"ഗവ.യു പി എസ് വലവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 83: | വരി 83: | ||
= '''''പ്രഭാതഭക്ഷണ വിതരണം - ഉദ്ഘാടനം''''' = | = '''''പ്രഭാതഭക്ഷണ വിതരണം - ഉദ്ഘാടനം''''' = | ||
==== '''''വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ കരൂർ ഗ്രാമപഞ്ചായത്തിന്റെ 2025-26പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രഭാതഭക്ഷണ വിതരണത്തിന്റെ സ്കൂൾതല ഉദ്ഘാടനം കരൂർ മുൻഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും വാർഡ്മെമ്പറുമായ ബെന്നി മുണ്ടത്താനംനിർവഹിച്ചു. കുട്ടികളുടെ സമഗ്ര ആരോഗ്യപരിപാലനം ഉറപ്പാക്കുന്നതിലൂടെ പഠനകാര്യങ്ങളിൽ മനസ്സ്ഏകാഗ്രമാക്കാനും കുട്ടികളുടെ ശ്രദ്ധഉണർത്താനും ഈ പദ്ധതി പ്രയോജനപ്പെടുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.''''' ==== | |||
[[പ്രമാണം:31262-valavoor-breakfast1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | [[പ്രമാണം:31262-valavoor-breakfast1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | ||
[[പ്രമാണം:31262-valavoor-breakfast2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | [[പ്രമാണം:31262-valavoor-breakfast2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | ||
| വരി 88: | വരി 90: | ||
= '''''സ്വാതന്ത്ര്യദിനാഘോഷം 2025''''' = | = '''''സ്വാതന്ത്ര്യദിനാഘോഷം 2025''''' = | ||
==== '''''ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ചതിന്റെയും സ്വാതന്ത്ര്യം നേടിയതിന്റെം ഓർമ്മക്കായി എല്ലാവർഷവും ഓഗസ്റ്റ് 15 നു സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു .ഇത്തവണയും വലവൂർ സ്കൂളിൽ സ്വാതന്ത്ര്യദിനം സമുചിതമായ് ആഘോഷിച്ചു .വാർഡ്‌മെമ്പർ ശ്രീ ബെന്നി മുണ്ടത്താനം പതാക ഉയർത്തി അതിനുശേഷം വിവിധ വേഷങ്ങൾ ധരിച്ചെത്തിയ കുട്ടികളോടൊപ്പം റാലിയും വർണ്ണശഭളമായ് നടത്തുകയുണ്ടായി ഗാന്ധിജിയുടെയും ജാൻസിറാണിയുടെയും വേഷം കെട്ടിയ കുട്ടികൾ റാലിക്ക് മാറ്റ് കൂട്ടി .റാലിക്ക് ശേഷം തിരികെ സ്കൂളിൽ എത്തി കുട്ടികളുടെ കലാപരിപാടികൾ നടന്നു.മധുരപലഹാര വിതരണത്തിന് ശേഷം യോഗം പിരിഞ്ഞു .''''' ==== | |||
[[പ്രമാണം:31262-valavoor-independence2.jpeg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | [[പ്രമാണം:31262-valavoor-independence2.jpeg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | ||
[[പ്രമാണം:31262-valavoor-independence1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | [[പ്രമാണം:31262-valavoor-independence1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | ||
| വരി 94: | വരി 98: | ||
= '''''ഓണാഘോഷം 2025''''' = | = '''''ഓണാഘോഷം 2025''''' = | ||
==== '''''ആരവങ്ങൾ... അഴകേകും പൂമാലകൾ... മുറ്റം നിറഞ്ഞ പൂക്കളം... ഓണത്തെ വരവേറ്റ് വലവൂർ സ്കൂളും. വലവൂർ ഗവൺമെൻറ് യുപി സ്കൂളിൽ ഈ വർഷത്തെ ഓണാഘോഷം വളരെ വിപുലമായി ആഘോഷിച്ചു.ആഘോഷങ്ങൾക്ക് പട്ടുപാവാടയും മലയാളിത്തനിമക്കൊപ്പം പല നിറത്തിലുള്ള വസ്‌ത്രങ്ങളും അണിഞ്ഞെത്തിയ വിദ്യാർഥികൾ ആഘോഷം കളറാക്കി. വിവിധ കലാപരിപാടികളും ഓണക്കളികളും അരങ്ങേറി. ഒന്നിച്ചിരുന്ന് ഓണസദ്യയും കഴിച്ചശേഷമാണ് ആഘോഷങ്ങൾ കൊടിയിറങ്ങിയത്.''''' ==== | |||
[[പ്രമാണം:31262-valavoor-onam1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | [[പ്രമാണം:31262-valavoor-onam1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | ||
[[പ്രമാണം:31262-valavoor-onam6.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | [[പ്രമാണം:31262-valavoor-onam6.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | ||
| വരി 100: | വരി 106: | ||
= '''''ഹിന്ദി ദിനാചരണം 2025''''' = | = '''''ഹിന്ദി ദിനാചരണം 2025''''' = | ||
==== '''''വലവൂർ ഗവൺമെന്റ് യൂ പി സ്കൂളിൽ ഹിന്ദി ദിനാചരണം നടന്നു . ദിനാചാരണവുമായി ബന്ധപ്പെട്ട് കുട്ടികൾ കവിതലാപനം ,പോസ്റ്റർ രചന , നൃത്തം എന്നിവ സംഘടിപ്പിച്ചു. ഹിന്ദി ആദ്ധ്യാപിക ജോൽസിനി പരുപാടികൾക്ക് നേതൃത്വം നല്കി.''''' ==== | |||
[[പ്രമാണം:31262-valavoor-hindi1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | [[പ്രമാണം:31262-valavoor-hindi1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | ||
[[പ്രമാണം:31262-valavoor-hindi2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | [[പ്രമാണം:31262-valavoor-hindi2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | ||
[[പ്രമാണം:31262-valavoor-hindi3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | [[പ്രമാണം:31262-valavoor-hindi3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | ||
17:07, 23 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം 2025
നിറങ്ങൾ വാരിയെറിഞ്ഞ് പുതുഭാവം കൈവരിച്ച വലവൂർ ഗവ.യുപി സ്കൂൾ അങ്കണത്തിലേയ്ക്കാണ് പുതിയ കൂട്ടുകാരെത്തിയത്. പ്രവേശനോത്സവം മുൻ പഞ്ചായത്ത് പ്രസിഡണ്ടും വാർഡ് മെമ്പറുമായ ശ്രീ ബെന്നി മുണ്ടത്താനത്ത് ഉദ്ഘാടനം ചെയ്തു.പ്രവേശനോത്സവത്തിനെത്തിയ കുട്ടികൾ കാർട്ടൂൺ കഥാപാത്രങ്ങളും ദേശീയ ചിഹ്നങ്ങളും ഗാന്ധിജിയും ചാച്ചാജിയും ശാസ്ത്ര - ഗണിത ശാസ്ത്ര വസ്തുതകളും നിരന്ന ചുവർ ചിത്രശാലയോട് ചേർന്ന് നിന്നുകൊണ്ട് ചിത്രങ്ങൾ പകർത്തി. സ്കൂളിലെ ആദ്യദിനം എന്ന് രേഖപ്പെടുത്തിയ ഫോട്ടോ ഫ്രെയിമിനുള്ളിൽ നിന്ന് ഫോട്ടോ എടുക്കാനും കുട്ടികൾ തിരക്കുകൂട്ടി.




പരിസ്ഥിതി ദിനം 2025
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു. വലവൂരിനെ വലം വയ്ക്കാം എന്ന പേരിൽ തുടർച്ചയായ നാലാം വർഷവും ഗ്രാമത്തിന്റെ പല ദിക്കുകളിൽ വൃക്ഷത്തൈകൾ നടുന്നതിന്റെ ഔപചാരിക ഉദ്ഘാടനം കേണൽ കെ എൻ വി ആചാരി കണിക്കൊന്ന തൈ നട്ടു കൊണ്ട് നിർവഹിച്ചു.ഡാരോൺ ആന്റണി ചൊല്ലിക്കൊടുത്ത പരിസ്ഥിതി ദിന പ്രതിജ്ഞ എല്ലാ കുട്ടികളും ഏറ്റുചൊല്ലി. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട സ്കിറ്റ് കുട്ടികൾ അവതരിപ്പിച്ചു.തുടർന്ന് വലവൂർ ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിൽ വൃക്ഷത്തൈകൾ നട്ട് സംരക്ഷണ കവചങ്ങൾ സ്ഥാപിച്ചു.




വായനാദിനം 2025
വലവൂർ ഗവൺമെന്റ് യൂ പി സ്കൂളിൽ വായനാ ദിനാചരണം മീനച്ചിൽ താലൂക്ക് ലൈബ്രറി കൌൺസിൽ പ്രസിഡൻറ് സിന്ദുമോൾ ജേക്കബ് ഉദ്ഘാടനം ചെയ്തു .അഗ്നിയായി മാറുന്ന അറിവിനെ മലയാളിയുടെ മനസ്സിലേക്ക് എത്തിച്ച പി എൻ പണിക്കരെ ഹെഡ്മാസ്റ്റർ കുട്ടികൾക്ക് പരിചയപ്പെടുത്തി. വിദ്യാർഥി adwaith amal സ്വയം രചിച്ച കവിത ആലപിച്ചു.തുടർന്ന് പുസ്തക പ്രകാശനം നടന്നു. സാഹിത്യക്വിസ്, വായനാക്കുറിപ്പ് തയ്യാറാക്കൽ, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, ദിവസവും വായന, പോസ്റ്റർ രചനയും പ്രദർശനവും ,മലയാള സാഹിത്യ തറവാടിനെ പരിചയപ്പെടൽ, അക്ഷരമാണ് നീ , നീയാണറിവ് തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് വായന മാസാചരണത്തോടനുബന്ധിച്ച് നടപ്പാക്കുന്നതെന്ന് അധ്യാപകർ വ്യക്തമാക്കി.




യോഗാദിനാചാരണം 2025
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനാചരണം നടന്നു. കുടക്കച്ചിറ ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയിലെ യോഗ ഇൻസ്ട്രക്ടർ അമൃതയുടെ നേതൃത്വത്തിലാണ് ദിനാചരണം നടന്നത്. അനുദിന ജീവിതത്തിൽ യോഗക്കുള്ള പ്രസക്തിയെക്കുറിച്ചും അത് ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചുമുള്ള ലഘു വിവരണങ്ങൾക്കും ശേഷമാണ് യോഗാസനങ്ങളിലേക്ക് കടന്നത്.



ലഹരിവിരുദ്ധ ദിനം 2025
വലവൂർ ഗവൺമെന്റ് യൂ പി സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണം നടന്നു . പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശാനുസരണം വിദ്യാർഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. Say No to Drugs -Stick On to Life എന്ന പ്രവർത്തനത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശങ്ങൾ എഴുതിയ സ്റ്റിക്കി നോട്ടുകൾ പതിപ്പിച്ചു . തുടർന്ന് ലഹരിക്കെതിരെ സൂമ്പ ഡാൻസ് നടത്തി.




CREATIVE CORNER INAGURATION 2025
വലവൂർ ഗവ. യുപി സ്കൂൾ ക്ലാസ്സുകളിൽ ഇനിമുതൽ പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും നടപ്പിലാക്കുന്ന ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനം പാലാ എം എൽ എ മാണി സി കാപ്പൻ നിർവഹിച്ചു. തന്റെ സ്കൂൾ കാലഘട്ടത്തിൽ ഇത്തരം പരിപാടികൾ ഒന്നും ഇല്ലായിരുന്നുവെന്നും ആകെ ആശ്വാസം ഉണ്ടായിരുന്നത് വോളിബോൾ കളിക്കളമായിരുന്നുവെന്നും മാണി.സി. കാപ്പൻ പറഞ്ഞു.ഫാഷൻ ടെക്നോളജി, ഫുഡ് ടെക്നോളജി, അഗ്രികൾച്ചർ, കാർപ്പന്ററി, പ്ലംബിംഗ്, വയറിംഗ്, എംബ്രോഡയറി, കേക്ക് നിർമ്മാണം, വുഡ് ഡിസൈനിംഗ്, കോമൺ ടൂൾസ്, കളിനറി സ്കിൽസ്, ഇലക്ട്രോണിക്സ് തുടങ്ങി നിരവധി മേഖലകളിലാണ് പരിശീലനം നൽകുന്നത്





പേവിഷബാധ ബോധവൽക്കരണം 2025
മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന പേവിഷബാധയെപ്പറ്റി കുട്ടികൾക്ക് അവബോധന ക്ലാസ് നടത്തി.ക്ലാസ് നയിച്ചത് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മാർഗരറ്റ്,വിദ്യ സോമൻ എന്നിവർ ആയിരുന്നു.കൂട്ടികൾ ഓമനിച്ചു വളർത്തുന്ന പട്ടി പൂച്ച എന്നിവയിൽ നിന്നും വിഷബാധ എങ്ങനെ ഉണ്ടാകുമെന്നും അതിനുള്ള സാഹചര്യം എന്നിവയെക്കുറിച്ചും അതിനെതിരെ ഉള്ള വാക്സിനുകളെക്കുറിച്ചും കുട്ടികൾക്കു അവബോധനം നൽകി.



ചങ്ങാതിക്കൊരു മരം 2025
ജനകീയ വൃക്ഷ വൽക്കരണം എന്ന ലക്ഷ്യത്തോടെ ഹരിത കേരള മിഷൻ സംഘടിപ്പിച്ച "ചങ്ങാതിക്കൊരു മരം" എന്ന പരിപാടി നടത്തി.ഓരോ കുട്ടികളും തങ്ങളുടെ വീടുകളിൽ നിന്നും കൊണ്ടുവന്ന തൈകൾ പരസ്പരം കൈമാറി . ഈ തൈകളുടെ നടീൽ പരിപാലനം വിവിധ വളർച്ച ഘട്ടങ്ങളുടെ രേഖപ്പെടുത്തൽ റിപ്പോർട്ട് തയാറാക്കൽ എന്നിവയെ കുറിച്ചുള്ള നിർദേശങ്ങൾ അധ്യാപകർ നൽകി.



ജൈവകൃഷി 2025
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പച്ചക്കറി തൈ നടലും വിത്ത് വിതരണവും നടന്നു. പയർ,വെണ്ട,വഴുതന, തക്കാളി, മുളക്, മത്തൻ, വെള്ളരി, പടവലം എന്നിവയുടെ തൈകൾ ആണ് നട്ടത്. സീഡ്, സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾ, വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവ രെല്ലാം ചേർന്നാണ് തൈകൾ നട്ടത്.




ചെണ്ടുമല്ലി കൃഷി 2025
കഴിഞ്ഞവർഷത്തെ പോലെ ഈ വർഷവും ഓണാഘോഷം ഗംഭീരമാക്കുന്നതിന്റെ ഭാഗമായി ചെണ്ടുമല്ലി കൃഷിക്ക് ആരംഭം കുറിച്ചു . പി ടി എ പ്രസിഡന്റ് ശ്രീ ബിന്നി ജോസഫ് ,ഹെഡ്മാസ്റ്റർ ശ്രീ രാജേഷ് എൻ വൈ മറ്റ് അദ്ധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ ആണ് കൃഷി ആരംഭിച്ചത് .




ജൈവവൈവിദ്യ പാർക്ക് നിർമ്മാണം 2025




പ്രഭാതഭക്ഷണ വിതരണം - ഉദ്ഘാടനം
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ കരൂർ ഗ്രാമപഞ്ചായത്തിന്റെ 2025-26പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രഭാതഭക്ഷണ വിതരണത്തിന്റെ സ്കൂൾതല ഉദ്ഘാടനം കരൂർ മുൻഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും വാർഡ്മെമ്പറുമായ ബെന്നി മുണ്ടത്താനംനിർവഹിച്ചു. കുട്ടികളുടെ സമഗ്ര ആരോഗ്യപരിപാലനം ഉറപ്പാക്കുന്നതിലൂടെ പഠനകാര്യങ്ങളിൽ മനസ്സ്ഏകാഗ്രമാക്കാനും കുട്ടികളുടെ ശ്രദ്ധഉണർത്താനും ഈ പദ്ധതി പ്രയോജനപ്പെടുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.



സ്വാതന്ത്ര്യദിനാഘോഷം 2025
ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ചതിന്റെയും സ്വാതന്ത്ര്യം നേടിയതിന്റെം ഓർമ്മക്കായി എല്ലാവർഷവും ഓഗസ്റ്റ് 15 നു സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു .ഇത്തവണയും വലവൂർ സ്കൂളിൽ സ്വാതന്ത്ര്യദിനം സമുചിതമായ് ആഘോഷിച്ചു .വാർഡ്‌മെമ്പർ ശ്രീ ബെന്നി മുണ്ടത്താനം പതാക ഉയർത്തി അതിനുശേഷം വിവിധ വേഷങ്ങൾ ധരിച്ചെത്തിയ കുട്ടികളോടൊപ്പം റാലിയും വർണ്ണശഭളമായ് നടത്തുകയുണ്ടായി ഗാന്ധിജിയുടെയും ജാൻസിറാണിയുടെയും വേഷം കെട്ടിയ കുട്ടികൾ റാലിക്ക് മാറ്റ് കൂട്ടി .റാലിക്ക് ശേഷം തിരികെ സ്കൂളിൽ എത്തി കുട്ടികളുടെ കലാപരിപാടികൾ നടന്നു.മധുരപലഹാര വിതരണത്തിന് ശേഷം യോഗം പിരിഞ്ഞു .



ഓണാഘോഷം 2025
ആരവങ്ങൾ... അഴകേകും പൂമാലകൾ... മുറ്റം നിറഞ്ഞ പൂക്കളം... ഓണത്തെ വരവേറ്റ് വലവൂർ സ്കൂളും. വലവൂർ ഗവൺമെൻറ് യുപി സ്കൂളിൽ ഈ വർഷത്തെ ഓണാഘോഷം വളരെ വിപുലമായി ആഘോഷിച്ചു.ആഘോഷങ്ങൾക്ക് പട്ടുപാവാടയും മലയാളിത്തനിമക്കൊപ്പം പല നിറത്തിലുള്ള വസ്‌ത്രങ്ങളും അണിഞ്ഞെത്തിയ വിദ്യാർഥികൾ ആഘോഷം കളറാക്കി. വിവിധ കലാപരിപാടികളും ഓണക്കളികളും അരങ്ങേറി. ഒന്നിച്ചിരുന്ന് ഓണസദ്യയും കഴിച്ചശേഷമാണ് ആഘോഷങ്ങൾ കൊടിയിറങ്ങിയത്.




ഹിന്ദി ദിനാചരണം 2025
വലവൂർ ഗവൺമെന്റ് യൂ പി സ്കൂളിൽ ഹിന്ദി ദിനാചരണം നടന്നു . ദിനാചാരണവുമായി ബന്ധപ്പെട്ട് കുട്ടികൾ കവിതലാപനം ,പോസ്റ്റർ രചന , നൃത്തം എന്നിവ സംഘടിപ്പിച്ചു. ഹിന്ദി ആദ്ധ്യാപിക ജോൽസിനി പരുപാടികൾക്ക് നേതൃത്വം നല്കി.


