"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 100: | വരി 100: | ||
== '''സ്കൂൾ പാർലമെന്റ് ഇലക്ഷൻ''' == | == '''സ്കൂൾ പാർലമെന്റ് ഇലക്ഷൻ''' == | ||
ഈ വർഷത്തെ സ്കൂൾ ലീഡേഴ്‌സ് നെയും ക്ലാസ് പ്രതിനിധികളെയും തിരഞ്ഞെടുക്കാൻ വേണ്ടി സ്കൂൾ പാർലമെന്റ് ഇലെക്ഷൻ നടത്തി. സോഷ്യൽ സയൻസ് അധ്യാപകരായ സി . മാറിയ തെരേസ് സി എം സി ,സുനിത ജേക്കബ് എന്നിവർ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്തോടെ അപ്ലിക്കേഷൻ ഉപയോഗപ്പെടുത്തി യാണ് ഇലെക്ഷൻ സംഘടിപ്പിച്ചത്. ഈ ഇലെക്ഷൻ ന് വേണ്ട പിന്തുണ നൽകിയത് ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ബിബീഷ് ജോൺ ആണ്. സ്കൂളിലെ മുഴുവൻ കുട്ടികളും ഇലെക്ഷനിൽ പങ്കെടുത്തു. | ഈ വർഷത്തെ സ്കൂൾ ലീഡേഴ്‌സ് നെയും ക്ലാസ് പ്രതിനിധികളെയും തിരഞ്ഞെടുക്കാൻ വേണ്ടി സ്കൂൾ പാർലമെന്റ് ഇലെക്ഷൻ നടത്തി. സോഷ്യൽ സയൻസ് അധ്യാപകരായ സി . മാറിയ തെരേസ് സി എം സി ,സുനിത ജേക്കബ് എന്നിവർ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്തോടെ അപ്ലിക്കേഷൻ ഉപയോഗപ്പെടുത്തി യാണ് ഇലെക്ഷൻ സംഘടിപ്പിച്ചത്. ഈ ഇലെക്ഷൻ ന് വേണ്ട പിന്തുണ നൽകിയത് ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ബിബീഷ് ജോൺ ആണ്. സ്കൂളിലെ മുഴുവൻ കുട്ടികളും ഇലെക്ഷനിൽ പങ്കെടുത്തു. | ||
== '''സാഹിത്യ സെമിനാർ''' == | |||
കല്ലൂർകാട് ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 7 ന് നടന്ന സാഹിത്യ സെമിനാറിൽ ഹൈ സ്കൂൾ വിഭാഗം ദേവിക എം നായർ മൂന്നാം സ്ഥാനം കരസ്ഥമാക്കി . | |||
00:24, 3 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
2024- 25പ്രവേശനോത്സവം
പ്രവേശനോത്സവം ജൂൺ 3 ന് വിപുലമായ പരിപടികളോടെ നടന്നു. മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആൻസി ജോസ് പെരുമ്പള്ളിക്കുന്നേൽ ഉത്‌ഘാടനം നിർവഹിച്ച ചടങ്ങിൽ സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ ലീന ഗ്രേസ് സി. എം. സി അധ്യക്ഷ ആയിരുന്നു . സിസ്റ്റർ മെറിൻ സി. എം .സി (ഹെഡ്മിസ്ട്രസ് ) നവാഗതരായ കുട്ടികൾക്ക് സ്വാഗതം നേർന്നു . പി റ്റി എ പ്രസിഡന്റ് റെബി ജോസ് ആശംസകൾ അർപ്പിച്ചു.വിവിധ കലാപരിപാടികളും പ്രവശനോത്സവ ഗാനവും കുട്ടികൾ അവതരിപ്പിച്ചു. നിറമുള്ള ബലൂണുകൾ നൽകിയും മധുര പലഹാരങ്ങൾ നൽകിയും നവാഗതരെ വരവേറ്റു .
ഇന്നേ ദിവസം എട്ടു വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം വാഴക്കുളം സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ നിന്നും കരിമണ്ണൂർ സെന്റ്. ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിലേക്ക് സ്ഥലം മാറി പോകുന്ന ഇംഗ്ലീഷ് അധ്യാപക സിനി ഭാസ്കറിനു യാത്രയയപ്പ് സമ്മേളനം നടത്തി.
പരിസ്ഥിതി ദിനം - ജൂൺ 5
പരിസ്ഥിതിദിനത്തോടനുബന്ധിച്ച് രാവിലെ 9:30 ന് ഈശ്വരപ്രാർഥനയോടുകൂടി പരിപാടികൾ ആരംഭിച്ചു. . കുട്ടികൾ കൊണ്ടുവന്ന പോസ്റ്ററുകൾ, പ്ലകാർഡുകൾ സ്കൂളിൽ തോരണമായി അലങ്കരിച്ചു. പരിസ്ഥിതി ദിനത്തോടാനുബന്ധിച്ചു കുട്ടികൾ പരിസ്ഥിതി ദിന ഗാനം ആലപിച്ചു. "വൃക്ഷത്തെ സ്നേഹിച്ച ബാലൻ " എന്ന രവീന്ദ്രനാഥ ടാഗോറിന്റെ പ്രശസ്തമായ കഥയെ ആസ്പദമാക്കി കുട്ടികൾ നാടകം അവതരിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ വൃക്ഷതൈ നട്ടു. എസ് പി സി യുടെ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും ഹെഡ്‌മിസ്ട്രെസ് വൃക്ഷ തൈ വിതരണം ചെയ്തു.
പി ടി എ ജനറൽ ബോഡി യോഗം
ജൂൺ 8 ന് പി ടി എ ജനറൽ ബോഡി യോഗം ചേർന്നു. കൗൺസിലർ ട്രെയ്നറും പ്രൊഫസറും ആയ മിസ് . ജിലുമാത്യു സ്കൂളിലെ മുഴുവൻ കുട്ടികളുടെയും മാതാപിതാക്കൾക്കായി പോസിറ്റീവ് പാരന്റിങ് എന്ന വിഷയത്തിൽ ക്ലാസ് നൽകി . പി ടി എ , എം പി ടി എ പ്രസിഡന്റ് നെ തിരഞ്ഞെടുക്കുകയും ചെയ്തു.പി ടി എ പ്രസിഡന്റ് ശ്രീ റെബി ജോസ് ,എം പി ടി എപ്രസിഡന്റ് ദിനി മാത്യു എന്നിവരെയും എക്സിക്യൂട്ടീവ് മെമ്പർമാരെയും തിരഞ്ഞെടുത്തു .
ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനം
ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനത്തിൽ കുട്ടികൾ പോസ്റ്റർ നിർമിക്കുകയും ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ സി എം സി ബാലവേലവിരുദ്ധദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു .
കെ സി എസ് എൽ - പ്രവർത്തങ്ങൾ
കെ സി എസ് എൽ - പ്രവർത്തങ്ങൾക്ക് കഴിഞ്ഞ വർഷത്തെ മികച്ച മൂന്നാമത്തെ യൂണിറ്റ് ആയി നമ്മുടെ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു . ഈ വർഷത്തെ ഉത്‌ഘാടനം സിസ്റ്റർ കാരുണ്യ സി എം സി നിർവഹിച്ചു . സിസ്റ്റർ മെറിൻ സി എംസി സിസ്റ്റർ ജിബി സി എം സി , സിസ്റ്റർമാരിയ തെരേസ്, ശ്രീമതി ബിൻസി ജോസഫ് , അനിത സി പി എന്നിവരും സന്നിഹിതരായിരുന്നു . ഭാരവാഹികളായി അന്ന മേരി ഷിജോ , ജോൺപോൾ ബിജു എന്നിവരെ തിരഞ്ഞെടുത്തു .
ലോക രക്തദാന ദിനം
ലോക രക്തദാനദിനത്തോട് അനുബന്ധിച്ചു ജെ ആർ സി കുട്ടികളുടെ നേതൃത്വത്തിൽ അസംബ്ലി നടത്തി. രക്ത ദാനത്തിന്റെ മഹത്വ മുൾക്കൊള്ളുന്ന പോസ്റ്റർ നിർമിക്കുകയും, പ്രസംഗം അവതരിപ്പിക്കുകയും ചെയ്തു .
ലിറ്റിൽ കൈറ്റ്സ് അവാർഡ്
2023 - 24 ലെ മികച്ച യൂണിറ്റുകൾക്കുള്ള ലിറ്റിൽ കൈറ്റ്സ് അവാർഡിൽ ജില്ലാതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി .ജൂലൈ ആറിന് നിയമ സഭ മന്ദിരത്തിൽ വെച്ച് നടന്ന ചടങ്ങിൽ ലിറ്റിൽ കൈറ്റ് മാസ്റ്റർ ബിബീഷ് ജോൺ , ടിനു കുമാർ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ സി എം സി എന്നിവരും ലിറ്റിൽ കൈറ്റ്സ് മെമ്പർ ആയ കുട്ടികളും പങ്കെടുത്തു. വിദ്യാഭ്യാസ മന്ത്രി ബഹു . ബി ശിവൻകുട്ടിയുടെ കയ്യിൽ നിന്ന് അവാർഡ് ഏറ്റു വാങ്ങി .
മെറിറ്റ് ഡേ
ജൂൺ 16 ന് ഈ വർഷം എസ് എസ് ൽ സി പരീക്ഷക്ക് ഏറ്റവും കൂടുതൽ വിജയം കരസ്ഥമാക്കിയ 24 എ പ്ലസ് ഒൻപത് എ പ്ലസ് ,യു എസ് എസ് , എൻ എം എം എസ് വിജയികളെയും അനുമോദിച്ചു . മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് മിസ്റ്റർ കെ ജി രാധാകൃഷ്ണൻ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു .മുൻ കല്ലൂർകാട് സെന്റ് അഗസ്റ്റിൻ ഹൈ സ്കൂൾ പ്രിൻസിപ്പൽ മിസ്റ്റർ ജോസ് വർഗീസ് , മഞ്ഞള്ളൂർ ഗ്രാമ പഞ്ചായത്തുപ്രസിഡന്റ് ശ്രീമതി ആൻസി ജോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു .
കരാട്ടെ പഠനം
ജൂൺ 15മുതൽ കുട്ടികൾക്ക് കരാട്ടെ പഠനം ആരംഭിച്ചു . പോത്താനിക്കാട് കാസ്സിസ് കരാട്ടെ അക്കാദമിക് മാസ്റ്റർ സന്തോഷ് അഗസ്റ്റിൻ തിങ്കളാഴ്ച വൈകിട്ട് ക്ലാസുകൾ കൈകാര്യം ചെയ്തു വരുന്നു .
ജൂൺ -19 വായന വാരാചരണം വിവിധ പരിപാടികളോടെ നടത്തി
19/6/24-ക്വിസ് മത്സരം
20/6/24-കവർ പേജ് നിർമാണം
21/6/24-കഥാ രചന
22/6/24-ഉപന്യാസ രചന
24/6/24-കവിത രചന
25/6/24-വായനാ മത്സരം
26/6/24ചിത്ര രചന മത്സരം എന്നീ മത്സരങ്ങൾ നടത്തി .മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികൾ നിർമിച്ച കയെഴുത്തുമാസിക പ്രകാശനം നടത്തി .
യോഗാദിനം, മ്യൂസിക് ദിനം
യോഗാദിനം, മ്യൂസിക് ദിനം എന്നിവ സ്കൂളിൽ ആഘോഷിച്ചു . പ്രതേകമായി നടന്ന അസ്സെംബ്ലയിൽ എസ് പി സി കുട്ടികൾ യോഗ അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായ ഒന്നായിരുന്നു . സ്കൂൾ കൊയർ ടീം പാട്ടുകൾ പാടി.
ശ്രദ്ധ 2024-25
പഠന പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി മാതാപിതാക്കളുടെ അനുവാദത്തോടെ പഠന പിന്തുണ നൽകി വരുന്നു . ശനിയാഴ്ചകളിൽ പ്രത്യേക ടൈം ടേബിൾ നൽകി കൊണ്ട് അധ്യാപർ ക്ലാസുകൾ നൽകുന്നു .
ലോക ലഹരി വിരുദ്ധദിനം
ലോക ലഹരി വിരുദ്ധ ദിനത്തിൽ എസ് പി സി കുട്ടികൾ പ്ലേ കാർഡുകൾ നിർമിക്കുകയും ലഹരിക്കെതിരെ മൈം അവതരിപ്പിക്കുകയും ചെയ്തു . സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ സി എം സി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജൂലൈ 1ാം തിയതി സ്കൂളിൽ ലഹരി വിരുദ്ധ സെമിനാർ നടത്തി. മുവാറ്റുപുഴ അസിസ്റ്റന്റ് എക്സൈസ് ഓഫീസേഴ്സായ അജയ് കുമാർ സാറിന്റെയും സിദ്ധിക്ക് സാറിന്റെയും നേത്രത്വത്തിൽ 9 തിലെ വിദ്ധ്യാർത്ഥികൾക്ക് സെമിനാർ നടത്തി.സമൂഹത്തിനെ കാർന്നുതിന്നുന്ന പിശാചായ ലഹരി യുടെ ദുരുഹതയെക്കുറിച്ച് അജയ് കുമാർ സാർ ക്ലാസെടുത്തു. ലഹരി ഉപയോഗിക്കുന്ന സ്കൂളുകളുടെഎണ്ണത്തിന്റെ വർധനവ്, കുട്ടികളുടെ ലഹരി ഉപയോഗത്തിന്റെ കാരണം, മാതാപിതാക്കളുംകുട്ടികളും തമ്മിലുണ്ടാകേണ്ട ബന്ധം അതിന്റെ അവശ്യകത, ലഹരിയുടെ ചതിക്കുഴികൾ, ലഹരിമൂലം ഉണ്ടാകുന്ന ക്യാൻസറിന്റെ തീവ്രത ലഹരിയ്ക്ക് അടിമപ്പെട്ട കുട്ടികളുടെ അനുഭവങ്ങൾഎന്നിവ പങ്കുവച്ചു. സെമിനാറിന്റെ അവസാനം കുട്ടികളുടെ സംശയങ്ങളും ചർച്ച ചെയ്തു.സംശയങ്ങൾ ഉന്നയിച്ച കുട്ടികൾക്ക് വിമുക്തി ക്ലബിന്റെ നോട്ട് ബുക്ക് സമ്മാനിച്ചു.നിവേദിത പ്രതീഷ് കൃതജ്ഞത അർപ്പിച്ചു.
Doctors Day
ജൂലൈ1 ാം തിയതി ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ജെ ആർ സി യുടെ നേതൃത്വത്തിൽ അസംബ്ലി നടത്തി. സ്കൂളിന്റെ മധ്യസ്ഥയായ വി. കൊച്ചുത്രേസ്യായുടെ മാദ്ധ്യസ്ഥം അപേക്ഷിച്ച് പ്രാർത്ഥന ഉണ്ടായിരുന്നു. രാജ്യത്തോടുള്ള സ്നേഹം പ്രകടമാക്കിക്കൊണ്ട് ജെ ആർ സി കേഡറ്റ് സ്റ്റെഫാനോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലോകത്തിൽ നടക്കുന്ന സംഭവവികാസങ്ങൾ വിളിച്ചോതിക്കൊണ്ട് ജെ ആർ സി കേഡറ്റ് ആയ മാളവിക വാർത്ത വായിച്ചു. ഡോക്ടേഴ്സ് ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സമൂഹത്തിൽ അവർക്കുള്ള സ്ഥാനത്തെക്കുറിച്ചും ജെ ആർ സി കേഡറ്റ് അനുമോൾ പ്രസംഗിച്ചു. ഡോക്ടേഴ്സിനെക്കുറിച്ചും അവരുടെ അടുക്കൽ എത്തുന്ന രോഗികളെക്കുറിച്ചും ജെ ആർ സി കൊയർ മനോഹരമായ സംഗീതം ആലപിച്ചുക്കൊണ്ട് അസംബ്ലി അവസാനിപ്പിച്ചു.ഇന്നേദിനം ജെ ആർ സി കുട്ടികളും അധ്യാപകരും വാഴക്കുളം സെന്റ് ജോർജ് ഹോസ്പിറ്റൽ സന്ദർശിച്ചു ഡോക്ടേഴ്സ് ന് ആശംസകൾ അർപ്പിക്കുകയും ചെയ്തു . സുനിത ജേക്കബ് , sr നിർമൽ ജോസ് എന്നിവർ പങ്കെടുത്തു .
സ്കൂൾതല മത്സരങ്ങൾ
സ്കൂൾതല പ്രവൃത്തി പരിചയ മത്സരങ്ങൾ,സയൻസ്, സോഷ്യൽ സയൻസ്, മാത്‍സ് , ഐ .ടി മത്സരങ്ങൾ നടത്തി . ഉപജില്ലാ മത്സരങ്ങൾക്ക് മുന്നോടിയായിയാണ് സ്കൂൾ തല മത്സരങ്ങൾ സംഘടിപ്പിച്ചത്.
സ്കൂൾ കലോത്സവം
കലോത്സവമത്സരങ്ങൾക്കായി കുട്ടികളെ കണ്ടെത്തി പരിശീലിപ്പിക്കുന്നതിനു വേണ്ടി ജൂലൈ2 ന് സ്കൂൾ തല കലോത്സവം നടന്നു
ലോക ജനസംഖ്യ ദിനം
2024 ജൂലൈ 9 ാം തിയതി ലോക ജനസംഖ്യ ദിനത്തോട് അനുബന്ധിച്ച് അസംബ്ലി നടത്തുകയുണ്ടായി. 8 സി യിലെ കുട്ടികളും ശാലിനി സിസ്റ്ററും ശ്രിലക്ഷമി ടീച്ചറും അസംബ്ലിക്ക് നേതൃത്വം കൊടുത്തു. പ്രാർത്ഥന ഗാനത്തോടെ അസംബ്ലി ആരംഭിച്ചു. പിന്നീട് പ്രതിജ്ഞ, പത്രവാർത്ത, ചിന്താവിഷയം എന്നിവ പറയുകയുണ്ടായി. തുടർന്ന് ജനസംഖ്യദിന പ്രസംഗം പറഞ്ഞു. സ്കൂൾ കൊയർ ജനസംഖ്യ ദിനത്തോട് അനുബന്ധിച്ച് ഒരു ഗാനം പാടുകയുണ്ടായി. എച്ച് എം മെറിൻ സിസ്റ്റർ മാർഗനിർദേശങ്ങൾ നൽകി. കഴിഞ്ഞ ആഴ്ച്ച നടത്തിയ മേളകളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്തു.
മലാലദിനം
11-7-2024 മലാല ദിനത്തോട് അനുബന്ധിച്ച് എട്ട് ബി-യിലെ കുട്ടികളാണ് അസംബ്ലിനടത്തിയത്. കുട്ടികൾ ഇംഗ്ലീഷിലായിരുന്നു അസംബ്ലി നടത്തിയത്. മലാല ദിനത്തേക്കുറിച്ചുംഅതിന്റെ പ്രാധാന്യത്തെക്കുറിച്ചും മജിമ സൈജൻ പ്രസംഗിച്ചു. സാന ഷൈജൻ മലാല ദിനത്താട് അനുബന്ധിച്ചുള്ള ചിന്താവിഷയംപങ്കുവെച്ചു. പിന്നിട് കലോത്സവത്തിൽ ഒന്നും രണ്ടും സമ്മാനം നേടിയവർക്ക് പ്രധാനാധ്യാപികസിസ്റ്റർ മെറിൻ സമ്മാനവിതരണം നടത്തി,ഗ്രീൻ ഗ്രൂപ്പ് ഒന്നാം സ്ഥാനവും യെല്ലാ ഗ്രൂപ്പ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. റെഡ് ഗ്രൂപ്പ്മൂന്നാം സ്ഥാനവും ബ്ലൂ ഗ്രുപ്പ് നാലാം സ്ഥാനവുമാണ് നേടിയത്.
കുട്ടികൾക്കയായി സെമിനാർ
ഫാദർ ജോൺ പോൾ, ഫാദർ ടിബിൻ, ഫാദർ ജോസഫ് കുട്ടികൾക്കായി ക്ലാസ്സ് നടത്തി. ഹൈസ്കൂൾ കുട്ടികൾക്ക് ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ക്ലാസ്സ് നടത്തിയത്. ആക്ഷൻ സോങ്ങോടുകൂടിയായിരുന്നു ക്ലാസ്സ് തുടങ്ങിയത്.
ആദ്യം ക്ലാസ്സ് എടുത്തത് ഫാദർ ജോൺ പോൾ, ടിബിൻ എന്നിവർ ആയിരുന്നു. മാതാപിതാക്കളുടെത്യാഗം, എന്താണ് സൗഹൃദം, എന്നിവയെക്കുറിച്ച് ക്ലാസ് എടുത്തു. കുട്ടികളുടെ ശ്രദ്ധ വർദ്ധിപ്പിക്കുന്ന കളികൾ, കുട്ടികളുമായുള്ള ഇന്ററാക്ടീവ് സെക്ഷൻ എന്നിവ ഉണ്ടായിരുന്നു. കുട്ടികൾക്കായി രസകരമായ കലാപരിപാടികൾ എന്നിവ നടത്തി. ഉച്ചയ്ക്ക് ശേഷം ഫാദർ ജോസഫ് ക്ലാസ് നയിച്ചത് ഭാവിയെക്കുറിച്ച് ബോധവാന്മാരാക്കുന്ന കളികൾ കളിപ്പിച്ച് എല്ലാവർക്കും കഴിവുകൾ ഉണ്ട്എല്ലാവരും വ്യത്യസ്തമാണ് എന്നീ വിഷയങ്ങളിൽ ക്ലാസ് എടുത്തു. സ്റ്റേജ് ഫിയർ മാറ്റാൻഎന്തു ചെയ്യണമെന്ന് ഫാ. ജോസഫ് കുട്ടികൾക്ക് പറഞ്ഞു കോടുത്തു. അവസാനം ആക്ഷൻ സോങ്ങോടെ ക്ലാസ് അവസാനിപ്പിച്ചു. പ്രാർത്ഥനയോടെ ക്ലാസ് പിരിച്ചുവിട്ടു. സ്കൂളിന്റെ ചാപ്പലിൽ ആയിരുന്നു UP- വിഭാഗത്തിനുള്ള ക്ലാസ് നടത്തിയത്. ജോൺ പോൾ ഫാദർ ആയിരുന്നു ആദ്യം ക്ലാസെടുത്തത്. പഠനത്തെക്കുറിച്ചും ആതിന് ജീവതത്തിൽ നൽകേണ്ട പ്രാധാന്യത്തെക്കുറിച്ചും ക്ലാസെടുക്കുകയും തന്റെ പഠനനിലവാരം ഉയർത്തുവാൻ സാധിച്ച മാർഗ്ഗങ്ങളെക്കുറിച്ചും കുട്ടികളെ അമ്പരിപ്പിക്കുന്ന രീതിയിൽ ക്ലാസെടുക്കുകയും ചെയ്തു. ജീവതത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മറികടക്കാൻ നാം പ്രാപ്തരാകണം എന്ന് കുട്ടികളെ ബോധ്യപ്പെടുത്തുകയും അവരിലെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്തു. ജീവിതത്തിന്റെ വളരെ വലിയ പങ്കുവഹിക്കുന്ന മാതാപിതാക്കളെ ക്കുറിച്ചും അവർക്ക് തന്റെ കുട്ടികളോടുള്ള സ്നേഹത്തെക്കുറിച്ചും അവർ നമുക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചും അവരോരോരുത്തരും എത്രയധികം കഷ്ടപ്പെട്ടാണ് അവരുടെ കുട്ടികളെ വളർത്തുന്നതെന്ന് വ്യക്തമാക്കി. പിന്നീട് ഫാദർ റ്റിബിൻ കുട്ടികളെ രസിപ്പിക്കുന്നതരത്തിലുള്ള പാട്ടുകളും നൃത്തചുവടുകളും പഠിപ്പിച്ചു. അവർക്കൊപ്പം എത്തിയ ജോയൽസാർ കുട്ടികൾക്കായി പാട്ടുപ്പാടുകയും ചെയ്തു.റ്റിബിൻ ഫാദർ കുട്ടികളെ സ്വപ്നങ്ങൾ ജീവിതത്തിൽ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സ്വപ്നങ്ങൾ ഭാവിയെ സ്വാധീനിക്കുന്നതിനെക്കുറിച്ചും രസകരമായ ഗെയ്മുകളിലൂടെ കുട്ടികളുടെ മനസ്സിലാക്കിക്കൊടുത്തു. സെമിനാറിന്റെ അവസാനം UP- വിഭാഗത്തെയും HS- വിഭാഗത്തെയും ഒരുമിച്ച് ഓഡിറ്റോറിയത്തിൽ കോണ്ടുപോകുകയും അവരെല്ലാവരും രസകരമായ നൃത്തച്ചുവടുകൾ കാഴ്ചവയ്ക്കുകയും ചെയ്ത് അവസാനിപ്പിച്ചു.
ലൈബ്രറി ക്ക് ഒരു പുസ്തകം
സ്കൂളിൽ കുട്ടികൾ അവരുടെ ജന്മദിനങ്ങളിൽ ഒരു പുസ്തകം ലൈബ്രറിക്കായി നൽകുന്ന പതിവുണ്ട് .
ബഷീർ ദിനാചരണം
ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർറിന്റെ ചരമ ദിനമായ ജൂലൈ അഞ്ചിന് ബഷീർ അനുസ്മരണം നടത്തി . ഇന്നേ ദിവസത്തെ പ്രത്യേക അസംബ്ലി യിൽ കുട്ടികൾ ചേർന്ന് ബഷീറിന്റെ കഥകളിലെ ഓരോരോ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു.കൂടാതെ ബഷീറിന്റെ പുസ്തകആസ്വാദനവും ഉണ്ടായിരുന്നു .
ലിറ്റിൽ കൈറ്റ്സ് അവാർഡ്
ഏറ്റവും നല്ല പ്രവർത്തങ്ങൾ കാഴ്ച വെച്ച ലിറ്റിൽ കൈറ്റ്സ് സ്കൂൾ യൂണിറ്റ് ജില്ലയിലെ മൂന്നാമത്തെ മികച്ച സ്കൂൾ ആയി തിരഞ്ഞെടുത്തു. തിരുവനന്തപുരം നിയമസഭാ മന്ദിരത്തിലെ ആർ ശങ്കര നാരായണ തമ്പി ഹാളിൽ വച്ച് ജൂലൈ ആറാം തിയതി നടത്തിയ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുമാണ് സമ്മാനങ്ങൾ വിതരണം ചെയ്തത് . അവാർഡ് ദാന ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ സി എം സി , ലിറ്റിൽ കൈറ്റ്സ് അധ്യാപകർ ടിനു കുമാർ , ബിബീഷ് ജോൺ , ലിറ്റിൽ കൈറ്റ്സ് മെംബേർസ് എന്നിവർ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബഹുമാന്യനായ ബി . ശിവൻകുട്ടിയുടെ കയ്യിൽ നിന്നും ക്യാഷ് അവാർഡും മോമെന്റവും ഏറ്റുവാങ്ങി .
ലോക ജനസംഖ്യ ദിനം
2024 ജൂലൈ 9 ാം തിയതി ലോക ജനസംഖ്യ ദിനത്തോട് അനുബന്ധിച്ച് അസംബ്ലി നടത്തി. 8 സി യിലെ കുട്ടികളും ശാലിനി സിസ്റ്ററും ശ്രിലക്ഷമി ടീച്ചറും അസംബ്ലിക്ക് നേതൃത്വം കൊടുത്തു. പ്രാർത്ഥന ഗാനത്തോടെ അസംബ്ലി ആരംഭിച്ചു. പിന്നീട് പ്രതിജ്ഞ, പത്രവാർത്ത, ചിന്താവിഷയം എന്നിവ പറയുകയുണ്ടായി. തുടർന്ന് ജനസംഖ്യദിന പ്രസംഗം പറഞ്ഞു. സ്കൂൾ കൊയർ ജനസംഖ്യ ദിനത്തോട് അനുബന്ധിച്ച് ഒരു ഗാനം ആലപിച്ചു . എച്ച് എം മെറിൻ സിസ്റ്റർ മാർഗനിർദേശങ്ങൾ നൽകി. കഴിഞ്ഞ ആഴ്ച്ച നടത്തിയ മേളകളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്തു. ദേശിയ ഗാനത്തോടെ അസംബ്ലി അവസാനച്ചു.
മൂൺ ഡേ
ചാന്ദ്രദിനത്തോട് അനുബന്ധിച്ചു പ്രത്യേക അസംബ്ലി നടന്നു . ചന്ദ്രയാൻ -2 ന്റെ ഉൾപ്പെടെ റോക്കറ്റ് കളുടെ പ്രദർശനവും ഉണ്ടായിരുന്നു .
വയനാടിന് ഒരു കൈത്താങ്ങ്
ജൂലൈ മുപ്പത്തി ഒന്നാം തിയതി ജെ ആർ സി , എസ് പി സി കുട്ടികളുടെ നേതൃത്വത്തിൽ വയനാട്ടിൽ ചൂരൽ മലയിൽ ഉരുൾപൊട്ടലിൽ സകലതും നഷ്ടപ്പെട്ട സഹോദരങ്ങൾക്കായി കുട്ടികളും അധ്യാപകരും അവർക്ക് അവശ്യവസ്തുക്കൾ ശേഖരിച്ചു നൽകി .
ക്യാമ്പ് നടത്തി
2024-27 പുതിയ ബാച്ചിലെ കുട്ടികൾക്കായി 5/8/2024 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 3.30വരെ കൈറ്റ് മാസ്റ്റർ ട്രൈനർ ശ്രീ റോജേഷ് ജോൺന്റെ നേതൃത്വത്തിൽ സ്കൂൾ പ്രിലിമിനറി ക്യാമ്പ് നടന്നു . സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ സി എം സി ഉത്‌ഘാടനം ചെയ്ത ക്യാമ്പിൽ ഈവർഷത്തെ 8 ലെ lk കുട്ടികൾ പങ്കെടുത്തു. കൈറ്റ് മാസ്റ്റർ മാരായ ടിനു കുമാർ , ബിബീഷ് ജോൺ എന്നിവർ സന്നിഹിതരായിരുന്നു .3 മണിക്ക് ശേഷം ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ മാതാപിതാക്കളുടെ മീറ്റിംഗ് നടന്നു .
സ്കൂൾ പാർലമെന്റ് ഇലക്ഷൻ
ഈ വർഷത്തെ സ്കൂൾ ലീഡേഴ്‌സ് നെയും ക്ലാസ് പ്രതിനിധികളെയും തിരഞ്ഞെടുക്കാൻ വേണ്ടി സ്കൂൾ പാർലമെന്റ് ഇലെക്ഷൻ നടത്തി. സോഷ്യൽ സയൻസ് അധ്യാപകരായ സി . മാറിയ തെരേസ് സി എം സി ,സുനിത ജേക്കബ് എന്നിവർ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്തോടെ അപ്ലിക്കേഷൻ ഉപയോഗപ്പെടുത്തി യാണ് ഇലെക്ഷൻ സംഘടിപ്പിച്ചത്. ഈ ഇലെക്ഷൻ ന് വേണ്ട പിന്തുണ നൽകിയത് ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ബിബീഷ് ജോൺ ആണ്. സ്കൂളിലെ മുഴുവൻ കുട്ടികളും ഇലെക്ഷനിൽ പങ്കെടുത്തു.
സാഹിത്യ സെമിനാർ
കല്ലൂർകാട് ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 7 ന് നടന്ന സാഹിത്യ സെമിനാറിൽ ഹൈ സ്കൂൾ വിഭാഗം ദേവിക എം നായർ മൂന്നാം സ്ഥാനം കരസ്ഥമാക്കി .