"ജി.എച്ച്.എസ്സ്.എസ്സ്. വളയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 19: | വരി 19: | ||
പ്രമാണം:16041 environmentday 2025 5.jpg|SPC- പരിസ്ഥിതിദിന പ്രതിജ്ഞ | പ്രമാണം:16041 environmentday 2025 5.jpg|SPC- പരിസ്ഥിതിദിന പ്രതിജ്ഞ | ||
</gallery> | </gallery> | ||
=== <u>വായന വാരാചരണം</u> === | |||
വിദ്യാരംഗം കലാവേദിയുടെയും, വായനദിനത്തിന്റെയും ഉദ്ഘാടനം, വായനദിനമായ ജൂൺ 19 ന് സ്‍കൂൾഹാളിൽ വെച്ച് , പിടിഎ പ്രസിഡന്റും, എഴുത്തുകാരനുമായ ശ്രീ. പി പി <gallery mode="packed"> | |||
പ്രമാണം:16041 reading day 1 2025june.jpg|alt= | |||
പ്രമാണം:16041 reading day 2 2025june.jpg|alt= | |||
</gallery>സജിലേഷ് നിർവഹിച്ചു. വിദ്യാരംഗം സ്‍കൂൾതല കോർഡിനേറ്റർ ശ്രീരശ്മി ടീച്ചർ സ്വാഗതം പറഞ്ഞു. ഹെഡ്‍മാസ്റ്റർ മഹേഷ് മാസ്റ്റർ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. ലൈബ്രേറിയനും, മലയാളം അധ്യാപികയുമായ ശിവപ്രിയ ടീച്ചർ, സുരേന്ദ്രൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. യു പി തലം വിദ്യാരംഗം കോർഡിനേറ്റർ റംല ടീച്ചർ "വാക്കുകളുടെ പൂക്കാലം" പദ്ധതി (വായന പരിപോഷണ പദ്ധതി) യെ പറ്റി വിവരിച്ചു. അതോടൊപ്പം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. വായന വാരാചരണത്തിന്റെ ഭാഗമായി കഥാരചന, കവിതാരചന, സാഹിത്യക്വിസ്സ്, ചിത്രരചന, രക്ഷിതാക്കൾക്കുള്ള ക്വിസ്, പുസ്തകാസ്വദനം തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. | |||
=== <u>പുലർകാലം</u> === | === <u>പുലർകാലം</u> === | ||
10:57, 5 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം- ഒന്നിച്ച് ഒന്നായ് ഒന്നാവാം
ഈ അധ്യയനവർഷത്തെ പ്രവേനോത്സവത്തിന് ജൂൺ 2, രാവിലെ 9.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ തുടക്കം കുറിച്ചു. കോഴിക്കോട് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാപഞ്ചായത്ത് മെംപർ, പ്രിൻസിപ്പൽ, ഹെഡ്‍മാസ്റ്റർ, പി ടി എ പ്രസിഡന്റ്, ലിനീഷ് മാസ്റ്റർ, സുരേന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ചടങ്ങിന് ശേഷം കുട്ടികളുടെയും, അധ്യാപകരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. എല്ലാകുട്ടികൾക്കും പായസം വിതരണം ചെയ്തു.
പരിസ്‍ഥിതിദിനാഘോഷം
ഈ വർഷത്തെ പരിസ്ഥിതിദിനം വൃക്ഷത്തൈ നടൽ, പരിസ്ഥിതി ദിന സന്ദേശം, പരിസ്ഥിതി ദിന റാലി, ഇൻഡോർ ഗാർഡനിങ്, പരിസ്ഥിതി ദിന ക്വിസ്, പ്രതിജ്ഞ, പോസ്റ്റർ നിർമ്മാണം(യു.പി), ചിത്രരചന മത്സരം (എച്ച് എസ്) എന്നീ പരിപാടികളോടെ ആഘോഷിച്ചു. വൃക്ഷത്തൈ നട്ടുകൊണ്ട് ഹെഡ്‍മാസ്റ്റർ മഹേഷ് മാഷ് പരിപാടി ഉദ്ഘാടനം ചെയ്തു.
-
പരിസ്ഥിതിദിന സന്ദേശം
-
പരിസ്ഥിതിദിന റാലി
-
പരിസ്ഥിതിദിന റാലി
-
വൃക്ഷത്തൈ നടൽ
-
SPC- പരിസ്ഥിതിദിന പ്രതിജ്ഞ
വായന വാരാചരണം
വിദ്യാരംഗം കലാവേദിയുടെയും, വായനദിനത്തിന്റെയും ഉദ്ഘാടനം, വായനദിനമായ ജൂൺ 19 ന് സ്‍കൂൾഹാളിൽ വെച്ച് , പിടിഎ പ്രസിഡന്റും, എഴുത്തുകാരനുമായ ശ്രീ. പി പി
സജിലേഷ് നിർവഹിച്ചു. വിദ്യാരംഗം സ്‍കൂൾതല കോർഡിനേറ്റർ ശ്രീരശ്മി ടീച്ചർ സ്വാഗതം പറഞ്ഞു. ഹെഡ്‍മാസ്റ്റർ മഹേഷ് മാസ്റ്റർ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. ലൈബ്രേറിയനും, മലയാളം അധ്യാപികയുമായ ശിവപ്രിയ ടീച്ചർ, സുരേന്ദ്രൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. യു പി തലം വിദ്യാരംഗം കോർഡിനേറ്റർ റംല ടീച്ചർ "വാക്കുകളുടെ പൂക്കാലം" പദ്ധതി (വായന പരിപോഷണ പദ്ധതി) യെ പറ്റി വിവരിച്ചു. അതോടൊപ്പം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. വായന വാരാചരണത്തിന്റെ ഭാഗമായി കഥാരചന, കവിതാരചന, സാഹിത്യക്വിസ്സ്, ചിത്രരചന, രക്ഷിതാക്കൾക്കുള്ള ക്വിസ്, പുസ്തകാസ്വദനം തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
പുലർകാലം
കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ പദ്ധതിയായ പുലർകാലം പരിപാടിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് മെംപർ ശ്രീ നജ്‍മ സി വി , 20/ 6/ 2025 വെള്ളിയാഴ്ച നിർവഹിച്ചു. പിടിഎ പ്രസിഡന്റ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹെഡ്‍മാസ്റ്റർ മഹേഷ് മാസ്റ്റർ , ഖാലിദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ഉഷ ടീച്ചർ വായന ക്ലാസ്സ് നടത്തി. എയ്‍റോബിക്സ്, യോഗ എന്നിവയായിരുന്നു മറ്റു പരിപാടികൾ.
-
സ്വാഗതം
-
അധ്യക്ഷൻ
-
ഉദ്ഘാടനം
-
ആശംസ
-
എയ്‍റോബിക്സ്
-
യോഗ
അന്താരാഷ്‍ട്ര ലഹരി വിരുദ്ധദിനം
ലഹരി വിരുദ്ധക്ലബ്, എസ്.പി.സി, എൻ.എസ്.എസ് എന്നീ ക്ലബ്ബുകൾ സംയുക്തമായി, ലഹരി വിരുദ്ധദിനം ജൂൺ 26 ന്, വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രാർത്ഥനയോടുകൂടി സ്കൂൾ ഓിറ്റോറിയത്തിൽ പരിപാടി ആരംഭിച്ചു. പിടിഎ പ്രസിഡന്റ് അധ്യക്ഷം വഹിച്ചു. ഈ ദിനവുമായി ബന്ധപ്പെട്ട ബോധവൽക്കരണക്ലാസ്സിന് നേതൃത്വം നൽകിയത് ഉദ്ഘാടകനായ ശ്രീ അനിൽകുമാർ എം. കെ (ഇൻസ്പെക്ടർ ഓഫ് പോലീസ്, വളയം) ആയിരുന്നു. ഹെഡ്‍മാസ്റ്റർ മഹേഷ് മാസ്റ്റർ, ഷബിത ടീച്ചർ, സുരേന്ദ്രൻ മാസ്റ്റർ, അഷിന ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. ഉഷ ടീച്ചർ നന്ദി പറഞ്ഞു. ലഹരി വര, ഉപന്യാസരചന, ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ റാലി എന്നിവയായിരുന്നു പ്രധാന പരിപാടികൾ.
പേവിഷബാധ ബോധവൽക്കരണക്ലാസ്സ്
പേവിഷബാധയേറ്റ് ജീവൻ നഷ്ടമാകുന്നവരുടെ എണ്ണം ദിനം പ്രതി കൂടുന്ന സാഹചര്യത്തിൽ, ആരോഗ്യവകുപ്പും, വിദ്യാഭ്യാസവകുപ്പും ചേർന്ന് സ്കൂളുകളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. തുടർന്ന്, ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ 2025 ജൂൺ 30 ന്, പേവിഷബാധയെ പറ്റി വിശദമായ ഒരു ബോധവൽക്കരണ ക്ലാസ്സ് നടത്തി. ക്ലാസ്സിന് നേതൃത്വം നൽകിയത് വളയം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ നഴ്‍സ് അനു ജോൺ ആയിരുന്നു. മൃഗങ്ങളുമായുള്ള സമ്പർക്കത്തിൽ ചെറിയ മുറിവ് ഉണ്ടായാൽ പോലും, മറ്റുള്ളവരോട് വിവരങ്ങൾ പറയേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുകയും, പ്രഥമശുശ്രൂഷ, വാക്സിൻ എന്നിവയെപറ്റി വിശദമായി സംസാരിക്കുകയും ചെയ്തു.