ഗവ. യൂ.പി.എസ്.നേമം/ചരിത്രം/സ്കൂൾ മതിൽക്കെട്ട് കമ്മിറ്റിയായി രൂപീകരിക്കപ്പെട്ട കമ്മിറ്റി

മതിൽ കെട്ടു കമ്മിറ്റിയും ആവശ്യകതയും

പണ്ടുകാലത്ത് തമിഴ്നാട്ടിൽ നിന്നും ധാരാളം കന്നുകാലികളെ കേരളത്തിലേക്ക് കൊണ്ടുവന്നിരുന്നു വളർത്താനും കശാപ്പ് ചെയ്യാനുമാണ് പ്രധാനമായും കന്നുകാലികളെ നടത്തി കൊണ്ടുവന്നിരുന്നത്. തലസ്ഥാന നഗരത്തിലേക്കുള്ള കവാടമാണ് പ്രാവച്ചമ്പലം കഴിഞ്ഞുള്ള നേമം സ്കൂളിനടുത്തുള്ള സ്ഥലം. കന്നുകാലിയെ മേയ്ച്ചു വരുന്നവർ തലസ്ഥാനത്തേക്ക് കടക്കുന്നതിന് മുമ്പ് പുലർച്ചെ വിശ്രമിക്കുന്നതിനു വേണ്ടി ഉപയോഗിച്ചിരുന്നത് നിലവിലെ സ്കൂളിൻറെ മുൻവശമായിരുന്നു. സ്കൂളിന് സമീപത്തെ കുളത്തിൽ നിന്ന് കന്നുകാലികൾക്ക് വെള്ളം നൽകിയിരുന്നു. ഈ ഘട്ടത്തിൽ കന്നുകാലികൾ മതിലില്ലാത്ത സ്കൂൾ വളപ്പിലേക്ക് കടക്കും.അവിടെയെല്ലാം മലമൂത്രവിസർജനം നടത്തി വൃത്തിഹീനമാക്കുകയും ചെയ്യുക പതിവായിരുന്നു.ചുറ്റുമതിൽ ഇല്ലാതിരുന്നതിനാൽ ആ പ്രദേശത്തെ മനുഷ്യരുടെ പ്രാഥമിക ആവശ്യങ്ങളും നിറവേറ്റുന്നതിന് വേണ്ടി എല്ലാവരും ഇതുവഴിയാണ് പോകുന്നത്.ചുരുക്കത്തിൽ വിസർജ്യവസ്തുക്കൾ കൊണ്ട് മലിനമാകുന്ന സ്കൂൾ പരിസരം അന്നത്തെ രക്ഷിതാക്കളെ അലോസരപ്പെടുത്തി. അവർ മതിലുകെട്ടി സ്കൂൾ സംരക്ഷിക്കാൻ തീരുമാനിച്ചു. അധ്യാപകനും പൊതുകാര്യ പ്രസക്തനും രക്ഷിതാവുമായിരുന്നു ശ്രീ ജനാർദ്ദനൻ നായർ മതിൽ കെട്ടണമെന്ന് ആവശ്യപ്പെട്ട് ഒരു അപേക്ഷയുമായി മന്ത്രിയെ കാണാൻ സെക്രട്ടേറിയറ്റിൽ പോയി. വിവരങ്ങളെല്ലാം എഴുതി കത്ത് കൈമാറി. ആരാണ് കത്തെഴുതിയത് എന്ന് എഴുതണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ആധികാരികതയ്ക്ക് വേണ്ടി അദ്ദേഹത്തിൻറെ മനസ്സിൽ അപ്പോൾ തോന്നിയ വാക്കായ അധ്യാപക രക്ഷകർതൃ സമിതി എന്നെഴുതി കത്ത് കൈമാറി. പിന്നീട് അങ്ങനെയൊരു കമ്മിറ്റി രജിസ്റ്റർ ചെയ്യണമെന്നും തീരുമാനിക്കപ്പെട്ടു .ഇതാണ് പിൽക്കാലത്ത് കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും

അധ്യാപക രക്ഷകർതൃ സമിതി രൂപീകരിക്കാൻ ഇടയായതെന്നാണ് ചരിത്രം.