ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യൂ.പി.എസ്.നേമം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nemomups (സംവാദം | സംഭാവനകൾ)
No edit summary
Nemomups (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗ്: Manual revert
വരി 1: വരി 1:
<div id="mainpage"></div> __NOEDITSECTION__
__NOTOC__
<!--Please do not try to edit this page atonce. Before you make any changes see the project page [[സ്കൂൾവിക്കി:Main Page Design]] which discusses changes in Main Page Design. പ്രധാന താളിലെ അനാവശ്യ തിരുത്തലുകളും പരീക്ഷണങ്ങളും ഒഴിവാക്കുക. ഈ താളിന്റെ രൂപകല്പന, വിഭാഗങ്ങൾ എന്നിവയിൽ മാറ്റങ്ങൾ വരുത്തുന്നതിനു മുൻപ് [[സ്കൂൾവിക്കി:Main Page Design]] എന്ന താളിൽ ചർച്ച ചെയ്യേണ്ടതാണ്. പരിചയ സമ്പന്നരായ അംഗങ്ങൾക്ക് പുതിയ ലേഖനങ്ങളിൽ നിന്ന് (Template:MPShort) ചരിത്ര രേഖ(Template:History) എന്നീ ഭാഗങ്ങൾ പുതുക്കാവുന്നതാണ്. പ്രധാന താളിലെ മാറ്റങ്ങൾ സസൂക്ഷ്മം നടപ്പിലാക്കേണ്ടവയാണ് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക-->
<div style="float:right;">
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:44244 logo red .png|നടുവിൽ|ചട്ടരഹിതം|54x54ബിന്ദു]]
[[പ്രമാണം:44244 logo red .png|നടുവിൽ|ചട്ടരഹിതം|54x54ബിന്ദു]]

11:09, 2 ഫെബ്രുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1884 ലാണ് ശ്രീ വിശാഖം തിരുനാൾ മഹാരാജാവിന്റെ കാലത്ത് നേമം പ്രദേശത്ത് ഹയർ ഗ്രേഡ് എലിമെൻററി സ്കൂൾ എന്ന പേരിൽ  പ്രദേശത്തെ കുട്ടികളുടെ പഠനാവശ്യങ്ങൾക്ക് വേണ്ടി ഒരു വിദ്യാലയം സ്ഥാപിക്കപ്പെടുന്നത്. തുടക്കത്തിൽ മൂന്നാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം നൽകിയിരുന്നത് അടുത്തവർഷം നാലാം ക്ലാസിലേക്കും പിന്നീട് ഏഴാം ക്ലാസ് വരെയും പ്രവേശനം നൽകാൻ തുടങ്ങി. അതോടുകൂടി വെർണാക്കുലർ ഇംഗ്ലീഷ് മീഡിയം സ്കൂൾ, മലയാളം മിഡിൽ സ്കൂൾ എന്നീ പേരുകളിൽ വിദ്യാലയം അറിയപ്പെടാൻ തുടങ്ങി. 1901 ൽ ശ്രീ. തമലം കേശവപിള്ള പ്രധാന അധ്യാപകനായിരുന്നപ്പോൾ ശ്രീ. കോലിയക്കോട് ഗോപാലപിള്ള ഒന്നാം ക്ലാസ് വിദ്യാർത്ഥിയായി ചേർന്നു. 1926 മുതൽ ഇവിടെ പെൺകുട്ടികളും പഠനത്തിന് എത്തിച്ചേർന്നു.  പെൺകുട്ടികളും വിദ്യാലയത്തിൽ ചേർന്നതോടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം വിദ്യാലയങ്ങൾ സ്ഥാപിക്കപ്പെട്ടു. 1933ൽ പെൺപള്ളിക്കുടം ഇന്നത്തെ ഗണപതി കോവിലിന് സമീപത്തേക്ക് മാറ്റി സ്ഥാപിച്ചെങ്കിലും ആൺ പള്ളിക്കൂടം ഇവിടെ തന്നെ നിലനിർത്തി. 1942 -43 അധ്യയന വർഷത്തിൽ വെള്ളായണി തെന്നൂർ ഭാഗത്ത് നിന്നുള്ള പാറുക്കുട്ടി അമ്മയായിരുന്നു വെർണാക്കുലർ പ്രൈമറി സ്കൂളിലെ ആദ്യ അദ്ധ്യാപിക. സ്വാതന്ത്ര്യലബ്ധിക്കുശേഷമാണ് ഇന്നത്തെ രീതിയിൽ സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയത്. 1947 ൽ സ്വാതന്ത്ര്യം ലഭിച്ച ശേഷം ആൺ പള്ളിക്കൂടവും പെൺപള്ളിക്കുടവും ഒന്നായി ലയിച്ചു. 1949 ആഗസ്ത് മാസത്തിൽ ശ്രീമതി ഭാഗീരഥി ആദ്യ ബിരുദധാരിയായ പ്രഥമാധ്യാപികയായി മാറി. 1961 ൽ ശ്രീ. ജെ സാനന്ദം ഹെഡ്മാസ്റ്റർ ആയിരുന്ന കാലത്ത് ഇവിടെ ലോവർ അപ്പർ പ്രൈമറി ക്ലാസ്സുകൾ നിലവിൽ വരികയും ഒപ്പം ഇത് നേമം ഗവ .യു .പി .സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങുകയും ചെയ്തു. 1963 ൽ ശ്രീ. കുട്ടൻപണിക്കർ 1.65 ഏക്കർ ഭൂമി സ്കൂളിന് വിട്ടുനൽകി. 1970 ൽ സ്കൂൾ മതിൽക്കെട്ട് കമ്മിറ്റിയായി രൂപീകരിക്കപ്പെട്ട കമ്മിറ്റി പിന്നീട് കമ്മിറ്റിയായി രജിസ്റ്റർ ചെയ്യപ്പെട്ടു. എം.എൻ.ജനാർദ്ദനൻ നായർ സാറായിരുന്നു ഇക്കാര്യത്തിൽ മുൻകൈയ്യെടുത്തത്. അതോടുകൂടി കേരളത്തിലെ ആദ്യമായി പിടിഎ സ്ഥാപിക്കപ്പെടുന്ന വിദ്യാലയമായി നേമം ഗവൺമെൻറ് യുപി സ്കൂൾ ചരിത്രത്തിൽ ഇടം പിടിച്ചു .ഇന്ന് കാണുന്ന സ്കൂൾ പി ടി എ കമ്മിറ്റികളുടെ ആദിരൂപത്തിന് പിറവിയെടുത്തത് ഈ വിദ്യാലയത്തിലാണ്.1985 ഏപ്രിൽ മാസം പത്താം തീയതി സ്കൂളിന്റെ നൂറാം പിറന്നാൾ ആഘോഷിച്ചു. രാവിലെ ഒമ്പതരയ്ക്ക് ആണ് ക്ലാസുകൾ ആരംഭിച്ചിരുന്നത് ആദ്യ ബെൽ മുഴങ്ങുമ്പോൾ കുട്ടികൾ തന്നെ സ്കൂളും പരിസരവും വൃത്തിയാക്കുന്നതായിരുന്നു രീതി തുടർന്ന് എല്ലാ കുട്ടികളും സ്കൂൾമുറ്റത്ത് അണിനിരക്കും "വഞ്ചി ഭൂമിപതേ ചിതം സഞ്ചിത ലാഭം" എന്ന സ്തുതി കീർത്തനത്തിനു ശേഷം മാത്രമാണ് ക്ലാസുകൾ ആരംഭിച്ചിരുന്നത്. ഓലമേഞ്ഞ നാലുകെട്ടായിരുന്നു ആദ്യകാല സ്കൂൾ. 1970 മുതൽ കുട്ടികൾക്ക് പ്രോത്സാഹനമെന്നോണം എൻഡോവ്മെന്റ്‌കൾ നൽകിത്തുടങ്ങി. 1984 ൽ സ്കൂളിന്റെ നൂറാം പിറന്നാളിനാണ് ഇംഗ്ലീഷ് മീഡിയം ക്‌ളാസ് ആരംഭിച്ചത് 1989 ജൂലൈ പതിനെട്ടിനാണ് പി .റ്റി എ നേഴ്സറി ക്‌ളാസ്സുകൾ ആരംഭിച്ചത്.

നേമം ഗവൺമെൻറ് യുപി സ്കൂൾ വർത്തമാനകാലത്ത് നിരവധി സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ്. ദേശീയപാത 66 ന്റെ ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്ന സ്കൂൾ പള്ളിച്ചൽ, കല്ലിയൂർ ഗ്രാമപഞ്ചായത്തുകളിലാണ്. കാട്ടാക്കട ,കോവളം എന്നീ രണ്ട് നിയമസഭാ നിയോജക മണ്ഡലങ്ങളിൽ ആയിട്ടാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ  രണ്ട് പാർലമെൻറ് മണ്ഡലങ്ങളെയും വിദ്യാലയം ഉൾക്കൊള്ളുന്നു. തിരുവനന്തപുരവും ആറ്റിങ്ങലും. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ യും നേമം ബ്ലോക്ക് പഞ്ചായത്തിന്റെ യം ഏക ഡിവിഷനിലാണ് വിദ്യാലയം.

നേമം ഗവ .യു .പി .സ്കൂളിനു മാത്രം അവകാശപ്പെട്ടവ

  • കരമന -കളിയിക്കാവിള ദേശീയ പാതയിലെ ഇരുവശത്തും സ്ഥിതിചെയ്യുന്നു.
  • കല്ലിയൂർ -പള്ളിച്ചൽ പഞ്ചായത്തുകളുടെ പരിധിയിൽ.
  • തിരുവനന്തപുരം കോർപറേഷൻ അതിർത്തിയോട് ചേർന്നുകിടക്കുന്നു.
  • കാട്ടാക്കട കോവളം നിയമസഭാമണ്ഡലങ്ങൾ തിരുവനന്തപുരം ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലങ്ങൾ.
  • NH 66 മുറിച്ചുകടക്കുന്ന അടിപ്പാത.
  • പി .റ്റി എ എന്ന ആശയം ആദ്യമായി രൂപംകൊണ്ടത്.
  • കേരളത്തിലെ ആദ്യത്തെ പി .റ്റി എ പ്രസിഡന്റ് ശ്രീ എം എൻ ജനാർദ്ദനൻ നായർ.
"https://schoolwiki.in/index.php?title=ഗവ._യൂ.പി.എസ്.നേമം/ചരിത്രം&oldid=2949751" എന്ന താളിൽനിന്ന് ശേഖരിച്ചത്