സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/പ്രവർത്തനങ്ങൾ/2025-26

2025 ജൂൺ 2 -പ്രവേശനോത്സവം

 
26067-Prevesanolsavam 2025

ഹെഡ്മാസ്റ്റർ റവറന്റ് ഫാദർ ജോഷി എം എഫ് ന്റെ നേതൃത്വത്തിൽ 2025 26 അധ്യായന വർഷത്തിന് ആരംഭം കുറിച്ചുകൊണ്ട് സ്കൂൾ പ്രവേശനോത്സവം ജൂൺ 2ന് ആഘോഷമായപരിപാടികളോടെ ആരംഭിച്ചു.സ്കൂൾവർഷപ്രാർത്ഥനയും തുടർന്ന് കൊച്ചി മേയർ അഡ്വ.എം അനിൽകുമാർ ഉദ്ഘാടനകർമ്മം നിർവ്വഹിച്ച് സന്ദേശംനല്കി.എട്ടാം ക്ലാസിലെ നവാഗതരായ വിദ്യാർഥികളും മാതാപിതാക്കളും അധ്യാപകരും 9,10 ക്ലാസ്സുകളിലെ കുട്ടികളും ഹയർസെക്കൻഡറി ഓഡിറ്റോറിയത്തിൽ ഒത്തുചേർന്നു. പ്രാർത്ഥന ഗാനത്തോടൊപ്പം യോഗം ആരംഭിച്ചു ബഹുമാനപ്പെട്ട മേയർ അഡ്വക്കേറ്റ് എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. റവറന്റ് ഫാദർ വർഗീസ് കാച്ചപ്പിള്ളി സി എം ഐ അധ്യക്ഷതവഹിച്ചു. കൗൺസിലർ ശ്രീ റെനീഷ് ശ്രീ മധു ഭാസ്കർ പിടിഎ പ്രസിഡന്റ് ശ്രീ തോമസ് കാനാട് എന്നിവർ സന്നിഹിതരായിരുന്നു. റവറന്റ് ഫാദർ ജോയ് ജോസഫ് നന്ദി പറഞ്ഞു. മാതാപിതാക്കൾക്കും കുട്ടികൾക്കും പുതിയ അധ്യായന വർഷത്തിന് വേണ്ട നിർദ്ദേശങ്ങൾ റവറന്റ് ഫാദർ ജോയി ജോസഫ് നൽകിയതിനു ശേഷം യോഗം അവസാനിച്ചു.യോഗത്തിനുശേഷം കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു.

പരിസ്ഥിതിദിനാഘോഷം

 

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹെഡ്മാസ്റ്റർ ജോഷി എം എഫിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. അസംബ്ലിയിൽ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ക്വിസ് മത്സരം പോസ്റ്റർ ഡിസൈനിങ് പെയിന്റിങ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.

വായനാദിനം

ഹെഡ്മാസ്റ്റർ റവ.ഫാദർ ജോഷി എം എഫിന്റെ നേതൃത്വത്തിൽ വായനാദിനം ആചരിച്ചു അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ ദീപാ സി കെ വായനാദിനം ഉദ്ഘാടനം ചെയ്ത് കുട്ടികളോട് വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. തേവര പണ്ഡിറ്റ് കറുപ്പൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ആസ്വാദനക്കുറിപ്പ് മത്സരം നടത്തുന്നതിനായി പുസ്തകങ്ങൾ വിതരണം ചെയ്തു. വായന ദിനത്തോടനുബന്ധിച്ച് വായനാവാരം സംഘടിപ്പിക്കുകയും അസംബ്ലിയിൽ അധ്യാപകർ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു. മലയാളം ഇംഗ്ലീഷ് ഹിന്ദി എന്നീ ഭാഷകളിൽ വായനാ മത്സരവും കയ്യെഴുത്ത് മത്സരവും സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. വായനാദിനത്തിൽ ദീപിക പത്രത്തിന്റെ ഉദ്ഘാടനം നടത്തുകയും കുട്ടികൾക്ക് പത്രം വിതരണം ചെയ്യുകയും ചെയ്തു.

യോഗാ ദിനം

എൻ സി സി എസ് പി സി എന്നിവയുടെ നേതൃത്വത്തിൽ യോഗാദിനം ആചരിച്ചു മണപ്പുറം സെന്റ് തെരേസാസ്  ഹൈസ്കൂൾ മുൻ ഹെഡ്മാസ്ട്രസ് ആയ ശ്രീമതി എലിസബത്ത് പോൾ യോഗാ ദിനത്തിന്റെ സന്ദേശം നൽകുകയും യോഗാഭ്യാസം കുട്ടികളെ കൊണ്ട് പരിശീലിപ്പിക്കുകയും ചെയ്തു. എൻ സി സി എസ് പി സി കുട്ടികൾ ഇതിൽ പങ്കെടുത്തു.

ഐ  ടി മത്സരങ്ങൾ

ഈ വർഷത്തെ സ്കൂൾതല ഐ ടി മത്സരങ്ങൾ സിസ്റ്റർ ബിജി  ജോണിന്റെ നേതൃത്വത്തിൽ ഐ ടി ലാബിൽ വച്ച് നടത്തപ്പെട്ടു. ഡിജിറ്റൽ പെയിന്റിംഗ് മലയാളം ടൈപ്പിംഗ് സ്ക്രാച്ച് ആനിമേഷൻ, പ്രസന്റേഷൻ,ഐ ടി ക്വിസ് എന്നീ മത്സരങ്ങൾ ജൂലൈ മാസം 4,11 തീയതികളിൽ നടത്തി.

ഗ്ലോബൽ എനർജി ദിനം

 
26067.Globel Day 2025

ഗ്ലോബൽ എനർജി ഇൻഡിപെൻഡൻസ് ഡേ യോടനുബന്ധിച്ച് ക്രിയേറ്റീവ് പോസ്റ്റർ മേക്കിങ് മത്സരം 10-7 -2025 നു നടത്തപ്പെട്ടു.എട്ടാംക്ലാസിലെ വിദ്യാർത്ഥികൾ എസ്.എച്ച് കോളേജിൽ എൻവിറത്തോൺ കോൺക്ലേവ് എന്ന എക്സിബിഷൻ സന്ദർശിച്ചു.

ലഹരിവിരുദ്ധദിനം

 
26067.Lahari virudha dinam 2025

ജൂലൈ 15 കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ തലത്തിൽ പ്രസംഗ മത്സരം ഉപന്യാസം മത്സരം ക്വിസ് മത്സരം കവിത രചന മത്സരം നടത്തി. നമ്മുടെ സ്കൂളിൽ നിന്നും പ്രസംഗം മത്സരം ഉപന്യാസം മത്സരം എന്നിവയിൽ വിദ്യാർത്ഥികൾ സമ്മാനം കരസ്ഥമാക്കി.ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബഹുമാനപ്പെട്ട എംഎൽഎ ശ്രീ ഡിജെ വിനോദ് അധ്യക്ഷത വഹിച്ച് യോഗം ഉദ്ഘാടനം ചെയ്യുകയും ലഹരി വിരുദ്ധ ദിനത്തിന്റെ സന്ദേശം നൽകുകയും ചെയ്തു. എച്ച് എം റവറന്റ് ഫാദർ ജോഷി എം എഫ് എല്ലാവരെയും സ്വാഗതം ചെയ്ത് സംസാരിച്ചു. കൗൺസിലർ ശ്രീ റെനീഷ് എസ് ഐ ശ്രീജിത്ത് എന്നിവർ സന്നിഹിതരായിരുന്നു. ലഹരി വിരുദ്ധ ദിനത്തിൽ പ്രതിജ്ഞ കുട്ടികൾ ഏറ്റുപറഞ്ഞു. വിവിധ മത്സരങ്ങളുടെ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.


എസ്.പി.സി.ദിനാചരണം(ഓഗസ്റ്റ് 02)

 
26067.SPC Dinacharanam

എസ്.പി.സി ദിനാചരണം ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വളരെ വിപുലമായി ആഘോഷിച്ചു.ഹെഡ്‍മാസ്റ്റർ റവ.ഫാ.ജോഷി എം .എഫ് സി.എം.ഐ പതാക ഉയർത്തി.

നിർമ്മിതബുദ്ധി പരിശീലനം

ബീം കമ്പനിയുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി നിർമ്മിതബുദ്ധി പരിശീലന ക്ലാസ് നടത്തി.8 9 10 ക്ലാസിലെ പെൺകുട്ടികൾക്ക് സ്ത്രീ ശാക്തീകരണ പരിപാടി ജൂലൈ 14 15 തീയതികളിൽ നടത്തി മൂന്ന് വനിതാ പോലീസിന്റെ നേതൃത്വത്തിൽ പെൺകുട്ടികളുടെ ഉന്നമനത്തിനും സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള ക്ലാസുകൾ ആയിരുന്നു എടുത്തത്

സ്ത്രീ ശാക്തീകരണ പരിപാടി

8 9 10 ക്ലാസിലെ പെൺകുട്ടികൾക്ക്

സ്ത്രീ ശാക്തീകരണ പരിപാടി ജൂലൈ 14 15 തീയതികളിൽ

 
പരിസ്ഥിതിദിനാഘോഷം 2025

നടത്തി മൂന്ന് വനിതാ പോലീസിന്റെ നേതൃത്വത്തിൽ

പെൺകുട്ടികളുടെ ഉന്നമനത്തിനും സ്വയരക്ഷയ്ക്ക്

വേണ്ടിയുള്ള ക്ലാസുകൾ ആയിരുന്നു എടുത്തത്.


ഓറിയന്റേഷൻ ക്ലാസ്

 
26067.Orientation Programme 2025

വൺ സ്റ്റെപ്പ് ഇന്റർനാഷണൽ അക്കാദമിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ഓറിയന്റേഷൻ ക്ലാസുകൾ നടത്തി ഡോക്ടർ നിജോ ജോസഫിന്റെ നേതൃത്വത്തിൽ ആയിരുന്നു ക്ലാസ്. ജൂലൈ അഞ്ചാം തീയതി 10 മണി മുതൽ 3 മണി വരെയായിരുന്നു ഓറിയന്റേഷൻ പ്രോഗ്രാം നടന്നത്.

2024 - 2025 അധ്യയന വർഷത്തെ PTA പൊതു യോഗം

 

26/07/2025 ശനിയാഴ്ച ശ്രീ തോമസ് കാനാട്ടിന്റെ അധ്യക്ഷതയിൽ വാർഷിക പൊതുയോഗം പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ചു. പിടിഎ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ഡിജിറ്റൽ രൂപത്തിൽ അവതരിപ്പിച്ചു. റെ വ ഫാദർ ജോയി ജോസഫ് സി എം ഐ ഏവരെയും യോഗത്തിൽ സ്വാഗതം ചെയ്തു. ശ്രി. തോമസ് കാനാട്ടിന്റെ അധ്യക്ഷ പ്രസംഗത്തിനുശേഷം ഹെഡ്മാസ്റ്റർ റെ വ ഫാ. ജോഷി എം എഫ് സി എം ഐ ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുട ർന്ന് ശ്രീ ജിത്തു ജോർജ് മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് നൽകി. ഈ സമയം പുതിയ ക്ലാസ് പിടിഎ ഭാരവാഹികളിൽ നിന്നും 2025 - 26 അധ്യയന വർഷത്തെ പ്രസിഡന്റിനെയും എക്സിക്യൂട്ടീവ് മെമ്പേഴ്സിനെയും ഷൈൻ സാറിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുത്തു.2025 - 26 - ലെ ഭരണസമിതി അംഗങ്ങൾ

President  - Dr Anilkumar K M,Vice president  - Sri Joseph, ,Shaji, Secretary - Smt Rose Mary,Treasurer - Sri Shaiju P P,Auditor   

Sri .Santhosh M N,Class Rep coordinators, Smt. Saleena Najim,  :Sri. Roy C G,MPTA President : Smt. Treesa Rolly,MPTA Vice president: Smt. Neethu Shijith

തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങളെShine sir പൊതുയോഗത്തിൽ പരിചയപ്പെടുത്തി. പി ടി എ സെക്രട്ടറി ശ്രീമതി ആൻസി ആന്റണി -യുടെ നന്ദിയോടെ യോഗം അവസാനിച്ചു.

സീറോ വേസ്റ്റ് മാനേജ്മെന്റ് (31/7/2025)

എട്ടാം ക്ലാസിലെ കുട്ടികൾക്ക് റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ സീറോ വേസ്റ്റ് മാനേജ്മെന്റിനെ കുറിച്ച് ശ്രീ ഷിജു ജോസഫ് ക്ലാസ് എടുത്തു ഉച്ചയ്ക്ക് 1. 30 മുതൽ 2.30 വരെ ആയിരുന്നു ക്ലാസ്.

ലോക സംഗീത ദിനം

 
26067 -Vaiga X D

ജൂൺ 21 , ലോക സംഗീത ദിനത്തോടനുബന്ധിച്ച് 

ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ

ഗാനാലാപന മത്സരം സംഘടിപ്പിച്ചു.

സ്വാതന്ത്ര്യ ദാനാഘോഷം (2025 ഓഗസ്റ്റ് 15 വെള്ളി)

 
2025 Independence Day flag Hoisting
 
26067-Indepebence Day Dance
 
26067-independence day SPC NCC Little Kites Parade
 
26067-independence day prize distribution

2025 ഓഗസ്റ്റ് 15 വെള്ളിയാഴ്ച രാവിലെ സ്വാതന്ത്ര്യ ദിനാഘോഷം 7.50 ന് എസ് എച്ച് ഹൈസ്കൂൾ അങ്കണത്തിൽ അധ്യാപകരുടെയും, അനധ്യാപകരുടെയും ,വിദ്യാർത്ഥികളുടെയും ,ഇടവക ജനങ്ങളുടെയും സാന്നിധ്യത്തിൽ സ്കൂൾ മാനേജർ റവ.ഡോ.വർഗ്ഗീസ് കാച്ചപ്പിള്ളി പതാക ഉയർത്തി . സദസ്സ് ഒന്നാകെ ദേശീയ ഗാനം ആലപിച്ചു.തുടർന്ന് SPC ,NCC,Little Kites കുട്ടികളുടെ പരേഡും സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തിളക്കമേകി.സ്കൂൾമാനേജർ സ്വാതന്ത്ര്യദിന സന്ദേശം നല്കി.മഴക്കാലമായിരുന്നിട്ടും വളരെ നല്ലൊരു കാലാവസ്ഥ ആസമയം സംജാതമാകുകയും വളരെ ഭംഗിയായി വിവിധകലാപരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷപരിപാടികൾ പി.ടി.എ ,എം.പി.ടി എ എന്നിവരുടെ സഹകരണത്തോടെ ഭംഗിയായി ആഘോഷിച്ചു.സ്വാതന്ത്ര്യ ദിനാഘോഷ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനവിതരണവും നടത്തി.

സർഗോത്സവം 2025

Inauguration of arts sports and other clubs.

രാവിലെ 11 മണിയോടുകൂടി ലോകം ആരംഭിച്ചു അധ്യാപക പ്രതിനിധിയായ ശ്രീമതി. ലീനി വർഗീസ് ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു. HM. Rev.Fr. ജോഷി M F അധ്യക്ഷത വഹിച്ചു. ഫിലിം പ്രൊഡ്യൂസറും, അഭിനേതാവുമായ ശ്രീ.മുഹമ്മദ് ഫൈസൽ പരിപാടി ഉദ്ഘാടനം ചെയ്തു. PTAപ്രസിഡന്റ്. Dr അനിൽകുമാർ, ഹെഡ് ബോയ് മാസ്റ്റർ ആൻഡ് എന്നിവർ ആശംസകൾ അറിയിച്ചു. സംഗീത അധ്യാപികയായ ശ്രീമതി എലിസബത്ത് രാജു ടീച്ചർ എല്ലാവർക്കും നന്ദി അറിയിച്ചു. അതിനുശേഷം കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. ഉച്ചയ്ക്ക് ഒരു മണിയോടുകൂടി പരിപാടികൾ അവസാനിച്ചു.

ടോയ്‍ലറ്റ് കോംപ്ലക്സ് ശിലാ സ്ഥാപന കർമ്മം

വൈകുന്നേരം 3 30ന് യോഗം ആരംഭിച്ചു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ജോഷി അച്ഛൻ എല്ലാവരെയും സ്വാഗതം ചെയ്തു പുതിയ ബോയ്സ് ടോയ്ലറ്റ് കോംപ്ലക്സിന്റെ ശിലാസ്ഥാപന കർമ്മം എം.എൽ.എ  ടി.ജെ വിനോദ് നിർവഹിച്ചു അധ്യാപകർ അനധ്യാപകർ വിദ്യാർഥികൾ ബിൽഡിംഗ് കോൺട്രാക്ടർ എന്നിവർ പങ്കെടുത്തു. ബഹുമാനപ്പെട്ട ജോയ് അച്ഛൻ എല്ലാവർക്കും നന്ദി പറഞ്ഞു ശേഷം മധുര പലഹാരങ്ങൾ വിതരണം ചെയ്തു.

അധ്യാപക ദിനം

സെപ്റ്റംബർ അഞ്ചാം തീയതി ഓണാവധി ആയതിനാൽ

 
26067.Teachers Day 2025

സെപ്റ്റംബർ പത്താം തീയതി സീക്രട്ട് ഹൈസ്കൂൾ

ഓഡിറ്റോറിയത്തിൽ വച്ച് അധ്യാപക ദിനം ആചരിച്ചു.

അന്നേദിവസം ഹെഡ്മാസ്റ്റർ ഫാദർ ജോഷി എം എഫ് ( സി എം ഐ )

അധ്യാപക ദിനാശംസകൾ അറിയിക്കുകയും അധ്യാപക അനധ്യാപക

സുഹൃത്തുക്കൾക്ക് ഉപഹാരം സമർപ്പിക്കുകയും ചെയ്തു.

ശേഷം ഹെഡ് ബോയ് ആൻഡ് ജോർജ് കെ ബി.

ഹെഡ്  ഗേൾ ഒലീവിയ ജോസഫൈൻ എന്നിവർ ആശംസകൾ അറിയിച്ചു.

സ്കൂൾ കലോത്സവം

സെപ്റ്റംബർ പത്താം തീയതി രണ്ടു വേദികളിലായി  സ്കൂൾ കലോത്സവം നടത്തപ്പെട്ടു. ഹെഡ്മാസ്റ്റർ ജോഷി എം എഫ് (സി എം ഐ) സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു. വേദി ഒന്നിൽ ലളിതഗാനം ശാസ്ത്രീയ, സംഗീതം,മാപ്പിളപ്പാട്ട്, ഭരതനാട്യം,കൊച്ചുപടി, ഫോക്ക് ഡാൻസ്, കീബോർഡ്, മൃദംഗം,തബല എന്നിവയാണ് നടത്തപ്പെട്ടത് വേദി രണ്ടിൽ പദ്യം ചൊല്ലൽ മലയാളം, ഇംഗ്ലീഷ്,ഹിന്ദി, തമിഴ് അറബിക്,കന്നട പ്രസംഗം മലയാളം, ഇംഗ്ലീഷ്,ഹിന്ദി എന്നിവയും നടത്തപ്പെട്ടു.

 
26067.School Kalolsavam 2025

സ്കൂൾ കലോത്സവം 2025-  സ്കൂൾ തല മത്സരങ്ങൾ നടത്തി . 32  വ്യക്തിഗത മത്സര ഇനങ്ങളിലായി ഒട്ടേറെ കുട്ടികൾ ഉത്സാഹപൂർവ്വം മത്സരത്തിൽ പങ്കെടുത്തു . വിജയികൾക്കുള്ള സമ്മാനങ്ങൾ സ്കൂൾ അസംബ്ലിയിൽ വിതരണം ചെയ്തു.  സ്കൂൾതല വിജയികൾക്ക് സബ്ജില്ലാതലത്തിൽ മത്സരിക്കുന്നതിനായി പ്രത്യേക പരിശീലനവും നൽകിവരുന്നു.വേദിയിൽ വച്ച് തന്നെ റിസൾട്ട് പ്രസിദ്ധീകരിച്ചു.

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

സേക്രഡ് ഹാർട്ട് ഹൈസ്കൂൾ, തെവരയിലെ 16/09/2025 ന് ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സ്കൂൾ ഹെഡ്മാസ്റ്റർ റവ. ഫാ. ജോഷി എം. എ. സി.എം.ഐ ഉദ്ഘാടനം ചെയ്തു. ശ്രീമതി റസീന ടീച്ചറും ശ്രീമതി രജീന ടീച്ചറും പരിപാടിയിൽ സാന്നിധ്യമൊരുക്കി.

ലിറ്റിൽ കൈറ്റ്സ് അംഗത്വം നേടിയ40 വിദ്യാർത്ഥികളും ക്യാമ്പിൽ പങ്കെടുത്തു  ക്യാമ്പ് രാവിലെ പത്ത് മണിക്ക് ആരംഭിച്ച് വൈകിട്ട് നാല് മണിക്ക് സമാപിച്ചു. ഉച്ചയ്ക്ക് ശേഷം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി പ്രത്യേക ക്ലാസ് സംഘടിപ്പിക്കപ്പെട്ടു.

അവിടെ ലിറ്റിൽ കൈറ്റ്സ് എന്നത് എന്താണെന്നും, അതിന്റെ സവിശേഷതകൾ, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഗ്രേസ് മാർക്കിന്റെ പ്രാധാന്യം, കൂടാതെ ലിറ്റിൽ കൈറ്റ്സിന്റെ ലക്ഷ്യം എന്നീ വിഷയങ്ങളെക്കുറിച്ച് റസീന ടീച്ചർ വളരെ വ്യക്തമായ രീതിയിൽ അവതരിപ്പിച്ചു.

പരിപാടിയുടെ അവസാനത്തിൽ ലിറ്റിൽ കൈറ്റ്സ് മെന്റർ സിസ്റ്റർ റിയ എല്ലാവർക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.ഈ ക്യാമ്പ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വളരെ പ്രയോജനകരമായ ഒരു അനുഭവമായി മാറി.


 
26067.Preliminary Camp
 
26067.Preliminary Camp 2025September 16

സയൻസ്, സോഷ്യൽ സയൻസ്, വർക്ക് എക്സ്പീരിയൻസ്, മാത്തമാറ്റിക്സ്, റോബോട്ടിക്സ് എക്സ്പോ 2025 സെപ്റ്റംബർ 12

സേക്രഡ് ഹാർട്ട് ഹൈസ്കൂൾ, തേവരയിലെ സയൻസ്, സോഷ്യൽ സയൻസ്, വർക്ക് എക്സ്പീരിയൻസ്, മാത്തമാറ്റിക്സ്, റോബോട്ടിക്സ് എക്സ്പോ 2025 സെപ്റ്റംബർ 12-ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി.

ഹെഡ്മാസ്റ്റർ റവ. ഫാ. ജോഷി എം എഫ് . (സി.എം.ഐ) നാട മുറിച്ച് റോബോട്ടിക് എക്സ്പോ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എറണാകുളം സൗത്ത് പോലീസ് സ്റ്റേഷൻ SHO ശ്രീ. സാന്തോഷ് പി.ആർ. മുഖ്യാതിഥിയായിരുന്നു. അദ്ദേഹം തന്റെ ആശംസകൾ രേഖപ്പെടുത്തുകയും വിദ്യാർത്ഥികളുടെ നവീനാവിഷ്കാരങ്ങളെ പ്രശംസിക്കുകയും ചെയ്തു.

പ്രദർശനത്തിൽ വിദ്യാർത്ഥികളുടെ നിരവധി പുതുമയുള്ള സൃഷ്ടികൾ പ്രദർശിപ്പിക്കപ്പെട്ടു.

പ്രധാന ആകർഷണങ്ങൾ:

ഡ്രോൺ പ്രദർശനം – വിദ്യാർത്ഥികൾ നിർമ്മിച്ച ഡ്രോൺ പറന്നുയർന്നത് ഏറെ കൗതുകകരമായിരുന്നു.

റഡാർ സിസ്റ്റം,Obstacle Avoiding Robot,Welcome Robot,Automatic Hand Sanitizer Dispenser

RGB Light Automation,Arduino Radar System,Arduino LED Light Chaser

AI അധിഷ്ഠിത മോഡലുകൾ തുടങ്ങിയവ.

ഈ പ്രദർശനം വിദ്യാർത്ഥികൾക്ക് അവരുടെ സൃഷ്ടിപ്രതിഭയും ശാസ്ത്ര-സാങ്കേതിക മികവും പ്രകടിപ്പിക്കുന്നതിനുള്ള മികച്ച വേദിയായി. രക്ഷിതാക്കളും അധ്യാപകരും സഹപാഠികളും ആവേശത്തോടെ പ്രദർശനം ആസ്വദിച്ചു

സ്കൂൾ ഇൻവെസ്റ്റിറ്റ്യൂർ ചടങ്ങ്

എറണാകുളം സൗത്ത് പോലീസ് സ്റ്റേഷൻ SHO ശ്രീ. സാന്തോഷ് പി.ആർ. മുഖ്യാതിഥിയായി പങ്കെടുത്ത സ്കൂളിലെ ഇൻവെസ്റ്റിറ്റ്യൂർ സെറിമണി 12/09/2025ന് ഭംഗിയായി നടന്നു.

സ്കൂളിന്റെ ഹെഡ് ബോയ് സ്ഥാനത്ത് ജോർജ് കെ.ബി.യും ഹെഡ് ഗേൾ സ്ഥാനത്ത് ഒലീവിയ ജോസഫൈനും ചുമതലയേറ്റു.

വിവിധ ഹൗസുകളുടെ ക്യാപ്റ്റൻമാർ പ്രതിജ്ഞ ചൊല്ലി. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

സ്കൂൾതല ശാസ്ത്രോത്സവം

സ്കൂൾ തല ശാസ്ത്രോത്സവം എച്ച് എം റവറന്റ് ഫാദർ ജോഷി എം എഫ് ഉദ്ഘാടനം ചെയ്തു സയൻസ്,ഗണിതം, സോഷ്യൽ സയൻസ് വർക്ക് എക്സ്പീരിയൻസ് റോബോട്ടിക് എക്സ്പോ എക്സിബിഷൻ നടത്തി. ഒന്നാം സമ്മാനത്തിന് അർഹരായവരെ ഉപജില്ലാ മത്സരത്തിലേക്ക് തിരഞ്ഞെടുത്തു

ഓപ്പൺ ഹൗസ്

ഒന്നാം പാദ വാർഷിക പരീക്ഷയുടെ അനുബന്ധിച്ച് 8 9 10 ക്ലാസുകളുടെ ഓപ്പൺ ഹൗസ് സെപ്റ്റംബർ 15,16 തീയതികളിൽ നടത്തപ്പെട്ടു.

Walkathon 06.10.2025

 
26067 Walkathon
 
26067 Walkathon 09.10.2025

സ്കൂളിൽ നിന്നും 9-ാം ക്ലാസിലെ 13 കുട്ടികൾ വാക്കത്തോണിൽ പങ്കെടുത്തു. SPG യുടെ നേതൃത്വത്തിലായിരുന്നു. വാക്കത്തോൺ നടത്തിയത് മാനസികാരോഗ്യദിനത്തോടനുബന്ധിച്ചായിരുന്നു.

ക്വിസ് കോമ്പറ്റീഷൻ

22 23 24 സെപ്റ്റംബറിൽ സയൻസ് ഗണിതം സോഷ്യൽ സയൻസ് എന്നി വിഷയങ്ങളിൽ ക്വിസ് മത്സരം നടത്തി വിജയികൾക്ക് സബ് ജില്ലയിൽ പങ്കെടുക്കാവുന്നതാണ്.

സബ്ജില്ല അത്‌ലറ്റിക് സെലക്ഷൻ

സെപ്റ്റംബർ 19 2025 മത്സരങ്ങളുടെ സെലക്ഷൻ ഷൈൻ സാറിനെ നേതൃത്വത്തിൽ നടത്തപ്പെട്ടു.

സബ്‍ജില്ലാ ശാസ്ത്രമേള

 
26067.Sub district Sasthrolsavam 2025
 
26067.Sasthramela Inauguration 2025 October 22

സബ്ജില്ലാ ശാസ്ത്രമേളയുടെ സയൻസ് മേള എസ്.എച്ച് ഹൈസ്കൂളിൽ വച്ചായിരുന്നു.രാവിലെ 10.30 വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊച്ചിനഗരസഭ ശ്രീ.വി.എ ശ്രീജിത്ത് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.എസ്.എച്ച്.ഹയർസെക്കന്ററി പ്രിൻസിപ്പൽ റവ.ഫാ.തോംസൺ തെക്കിനിഴത്ത് സ്വാഗതം ആശംസിച്ചു.കൗൺസിലർ ശ്രീ.പി.ആർ റനീഷ് അധ്യക്ഷപ്രസംഗം നടത്തി.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ,എറണാകുളം ശ്രീമതി.ഡിഫി ജോസഫ് ആശംസകൾനേർന്നു.തുടർന്ന് വിവിധസംഘടനാ നേതാക്കളും ആശംസകൾ നേർന്നു.

റവന്യൂ ജില്ലാ സ്പോർട്സ് മീറ്റ്(ഒക്ടോബർ 13)

 
26067.Revenue District Sports

എറണാകുളം മഹാരാജസിൽ വച്ച് നടന്ന റവന്യൂ ജില്ലാ സ്പോർട്സ് മീറ്റിൽ എസ്.എച്ച് ഹൈസ്ക്കൂൾ എസ്.പി.സി.60 കുട്ടികൾ വോളന്റീയർമാരായി സേവനമനുഷ്ഠിച്ചു.

ഗാന്ധിജയന്തി ദിനാചരണം (ഒക്ടോബർ 02)

 
26067.Gandhi Jayanti 2025

ഒക്ടോബർ 02 ഗാന്ധി ജയന്തി ദിനാചരണത്തോടനുബന്ധിച്ച് എസ്.പി.സി.കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളുംപരിസരവും വൃത്തിയാക്കി.

വൃദ്ധസദനം സന്ദർശിച്ചു

 
26067.Old Age Home Visit

SPC കേഡറ്റുകൾ ക്യാമ്പിനോടനുബന്ധിച്ച് വൃദ്ധസദനം സന്ദർശിച്ചു. മാതാപിതാക്കളോട് കുശലം പറഞ്ഞിരിക്കാനും മറ്റും കുട്ടികൾക്ക് വളരെ താല്പര്യമായിരുന്നു.


ഓണം ക്യാമ്പ്

 
26067.Onam SPC Camp 2025

SPC കുട്ടികളുടെ ഓണം നടത്തി. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ക്യാമ്പിൽ ക്ലാസ്സുകൾ നടന്നു.

ദീപിക - കളർ ഇന്ത്യ

 
26067.Deepika kalar India 2025

ദീപിക - കളർ ഇന്ത്യ  കോമ്പറ്റീഷൻ സ്കൂളിൽ സംഘടിപ്പിച്ചു .  90 ഓളം കു ട്ടികൾ  പങ്കെടുത്ത മത്സരത്തിൽ ,  എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു .കൂടാതെ വിജയികൾക്ക് പ്രത്യേക സമ്മാനങ്ങളും നൽകി.

 
26067.Deepika Competition 2025



ഗാന്ധി കലോത്സവം

 
26067.Gandhi Kalolsavam2025

ഗാന്ധി വിചാരധാര സംഘടിപ്പിച്ച ഗാന്ധി കലോത്സവത്തിൽ നമ്മുടെ സ്കൂളിൽ നിന്നും വിവിധ ഇനങ്ങളിലായി കുട്ടികൾ മത്സരിച്ചു,  വിജയികളായി.  മലയാളം പ്രസംഗം,  ഉപന്യാസം  , കവിത പാരായണം  എന്നീ ഇനങ്ങളിൽ കുട്ടികൾ  പങ്കെടുത്തു സമ്മാനങ്ങൾ നേടി.

ഇൻക്ലൂസീവ് സ്പോർട്സ് (Inclusive Sports)

 
26067.Inclusive SportsAdil ohn Mathew

നമ്മുടെ വിദ്യാലയത്തിലെ ആദിൽ ജോൺ മാത്യു 8 C സം

 
26067.Inclusive 2025

സ്ഥാന സ്കൂൾ കായികമേളയിൽ ദീപശിഖ കൊ ളുത്താനുള്ള ഭാഗ്യം ലഭിച്ചു.ഇൻക്ലൂസീവ് സ്പോർട്സ് (Inclusive Sports ) എന്നത് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള വ്യക്തികൾക്കും — അവരുടെ ശാരീരിക, മാനസിക, സാമൂഹിക വ്യത്യാസങ്ങൾ എന്തായാലും — പങ്കാളികളാകാനും ആസ്വദിക്കാനും കഴിയുന്ന വിധത്തിൽ രൂപകൽപ്പന ചെയ്ത കായിക പ്രവർത്തനങ്ങളാണ്.

 
26067.Inclusive

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം 7 നവംബർ 2025

 
 
03.26067 Antony George 9 A State level Sasthrolsavam A Grade
02.Savan Krishna
 
01.26067 Savan Krishna State level Sasthrolsavam First A Grade

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം 2025 നവംബർ 7,8 തീയതികളിലായി പാലാക്കാട് ജില്ലയിൽ വച്ച് നടന്നു. നമ്മുടെ സ്കൂളിൽ നിന്ന്

രണ്ട് കുട്ടികൾ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുകയുണ്ടായി .ക്ലേ മോഡലിൽ പത്താം ക്ലാസിൽ പഠിക്കുന്ന സാവൻ കൃഷ്ണ ഒന്നാംസ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. ഇലക്ട്രോണിക്സ് വിഭാഗത്തിൽ ആന്റണി ജോർജ്ജ് വർഗ്ഗീസ് എ ഗ്രേഡും കരസ്ഥ മാക്കി.