെ തന്നെ ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന ശാസ്ത്ര നാടകം കൂടി വേദിയിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ ഈ കൂട്ടായ്മ കൂടുതൽ അര്ത്ഥവസംമ്പുഷ്ടമായി.
സാഹിത്യ ലോകത്ത് തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ. ജെര്ളിര മാഷ്, കാവാലം ബാലചന്ദ്രൻ, അമൃത ടീച്ചർ, ശ്രീ. സെബാസ്റ്റ്യൻ പള്ളിത്തോട്, ശ്രീ.അഭയൻ കലവൂർ, ശ്രീ. എൻ.എ. ബാബു, ശ്രീ. ദീപു കാട്ടൂർ, ശ്രീ. ജീവൻ, ശ്രീ. ജോയ് പി.എസ്, ശ്രീ. ജയൻ തോമസ് എന്നിവരും സ്കൂൾ ഹെഡ്മിസ്‌ട്രസ് സി.ലിസി ഇഗ്നേഷ്യസ്, പി.റ്റി.എ പ്രസിഡന്റ് ശ്രീ. സതീഷ് കെ.വി., നല്ലപാഠം കോഡിനേറ്റര്മാകരായ സി.ഷിജി ജോസ്, ശ്രീമതി.അനിമോൾ കെ.എൻ, അധ്യാപകർ, അനധ്യാപകർ, നല്ലപാഠം പ്രവര്ത്തറകർ, പി.റ്റി.എ അംഗങ്ങൾ, സഹൃദയരായ നാട്ടുകാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ജൈവ കൃഷി
സ്കൂളിലും നാട്ടിൻ പുറങ്ങളിലും കൃഷിയിടമൊരുക്കി വിഷവിമുക്തമായ പച്ചക്കറിസംഭരണം എന്ന ലക്ഷ്യ പ്രപ്തിക്കായുള്ള പ്രവര്ത്തനങ്ങള്ക്ക് ഇമ്മാക്കുലേറ്റിലെ പരിസ്ഥിതി പ്രവര്ത്തടകർ തുടക്കം കുറിച്ചു.
കുട്ടികള്ക്ക് പോഷകസമൃദ്ധവും വിഷവിമുക്തവുമായ പച്ചക്കറികൾ ഉച്ചഭക്ഷണത്തോടൊപ്പം കൊടുക്കണം എന്ന ലക്ഷ്യത്തോടെ സ്കൂൾ വളപ്പിൽ ഒരു പച്ചക്കറിത്തോട്ടം ഒരുക്കുകയുണ്ടായി അതിന്റെ ഭാഗമായി മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ കൃഷി ഓഫീസർ ശ്രീമതി. ഇന്ദു .ബി യുടെ നേതൃത്വത്തിൽ കൃഷിയെക്കുറിച്ച് ഒരു സെമിനാർ സംഘടിപ്പിക്കുകയുണ്ടായി.കൃഷിയിടം ഒരുക്കുക, വിത്തുപാകുക,വളമിടുക, കീടങ്ങളെ അകറ്റുക തുടങ്ങിയവയെക്കുറിച്ച് കുട്ടികള്ക്കും അദ്ധ്യാപകര്ക്കും ബോധവല്ക്കിരണം നടത്തി. രാസവളങ്ങളും,കീടനാശിനികളും ഉപയോഗിക്കുന്നതിന്റെ ഭവിഷ്യ-ത്തുകളും കൃഷി ഓഫീസർ വ്യക്തമാക്കി. തുടര്ന്ന് ഫലപ്രദമായ കൃഷിരീതികളെക്കുറിച്ചുള്ള ഒരു പ്രദര്ശ്നവും കുട്ടികള്ക്കായി സംഘടിപ്പിച്ചു.
പച്ചക്കറികൃഷിക്ക് ആവശ്യമായ ചീര , വെണ്ട ,പയർ , മുളക് ,തക്കാളി ,വഴുതന ,മത്തൻ , പാവൽ തുടങ്ങിയവയുടെ തൈകളും, വിത്തുകളും കൃഷിഭവനിൽ നിന്നും കുട്ടികള്ക്ക്ക വിതരണം ചെയ്തു . തുടര്ന്ന് ഗ്രോബാഗിലും , നിലത്തുമായി പച്ചക്കറി കൃഷി ചെയ്യാനാരംഭിച്ചു . ഇതിലൂടെ വളരെ അധികം പച്ചക്കറികൾ ലഭിച്ചുവരുന്നു. അത് കുട്ടികള്ക്കാുയുള്ള ഉച്ചഭക്ഷണത്തിൽ ലഭ്യതയനുസരിച്ച് ഉള്പ്പെയടുത്തുന്നു .
ശുചീകരണ പ്രവര്ത്തംനങ്ങൾ
കുട്ടികളിലും മുതിര്ന്ന്വരിലും ശുചിത്വാവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്ത്തലനങ്ങള്ക്കാ യി ഹെൽത്ത് ക്ലബ് പ്രവര്ത്തകർ മുന്നിട്ടിറങ്ങി. സ്കൂൾ പരിസര ശുചീകരണം ശുചീകരണ പ്രവര്ത്തനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഹെൽത്ത് ക്ലബ് പ്രവര്ത്ത്കരുടെ നേതൃത്വത്തിൽ കുട്ടികൾ വിവിധ ഗ്രൂപ്പുകളായി സ്കൂൾ പരിസരം വൃത്തിയാക്കി. എല്ലാ മാസവും ഇത് തുടര്ന്നു പോരുന്നു. തുമ്പോളി റയില്വോസ്റ്റേഷൻ പരിസരം തുമ്പോളി റയില്വോ സ്റ്റേഷൻ പരിസരത്തെ കാടുകളും, പ്ലാറ്റ്ഫോമിന്റെ ഇരുവശങ്ങളും ഹെൽത്ത് ക്ലബ് പ്രവര്ത്ത്കരുടെ നേതൃത്വത്തിൽ വൃത്തിയാക്കി. സ്കൂൾ പരിസരങ്ങളും, സമീപ സ്ഥലങ്ങളും വൃത്തിയാ-ക്കിയതിലൂടെ കുട്ടികളിലും, മുതിര്ന്നപവരിലും ശുചിത്വാ-വബോധവും അതോടൊപ്പം വ്യക്തിശുചിത്വത്തിന്റെ പ്രാധാന്യവും മനസിലാക്കികൊടുക്കുവാൻ സാധിച്ചു.
ഔഷധസസ്യ പ്രദര്ശനം
എക്കോ ക്ലബ് പ്രവര്ത്തതകർ വീടുകളിൽ നിന്നും ശേഖരിച്ച ഔഷധസസ്യങ്ങൾ കൊണ്ടുവന്ന് സ്കൂളിൽ ഒരു പ്രദര്ശ നം സംഘടിപ്പിക്കുകയുണ്ടായി. അന്യംനിന്നു പോകുന്ന ഔഷധസസ്യങ്ങൾ അതിന്റെ ഔഷധമൂല്യങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളിൽ അവബോധം വളര്ത്തുസന്നതിനു വേണ്ടിയായിരുന്നു ഇത്.
ഔഷധസസ്യതോട്ടം
നേച്ചർ ക്ലബ് പ്രവര്ത്തനകരുടെ പരിചര-ണത്തിൽ നല്ലൊരു ഔഷധസസ്യതോട്ടം സ്കൂളിൽ സംരക്ഷിച്ചു വരുന്നു. രക്തചന്ദനം, കറ്റാര്വാ്ഴ, മുക്കുറ്റി,തുളസി, അശോകം, ഒരു ചെവിയൻ, കല്ലുരുക്കി, പൂവാംകുരുന്നൽ, ആടലോടകം, പനിക്കൂര്ക്ക , കുറുക്കന്താനലി, മൈലാഞ്ചി, നിലപ്പാല, തൃത്താവ്, കരിനൊച്ചി, തുമ്പ, എരുക്ക്, ചെറൂള തുടങ്ങിയവ ഇവയിൽ ചിലതാണ്. നാട്ടുചികിത്സയ്ക്ക് വളരെ ഉപകാര പ്രദങ്ങളാണിവ.
പഠന പ്രവർത്തനങ്ങൾ ദേശീയതലത്തിലേയ്ക്ക്
“കാലാവസ്ഥാ വ്യതിയാനവും കാലംതെറ്റിയ രോഗങ്ങളും” സമൂഹത്തിൽ ചര്ച്ചാ വിഷയമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലെ കുട്ടികൾ നടത്തിയ പഠന പ്രോജക്ട് ദേശീയ തലത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. മാരാരിക്കുളം തെക്ക് പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ മണ്സൂമൺ കാലയളവിൽ പടര്ന്നു പിടിച്ച ചിക്കന്പോിക്സ് എന്ന പകര്ച്ചൂവ്യാധി കാലം തെറ്റി വരാനുള്ള കാരണങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് ഈ പ്രോജക്ട് തയ്യാറാക്കാൻ കുട്ടികളെ പ്രേരിപ്പിച്ചത്.
ഇതിനായി മാരാരിക്കുളം തെക്ക് പഞ്ചായത്ത് 11,12,13,14,15 വാര്ഡുെകളിലെ 100 വീടുകളിൽ സര്വേ്, പി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ.വിശ്വകല, ഡിസ്ട്രിക്ട് വെക്ടർ കണ്ട്രോ്ൾ ആലപ്പുഴ ബയോളജിസ്റ്റ് എസ്.സബിത, നാഷണൽ പ്രോഗ്രാം ഫോർ പ്രിവന്ഷാൻ ആന്ഡ്ട കണ്ട്രോോൾ ഓഫ് ഫ്ലൂറോസിസ് കണ്സചള്ട്ടരന്റ് ശ്രീ.സോജൻ എന്നിവരുമായുള്ള അഭിമുഖങ്ങൾ, ഡി.വി.സി. ടെക്നീഷ്യൻ ശ്രീ.ഉദയപ്പന്റെ നേതൃത്വത്തിൽ വാര്ഡ്സ12-ൽ നടത്തിയ കൊതുകുശേഖരണം, തരംതിരിക്കൽ എന്നീ പ്രവര്ത്തന രീതികളാണ് അവലംബിച്ചത്.
കുമാരി.ദേവി പ്രസീതയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഈ പ്രോജക്ട് തയ്യാറാക്കിയത്. മൂന്നുമാസക്കാലംകൊണ്ട് കുട്ടികൾ നടത്തിയ പഠനം സംസ്ഥാനതലത്തിൽ ശ്രദ്ധ പിടിച്ചുപറ്റി. 14 ജില്ലകളിൽ നിന്നായി അവതരിപ്പിക്കപ്പെട്ട എഴുപത് പ്രോജക്ടുകളിൽ നിന്നാണ് ‘കാലാവസ്ഥാ വ്യതിയാനവും കാലംതെറ്റിയരോഗങ്ങളും’ എന്ന ഈ പ്രോജക്ട് തെരഞ്ഞെടുക്കപ്പെട്ടത്. ഈ പ്രോജക്ട് 27 ന് പഞ്ചാബിലെ ചണ്ഡീഗഡിൽ വച്ച് നടന്ന ദേശീയതല മത്സരത്തിൽ അവതരിപ്പിച്ച് A ഗ്രേഡ് നേടുകയുണ്ടായി.
ഗുരുവേ നമ:
ഇന്ത്യയുടെ പ്രഥമ പ്രസിഡന്റും മാതൃകാധ്യാപകനുമായിരുന്ന ഡോ. എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ഭാരതമെങ്ങും അധ്യാപകദിനമായി ആചരിച്ചപ്പോൾ, ഗുരുഭൂതന്മാരെ ആദരിക്കുകയുണ്ടായി. അജ്ഞതയാകുന്ന അന്ധകാരത്തെ അകറ്റുന്നവൻ എന്നാണ് ‘ഗുരു’എന്ന വാക്കിന്റെ അര്ത്ഥം. കുട്ടികളെ അറിവിന്റെ വെളിച്ചത്തിലേയ്ക്കു നയിക്കുന്ന പ്രിയപ്പെട്ട അധ്യാപകർ , അവരുടെ ഊര്ജകവും പ്രാര്ത്ഥംനകളും എപ്പോഴും തങ്ങള്ക്കാ യി ഒരുക്കി തങ്ങളോടൊപ്പം ആയിരിക്കുന്ന അവരെ എങ്ങനെയെല്ലാം ആദരിച്ചാലും അത് അധികമാവില്ല എന്ന തിരിച്ചറിവ് ഉള്ക്കൊഒണ്ടുകൊണ്ട് സ്നേഹത്തിന്റെയും ആദരവിന്റെയും പ്രതീകമായി പുഷ്പങ്ങളും, സമ്മാനങ്ങളും നല്കി് ആദരിച്ചു.
ആ സുദിനത്തിൽ അക്ഷയ് ജയപാൽ എല്ലാ അധ്യാപകര്ക്കും ആശംസകൾ അര്പ്പിെച്ചു.തുടര്കുന് ട്ടികൾ അധ്യാപകര്ക്ക് പച്ചക്കറിതൈകൾ വിതരണം ചെയ്തു. അവ പച്ചക്കറിതോട്ടത്തിൽ എല്ലാ അധ്യാപകരും നടുകയും ചെയ്തത് ഈ ദിനത്തെ കൂടുതൽ അര്ത്ഥഎവത്താക്കി.ഗുരുക്കന്മാരോടുള്ള ആദരവ് കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അധ്യാപകദിനം സമുചിതമായി ആഘോഷിച്ചത് കുട്ടികള്ക്ക് ഗുരുക്കന്മാരുടെ മഹത്വം തിരിച്ചറിയാനുള്ള ഒരു സുവര്ണ്ണാവസരമായി മാറി.
ഓണവിശേഷങ്ങൾ .......................
ഈ വര്ഷഷത്തെ ഓണാഘോഷ പരിപാടികള്ക്ക്. തുടക്കം കുറിച്ചത് അധ്യാപകരും വിദ്യാര്ത്ഥിുകളും അണിനിരന്ന മെഗാ തിരുവാതിരയോടെയാണ്. കേരളത്തനിമകള്ക്ക് മങ്ങലേറ്റുകൊണ്ടിരിക്കുന്ന ഈ കാലയളവിൽ നാടന്കഷളികള്ക്ക്ര പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഓണാഘോഷപരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. ഗ്രൂപ്പടിസ്ഥാനത്തിൽ സംഘടിപ്പിക്കപ്പെട്ട ഓണപ്പാട്ട്, അത്തപ്പൂക്കളം, വടംവലി എന്നീ മത്സരങ്ങൾ ഈ ആഘോഷപരിപാടികള്ക്ക്ല ആവേശം പകര്ന്നു . കലാ വൈഭവത്തോടോപ്പം ഗണിതപാടവവും വിളിച്ചോതുന്ന അത്തപ്പൂക്കള-ങ്ങൾ ഓണാഘോഷപരിപാടികള്ക്ളുടെ ശ്രദ്ധാകേന്ദ്രമായി. എന്നുമീ ഓണക്കാലം ഒളിമങ്ങാതെ നിലനില്ക്കകട്ടെ എന്ന പ്രാര്ത്ഥാനയോടെ പായസത്തിന്റെ മധുരം നുകര്ന്നു കൊണ്ട് കുട്ടികൾ വീട്ടിലേയ്ക്ക് മടങ്ങി.
ഓണക്കോടി വിതരണം
പങ്കുവയ്ക്കലിന്റെയും നന്മയുടെയും പ്രതീകമായ ഓണം അര്ത്ഥപവത്താക്കുന്നതിനായി സമീപപ്രദേശത്തുള്ള രോഗികളെയും, വാര്ദ്ധഅക്യത്താൽ അവഗണന അനുഭവിക്കുന്നവരും, നിര്ധ്നരായവരുമായ 50 പേരെ കണ്ടെത്തി അവര്ക്ക്ള ഓണക്കോടി നല്കിഅ. പുതുവസ്ത്രത്തിന്റെ ഗന്ധം നുകര്ന്നക അവരുടെ മുഖങ്ങൾ ഞങ്ങള്ക്കേതവര്ക്കും നിര്വൃ്തിയുടെയും സന്തോഷത്തിന്റെയും നിമിഷങ്ങൾ സമ്മാനിച്ചു.
ബിരിയാണി മേള
തങ്ങളുടെ സഹപാഠികളിൽ ഭവനമില്ലാത്തവരെ, അധ്യാപകരുടെ സഹായത്താൽ കണ്ടെത്തി അതില്നിളന്നും അര്ഹതപ്പെട്ട 9B യിലെ വിദ്യാര്ത്ഥി നിയും കാട്ടൂർ തോലാട് സെബാസ്റ്റ്യന്റെ മകളുമായ ജീന സെബാസ്റ്റ്യന് ഒരു ഭവനം നിര്മ്മി ച്ചു നല്കുടനുമുളള ധനസമാഹരണത്തിനായി ഒരു ബിരിയാണി മേള സംഘടിപ്പിക്കുകയുണ്ടായി. അധ്യാപകരും, കുട്ടികളും, രക്ഷിതാക്കളും, പി.ടി.എ അംഗങ്ങളും യോജിച്ചു നടത്തിയ ഈ പ്രവര്ത്തകനത്തിലൂടെ ഏകദേശം ഒരു ലക്ഷം രൂപയോളം സമാഹരിക്കുകയുണ്ടായി.
അമ്മ അറിയാൻ...................
പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലെ നല്ലപാഠം പ്രവര്ത്തനകർ മലയാള മനോരമയുമായി സഹകരിച്ച് ‘അമ്മ അറിയാൻ.........’ എന്ന പേരിൽ കുട്ടികളുടെ അമ്മമാര്ക്കാ യി ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ചേര്ത്ത്ല താലൂക്ക് ആശുപത്രിയിലെ ശിശുരോഗവിദഗ്ദൻ ശ്രീ.അനിൽ വിന്സധന്റ് ക്ലാസ് നയിച്ചു. ഒരു കുട്ടിയുടെ ജനനം മുതൽ കൗമാരകാലഘട്ടം വരെയുള്ള ശീലങ്ങൾ, രോഗങ്ങൾ, ഭക്ഷണരീതികൾ ഇവ ശ്രദ്ധിക്കേണ്ടത് അമ്മമാരാണെന്നും അമ്മമാര്ക്കു മാത്രമേ കുട്ടികളെ മനസിലാക്കുവാൻ സാധിക്കുകയുള്ളുവെന്നും ഡോക്ടർ അമ്മമാരെ ഉദ്ബോധിപ്പിച്ചു. കുട്ടികളിൽ നല്ല ശീലങ്ങൾ വളര്ത്തു ന്നതിനും അവരുടെ സ്വഭാവ രൂപീകരണത്തിലും അമ്മമാരുടെ പങ്ക് വളരെ വലുതാണ് എന്നതിരിച്ചറിവ് ആണ് നല്ലപാഠം പ്രവര്ത്തരകരെ ഈ ക്ലാസ് സംഘടിപ്പിക്കാൻ പ്രേരിപ്പിച്ചത്.
കേരളപിറവി
കേരള സംസ്ഥാനം പിറവിയെടുത്തിട്ട് നാടുകളേറെ പിന്നിട്ടെങ്കിലും സാംസ്‌ക്കാരിക തനിമ എന്നും കാത്തുസൂക്ഷിക്കുന്ന കേരളത്തിന്റെ പിറവി പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലും സമുചിതമായി ആഘോഷിച്ചു. കാലത്തിന്റെ കുത്തൊഴുക്കിൽ കേരളത്തനിമകള്ക്ക് നിറം മങ്ങി തുടങ്ങിയെങ്കിലും, കേരളമെന്തെന്ന തിരിച്ചറിവും, ശ്രേഷ്ഠഭാഷാ പദവിയും, മലയാള സാഹിത്യ പ്രസ്ഥാനങ്ങളെക്കുറിച്ചും തന്റെ പ്രഭാഷണത്തിലൂടെ ആര്യ മാര്ട്ടിരൻ എന്ന എട്ടാംക്ലാസ്സുകാരി തന്റെ കൂട്ടുകാരികള്ക്ക്് പകര്ന്നു നല്കി്. കുരീപ്പുഴ ശ്രീകുമാറിന്റെ ‘അമ്മ മലയാളം’എന്ന കവിത അനുശ്രീ ശ്രീജു എന്ന ഞങ്ങളുടെ കൊച്ചുകൂട്ടുകാരി ആലാപന മികവുകൊണ്ട് ശ്രോതാക്കളിൽ എത്തിച്ചപ്പോൾ മലയാള കവിതകളെക്കുറിച്ചും ഭാഷ അമ്മയാണെന്നുമുള്ള തിരിച്ചറിവും വിദ്യാര്ത്ഥി കള്ക്ക്ു അനുഭവവേദ്യമായി. കൂടാതെ കേരള സാഹിത്യം, ചരിത്രം ഇവയിലൂടെ പ്രയാണം നടത്തിയ കേരളക്വിസ് അത്യന്തം വിജ്ഞാനപ്രദവും കൗതുകജനകവുമായിരുന്നു. മലയാള ഭാഷയുടെ ഇന്നത്തെ നിലവാരം, ഭാഷാപരമായ പുരോഗതി, ഭരണഭാഷ മലയാളം, ഭാഷാസ്നേഹം, ആദരവ്, പ്രസ്ഥാന പരിചയം ഇവയെപ്പറ്റിയൊക്കെയുള്ള നേരറിവുകൾ കുട്ടികള്ക്ക്ര പകര്ന്നു കൊടുക്കുവാൻ കേരളപ്പിറവി ദിനാഘോഷത്തിലൂടെ സാധിച്ചു.
പേപ്പർ ക്യാരിബാഗ് നിര്മാണം
പ്ലാസ്റ്റിക്ക്മാലിന്യം പരിസ്ഥിതിയുടെ നിലനില്പ്പി നേല്പ്പി ക്കുന്ന ആഘാതങ്ങളിൽ അസ്വസ്ഥരാണ് നാമേവരും. ഈ വന്വി്പത്തിനെ പ്രതിരോധിക്കുന്നതിനായി പേപ്പർ ക്യാരിബാഗുകൾ പ്രവര്ത്തി്കമാക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. അവയുടെ നിര്മാരണവും ഉപയോഗവും പരിസ്ഥിതി സൗഹാര്ദ്ദാപരമാകും എന്ന തിരിച്ചറിവ് ഉള്ക്കൊിണ്ട കുട്ടികൾ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്, ആര്യാട് ബ്ലോക്കിൽ സംഘടിപ്പിച്ച പേപ്പർ ക്യാരിബാഗ് നിര്മ്മാനണപരിശീലനത്തിൽ പങ്കെടുത്തു. തുടര്ന്ന് സംഘങ്ങളായി തിരിഞ്ഞ് ഓരോ ക്ലാസിലെ കുട്ടികള്ക്കുംാ പരിശീലനം നല്കു കയും, പ്ലാസ്റ്റിക് ബാഗുകൾ ഉപേക്ഷിച്ച് പേപ്പര്ബാ്ഗുകൾ ഉപയോഗിക്കുവാൻ ആഹ്വാനം ചെയ്യുകയുണ്ടായി. അതുകൊണ്ടു തന്നെ കുട്ടികളും, അധ്യാപകരും ഇത് ഉപയോഗിച്ചു വരുന്നു.
ജൂലൈ-5 - പരിസ്ഥിതി ദിനം
ഹരിതഭുമിക്ക് കാവലാളാകാൻ വരും തലമുറയെ പര്യാപ്തരാക്കും വിധമായിരുന്നു പുങ്കാവ് മേരി ഇമ്മാകൂലേറ്റിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട പരിസ്ഥിതി ദിനാഘോഷങ്ങൾ. തങ്ങള്ക്കുക ലഭിച്ച പരിസ്ഥിതിപാഠങ്ങൾ സമൂഹത്തിന് പകര്ന്നു നല്കാൻ കുട്ടികൾ പ്ലക്കാര്ഡു കളുമേന്തി തെരുവോരങ്ങളിലൂടെ നടന്നു നീങ്ങി. തങ്ങൾ ഉള്കൊൂണ്ട പാഠങ്ങൾ പോസ്റ്റർ രചനാ മത്സരങ്ങളിലൂടെ കുട്ടികൾ വരച്ചുക്കാട്ടി. പരിസ്ഥിതിയിൽ നിന്നും തങ്ങൾ അറിഞ്ഞതും അറിയാത്തതുമായ കാര്യങ്ങൾ പരിസ്ഥിതി ക്വിസ്സിലൂടെ കുട്ടികൾ മനസ്സിൽ ഊട്ടിയുറപ്പിച്ചു. കൂടാതെ വൃക്ഷതൈകൾ വീടുകളിലും സ്കൂൾ വളപ്പിലും നട്ടുപിടിപ്പിക്കുക, അതിന്റെ വളര്ച്ച് നിരീക്ഷിക്കുക എന്ന തുടർ പ്രവര്ത്തതനം കുട്ടികൾ ഏറ്റെടുക്കുകയും ചെയ്തു.
എയ്ഡ്സ് ദിനം
കാലഘട്ടത്തിന്റെ ശാപം എന്ന് വിശേഷിക്കപ്പെടുന്ന എയ്ഡ്സ് ബോധവത്ക്കരണത്തിലൂടെ നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലെ പ്രവര്ത്തധകരുംഡിസംബർ 1 ലോക എയ്ഡ്സ് ദിനം ആചരിച്ചു. എയ്ഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായി കുട്ടിക- ള്ക്ക്ത സ്കൂൾ ചെയർ പേഴ്സൺ കുമാരി.അമൃത സ്റ്റീഫൻ പ്രതിജ്ഞ ചൊല്ലികൊടുത്തു. കുട്ടികൾ എയ്ഡ്സിന്റെ തീവ്രത സമൂഹത്തിന് ബോധ്യപ്പെടുത്തുന്ന ഉദ്ധരണികൾ എഴുതിയ പ്ലക്കാര്ഡു്കൾ തയ്യാറാക്കുകയുണ്ടായി. തുടര്ന്ന് ചെട്ടികാട് ഹോസ്പിറ്റലിലെ ജൂനിയർ ഹെല്ത്ത് ഇന്സ്പെ ക്ടറായ ശ്രീ. ആന്റണി, സൂപ്പര്വൈിസറായ ശ്രീ.സാദിഖ് എന്നിവർ എല്ലാ ഡിവിഷനിലെയും കുട്ടികള്ക്ക് പ്രത്യേകം ബോധവത്കരണ ക്ലാസ്സ്‌നടത്തുകയുണ്ടായി. രോഗത്തെക്കുറിച്ചും,പകരുന്ന രീതി, രോഗം മരണകാരണമാകുന്ന സാഹചര്യങ്ങൾ, വരാതിരിക്കാൻ എടുക്കേണ്ട മുന്കതരുതലുകൾ തുടങ്ങി വളരെ വിശദമായ ക്ലാസ്സ് ആണ് സംഘടിപ്പിച്ചത്. ഒരു തുറന്ന ചര്ച്ച്യിലേക്ക് നയിച്ച ഈ ക്ലാസുകൾ കുട്ടികളുടെ സംശയങ്ങൾ നിവര്ത്തി ക്കുന്നതിനു വളരെയധികം സഹായകമായിരുന്നു. എയ്ഡ്സിനെ കുറിച്ച് വ്യക്തമായ ഒരു ധാരണഈ ക്ലാസ്സുകളിലൂടെ കുട്ടികള്ക്ക്സ ലഭിക്കുകയുണ്ടായി.
മാജിക്ക്ഷോ
നല്ലപാഠം പ്രവര്ത്ത നങ്ങളുടെ ധനസമാഹരണാര്ത്ഥംി സ്കൂളിൽ ഒരു മാജിക്ക് ഷോ സംഘടിപ്പിക്കുകയുണ്ടായി. പ്രശസ്ത മജീഷ്യൻ ശ്രീ.ജോസഫ് മാജിക്കിലൂടെ ഇന്നത്തെ യുവതലമുറയെ ബാധിച്ചിരിക്കുന്ന മദ്യം, മയക്കുമരുന്ന്, മൊബൈല്ഫോമൺ, ഇന്റെര്നെരറ്റ്, തെറ്റായ ബന്ധങ്ങൾ എന്നിവയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവത്ക്കരിച്ചു.
ഉണര്വ്വ്
ലഹരി വിരുദ്ധ മനോഭാവം കുട്ടികളിൽ വളര്ത്തു ന്നതിനായി കേരളാ പോലീസ് അവതരിപ്പിച്ച “ഉണര്വ്വ് ” എന്ന നാടകം, ലഹരി വസ്തുക്കൾ പ്രദര്ശിപ്പിച്ച് അവയുടെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണം എന്നിവയും സംഘടിപ്പിക്കപ്പെട്ടു.
നന്മ വര്ഷം
കാസര്ഗോ്ഡ് എന്ഡോ സള്ഫാദൻ ദുരിതബാധിതരായ കുട്ടികള്ക്ക്ി സഹായവുമായി പരിസ്ഥിതി ക്ലബ്ബ് പ്രവര്ത്ത്കർ ശാസ്ത്രനാടകം വിവിധ സ്കൂളുകളിൽ അവതരിപ്പിച്ചും, സിനിമാ പ്രദര്ശടനം സംഘടിപിച്ചുംഇതിലൂടെ സമാഹരിച്ച 10000 രൂപ സ്നേഹനിധിയിലേക്ക് സംഭാവന ചെയ്തുകൊണ്ട് നന്മവര്ഷരത്തിനു തുടക്കംകുറിച്ചു. പറവൂർ മരിയഭവനിലെ മനസികാസ്വാസ്ഥ്യം അനുഭവിക്കുന്ന സഹോദരികളോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ചും പുതുവസ്ത്രം സമ്മാനിച്ചും ശാന്തിയുടേയും സമാധാനത്തിന്റെയും ക്രിസ്തുമസിനേയും ശുഭപ്രതീക്ഷയുടെ പുതുവര്ഷ്ത്തേയും വരവേറ്റു. അതോടൊപ്പം പൂങ്കാവ് ഊട്ടുശാലയിലെ സഹോദരങ്ങള്ക്കുംു പുതുവസ്ത്രങ്ങൾ നല്കിത നന്മാവര്ഷരത്തെ സ്വാഗതം ചെയ്യുവാൻ ഇവർക്ക് കഴിഞ്ഞു. കുട്ടികൾ ക്രിസ്തുമസിന് പുതുവസ്ത്രം വാങ്ങാനും, ആഘോഷങ്ങള്ക്കു മായി സ്വരൂപിച്ച തുക തങ്ങളുടെ സഹപാഠിയുടെ വീടിനു മേല്ക്കൂമര ഇടുന്നതിനുള്ള ഷീറ്റ് വാങ്ങുന്നതിനും മറ്റു ചില കുട്ടികള്ക്ക് ചികിത്സയ്ക്കുമായി നല്കുകകയുണ്ടായി. ഇതിലൂടെ സ്വാര്ത്ഥതതാല്പര്യങ്ങള്ക്ക്പ്പുറം മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്ഥിതി കുട്ടികളിൽ സ്വയം വളര്ത്താകൻ പ്രവര്ത്ത്കര്ക്ക്യ കഴിഞ്ഞു.
ഭാഷാ സംരക്ഷണ പ്രവര്ത്തകനങ്ങൾ
സൗജന്യ ട്യൂഷൻ ഭാഷാവിഷയങ്ങൾ എഴുതുവാനും വായിക്കുവാനും പിന്നാക്കം നില്ക്കു ന്ന എട്ടാംക്ലാസിലെ കുട്ടികളെ കണ്ടെത്തി വൈകുന്നേരം 4 മണി മുതൽ 51/2വരെ സൗജന്യട്യൂഷൻ ഏര്പ്പെിടുത്തി. അധ്യാപകരും, പൂര്വ്വൂ വിദ്യാര്ത്ഥി കളും കുട്ടികളെ പഠിപ്പിക്കുന്നതിനായി എത്തുന്നു. ഈ പരിശീലനത്തിലൂടെ പത്താംക്ലാസ് എത്തുമ്പോൾ കുട്ടികളുടെ പഠനപിന്നാക്കാവസ്ഥയ്ക്ക് മാറ്റം ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം.
വയലാർ ദിനം
മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വളരെയേറെ സംഭാവനകൾ തന്റെ കാവ്യജീവിതത്തിലൂടെ നല്കി യ ശ്രീ.വയലാര്രാഷമവര്മ്മ യുടെ ചരമദിനമായ ഒക്ടോബർ 27-ന് അദ്ദേഹത്തിന്റെ കാവ്യജീവിതത്തിലൂടെ കടന്നുപോകുന്നതിനായി ഒരു അനുസ്മരണ യോഗം സംഘടിപ്പിക്കുകയുണ്ടായി. മലയാള കവ്യലോകത്തു പുതിയൊരു ഭാവുകത്വത്തിന്റെ വസന്തം വിരിയിച്ച കവിയാണ് വയലാർ.
‘സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും’
എന്ന സ്നേഹത്തിന്റെ മഹത്വപൂര്ണതമായ വിളംബരവുമായി അദ്ദേഹം കവ്യലോകത്തേയ്ക്ക് കടന്നുവന്നു. അക്രമമല്ല കവി ഇഷ്ടപ്പെടുന്നത് സ്നേഹമാണ്. ഗാന്ധിസത്തോടും അദ്ദേഹത്തിന് പ്രതിപത്തി തോന്നിയിരുന്നു തുടങ്ങിയ ആശയങ്ങൾ ഉള്ക്കൊണള്ളുന്ന പ്രഭാഷണം കുമാരി.ജോസ്ന ജോസഫ് അവതരിപ്പിച്ചു. വയലാറിന്റെ സര്ഗ്ഗ്സംഗീതം എന്ന കവിത, ചന്ദ്രകളഭം ചാര്ത്തിപയുറങ്ങും തീരം എന്നു തുടങ്ങുന്ന ചലച്ചിത്രഗാനം എന്നിവയും യോഗത്തിൽ ആലപിക്കപ്പെട്ടു. വയലാർ രാമവര്മ്മട എന്ന വിപ്ലവ കവി കൈരളിക്കു നല്കിപയ സംഭാവനകൾ അനുസ്മരിക്കുന്നതിനും അദ്ദേഹത്തിന്റെ കൃതികൾ വായിക്കുന്നതിന് കുട്ടികള്ക്ക് താല്പ്പ ര്യം ജനിപ്പിക്കുന്നതിനും ഈ ദിനാചരണത്തിലൂടെ കഴിഞ്ഞു.
ബഷീർ ദിനം
ജൂലൈ 5 ബേപ്പൂർ സുല്ത്താ ൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനം സമുചിതമായി ആചരിക്കുകയുണ്ടായി. മലയാള സാഹിത്യത്തിൽ ബഷീർ നല്കി്യ സംഭാവനകൾ അദ്ദേഹത്തിന്റെ കൃതികൾ ഇവയെക്കുറിച്ച് സ്കൂൾ അസംബ്ലിയിൽ കുമാരി.ആര്യമാര്ട്ടി ൻ ഒരു പ്രഭാഷണം നടത്തി. തുടര്ന്ന് ‘തേന്മാവ് ’ എന്ന കഥ വളരെ ഭാവാത്മകമായി അവതരിപ്പിച്ചു. ബഷീർ എന്ന മഹാപ്രതിഭയുടെ കൃതികൾ ശൈലീപരമായ പ്രത്യേകതകൾ കൊണ്ട് ഏറെ ശ്രദ്ധേയമാണ്. ആര്ക്കും പരിഭവം തോന്നാത്ത പരിഹാസങ്ങളും സാധാരണ ജീവിതത്തെകുറിച്ചുള്ള അസാധാരണമായ കണ്ടെത്തലുകളും അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥനാക്കുന്നു. ഈ സവിശേഷതകൾ മനസിലാക്കി ബഷീറിന്റെ കൃതികൾ വായിച്ച് ആസ്വദിക്കുന്നതിനുള്ള മനോഭാവം കുട്ടികളിൽ ഉണ്ടാക്കാൻ ഈ ദിനാചരണത്തിലൂടെ സാധിച്ചു.
രോഗീസഹായം
കുട്ടികൾ, അധ്യാപകർ, സുമനസുകൾ എന്നിവരിൽ നിന്നും സമാഹരിച്ച 20000/- രൂപയോളം സ്കൂളിലെ കുട്ടികള്ക്കും് കുട്ടികളുടെ മാതാപിതാക്കള്ക്കും ചികിത്സാസഹായമായി നല്കു്കയുണ്ടായി. വിദ്യാഭ്യാസ സഹായം സ്കൂളിലെ കുട്ടികള്ക്കുംക, ഉന്നതവിദ്യാഭ്യാസം നടത്തുന്ന പരിസര വാസികളായ കുട്ടികള്ക്കും , പൂര്വ്വുവിദ്യാര്ത്ഥിനകള്ക്കും പഠനോപകരണങ്ങൾ വാങ്ങുന്നതിനായി 30000/- രൂപയോളം ചിലവഴിക്കുകയുണ്ടായി.
ബാന്ഡ് ട്രൂപ്പ്
എല്ലാവര്ഷ്വും സ്റ്റേറ്റ് മത്സരത്തിൽ വരെ പങ്കെടുത്ത് A ഗ്രേഡ് നേടുന്ന ഒരു ബാന്ഡ് ട്രൂപ്പ് സ്കൂളിനുണ്ട്. പല ഉപകരണങ്ങളും വാടകയ്ക്കെടുത്തു പരിശീലിച്ചാണ് ഈ നിലവാരം നിലനിര്ത്തു ന്നതെന്ന് മനസിലാക്കിയ പ്രവര്ത്തുകർ ബാന്ഡ് ഉപകരണങ്ങൾ വാങ്ങുന്നതിനായി 22500/- രൂപ സംഭാവന നല്കുണകയുണ്ടായി.
ഊര്ജ്ജസംരക്ഷണം
ഡിസംബർ 7 ലോക ഊര്ജ്ജനസംരക്ഷണ ദിനത്തോടനുബന്ധിച്ച് ഊര്ജ്ജം അമൂല്യമാണെന്ന തിരിച്ചറിവ് ഉള്ക്കൊ ണ്ടുകൊണ്ട് ക്ലാസ് മുറികളിലും, സമീപ പ്രദേശങ്ങളിലുള്ള വീടുകളിലും ഊര്ജ്ജമസംരക്ഷണത്തിന്റെ പാഠങ്ങൾ പകര്ന്നു നല്കി .ജലനഷ്ടത്തിനൊപ്പം വൈദ്യുതി നഷ്ടവും വരുന്നു, ഒരാഴ്ചയിൽ വേണ്ട വസ്ത്രങ്ങൾ ഒരുമിച്ചു ഇസ്തിരിയിടുക, ടി.വി., ഫാൻ എന്നിവ ആവശ്യം കഴിഞ്ഞാൽ ഓഫാക്കുക തുടങ്ങി നിത്യജീവിതത്തിൽ നടപ്പാക്കുകയും, വൈദ്യുതി ലാഭിക്കുകയും ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ച് പറഞ്ഞു കൊടുത്തു. കഴിഞ്ഞ വര്ഷംന സ്കൂളിൽ സ്ഥാപിച്ച സോളാർ പാനൽ ഈ വര്ഷംാ 2KV ആക്കി വൈദ്യുതി കൂടുതൽ ലാഭിക്കാൻ കഴിഞ്ഞു.
ഭവനനിര്മ്മാ ണം
കുട്ടികളിൽ ഭവനമില്ലാത്തവരെ കണ്ടെത്തി ഭവനം നിര്മ്മിഞച്ചു നല്കു വാൻ ഈ വര്ഷസവും സ്‌കൂളിന് കഴിഞ്ഞു. ബിരിയാണി മേള സംഘടിപ്പിച്ചും, എന്റെ കൈത്താങ്ങ് എന്ന പേരിൽ ക്ലാസ് മുറികളിൽ കുടുക്കവച്ചും സുമനസുകളുടെ സഹായത്താലും സമാഹരിച്ച തുകകൊണ്ട് ഒന്പഎതാം ക്ലാസിലെ ജീന സെബാസ്റ്റ്യ ന് മനോഹരമായ ഒരു ഭവനം നിര്മ്മി ച്ചു നല്കി. സ്കൂളിലെ പൂര്വ്വ വിദ്യാര്ത്ഥി യായ ശ്രീ. സനോജിന്റെ സ്വരാജ് ട്രസ്റ്റ് ഒന്പശതാം ക്ലാസിലെ ജീൻ ആന്റണിക്കായി നല്കുിന്ന ഭവനനിര്മ്മാ ണവും ആരംഭിക്കുകയുണ്ടായി.ഭവനരഹിതരുടെ നൊമ്പരം തന്റേതാക്കി മാറ്റി സൗഹൃദകൂട്ടായ്മയിൽ നിന്ന് സ്വരൂപിച്ച തുക കൊണ്ട് സ്വപ്നഗൃഹനിര്മ്മാ ണ പദ്ധതി പൂര്ത്തീ കരിച്ച് മുന്നേറുവാൻ സാധിച്ചു.