"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40031 (സംവാദം | സംഭാവനകൾ)
No edit summary
40031 (സംവാദം | സംഭാവനകൾ)
No edit summary
വരി 108: വരി 108:
=== സ്കൂൾ കലോത്സവം ===
=== സ്കൂൾ കലോത്സവം ===
കടയ്ക്കൽ ഗവ : വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ 2025-26 അധ്യയന വർഷത്തെ സ്കൂൾ കലോത്സവം പൂർവ്വ വിദ്യാർത്ഥിയും കലാകാരനുമായ അൽ ആമീൻ നിർവഹിച്ചു. മൂന്ന് വേദികളിലായി കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.
കടയ്ക്കൽ ഗവ : വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ 2025-26 അധ്യയന വർഷത്തെ സ്കൂൾ കലോത്സവം പൂർവ്വ വിദ്യാർത്ഥിയും കലാകാരനുമായ അൽ ആമീൻ നിർവഹിച്ചു. മൂന്ന് വേദികളിലായി കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.
==== ഉപജില്ലകയിക മേള ====
 ചടയമംഗലം ഉപജില്ലാ കായിക മേള ഒക്ടോബർ 6,7,8 തീയിതികളിലായി കടയ്ക്കൽ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ നടന്നു. മേളയുടെ ഉദ്ഘാടനം കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. മനോജ്‌ കുമാർ നിർവ്വഹിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. ജ്യോതി, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം സുധിൻ കടയ്ക്കൽ, പ്രിൻസിപ്പാൾ നജിം, പ്രഥമധ്യാപകൻ വിജയകുമാർ, സബ്ജില്ലാ കൺവീനർ നൗഷാദ് എന്നിവർ സംസാരിച്ചു. ചടയമംഗലം സബ്ജില്ലയിലെ 56 സ്കൂളുകളിൽ നിന്ന് രണ്ടായിരത്തോളം കുട്ടികൾ പങ്കെടുത്തു.മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും അധ്യാപകർക്കും ഉച്ചഭക്ഷണം PTA യുടെ നേതൃത്വത്തിൽ നൽകി.
==== ഉപജില്ലാ ചാമ്പ്യന്മാരായി ====
    ചടയമംഗലം ഉപജില്ലാ കായികമേളയിൽ 190 പോയിന്റ് നേടി കടയ്ക്കൽ ഗവ: VHSS വീണ്ടും ഓവറാൾ ചാമ്പ്യൻഷിപ് നേടി.വിജയിച്ച എല്ലാകുട്ടികളെയും സ്കൂൾ PTA അഭിനന്ദിച്ചു. പ്രഥമദ്ധ്യാപകന്റെയും PTA യുടെയും നേതൃത്വത്തിൽ കടയ്ക്കൽ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി
==== ഗാന്ധിജയന്തി ====
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ NCC, SPC, NSS കുട്ടികളുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന, സ്കൂളും പരിസരവും വൃത്തിയാക്കൽ, സ്കൂൾബസ് ശുചീകരണം, ഗാർഡനിംഗ് എന്നിവ നടന്നു. NCC കേഡറ്റുകൾ കടയ്ക്കൽ ചിൽഡ്രൻസ് പാർക്ക്‌ ശുചീകരണം നടത്തുകയും പാർക്കിന്റെ ചുമതലക്കാരൻ തുളസി അവർകളെ ആദരിക്കുകയും ചെയ്തു. HM വിജയകുമാർ, ഡെപ്യൂട്ടി HM സീമന്തിനീ, ചന്ദ്രബാബു, ഷിയാദ് ഖാൻ, ഉണ്ണികൃഷ്ണൻ, സുജ, ശോഭ എന്നിവർ നേതൃത്വം നൽകി.
==== സ്കൂൾ കാന്റീൻ ആരംഭിച്ചു ====
കുടുംബശ്രീ CDS ന്റെയും കൊല്ലം ജില്ലാപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ മാ കെയർ സെന്റർ എന്ന പേരിൽ സ്കൂൾ കാന്റീൻ ആരംഭിച്ചു. സ്കൂൾ കാന്റീനിന്റെ ഉദ്ഘാടനം കൊല്ലം ജില്ലാലഞ്ചായത്ത് അംഗം ശ്രീമതി നജീബത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സുധിൻ കടക്കൽ, R S ബിജു എന്നിവർ പങ്കെടുത്തു.രണ്ടായിരത്തി അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളിന്റെ ചിരകാല അഭിലാഷമായിരുന്നു സ്കൂൾ കാന്റീൻ.
==== സംസ്ഥാനതല സെമിനാറിൽ പങ്കെടുത്തു ====
വിദ്യാരംഗം കലസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന സംസ്ഥാന തല സാഹിത്യസെമിനാറിൽ കൊല്ലം ജില്ലയെ പ്രതിനിധീകരിച്ചു കടയ്ക്കൽ ഗവ:ഹയർസെക്കന്ററി സ്കൂളിലെ TS മാനവ് പ്രാബന്ധം അവതരിപ്പിച്ചു. മഞ്ഞ്- എം ടി യുടെ നോവലിലെ ഭാവകാവ്യം എന്ന വിഷമത്തിലാണ് സെമിനാർ അവതരിപ്പിച്ചത്.
==== ജില്ലാ കായിക മേള വിജയികളെ ആദരിച്ചു ====
കൊല്ലം റവന്യൂ ജില്ലാ കായികമേളയിൽ സബ് ജൂനിയർ വിഭാഗം 200മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അശ്വജിത് S R, പോൾ വാട്ടിൽ ഒന്നാം സ്ഥാനം നേടിയ അഭിനവ് കൃഷ്ണ എന്നിവരെ സ്കൂൾ PTA ആദരിച്ചു.
==== ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി ====
     സ്വന്തം വീടുകളിൽ പോലും പെൺകുട്ടികൾ സുരക്ഷിതമല്ലാത്ത ഇക്കാലത്ത് കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളും ചൂഷണവും തടയുന്നതിനായി "Sex education &Healthy boundaries in relationship "എന്ന വിഷയത്തിൽ ബോധവൽക്കരണക്ലാസ് നടത്തി. സൈക്കോളജിസ്റ്റ് ശ്രീമതി കാർത്തിക ക്ലാസുകൾ കൈകാര്യം ചെയ്‌തു.മൂന്ന് ബാച്ചുകളായി തിരിച്ച് സ്കൂളിലെ മുഴുവൻ പെൺകുട്ടികൾക്കും ക്ലാസ്സ്‌ നൽകി.
==== SPC ക്വിസ് നടത്തി ====
SPC പദ്ധതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ലാതല ക്വിസ് മത്സരത്തിൽ ജില്ലയിലെ മുഴുവൻ സ്കൂളുകളെയും പിന്നിലാക്കി കൊണ്ട് കടയ്ക്കൽ ഗവ: ഹയർസെക്കന്ററി സ്കൂളിലെ ചന്ദനു SR, ഗോവർദ്ധൻ P R, നവമി J A എന്നിവരുടെ ടീം ഒന്നാം സ്ഥാനം കരസ്ഥാമാക്കിസംസ്ഥാന തലമത്സരത്തിന് യോഗ്യത നേടി. വിജയികളെ സ്കൂൾ PTA അനുമോദിച്ചു.
==== എല്ലാ ക്ലാസ്സുകളിലും ദേശാഭിമാനി ====
കുട്ടികളുടെ പത്രവായന പ്രോത്സാഹിപ്പിക്കുന്നതിനും പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിനുമായി അധ്യാപകർ എല്ലാ ക്ലാസ്സുകളിലും ദേശാഭിമാനി പത്രം സ്പോൺസർ ചെയ്‌തു. ഇതിന്റെ ഉദ്ഘാടനം കിംസാറ്റ് ചെയർമാൻ S വിക്രമൻ നിർവഹിച്ചു. എല്ലാദിവസവും രാവിലെ 5 മിനിറ്റ് ഒരു കുട്ടിയെ കൊണ്ട് പത്രത്തിലെ പ്രധാന വാർത്തകൾ, കിളിവാതിൽ,അക്ഷരമുറ്റം തുടങ്ങിയ പങ്ക്തികൾ വായിപ്പിക്കുന്നു.
=== സാമൂഹ്യ ശാസ്ത്ര, ഐ റ്റി ഓവറാൾ ===
ചടയമംഗലം സബ്ജില്ലാശാസ്ത്ര മേളയിൽ സാമൂഹ്യശാസ്ത്രം, IT മേളകളിൽ കടയ്ക്കൽ GVHSS ന് ഓവറാൾ ചാമ്പ്യൻഷിപ്പ് ലഭിച്ചു. ഗണിതശാസ്ത്ര, പ്രവൃത്തി പരിചയ മേളകളിൽ രണ്ടാം സ്ഥാനവും ലഭിച്ചു പങ്കെടുത്ത കുട്ടികളെയും അതിന് അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും സ്കൂൾ PTA അനുമോദിച്ചു