"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 107: | വരി 107: | ||
*ശ്രീമതി.എൽ. ശ്രീലത----------------------------------- 2012-തുടരുന്നു | *ശ്രീമതി.എൽ. ശ്രീലത----------------------------------- 2012-തുടരുന്നു | ||
'''==അറിയിപ്പുകൾ==''' | '''==അറിയിപ്പുകൾ==''' | ||
<br/>'''സ്കൂൾ പഠന വിനോദയാത്ര സെപിതംബർ 27ന് ആരംഭിക്കുന്നു''''''ഊട്ടി,കുടക്,കുർഗ്,മൈസൂർ'''. | <br/>'''സ്കൂൾ പഠന വിനോദയാത്ര സെപിതംബർ 27ന് ആരംഭിക്കുന്നു''''''ഊട്ടി,കുടക്,കുർഗ്,മൈസൂർ'''. | ||
12:29, 22 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി | |
---|---|
വിലാസം | |
കരുനാഗാപ്പള്ളി കരുനാഗാപ്പളളി പി.ഒ, , കൊല്ലം 690518 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 10 - 1962 |
വിവരങ്ങൾ | |
ഫോൺ | 04762620073 |
ഇമെയിൽ | 41032kollam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41032 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എൽ ശ്രീലത |
അവസാനം തിരുത്തിയത് | |
22-10-2017 | Mohanji |
കരുനാഗാപ്പള്ളി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി .എസ്. സുബ്രഹ്മണ്യൻ പോറ്റി മേമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ, കരുനാഗപ്പള്ളി. ഗേൾസ് ഹൈസ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സി .എസ്. സുബ്രഹ്മണ്യൻ പോറ്റി 1916-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വിദ്യാഭ്യാസത്തിനായി മൈലുകൾ താണ്ടി പോകേണ്ടിയിരുന്ന കാലാത്ത് നാട്ടുകാർക്ക് ഒരുസ്കൂൾ എന്ന ആശയം നടപ്പിലാക്കികൊണ്ട് കരുനാഗാപ്പള്ളി പടനായർകുളങ്ങര വടക്ക് വെള്ളിമന ഇല്ലത്ത് ശ്രീ. സി. എസ്. സുബ്രഹ്മണ്യൻ പോറ്റി 1916-ൽ ഇംഗ്ലീഷ് സ്കൂൾ ആയിട്ടാണ` ഈ സ്കൂൾ ആരംഭിച്ച്ത്. 1962-ൽ വേർതിരിച്ച് ഗേൾസ് ഹൈസ്കൂൾ നിലവിൽവന്നു. കരുനാഗാപ്പള്ളി,കുലശേഖരപുരം,ആലപ്പാട്,തൊടിയൂ൪,മൈനാഗപ്പള്ളി,തഴവ,പന്മന പഞ്ചായത്തുകളിൽ നിന്നുളളകുട്ടികൾ ഇവിടെ പഠിക്കുന്നു.വിദ്യാഭ്യാസത്തിനായി മൈലുകൾ താണ്ടി പോകേണ്ടിയിരുന്ന കാലത്ത് നാട്ടുകാർക്ക് ഒരു സ്കൂൾ എന്ന ആശയം നടപ്പിലാക്കികൊണ്ട് തന്റെ മൂന്നര ഏക്കർ ഭൂമിയിൽ കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് വെള്ളിമന ഇല്ലത്ത് ശ്രീ. സി. എസ്. സുബ്രഹ്മണ്യൻ പോറ്റി 1916-ൽ ഇംഗ്ലീഷ് സ്കൂൾ ആയിട്ടാണ് ഈ സ്കൂൾ ആരംഭിച്ചത്. 1962-ൽ വേർതിരിച്ച് ഗേൾസ് ഹൈസ്കൂൾ നിലവിൽവന്നു. വിദ്യാഭ്യാസരംഗത്ത് സമാനതകളില്ലാത്ത നേട്ടങ്ങളുമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളുകൾ മാതൃകയാകുന്നു. അക്കാദമിക് രംഗത്തും ഭൗതികസാഹചര്യങ്ങളുടെ വിപുലീകരണത്തിലും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാതൃകയായി മാറുകയാണ് ഈ വിദ്യാലയം. 1916ൽ സ്ഥാപിതമായ സ്കൂൾ രണ്ടു വർഷക്കാലം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങളുംനടത്തി. ശുചിത്വപദ്ധതി, സാന്ത്വന പരിചരണം, ജൈവകൃഷി, ലൈബ്രറി, തുടങ്ങി ഒട്ടേറെ വൈവിധ്യപൂർണമായ പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടന്നു. ഓണക്കാലത്ത് കുട്ടികൾ സംഘടിപ്പിച്ച സ്കൂൾ അങ്ങാടി ഏറെ ശ്രദ്ധേയമായി. കൂടാതെ അക്കാദമിക് രംഗത്ത് എ ലീപ് ഇൻ ലേണിങ് അസിസ്റ്റൻസ് (alila) പ്രൊജക്ടും നടപ്പാക്കുന്നു. ആർട്ട് ആൻഡ് ക്രാഫ്റ്റ് സെന്റർ, ഡൈനിങ് ഹാൾ, വാനനിരീക്ഷണകേന്ദ്രം, പ്ലാനിട്ടേറിയം, മെച്ചപ്പെട്ട കളിസ്ഥലം എന്നിവയുടെ പ്രവർത്തനവും തുടങ്ങിക്കഴിഞ്ഞു. എസ്എസ്എൽസി പരീക്ഷയിൽ ഏറ്റവും കൂടുതൽ എ പ്ലസ് വാങ്ങി സ്കൂൾ ജില്ലയിൽ ഒന്നാമതെത്തി.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണീ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഡോ. ടി.എൻ.സീമ എം.പി, സി. ദിവാകരൻ എംഎൽഎ എന്നിവരുടെ വികസനഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പന്ത്രണ്ടായിരത്തിഅഞ്ഞൂറ് ചതുരശ്രയടി വിസ്തീർണമുള്ള ശതാബ്ദി മന്ദിരമത്തിന്റെ സമർപ്പണം 2017 ജനുവരി 27ന് നടന്നു. രണ്ടരകോടി രൂപയുടെ നിർമാണപ്രവർത്തനവും 50 ലക്ഷം രൂപയുടെ ഫർണിച്ചറുകളുടെ നിർമാണവും ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർത്തികരിച്ചു. ഇതിൽ 28 ക്ലാസ് മുറികൾ, സ്ത്രീസൗഹൃദ ശുചിമുറികൾ, മനോഹരമായ പുൽത്തകിടി, നവീകരിച്ച കംപ്യൂട്ടർ ലാബ് എന്നിവയുണ്ട്. പിടിഎ മുൻകൈയെടുത്ത് കുടിവെളള ശുദ്ധീകരണ പ്ലാന്റും മാലിന്യ സംസ്കരണ യൂണിറ്റും സ്ഥാപിച്ചുകഴിഞ്ഞു. എല്ലാക്ലാസ്സ് മുറികളും വൈദ്യുതീകരിച്ചു. ലൈറ്റും ഫാനും എല്ലാ ക്ലാസ്സ് മുറികളിലും ലഭ്യമാക്കി. എല്ലാ ക്ലാസ്സ് മുറികളിലും സൗണ്ട് സിസ്റ്റം ഉറപ്പാക്കി. ക്ലബ് പ്രവർത്തനങ്ങൾക്കായി 200പേർക്ക് ഇരിക്കാവുന്ന സെമിനാർ ഹാളും ഒരുക്കിയിട്ടുണ്ട്. പ്രശസ്ത ആർക്കിടെക്ട് ജി.ശങ്കറാണ് കെട്ടിടങ്ങളുടെയും മനോഹരമായ ഗേറ്റിന്റെയും രൂപകൽപ്പന നിർവഹിച്ചിട്ടുള്ളത്. അന്താരാഷ്ട്രതലത്തിൽ സ്ഥാപനങ്ങളുടെ ഗുണമേന്മാനിലവാരത്തിന് നൽകപ്പെടുന്ന ഐ.എസ്.ഒ സർട്ടിഫിക്കറ്റ് 2016 ആഗസ്റ്റ് 18 ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് സ്കൂൾ ഹെഡ്മിസ്ട്രസ്സിന് കൈമാറി. ജില്ലയിൽ സർക്കാർ എയിഡഡ് മേഖലയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിദ്യാലയമാണിത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 35ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിന് 2കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റെ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. റഫറന്സ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ 6500തോളം ഗ്രന്ഥങ്ങളും 200ഓളം വിദ്യാഭ്യാസ സി.ഡി.കളുംഉളള വായനശാലയിൽ അഞ്ച് വാർത്ത പത്റങ്ങളും ആനുകാലികങ്ങളും ലഭ്യമാണ്.സയന്സ് വിഷയങ്ങളുടെ പഠനത്തിന് സുസജ്ജമായ ലാബും ഇവിടെ ഉണ്ട്.ക്ലബ് പ്രവര്ത്തനങ്ങൾക്കായീ 200പേര്ക്ക് ഇരിക്കാവുന്ന സെമിനാർ ഹാളും ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- എൻ.സി.സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ജൂനിയർ റഡ്ക്രോസ്
- പരിസ്ഥിതി ക്ലബ്
- കൺസുമ൪ ക്ലബ്
- കരിയർ ക്ലബ്
- വിഷയക്ലബ്ബുകള്
മലയാളം
ഇംഗ്ലീഷ്
ഹിന്ദി
ചരിത്രം
സയന്സ്
ഐ.ടി
സംസ്കൃതം
അറബി
Academic Project
മാനേജ്മെന്റ്
കരുനാഗാപ്പള്ളി, കുലശേഖരപുരം,ആലപ്പാട്,തൊടിയൂ൪,മൈനാഗപ്പള്ളി,തഴവ,പന്മന പഞ്ചായത്തുകളില്നിന്ന് ഒരു രൂപ അംഗത്വഫീസ് നല്കി അംഗമാകുന്നവർ ചേർന്നു തെരഞ്ഞെടുക്കുന്ന ഒമ്പതംഗ ഭരണസമിതി അഞ്ച് വർഷക്കാലം ഭരണം നടത്തുന്നു.ഭരണസമിതി സെക്രട്ടറിയാണ് മാനേജർ. പ്രൊ.ആർ.ചന്ദ്രശേഖരപിളളയാണ് ഇപ്പോൾ സ്കൂളിന്റെ മാനേജർ.
ഭരണസമിതി അംഗങ്ങള്
- പ്രൊ.ആർ.ചന്ദ്രശേഖരപിളള (മാനേജർ)
- ശ്രീ. എകെ.രാധാകൃഷ്ണൻപിളള(പ്രസിഡന്റ്)
- ശ്രീ. എം.സുഗതൻ
- ശ്രീ. വി.രാജൻപിളള
- ശ്രീ. കെ.അനിൽകുമാർ
- ശ്രീ. നദീർ അഹമ്മദ്
- ശ്രീ. എൻ.ചന്ദ്രശേഖരൻ
- ശ്രീ. ആർ.രാധാകൃഷ്ണപിളള
- ശ്രീ. ബി.രാമചന്ദ്രൻപിളള
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ മാനേജ൪മാ൪ :
- ശ്രീ.എസ്.എൻ.കൃഷ്ണ പിളള,
- ശ്രീ.എസ്.ഗോപാലപിളള,
- ശ്രീ.വിജയ ഭവനത് കൃഷ്ണനുണ്ണിത്താൻ
- .ശ്രീ.കണ്ണമ്പളളീ പരമേശ്വരൻ പിളള,
- ശ്രീ.പി.ഉണ്ണികൃഷ്ണപിളള
- അഡ്വ. വി വി ശശീന്ദ്രൻ
- പ്രൊഫ. ആർ ചന്ദ്രശേഖരൻ പിള്ള
സ്കൂളിന്റെ മുൻ പ്രഥമാദ്ധ്യാപകർ :
- ശ്രീ. രാമവര്മ തമ്പാന്------------------------------------ 1962 - 1976
- ശ്രീമതി. ഈശ്വരിപിളള------------------------------------- 1976 - 1985
- ശ്രീ. ശ്രീനിവാസൻ ----------------------------------------- 1985 - ( ഏപ്രില് - മയ് )
- ശ്രീ. മുരളി--------------------------------------------------- 1985 - 1986
- ശ്രീ. കോശി ------------------------------------------------ 1986 - 1989
- ശ്രീമതി. എം.ആര്. രാധമ്മ ------------------------------ 1989 - 1991
- ശ്രീ. കെ. ഗോപാലകൃഷ്ണന് നായര് --------------------- 1991 - 1992
- ശ്രീ. രാമചന്ദ്രന് ഉണ്ണിത്താന്----------------------------- 1992 - 1993
- ശ്രീമതി. വിലാസിനികുട്ടി അമ്മ--------------------------- 1993 - 1994
- ശ്രീമതി. ബി. ഇന്ദിരാദേവി ------------------------------- 1994 - 1998
- ശ്രീമതി. സരോജ അമ്മാള് ----------------------------- 1998 - 1999
- ശ്രീമതി. മേരീ മാത്യൂ--------------------------------------- 1999 -2000
- ശ്രീമതി. സി.പി.വിജയലക്ഷ്മി അമ്മ--------------------- 2000 -2001
- ശ്രീമതി. എന്.കെ.ശ്രീദേവിയമ്മ ----------------------- 2001 - 2003
- ശ്രീമതി. ആ൪.കമലാദേവി പിളള----------------------- 2003 - 2008
- ശ്രീ. പി.ബി.രാജു ----------------------------------------- 2008 - 2009
- ശ്രീമതി. എസ്.ശ്രീദേവിയമ്മ--------------------------- 2009- 2012
- ശ്രീമതി.എൽ. ശ്രീലത----------------------------------- 2012-തുടരുന്നു
==അറിയിപ്പുകൾ==
'സ്കൂൾ പഠന വിനോദയാത്ര സെപിതംബർ 27ന് ആരംഭിക്കുന്നു'ഊട്ടി,കുടക്,കുർഗ്,മൈസൂർ.
വഴികാട്ടി
- NH 47,കരുനാഗപ്പള്ളി ഠൗണില്നിന്ന് 500മീറ്റ൪ വടക്ക്മാറി ദേശീയ പാതയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്നു.
- കൊല്ലം പട്ടണത്തില് നിന്ന് 25 കി.മി വടക്ക്