"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→സ്കൂൾ കലോത്സവം) |
|||
| വരി 116: | വരി 116: | ||
'''പരിപാടിയുടെ അവസാനത്തിൽ ലിറ്റിൽ കൈറ്റ്സ് മെന്റർ സിസ്റ്റർ റിയ എല്ലാവർക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.ഈ ക്യാമ്പ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വളരെ പ്രയോജനകരമായ ഒരു അനുഭവമായി മാറി.''' | '''പരിപാടിയുടെ അവസാനത്തിൽ ലിറ്റിൽ കൈറ്റ്സ് മെന്റർ സിസ്റ്റർ റിയ എല്ലാവർക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.ഈ ക്യാമ്പ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വളരെ പ്രയോജനകരമായ ഒരു അനുഭവമായി മാറി.''' | ||
[[പ്രമാണം:26067.Preliminary Camp.jpg|ഇടത്ത്|ലഘുചിത്രം|26067.Preliminary Camp]] | |||
[[പ്രമാണം:26067.Preliminary Camp 2025September 16.jpg|ലഘുചിത്രം|26067.Preliminary Camp 2025September 16]] | [[പ്രമാണം:26067.Preliminary Camp 2025September 16.jpg|ലഘുചിത്രം|26067.Preliminary Camp 2025September 16]] | ||
15:18, 19 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/പ്രവർത്തനങ്ങൾ/2025-26
2025 ജൂൺ 2 -പ്രവേശനോത്സവം
ഹെഡ്മാസ്റ്റർ റവറന്റ് ഫാദർ ജോഷി എം എഫ് ന്റെ നേതൃത്വത്തിൽ 2025 26 അധ്യായന വർഷത്തിന് ആരംഭം കുറിച്ചുകൊണ്ട് സ്കൂൾ പ്രവേശനോത്സവം ജൂൺ 2ന് ആഘോഷമായപരിപാടികളോടെ ആരംഭിച്ചു.സ്കൂൾവർഷപ്രാർത്ഥനയും തുടർന്ന് കൊച്ചി മേയർ അഡ്വ.എം അനിൽകുമാർ ഉദ്ഘാടനകർമ്മം നിർവ്വഹിച്ച് സന്ദേശംനല്കി.എട്ടാം ക്ലാസിലെ നവാഗതരായ വിദ്യാർഥികളും മാതാപിതാക്കളും അധ്യാപകരും 9,10 ക്ലാസ്സുകളിലെ കുട്ടികളും ഹയർസെക്കൻഡറി ഓഡിറ്റോറിയത്തിൽ ഒത്തുചേർന്നു. പ്രാർത്ഥന ഗാനത്തോടൊപ്പം യോഗം ആരംഭിച്ചു ബഹുമാനപ്പെട്ട മേയർ അഡ്വക്കേറ്റ് എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. റവറന്റ് ഫാദർ വർഗീസ് കാച്ചപ്പിള്ളി സി എം ഐ അധ്യക്ഷതവഹിച്ചു. കൗൺസിലർ ശ്രീ റെനീഷ് ശ്രീ മധു ഭാസ്കർ പിടിഎ പ്രസിഡന്റ് ശ്രീ തോമസ് കാനാട് എന്നിവർ സന്നിഹിതരായിരുന്നു. റവറന്റ് ഫാദർ ജോയ് ജോസഫ് നന്ദി പറഞ്ഞു. മാതാപിതാക്കൾക്കും കുട്ടികൾക്കും പുതിയ അധ്യായന വർഷത്തിന് വേണ്ട നിർദ്ദേശങ്ങൾ റവറന്റ് ഫാദർ ജോയി ജോസഫ് നൽകിയതിനു ശേഷം യോഗം അവസാനിച്ചു.യോഗത്തിനുശേഷം കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു.

പരിസ്ഥിതിദിനാഘോഷം
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹെഡ്മാസ്റ്റർ ജോഷി എം എഫിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. അസംബ്ലിയിൽ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ക്വിസ് മത്സരം പോസ്റ്റർ ഡിസൈനിങ് പെയിന്റിങ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.
|പരിസ്ഥിതിദിനം

വായനാദിനം
ഹെഡ്മാസ്റ്റർ റവ.ഫാദർ ജോഷി എം എഫിന്റെ നേതൃത്വത്തിൽ വായനാദിനം ആചരിച്ചു അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ ദീപാ സി കെ വായനാദിനം ഉദ്ഘാടനം ചെയ്ത് കുട്ടികളോട് വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. തേവര പണ്ഡിറ്റ് കറുപ്പൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ആസ്വാദനക്കുറിപ്പ് മത്സരം നടത്തുന്നതിനായി പുസ്തകങ്ങൾ വിതരണം ചെയ്തു. വായന ദിനത്തോടനുബന്ധിച്ച് വായനാവാരം സംഘടിപ്പിക്കുകയും അസംബ്ലിയിൽ അധ്യാപകർ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു. മലയാളം ഇംഗ്ലീഷ് ഹിന്ദി എന്നീ ഭാഷകളിൽ വായനാ മത്സരവും കയ്യെഴുത്ത് മത്സരവും സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. വായനാദിനത്തിൽ ദീപിക പത്രത്തിന്റെ ഉദ്ഘാടനം നടത്തുകയും കുട്ടികൾക്ക് പത്രം വിതരണം ചെയ്യുകയും ചെയ്തു.
ലോക സംഗീത ദിനം
ലോക സംഗീത ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ഗാനാലാപന മത്സരം നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബഹുമാനപ്പെട്ട എംഎൽഎ ശ്രീ ഡിജെ വിനോദ് അധ്യക്ഷത വഹിച്ച് യോഗം ഉദ്ഘാടനം ചെയ്യുകയും ലഹരി വിരുദ്ധ ദിനത്തിന്റെ സന്ദേശം നൽകുകയും ചെയ്തു. എച്ച് എം റവറന്റ് ഫാദർ ജോഷി എം എഫ് എല്ലാവരെയും സ്വാഗതം ചെയ്ത് സംസാരിച്ചു. കൗൺസിലർ ശ്രീ റെനീഷ് എസ് ഐ ശ്രീജിത്ത് എന്നിവർ സന്നിഹിതരായിരുന്നു. ലഹരി വിരുദ്ധ ദിനത്തിൽ പ്രതിജ്ഞ കുട്ടികൾ ഏറ്റുപറഞ്ഞു. വിവിധ മത്സരങ്ങളുടെ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
യോഗാ ദിനം
എൻ സി സി എസ് പി സി എന്നിവയുടെ നേതൃത്വത്തിൽ യോഗാദിനം ആചരിച്ചു മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂൾ മുൻ ഹെഡ്മാസ്ട്രസ് ആയ ശ്രീമതി എലിസബത്ത് പോൾ യോഗാ ദിനത്തിന്റെ സന്ദേശം നൽകുകയും യോഗാഭ്യാസം കുട്ടികളെ കൊണ്ട് പരിശീലിപ്പിക്കുകയും ചെയ്തു. എൻ സി സി എസ് പി സി കുട്ടികൾ ഇതിൽ പങ്കെടുത്തു.
ഐ ടി മത്സരങ്ങൾ
ഈ വർഷത്തെ സ്കൂൾതല ഐ ടി മത്സരങ്ങൾ സിസ്റ്റർ ബിജി ജോണിന്റെ നേതൃത്വത്തിൽ ഐ ടി ലാബിൽ വച്ച് നടത്തപ്പെട്ടു. ഡിജിറ്റൽ പെയിന്റിംഗ് മലയാളം ടൈപ്പിംഗ് സ്ക്രാച്ച് ആനിമേഷൻ, പ്രസന്റേഷൻ,ഐ ടി ക്വിസ് എന്നീ മത്സരങ്ങൾ ജൂലൈ മാസം 4,11 തീയതികളിൽ നടത്തി.
ഗ്ലോബൽ എനർജി ദിനം
ഗ്ലോബൽ എനർജി ഇൻഡിപെൻഡൻസ് ഡേ യോടനുബന്ധിച്ച് ക്രിയേറ്റീവ് പോസ്റ്റർ മേക്കിങ് മത്സരം 10-7 -2025 നു നടത്തപ്പെട്ടു.
ലഹരിവിരുദ്ധദിനം
ജൂലൈ 15 കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ തലത്തിൽ പ്രസംഗ മത്സരം ഉപന്യാസം മത്സരം ക്വിസ് മത്സരം കവിത രചന മത്സരം നടത്തി. നമ്മുടെ സ്കൂളിൽ നിന്നും പ്രസംഗം മത്സരം ഉപന്യാസം മത്സരം എന്നിവയിൽ വിദ്യാർത്ഥികൾ സമ്മാനം കരസ്ഥമാക്കി.
എസ്.പി.സി.ദിനാചരണം
നിർമ്മിതബുദ്ധി പരിശീലനം
ബീം കമ്പനിയുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി നിർമ്മിതബുദ്ധി പരിശീലന ക്ലാസ് നടത്തി.
8 9 10 ക്ലാസിലെ പെൺകുട്ടികൾക്ക് സ്ത്രീ ശാക്തീകരണ പരിപാടി ജൂലൈ 14 15 തീയതികളിൽ നടത്തി മൂന്ന് വനിതാ പോലീസിന്റെ നേതൃത്വത്തിൽ പെൺകുട്ടികളുടെ ഉന്നമനത്തിനും സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള ക്ലാസുകൾ ആയിരുന്നു എടുത്തത്
സ്ത്രീ ശാക്തീകരണ പരിപാടി
8 9 10 ക്ലാസിലെ പെൺകുട്ടികൾക്ക് സ്ത്രീ ശാക്തീകരണ പരിപാടി ജൂലൈ 14 15 തീയതികളിൽ നടത്തി മൂന്ന് വനിതാ പോലീസിന്റെ നേതൃത്വത്തിൽ പെൺകുട്ടികളുടെ ഉന്നമനത്തിനും സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള ക്ലാസുകൾ ആയിരുന്നു എടുത്തത്.

ഓറിയന്റേഷൻ ക്ലാസ്
വൺ സ്റ്റെപ്പ് ഇന്റർനാഷണൽ അക്കാദമിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ഓറിയന്റേഷൻ ക്ലാസുകൾ നടത്തി ഡോക്ടർ നിജോ ജോസഫിന്റെ നേതൃത്വത്തിൽ ആയിരുന്നു ക്ലാസ്. ജൂലൈ അഞ്ചാം തീയതി 10 മണി മുതൽ 3 മണി വരെയായിരുന്നു ഓറിയന്റേഷൻ പ്രോഗ്രാം നടന്നത്.
2024 - 2025 അധ്യയന വർഷത്തെ PTA പൊതു യോഗം

26/07/2025 ശനിയാഴ്ച ശ്രീ തോമസ് കാനാട്ടിന്റെ അധ്യക്ഷതയിൽ വാർഷിക പൊതുയോഗം പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ചു. പിടിഎ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ഡിജിറ്റൽ രൂപത്തിൽ അവതരിപ്പിച്ചു. റെ വ ഫാദർ ജോയി ജോസഫ് സി എം ഐ ഏവരെയും യോഗത്തിൽ സ്വാഗതം ചെയ്തു. ശ്രി. തോമസ് കാനാട്ടിന്റെ അധ്യക്ഷ പ്രസംഗത്തിനുശേഷം ഹെഡ്മാസ്റ്റർ റെ വ ഫാ. ജോഷി എം എഫ് സി എം ഐ ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുട ർന്ന് ശ്രീ ജിത്തു ജോർജ് മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് നൽകി. ഈ സമയം പുതിയ ക്ലാസ് പിടിഎ ഭാരവാഹികളിൽ നിന്നും 2025 - 26 അധ്യയന വർഷത്തെ പ്രസിഡന്റിനെയും എക്സിക്യൂട്ടീവ് മെമ്പേഴ്സിനെയും ഷൈൻ സാറിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുത്തു.
2025 - 26 - ലെ ഭരണസമിതി അംഗങ്ങൾ
President - Dr Anilkumar K M
Vice president - Sri Joseph Shaji
Secretary - Smt Rose Mary
Treasurer - Sri Shaiju P P
Auditor - Sri Santhosh M N
Class Rep coordinators
:Smt. Saleena Najim
:Sri. Roy C G
MPTA President : Smt. Treesa Rolly
MPTA Vice president: Smt. Neethu Shijith
തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങളെ
Shine sir പൊതുയോഗത്തിൽ പരിചയപ്പെടുത്തി. പി ടി എ സെക്രട്ടറി ശ്രീമതി ആൻസി ആന്റണി -യുടെ നന്ദിയോടെ യോഗം അവസാനിച്ചു.
സീറോ വേസ്റ്റ് മാനേജ്മെന്റ് (31/7/2025)
എട്ടാം ക്ലാസിലെ കുട്ടികൾക്ക് റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ സീറോ വേസ്റ്റ് മാനേജ്മെന്റിനെ കുറിച്ച് ശ്രീ ഷിജു ജോസഫ് ക്ലാസ് എടുത്തു ഉച്ചയ്ക്ക് 1. 30 മുതൽ 2.30 വരെ ആയിരുന്നു ക്ലാസ്.
ലോക സംഗീത ദിനം
ജൂൺ 21 , ലോക സംഗീത ദിനത്തോടനുബന്ധിച്ച് ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ ഗാനാലാപന മത്സരം സംഘടിപ്പിച്ചു.

സ്വാതന്ത്ര്യ ദാനാഘോഷം (2025 ഓഗസ്റ്റ് 15 വെള്ളി)




2025 ഓഗസ്റ്റ് 15 വെള്ളിയാഴ്ച രാവിലെ സ്വാതന്ത്ര്യ ദിനാഘോഷം 7.50 ന് എസ് എച്ച് ഹൈസ്കൂൾ അങ്കണത്തിൽ അധ്യാപകരുടെയും, അനധ്യാപകരുടെയും ,വിദ്യാർത്ഥികളുടെയും ,ഇടവക ജനങ്ങളുടെയും സാന്നിധ്യത്തിൽ സ്കൂൾ മാനേജർ റവ.ഡോ.വർഗ്ഗീസ് കാച്ചപ്പിള്ളി പതാക ഉയർത്തി . സദസ്സ് ഒന്നാകെ ദേശീയ ഗാനം ആലപിച്ചു.തുടർന്ന് SPC ,NCC,Little Kites കുട്ടികളുടെ പരേഡും സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തിളക്കമേകി.സ്കൂൾമാനേജർ സ്വാതന്ത്ര്യദിന സന്ദേശം നല്കി.മഴക്കാലമായിരുന്നിട്ടും വളരെ നല്ലൊരു കാലാവസ്ഥ ആസമയം സംജാതമാകുകയും വളരെ ഭംഗിയായി വിവിധകലാപരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷപരിപാടികൾ പി.ടി.എ ,എം.പി.ടി എ എന്നിവരുടെ സഹകരണത്തോടെ ഭംഗിയായി ആഘോഷിച്ചു.സ്വാതന്ത്ര്യ ദിനാഘോഷ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനവിതരണവും നടത്തി.
സർഗോത്സവം 2025
Inauguration of arts sports and other clubs.
രാവിലെ 11 മണിയോടുകൂടി ലോകം ആരംഭിച്ചു അധ്യാപക പ്രതിനിധിയായ ശ്രീമതി. ലീനി വർഗീസ് ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു. HM. Rev.Fr. ജോഷി M F അധ്യക്ഷത വഹിച്ചു. ഫിലിം പ്രൊഡ്യൂസറും, അഭിനേതാവുമായ ശ്രീ.മുഹമ്മദ് ഫൈസൽ പരിപാടി ഉദ്ഘാടനം ചെയ്തു. PTAപ്രസിഡന്റ്. Dr അനിൽകുമാർ, ഹെഡ് ബോയ് മാസ്റ്റർ ആൻഡ് എന്നിവർ ആശംസകൾ അറിയിച്ചു. സംഗീത അധ്യാപികയായ ശ്രീമതി എലിസബത്ത് രാജു ടീച്ചർ എല്ലാവർക്കും നന്ദി അറിയിച്ചു. അതിനുശേഷം കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. ഉച്ചയ്ക്ക് ഒരു മണിയോടുകൂടി പരിപാടികൾ അവസാനിച്ചു.
ടോയ്‍ലറ്റ് കോംപ്ലക്സ് ശിലാ സ്ഥാപന കർമ്മം
വൈകുന്നേരം 3 30ന് യോഗം ആരംഭിച്ചു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ജോഷി അച്ഛൻ എല്ലാവരെയും സ്വാഗതം ചെയ്തു പുതിയ ബോയ്സ് ടോയ്ലറ്റ് കോംപ്ലക്സിന്റെ ശിലാസ്ഥാപന കർമ്മം എം.എൽ.എ ടി.ജെ വിനോദ് നിർവഹിച്ചു അധ്യാപകർ അനധ്യാപകർ വിദ്യാർഥികൾ ബിൽഡിംഗ് കോൺട്രാക്ടർ എന്നിവർ പങ്കെടുത്തു. ബഹുമാനപ്പെട്ട ജോയ് അച്ഛൻ എല്ലാവർക്കും നന്ദി പറഞ്ഞു ശേഷം മധുര പലഹാരങ്ങൾ വിതരണം ചെയ്തു.
അധ്യാപക ദിനം
സെപ്റ്റംബർ അഞ്ചാം തീയതി ഓണാവധി ആയതിനാൽ സെപ്റ്റംബർ പത്താം തീയതി സീക്രട്ട് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് അധ്യാപക ദിനം ആചരിച്ചു. അന്നേദിവസം ഹെഡ്മാസ്റ്റർ ഫാദർ ജോഷി എം എഫ് ( സി എം ഐ ) അധ്യാപക ദിനാശംസകൾ അറിയിക്കുകയും അധ്യാപക അനധ്യാപക സുഹൃത്തുക്കൾക്ക് ഉപഹാരം സമർപ്പിക്കുകയും ചെയ്തു. ശേഷം ഹെഡ് ബോയ് ആൻഡ് ജോർജ് കെ ബി. ഹെഡ് ഗേൾ ഒലീവിയ ജോസഫൈൻ എന്നിവർ ആശംസകൾ അറിയിച്ചു.

സ്കൂൾ കലോത്സവം
സെപ്റ്റംബർ പത്താം തീയതി രണ്ടു വേദികളിലായി സ്കൂൾ കലോത്സവം നടത്തപ്പെട്ടു. ഹെഡ്മാസ്റ്റർ ജോഷി എം എഫ് (സി എം ഐ) സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു. വേദി ഒന്നിൽ ലളിതഗാനം ശാസ്ത്രീയ, സംഗീതം,മാപ്പിളപ്പാട്ട്, ഭരതനാട്യം,കൊച്ചുപടി, ഫോക്ക് ഡാൻസ്, കീബോർഡ്, മൃദംഗം,തബല എന്നിവയാണ് നടത്തപ്പെട്ടത് വേദി രണ്ടിൽ പദ്യം ചൊല്ലൽ മലയാളം, ഇംഗ്ലീഷ്,ഹിന്ദി, തമിഴ് അറബിക്,കന്നട പ്രസംഗം മലയാളം, ഇംഗ്ലീഷ്,ഹിന്ദി എന്നിവയും നടത്തപ്പെട്ടു. വേദിയിൽ വച്ച് തന്നെ റിസൾട്ട് പ്രസിദ്ധീകരിച്ചു.
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
സേക്രഡ് ഹാർട്ട് ഹൈസ്കൂൾ, തെവരയിലെ 16/09/2025 ന് ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സ്കൂൾ ഹെഡ്മാസ്റ്റർ റവ. ഫാ. ജോഷി എം. എ. സി.എം.ഐ ഉദ്ഘാടനം ചെയ്തു. ശ്രീമതി റസീന ടീച്ചറും ശ്രീമതി രജീന ടീച്ചറും പരിപാടിയിൽ സാന്നിധ്യമൊരുക്കി.
ലിറ്റിൽ കൈറ്റ്സ് അംഗത്വം നേടിയ40 വിദ്യാർത്ഥികളും ക്യാമ്പിൽ പങ്കെടുത്തു ക്യാമ്പ് രാവിലെ പത്ത് മണിക്ക് ആരംഭിച്ച് വൈകിട്ട് നാല് മണിക്ക് സമാപിച്ചു. ഉച്ചയ്ക്ക് ശേഷം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി പ്രത്യേക ക്ലാസ് സംഘടിപ്പിക്കപ്പെട്ടു.
അവിടെ ലിറ്റിൽ കൈറ്റ്സ് എന്നത് എന്താണെന്നും, അതിന്റെ സവിശേഷതകൾ, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഗ്രേസ് മാർക്കിന്റെ പ്രാധാന്യം, കൂടാതെ ലിറ്റിൽ കൈറ്റ്സിന്റെ ലക്ഷ്യം എന്നീ വിഷയങ്ങളെക്കുറിച്ച് റസീന ടീച്ചർ വളരെ വ്യക്തമായ രീതിയിൽ അവതരിപ്പിച്ചു.
പരിപാടിയുടെ അവസാനത്തിൽ ലിറ്റിൽ കൈറ്റ്സ് മെന്റർ സിസ്റ്റർ റിയ എല്ലാവർക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.ഈ ക്യാമ്പ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വളരെ പ്രയോജനകരമായ ഒരു അനുഭവമായി മാറി.

