"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 55: | വരി 55: | ||
പ്രമാണം:16064 2025 Achievement Rally 1.jpg|alt= | പ്രമാണം:16064 2025 Achievement Rally 1.jpg|alt= | ||
പ്രമാണം:16064 2025 Achievement Rally 2.jpg|alt= | പ്രമാണം:16064 2025 Achievement Rally 2.jpg|alt= | ||
</gallery> | |||
== കുന്നുമ്മൽ ഉപജില്ല കലോത്സവം == | |||
കാവിലുംപാറ ഗവൺമെൻറ് ഹൈസ്കൂളിൽ വച്ച് നടന്ന 2025 വർഷത്തെ കുന്നുമ്മൽ ഉപജില്ല കലോത്സവത്തിൽ ആറെണ്ണം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ സജീവമായി പങ്കെടുക്കുകയും എച്ച് എസ് വിഭാഗം ഓവറോൾ മൂന്നാം സ്ഥാനവും, അറബിക്ക കലോത്സവത്തിൽ രണ്ടാം സ്ഥാനവും, സംസ്കൃതം കലോത്സവത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.<gallery> | |||
പ്രമാണം:16064 SubdistrictKalolsavam 2025.jpg|alt= | |||
</gallery> | </gallery> | ||
12:01, 12 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
പ്രവേശനോൽസവം
2025-26 വർഷത്തെ പ്രവേശനോൽസവം വളരെ ആഘോഷമായി നടന്നു. പുതുതായി വിദ്യാലയത്തിലേക്ക് എത്തിയ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നതിന് സ്കൂൾ സജ്ജമാക്കുകയും വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ട് പ്രവേശനോത്സവം എംഎൽഎ ഇ കെ വിജയൻ നിർവഹിക്കുകയും ചെയ്തു. അധ്യക്ഷ ലിബിയയുടെയും മുഖ്യാതിഥി ബാബു കാട്ടാളിയുടെയും സാന്നിധ്യത്തിൽ നടന്ന പ്രവേശനോത്സവത്തിൽ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.
പരിസ്ഥിതി വാരാഘോഷം
പരിസ്ഥിതി ദിനത്തിൽ സ്കൂൾ അസംബ്ലിയിൽ വച്ച് പരിസ്ഥിതിദിന സന്ദേശം വിദ്യാർത്ഥികൾക്ക് നൽകി. സമീപ പ്രദേശത്തെ അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകനും, കർഷകനുമായ സലിം മുറിച്ചാണ്ടിയുടെ സാന്നിധ്യത്തിൽ വൃക്ഷത്തൈ നടൽ സംഘടിപ്പിക്കുകയും തുടർന്ന് പരിസ്ഥിതി ക്ലബ്ബ് വിദ്യാർത്ഥികൾക്ക് പ്രത്യേക ക്ലാസും നൽകി. പരിസ്ഥിതി വാരാഘോഷത്തിന്റെ ഭാഗമായുള്ള ക്വിസ്മത്സരം, പോസ്റ്റർ നിർമ്മാണ മത്സരം എന്നിവ നടത്തി.
വായനാദിനാചരണം, പുസ്തക പുനപ്രകാശനം.
വിദ്യാലയത്തിൽ ജൂൺ 19 വ്യാഴാഴ്ച സാഹിത്യകാരൻ ഇ പി സജീവൻൻ്റെ സാന്നിധ്യത്തിൽ വായനാദിനാചരണം നടത്തുകയും വിദ്യാലയത്തിലെ ആയിഷ അലിഷ്ബ എന്ന വിദ്യാർത്ഥി രചിച്ച "ടെയിൽസ് ഓഫ് ലോക്ക് വുഡ് ലാൻഡ് ദ ബ്ലൂ ഗേറ്റ്" എന്ന പുസ്തകം പുനപ്രകാശനം നടത്തുകയും ചെയ്തു. വിദ്യാലയത്തിന്റെ മാനേജർ പത്മജൻ എം പുസ്തകം ഏറ്റുവാങ്ങി.
ജൂൺ 19 മുതൽ 26 വരെ വായനപക്ഷാചരണത്തിന്റെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ ഒന്നിച്ച് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു, ഇ- വായനയുടെ നവയുഗസാധ്യതകളെ കുറിച്ച് ചർച്ച നടത്തുകയും പ്രശ്നോത്തരി വായനാമത്സരം എന്നിവ നടത്തുകയും ചെയ്തു.
സ്കൂൾ ശാസ്ത്രോത്സവം
2025 സ്കൂൾ ശാസ്ത്രോത്സവം ജൂലൈ 16 തീയതി നടത്തി. വിദ്യാലയത്തിലെ മുൻ ശാസ്ത്ര അധ്യാപകനായ ഹരിദാസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, പ്രവർത്തിപരിചയമേള, ശാസ്ത്രമേള, എന്നിവ അടങ്ങിയിട്ടുള്ള ശാസ്ത്രോത്സവത്തിൽ എല്ലാ ക്ലാസുകളിൽ നിന്നും നല്ല രീതിയിലുള്ള പങ്കാളിത്തം ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ വിവിധ ചാർട്ടുകൾ, മോഡലുകൾ, മറ്റു പല ഉൽപ്പന്നങ്ങളും നിർമ്മിച് വളരെ നല്ല മത്സരം കാഴ്ചവച്ചു.
സ്വാതന്ത്ര്യദിനാഘോഷം
2025 സ്വാതന്ത്ര്യദിനാഘോഷം വളരെ മനോഹരമായ രീതിയിൽ വിദ്യാലയത്തിൽ നടത്തി. ലിറ്റിൽ കൈറ്റ്സ്, എസ് പി സി, ജെ ആർ സി, സ്കൗട്ട് ആൻഡ് ഗൈഡ് എന്നിവയുടെ നേതൃത്വത്തിൽ മാർച്ച് പാസ്റ്റ് അകമ്പടികളോടുകൂടെ പതാക ഉയർത്തുകയും പോലീസ് ഇൻസ്പെക്ടർ കൈലാസനാഥ് എസ് ബി മുഖ്യ അതിഥിയായ ചടങ്ങിൽ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിന പ്രതിജ്ഞ, പ്രസംഗം, ദേശഭക്തിഗാനം, ഡാൻസ് തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു.
ഓണാഘോഷം
2025 ഓണാഘോഷം തകൃതെയ് 2K25 എന്ന പേരിൽ നടത്തി. ഉദ്ഘാടന ചടങ്ങിനു ശേഷം വിവിധ കലാപരിപാടികളും ഓണപരിപാടികളും സംഘടിപ്പിച്ചു. സമൃദ്ധമായ ഓണസദ്യയും വിദ്യാർത്ഥികൾക്ക് വേണ്ടി ഒരുക്കി. പൂക്കളം, തിരുവാതിര, ഉറിയടി, കമ്പവലി എന്നിങ്ങനെയുള്ള ഓണ പരിപാടികളും നടത്തി. ഓണാഘോഷം 2025 പിടിഎ യുടെ നേതൃത്വത്തിൽ ജനകീയമായ ഒരു പരിപാടിയാക്കി. പൂർവ്വ അധ്യാപകരും രക്ഷിതാക്കളും ഒത്തുചേർന്ന ഓണാഘോഷം ആവേശകരമായ ഒരു പരിപാടിയായി മാറി.
കെ എൻ ഇബ്രാഹിം സ്മാരക എൻഡോവ്മെന്റ്
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും സർവീസിൽ ഇരിക്കെ മരണപ്പെടുകയും ചെയ്ത കൃഷി ഓഫീസർ കെ എൻ ഇബ്രാഹിം ന്റെ പേരിൽ നൽകിവരുന്ന എൻഡോവ്മെന്റ് 2024 എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ (1990 എസ്എസ്എൽസി) സാന്നിധ്യത്തിൽ പ്രധാനാധ്യാപകൻ കൈമാറുന്നു.
സ്കൂൾ ഒളിമ്പിക്സ്
2025 വർഷത്തെ സ്കൂളുകളിലേക്ക് 12 സെപ്റ്റംബർ 2025ന് നടത്തി. കുറ്റ്യാടി എസ് ഐ രമേശൻ സ്കൂൾ ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്തു.ഉദ്ഘാടന ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീജിത്ത് എ കെ, പിടിഎ പ്രസിഡണ്ട് സജിത്ത്, സ്കൂൾ മാനേജർ പത്മജൻ എം, പ്രധാന അധ്യാപകൻ ശ്രീജിത്ത് എം എസ്, സനില ടി എൻ എന്നിവർ സംസാരിച്ചു. നാല് ഹൗസുകളുടെ പ്രതിനിധികളും മത്സരാർത്ഥികളും ചേർന്ന് മാർച്ച് പാസ്റ്റ് നടത്തുകയും തുടർന്ന് ഉദ്ഘാടനം നടത്തുകയുമായിരുന്നു. ഉദ്ഘാടന ശേഷം കായിക അധ്യാപകൻ സനിത്ത് വി യുടെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തി.
സ്കൂൾ കലോത്സവം
വിദ്യാലയത്തിലെ 2025 വർഷത്തെ സ്കൂൾ കലോത്സവം "കലൈ പെരുമ" എന്ന പേരിൽ സെപ്റ്റംബർ 26 ആം തീയതി നടത്തി. ഉദ്ഘാടനം പ്രശസ്ത നാടക സംവിധായകൻ വിനോദ് പാലക്കാട് ചെയ്തു, മുഖ്യാതിഥിയായി ഗായികയും പൂർവ്വ വിദ്യാർത്ഥിയുമായ അനുശ്രീ പി പി എത്തി. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം രാത്രി വരെ നീണ്ടുനിന്ന ഒരു കലോത്സവത്തിന് സ്കൂൾ വേദിയായി. നാല് ഹൗസുകളായി തിരിഞ്ഞ് നടത്തിയ മത്സരത്തിൽ വിദ്യാർത്ഥികൾ നല്ല രീതിയിൽ പങ്കെടുത്തു. പിടിഎ അംഗങ്ങളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടു കൂടെ രാവിലെ 9 മണി മുതൽ രാത്രി 10 മണി വരെ നീണ്ട ഒരു കലോത്സവം നടത്താൻ സാധിച്ചു. വിവിധ രംഗത്തെ പ്രശസ്തരായ വ്യക്തികൾ വിധികർത്താക്കളായി വന്ന മത്സരങ്ങൾ വളരെ വാശിയേറിയ രീതിയിൽ സമാഗമിച്ചു.
ഗാന്ധിജയന്തി ദിനാചരണം
വിദ്യാലയത്തിൽ ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ക്ലാസുകളിൽ ഗാന്ധിജയന്തി സന്ദേശം നൽകുകയും സ്കൗട്ട്, ഗൈഡ്, ജെ ആർ സി, എസ് പി സി തുടങ്ങിയവയുടെ നേതൃത്വത്തിൽ വിദ്യാലയവും ചുറ്റുപാടും ശുചീകരിക്കുകയും ചെയ്തു. ശുചീകരണത്തിന്റെ ഭാഗമായി വിദ്യാലയത്തിന് സമീപമുള്ള റോഡ് വൃത്തിയാക്കി പ്ലാസ്റ്റിക് മറ്റു മാലിന്യങ്ങൾ വേർതിരിച്ച് മാറ്റിവെച്ചു. പ്രധാന അധ്യാപകൻ ശ്രീജിത്ത് എം എസ്, ഫസ്റ്റ് അസിസ്റ്റൻറ് വിനീത പി, സ്കൗട്ട് ഗൈഡ്, ജെ ആർ സി, എസ് പി സി അധ്യാപകരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനം നടന്നത്.
സ്കൗട്ട് ആൻഡ് ഗൈഡ്സ് ഡിസി ക്യാമ്പ്
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് വടകര വിദ്യാഭ്യാസ ജില്ലയിലെ 2025 വർഷത്തെ ഡിസി പരീക്ഷ ക്യാമ്പ് ആർ എൻ എം ഹൈസ്കൂളിൽ വച്ച് നടത്തി. ഒൿടോബർ 25, 26 ദിവസങ്ങളിൽ നടന്ന ദ്വിദിന ക്യാമ്പിൽ വടകര വിദ്യാഭ്യാസ ജില്ലയിലെ എല്ലാ സ്കൂളിൽ നിന്നുമുള്ള സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ പങ്കെടുത്തു.
വിജയ യാത്ര
ജില്ലാതല ശാസ്ത്രോത്സവത്തിൽ ചരിത്ര വിജയം നേടി. നാല് വിദ്യാർത്ഥികളെ സംസ്ഥാനതല മത്സരത്തിനു വേണ്ടി പങ്കെടുപ്പിക്കുന്ന വിദ്യാലയത്തിന്റെ നേട്ടങ്ങൾ അറിയിച്ചുകൊണ്ട് വിദ്യാർത്ഥികൾ റാലി നടത്തി. അടുത്തുള്ള ടൗണുകളായ കൈവേലി കക്കട്ട് എന്നെ സ്ഥലങ്ങളിൽ നടത്തിയ റാലിയിൽ സ്കൗട്ട് ഗൈഡ് ജെ ആർ സി എസ് പി സി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പങ്കെടുത്തു.
കുന്നുമ്മൽ ഉപജില്ല കലോത്സവം
കാവിലുംപാറ ഗവൺമെൻറ് ഹൈസ്കൂളിൽ വച്ച് നടന്ന 2025 വർഷത്തെ കുന്നുമ്മൽ ഉപജില്ല കലോത്സവത്തിൽ ആറെണ്ണം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ സജീവമായി പങ്കെടുക്കുകയും എച്ച് എസ് വിഭാഗം ഓവറോൾ മൂന്നാം സ്ഥാനവും, അറബിക്ക കലോത്സവത്തിൽ രണ്ടാം സ്ഥാനവും, സംസ്കൃതം കലോത്സവത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.