"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 194: | വരി 194: | ||
*'''സ്കൂള്‍ ഐറ്റി ക്ലബ്ബ്''' | *'''സ്കൂള്‍ ഐറ്റി ക്ലബ്ബ്''' | ||
[[{{PAGENAME}}/സ്കൂള്‍ ഐറ്റി ക്ലബ്ബ്]] | [[{{PAGENAME}}/സ്കൂള്‍ ഐറ്റി ക്ലബ്ബ്]] | ||
*'''വിദ്യാരംഗം കലാ സാഹിത്യ വേദി''' | *'''വിദ്യാരംഗം കലാ സാഹിത്യ വേദി''' |
11:30, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം | |
---|---|
വിലാസം | |
മാരായമുട്ടം തിരുവനന്തപുരം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
31-01-2017 | MT 1168 |
ചരിത്രം
നെയ്യാറ്റിന്‍കര താലൂക്കില്‍ പെരുങ്കടവിള പഞ്ചായത്തിലാണ് മാരായമുട്ടം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1957-നു മുന്‍പ് പുല്ലയില്‍ ശ്രീ മാധവന് പിള്ളയുടെ നേതൃത്വത്തില്‍ ഒരു പ്രൈമറി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ച ഈ സ്കൂള്‍ പിന്നീട് ഒരു മിഡില്‍ സ്കൂളായി പ്രവര്‍ത്തനം തുടര്‍ന്നു.1957 ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന പട്ടം താണുപിള്ളയുടെ ശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി ഹൈസ്കൂള്‍ അനുവദിച്ചു.ശ്രീ വീരമണി അയ്യരായിരുന്നു ആദ്യത്തെ പ്രഥമാധ്യാപകന്.ഹൈസ്കൂളിനു വേണ്ടി പുതിയ കെട്ടിടങ്ങള്‍ അനുവദിച്ചപ്പോള്‍ പ്രൈമറി വിഭാഗം മാറ്റി ഗവ : ഹൈസ്കൂളായി ഉയര്‍ത്തി.2001-ല്‍ ഈ സ്കുള് ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.2004-05 അധ്യായന വര്‍ഷത്തില്‍ അഞ്ചാം ക്ളാസില്‍ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു.നിലവില്‍ ഈ സ്കൂളില്‍ യു.പി,എച്ച്.എസ് വിഭാഗങ്ങളിലായി 1404 കുട്ടികള്‍ പഠിക്കുന്നു.ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി അംബികാ മേബല്‍ ഉള്‍പ്പെടെ 50 അധ്യാപകരും 5 അനധ്യാപകരും ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു.
-
സ്കൂള്‍ ലോഗോ
-
സ്കൂള്‍ ബസ്സ്
-
സ്കൂള്‍ കവാടം
-
ഉണരുക,എഴുന്നല്ക്കുക,ലക്ഷ്യപ്രാപ്തി വരെ പ്രയത്നിക്കുക-സ്വാമി വിവേകാനന്ദന്-ചിത്രം വരച്ചത്-സുമേഷ്,സ്റ്റാന്‍ന്റേര്‍ഡ് 8
-
ഞങ്ങളുടെ സ്കൂള്‍ - ചിത്രകാരന് - ആകാശ് അപ്പു, സ്റ്റാന്‍ന്റേര്‍ഡ് 9
-
പകര്‍ന്നു തരൂ...അറിവിന്റെ വെളിച്ചം ഞങ്ങള്‍ക്ക്....ചിത്രം വരച്ചത്-ഹാരിസ്,സ്റ്റാന്റേര്‍ഡ് 9
-
ഇവിടെയുണ്ട് നന്മയുടെ വെളിച്ചം....ചിത്രം വരച്ചത്-ഹാരിസ്,സ്റ്റാന്റേര്‍ഡ് 9
അധ്യാപകര്‍
എച്ച് എസ് വിഭാഗം
അധ്യാപകരുടെ പേരുവിവരം അറിയാന്‍ താഴെക്കാണുന്ന ലിങ്കില്‍ അമര്‍ത്തുക
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അധ്യാപകര്‍
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
കേരള സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ നവകേരളമിഷന്റെ ഭാഗമായി നടത്തപ്പെട്ട പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തില് 95 പേര് പങ്കാളികളായി.പ്രസ്തുത ചടങ്ങില്‍ ബഹുമാനപ്പെട്ട പാറശ്ശാല എം.എല്‍.എ ശ്രീ ഹരീന്ദ്രന്‍ അവര്‍കള്‍,പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെംപര്‍മാര്‍,പ്രിന്‍സിപ്പല്‍,ഹെഡ്മിസ്ട്രസ്,പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍,രക്ഷകര്‍ത്യപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തില് പങ്കെടുത്തവരെ ബഹുമാനപ്പെട്ട എം.എല്‍.എ അഭിസംബോധന ചെയ്തു.പി.റ്റി.എ പ്രസിഡന്റ് പ്രതിജ്ഞ ചൊല്ലികൊടുക്കുകയും മറ്റുള്ളവര്‍ ഏറ്റുപറയുകയും ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു.ചടങ്ങ് രാവിലെ 11 മണിക്ക് തുടങ്ങി 11.45 ന് അവസാനിച്ചു.
സ്കൂള്‍ കലോത്സവ മികവുകള്‍.......
മികവ് നിലനിറുത്താന്‍.......നൈറ്റ് ക്ലാസ്സ്
സ്കൂള്‍ രണ്ട് വര്‍ഷമായി കൈവരിച്ചു പോരുന്ന 100% വിജയം എന്ന മികവ് നിലനിറുത്തുന്നതിലേക്കു വേണ്ടി പഠനപിന്നോക്കാവസ്ഥയില്‍ നില്ക്കുന്ന 10-ാം ക്ലാസ്സിലെ കുട്ടികളെ ഉള്‍പ്പെടുത്തി അവരെ വിജയത്തിലേക്ക് എത്തിക്കുന്നതിനു വേണ്ടിയുള്ള അധ്യാപകരുടെ കഠിന പ്രയത്നമാണ് നൈറ്റ് ക്ലാസ്സ്.2016-17 അധ്യായന വര്‍ഷത്തില്‍ പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള നൈറ്റ് ക്ലാസ്സ് 23-01-2017 ന് ആരംഭിച്ചു.വൈകുന്നേരം 4.45 മുതല്‍ 7 മണി വരെയാണ് നൈറ്റ് ക്ലാസ്സിന്റെ സമയം.സ്കൂളിലെ അധ്യാപകര്‍ തന്നെയാണ് ക്ലാസ്സ് കൈകാര്യം ചെയ്യുന്നത്.ഓരോ ദിവസം ഓരോ വിഷയം എന്ന രീതിയിലാണ് ക്ലാസ്സ്.ക്ലാസ്സ് ആരംഭിക്കുന്നതിനു മുന്‍പ് കുട്ടികള്‍ക്ക് ലഘുഭക്ഷണം നല്കുന്നു.സ്കൂളിലെ അധ്യാപകര്‍ തന്നെയാണ് ലഘുഭക്ഷണത്തിന്റെ ചെലവ് നിര്‍വ്വഹിക്കുന്നത്.
സ്കൂള്‍ പാര്‍ലമെന്റ്
സ്കൂളിലെ ഐടി ക്ലബ്ബിന്റെ നേത്യത്വത്തില്‍ കംപ്യൂട്ടറിനെ വോട്ടിംഗ് യന്ത്രങ്ങളാക്കി മാറ്റി ജനാധിപത്യരീതിയില്‍ വോട്ടുചെയ്താണ് സ്കൂള്‍ പാര്‍ലമെന്റ് അംഗങ്ങളെ തെരഞ്ഞെടുത്തത്.
ഉച്ചഭക്ഷണ പദ്ധതി
പോഷക സമ്യദ്ധമായ ആഹാരമാണ് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക്നല്കുന്നത്.അധ്യാപകര്‍ തന്നെയാണ് ഉച്ചഭക്ഷണ വിതരണം നടത്തുന്നത്.ആഴ്ചയില്‍ രണ്ടു ദിവസം കുട്ടികള്‍ക്ക് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി പാലും മുട്ടയും നല്‍കുന്നുണ്ട്.ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതല ശ്രീ അനില്‍കുമാര്‍ സാറിനാണ്.
സബ്ജക്ട്കൗണ്‍സില്‍
തരംതിരിവില്ലാതെ എല്ലാ വിദ്യാര്‍ത്ഥികളിലേക്കും എല്ലാ അധ്യാപകരുടേയും മികവുറ്റ പ്രവര്‍ത്തനങ്ങള്‍ എത്തിക്കുന്നതിലേക്കു വേണ്ടി മാസത്തില്‍ രണ്ട് പ്രാവശ്യം വീതം എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്ന അധ്യാപകര്‍ സബ്ജക്ട് കൗണ്‍സില്‍ കൂടാറുണ്ട്.പഠിപ്പിക്കേണ്ട പാഠഭാഗങ്ങള്‍,നല്‍കേണ്ട പ്രവര്‍ത്തനങ്ങള്‍,തുടര്‍മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ട്.
റിസോഴ്സ് ടീച്ചര്‍
ഇന്‍ക്ലൂസീവ് എഡ്യൂക്കേഷന്റെ ഭാഗമായി സ്കൂളിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി ഒരു റിസോഴ്സ് ടീച്ചറിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.5 മുതല്‍ 10 വരെയുള്ള ക്ലാസ്സുകളിലായി ഭിന്നശേഷിക്കാരായ 21 കുട്ടികള്‍ ഉണ്ട്.അധ്യാപകരുടെ സഹായത്തിനു പുറമേ പഠനപ്രവര്‍ത്തനങ്ങളില്‍ റിസോഴ്സ് ടീച്ചര്‍ കുട്ടികളെ സഹായിക്കുന്നു.കുട്ടികളെ സ്കൂള്‍തലത്തിലും ഏ ഈ ഒ തലത്തിലും ജില്ലാതലത്തിലുമുള്ള എല്ലാ മത്സരങ്ങളിലും പങ്കെടുപ്പിക്കുന്നു.കുട്ടികളെ സ്പീച്ച് തെറാപ്പി , ബിഹേവിയറല്‍ തെറാപ്പി എന്നിവ പരിശീലിപ്പിക്കുന്നു.ഹോര്‍ട്ടികള്‍ച്ചറല്‍ തെറാപ്പിയുടെ ഭാഗമായി കുട്ടികള്‍ക്കായി മനോഹരമായ ഒരു പൂന്തോട്ടം ഒരുക്കിയിട്ടുണ്ട്.
ഓഫീസ് സ്റ്റാഫ്
*കെ ഗീത (ക്ലാര്‍ക്ക്) *കുമാരി ഹേമലത എസ് (ഓഫീസ് സ്റ്റാഫ്) *സുരേഷ്കുമാര്‍ എസ് (ഓഫീസ് സ്റ്റാഫ്) *ഇന്ദു എല്‍ റ്റി (എഫ് റ്റി എം) *സാബു (എഫ് റ്റി എം)
ഭൗതികസൗകര്യങ്ങള്
ഹയര്‍സെക്കന്ററിയ്ക്കും ഹൈസ്കൂളിനും യൂപിയ്ക്കുമായി രണ്ട് ബഹുനിലമന്ദിരവും രണ്ട് ഒറ്റനിലകെട്ടിടവും രണ്ട് ഒാടിട്ടകെട്ടിടവുമാണ് ഉള്ളത്.സ്ഥലപരിമിതിമൂലം നാല് ക്ലാസ്സുകള്‍ ആഡിറ്റോറിയത്തിലാണ് പ്രവര്‍ത്തിക്കുന്നത്.കുട്ടികള്‍ക്കായി വിശാലമായ ഒരു കളിസ്ഥലം തന്നെയുണ്ട്.ഹൈസ്കൂളില്‍ ഒരു സ്മാര്‍ട്ട് ക്ലാസ്റൂം,സയന്‍സ് ലാബ്,ലൈബ്രറി,സൊസൈറ്റി എന്നിവയുണ്ട്.കുട്ടികള്‍ക്കായി വൃത്തിയും വെടിപ്പുമുള്ള ഒരു പാചകപ്പുര തന്നെയുണ്ട്.
- കംപ്യൂട്ടര്‍ ലാബ്
നിലവില്‍ രണ്ട് കംപ്യൂട്ടര്‍ ലാബുകള്‍ ഉണ്ട്. സ്കൂളില്‍ 11 ക്ലാസ് റൂമുകള്‍ ഹൈടെക്ക് ക്ലാസ്സിനു വേണ്ടി സജ്ജീകരിച്ചിട്ടുണ്ട്.
- സയന്‍സ് ലാബ്
ശാസ്ത്രത്തിന്റെ അനന്തമായ ലോകത്തേക്ക് കുട്ടികളെ കൂട്ടിക്കൊണ്ട് പോകാനും അവരുടെ അറിവുകള്‍ വര്‍ദ്ധിപ്പിക്കുവാനും പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കുമായി ഒരു ലാബ് സജ്ജീകരിച്ചിട്ടുണ്ട്.
- ലൈബ്രറി
കുട്ടികളെ വായനയുടെ ലോകത്തേയ്ക്ക് കൊണ്ടുപോകാന്‍ പുസ്തകങ്ങളുടെ ഒരു ശേഖരം തന്നെ ലൈബ്രറിയില്‍ ഒരുക്കിയിട്ടുണ്ട്.ചിത്രകഥ മുതല്‍ എന്‍സൈക്ലോപീഡിയ വരെ ലൈബ്രറിയിലുണ്ട്.
- സ്കൂള്‍ സൊസൈറ്റി
പഠന സാമഗ്രികള്‍ തുച്ഛമായ വിലയ്ക്ക് സ്കൂള്‍ സൊസൈറ്റിയില്‍ നിന്നും കുട്ടികള്‍ക്ക് ലഭ്യമാകുന്നു.സ്കൂള്‍ സൊസൈറ്റിയുടെ ചുമതല ശ്രീ സോംരാജ് സാറിനാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൂള്‍ അസംബ്ളി
എല്ലാ തിങ്ക്ലാഴ്ചയും യു പി തലം മുതല്‍ ഹയര്‍സെക്കന്ററി തലം വരെയുള്ള കുട്ടികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് സ്കൂള്‍ അസംബ്ളി നടത്താറുണ്ട്.സ്കൂള്‍തലത്തിലും മറ്റുള്ള സ്ഥലങ്ങളിലും മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളാകുന്ന കുട്ടികള്‍ക്ക് അസംബ്ളിയില്‍ വെച്ച് സമ്മാനം നല്‍കുന്നുണ്ട്.ഇത് മറ്റുള്ള കുട്ടികള്‍ക്ക് പ്രചോദനമായും മാറുന്നു.
ടൂര്‍ പ്രോഗ്രാമുകള്‍
പഠന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കുട്ടികളുടെ മാനസികോല്ലാസത്തിനും വഴി ഒരുക്കുന്നതിലേക്കുവേണ്ടി സ്കൂളില്‍ നിന്നും എല്ലാ വര്‍ഷവും ഒരു ലോംഗ് ടൂറും ഒരു ഏകദിന ടൂറും സംഘടിപ്പിക്കാറുണ്ട്.അധ്യാപകരോട് കൂട്ടുകാരെ പോലെ ഇടപഴകാനും പഠനഭാരത്തിന്റെ പിരിമുറുക്കം കുറയ്ക്കാനും ഇത് കുട്ടികളെ സഹായിക്കുന്നു.ടൂര്‍ പ്രോഗ്രാമിന്റെ കണ്‍വീനര്‍ ശ്രീ സോംരാജ് സാര്‍ ആണ്.
റിപ്പബ്ലിക് ദിനാഘോഷം
68-ാമത് റിപ്പബ്ലിക് ദിനം സമുചിതമായിത്തന്നെ സ്കൂളില്‍ ആഘോഷിച്ചു.ചടങ്ങില്‍ നെയ്യാറ്റിന്‍കര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍,മാരായമുട്ടം എസ് ഐ,വാര്‍ഡ് മെംപര്‍,പ്രിന്‍സിപ്പല്‍, ഹെഡ്മിസ്ട്രെസ്,പിറ്റിഎ പ്രസിഡന്റ്,അധ്യാപകര്‍,വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.പിറ്റിഎ പ്രസിഡന്റ് പതാക ഉയര്‍ത്തി.എസ് പി സി യിലേയും,റെഡ്ക്രോസിലേയും കുട്ടികള്‍ പരേഡില്‍ പങ്കെടുത്തു.
ഓരോപദ്ധതിയേക്കുറിച്ചും അറിയാന്‍ ലിങ്കില്‍ അമര്‍ത്തുക
- ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതി
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതി
- സ്കൗട്ട് & ഗൈഡ്സ്
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ സ്കൗട്ട് & ഗൈഡ്സ്
- എന്‍.എസ്സ്.എസ്സ്
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ എന്‍.എസ്സ്.എസ്സ്
- ജൂനിയര്‍ റെഡ് ക്രോസ്
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ ജൂനിയര്‍ റെഡ് ക്രോസ്
- സ്റ്റുഡന്റ് പോലീസ്
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ സ്റ്റുഡന്റ് പോലീസ്
- ഹരിത വിദ്യാലയം പദ്ധതി
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ ഹരിത വിദ്യാലയം പദ്ധതി
- ഹരിത കേരളം പദ്ധതി
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ഹരിത കേരളം പദ്ധതി
- രക്ഷാ പ്രോജക്റ്റ് (കരാട്ടെ)
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ കരാട്ടെ
- ഇന്റര്‍ നാഷണല്‍സ്കൂള്‍
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ ഇന്റര്‍ നാഷണല്‍സ്കൂള്‍
- നവപ്രഭ
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ നവപ്രഭ
- സ്കൂള്‍ കൗണ്‍സിലിംഗ്
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ സ്കൂള്‍ കൗണ്‍സിലിംഗ്
വിവിധ ക്ലബ്ബുകള്‍
- സ്കൂള്‍ ഐറ്റി ക്ലബ്ബ്
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/സ്കൂള്‍ ഐറ്റി ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
2016ജുണ് 21-ാം തീയതി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ആഡംബരപൂര്‍വ്വം നടത്തുകയുണ്ടായി.പ്രശസ്തസിനിമാ ഗാനരചയിതാവായ ചുനക്കര രാമന്‍കുട്ടി ആ മഹാസംരംഭം ഉദ്ഘാടനം ചെയ്യുകയും കലാപരമായി മുന്നിട്ടുനില്ക്കുന്ന കുട്ടികള്‍ക്ക് സമ്മാനം നല്‍കുകയും ചെയ്തു.കുട്ടികളുടെ നേത്യത്വത്തില്‍ ക്ലാസ്സ്മാഗസീന്‍ തയ്യാറാക്കുകയും ചെയ്തു.കുട്ടികളിലെ സര്‍ഗ്ഗവാസന ഉണര്‍ത്തിയെടുക്കാനും അതിനെ വളര്‍ത്തിക്കൊണ്ട് വരുവാനും ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ സഹായകമാകുന്നു.
- ഗാന്ധി ദര്ശന്
-
സര്‍വ്വമത പ്രാര്‍ത്ഥന
-
'ഗാന്ധിജി ലോകദ്യഷ്ടിയില്‍' അശ്വിന് 9A സംസാരിക്കുന്നു.
-
പ്രിന്‍സിപ്പല്‍ സംസാരിക്കുന്നു.
-
ലഹരിവിരുദ്ധ പ്രതിജ്ഞ
-
26/06/2016 ന് പ്രശസ്ത സിനിമ ഗാന രചയിതാവും കവിയുമായ ചുനക്കര രാമന്‍കുട്ടി ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്റെ ഉദ്ഘാടനം വളരെ വിപുലമായ പരിപാടികളോടെ നിര്‍വഹിച്ചു. ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്റെ സ്കൂള്‍ കണ്‍വീനറായി ഗോപിക ജെ എസ് നേയും മാഗസീന് എഡിറ്ററായി അഭിജിത്ത് എച്ച് നേയും ആല്‍ബം കണ്‍വീനറായി പവിത്രന് എ യേയും തിരഞ്ഞെടുത്തു. ക്ലബ്ബിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനു വേണ്ടി കുട്ടികളെ പത്ത് ഗ്രൂപ്പുകളാക്കി തിരിക്കുകയും ഓരോ ഗ്രൂപ്പിനു രണ്ട് ലീഡര്‍മാരെ വീതം തിരഞ്ഞെടുക്കുകയും ചെയ്തു . ഓരോ ഗ്രൂപ്പിനും ഓരോ ചുമതല നല്‍കുന്നതിലൂടെ സ്കൂളിന്റെ ശുചിത്വത്തിനും വളര്‍ച്ചയ്ക്കും ഗാന്ധിദര്‍ശന്‍ മുന്‍ഗണന നല്കുന്നു . ഗാന്ധി ജയന്തി ദിനത്തില്‍ സ്കൂള്‍ തലത്തില്‍ വച്ച് വിവിധ കലാമത്സരങ്ങള്‍ നടത്തുകയും അസംബ്ലിയില്‍ വച്ച് വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു . അതോടൊപ്പം ലോഷന്‍ നിര്‍മ്മാണവും സോപ്പ് നിര്‍മ്മാണവും സംഘടിപ്പിക്കുകയും , അങ്ങനെ നിര്‍മ്മിക്കുന്ന സോപ്പുകളും ലോഷനും ഗാന്ധിദര്‍ശന്‍ ഗ്രൂപ്പുകളിലൂടെ വിപണനം ചെയ്യുകയും അതില്‍ നിന്നും ലഭിച്ച പണം സ്കൂളിന്റെയും ഗാന്ധദര്‍ശന്റെയും വികസനത്തിനായി വിനിയോഗിക്കുകയും ചെയ്തു . ഗാന്ധിജിയുടെ ജീവിതം എല്ലാം തന്നെ സ്കൂളിലെ ഓരോ കുട്ടികളിലേയ്ക്കും എത്തിക്കുന്നതിലേയ്ക്കായി സെമിനാറും മറ്റു പരിപാടികളും നടത്തിവരുന്നു . സ്കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഒത്തൊരുമയോടുകൂടി സ്കൂളിന്റെയും ഗാന്ധിദര്‍ശന്‍ ക്ലബിന്റെയും പുരോഗതിക്കുവേണ്ടി നിരന്തരം പ്രയത്നിക്കുന്നു.
- ഗണിത ക്ലബ്ബ്
2016 -17 അദ്ധ്യായന വര്‍ഷം ജൂണ്‍ എട്ടാം തീയതി ഗണിത ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു. ജൂണ്‍ ആദ്യവാര യോഗത്തില്‍ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ കണ്‍വീനറായി ബിജു സാറിനെയും സബ്ജക്റ്റ് കണ്‍വീനറായി ധന്യ ടീച്ചറിനെയും തെരഞ്ഞെടുത്തു . ഗണിത ശാസ്ത്രത്തിലെ 9 ,10 ക്ലാസുകളിലെ പാഠപുസ്തകങ്ങളെ ആസ്പദമാക്കി എല്ലാ വെള്ളിയാഴ്ചകളിലും സബ്ജക്റ്റ് കൗണ്‍സില്‍ കൂടുകയും ചര്‍ച്ചകള്‍ നടത്തിവരുകയും ചെയ്യുന്നു . ഗണിത ശാസ്ത്ര മേളയില്‍ സ്കൂള്‍ തലത്തില്‍ 12 ഇനങ്ങളില്‍ വിവിധ കുട്ടികള്‍ മത്സരിച്ചു . ഇവരില്‍ നിന്നും ഒന്നാം സ്ഥാനം നേടിയവരെ തെരഞ്ഞെടുക്കുകയും സബ് ജില്ലാ മത്സരങ്ങള്‍ക്ക് പരിശീലിപ്പിക്കുകയും ചെയ്തു . സബ് ജില്ലാ ഗണിത ശാസ്ത്ര മേളയില്‍ ഒന്നാം സ്ഥാനം നേടുകയും ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കുകയും ചെയ്തു. തുടര്‍ച്ചയായി മൂന്നു വര്‍ഷം കൊണ്ട് നമ്മുടെ സ്കൂള്‍ ഈ നേട്ടം കൈവരിച്ചു വരുന്നു . തുടര്‍ന്ന് കുട്ടികളെ ജില്ലാ മേളയില്‍ പങ്കെടിപ്പിക്കുകയും സംസ്ഥാനതലത്തില്‍ പങ്കെടുക്കാന്‍ രണ്ടു പേര് അര്‍ഹരാകുകയും ചെയ്തു . പഠനപിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേകം ക്ലാസുകള്‍ നല്കിവരുന്നു.
- സയന്‍സ് ക്ലബ്ബ്
സയന്‍സ് ക്ലബ്ബില്‍ 40 കുട്ടികളെ അംഗങ്ങളായി തിരഞ്ഞെടുക്കുകയും മാസത്തില്‍ രണ്ട് പ്രാവശ്യം ക്ലബ്ബ് അംഗങ്ങളുടെ യോഗം കൂടുകയും ചെയ്യുന്നു. ക്ലബ്ബ് അംഗങ്ങളെ 4 ഗ്രൂപ്പുകളായി തിരിച്ച് പ്രോജക്ട് , സെമിനാര്‍ , സയന്‍സ് കളക്ഷന്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയുണ്ടായി . ക്ലബ്ബ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി വെള്ളായണി കാര്‍ഷിക കോളേജ് കേന്ദ്രമാക്കി ഒരു ഫീല്‍ഡ് ട്രിപ്പ് നടത്തുകയുണ്ടായി. സ്ക്കൂള് തല ശാസ്ത്ര മേള നടത്തി . സയന്‍സ് ക്യുസ് , ടാലന്റ് സെര്‍ച്ച് എക്സാം , സി . വി രാമന് ഉപന്യാസ രചനാമത്സരം , പ്രോജക്ട് , വര്‍ക്കിഗ് മോഡല്‍ , സ്റ്റില്‍ മോഡല്‍ , സയന്‍സ് ഡ്രാമാ എന്നിവ നടത്തുകയും വിജയ്കള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും നല്‍കുകയും ചെയ്തു . സബ് ജില്ലാ മത്സരത്തില്‍ സയന്‍സ് ഡ്രാമാ , ടാലന്റ് സെര്‍ച്ച് എക്സാം എന്നിവയ്ക്ക് സമ്മാനം ലഭിച്ചു . സയന്‍സ് ടാലന്റ് സെര്‍ച്ച് എക്സാമിന്റെ ജില്ലാ തലമത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു . ക്ലബ്ബിലെ കുട്ടികള്‍ സയന്‍സുമായി ബന്ധപ്പെട്ട ദിനാചരണങ്ങല്‍ ആചരിച്ചു . അതിന്റെ ഭാഗമായി കാര്‍ട്ടൂണ്‍ രചന , പ്ലക്കാര്‍ഡ് നിര്‍മ്മാണം എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തി.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
2016-17 അധ്യായന വര്‍ഷം ജൂണ്‍ മാസത്തില്‍ തന്നെ സാമൂഹിക ശാസ്ത്ര ക്ലബ്ബ് രൂപൂകരിച്ചു. ദിനാചരണങ്ങള്‍ ക്ലബ്ബിന്റെ നേതൃത്ത്വത്തില്‍ ഭംഗിയായി നടത്തുകയുണ്ടായി . സബ് ജില്ലാ മത്സരങ്ങല്‍ക്ക് മുന്‍പേതന്നെ സ്ക്കൂള് തല മത്സരങ്ങള്‍ നടത്തുകയും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ സബ് ജില്ലാ മത്സരങ്ങള്‍ക്കു വേണ്ടി തയ്യാറാക്കി പങ്കെടുപ്പിക്കുകയും ചെയ്തു . സബ് ജില്ലയില്‍ എച്ച് . എസ് വിഭാഗം അറ്റ് ലസ് മേക്കിംഗിന് ഒന്നാം സ്ഥാനം നേടുകയും ചെയ്തു . സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് വേണ്ടി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു . ഹിരോഷിമ ദിനത്തില്‍ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തുകൊണ്ട് പ്രത്യേക അസംബ്ലി കൂടി.
- ഇക്കോ ക്ലബ്ബ്
- എനര്‍ജി ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
2016 -17 അധ്യായന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഹിന്ദി ക്ലബ്ബ് പ്രവര്‍ത്തനം ആരംഭിച്ചു.ഹിന്ദി ഭാഷയെ പരിപോഷിപ്പിക്കാന്‍ വേണ്ട എല്ലാ പ്രവര്‍ത്തനങ്ങളും ക്ലബ്ബിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് തീരുമാനിച്ചു.ക്ലബ്ബിന്റെ ലീഡറായി ദേവക്യഷ്ണനെ തെരഞ്ഞെടുത്തു.ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് കഥാരചന,കവിതാരചന,പോസ്റ്റര്‍ രചന എന്നീ മത്സരങ്ങള്‍ നടത്തി.ഹിന്ദി മാഗസീനിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
- ഇംഗ്ലീഷ് ക്ലബ്ബ്
2016-17 അധ്യായന വര്‍ഷത്തെ ഇംഗ്ലീഷ് ക്ലബിന്റെ പ്രവര്‍ത്തനം 8/6/2016 ബുധനാഴ്ച ക്വിസ്സ് മത്സരത്തിലൂടെ കുട്ടികളെ തെരഞ്ഞടുത്താരഭിച്ചു.ആഴ്ചതോറും ക്ലബ് കൂടുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യും.വ്യക്തിത്വ വികസനവും,കംമ്യൂണിക്കേറ്റീവ് സ്കില്‍സ് എന്നിവ വികസിപ്പിക്കാനുള്ള ക്ലാസുകളും വീഡിയോ ക്ലിപ്പിങ്ങ്സുകളും കാണിക്കുകയും ചെയ്തു.വിശേഷ ദിവസങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ തയ്യാറാക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തുതു.
- ഹെല്‍ത്ത് ക്ലബ്ബ്
കുട്ടികളുടെ ആരോഗ്യപരമായ ചെറിയ ചെറിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലേക്കു വേണ്ടി സ്കൂളില്‍ ഒരു നഴ്സിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.ആഴ്ചയില്‍ ഒരു പ്രാവശ്യം എല്ലാ കുട്ടികള്‍ക്കും അയണ്‍ ഗുളിക നല്കിവരുന്നു.
- പ്രവ്യത്തി പരിചയ ക്ലബ്ബ്
ഈ അധ്യായന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പ്രവ്യത്തി പരിചയത്തില്‍ താത്പര്യമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് ക്ലബ്ബ് രൂപീകരിച്ചു.തുടക്കം മുതല്ക്കുതന്നെ ഉപജില്ലാമേളയില്‍ പങ്കെടുക്കാനുള്ള പരിശീലനം അവര്‍ക്കു നല്കി.രണ്ട് വര്‍ഷം കൊണ്ട് തുടര്‍ച്ചയായി ഉപജില്ലാമേളയില്‍ ചാംപ്യന്‍ഷിപ്പ് നേടിവരുന്നു.ഈ വര്‍ഷം 25 കുട്ടികളെ ജില്ലാതലപ്രവ്യത്തി പരിചയമേളയിലും 5 കുട്ടികളെ സംസ്ഥാനതല മേളയിലും പങ്കെടുപ്പിക്കാന്‍ കഴിഞ്ഞു.5 കുട്ടികളും A ഗ്രേഡ് കരസ്ഥമാക്കുകയുണ്ടായി.
- കായിക ക്ലബ്ബ്
സ്കൂളില്‍ കുട്ടികള്‍ക്കായി ഒരു കായിക ക്ലബ്ബ് ഉണ്ട്.ശ്രീ രെഞ്ജിത്ത്,ശ്രീ ലോപ്പസ് എന്നീ അധ്യാപകരാണ് കായിക ക്ലബ്ബിന് നേത്യത്വം നല്‍കുന്നത്.സ്കൂള്‍ സമയത്തിനു ശേഷം കുട്ടികള്‍ക്ക് കായിക പരിശീലനം നല്കി അവരെ സംസ്ഥാനതല മത്സരങ്ങളില്‍ പങ്കാളികളാക്കാന്‍ അധ്യാപകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
മാനേജ് മെന്റ്
മുന്‍ സാരഥികള്‍
*ശ്രീമതി രാജേശ്വരി *ശ്രീ ഗ്ലാഡ്സ്റ്റണ് *ശ്രീ കൃഷ്ണന്കുട്ടിനായര് *ശ്രീമതി കുമാരി അംബിക *ശ്രീ സാംസണ് *ശ്രീ വിജയകുമാര്‍ *ശ്രീമതി എല്‍സി സരോജം *ശ്രീ വാട്സണ് *ശ്രീമതി വിജയലീല *ശ്രീ ജെസ്റ്റിന് ബ്രൈറ്റ് *ശ്രീമതി അനിതകുമാരി
പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍
*ശ്രീ സനല്‍കുമാര്‍ ശശിധരന് (സിനിമാസംവിധായകന് - സംസ്ഥാന അവാര്‍ഡ്ജേതാവ് ) *ശ്രീ ഹരികുമാര്‍ എന്‍ (ജില്ലാജഡ്ജി - പത്തനംതിട്ട ) *ശ്രീ സതീഷ് എസ് കെ (സയന്റിസ്റ്റ് - ഐ എസ് ആര് ഒ ) *ശ്രീ ബിജു (സയന്റിസ്റ്റ് ) *ശ്രീ ഗോപകുമാര്‍ (ആയുര്‍വ്വേദ ഫിസിഷ്യന്‍ ) *ശ്രീ ആനാവൂര്‍ നാഗപ്പന് (മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്) *ശ്രീ ഉദയലാല്‍ (ന്യൂറോ സര്ജന്) *ശ്രീ വിനയചന്ദ്രന് തമ്പി (ന്യൂറോ സര്ജന്)
മികവുകൾ
-
കുട്ടികള്‍ സ്കൂള്‍ ആഡിറ്റോറിയത്തില്‍...
-
കരാട്ടെ പരിശീലനം ഉത്ഘാടനം
-
പെൺകുട്ടികൾക്കുള്ള സ്വയംപ്രതിരോധ പരിശീലനം
-
സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്
-
ലോക എയിഡ്സ് ദിന പ്രതിജ്ഞ
-
കായികദിനം
-
ഫീൽഡ് ട്രിപ്പ്
-
എസ്.പി.സി
-
വായനാവാരം
-
സ്കൗട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ്
-
ജൂനിയർ റെഡ്ക്രോസ് യൂണിറ്റ്
-
സ്കൂള്‍ കലോത്സവം 2016-17
-
ഹരിതകേരളം പദ്ധതി ഉദ്ഘാടനം
-
സ്കൂള്‍ അസംബ്ളി
-
ഹരിതവിദ്യാലയം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി നിര്‍വ്വഹിക്കുന്നു.
-
ഹരിതവിദ്യാലയം പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈ നടുന്നു.
-
ഓണാഘോഷം ഉദ്ഘാടനം
-
കംപ്യൂട്ടര്‍ ലാബ്
-
സബ്ബ്ജില്ലാകലോത്സവത്തില്‍
-
കുട്ടികളോടൊപ്പം.......
-
വോട്ട് ചെയ്യാന്‍ ആകാംഷയോടെ......
-
മട്ടുപ്പാവിലെ ക്യഷി
-
കൗമാരാരോഗ്യ സെമിനാര്‍ ഉദ്ഘാടനം
-
കൗമാരാരോഗ്യ സെമിനാര്‍ ഉദ്ഘാടനപോസ്റ്റര്‍
-
ക്ലാസ്സ് മാഗസീന് പ്രകാശനം
-
ചിത്രകാരന് - ഹാരിസ്
-
ചിത്രകാരന്- ഹാരിസ്
-
ചിത്രകാരന്- ഹാരിസ്
-
ചിത്രം വരച്ചത്-സുമേഷ്
-
ചിത്രം വരച്ചത്-സുമേഷ്
-
ചിത്രം വരച്ചത്-സുമേഷ്
-
ചിത്രരചന മത്സരം
-
ലഹരി വിരുദ്ധദിന പോസ്റ്റ്റ്
-
ലോകപരിസ്ഥിതിദിന പോസ്റ്ററ്
വഴികാട്ടി
നെയ്യാറ്റിന്‍കരയില്‍ നിന്നും ആറു കിലോമീറ്റര്‍ അകലെയാണ് ഗവ.എച്ച്.എസ്.എസ് മാരായമുട്ടം {{#multimaps:8.4258969,77.1066643 | width=800px | zoom=16 }}