നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/ലിറ്റിൽകൈറ്റ്സ്/2025-28
| 18073-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 18073 |
| യൂണിറ്റ് നമ്പർ | LK/2018/99999 |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ബേക്കൽ |
| ലീഡർ | ശോഭിത്ത് എം |
| ഡെപ്യൂട്ടി ലീഡർ | നന്ദന തോമസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അഭിലാഷ് കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സജിത. പി |
| അവസാനം തിരുത്തിയത് | |
| 26-11-2025 | 18073 |
പ്രവർത്തനങ്ങൾ
അഭിരുചി പരീക്ഷ
.
കരുണയുടെ കൈകൾ കൈകോർത്തപ്പോൾ
➖➖➖➖➖➖➖➖➖
-നാഷണൽ ഹയർസെക്കൻഡറി *സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ്* ,2025-26 ആതുരം ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി എട്ടാം ക്ലാസിൽ പഠിക്കുന്ന തങ്ങളുടെ കൂട്ടുകാരനു അപകടം മൂലം സങ്കീർണമായ ചികിത്സ ആവശ്യമായി വന്നപ്പോൾ , സ്കൂളിലെ കൂട്ടുകാരിൽ നിന്നും മാത്രം ശേഖരിച്ചത് അരലക്ഷം രൂപയാണ്. കുട്ടികളുടെ നേതൃത്വത്തിൽ എല്ലാ ക്ലാസ്സുകളിൽ നിന്നും വെറും മൂന്നു ദിവസങ്ങൾ കൊണ്ടാണ് ഈ തുക സമാഹരിച്ചത്. മുൻപും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നാഷണൽ ഹയർസെക്കൻഡറി സ്കൂൾ മുൻകൈയെടുത്ത് നടത്തിയിട്ടുണ്ട്. തങ്ങളുടെ സഹപാഠിക്ക് വേണ്ടി നന്മയുടെ കരങ്ങൾ ചേർത്തുപിടിച്ചതിലൂടെ ഈ വിദ്യാർത്ഥികൾ നാളെയുടെ നല്ല പ്രതീക്ഷകൾ നൽകുന്നു....._
*NHSS SCOUTS AND GUIDES*
(HS & UP)
IT MELA
24.09.25 ന് നടന്ന മങ്കട ഉപജില്ല IT മേളയിൽ HS വിഭാഗം ക്വിസ് മത്സരത്തിൽ 9 B ക്ലാസിലെ ശ്രേയ ഹരീഷ് രണ്ടാം സ്ഥാനം കരസ്ഥമാക്കി ജില്ലാ തലത്തി ലേക്ക് തെWhatsApp Image 2025-09-27 at 08.13.15 47105ff7.jpgരഞ്ഞെ ടുക്ക പ്പെട്ടു
രക്ഷിതാക്കൾക്ക് സൈബർ സുരക്ഷാ ബോധവൽക്കരണം നൽകി ലിറ്റിൽ കൈറ്റ്സ്
കൊളത്തൂർ : നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ക്ലാസ് പി.ടി.എക്ക് പങ്കെടുത്ത രക്ഷിതാക്കൾക്ക് സൈബർ ലോകത്തെ സുരക്ഷിത ജീവിതം എന്ന വിഷയത്തെ ആസ്പദമാക്കി സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ ക്ലാസെടുത്തു. സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർ ചതിയിൽപ്പെടാതിരിക്കാനുള്ള മുൻകരുതലുകളും കുട്ടികൾക്ക് മൊബൈൽ കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമെല്ലാം 'കുട്ടി ടീച്ചർമാർ' അവരുടെ രക്ഷിതാക്കൾക്ക് പകർന്നു നൽകി. സ്കൂളിലെ ഹൈടെക് ക്ലാസ് മുറികളിൽ പ്രൊജക്ടർ ഉപയോഗിച്ച് കുട്ടികൾ എടുത്ത ക്ലാസ് ഏറെ ഉപകാരപ്രദമായിരുന്നെന്ന് രക്ഷിതാക്കൾ പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡൻ്റ് ശ്രീ കെ.ടി.എ മജീദ് നിർവഹിച്ചു. ഹെഡ്മാസ്റ്റർ സി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.ടി.എ അംഗം മുരളി മാസ്റ്റർ, നന്ദൻ മാസ്റ്റർ, മീര ടീച്ചർ, പൂക്കോയ തങ്ങൾ മാസ്റ്റർ അനുപമ ടീച്ചർ എന്നിവർ പങ്കെടുത്തു.
ROBORTIC FEST
റോബോർട്ടിക് സ്വപ്‌നങ്ങൾ യഥാർത്ഥ്യമായ ദിനം
നൂതന സാങ്കേതികവിദ്യയുടെ വെളിച്ചം കൈമുതലാക്കി, ഭാവിയെ അതിന്റെ തിളക്കത്തോടെ വരവേറ്റുകൊണ്ട് എൻഎച്ച്‌എസ് കുളത്തൂർ സ്കൂളിലെ വിദ്യാർഥികൾ.ഒരു അത്ഭുതലോകം — റോബോട്ടിക് വിസ്മയങ്ങളുടെ ഒരു മായാജാലപ്രപഞ്ചം. പത്താം ക്ലാസിലെ ഐ.ടി. പാഠപുസ്തകത്തിൽ റോബോട്ടിക് വിഷയത്തിന് ലഭിച്ച പ്രാധാന്യമാണ് ഈ സാങ്കേതികോത്സവത്തിന് ആക്കം കൂട്ടിയത്. പഠനത്തെ പ്രായോഗികതയിലേക്കു കൊണ്ടുപോയ ഈ സംരംഭം, കുട്ടികളുടെ കൈകളിലൂടെയുള്ള സൃഷ്ടിപ്രതിഭയുടെ ദീപ്തിയായിരുന്നു.
ലിറ്റിൽ കൈറ്റ്സ് വിഭാഗത്തിലുള്ള 8, 9, 10-ാം ക്ലാസുകളിലെ വിദ്യാർഥികളാണ് ഈ പരിപാടിയുടെ തന്നെ അടിത്തറ. അവരുടെ രചനാത്മകതയും, കഠിനാധ്വാനവും, സാങ്കേതികവിദ്യയോടുള്ള കൗതുകവുമായി സ്കൂൾ പരിസരം അതേദിവസം ഒരു ശാസ്ത്രലോകമായി മാറി.
വിദ്യാർഥികൾ അവതരിപ്പിച്ച Robotic Car, Automatic Light, Auto Water Dispenser, Auto Door, Road Crossing Indicator എന്നിവയുടെ മാതൃകകൾ, അവരുടെ കണ്ടുപിടിത്തമികവിന്റെ തെളിവുകളായി സന്ദർശകരെ അത്ഭുതത്തിലാഴ്ത്തി. സാധാരണ സൗകര്യങ്ങളെ പോലും സാങ്കേതിക പുതുമയിലൂടെ എത്ര മനോഹരമായി മാറ്റങ്ങളിലേക്കു കൊണ്ടുപോകാമെന്ന് കുട്ടികൾ തെളിയിച്ചു.
പരിപാടിയുടെ ഉദ്ഘാടനം ഹെഡ്‌മാസ്റ്റർ ഉണ്ണികൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു. തുടർന്ന് എം.ടി.എ. പ്രസിഡന്റ്, എസ്.ഐ.ടി. നന്ദകുമാർ, ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റർ ജെയ്‌സി, കൈറ്റ് മാസ്റ്റർ പൂക്കോയ തങ്ങൾ, കൈറ്റ് ടീച്ചർ അനുപമ, പ്രകാശൻ മാസ്റ്റർ, ദിവ്യ ടീച്ചർ തുടങ്ങിയവർ ആശംസകളും നിർദേശങ്ങളും പങ്കുവെച്ചു. അവരുടെ വചനങ്ങളിൽ കുട്ടികളുടെ പരിശ്രമത്തിനുള്ള പ്രശംസയും, ഭാവിയിലേക്കുള്ള പ്രചോദനവും നിറഞ്ഞു.
സാങ്കേതിക വിദ്യയുടെ വഴികളിലൂടെ ഭാവിയെ തേടിയുള്ള ഈ പടിവാതിൽ, എൻഎച്ച്‌എസ് കുളത്തൂർ സ്കൂൾ തുറന്നുവച്ച മറ്റൊരു ഗൗരവമായ അധ്യായമായി. വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ മനസ്സുകളും അധ്യാപകരുടെ പിന്തുണയും ഒന്നിച്ചപ്പോൾ, വിജ്ഞാനത്തിന്റെ ഈ തിരുനാൾ ഒരു ആഘോഷമായി മാറി.


