ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.യു പി എസ് വലവൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2025

നിറങ്ങൾ വാരിയെറിഞ്ഞ് പുതുഭാവം കൈവരിച്ച വലവൂർ ഗവ.യുപി  സ്കൂൾ അങ്കണത്തിലേയ്ക്കാണ് പുതിയ കൂട്ടുകാരെത്തിയത്. പ്രവേശനോത്സവം മുൻ പഞ്ചായത്ത്  പ്രസിഡണ്ടും വാർഡ് മെമ്പറുമായ ശ്രീ ബെന്നി മുണ്ടത്താനത്ത് ഉദ്ഘാടനം ചെയ്തു.പ്രവേശനോത്സവത്തിനെത്തിയ കുട്ടികൾ കാർട്ടൂൺ കഥാപാത്രങ്ങളും ദേശീയ ചിഹ്നങ്ങളും ഗാന്ധിജിയും ചാച്ചാജിയും ശാസ്ത്ര - ഗണിത ശാസ്ത്ര വസ്തുതകളും നിരന്ന ചുവർ ചിത്രശാലയോട് ചേർന്ന് നിന്നുകൊണ്ട് ചിത്രങ്ങൾ പകർത്തി. സ്കൂളിലെ ആദ്യദിനം എന്ന് രേഖപ്പെടുത്തിയ ഫോട്ടോ ഫ്രെയിമിനുള്ളിൽ നിന്ന് ഫോട്ടോ എടുക്കാനും  കുട്ടികൾ തിരക്കുകൂട്ടി.

പരിസ്ഥിതി ദിനം 2025

വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു. വലവൂരിനെ വലം വയ്ക്കാം എന്ന പേരിൽ തുടർച്ചയായ നാലാം വർഷവും ഗ്രാമത്തിന്റെ പല ദിക്കുകളിൽ വൃക്ഷത്തൈകൾ നടുന്നതിന്റെ ഔപചാരിക ഉദ്ഘാടനം കേണൽ കെ എൻ വി ആചാരി കണിക്കൊന്ന തൈ നട്ടു കൊണ്ട് നിർവഹിച്ചു.ഡാരോൺ ആന്റണി ചൊല്ലിക്കൊടുത്ത  പരിസ്ഥിതി ദിന പ്രതിജ്ഞ എല്ലാ കുട്ടികളും ഏറ്റുചൊല്ലി. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട സ്കിറ്റ് കുട്ടികൾ അവതരിപ്പിച്ചു.തുടർന്ന് വലവൂർ ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിൽ വൃക്ഷത്തൈകൾ നട്ട് സംരക്ഷണ കവചങ്ങൾ സ്ഥാപിച്ചു.

വായനാദിനം 2025

വലവൂർ ഗവൺമെന്റ് യൂ പി സ്കൂളിൽ വായനാ ദിനാചരണം മീനച്ചിൽ താലൂക്ക് ലൈബ്രറി കൌൺസിൽ പ്രസിഡൻറ് സിന്ദുമോൾ ജേക്കബ് ഉദ്ഘാടനം ചെയ്തു .അഗ്നിയായി മാറുന്ന അറിവിനെ  മലയാളിയുടെ മനസ്സിലേക്ക് എത്തിച്ച പി എൻ പണിക്കരെ ഹെഡ്മാസ്റ്റർ കുട്ടികൾക്ക് പരിചയപ്പെടുത്തി. വിദ്യാർഥി adwaith amal സ്വയം രചിച്ച കവിത ആലപിച്ചു.തുടർന്ന് പുസ്തക പ്രകാശനം നടന്നു.  സാഹിത്യക്വിസ്, വായനാക്കുറിപ്പ് തയ്യാറാക്കൽ, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ,  ദിവസവും വായന, പോസ്റ്റർ രചനയും പ്രദർശനവും ,മലയാള സാഹിത്യ തറവാടിനെ പരിചയപ്പെടൽ, അക്ഷരമാണ് നീ , നീയാണറിവ് തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് വായന മാസാചരണത്തോടനുബന്ധിച്ച് നടപ്പാക്കുന്നതെന്ന് അധ്യാപകർ വ്യക്തമാക്കി.

യോഗാദിനാചാരണം 2025

വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനാചരണം നടന്നു. കുടക്കച്ചിറ ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയിലെ യോഗ ഇൻസ്ട്രക്ടർ അമൃതയുടെ നേതൃത്വത്തിലാണ് ദിനാചരണം നടന്നത്. അനുദിന ജീവിതത്തിൽ യോഗക്കുള്ള പ്രസക്തിയെക്കുറിച്ചും അത് ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചുമുള്ള ലഘു വിവരണങ്ങൾക്കും ശേഷമാണ് യോഗാസനങ്ങളിലേക്ക് കടന്നത്.

ലഹരിവിരുദ്ധ ദിനം 2025

വലവൂർ ഗവൺമെന്റ് യൂ പി സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണം നടന്നു . പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശാനുസരണം വിദ്യാർഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. Say No to Drugs -Stick On to Life എന്ന പ്രവർത്തനത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശങ്ങൾ എഴുതിയ സ്റ്റിക്കി നോട്ടുകൾ പതിപ്പിച്ചു . തുടർന്ന് ലഹരിക്കെതിരെ സൂമ്പ ഡാൻസ് നടത്തി.

CREATIVE CORNER INAGURATION 2025

വലവൂർ ഗവ.  യുപി സ്കൂൾ ക്ലാസ്സുകളിൽ ഇനിമുതൽ പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും നടപ്പിലാക്കുന്ന ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനം പാലാ എം എൽ എ മാണി സി കാപ്പൻ  നിർവഹിച്ചു. തന്റെ സ്കൂൾ  കാലഘട്ടത്തിൽ ഇത്തരം പരിപാടികൾ ഒന്നും ഇല്ലായിരുന്നുവെന്നും ആകെ ആശ്വാസം ഉണ്ടായിരുന്നത് വോളിബോൾ കളിക്കളമായിരുന്നുവെന്നും മാണി.സി. കാപ്പൻ പറഞ്ഞു.ഫാഷൻ ടെക്നോളജി, ഫുഡ് ടെക്നോളജി, അഗ്രികൾച്ചർ, കാർപ്പന്ററി, പ്ലംബിംഗ്, വയറിംഗ്, എംബ്രോഡയറി, കേക്ക് നിർമ്മാണം, വുഡ് ഡിസൈനിംഗ്, കോമൺ ടൂൾസ്, കളിനറി സ്കിൽസ്,  ഇലക്ട്രോണിക്സ് തുടങ്ങി നിരവധി മേഖലകളിലാണ് പരിശീലനം നൽകുന്നത്

പേവിഷബാധ ബോധവൽക്കരണം 2025

മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന പേവിഷബാധയെപ്പറ്റി കുട്ടികൾക്ക് അവബോധന ക്ലാസ് നടത്തി.ക്ലാസ് നയിച്ചത് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മാർഗരറ്റ്,വിദ്യ സോമൻ എന്നിവർ ആയിരുന്നു.കൂട്ടികൾ ഓമനിച്ചു വളർത്തുന്ന പട്ടി പൂച്ച എന്നിവയിൽ നിന്നും വിഷബാധ എങ്ങനെ ഉണ്ടാകുമെന്നും അതിനുള്ള സാഹചര്യം എന്നിവയെക്കുറിച്ചും അതിനെതിരെ ഉള്ള വാക്സിനുകളെക്കുറിച്ചും കുട്ടികൾക്കു അവബോധനം നൽകി.

ചങ്ങാതിക്കൊരു മരം 2025

ജനകീയ വൃക്ഷ വൽക്കരണം എന്ന ലക്ഷ്യത്തോടെ ഹരിത കേരള മിഷൻ സംഘടിപ്പിച്ച  "ചങ്ങാതിക്കൊരു മരം" എന്ന പരിപാടി നടത്തി.ഓരോ കുട്ടികളും തങ്ങളുടെ വീടുകളിൽ നിന്നും കൊണ്ടുവന്ന തൈകൾ പരസ്പരം കൈമാറി . ഈ തൈകളുടെ നടീൽ പരിപാലനം വിവിധ വളർച്ച ഘട്ടങ്ങളുടെ രേഖപ്പെടുത്തൽ റിപ്പോർട്ട് തയാറാക്കൽ എന്നിവയെ കുറിച്ചുള്ള നിർദേശങ്ങൾ അധ്യാപകർ നൽകി.

cake making 2025

സ്കൂളിൽ ക്രിയേറ്റിവ് കോർണർ ക്ലാസ്സിന്റെ ഭാഗമായി കേക്കുനിർമാണ പരിശീലനം നടന്നു. ശ്രീ അജേഷ് സർ ആണ് ക്ലാസ് നയിച്ചത് . വാനില കേക്ക് , കപ്പ് കേക്ക് തുടങ്ങിയവ ഉണ്ടാക്കി .ഓരോ സാധനങ്ങളും ചേർക്കേണ്ട അനുപാദവും അളവും വളരെ വ്യക്തമായി അദ്ദേഹം കുട്ടികൾക്ക് വിശദീകരിച്ചു നൽകി . കേക്ക് കുട്ടികൾ തന്നെ രുചിച്ചു നോക്കുകയും വീട്ടിൽ ചെന്ന് ഉണ്ടാക്കുമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു

ജൈവകൃഷി 2025

വലവൂർ  ഗവൺമെന്റ് യുപി സ്കൂളിൽ പച്ചക്കറി തൈ നടലും വിത്ത് വിതരണവും നടന്നു. പയർ,വെണ്ട,വഴുതന, തക്കാളി, മുളക്, മത്തൻ, വെള്ളരി, പടവലം എന്നിവയുടെ തൈകൾ ആണ് നട്ടത്.  സീഡ്, സോഷ്യൽ സർവീസ് സ്കീം   അംഗങ്ങൾ, വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവ രെല്ലാം ചേർന്നാണ് തൈകൾ നട്ടത്.

ചെണ്ടുമല്ലി കൃഷി 2025

കഴിഞ്ഞവർഷത്തെ പോലെ ഈ വർഷവും ഓണാഘോഷം ഗംഭീരമാക്കുന്നതിന്റെ ഭാഗമായി ചെണ്ടുമല്ലി കൃഷിക്ക് ആരംഭം കുറിച്ചു . പി ടി എ പ്രസിഡന്റ് ശ്രീ ബിന്നി ജോസഫ് ,ഹെഡ്മാസ്റ്റർ ശ്രീ രാജേഷ് എൻ വൈ മറ്റ് അദ്ധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ ആണ് കൃഷി ആരംഭിച്ചത് .

ജൈവവൈവിദ്യ പാർക്ക് നിർമ്മാണം 2025

ജൈവവൈവിധ്യത്തിന്റെ പ്രാദാന്യത്തെ കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കുട്ടികൾ സ്കൂൾ കോംബൗണ്ടിൽ ഔഷധ തോട്ടം നിർമിച്ചു.ഇതിൽ പലതരം കുറ്റിച്ചെടികൾ, പൂച്ചെടികൾ ,ഔഷധ സസ്യങ്ങൾ എന്നിവ ഉൾപ്പെട്ടിരുന്നു .ഇതിലൂടെ വിവിധ തരം സസ്യങ്ങളെ സംരക്ഷിക്കാനും പ്രകൃതിയെ കുറിച്ച് പഠിക്കാനും കുട്ടികളിൽ താല്പര്യം വളർത്തുന്നു.

പ്രഭാതഭക്ഷണ വിതരണം - ഉദ്ഘാടനം

വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ കരൂർ ഗ്രാമപഞ്ചായത്തിന്റെ 2025-26പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രഭാതഭക്ഷണ വിതരണത്തിന്റെ സ്കൂൾതല ഉദ്ഘാടനം കരൂർ മുൻഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും വാർഡ്മെമ്പറുമായ ബെന്നി മുണ്ടത്താനംനിർവഹിച്ചു. കുട്ടികളുടെ സമഗ്ര ആരോഗ്യപരിപാലനം ഉറപ്പാക്കുന്നതിലൂടെ പഠനകാര്യങ്ങളിൽ മനസ്സ്ഏകാഗ്രമാക്കാനും കുട്ടികളുടെ ശ്രദ്ധഉണർത്താനും ഈ പദ്ധതി പ്രയോജനപ്പെടുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.

ഹിരോഷിമ ദിനാചരണം 2025

1945 ഓഗസ്റ്റ് 6,9 തീയതികളിൽ ജാപ്പനീസ് നഗരങ്ങളായ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് വർഷിച്ചതിന്റെ ഓർമക്കായാണ് ഹിരോഷിമ നാഗസാക്കി ദിനം ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി ഹിരോഷിമ നാഗസാക്കി ചരിത്രം,ദൂഷ്യവശങ്ങൾ,ഇരയായവ്യക്തികളുടെ ജീവിത സാഹചര്യം ,ക്വിസ് ,മുദ്രാവാക്യങ്ങൾ,സഡാക്കോ സസാക്കിയുടെ ചരിത്രം ഇവ ഉൾപ്പെടുത്തി കുട്ടികൾ ഒരു പതിപ്പ് തയാറാക്കുകയും അതിന്റെ പ്രദർശനം നടത്തുകയും ചെയ്തു.

സ്വാതന്ത്ര്യദിനാഘോഷം 2025

ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ചതിന്റെയും സ്വാതന്ത്ര്യം നേടിയതിന്റെം ഓർമ്മക്കായി എല്ലാവർഷവും ഓഗസ്റ്റ് 15 നു സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു .ഇത്തവണയും വലവൂർ സ്കൂളിൽ സ്വാതന്ത്ര്യദിനം സമുചിതമായ് ആഘോഷിച്ചു .വാർഡ്‌മെമ്പർ ശ്രീ ബെന്നി മുണ്ടത്താനം പതാക ഉയർത്തി അതിനുശേഷം വിവിധ വേഷങ്ങൾ ധരിച്ചെത്തിയ കുട്ടികളോടൊപ്പം റാലിയും വർണ്ണശഭളമായ് നടത്തുകയുണ്ടായി ഗാന്ധിജിയുടെയും ജാൻസിറാണിയുടെയും വേഷം കെട്ടിയ കുട്ടികൾ റാലിക്ക് മാറ്റ് കൂട്ടി .റാലിക്ക് ശേഷം തിരികെ സ്കൂളിൽ എത്തി കുട്ടികളുടെ കലാപരിപാടികൾ നടന്നു.മധുരപലഹാര വിതരണത്തിന് ശേഷം യോഗം പിരിഞ്ഞു .

ഓണാഘോഷം 2025

ആരവങ്ങൾ... അഴകേകും പൂമാലകൾ... മുറ്റം നിറഞ്ഞ പൂക്കളം... ഓണത്തെ വരവേറ്റ്‌ വലവൂർ സ്കൂളും. വലവൂർ ഗവൺമെൻറ് യുപി സ്കൂളിൽ ഈ വർഷത്തെ ഓണാഘോഷം വളരെ വിപുലമായി ആഘോഷിച്ചു.ആഘോഷങ്ങൾക്ക്‌ പട്ടുപാവാടയും മലയാളിത്തനിമക്കൊപ്പം പല നിറത്തിലുള്ള വസ്‌ത്രങ്ങളും അണിഞ്ഞെത്തിയ വിദ്യാർഥികൾ ആഘോഷം കളറാക്കി. വിവിധ കലാപരിപാടികളും ഓണക്കളികളും അരങ്ങേറി. ഒന്നിച്ചിരുന്ന്‌ ഓണസദ്യയും കഴിച്ചശേഷമാണ് ആഘോഷങ്ങൾ കൊടിയിറങ്ങിയത്‌.

ഓസോൺ ദിനാചരണം 2025

ലോക ഓസോൺ ദിനത്തിന്റെ ഭാഗമായി സെപ്റ്റംബർ 16 നു കുട്ടികൾക്ക് ഓസോൺ പാളിയുടെ സംരക്ഷണത്തെ കുറിച്ച് അവബോധം നൽകി. ഈ വർഷത്തെ ഓസോൺ ദിന പ്രമേയം ''ഓസോൺ ഫോർ ലൈഫ് '' എന്നതാണ് . ഈ വിഷയത്തെ സംബന്ധിച്ച പോസ്റ്ററുകൾ കുട്ടികൾ തയാറാക്കുകയും അതിന്റെ പ്രദർശനം നടത്തുകയും ചെയ്തു. ഇതിലൂടെ ഭൂമിയിൽ ജീവൻ നിലനിർത്തുന്നതിൽ ഓസോൺ പാളിക്കുള്ള പങ്ക് എത്രമാത്രം ഉണ്ടെന്ന ഗൗരവം കുട്ടികളിൽ ഉടലെടുക്കാൻ ഇത് സഹായിച്ചു.

ഹിന്ദി ദിനാചരണം 2025

വലവൂർ ഗവൺമെന്റ് യൂ പി സ്കൂളിൽ ഹിന്ദി ദിനാചരണം നടന്നു . ദിനാചാരണവുമായി ബന്ധപ്പെട്ട് കുട്ടികൾ കവിതലാപനം ,പോസ്റ്റർ രചന , നൃത്തം എന്നിവ സംഘടിപ്പിച്ചു. ഹിന്ദി ആദ്ധ്യാപിക ജോൽസിനി പരുപാടികൾക്ക് നേതൃത്വം നല്കി.

ചെണ്ടുമല്ലി പരിപാലനം 2025

സ്കൂളിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ചെണ്ടുമല്ലിയുടെ പരിപാലനം കുട്ടികൾ നടത്തി. അതിനുചുറ്റും ഉണ്ടായിരുന്ന കളകൾ പറിച്ചു മാറ്റുകയും അതിന്റെ വളർച്ചക്ക് ആവിശ്യമായ വളപ്രയോഗങ്ങൾ നടത്തുകയും ചെയ്തു. കൃത്യമായ പരിപാലനം നടത്തിയാൽ 45 മുതൽ 50 ദിവസത്തിനുള്ളിൽ വിളവെടുക്കാം.

ജീവിതനൈപുണി വികസന ക്ലാസ് 2025

വലവൂർ ഗവണ്മെന്റ് യു പി സ്കൂളിൽ ''ജീവിതനൈപുണി ശേഷികൾ'' എന്ന വിഷയത്തെ സംബന്ധിച്ഛ് ബോധവത്കരണ ക്ലാസ് നടത്തി.ബി.വി.എം കോളേജിലെ BSW വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന ക്ലാസ്സിനെ നയിച്ചത് ശ്രീമതി ജിനുമോൾ ആയിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ ക്ലാസിനു സ്വാഗതം ആശംസിച്ചു .ജീവിതത്തിനു ഒരു ലക്ഷ്യബോധം ഉണ്ടാകണമെന്നും അതിനുവേണ്ടി പ്രീയത്നിക്കണം എന്നും കുട്ടികളെ ബോധ്യരാക്കി. 4സ് കോർഡിനേറ്റർ ശ്രീമതി ഷാനിമാത്യു യോഗത്തിനു കൃതജ്ഞത അർപ്പിച്ചു.

ആധുനിക കൃഷിരീതി പരിചയപ്പെടൽ 2025

ഡ്രോൺ ഉപയോഗിച്ചുള്ള നെൽകൃഷി ഇറക്കലിന് വലവൂർ ഗവൺമെന്റ് യു പി സ്കൂളിലെ കുട്ടികളും ദൃക്സാക്ഷികൾ ആയി. എല്ലാവര്ക്കും അത് വളരെ കൌതുകകരമായ കാഴ്ച ആയിരുന്നു. പാടശേഖര സമിതി വലവൂരിന്റെ നേതൃത്വത്തിൽ ആയിരുന്നു വിത്തു വിതക്കൽ നടന്നത്. നെൽകൃഷിക്ക് മാത്രം അല്ല വളമേകാനും ഡ്രോൺ സൗകര്യം ഉപയോഗപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു.

കരകൗശല നിർമ്മാണ ശില്പശാല 2025

ഉപജില്ലാ പ്രവർത്തിപരിചയ മേളയുടെ ഭാഗമായി നടന്ന പരിശീലനത്തിൽ കുട്ടികൾ ഈറ്റകൊണ്ടുള്ള കുട്ട നിർമാണം കളിമൺ പാത്രത്തിലെ ചിത്രരചന എന്നിവ സ്കൂളിൽ നടത്തി. വളരെ നല്ലരീതിയിൽ തന്നെ കുട്ടികൾ അത് നിർമിച്ചു .തുടർന്ന് നിർമിച്ച ഉത്പന്നങ്ങളുടെ പ്രെദർശനവും സ്കൂളിൽ നടത്തുകയുണ്ടായി.

വിത്തുമുളപ്പിക്കൽ 2025

വേനൽക്കാലത്ത് വിപണിയിൽ ലഭ്യമാകുന്ന പഴങ്ങളിൽ ഏറ്റവും പ്രചാരമേറിയ ഫലമായ തണ്ണിമത്തൻ കുട്ടികൾ നേരത്തെ തയാറാക്കി വെച്ചിരുന്ന ചകിരിച്ചോറ് മിശ്രിതത്തിൽ പാകി തുറസായ സ്ഥലത്തു വെയിൽ കൊള്ളാൻ പാകത്തിന് വെച്ചു. അതുപോലെ കോളിഫ്ലവർ ക്യാപ്സികം തുടങ്ങിയവയുടെ വിത്തുകളും പാകി വെച്ചു. കുട്ടികൾക്ക് കൃഷിയോടുള്ള താല്പര്യം ജനിക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു .

സോപ്പ് നിർമ്മാണം 2025

വലവൂർ ഗവ യു.പി സ്കൂളിലെ കുട്ടികൾ സ്വയം സോപ്പ്കൾ നിർമിച്ചു മാതൃകയായി. സ്കൂളിലെ അദ്ധ്യാപിക ആയ ശ്രീമതി മഞ്ജുമോൾ എം.എസ് ന്റെ നേതൃത്വത്തിൽ ആയിരുന്നു സോപ്പ് നിർമ്മാണപ്രവർത്തനങ്ങൾ നടന്നത്. 3,4 മണിക്കൂർ മുന്നേ തന്നെ അതിനു ആവിശ്യമായ കാസ്റ്റിക് സോഡാ ലയിപ്പിച്ചു വെക്കുകയും അതിനുശേഷം അത് നിർമിക്കാൻ ആവിശ്യമായ സാധനങ്ങൾ വേണ്ട അളവിൽ ചേർത്ത് ഇളക്കി കുറുക്കി എടുത്ത് മോൾഡിൽ ഒഴിച്ച് 5,6 മണിക്കൂർ വെച്ച് "സ്വദേശി" സോപ്പ് നിർമ്മിച്ചു കുട്ടികൾ ഈ പ്രവർത്തനത്തിൽ വളരെ താല്പര്യം ഉള്ളവരായി കാണാൻ സാധിച്ചു.

കൈകഴുകൽ ദിനം 2025

എല്ലാ വർഷവും ഒക്ടോബർ 15ന് ആഗോള കൈകഴുകൽ ദിനം ആചരിക്കുന്നു. രോഗങ്ങൾ തടയുന്നതിനും ജീവൻ രക്ഷിക്കുന്നതിനും സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് അവബോധം നൽകുന്നതിന്റെ ഭാഗമായി 11 ഘട്ട രീതിയിലുള്ള കൈകഴുകൽ പരിശീലനം നൽകി.

പേവിഷബാധ ബോധവത്കരണം 2025

വലവൂർ ഗവണ്മെന്റ് യൂ പി സ്കൂളിൽ പേവിഷബാധ ബോധവത്കരണ ക്ലാസ് നടന്നു.ക്ലാസിനു വെറ്റിനറി സർജൻ നീതു ജോർജ് നേതൃത്വം നൽകി. ''rabies free kerala '' എന്ന തലക്കെട്ടോടു കൂടിയാണ് ക്ലാസുകൾ നടന്നത് . വളർത്തുനായകൾക്കുള്ള വാക്‌സിനേഷനും ലൈസൻസും എടുക്കേണ്ട ആവിശ്യകതയെക്കുറിച് ക്ലാസ്സിൽ വിശദീകരിക്കുകയുണ്ടായി.

പഠനയാത്ര 2025

വലവൂർ ഗവണ്മെന്റ് യൂ പി സ്കൂളിൽ 2025-26 അധ്യയനവർഷത്തെ പഠനയാത്രസംഘടിപ്പിച്ചു. പഠനയാത്രക്ക് ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ ,പി ടി എ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. തൃശൂർ,പാലക്കാട് ജില്ലകൾ കേന്ദ്രികരിച്ചു നടന്ന പഠനയാത്രയുടെ ഭാഗമായി പുത്തൂർ സുവോളജിക്കൽ പാർക്ക് , പാലക്കാട് ഫോർട്ട് ,മലമ്പുഴ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. സന്ദർശിച്ച സ്ഥലങ്ങളെ പറ്റിയുള്ള ധാരാളം അറിവുകൾ ഹെഡ്മാസ്റ്റർ കുട്ടികൾക്ക് പകർന്നു നൽകി.

പ്രതിരോധ കുത്തിവെപ്പ് 2025

വലവൂർ സ്കൂളിൽ 10 വയസ്സായ കുട്ടികൾക്ക് വേണ്ടിയുള്ള കുത്തിവെപ്പ് നടന്നു .വലവൂർ phc ലെ dr രഞ്ജിത്തിന്റെ നേതൃത്വത്തിൽ ഉള്ള മെഡിക്കൽ ടീം ആണ് ക്യാമ്പിന് നേതൃത്വം നൽകിയത്. സ്കൂളിലെ അർഹരായ എല്ലാ വിദ്യാർത്ഥികളും ക്യാമ്പിൽ പങ്കാളിയായി.

christmas celebration 2025

വലവൂർ ഗവണ്മെന്റ് യൂ പി സ്കൂളിൽ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം നടന്നു.സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ഓതിക്കൊണ്ട് കുട്ടികൾ പുൽക്കൂട് നിർമ്മിക്കുകയും ക്രിസ്മസ് tree ഒരുക്കുകയും കരോൾ നടത്തുകയും ചെയ്തു.തുടർന്ന് ഹെഡ്മാസ്റ്റർ രാജേഷ് സാർ ക്രിസ്മസ് സന്ദേശം നൽകി .അതിനു ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

4S ത്രിദിന സഹവാസ ക്യാമ്പ് 2025

സ്കൂൾ സോഷ്യൽ സർവീസ് സ്‌കീമിന്റെ ഭാഗമായി ത്രിദിന സഹവാസ ക്യാമ്പ് നടന്നു.വലവൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് പ്രിൻസ് അഗസ്റ്റിൻ ഉത്‌ഘാടനം നിർവ്വഹിച്ചു.തുടർന്ന് വാർഡ് മെമ്പർ ബിജിമോൾ എം ടി മുഖ്യപ്രഭാഷണം നടത്തി.ക്യാമ്പിന്റെ ആദ്യ ദിവസം ശ്രീ ശുഭലൻ സർ ,കേണൽ കെ എൻ വി ആചാരി സർ തുടങ്ങിയവർ വിവിധ വിഷയങ്ങളെ പറ്റിയുള്ള ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.തുടർന്നുള്ള ദിവസങ്ങളിൽ കുറവിലങ്ങാട് സയൻസ് സിറ്റി ,വലവൂർ SBI ,ഇടനാട് സഹകരണ ബാങ്ക്,വൃദ്ധസദനം തുടങ്ങിയവ സന്ദർശിച്ചു .ഇതിലൂടെ കുട്ടികൾക്ക് ഒരുപാട് അറിവുകൾ നേടാൻ കഴിഞ്ഞു .തുടർന്ന് കുട്ടികൾ ക്യാമ്പിന്റെ വിശദമായ റിപ്പോർട് ഹെഡ്മാസ്റ്ററിനു മുൻപാകെ അവതരിപ്പിച്ചു. ശേഷം ക്യാമ്പ് കോർഡിനേറ്റർ ഷാനി മാത്യു കൃതജ്ഞത രേഖപ്പെടുത്തി.