"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 8: | വരി 8: | ||
=== വായനാദിനാചരണം, പുസ്തക പുനപ്രകാശനം. === | === വായനാദിനാചരണം, പുസ്തക പുനപ്രകാശനം. === | ||
വിദ്യാലയത്തിൽ ജൂൺ 19 വ്യാഴാഴ്ച സാഹിത്യകാരൻ ഇ പി സജീവൻൻ്റെ സാന്നിധ്യത്തിൽ വായനാദിനാചരണം നടത്തുകയും വിദ്യാലയത്തിലെ ആയിഷ അലിഷ്ബ എന്ന വിദ്യാർത്ഥി രചിച്ച " | വിദ്യാലയത്തിൽ ജൂൺ 19 വ്യാഴാഴ്ച സാഹിത്യകാരൻ ഇ പി സജീവൻൻ്റെ സാന്നിധ്യത്തിൽ വായനാദിനാചരണം നടത്തുകയും വിദ്യാലയത്തിലെ ആയിഷ അലിഷ്ബ എന്ന വിദ്യാർത്ഥി രചിച്ച "ടെയിൽസ് ഓഫ് ലോക്ക് വുഡ് ലാൻഡ് ദ ബ്ലൂ ഗേറ്റ്" എന്ന പുസ്തകം പുനപ്രകാശനം നടത്തുകയും ചെയ്തു. വിദ്യാലയത്തിന്റെ മാനേജർ പത്മജൻ എം പുസ്തകം ഏറ്റുവാങ്ങി. | ||
ജൂൺ 19 മുതൽ 26 വരെ വായനപക്ഷാചരണത്തിന്റെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ ഒന്നിച്ച് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു, ഇ- വായനയുടെ നവയുഗസാധ്യതകളെ കുറിച്ച് ചർച്ച നടത്തുകയും പ്രശ്നോത്തരി വായനാമത്സരം എന്നിവ നടത്തുകയും ചെയ്തു. | ജൂൺ 19 മുതൽ 26 വരെ വായനപക്ഷാചരണത്തിന്റെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ ഒന്നിച്ച് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു, ഇ- വായനയുടെ നവയുഗസാധ്യതകളെ കുറിച്ച് ചർച്ച നടത്തുകയും പ്രശ്നോത്തരി വായനാമത്സരം എന്നിവ നടത്തുകയും ചെയ്തു. | ||
13:50, 1 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോൽസവം
2025-26 വർഷത്തെ പ്രവേശനോൽസവം വളരെ ആഘോഷമായി നടന്നു. പുതുതായി വിദ്യാലയത്തിലേക്ക് എത്തിയ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നതിന് സ്കൂൾ സജ്ജമാക്കുകയും വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ട് പ്രവേശനോത്സവം എംഎൽഎ ഇ കെ വിജയൻ നിർവഹിക്കുകയും ചെയ്തു. അധ്യക്ഷ ലിബിയയുടെയും മുഖ്യാതിഥി ബാബു കാട്ടാളിയുടെയും സാന്നിധ്യത്തിൽ നടന്ന പ്രവേശനോത്സവത്തിൽ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.
പരിസ്ഥിതി വാരാഘോഷം
പരിസ്ഥിതി ദിനത്തിൽ സ്കൂൾ അസംബ്ലിയിൽ വച്ച് പരിസ്ഥിതിദിന സന്ദേശം വിദ്യാർത്ഥികൾക്ക് നൽകി. സമീപ പ്രദേശത്തെ അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകനും, കർഷകനുമായ സലിം മുറിച്ചാണ്ടിയുടെ സാന്നിധ്യത്തിൽ വൃക്ഷത്തൈ നടൽ സംഘടിപ്പിക്കുകയും തുടർന്ന് പരിസ്ഥിതി ക്ലബ്ബ് വിദ്യാർത്ഥികൾക്ക് പ്രത്യേക ക്ലാസും നൽകി. പരിസ്ഥിതി വാരാഘോഷത്തിന്റെ ഭാഗമായുള്ള ക്വിസ്മത്സരം, പോസ്റ്റർ നിർമ്മാണ മത്സരം എന്നിവ നടത്തി.
വായനാദിനാചരണം, പുസ്തക പുനപ്രകാശനം.
വിദ്യാലയത്തിൽ ജൂൺ 19 വ്യാഴാഴ്ച സാഹിത്യകാരൻ ഇ പി സജീവൻൻ്റെ സാന്നിധ്യത്തിൽ വായനാദിനാചരണം നടത്തുകയും വിദ്യാലയത്തിലെ ആയിഷ അലിഷ്ബ എന്ന വിദ്യാർത്ഥി രചിച്ച "ടെയിൽസ് ഓഫ് ലോക്ക് വുഡ് ലാൻഡ് ദ ബ്ലൂ ഗേറ്റ്" എന്ന പുസ്തകം പുനപ്രകാശനം നടത്തുകയും ചെയ്തു. വിദ്യാലയത്തിന്റെ മാനേജർ പത്മജൻ എം പുസ്തകം ഏറ്റുവാങ്ങി.
ജൂൺ 19 മുതൽ 26 വരെ വായനപക്ഷാചരണത്തിന്റെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ ഒന്നിച്ച് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു, ഇ- വായനയുടെ നവയുഗസാധ്യതകളെ കുറിച്ച് ചർച്ച നടത്തുകയും പ്രശ്നോത്തരി വായനാമത്സരം എന്നിവ നടത്തുകയും ചെയ്തു.
അന്താരാഷ്ട്ര യോഗ ദിനാചരണം
ജൂൺ 21 ശനിയാഴ്ച വിദ്യാലയത്തിൽ സംഘടിപ്പിച്ച യോഗാ ക്ലാസ് യോഗാചാര്യൻ പ്രമോദ് കുമാർ നയിക്കുകയും എല്ലാ ക്ലാസുകളിലെ വിദ്യാർത്ഥികളും പങ്കെടുക്കുകയും ചെയ്തു
ലഹരി വിരുദ്ധ ദിനാചരണം
ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. ജെ ആർ സി, എസ്പിസി, സ്കൗട്ട് ആൻഡ് ഗൈഡ്, എൻഎസ്എസ് തുടങ്ങിയവയുടെ നേതൃത്വത്തിൽ സ്കൂളിൽ ലഹരി വിരുദ്ധ റാലി, ലഹരി വിരുദ്ധ പ്രതിജ്ഞ, ഉപന്യാസ രചന മത്സരം എന്നിവ സംഘടിപ്പിച്ചു
സ്കൂൾ ശാസ്ത്രോത്സവം


2025 സ്കൂൾ ശാസ്ത്രോത്സവം ജൂലൈ 16 തീയതി നടത്തി. വിദ്യാലയത്തിലെ മുൻ ശാസ്ത്ര അധ്യാപകനായ ഹരിദാസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, പ്രവർത്തിപരിചയമേള, ശാസ്ത്രമേള, എന്നിവ അടങ്ങിയിട്ടുള്ള ശാസ്ത്രോത്സവത്തിൽ എല്ലാ ക്ലാസുകളിൽ നിന്നും നല്ല രീതിയിലുള്ള പങ്കാളിത്തം ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ വിവിധ ചാർട്ടുകൾ, മോഡലുകൾ, മറ്റു പല ഉൽപ്പന്നങ്ങളും നിർമ്മിച് വളരെ നല്ല മത്സരം കാഴ്ചവച്ചു.
ചാന്ദ്രദിനാഘോഷം
വിദ്യാലയത്തിൽ ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി 21 ജൂലൈ 2025 നു പ്ലാനറ്റോറിയത്തിലേക്ക് ഒരു പഠനയാത്ര സംഘടിപ്പിച്ചു കൂടാതെ പോസ്റ്റർ നിർമ്മാണം ഡോക്യുമെൻററി പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. ശാസ്ത്ര ക്ലബ്ബ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്ലാനറ്റോറിയം സന്ദർശനത്തിൽ എട്ട് ഒമ്പത് ക്ലാസുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു. ചാന്ദ്രദിനത്തിന്റെ ഭാഗമായി കോഴിക്കോട് പ്ലാനറ്റോറിയത്തിൽ പ്രത്യേക സജീകരണങ്ങൾ നടത്തിയതിനാൽ ഈ സന്ദർശനം വിദ്യാർത്ഥികൾക്ക് വളരെ ഉപകാരപ്രദമായി.
ശാസ്ത്രപഥം 8.0 ഓറിയന്റേഷൻ ക്ലാസ്

യങ്ങ് ഇന്നവേഴ്സറി പ്രോഗ്രാം ശാസ്ത്രപഥം 8.0 യുടെ ഓറിയന്റേഷൻ ക്ലാസ് വിദ്യാലയത്തിൽ വൈ ഐ പി സ്റ്റേറ്റ് റിസോഴ്സ് പേഴ്സണായ സനൂപ് സി എൻ നിൻ്റെ നേതൃത്വത്തിൽ 21/07/2025 ന് സംഘടിപ്പിച്ചു. എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ഈ പദ്ധതിയെക്കുറിച്ച് പരിചയപ്പെടുത്തി കൊടുക്കുകയും അവർക്ക് സ്വന്തമായി ഇന്നോവേഷൻ നടത്താനുള്ള സാധ്യതകളെക്കുറിച്ചും പരിചയപ്പെടുത്തി.