"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 42: | വരി 42: | ||
==മലപ്പുറം ജില്ലാ ശാസ്ത്രോത്സവത്തിൽ കൊളത്തൂർ എൻ.എച്ച്.എസ്.എസ്. തിളങ്ങി== | ==മലപ്പുറം ജില്ലാ ശാസ്ത്രോത്സവത്തിൽ കൊളത്തൂർ എൻ.എച്ച്.എസ്.എസ്. തിളങ്ങി== | ||
[[പ്രമാണം:18073 aflah2025-11-12 at 19.19.49 d50af07a.jpg|ലഘുചിത്രം|AFLAH]] | [[പ്രമാണം:18073 aflah2025-11-12 at 19.19.49 d50af07a.jpg|ലഘുചിത്രം|AFLAH]] | ||
[[പ്രമാണം:18073 SREYAHAREESH.jpg|ലഘുചിത്രം|'''SREYA HAREESH WEBPAGE DESIGNING''']] | |||
മലപ്പുറം ജില്ലയിലെ ശാസ്ത്രോത്സവ വേദിയിൽ, കൊളത്തൂർ എൻ.എച്ച്.എസ്.എസ്. അതുല്യമായ മികവിലൂടെ തങ്ങളുടെ ഐ.ടി. മികവിന്റെ മുദ്ര പതിപ്പിച്ചു. സാങ്കേതിക വിദ്യയുടെ വിസ്മയങ്ങൾ നിറഞ്ഞ ഈ വേദിയിൽ, വിദ്യാർത്ഥികളുടെ കഠിനാധ്വാനവും സൃഷ്ടിപരമായ ചിന്തയും പ്രകടമായി. | മലപ്പുറം ജില്ലയിലെ ശാസ്ത്രോത്സവ വേദിയിൽ, കൊളത്തൂർ എൻ.എച്ച്.എസ്.എസ്. അതുല്യമായ മികവിലൂടെ തങ്ങളുടെ ഐ.ടി. മികവിന്റെ മുദ്ര പതിപ്പിച്ചു. സാങ്കേതിക വിദ്യയുടെ വിസ്മയങ്ങൾ നിറഞ്ഞ ഈ വേദിയിൽ, വിദ്യാർത്ഥികളുടെ കഠിനാധ്വാനവും സൃഷ്ടിപരമായ ചിന്തയും പ്രകടമായി. | ||
20:45, 12 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2024 - 27 | 2025 - 28 | 2026-29 |
| 18073-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 18073 |
| യൂണിറ്റ് നമ്പർ | LK/2019/18073 |
| അംഗങ്ങളുടെ എണ്ണം | 24 |
| റവന്യൂ ജില്ല | Malappuram |
| വിദ്യാഭ്യാസ ജില്ല | Malappuram |
| ഉപജില്ല | Mankada |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | POOKKOYA THANGAL.K.P |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ANUPAMA UNNIKRISHNAN |
| അവസാനം തിരുത്തിയത് | |
| 12-11-2025 | 18073 |
ലിറ്റിൽ കൈറ്റ്‌സ്
ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ ടി കൂട്ടായ്‌മ

ഹൈടെക് സംവിധാനത്തിൽ പഠന പ്രവർത്തനങ്ങൾ സാങ്കേതിക വിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപകർക്കൊപ്പം പ്രവർത്തനങ്ങളുടെ നിർമിതിയിലും നടത്തിപ്പിലും പങ്കാളികളാകുന്നതിനായി ഉപകരണങ്ങളുടെ സജ്ജീകരണത്തിലും വിഭവങ്ങളുടെ നിർമാണത്തിലും സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു സംഘം കുട്ടികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ "കൈറ്റി"ന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച "ലിറ്റിൽ കൈറ്റ്സ്" എന്ന പദ്ധതി സ്‌കൂളിൽ മികച്ച രീതിയിൽ പ്രവർത്തനമാരംഭിച്ചു.
-32വിദ്യാർത്ഥികളുമായി ലിറ്റിൽ കൈറ്റ്‌സ് ആരംഭിച്ചു.
-ബുധനാഴ്ചകളിലായി കൈറ്റ് മാസ്‌റ്റർ ,കൈറ്റ് മിസ്ട്രസ് ചേർന്ന് ക്ലാസുകൾ നയിക്കുന്നു.
ലിറ്റിൽ കൈറ്റ്സ്
വിവരസാങ്കേതികവിദ്യയിൽ (Information and Communication Technology - ICT) കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും അവയെ വികസിപ്പിക്കാനുമായി സ്കൂളിൽ ഐ.ടി ക്ലബ്ബുകൾ വർഷങ്ങൾക്ക് മുമ്പേ സജീവമായി പ്രവർത്തിച്ചുവരുന്നുണ്ട്. സബ് ജില്ല ഐ.ടി മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയതുൾപ്പെടെ മികച്ച റിക്കോർഡ് ആണ് സ്കൂൾ ഐ.ടി ക്ലബിനുള്ളത്. 2017-18 അധ്യായന വർഷത്തിൽ ഇത് ഹായ് സ് കുട്ടിക്കൂട്ടം എന്ന പേരിൽ സംസ്ഥാനാടിസ്ഥാനത്തിൽ രൂപം നൽകിയപ്പോഴും സ്കൂളിൽ ക്ലബ്ബ് സജീവമായി പ്രവർത്തിച്ചു. അതിന് കീഴിൽ 20 ലധികം കുട്ടികൾക്ക് ആനിമേഷൻ, പ്രോഗ്രാമിംഗ്, ഹാർഡ് വെയർ, മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ്പ് നിർമാണം, ഇൻ്റർനെറ്റ്-സൈബർസുരക്ഷ എന്നീ മേഖലയിൽ വിദഗ്ദപരിശീലനം നൽകി. ആ വർഷം നടന്ന സബ് ജില്ലാ ഐ.ടി മേളയിൽ സ്കൂളിൽ ഓവറോൾ ന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. 2018-19 അധ്യായന വർഷത്തിലെ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ അധ്യായനവർഷം ഐ.ടി ക്ലബ് ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ പുതിയ രൂപം പ്രാപിച്ചപ്പോഴും ഇരുമ്പുഴി സ്കൂൾ ആദ്യഘട്ടത്തിൽ തന്നെ യുണിറ്റ് നേടിയെടുത്തു. വിവിധമേഖലകളിലുള്ള അതിന്റെ പരിശീലന പരിപാടികൾ ഭംഗിയായി തുടർന്ന് വരുന്നു.
ഡിജ്റ്റൽ പൂക്കളം
സ്കൂളിൽ ഓണാഘോശത്തിന്റെ ഭാഗമായി നടന്ന ഡിജ്റ്റൽ പൂക്കളം |ചിത്രം=18073_aswathi.png

- ഡിജിറ്റൽ മാഗസിൻ 2024 - -CYBER LOCUS
ഇനി little kites ന് യൂണിഫോം
2021-24 ബാച്ച് മുതൽ little kites ലെ എല്ലാ കുട്ടികൾക്കും യൂണിഫോം നൽകാൻ തീരുമാനിച്ചു. HM ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ യൂണിഫോം launching ceremony ഉദ്ഘാടകനായി. തുടർന്ന് 3 യൂണിക്കുകളിലായി പ്രവർത്തിക്കുന്ന 115 കുട്ടികൾക്ക് യൂണിഫോം വിതരണം ചെയ്തു.
മലപ്പുറം ജില്ലാ ശാസ്ത്രോത്സവത്തിൽ കൊളത്തൂർ എൻ.എച്ച്.എസ്.എസ്. തിളങ്ങി


മലപ്പുറം ജില്ലയിലെ ശാസ്ത്രോത്സവ വേദിയിൽ, കൊളത്തൂർ എൻ.എച്ച്.എസ്.എസ്. അതുല്യമായ മികവിലൂടെ തങ്ങളുടെ ഐ.ടി. മികവിന്റെ മുദ്ര പതിപ്പിച്ചു. സാങ്കേതിക വിദ്യയുടെ വിസ്മയങ്ങൾ നിറഞ്ഞ ഈ വേദിയിൽ, വിദ്യാർത്ഥികളുടെ കഠിനാധ്വാനവും സൃഷ്ടിപരമായ ചിന്തയും പ്രകടമായി.
വെബ് പേജ് ഡിസൈനിംഗിൽ ശ്രേയ ഹരീഷിന്റെ മനോഹരമായ അവതരണം രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി, സ്ക്രാച്ച് പ്രോഗ്രാമിംഗിൽ ശ്രീനന്ദൻ എസ്. അതേ സ്ഥാനവും ഗ്രേഡും നേടി. ഇരുവരും ചേർന്ന് ഇപ്പോൾ പാലക്കാട് വേദിയായ സംസ്ഥാന ശാസ്ത്രോത്സവത്തിൽ പങ്കെടുക്കാനുള്ള അഭിമാനാവസരം നേടി.
അവതരണത്തിലും രചനയിലും അതുല്യമായ പ്രകടനം കാഴ്ചവെച്ച മുഹമ്മദ് അഫ്ലഹ് എ ഗ്രേഡ് നേടി, അതേസമയം ഡിജിറ്റൽ പെയിന്റിംഗിൽ തന്റെ കലാപരമായ കഴിവ് തെളിയിച്ച പാർത്ഥിവ് കൃഷ്ണൻ ബി ഗ്രേഡും കരസ്ഥമാക്കി.
വിദ്യാർത്ഥികളുടെ ഈ നേട്ടങ്ങൾ ഒത്തു ചേർന്നപ്പോൾ, മലപ്പുറം ജില്ലയിലെ ഐ.ടി. മേളയിലെ “ബെസ്റ്റ് സ്കൂൾ” എന്ന ബഹുമതി കൊളത്തൂർ എൻ.എച്ച്.എസ്.എസ്.-ന്റെ കിരീടത്തിൽ മറ്റൊരു മാണിക്യമണിയായി.
വിജയത്തിന്റെ ഈ പാതയിൽ, അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സമർപ്പണവും കൂട്ടായ പരിശ്രമവുമാണ് ഈ മികവിന് പിന്നിലെ യഥാർത്ഥ ശക്തി. കൊളത്തൂർ എൻ.എച്ച്.എസ്.എസ്. ഇനി സംസ്ഥാന വേദിയിലും തങ്ങളുടെ പ്രതിഭയുടെ പ്രകാശം പരത്താനൊരുങ്ങുകയാണ്.
IT MELA
2025 - 26 അധ്യയന വർഷത്തെ സ്കൂൾ തല IT മേള ആഗസ്ത് 7,8 തീയ്യതികളിൽ നടന്നു.Digital painting, Scratch programming, Malayalam typing, Multimedia presentation, Webpage designing തുടങ്ങിയ മേഖലകളിൽ മത്സരങ്ങൾ നടന്നു.scratch programming ൽ 10 B ക്ലാസിലെ ശ്രീനന്ദൻ ഒന്നാം സ്ഥാനം നേടിയപ്പോൾ 9B ക്ലാസിലെ അഭിമന്യു രണ്ടാം സ്ഥാനത്തിന് അർഹനായി. മലയാളം ടൈപ്പിംഗ് മുഹമ്മദ് മുഷ്താഖ്(10D) ഒന്നാം സ്ഥാനവും ഫാത്തിമ ജിഹാൻ(8A) രണ്ടാം സ്ഥാനവും നേടി.web page design ൽ 9B ക്ലാസിലേ ശ്രേയ ഹരീഷും Multimedi presentation ൽ 9c ക്ലാസിലെ മുഹമ്മദ അഫ്‌ലഹും ഒന്നാം സ്ഥാനത്തിന് അർഹരായി
മങ്കട ഉപജില്ലയിൽ ഐ.ടി. ഓവർഓൾ ഫസ്റ്റ്
മങ്കട ഉപജില്ലാ ശാസ്ത്രോത്സവ വേദിയിൽ കൊളത്തൂർ എൻ.എച്ച്.എസ്.എസ്. തങ്ങളുടെ സാങ്കേതിക മികവിലൂടെ ചരിത്രമുറപ്പിച്ചു. സാങ്കേതികവിദ്യയുടെ ആഴങ്ങളിലേക്കുള്ള വിദ്യാർത്ഥികളുടെ സഞ്ചാരവും അധ്യാപകരുടെ അശ്രാന്തമായ പിന്തുണയും ചേർന്നപ്പോൾ, ഐ.ടി. വിഭാഗത്തിൽ ഓവർഓൾ ഫസ്റ്റ് എന്ന അഭിമാനനേട്ടം സ്കൂളിനായി പതിഞ്ഞു.
വെബ് ഡിസൈനിംഗിൽ നിന്നും സ്ക്രാച്ച് പ്രോഗ്രാമിംഗിലേക്കും, ഡിജിറ്റൽ പെയിന്റിംഗിൽ നിന്നും അവതരണത്തിലേക്കും അനിമേഷനിലേക്കും, മലയാളം ടൈപ്പിംഗ് ലേക്കും — എല്ലാ മേഖലകളിലും കൊളത്തൂർ എൻ.എച്ച്.എസ്.എസ് മികവ് തെളിഞ്ഞു. വിദ്യാർത്ഥികളുടെ പുതുമയുള്ള ആശയങ്ങളും കഠിനാധ്വാനവുമാണ് ഈ വിജയം നേടിക്കൊടുത്തത്.
മാങ്കടയുടെ മണ്ണിൽ നിന്നുയർന്ന ഈ നേട്ടം, സംസ്ഥാന വേദിയിലേക്കുള്ള പുതിയ പ്രതീക്ഷകൾക്കും പ്രചോദനങ്ങൾക്കും വഴിതുറക്കുന്നു. കൊളത്തൂർ എൻ.എച്ച്.എസ്.എസ്.യുടെ ഈ വിജയം, സാങ്കേതിക പഠനത്തിൽ പുതുചലനങ്ങൾ സൃഷ്ടിക്കുന്നതിൽ മറ്റൊരു ചുവടുവെപ്പായിത്തീർന്നു.
-
ADIDEV S NAIR]]
-
MOHAMMED MUSHTHAQ]]
'ജില്ലാതല ക്യാമ്പ്'
മങ്കട ഉപജില്ലാതലത്തിൽ നടത്തിയ ക്യാമ്പിൽ നിന്നും ആനിമേഷൻ വിഭാഗത്തിൽ 9 D ക്ലാസിലെ ആദിദേവ് S നായരും 9 B ക്ലാസിലെ ശ്രീനന്ദൻ S എന്നിവർ ജില്ലാതല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 23/11/2024 ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ഡിസംബർ 27 28 തീയതികളിൽ ഗവ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ തിരൂരിൽ വച്ച് നടന്ന സഹവാസ ക്യാമ്പിൽ പങ്കെടുത്തു