ജി.എച്ച്.എസ്സ്.എസ്സ്. വളയം/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം- ഒന്നിച്ച് ഒന്നായ് ഒന്നാവാം
ഈ അധ്യയനവർഷത്തെ പ്രവേനോത്സവത്തിന് ജൂൺ 2, രാവിലെ 9.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ തുടക്കം കുറിച്ചു. കോഴിക്കോട് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാപഞ്ചായത്ത് മെംപർ, പ്രിൻസിപ്പൽ, ഹെഡ്‍മാസ്റ്റർ, പി ടി എ പ്രസിഡന്റ്, ലിനീഷ് മാസ്റ്റർ, സുരേന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ചടങ്ങിന് ശേഷം കുട്ടികളുടെയും, അധ്യാപകരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. എല്ലാകുട്ടികൾക്കും പായസം വിതരണം ചെയ്തു.
പരിസ്‍ഥിതിദിനാഘോഷം
ഈ വർഷത്തെ പരിസ്ഥിതിദിനം വൃക്ഷത്തൈ നടൽ, പരിസ്ഥിതി ദിന സന്ദേശം, പരിസ്ഥിതി ദിന റാലി, ഇൻഡോർ ഗാർഡനിങ്, പരിസ്ഥിതി ദിന ക്വിസ്, പ്രതിജ്ഞ, പോസ്റ്റർ നിർമ്മാണം(യു.പി), ചിത്രരചന മത്സരം (എച്ച് എസ്) എന്നീ പരിപാടികളോടെ ആഘോഷിച്ചു. വൃക്ഷത്തൈ നട്ടുകൊണ്ട് ഹെഡ്‍മാസ്റ്റർ മഹേഷ് മാഷ് പരിപാടി ഉദ്ഘാടനം ചെയ്തു.
-
പരിസ്ഥിതിദിന സന്ദേശം
-
പരിസ്ഥിതിദിന റാലി
-
പരിസ്ഥിതിദിന റാലി
-
വൃക്ഷത്തൈ നടൽ
-
SPC- പരിസ്ഥിതിദിന പ്രതിജ്ഞ
വായന വാരാചരണം
വിദ്യാരംഗം കലാവേദിയുടെയും, വായനദിനത്തിന്റെയും ഉദ്ഘാടനം, വായനദിനമായ ജൂൺ 19 ന് സ്‍കൂൾഹാളിൽ വെച്ച് , പിടിഎ പ്രസിഡന്റും, എഴുത്തുകാരനുമായ ശ്രീ. പി പി സജിലേഷ് നിർവഹിച്ചു. വിദ്യാരംഗം സ്‍കൂൾതല കോർഡിനേറ്റർ ശ്രീരശ്മി ടീച്ചർ സ്വാഗതം പറഞ്ഞു. ഹെഡ്‍മാസ്റ്റർ മഹേഷ് മാസ്റ്റർ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. ലൈബ്രേറിയനും, മലയാളം അധ്യാപികയുമായ ശിവപ്രിയ ടീച്ചർ, സുരേന്ദ്രൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. യു പി തലം വിദ്യാരംഗം കോർഡിനേറ്റർ റംല ടീച്ചർ "വാക്കുകളുടെ പൂക്കാലം" പദ്ധതി (വായന പരിപോഷണ പദ്ധതി) യെ പറ്റി വിവരിച്ചു. അതോടൊപ്പം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. വായന വാരാചരണത്തിന്റെ ഭാഗമായി കഥാരചന, കവിതാരചന, സാഹിത്യക്വിസ്സ്, ചിത്രരചന, രക്ഷിതാക്കൾക്കുള്ള ക്വിസ്, പുസ്തകാസ്വദനം തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
പുലർകാലം
കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ പദ്ധതിയായ പുലർകാലം പരിപാടിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് മെംപർ ശ്രീ നജ്‍മ സി വി , 20/ 6/ 2025 വെള്ളിയാഴ്ച നിർവഹിച്ചു. പിടിഎ പ്രസിഡന്റ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹെഡ്‍മാസ്റ്റർ മഹേഷ് മാസ്റ്റർ , ഖാലിദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ഉഷ ടീച്ചർ വായന ക്ലാസ്സ് നടത്തി. എയ്‍റോബിക്സ്, യോഗ എന്നിവയായിരുന്നു മറ്റു പരിപാടികൾ.
-
സ്വാഗതം
-
അധ്യക്ഷൻ
-
ഉദ്ഘാടനം
-
ആശംസ
-
എയ്‍റോബിക്സ്
-
യോഗ
അന്താരാഷ്‍ട്ര ലഹരി വിരുദ്ധദിനം
ലഹരി വിരുദ്ധക്ലബ്, എസ്.പി.സി, എൻ.എസ്.എസ് എന്നീ ക്ലബ്ബുകൾ സംയുക്തമായി, ലഹരി വിരുദ്ധദിനം ജൂൺ 26 ന്, വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രാർത്ഥനയോടുകൂടി സ്കൂൾ ഓിറ്റോറിയത്തിൽ പരിപാടി ആരംഭിച്ചു. പിടിഎ പ്രസിഡന്റ് അധ്യക്ഷം വഹിച്ചു. ഈ ദിനവുമായി ബന്ധപ്പെട്ട ബോധവൽക്കരണക്ലാസ്സിന് നേതൃത്വം നൽകിയത് ഉദ്ഘാടകനായ ശ്രീ അനിൽകുമാർ എം. കെ (ഇൻസ്പെക്ടർ ഓഫ് പോലീസ്, വളയം) ആയിരുന്നു. ഹെഡ്‍മാസ്റ്റർ മഹേഷ് മാസ്റ്റർ, ഷബിത ടീച്ചർ, സുരേന്ദ്രൻ മാസ്റ്റർ, അഷിന ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. ഉഷ ടീച്ചർ നന്ദി പറഞ്ഞു. ലഹരി വര, ഉപന്യാസരചന, ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ റാലി എന്നിവയായിരുന്നു പ്രധാന പരിപാടികൾ. ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി.
പേവിഷബാധ ബോധവൽക്കരണക്ലാസ്സ്
പേവിഷബാധയേറ്റ് ജീവൻ നഷ്ടമാകുന്നവരുടെ എണ്ണം ദിനം പ്രതി കൂടുന്ന സാഹചര്യത്തിൽ, ആരോഗ്യവകുപ്പും, വിദ്യാഭ്യാസവകുപ്പും ചേർന്ന് സ്കൂളുകളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. തുടർന്ന്, ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ 2025 ജൂൺ 30 ന്, പേവിഷബാധയെ പറ്റി വിശദമായ ഒരു ബോധവൽക്കരണ ക്ലാസ്സ് നടത്തി. ക്ലാസ്സിന് നേതൃത്വം നൽകിയത് വളയം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ നഴ്‍സ് അനു ജോൺ ആയിരുന്നു. മൃഗങ്ങളുമായുള്ള സമ്പർക്കത്തിൽ ചെറിയ മുറിവ് ഉണ്ടായാൽ പോലും, മറ്റുള്ളവരോട് വിവരങ്ങൾ പറയേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുകയും, പ്രഥമശുശ്രൂഷ, വാക്സിൻ എന്നിവയെപറ്റി വിശദമായി സംസാരിക്കുകയും ചെയ്തു.
വിജയോത്സവം-അനുമോദനം
2024-25 അക്കാദമിക് വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു, എൻ.എം.എം.എസ്, യു എസ് എസ് വിജയികൾക്കുള്ള അനുമോദന പരിപാടിയുടെ ഉദ്ഘാടനം, 2025 ജൂലൈ 4 വെള്ളിയാഴ്ച 3 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ, നാദാപുരം എംഎൽഎ ആയ ശ്രീ. ഇ കെ വിജയൻ നിർവഹിച്ചു. വളയം ഗ്രാംപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെപി പ്രദീഷ് അധ്യക്ഷനായിരുന്നു. ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീമതി നജ്‍മ സിവി സന്നിഹിതയായിരുന്നു. പ്രിൻസിപ്പൽ, ഹെഡ്‍മാസ്റ്റർ, പിടിഎ എക്സിക്യുട്ടീവ് അംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ചു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കുയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി.
ജെ.ആർ.സി. ശില്പശാലയും ഹെൽത്ത് ക്ലബ്ബ് ഉദ്ഘാടനവും
വളയം ഗവ: ഹയർസെക്കണ്ടറി സ്കൂളിൽ, 2025 ജൂലൈ 30 രാവിലെ 10 മണിക്ക്, ജെ.ആർ.സി. കേഡറ്റുകൾക്ക് ശില്പശാലയും ഹെൽത്ത് ക്ലബ്ബ് ഉദ്ഘാടനവും നടത്തി. ഈ പ രിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം വളയം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ. ശശി മാസ്റ്റർ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് സജിലേഷ് പി.പി. അധ്യക്ഷത വഹിച്ചു. പ്രവൃത്തിപരിചയക്ലബ്ബിലെ കുട്ടികൾ നിർമ്മിച്ച ബൊക്കെകൾ നൽകിയാണ് അതിഥികളെ സ്വീകരിച്ചത്.
വിവിധ സെഷനുകളായി നടന്ന ശില്പശാലയിൽ ഒന്നാമത്തെ സെഷനിൽ മുൻ ജെ.ആർ.സി. ജില്ലാ കോർഡിനേറ്ററും, റിട്ടയേർഡ് അധ്യാപകനുമായ (ജി.എച്ച്.എസ്.എസ്. വളയം) കരുണൻ മാസ്റ്റർ ജെ.ആർ.സി. എന്ത് ? എന്തിന്? എന്ന വിഷയത്തിൽ ക്ലാസെടുത്തു. രണ്ടാമത്ത സെഷനിൽ ഹെൽത്ത് ക്ലബ്ബിന്റെ ഭാഗമായി 'ആരോഗ്യം സമ്പത്ത് 'എന്ന വിഷയത്തിൽ വളയം സി.എച്ച്.സി യിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ഗിരീഷ് കുമാർ എ എം. ബോധവൽകരണക്ലാസ്സ് നടത്തി. മൂന്നാമത്തെ സെഷനിൽ വളയം സി.എച്ച്.സി.യിലെ നഴ്‍സ് അനുജോൺ(എം എൽ സി.പി.) ഫസ്റ്റ് എയ്ഡ് പരീശീലന ക്ലാസ്സും നടത്തി. ഹെൽത്ത് ക്ലബ്ബിന്റെ ഭാഗമായി നടന്ന ക്ലാസ്സിന് ജെആർസി കേഡറ്റ് ആത്‍മിക മിമി നന്ദി പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് സ്കൂളിലേക്കുള്ള ഫസ്റ്റ് എയിഡ് കിറ്റ് എച്ച് എം മഹേഷ് മാസ്റ്റർ ജെ.ആർ സി.കേഡറ്റുകൾക് നൽകി.
ചടങ്ങിൽ വളയം ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ മനോജ് മാസ്റ്റർ, എച്ച് എം മഹേഷ് മാസ്റ്റർ, സുരേന്ദ്രൻ മാസ്റ്റർ, ലിനീഷ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. ജെ.ആർ.സി.സ്കൂൾ കൺവീനർ ധന്യ ടീച്ചർ സ്വാഗതവും, ഹെൽത്ത് ക്ലബ്ബ് കൺവീനർ ഉഷടീച്ചർ നന്ദിയും പറഞ്ഞു.
പ്രേംചന്ദ് ജയന്തി
ഹിന്ദി സാഹിത്യകാരനായ പ്രേംചന്ദിന്റെ ജന്മദിനത്തോടനുബന്ധിച്ച് , ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2025 ജൂലൈ 31 ന്, 3 മണിക്ക്, സ്മാർട്ട് റൂമിൽ, വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഹെഡ്‍മാസ്റ്റർ മഹേഷ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾ സെമിനാർ അവതരിപ്പിച്ചു. പോസ്റ്റർ നിർമാണം, ക്വിസ് എന്നിവയായിരുന്നു മൽസര ഇനങ്ങൾ.
-
ക്വിസ്സ്മൽസരവിജയികൾ-നിരഞ്ജന, ഷിമന്യ
ഹിരോഷിമ ദിനം
ജെ ആർ സി G H S S വളയം യൂണിറ്റ്, ഹിരോഷിമ ദിനം സമുചിതമായി ആഘോഷിച്ചു. ഇതിന്റെ ഭാഗമായി സഡോക്കോ നിർമാണവും, യുദ്ധവിരുദ്ധ കൊളാഷ് നിർമാണവും നടത്തി. കേഡറ്റ്സ് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ഹെഡ്‍മാസ്റ്റർ യുദ്ധവിരുദ്ധ സന്ദേശം നൽകി. കേഡറ്റ്സ് അവതരിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി. ജെ ആർ സി ക്ലാപ്പോടുകൂടി സ്പെഷ്യൽ അസംബ്ലി അവസാനിച്ചു.
പരിസ്ഥിതി ക്ലബ് ഉദ്ഘാടനം
വളയം ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പരിസ്ഥിതി ക്ലബ് ഉദ്ഘാടനം ഓഗസ്റ്റ് 6 ബുധനാഴ്ച്ച രാവിലെ 11 മണിക്ക് ഹരിതകേരള മിഷൻ റിസോഴ്‍സ് പേഴ്‍സൺ ശ്രീ. കെ കുഞ്ഞിരാമൻ നിർവഹിച്ചു. ഹെഡ് മാസ്റ്റർ മഹേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ക്ലബ് കൺവീനർ വിനീത ടീച്ചർ സ്വാഗതവും, ക്ലബ് അംഗം അഗ്നിവേശ് നന്ദിയും പറഞ്ഞു. ലിജേഷ് മാസ്റ്റർ ആശംസകൾ അർപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സ്, പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ്, ചിത്ര രചന എന്നീ മത്സര വിജയികൾക്കുള്ള സമ്മാനദാനം എന്നിവയും നടത്തി.
-
ഉദ്ഘാടനം
-
ഉപഹാരസമർപ്പണം
-
ആശംസ
-
നന്ദി
ജീവശാസ്ത്രം - തനത് പ്രവർത്തനം

കൗമാര പ്രായത്തിലുള്ള കുട്ടികളുടെ ശരിയായ ആരോഗ്യത്തിന് സമീകൃതഹാരത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ വേണ്ടി 08/08/25 വെള്ളിയാഴ്ച 12.30 ന് സ്കൂളിൽ പോഷകാഹാര മേള നടത്തി. എല്ലാ കുട്ടികളും സമീകൃതാഹരം അടങ്ങിയ ഉച്ച ഭക്ഷണം കൊണ്ടുവന്നു. ഹെഡ്‍മാസ്റ്ററും, മറ്റു അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.
സ്വാതന്ത്ര്യദിനം
79-ാമത് സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രതികൂല കാലാവസ്ഥയിലും എസ്‍പിസി, ജെആർസി, ലിറ്റിൽകൈറ്റ്സ്, എൻഎസ്എസ് അംഗങ്ങൾ പരേഡിൽ പങ്കെടുത്തു. പ്രിൻസിപ്പൽ മനോജ് മാസ്റ്റർ പതാക ഉയർത്തി. തുടർന്ന് നടന്ന പരിപാടിയിൽ ഗിരീശൻ മാസ്റ്റർ എല്ലാവരെയും സ്വാഗതം ചെയ്തു. എസ്‍പിസി ഡ്രിൽ ഇൻസ്ട്രക്ടർ വിജേഷ് സാർ മുഖ്യാതിഥി ആയിരുന്നു. പിടിഎ പ്രസിഡന്റ് ശ്രീ സജിലേഷ്, ഷബിത ടീച്ചർ, സുരേന്ദ്രൻ മാസ്റ്റർ, സനില ടീച്ചർ, സ്കൂൾ ചെയർപേഴ്സൺ സച്ചിദ എസ്എസ് എന്നിവർ ആശംസകൾ നേർന്നു. വിവിധ പരിപാടികളിൽ വിജയികളായവർക്ക് സമ്മാനം നൽകി. സോഷ്യൽസയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ്സ് നടത്തി. കൂടാതെ, ദേശഭക്തിഗാനം, നൃത്തം എന്നീ കലാപരിപാടികളും അരങ്ങേറി. ലിറ്റിൽകൈറ്റ്സ് അംഗം ദയ വി ചന്ദ്രൻ നന്ദി പറഞ്ഞു.
പൊന്നോണം പൊളിച്ചോണം 2025
ഓണാഘോഷ പരിപാടികൾ 29/08/25 വെള്ളിയാഴ്ച രാവിലെ 9.30 ന് ആരംഭിച്ചു. പൂർണ്ണമായും ഹരിതചട്ടം പാലിച്ചുകൊണ്ടുള്ള ആഘോഷമായിരുന്നു. ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗത്തിലെ കുട്ടികൾ ഒരുമിച്ച് ഓഫിസിന് മുൻവശത്ത് പൂക്കളം ഒരുക്കി.

കുട്ടികൾ വിവിധ നൃത്തപരിപാടികൾ അവതരിപ്പിച്ചു. ശ്രീരശ്മി ടീച്ചറുടെ സെമിക്ലാസ്സിക് നൃത്തവും ഉണ്ടായിരുന്നു. കലാപരിപാടികൾക്ക് ശേഷം, അതാത് ക്ലാസ്സ്റൂമുകളിൽ ഓണസദ്യ സംഘടിപ്പിച്ചു. കുട്ടികൾ വീട്ടിൽനിന്ന് തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങൾ സദ്യയുടെ ഭാഗമായി. എൻഎസ്സ്എസ്സ് യൂനിറ്റിന്റെ നേതൃത്വത്തിലുള്ള "ഖാനാ പീനാ" ഫുഡ്കോർട്ട് ശ്രദ്ധേയമായി.
പ്രവൃത്തി പരിചയ ശിൽപശാല
പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, സെപ്റ്റംബർ 13 ശനിയാഴ്ച, ബുക്ക് ബൈൻഡിംഗ് ശിൽപശാല നടത്തി. പ്രവൃത്തി പരിചയ അധ്യാപികമാരായ ലിജിന കുമാരി, മയൂഖ എന്നിവർ നേതൃത്വം നൽകി. എട്ടാം ക്ലാസ്സിലെ എഴുപതോളം കുട്ടികൾ ഏകദിന ശിൽപ്പശാലയിൽ പങ്കെടുത്തു.
പ്രവൃത്തിപരിചയമേള
യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ഫാബ്രിക് പെയിന്റിങ്, വെജിറ്റബിൾ പെയിന്റിങ്ങ്, ത്രെഡ് വർക്ക്, ബീഡ് വർക്ക്, ക്ലേമോഡലിംഗ് മുതലായ വിവിധ ഇനങ്ങളിൽ മൽസരങ്ങൾ സംഘടിപ്പിച്ചു. ഓരോ ഇനത്തിലെയും വിജയികളെ സബ്‍ജില്ലാശാസ്ത്രമേളയിലേയ്ക്ക് തെരഞ്ഞെടുത്തു.
കചടതപ
ഈ വർഷത്തെ സ്കൂൾ കലോൽസവം സെപ്റ്റംബർ 26 വെള്ളിയാഴ്ച, പ്രശസ്ത എഴുത്തുകാരനും, അധ്യാപകനുമായ ശ്രീ. സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പൽ മനോജ്‍മാസ്റ്റർ സ്വാഗതവും, എച്ച്.എം മഹേഷ്‍മാസ്റ്റർ നന്ദിയും പറഞ്ഞു. ഖാലിദ് മാസ്റ്റർ , അഷിന ടീച്ചർ, സുരേന്ദ്രൻ മാസ്റ്റർ, ഷീജ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.തംബുരു, സാരംഗി, സിത്താർ എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു മൽസരങ്ങൾ.