ഗവ. യൂ.പി.എസ്.നേമം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അംഗീകാരങ്ങൾ

ഇന്നവേറ്റീവ് സ്കൂൾ പുരസ്കാരം

ബാലരാമപുരം വിദ്യാഭ്യാസ ഉപജില്ല 2022-23 ലെ ഇന്നവേറ്റീവ് സ്കൂൾ പുരസ്കാരം നേമം ഗവ.യു.പി.സ്കൂളിന്



എൽ എസ് എസ് & യു എസ് എസ്

എൽ എസ് എസ് വിജയികൾ


ശാസ്ത്രോത്സവം

2023 - 24 അധ്യായന വർഷത്തെ ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര - ഐടി - പ്രവ്യത്തിപരിചയമേളിൽ മികച്ച വിജയം കൈവരിക്കാൻ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞു.

ബാലരാമപുരം വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രോത്സവത്തിലെ ഫലങ്ങൾ അഭിമാനപൂർവം ഞങ്ങൾ പ്രസിദ്ധീകരിക്കുന്നു.

  • ഓവറോൾ 205 പോയിന്റ് നേടി
  • ഉപജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ മൂന്നാം സ്ഥാനത്ത്.
  • ഐടി മേളയിൽ ഒന്നാം സ്ഥാനം.
  • ശാസ്ത്രമേളയിൽ എൽ പി വിഭാഗത്തിൽ നാലാം സ്ഥാനം.
  • യു.പി.വിഭാഗത്തിൽ രണ്ടാം സ്ഥാനം.
  • ഗണിത മേളയിൽ എൽ പി വിഭാഗത്തിൽ സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാം സ്ഥാനം.
  • യു.പി.വിഭാഗത്തിൽ ഒന്നാം സ്ഥാനം.
  • സാമൂഹ്യശാസ്ത്ര മേളയിൽ എൽ പി വിഭാഗത്തിൽ മൂന്നാം സ്ഥാനം.
  • യു.പി വിഭാഗത്തിൽ സർക്കാർ വിദ്യാലയങ്ങളിൽ നാലാം സ്ഥാനം.
  • പ്രവൃത്തിപരിചയ മേളയിൽ എൽ പി വിഭാഗത്തിൽ നാലാം സ്ഥാനം
  • യു.പി വിഭാഗത്തിൽ സർക്കാർ വിദ്യാലയങ്ങളിൽ അഞ്ചാം സ്ഥാനം
ഉപജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ രണ്ടാം സ്ഥാനം ട്രോഫി ബഹൂ. എ.ഇ.ഒ യിൽ നിന്ന് ഏറ്റുവാങ്ങുന്നു
ഉപജില്ലാ ശാസ്ത്രമേളയിൽ മികവ് തെളിയിച്ച ശാസ്ത്ര പ്രതിഭകൾ


കലോത്സവം

2023-24 അധ്യയന വർഷത്തെ ജനറൽ കലോത്സവം, സംസ്ക‍ൃതോത്സവം, അറബി സാഹിത്യോത്സവം എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ നമ്മുടെ സ്കൂളിലെ കലാപ്രതിഭകൾക്ക് സാധിച്ചു.

അറബി സാഹിത്യോത്സവം
ഉപജില്ലാ അറബി സാഹിത്യോത്സവം സെക്കന്റ് ഓവറോൾ ട്രോഫി സ്കൂൾ ടീം ഏറ്റുവാങ്ങുന്നു
  • അറബി സാഹിത്യോത്സവം എൽ പി വിഭാഗം സെക്കന്റ് ഓവറോൾ
  • അറബി സാഹിത്യോത്സവം എൽ പി വിഭാഗം എല്ലാ ഇനങ്ങളിലും A ഗ്രേഡ്
  • അറബി സാഹിത്യോത്സവം എൽ പി വിഭാഗം രണ്ട് ഇനങ്ങളിൽ ഒന്നാം സ്ഥാനവും രണ്ട് ഇനങ്ങളിൽ രണ്ടാം സ്ഥാനവും
  • അറബി സാഹിത്യോത്സവം യു പി വിഭാഗം 10 ഇനങ്ങളിൽ A ഗ്രേഡ്
  • അറബി സാഹിത്യോത്സവം യു പി വിഭാഗം നാലമത് ഓവറോൾ.

സംസ്കൃതോത്സവം

  • സംസ്കൃതം നാടകം ഒന്നാം സ്ഥാനം
  • സംസ്കൃതോത്സവം 6 ഇനങ്ങളിൽ റവന്യൂ ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
  • സംസ്കൃതം നാടകം മികച്ച നടനായി ഹരികൃഷ്ണനെ തെരഞ്ഞെടുത്തു.
  • സംസ്കൃതം നാടകം മികച്ച നടിയായ അഭിരാമിയെ തെരഞ്ഞെടുത്തു.
  • സംസ്കൃതോത്സവം 6 ഇനങ്ങളിൽ ഒന്നാം സ്ഥാനാവും 7 ഇനങ്ങളിൽ രണ്ടാം സ്ഥാനവും.
  • 14 ഇനങ്ങൾക്ക് എ ഗ്രേഡ് കരസ്ഥമാക്കി.

ജില്ലാ തലത്തിൽ

  • സംസ്കൃതം നാടകം എ ഗ്രേഡ്.
  • മത്സരിച്ച 6 ഇനങ്ങൾക്കും എ ഗ്രേഡ്.

സംസ്കൃതം സ്കോളർഷിപ്പ്

  • സംസ്കൃതം സ്കോളർഷിപ്പ് നേടിയ പ്രതിഭകൾ

ടാലന്റ് ഹണ്ട്

  • ടാലന്റ് ഹണ്ട് ക്വിസ് മത്സരം എൽ.പി. വിഭാഗം ഒന്നാം സ്ഥാനം.

കാട്ടാൽ എഡ്യൂക്കേറിന്റെ ഭാഗമായി കാട്ടാക്കട മണ്ഡല തലത്തിൽ നടത്തിയ ടാലന്റ് ഹണ്ട് ക്വിസ് മത്സരത്തിൽ എൽ.പി. വിഭാഗത്തിൽനിന്നും അനാമിക എസ് ഇന്ദ്രൻ, അൽബിന എന്നിവർ ഒന്നാം സ്ഥാനം നേടി.

വാങ്മയം

ഗാന്ധിദർശൻ ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം

ഗാന്ധിദർശൻ ജില്ലാ കലോത്സവത്തിൽ കവിതാലാപനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ദേവനന്ദ മികവ് തെളിയിച്ചു.

ശുചിത്വ വിദ്യാലയപുരസ്കാരം

കല്ലിയൂർ ഗ്രാമപഞ്ചായത്തിന്റെ ശുചിത്വ പരിപാലനത്തിനുള്ള പുരസ്ക്കാരം ലഭിച്ചു.

പി ടി എ പുരസ്കാരം

  • പി .റ്റി എ എന്ന ആശയം ആദ്യമായി രൂപംകൊണ്ട വിദ്യാലയം
  • ആദ്യത്തെ പി .റ്റി എ പ്രസിഡന്റ് ശ്രീ എം എൻ ജനാർദ്ദനൻ നായർ
  • 2010 ൽ മികച്ച പി .റ്റി എയ്ക്കുള്ള അവാർഡ്
  • 2012 ൽ മികച്ച പി .റ്റി എയ്ക്കുള്ള അവാർഡ്
  • 2021-22 ൽ ബെസ്റ്റ് പി ടി എ പുരസ്കാരം

അധ്യാപക പുരസ്കാരങ്ങൾ

അക്കാദമിക പുരസ്കാരം

  • 2022-23 ൽ മികച്ച അക്കാദമിക പ്രവർത്തനത്തിനുള്ള ഇന്നവേറ്റീവ് പുരസ്കാരം.
  • 2009 ൽ മലയാള മനോരമയുടെ പലതുള്ളി പുരസ്കാരം
  • രാഷ്ട്ര ഭാഷാ പ്രോത്സാഹൻ പുരസ്കാരം
  • 2018 ൽവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ റ്റി @ സ്കൂളിന്റെ പൈലറ്റ് സ്കൂളായി തെരെഞ്ഞെടുത്തു.

സ്കൂൾ പ്രവേശനോത്സവങ്ങൾ

  • 2009 ജില്ലാ സ്കൂൾ പ്രവേശനോത്സവത്തിന് വേദിയായി തെരഞ്ഞെടുക്കപ്പെട്ടു.
  • 2011 ൽ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവത്തിന് വേദിയായി തെരഞ്ഞെടുക്കപ്പെട്ടു.
  • 2023 ഉപജില്ലാ സ്കൂൾ പ്രവേശനോത്സവത്തിന് വേദിയായി തെരഞ്ഞെടുക്കപ്പെട്ടു.

അഭിമാനത്തോടെ

  • 2009 ൽ ഹരിതകേരളം സംസ്ഥാനതല ഉത്‌ഘാടനം വേദിയായി തെരഞ്ഞെടുക്കപ്പെട്ടു.
  • 2009 ൽ സർവ്വ ശിക്ഷാ അഭിയാൻ നക്ഷത്ര നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചു.
  • 2010 ൽ സ്കൂളിന്റെ നൂറ്റിഇരുപത്തിഅഞ്ചാം പിറന്നാൾ ആഘോഷിച്ചു. തുടർന്ന് വായിക്കുക