ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lk47064 (സംവാദം | സംഭാവനകൾ)
No edit summary
Lk47064 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Yearframe/Header}}
= '''<u>സയൻസ് ക്ലബ്ബ്</u>''' =
= '''<u>സയൻസ് ക്ലബ്ബ്</u>''' =
കുട്ടികളിൽ സയൻസ് വിഷയത്തോടുള്ള താത്പര്യം വളർത്തുന്നതിനും സയൻസ് പഠനം  എളുപ്പമാക്കുന്നതിനും സയൻസ് ക്ലബ് വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു.
കുട്ടികളിൽ സയൻസ് വിഷയത്തോടുള്ള താത്പര്യം വളർത്തുന്നതിനും സയൻസ് പഠനം  എളുപ്പമാക്കുന്നതിനും സയൻസ് ക്ലബ് വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു.

21:33, 2 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


സയൻസ് ക്ലബ്ബ്

കുട്ടികളിൽ സയൻസ് വിഷയത്തോടുള്ള താത്പര്യം വളർത്തുന്നതിനും സയൻസ് പഠനം  എളുപ്പമാക്കുന്നതിനും സയൻസ് ക്ലബ് വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു.

സയൻസ് ക്ലബ് പ്രവർത്തനങ്ങൾ

ആകാശ വിസ്മയം

കൊടുവള്ളി: കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ലുനെറ്റ് 24 എന്ന പേരിൽ 2024 ജൂലൈ 19 ആം തീയതി മുതൽ 26 തീയതി വരെ ചാന്ദ്ര വാരാഘോഷമായാണ് പരിപാടികൾ നടന്നത് .ചാന്ദ്രദിന സന്ദേശം ,ബഹിരാകാശ ക്വിസ് ,ആകാശ വിസ്മയക്കാഴ്ച, പതിപ്പ് നിർമ്മാണം ,എൻെറ അമ്പിളിമാമൻ സംഘഗാനം, പ്ലാനറ്റേറിയം സന്ദർശനം ,തുടങ്ങി വിവിധ പരിപാടികൾ ചാന്ദ്ര വാരാഘോഷത്തോടനുബന്ധിച്ച് നടന്നു . സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ സയൻസ് അധ്യാപകരാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. ആകാശ വിസ്മയ കാഴ്ചകൾ ഒരുക്കാൻ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പങ്കാളിത്തവും ഉണ്ടായിരുന്നു.

സയൻസ് പാർക്ക്

RC യുടെ ആഭിമുഖ്യത്തിൽ  അനുവദിച്ച ഫണ്ടിന്റെ അടിസ്ഥാന ത്തിൽ സ്കൂൾ മുറ്റത്ത് സയൻസ് പാർക്ക്  തയ്യാറാക്കി. . കുട്ടികളുടെ പാഠ്യവിഷയവുമായി ബന്ധപ്പെട്ട് സയൻസ് തത്വങ്ങൾ എളുപ്പത്തിൽ മനസിലാക്കുന്നതിനായി  നാല് പ്രൊജക്ടുകളാണ് തയ്യാറാക്കിയിട്ടുള്ളത്..

സ്പേസ് വീക്ക് 2021

ബഹിരാകാശ വാരത്തിന്റെ ഭാഗമായി VSSC യുടെ ആഭിമുഖ്യത്തിൽ നടന്ന ക്വിസ് , ചിത്രരചന,  എന്നീ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു. യു പി, ഹൈസ്ക്കൂൾ ക്ലാസ്സുകളിലെ കുട്ടികൾക്ക് പ്രത്യേകമായി മത്സരം ഉണ്ടായിരുന്നു. ഐ. സ് ആർ. ഒ യിലെ ശാസ്ത്രജ്ഞന്മാരുടെ ഒരു ഓൺലൈൻ വെബിനാർ നടത്തി. നൂറോളം ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്തു . യു.പി. വിഭാഗത്തിനുള്ള ഓൺലൈൻ വെബിനാറിലും  ധാരാളം കുട്ടികൾ പങ്കെടുത്തു . വിദ്യാർത്ഥികൾക്ക് ഈ ക്ലാസ് ഒരു പുതിയ അനുഭവം ആയി മാറി.ബഹിരാകാശ വാരത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് നൽകിയ ക്ലാസ്, വിദ്യാർത്ഥികൾക്ക് വളരെയധികം വിജ്ഞാനപ്രദവും ഈ മേഖലയിൽ താൽപര്യം ജനിപ്പിക്കുന്നതുമായിരുന്നു. "ഉപ്പ് തൊട്ട് കർപ്പൂരം "എന്നു പറയുന്ന പോലേ, വളരേ ബേസിക് ആയ കാര്യത്തിൽ നിന്നും തുടങ്ങി ബഹിരാകാശവും അതിൻ്റെ പ്രത്യേകതയും അവിടേക്ക് എത്താനുള്ള മാർഗങ്ങളും അതിന് പിന്നിലുള്ള പ്രവർത്തനങ്ങളും 'അതിന് വേണ്ട കഠിനാദ്ധ്വാനവും അവിടെയെത്തിയാലുള്ള പ്രശ്നങ്ങളും അവിടത്തെ ഇടത്താവളവും  അവിടെ ചെയ്യുന്ന പ്രവർത്തനങ്ങളും ഇന്ത്യൻ ബഹിരാകാശ പ്രവർത്തനങ്ങളും അതിൻ്റെ വളർച്ചയും വളരെയധികം ചിട്ടപ്പെടുത്തി ക്രമമായ രീതിയിൽ കുട്ടികളിൽ ഉൽസാഹം ജനിപ്പിക്കുന്ന വീഡിയോകൾ സഹിതമുള്ള ക്ലാസ് മുന്ന് മണിക്കൂർ നീണ്ടു.. ഒന്നും അറിയാത്ത കുട്ടികൾക്ക് പോലും എല്ലാം മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ വളരെ ലളിതമായി വ്യക്തമായി അവതരിപ്പിച്ചു.