Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ജൂൺ

വാർഷിക പ്രവർത്തന കലണ്ടർ

ക്ലാസ് പി ടി എ

പത്താം ക്ലാസിലെ കുട്ടികൾക്കും മാതാപിതാക്കൾക്കുമുള്ള ക്ലാസ് പി.ടി.എ മെയ് 30-ാം തീയതി വെള്ളിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. 10 മണിക്ക് ഈശ്വര പ്രാർത്ഥനയോടെ ക്ലാസ് ആരംഭിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് സി.മെറിൻ സി. എം.സി പരിശീലകൻ ശ്രീ. ടിറ്റോ ജോണി കണ്ണാട്ടിനെ സ്വാഗതം ചെയ്തു. പ്രൊഫഷണൽ കൗൺസിലറായ അദ്ദേഹം സൗദി അറേബ്യയയിലെ നോർക്ക കോവിഡ് 19 ഹെല്പ് ഡെസ്ക് കൗൺസിലിങ് ടീമിന്റെ തലവനായിരുന്നു. ലോകമെമ്പാടും വ്യത്യസ്ത പാഠ്യപദ്ധതികളെക്കുറിച്ച് പരിചയമുള്ള അദ്ദേഹം ഇപ്പോൾ ആവശ്യക്കാർക്ക് തന്റെ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനായി ഒരു ഗൈഡൻസ് സെന്റർ (ഇൻസ്പൈറ ഗൈഡൻസ് സെന്റർ) വാഴക്കുളത്ത് നടത്തുന്നു.

സ്മാർട്ട് ലേർണിംഗ് എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു ക്ലാസ് നടത്തിയത്. പഠനം എങ്ങനെ ആസ്വാദ്യകരമാക്കാം, ലഹരിയുടെ വിപത്തുകൾ, മാതാപിതാക്കൾ കുട്ടികൾക്ക് മാതൃകയാകേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ക്ലാസെടുത്തു. ഏറെ വിജ്ഞാനപ്രദമായിരുന്ന ക്ലാസിൽ പത്താം ക്ലാസിലെ ഭൂരിപക്ഷം കുട്ടികളും മാതാപിതാക്കളും പങ്കെടുത്തു. ഗണിതാധ്യാപിക സി. മരിയ ജോസ് ക്ലാസിന് നന്ദി ആശംസിച്ചു. 12 മണിയോടുകൂടി ക്ലാസ് അവസാനിച്ചു. തുടർന്ന് പുതിയ പാഠ്യപദ്ധതി സമീപനത്തിൽ വന്നിട്ടുള്ള കാഴ്ചപ്പാടുകൾ അധ്യാപകർ പങ്കുവെച്ചു.

പ്രവേശനോൽസവം

സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്‌കൂൾ പ്രവേശനോത്സവം മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ ജി രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്തു . ലോക്കൽ മാനേജർ സി.ആൻഗ്രേയ്സ് അധ്യക്ഷസ്ഥാനം അലങ്കരിച്ചു. ഹെഡ്മിസ്ട്രസ് സി.മെറിൻ സി.എം.സി യോഗത്തിന് സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ്   ശ്രീ. റെബി ജോസ്, എം പി ടി എ പ്രസിഡന്റ് ശ്രീമതി . ഡിനി മാത്യു എന്നിവർ ആശംസകൾ  അർപ്പിച്ച്  സംസാരിച്ചു . പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ  കലാപരിപാടികൾ  അവതരിപ്പിച്ചു. സി. ശാലിനി യോഗത്തിന് നന്ദി പറഞ്ഞു. തുടർന്ന് നവാഗതരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. നവാഗതരായ കുട്ടികളെ ക്ലാസിലേക്ക് ആനയിക്കുകയും അവർക്ക് മധുര പലഹാര വിതരണം നടത്തുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ, മുഴുവൻ പരിപാടികളുടെയും ഫോട്ടോയും വീഡിയോയും എടുത്ത് ഡോക്യൂമെന്റഷൻ  തയ്യാറാക്കുകയും നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. സർക്കാർ തയ്യാറാക്കിയ ഔദ്യോഗിക പ്രവേശനോത്സവ ഗാനത്തിന്  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോ, വീഡിയോ എന്നിവ ചേർത്ത് ആകർഷകമായ പ്രവേശനോത്സവ  വീഡിയോ തയ്യാറാക്കി.

കെ സി എസ് എൽ പ്രവർത്തനവർഷ ഉദ്‌ഘാടനം

ആത്മീയ ധാർമ്മിക മൂല്യങ്ങൾ ഉൾക്കൊള്ളുന്നതാകണം നമ്മുടെ വിദ്യാഭ്യാസരംഗം എന്ന കാഴ്ചപ്പാടോടുകൂടി പ്രവർത്തിക്കുന്ന സംഘടനയാണ് കേരള കാത്തലിക് സ്റ്റുഡന്റസ് ലീഗ് (KSCL). വിദ്യാർത്ഥികളുടെ ആത്മീയ, ശാരീരിക, ബൗദ്ധിക തലങ്ങളിലെ സമഗ്രമായ വളർച്ചയിൽ ഈ സംഘടന പ്രധാന പങ്കുവഹിക്കുന്നു. കെ സി എസ് എൽ സംഘടനയുടെ 2025 - 26 പ്രവർത്തനവർഷ ഉദ്‌ഘാടനം ബഹുമാനപ്പെട്ട ജോസ് മോനിപ്പിള്ളി അച്ഛൻ നിർവഹിച്ചു.കെ സി എസ് എൽ ഭാരവാഹികളെ തിരഞ്ഞെടിക്കുകയും ചെയ്തു. അനിമേറ്റർസ് ആയ സി . ജിബി ജോൺ , ബിൻസി ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു സ്‌കൂൾ വർഷാരംഭത്തിന്റെ ഭാഗമായി സ്‌കൂൾ ബസ് വെഞ്ചിരിപ്പും നടന്നു.

പരിസ്ഥിതി ദിനാചരണം

ജൂൺ അഞ്ചാം തീയതി  പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂൾ അസംബ്ലി നടത്തി. 10C  ക്ലാസിലെ കുട്ടികളാണ് അസംബ്ലിക്ക് നേതൃത്വം നൽകിയത്. ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് സി.മെറിൻ സി.എം.സി പരിസ്ഥിതിദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. തുടർന്ന് കുട്ടികൾ പത്രവാർത്ത വായിക്കുകയും പരിസ്ഥിതിദിന പോസ്റ്റർ പ്രദർശിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥിയായ ജോൺപോൾ കാവ്യാലാപനം നടത്തുകയും ആൽബർട്ട് ജീമോൻ ജോർജ് പ്രഭാഷണം നടത്തുകയും ചെയ്തു. സ്കൂൾ കൊയർ പരിസ്ഥിതിദിന ഗാനം ആലപിച്ചു. അവധിക്കാല പ്രവർത്തനങ്ങളായ പത്രവാർത്ത, ഡിക്ഷണറി, ഡയറി എന്നിവ തയ്യാറാക്കിയവർക്ക് സി.മെറിൻ സി.എം.സി സമ്മാനങ്ങൾ നൽകി. നവാഗതരായ സി.ജെറിൻ, ഫെമിന എന്നീ അധ്യാപകരെ സ്‌കൂളിലേക്ക് സ്വാഗതം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ രചന മത്സരം നടത്തി. അസംബ്ലിക്ക് ശേഷം എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി എന്നീ ക്ലബ്ബുകളുടെ സാന്നിധ്യത്തിൽ ഹെഡ്മിസ്ട്രസ് വൃക്ഷത്തൈ നട്ടു. ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായ ഡോണി ജോർജ് ഇതിന് നേതൃത്വം നൽകി. തുടർന്ന് പരിസ്ഥിതി ക്ലബിന്റെ ഭാഗമായി സോഷ്യൽ സയൻസ് അദ്ധ്യാപിക സുനിത ജേക്കബിന്റെയും സയൻസ് അധ്യാപികയായ സി. ജെറിന്റെയും നേതൃത്വത്തിൽ ശലഭോദ്യാനപാർക്ക് ഉദ്‌ഘാടനം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി അമ്മയോടൊപ്പം ഒരു വൃക്ഷത്തൈ നട്ട് ഫോട്ടോ അയക്കാൻ കുട്ടികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

മെറിറ്റ് ഡേ

പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കലിന്റെ ഭാഗമായി ജൂൺ ആറാം തീയതി വെള്ളിയാഴ്ച മെറിറ്റ് ഡേ നടത്തി. ഹെഡ്മിസ്ട്രസ് സി. മെറിൻ സി എം സി യോഗത്തിന് സ്വാഗതം ആശംസിച്ചു. മൂവാറ്റുപുഴ എം എൽ എ ഡോ. മാത്യു കുഴൽനാടൻ യോഗം ഉദ്‌ഘാടനം ചെയ്യുകയും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയവരെയും, ഒൻപത് വിഷയങ്ങൾക്ക് എ പ്ലസ് കിട്ടിയവരെയും ആദരിക്കുകയും ചെയ്തു. ലോക്കൽ മാനേജർ സി . ആൻഗ്രേയ്സ് അധ്യക്ഷപദവി അലങ്കരിച്ചു. മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആൻസി ജോസ് പെരുമ്പിളിക്കുന്നേൽ, വാർഡ് മെമ്പർ ജോസ് പെരുമ്പിളിക്കുന്നേൽ, പി ടി എ പ്രസിഡന്റ് റെബി ജോസ്, എം പി ടി എ പ്രസിഡന്റ് ഡിനി മാത്യു, അധ്യാപക പ്രതിനിധി സി. ജിബി സി എം സി എന്നിവർ ആശംസകൾ നൽകി. USS, NMMS വിജയികളെ യോഗത്തിൽ ആദരിച്ചു. വിദ്യാർത്ഥി പ്രതിനിധി കുമാരി ദേവിക എം നായർ യോഗത്തിന് നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

ബാലവേല വിരുദ്ധദിനം

ബാലവേല തടയുന്നതിനുള്ള അവബോധവും പ്രവർത്തനവും വളർത്തുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി ലോക ബാലവേല വിരുദ്ധ ദിനം ജൂൺ പന്ത്രണ്ടാം തീയതി സ്‌കൂളിൽ സമുചിതമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂൾ അസംബ്ലി നടത്തി. ഹെഡ്മിസ്ട്രസ് സി . മെറിൻ സി എം സി ദിനാചരണത്തിന്റെ പ്രാധാന്യം കുട്ടികളെ ഓർമ്മപ്പെടുത്തി. ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. കുട്ടികൾ വിവിധ തരത്തിലുള്ള പോസ്റ്ററുകൾ തയ്യാറാക്കി അസംബ്ലിയിൽ പ്രദർശിപ്പിച്ചു.

സ്കൂൾ പ്രയർ ഗ്രൂപ്പ്

"ദൈവഭക്തിയാണ് അറിവിന്റെ ഉറവിടം " (സുഭാഷിതങ്ങൾ 1: 7 )

പ്രാർത്ഥന ആത്മാവിനും ശരീരത്തിനും മനസ്സിനും ഉന്മേഷം പകരുന്നു. ദൈവത്തിൽ ആശ്രയിച്ചുള്ള പഠനവും പ്രവർത്തനവും കൂടുതൽ ഫലദായകമാണ്  എന്ന ബോധ്യം സ്വന്തമാക്കി ആത്മീയതയിൽ വളർന്നു വരുവാൻ കുട്ടികളെ പ്രചോദിപ്പിച്ചു കൊണ്ട് ജൂൺ പതിനേഴാം തീയതി സ്കൂൾ പ്രയർ ഗ്രൂപ്പിന് ആരംഭം കുറിച്ചു. സിസ്റ്റർ കാരുണ്യ സി എം സി പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ച് കുട്ടികൾക്ക് ക്ലാസുകൾ എടുക്കുകയും  ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ സി എം സി തിരിതെളിച്ച് ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു. ഓരോ ക്ലാസിലെയും ലീഡേഴ്സിന് ദീപം  തെളിച്ചു നൽകി ദൈവം അവരുടെ ജീവിതത്തിൽ ഉടനീളം പ്രകാശമായിരിക്കട്ടെ എന്ന് ആശംസിച്ചു.

കരാട്ടെ പരിശീലനം

സ്കൂളിൽ കരാട്ടെ പരിശീലനം നടത്തി വരുന്നു . കുട്ടികൾക്ക് സ്വയം രക്ഷക്കായി എല്ലാ വെള്ളിയാഴ്ചകളിലും കരാട്ടെ മാസ്റ്റർ ക്ലാസുകൾ എടുക്കുന്നു .

സ്നേഹസ്പർശം-വാഴക്കുളം ഡയാലിസിസ് സെന്ററിന് ഒരു കൈത്താങ്ങ്

നിർദ്ധനരായ ഡയാലിസിസ് രോഗികളെ സഹായിക്കുക എന്ന ഉദ്ദേശ്യത്തിൽ ഒരു കോടി രൂപ സമാഹരണം എന്ന യജ്ഞവുമായി വാഴക്കുളം ചാരിറ്റബിൾ ട്രസ്റ്റ് മുന്നിട്ടിറങ്ങി. വാഴക്കുളം സെന്റ് . ജോർജ് ആശുപത്രിയോട് ചേർന്ന് ഒരു ഡയാലിസിസ് സെന്റർ ഒരുക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇവരെ സഹായിക്കാനും ഡയാലിസിസ് സെന്റർ ആരംഭിക്കാനുമായി കുട്ടികൾ പണം സമാഹരിച്ച് ട്രസ്റ്റിലേക്ക് കൈമാറി.

പി ടി എ ജനറൽ ബോഡി മീറ്റിംഗ്

ജൂൺ 17 ചൊവാഴ്ച്ച സ്കൂൾ ഓഡിറ്റോറിയത്തിൽ പി ടി എ ജനറൽ ബോഡി മീറ്റിംഗ് നടത്തി. കൗൺസലിങ് വിദഗ്ധനും സൈക്കോതെറാപ്പിസ്റ്റുമായ ഡോ. ജെയിംസ് മണിത്തോട്ടം മാതാപിതാക്കൾക്ക് ക്ലാസെടുത്തു. കുട്ടികളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗവും പെരുമാറ്റ വൈകല്യങ്ങളെക്കുറിച്ചുമായിരുന്നു വിഷയം. തുടർന്ന് പുതിയ പി ടി എ അംഗങ്ങളെയും പ്രസിഡൻ്റിനെയും തെരഞ്ഞെടുത്തു. പ്രസിഡന്റായി സിജു സെബാസ്റ്റിയനെയും എം പി ടി എ പ്രസിഡന്റ് ആയി ഡിനി മാത്യുവിനേയും തെരെഞ്ഞെടുത്തു. വേദിയിൽ ലോക്കൽ മാനേജർ സി. ആൻഗ്രെയിസ്, ഹെഡ്മിസ്ട്രസ്സ് സി. മെറിൻ സി എം സി, പി ടി എ റെബി ജോസ്, എം പി ടി എ പ്രസിഡൻ്റ് ഡിനി മാത്യു എന്നിവർ സന്നിഹിതരായിരുന്നു.

വായനാദിനം

കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ പത്തൊൻപത് വായനാദിനമായി ആചരിച്ചു .ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളിൽ അസംബ്ലി നടത്തി. 10എ ക്ലാസ്സിലെ കുട്ടികൾ ആണ്  ഇതിന് നേതൃത്വം നൽകിയത്. കുട്ടികൾ പ്ലക്കാർഡുകൾ നിർമിക്കുകയും ഹെഡ്മിസ്ട്രസ് സി. മെറിൻ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. കുട്ടികൾ അവതരിപ്പിച്ച പി എൻ പണിക്കരെക്കുറിച്ചുള്ള കവിതാലാപനം, പുസ്തക നിരൂപണം, എന്നിവ ഏറെ ശ്രദ്ധേയമായിരുന്നു . ഒരാഴ്ച നീണ്ടു നിൽക്കുന്ന വായനാവാരം മത്സരങ്ങളും വിവിധ പരിപാടികളും മലയാളം അധ്യാപകർ ഷെല്ലി സിറിയക് , അഞ്ചു ടീച്ചർ, ബിബീഷ് ജോൺ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. വായനാവാരാചരണത്തിന്റെ ഭാഗമായി പ്രശ്നോത്തരി, ആസ്വാദനക്കുറിപ്പ്, കഥാരചന, കവിതാരചന, ഉപന്യാസരചന, ചിത്രരചന - പെൻസിൽ, ജലഛായം, ഓയിൽ പെയിന്റിങ്, കാർട്ടൂൺ, വായന മത്സരം എന്നിവ ജൂൺ 19 മുതൽ ജൂൺ 30 വരെയുള്ള ദിവസങ്ങളിൽ നടന്നു.

വായന ദിനാചരണത്തിന്റെ വീഡിയോ കാണാം

വായനാ വാരാചരണം

വായന വാരാചരണത്തോട് അനുബന്ധിച്ച ഓരോരോ ദിവസങ്ങളിൽ ആയ  ക്വിസ് മത്സരം, കഥാ രചന , കവിതാ രചന, പോസ്റ്റർ മേക്കിങ് , ജലച്ചായം പെൻസിൽ രചന , ഓയിൽ പെയിന്റിംഗ് എന്നിവ നടത്തി.വായന വാരത്തോട് അനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗം ജെമി ജീമോൻ, അഗന്സ് ജോസ് എന്നിവർ വിജയികളായി . യുപി വിഭാഗത്തിൽ ബിൽഷാ ബിനു ,ഗൗരി നന്ദ എസ് എന്നിവരും വിജയിച്ചു.

വിദ്യാരംഗം കലാസഹിത്യവേദിയുടെയും ഇതര ക്ലബ്ബുകളുടെയും ഉദ്‌ഘാടനം

ജൂൺ 19ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും, മാക്സ് ,സയൻസ് ,സോഷ്യൽ സയൻസ്, നേച്ചർ, ഇംഗ്ലീഷ് ,ഹിന്ദി എന്നീ ക്ലബ്ബുകളുടെയും ഔപചാരിക ഉദ്ഘാടനം നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ സി എം സി  അധ്യക്ഷത വഹിച്ച മീറ്റിംഗിൽ സോക്രട്ടീസ് അക്കാദമി ഡയറക്ടറും അധ്യാപകൻ ,സംവിധായകൻ എന്നീ നിലയിൽ പ്രശസ്തനുമായ ശ്രീ .അജയ് വേണു പെരിങ്ങാശ്ശേരി ഉദ്ഘാടന കർമ്മം നിർവഹിച്ചു. കുട്ടികളുടെ വിവിധ മികവാർന്ന കലാപരിപാടികളും നടന്നു.

അക്കാദമിക മാസ്റ്റർ പ്ലാൻ

2025 - 26 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ ഉൾകൊള്ളിച്ചുള്ള മാസ്റ്റർ പ്ലാൻ ജൂൺ പത്തൊൻപതാം തീയതി സോക്രട്ടീസ് അക്കാഡമി ഡയറക്ടർ ആയ അജയ് വേണു പെരിങ്ങാശ്ശേരി ഉദ്ഘാടനം ചെയ്തു.

യോഗാദിനം

ജൂൺ 21 യോഗാദിനത്തോടനുബന്ധിച്ച് എസ് പി സി , ലിറ്റിൽകൈറ്റ്സ് , ജെ ആർ സി , സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾക്ക് യോഗ പരിശീലനം നടത്തി. യോഗ പരിശീലക ദീപ മാത്യുവിൻ്റെ നേതൃത്വത്തിലായിരുന്നു പരിശീലനം സംഘടിപ്പിച്ചത്. 9.30 ക്ക് ആരംഭിച്ച യോഗ 10.15ന് അവസാനിച്ചു. തുടർന്ന് യോഗ ക്വിസ് മത്സരം സംഘടിപ്പിച്ചു.

ലോക ലഹരിവിരുദ്ധ ദിനം

ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂൺ 26 ആം തീയതി പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. കുട്ടികൾ അവതരിപ്പിച്ച ലഹരിക്കെതിരെയുള്ള ഫ്ലാഷ് മോബ് ഏറെ ശ്രദ്ധേയമായിരുന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ സി എം സി  ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ് പി സി, ജെ ആർ സി കുട്ടികൾ ലഹരി വിരുദ്ധ ദിനത്തിൽ അണിനിരന്നു. സ്കൂളിൽ കേരള സംസ്ഥാന എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ കുട്ടികൾക്കായി ഖസാക്കിൻ്റെ ഇതിഹാസം, ഒരു സങ്കീർത്തനം പോലെ, ആലാഹയുടെ പെണ്മക്കൾ എന്നീ നോവലുകൾ വായിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുന്ന മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു.

ലോക ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ചു സ്കൂളിൽ വെച്ച്  നടത്തിയ അസംബ്ലി  കാണാം

ലിറ്റിൽ കൈറ്റ്സ്  അഭിരുചി പരീക്ഷ

ലിറ്റിൽ കൈറ്റ് മാസ്റ്റർ ബിബിഷ് ജോൺ ലിറ്റിൽ കൈറ്റ് മിസ്ട്രസ് ടിനു കുമാർ എന്നിവരുടെ നേതൃത്വത്തിൽ എട്ടിലെ കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്  അഭിരുചി പരീക്ഷ നടത്തി. 109 കുട്ടികൾ അപേക്ഷ തന്നതിൽ 107 കുട്ടികളാണ് പരീക്ഷ എഴുതിയത്. മുതിർന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരീക്ഷ ഡോക്യുമെൻ്റ് നടത്തി. വിജയിക്കുന്ന ആദ്യത്തെ 40 കുട്ടികൾക്ക് ക്ലബ്ബിൽ അംഗത്വം ലഭ്യമാകും.

ജർമ്മൻ ഭാഷപഠനം

ജർമ്മൻ ഭാഷ പഠിക്കാൻ താല്പര്യം ഉള്ള കുട്ടികൾക്ക് വേണ്ടി ഇൻറർനാഷണൽ ലാംഗ്വേജ് സ്കൂളിൻ്റെ നേതൃത്വത്തിൽ സ്കൂളിൽ ജർമ്മൻ ഭാഷാ പഠനം ആരംഭിച്ചു.

ഐ ടി , പ്രവൃത്തിപരിചയ മേളകൾ

ഈ അധ്യയന വർഷത്തിലെ മേളയ്ക്ക് വേണ്ടി കുട്ടികളിലെ സർഗാത്മക കഴിവുകളെ കണ്ടെത്തി നേരത്തെ തന്നെ കുട്ടികളെ തിരഞ്ഞെടുക്കാനും അവർക്ക് വേണ്ട പരിശീലനം നല്കുന്നതിനുമായി 30/06/2025 ന് ഐ ടി , പ്രവൃത്തിപരിചയ മേളകൾ നടത്തി . ധാരാളം കുട്ടികൾക്ക് അവരുടെ കഴിവുകൾ തെളിയിക്കാൻ ഉള്ള അവസരം കൂടി ആയിരുന്നു ഈ മേള വഴിയൊരുക്കിയത് . രാവിലെ 9.30-12.30 വരെ ആയിരുന്നു മത്സരസമയം .

ഐടി മേള മത്സരങ്ങൾ കാണാം

സമഗ്ര പ്ലസ് ട്രെയിനിങ് - ഇതര ക്ലബംഗങ്ങൾക്ക്

പഠനം മെച്ചപ്പെടുത്തുന്നതിനുള്ള ഡിജിറ്റൽ വിഭവങ്ങളുടെ ശേഖരമായ സമഗ്ര പ്ലസിനെക്കുറിച്ച് സ്‌കൂളിലെ ഇതര ക്ലബംഗങ്ങൾക്ക് ക്ലാസെടുത്തു. ജൂൺ 23 ആം തീയതിയാണ് ക്ലാസെടുത്തത്. പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് ക്ലാസിന് നേതൃത്വം നൽകിയത്. പാഠ്യപദ്ധതിയും പഠന ലക്ഷ്യങ്ങളുമായി യോജിപ്പിച്ച് കൈറ്റ് രൂപകൽപ്പന ചെയ്ത നൂതന ഡിജിറ്റൽ മൾട്ടിമീഡിയ സൗകര്യമായ സമഗ്ര ലേണിംഗ് റൂം, പോഡ്കാസ്റ്റ്, ചോദ്യപേപ്പർ, പാഠപുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെ തുടങ്ങിയ കാര്യങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രസേന്റഷന്റെ സഹായത്തോടെ പരിചയപ്പെടുത്തി. തുടർന്ന് ഇന്റർനെറ്റ് സൗകര്യം പ്രയോജനപ്പെടുത്തി സമഗ്ര എങ്ങനെ ഉപയോഗിക്കാം, അതിന്റെ പ്രയോജനങ്ങൾ എന്തെല്ലാം എന്നിവയെക്കുറിച്ചും ക്ലാസ് നൽകി. ഒൻപത്, പത്ത് ക്ലാസുകളിലെ എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ്, ജൂനിയർ റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ ക്ലാസിൽ പപങ്കാളികളായി.

ഐ.ടി.മേള

ജൂൺ 30ാം തിയതി തിങ്കളാഴച്ച സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ സ്കൂൾതല ഐ.ടി.മെള സംഘടിപ്പിച്ചു . ഐ.ടി ക്വിസ്, ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ് എന്നീ മത്സരങ്ങളായിരുന്നു യു.പിയും ഹൈകൂളുമായിനടന്നത്. ആനിമേഷൻ , സ്ക്രാച്ച് പ്രോഗ്രാമിംഗ്, വെബ്പേജ് ഡിസൈൻ ,പ്രസന്റെഷൻ എന്നീ മത്സരങ്ങളായിരുന്നു ഹൈസ്കൂളിൽ ഐ.ടി ടിച്ചർമാരായ ബിബീഷ് ജോണിന്റെയും ആശടീച്ചറുടെയും നേത്യത്വത്തിൽ നടന്നത്. സഹായത്തിനായി 9ാം ക്ലാസിലെയും 10ാം ക്ലാസിലെയും ലിറ്റിൽ കൈറ്റസിലെ കുറച്ച് അംഗങ്ങളും ഉണ്ടായിരുന്നു രാവിലെ 10:30ന് ഐ.ടി മേള ആരംഭിച്ചു

ഈ ഐ.ടി.മേള വിദ്യാർത്ഥികളിൽ സാങ്കേതികവും സ്രഷ്ടിപരവുമായ ചിന്തകളുംവളർത്തുന്നതിന്നുള്ള മികച്ച അവസരമായിരുന്നു. ലിറ്റിൽ കൈറ്റസ് അംഗങ്ങളുടെ സജീവമായ പങ്കാളിത്തം പരിപാടികൾ കൂടുതൽ ഉജ്ജ്വലമാക്കി. തുടർന്ന് 3:30ഓടെ മത്സരങ്ങൾ അവസാനിച്ചു.

അനിമേഷൻ ക്ലാസ്

ലിറ്റിൽ കൈറ്റ്സ് ക്ലബിലെ 2024 -27 ബാച്ചുകാർക്കുള്ള ക്ലാസ് ജൂൺ 11ആം തീയതി ബുധനാഴ്ച്ച സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ നടന്നു . ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ .ബിബീഷിന്റെയും ശ്രീമതി ടിനുവിന്റെയും നേതൃത്വത്തിൽ ക്ലാസ് നടന്നു 3.30 നു ഐ.ടി ലാബിൽ ക്ലാസ് ആരംഭിച്ചു. തുടർന്ന് ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ്വെയറിലൂടെ വൈവിധ്യ പൂർണമായ അനിമേഷൻ ക്ലാസ് നടത്തി. കുട്ടികൾ വളരെ മനോഹരമായ രീതിയിൽ അനിമേഷൻ വിഡിയോകൾ നിർമിച്ചു .തുടർന്നു 4.45 ഓടെ ക്ലാസ് അവസാനിച്ചു.

മാതൃക അഭിരുചി പരീക്ഷ

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ജൂൺ പതിനേഴാം തീയതി എട്ടാം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മാതൃക അഭിരുചി പരീക്ഷ നടത്തി. പരീക്ഷ നടത്തിപ്പിന് മുന്നോടിയായി മാതൃക പരീക്ഷയുടെ അറിയിപ്പ് എട്ടാം ക്ലാസിലെ എല്ലാ വിദ്യാർത്ഥികളെയും അറിയിക്കുന്നതിനായി ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി. ബാച്ച് ലീഡർ ലക്ഷ്മി ബിജു ഇതിന് നേതൃത്വം വഹിച്ചു. രണ്ട് പേരടങ്ങുന്ന മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എട്ട് എ,ബി,സി ക്ലാസുകളിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത് പരീക്ഷ നടത്തി. ഒപ്പം വിക്‌ടേഴ്‌സ് ചാനലിൽ വന്നിട്ടുള്ള അഭിരുചി പരീക്ഷയുടെ വീഡിയോ അവതരിപ്പിക്കുകയും വിശകലനം ചെയ്യുകയും ചെയ്തു. കൈറ്റ് മാസ്റ്റർ ബിബീഷ് ജോണും മിസ്ട്രസ് ടിനു കുമാറും അംഗങ്ങൾക്ക് വേണ്ട സഹായ സഹകരണങ്ങൾ നൽകി. എല്ലാ വിദ്യാർത്ഥികൾക്കും മാതൃക അഭിരുചി പരീക്ഷ നടത്തിയതിന്റെ ഫലമായി കൂടുതൽ കുട്ടികൾ അംഗത്വം നേടുന്നതിന് മുന്നോട്ട്

യോഗാ ദിനാചരണം

ജൂൺ 23 ആം തീയതി യോഗാദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിശീലക ദീപ മാത്യുവിന്റെ നേതൃത്വത്തിൽ യോഗ അഭ്യസിച്ചു. യോഗ ശരീരത്തിനും മനസിനും ഒരുപോലെ ഉന്മേഷം നല്കുന്നതാണെന്ന് കുട്ടികൾ മനസിലാക്കി. ഒൻപതരയ്ക്ക് ആരംഭിച്ച യോഗ പരിശീലനം പത്തേകാലോടെ അവസാനിച്ചു.ലിറ്റിൽ കൈറ്റ്സ്

അനിമേഷൻ 2, മൊബൈൽ ആപ്പ് നിർമ്മാണം - ലിറ്റിൽ കൈറ്റ് ക്ലാസ്

ലിറ്റിൽ കൈറ്റ്സ് ക്ലബിലെ 2024-27ബാച്ചുകാർക്കുള്ള ക്ലാസ് ജൂൺ-28 ശനിയാഴ്ച സെന്റ് ലിറ്റിൽ തേരേസാസ് ഹൈസ്കുളിൽ നടന്നു ലിറ്റിൽ കൈറ്റ്സ് മാസ്റ്റ്ർ ബിബീഷ് ജോണിന്റെ നേത്യത്രത്തിലാണ് ക്ലാസ്സ് നടന്നത് . 9 മണിക്ക് ഐ.ടി.ലാബിൽ ക്ലാസ് ആരംഭിച്ചു അനിമേഷൻ മൊബൈൽ ആപ്പ് നിർമ്മാണം എന്നിവയാണ് ക്ലാസ്സിൽ പഠിപ്പിച്ചത് . Open Toonz എന്ന സോഫ്റ്റ് വെയർ വഴി അനിമേഷൻ വീഡിയോകൾ നിർമ്മിക്കാാനും നിർമ്മിച്ച വീഡിയോകളിൽ ശബ്ദങ്ങൾ ചേ‌ർക്കാനും പഠിപ്പിച്ചു. അങ്ങനെ കുട്ടികൾ കടലിൽ നീന്തുന്ന ഡോൾഫിന്റെ ആനിമേഷൻ വീഡിയോകൾ നിർമ്മിച്ചു.

MIT App Inventor എന്ന സോഫ്റ്റ് വെയർ വഴി BMI കണക്കുകുട്ടുന്ന മൊബൈൽ ആപ്പ് കുട്ടികൾ നിർമ്മിച്ചു . വളരെ ആസ്വാദ്യകരവും രസകരവുമായിരുന്നു ക്ലാസ്. തുടർന്ന് 12:45 ഓടെ ക്ലാസ് അവസാനിച്ചു .

ഇലക്ട്രോണിക്സ്, റോബോട്ടിക്സ് ക്ലാസ്സ്.

ഓഗസ്റ്റ് 29 വെള്ളിയാഴ്ച.സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്കായി ഇലക്ട്രോണിക്സിന്റെയും, റോബോട്ടിക്സിന്റെയും ക്ലാസ്സ് സംഘടിപ്പിച്ചു. 9 മണിയോടെ ക്ലാസ്സ് ഐ.ടി ലാബിൽ ആരംഭിച്ചു.കൈറ്റ് മാസ്‌റ്റർ ബിബീഷ് ജോൺ നേതൃത്വം നൽകി. റോബോട്ടിക് കിറ്റിന്റെ സഹായത്തോടെ ട്രാഫി‌ക് സിഗ്നൽ, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് എന്നിവയുടെ മാതൃകകൾ നിർമ്മിച്ചു. റോബോട്ടിക്സ് ക്ലാസ്സിൽ പലതരത്തിലുള്ള റോബോട്ടുകളെ കുറിച്ച് പഠിച്ചു. ഇലക്ട്രോണിക്സ് ക്ലാസ്സിൽ ഇലക്ട്രോണിക്ഡൈസ് നിർമ്മിക്കാൻപഠിച്ചു. കുട്ടികൾ ഓരോ ടീമുകൾ ആയാണ് പ്രവർത്തിച്ചത്. ക്ലാസ്സ് വളരെ രസകരവും അറിവു നിറഞ്ഞതുമായിരുന്നു. തുടർന്ന് 4 മണിയോടെ ക്ലാസ്സ് അവസാനിച്ചു.

അഭിരുചി പരീക്ഷ

ജൂൺ 25 ആം തീയതി ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ അഭിരുചി പരീക്ഷ നടത്തി. രാവിലെ ഒൻപതരയ്ക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ റെക്സ് ഡോജിൻസ്‌, അൽഫോൻസ് ജോൺ ജസ്റ്റിൻ, ആഷിൻ ബിനു, ലക്ഷ്മി ബിജു, സാറ മേരി ബൈജു, ജുവാന സി ജോബി എന്നിവരുടെ സഹായത്തോടെ അഭിരുചി പരീക്ഷ ആരംഭിച്ചു. കൈറ്റ് മാസ്റ്റർ ബിബീഷ് ജോണും, മിസ്ട്രസ് ടിനു കുമാറും പരീക്ഷയ്ക്ക് നേതൃത്വം നൽകി. 17 കമ്പ്യൂട്ടറുകൾ ഇതിനായി ക്രമീകരിച്ചു. പരീക്ഷ നടത്തിപ്പ് , പരീക്ഷ ഇൻസ്റ്റലേഷൻ എന്നിവയിൽ അംഗങ്ങൾ പങ്കാളികളായി. പരീക്ഷയുടെ ഡോക്യൂമെന്റേഷൻ അംഗങ്ങൾ തയ്യാറാക്കി. സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ എങ്ങനെ നടത്താം, അവയുടെ ഘട്ടങ്ങൾ എന്നിവ അംഗങ്ങൾ നോക്കി മനസിലാക്കി. 109 കുട്ടികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തതിൽ 107 കുട്ടികൾ പരീക്ഷ എഴുതി. രണ്ട് കുട്ടികൾ ഹാജരല്ലായിരുന്നു. എല്ലാ കുട്ടികളും സമയബന്ധിതമായി പരീക്ഷ പൂർത്തിയാക്കി. മൂന്ന് മണിയോടുകൂടി റിസൾട്ട് അപ്‌ലോഡ് ചെയ്ത് പരീക്ഷ അവസാനിച്ചു.

അഭിരുചി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

അഭിരുചി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.വിജയിച്ച ആദ്യത്തെ 40

കുട്ടികൾ ലിറ്റിൽ കൈറ്റ്സിന്റെ 2025-28 ബാച്ചിലെ അംഗങ്ങളായി.ജോസുകുട്ടി ക്രിസ് ഒന്നാം സ്ഥാനവും, ഗൗതം രണ്ടാം സ്ഥാനവും,അലൻ നിയാസ് മൂന്നാം സ്ഥാനവും പരീക്ഷയിൽ കരസ്തമാക്കി

ജൂലൈ

കണക്ക് ,സയൻസ് , സോഷ്യൽ സയൻസ് മത്സരങ്ങൾ

ശാസ്ത്രമേളക്ക് മുന്നോടിയായി കുട്ടികളെ കണ്ടെത്തി നേരത്തെ പരിശീലിപ്പിക്കുന്നതിനു വേണ്ടി സ്കൂൾ തല ശാസ്ത്ര മേളകൾ നടന്നു . 01/07/2025 ന്  ആണ് മത്സരങ്ങൾ നടത്തിയത്.

ഡോക്ടേഴ്സ് ഡേ

ജൂലൈ 1  ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ചു നമ്മുടെ സ്കൂളിലെ ഹെഡ്മിസ്ട്രസ് സി മെറിൻ സി എം സി, സ്കൗട്ട് ആൻഡ് ഗൈഡ് , ജെ ആർ സി കുട്ടികൾ, അധ്യാപകർ എന്നിവർ വാഴക്കുളം  സെന്റ് ജോർജ് ഹോസ്പിറ്റൽ സന്ദർശിക്കുകയും അവിടെ ജോലിചെയ്യുന്ന  ഡോക്ടേഴ്സ് ന് ആദരം അർപ്പിക്കുകയും ചെയ്തു .ഈ ഹോസ്പിറ്റലിൽ നീണ്ട നാളായി സുസ്ത്യർഹമായ സേവനം അനുഷ്ഠിക്കുന്ന ഡോ. തേജസ്സ് കൊച്ചികുന്നേലിന്‌ പ്രത്യേക അനുമോദനം നൽകുകയും ചെയ്തു .

ബഷീർ ദിനാചരണം

ജൂലൈ 7 തിങ്കളാഴ്ച ബഷീർ ദിനത്തോടനുബന്ധിച്ച് സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. രാവിലെ 11:15 അസംബ്ലി ആരംഭിച്ചു. 9 ബി ക്ലാസിലെ കുട്ടികളാണ് അസംബ്ലി നടത്തിയത്. ഈശ്വര പ്രാർത്ഥനയോടെയാണ് അസംബ്ലി ആരംഭിച്ചത് ജെഫ്രിൻ ജോമി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മഞ്ജിമ ഷൈജൻ പ്രധാന വാർത്തകൾ വായിച്ചു. വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ചും, അദ്ദേഹം രചിച്ച കൃതികളെക്കുറിച്ചും ആഗി മരിയ റോബി എല്ലാവർക്കും ഒരു അവലോകനം നൽകി. സ്കൂൾ കൊയറിന്റെ വക ബഷീർ ദിനത്തോടനുബന്ധിച്ച് കവിതാലാപനം നടത്തി. അന്നാ ഷിബു ബഷീറിന്റെ കൃതിയിലെ മുച്ചീട്ടുകാരന്റെ മകളായ സൈനബയെ അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ കുട്ടികൾക്ക് നിർദ്ദേശം നൽകുകയും വായന വാരത്തോടും, ബഷീർ ദിനത്തോടും അനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നൽക തുടർന്ന് ദേശീയ ഗാനത്തോടെ 11:45 ന് അസംബ്ലി അവസാനിച്ചു.

സ്കൂൾ വെഞ്ചിരിപ്പ്

ജുൺ 30ാം തീയതി തിങ്കളാഴ്ച്ച സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസകൂളിൽ തിരുഹൃദയത്തിരുന്നാളിനോട് അനുബന്ധിച്ച് വെഞ്ചിരിപ്പ് നടന്നു . രാവിലെ 10 മണിക്ക് പ്രർത്ഥനയോ വെഞ്ചിരിപ്പ് ആരംഭിച്ചു.അധ്യാപകരും കുട്ടികളും പ്രാർത്ഥനയിൽ പങ്കെടുത്തു. ഫാ.ജോസ് മോനിപ്പിള്ളിയും , ഫാ.ഡെൽബിൻ കുരീക്കാട്ടിലും വെഞ്ചിരിപ്പ് കർമ്മങ്ങൾ നിർവ്വഹിച്ചു . 11:00 മണിയോടെ വെഞ്ചിരിപ്പ് അവസാനിച്ചു.

നാമനിർദ്ദേശ പത്രിക സമർപ്പണം

സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ 2025 അദ്ധ്യായന വർഷത്തെ

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ജൂലൈ 15-ാം തീയതി നടത്താൻ തീരുമാനിച്ചു. ജൂലൈ 7-ാം തീയതി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിനു മുന്നോടിയായി നാമനിർദ്ദേശ പത്രിക സമർപ്പണത്തിനുള്ള അപേക്ഷ ക്ഷണിച്ചു .സുനിത ടീച്ചർ നേതൃത്വം നൽകി.ഓരോ ക്ലാസ്സുകളിൽ നിന്നും തിരഞ്ഞെടുപ്പിനു മത്സരിക്കാനുള്ള കുട്ടികളുടെ നാമനിർദ്ദേശ പത്രിക ക്ലാസ്സ് ടീച്ചേർസ്പൂരിപ്പിച്ചു നൽകി.ഓരോ ക്ലാസ്സുകളിൽ നിന്നും കുറഞ്ഞത് രണ്ട് കുട്ടികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു നൽകി.ജൂലൈ 16ാം തീയതി തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ സത്യപ്രതിജ്ഞ നടത്തും.

വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ലാതല ഉദ്ഘാടനം

2025 ജൂലൈ 11 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉപജില്ലാതല ഉദ്ഘാടനവും നാടൻപാട്ട് ശില്പശാലയും കദളിക്കാട് വിമല മാതാ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് വളരെ ഭംഗിയായി നടന്നു. കോട്ടപ്പടി സൗത്ത് ഗവൺമെന്റ് എൽ പി സ്കൂളിലെ അധ്യാപകനും കലാകാരനും മോട്ടിവേഷണൽ ട്രെയിനറുമായ ശ്രീ എം. ആർ  ശൈലേഷ് ആണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ഓരോ സ്കൂളിൽ നിന്നും ഒരു അധ്യാപകനും വിദ്യാർത്ഥിയും ആണ് പങ്കെടുത്തത്. നമ്മുടെ സ്കൂളിലെ മികച്ച ഗായികയായ ക്രിസ്റ്റീനാ സാജു നാടൻപാട്ട് ശില്പശാലയിൽ അതിഗംഭീരമായി ഒരു കൃഷിപ്പാട്ട് പാടുകയുണ്ടായി. അങ്ങനെ കുട്ടികൾക്ക് അവരുടെ സർഗ്ഗശേഷി വിലയിരുത്തുവാനും പ്രകടിപ്പിക്കാനും ഉള്ള വേദി ഒരുക്കുകയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി.

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്

ജൂലൈ 16-ാം തീയതി സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ വച്ച് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി. 10:30 യോടെ തിരഞ്ഞെടുപ്പ് ആരംഭിച്ചു സ്കൂൾ ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ മെറിൻ ഉദ്ഘാടനം ചെയ്തു. സിസ്റ്റർ മരിയ തെരേസ്, സുനിത ടീച്ചർ, ബിബീഷ് സാർ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.ലിറ്റിൽ കൈറ്റ്സ്, ജെ.ആർ.സി,

സ്കൗട്ട് ആൻഡ് ഗൈഡ്,എസ്.പി.സി എന്നിങ്ങനെ വിവിധ ക്ലബ്ബുകളിലെ അംഗങ്ങളുടെ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നു.4 ബൂത്തുകളിലായി പോളിംങ് നടന്നു.ഓരോ ബൂത്തുകളിലും 5 ഘട്ടങ്ങളായാണ് പോളിംങ് നടന്നത്.ക്ലാസ്സ് അടിസ്ഥാനത്തിൽ എസ്.പി.സി കുട്ടികൾ വിദ്യാർത്ഥികളെ പോളിംങ് ബൂത്തിലേ‌ക്ക് കൊണ്ടുവന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ എന്ന ഓപ്പൺ സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് നടന്നത് .11:30 യോടെ തിരഞ്ഞെടുപ്പ് അവസാനിച്ചു.

സ്കൂൾ പാർലമെന്റ് ഇലക്ഷൻ വീഡിയോ കാണാം

സ്കൂൾ വാർത്താ ചാനൽ ഉദ്ഘാടനം

ജൂലൈ 16-ാം തീയതി സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ സ്കൂൾ വാർത്താ ചാനൽ ഉദ്ഘാടനം നടത്തി.അധ്യാപകരായ ബിബീഷ് സാർ, ടിനു ടീച്ചർ എന്നിവരുടെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും നേതൃത്വത്തിലാണ് സ്കൂൾ വാർത്താ ചാനൽ ആരംഭിച്ചത്. തെരേസാസ് ന്യൂസ് എന്ന പേരിൽ ആരംഭിച്ച ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ മെറിൻ നിർവ്വഹിച്ചു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയാറാക്കിയ ന്യൂസ് കാണാം

സ്കൂൾ വിക്കി പരിശീലനം

സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ ജൂലൈ 16 തീയതി അധ്യാപകർക്കു സ്കൂൾ വിക്കി പരിശീലനം നൽകി. വൈകിട്ടു 4 മണിയോടെ ക്ലാസ്സ് ആരംഭിച്ചു. കൈറ്റ് മാസ്റ്റർ ബിബീഷ് സാർ ക്ലാസ്സിന് നേതൃത്വം നൽകി.ക്ലാസ്സിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുറച്ചു കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. സ്കൂളിലെ ഐ. ടി പ്രവർത്തനങ്ങൾ, സ്കൂൾ വിക്കി എന്നിവയായിരുന്നു ക്ലാസ്സിന്റെ വിഷയങ്ങൾ. 5 മണിയോടെ ക്ലാസ്സ് അവസാനിച്ചു.

സ്കൂൾ കലോത്സവം

ജൂലൈ 18-ാം തീയതി സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ സ്കൂൾ കലോത്സവം നടന്നു.രാവിലെ 10 മണിയോടെ മത്സരങ്ങൾ ആരംഭിച്ചു. കലാധ്യാപിക ശ്രീലക്ഷ്മി ടീച്ചറിൻ്റെ നേതൃത്വത്തിൽനടത്തിയ പരിപാടികളിൽ യു.പി വിഭാഗം നാടോടി നൃത്തത്തിൽ അക്ഷര ബിനോയ് ഒന്നാം സ്ഥാനവും അർജവ് ദേവ് അഖിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.എച്ച്.എസ് വിഭാഗം നാടോടി നൃത്തത്തിൽ അന്ന ഷിബു ഒന്നാം സ്ഥാനവും ആൽബിറ്റ പീറ്റർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മലയാളം,ഇംഗ്ലീഷ്‌, ഹിന്ദി അധ്യാപകരായ അഞ്ജു ടീച്ചർ, ഷെല്ലി ടീച്ചർ, മേരി ടീച്ചർ, മെറ്റിൽഡ ടീച്ചർ, എൽദോ സാർ, ടിനു ടീച്ചർ, അനിത ടീച്ചർ, അബിത ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ മത്സരങ്ങൾ നടത്തി.

ഹിന്ദി പദ്യം ചൊല്ലൽ യു.പി വിഭാഗം നൂതൻ അന്ന മാത്യു ഒന്നാം സ്ഥാനം കരസ്ഥമാക്കി. കന്നഡ പദ്യം ചൊല്ലലിൽ റേച്ചൽ അശോക് ഒന്നാം സ്ഥാനം നേടി. അറബിക് പദ്യം ചൊല്ലലിൽ ആഗ്നെറ്റ് തെരേസ ജിമ്മി ഒന്നാം സ്ഥാനം നേടി.ഹിന്ദി പ്രസംഗം മത്സരത്തിൽ ശ്രേയ ഒന്നാം സ്ഥാനം നേടി.യു.പി വിഭാഗം ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനം അലക്സാണ്ടർ വർഗീസ് രണ്ടാം സ്ഥാനം ദിയാ മേരി ജിൻസ് എന്നിവർ കരസ്ഥമാക്കി.ലളിതഗാനത്തിൽ ദിയാ മേരി ജിൻസ് ഒന്നാം സ്ഥാനവും അതുൽ ആൽവിൻ രണ്ടാം സ്ഥാനവും നേടി. എച്ച്.എസ് വിഭാഗത്തിൽ എമിയാ മറിയം ജോയ് ഒന്നാം സ്ഥാനം നേടുകയും അഗ്നെറ്റ് തെരേസ ജിമ്മി, എലിസബെത്ത് ജോസഫ് എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ യു.പി വിഭാഗം ജീവന രാജീവ് ഒന്നാം സ്ഥാനവും കാതെറിൻ ഡാൻ്റു രണ്ടാം സ്ഥാനവും നേടി.ഇംഗ്ലീഷ്പ്രസംഗം മത്സരത്തിൽ ഏദൻ റോയി ഒന്നാം സ്ഥാനവും ക്രിസ്റ്റി ജോഷി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മാപ്പിള പ്പാട്ട് യു.പി വിഭാഗം എയ്ഞ്ചൽ മേരി സിബിൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹന്ന മേരി സിബിനും അനീറ്റ പി ഷോജനും രണ്ടാം സ്ഥാനം കരസ്ഥമാക്കി. യു.പി വിഭാഗം കന്നഡ പദ്യം ചൊല്ലലിൽ ഹന്ന മേരി സിബിൻ ഒന്നാം സ്ഥാനവും ജീവന രാജീവ് രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗം മലയാളം പദ്യം ചൊല്ലലിൽ ജോൺ പോൾ ബിജു ഒന്നാം സ്ഥാനവും ഹെലെന ജോഷി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

മലയാളം പ്രസംഗം മത്സരത്തിൽ ഹൈസ്കൂളിൽ ജോൺ പോൾ ബിജു ഒന്നാം സ്ഥാനവും എഡ്വിൻ പൗലോ ബിജു രണ്ടാം സ്ഥാനവും നേടി. മലയാളം പദ്യം ചൊല്ലലിൽ യു. പി വിഭാഗം ജീവന രാജീവ് ഒന്നാം സ്ഥാനവും അന്ന ബോബിൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു.പി വിഭാഗം മലയാളം പ്രസംഗം മത്സരത്തിൽ അൽഫോൻസാ അബിൻ ഒന്നാം സ്ഥാനവും ദുർഗ എസ് രണ്ടാം സ്ഥാനവും

കരസ്ഥമാക്കി .ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ എച്ച്.എസ് വിഭാഗം ജോൺ പോൾ ബിജു ഒന്നാം സ്ഥാനവും ആഗി മരിയ റോബിയും ആര്യനന്ദ എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി . എച്ച്.എസ് വിഭാഗം പ്രസംഗം മത്സരത്തിൽ ജോൺ പോൾ ബിജു ഒന്നാം സ്ഥാനവും സാറ മേരി ബൈജു രണ്ടാം സ്ഥാനവും നേടി. എച്ച്.എസ് വിഭാഗം ആൺകുട്ടികളുടെ മാപ്പിളപ്പാട്ട് മത്സരത്തിൽ ജോയേൽ ജയ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജോൺ പോൾ ബിജു ഉപജില്ലാ കലോത്സവത്തിൽ പങ്കെടുക്കാൻ അർഹനായി.

3 മണിയോടെ മത്സരങ്ങൾ അവസാനിച്ചു.

സ്കൂൾ കലോത്സവം കാണാം

വിദ്യാരംഗം കലാസാഹിത്യ വേദി വാങ്മയം പ്രതിഭാ പരീക്ഷ

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഭാഗമായി നടത്തിയ വാങ്മയം പ്രതിഭാ പരീക്ഷയിൽ ഹൈസ്കൂൾ തലത്തിൽ ടെൽസ  സൈജു  ഒന്നാം സ്ഥാനവും

നിയ അന്നാ പ്രവീൺ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു.പി തലത്തിൽ ആമി ജോസഫ് ഒന്നാം സ്ഥാനവും ജീവനാ രാജീവ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ആംഡ് ഫോഴ്സെസ് പ്രീ-റിക്രൂട്ട്മെന്റ് ട്രെയിനിംഗ് ക്ലാസ്സ്

ജൂലൈ 15-ാം തീയതി സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ വച്ച് ഇന്ത്യൻ സേനയെക്കുറിച്ചു കുട്ടികൾക്ക് ക്ലാസ്സ് നടത്തി. വിരമിച്ച ഇന്ത്യൻ സൈനികരാണ് ക്ലാസ്സുകൾ നടത്തിയത്. ഇന്ത്യൻ സേനയിലെ തൊഴിലവസരങ്ങൾ,ട്രെയിനിംഗ് എന്നിവയെക്കുറിച്ചാണ് ക്ലാസ്സ് നടത്തിയത്.

വൈ.ഐ.പി

സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ കുട്ടികൾ യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിലൂടെ തങ്ങളുടെ ആശയങ്ങൾ പങ്കുവെച്ചു. ശാസ്ത്ര വിഷയങ്ങളോട് താല്പര്യം ഉള്ള കുട്ടികൾക്ക് തങ്ങളുടെ മനസ്സിലെ ആശയങ്ങൾ പങ്കുവെക്കാൻ ഉള്ള മികച്ച അവസരമാണ് വൈ.ഐ.പി. ഹൈസ്കൂളിലെ ഏതാനും കുട്ടികൾ ഇതിൽ പങ്കെടുത്തു. ഹൈസ്കൂളിലെ സയൻസ് അധ്യാപകരായ സിസ്റ്റർ ശാലിനി, സിസ്റ്റർ ജിബി എന്നിവർ ഇതിനു മേൽനോട്ടം വഹിച്ചു.

ചാന്ദ്രദിന അസ്സംബ്ലി

സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ ജൂലൈ 21-ാം തീയതി ചാന്ദ്രദിനത്തോട് അനുബന്ധിച്ചു പ്രത്യേക അസ്സംബ്ലി നടന്നു. 1:15 ഓടെ അസ്സംബ്ലി ആരംഭിച്ചു.കുട്ടികൾ ചാന്ദ്രദിനത്തോട് അനുബന്ധിച്ചുള്ള സന്ദേശവും കവിതാലാപനവും നടത്തി. ഇന്നേ ദിവസം സ്കൂൾ തലത്തിൽ നടന്ന വിവിധ മേളകളുടെ വിജയികളായ കുട്ടികൾക്ക് സമ്മാനം നൽകി.1:45 ഓടെ അസ്സംബ്ലി അവസാനിച്ചു.

ക്ലാസ്സ് ലീഡർമാരുടെ സത്യപ്രതിജ്ഞ

സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ ജൂലൈ  21ാം തീയതി ക്ലാസ്സ് ലീഡർമാരായി  തിരഞ്ഞെടുക്കപ്പെട്ട കുട്ടികളും സ്കൂൾ ലീഡർമാരായും വിവിധ ക്ലബ്ബുകളുടെ ലീഡർമാരായും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളും സത്യപ്രതിജ്ഞ നടത്തി. ആൽഫ്രെഡ് ജീമോൻ ജോർജും ടെൽസ സൈജുവും സ്കൂൾ ലീഡർമാരായി  തിരഞ്ഞെടുക്കപ്പെട്ടു.

ചാന്ദ്രദിന സെമിനാർ

ചാന്ദ്രദിനത്തോടനുബന്ധിച്ച്  സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ കുട്ടികൾക്കായി പ്രത്യേക സെമിനാർ സംഘടിപ്പിച്ചു. സയൻസ് അധ്യാപകരായ സിസ്റ്റർ. ജെറിന്റെയും, സിസ്റ്റർ. ജിബിയുടെയും, സിസ്റ്റർ. ശാലിനിയുടെയും നേതൃത്വത്തിലാണ് സെമിനാർ നടത്തിയത്. പത്താം ക്ലാസ് വിദ്യാർത്ഥിയായ എഡ്വിൻ പൗലോ ബിജുവാണ് സെമിനാർ അവതരിപ്പിച്ചത്. കുട്ടികളിൽ ഇത് പുതിയ ഒരു ഉണർവുണ്ടാക്കി. കുട്ടികൾ വളരെ ആകാംക്ഷയോടെയാണ് കേട്ടിരുന്നത്.

പത്താം ക്ലാസിലെ എഡ്‌വിൻ പൗലോ സെമിനാർ നടത്തുന്നു

എഡ്‌വിന്റെ സെമിനാറിൽ ശ്രദ്ധിക്കുന്ന കുട്ടികൾ

സ്കൂൾ പാർലമെന്റ് ഇലക്ഷൻ

സ്കൂൾ പാർലമെന്റ് ഇലക്ഷൻ സെന്റ് ലിറ്റൽ തെരേസ് ഹൈസ്കൂളിൽ  ജൂലൈ 16-ാം തീയതി നടത്തി.രാവിലെ 10:30 ന് സിസ്റ്റർ മെറിൻ ഉദ്ഘാടനം ചെയ്തു.ബിബീഷ് സാറും സുനിത ടീച്ചറും സിസ്റ്റർ മരിയ തെരെസും ഇലക്ഷനുള്ള ക്രമീകരണങ്ങൾ ചെയ്തു.ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ എന്ന ഓപ്പൺ സോഫ്റ്റ്‌വെയർ ഉപയോഗിച്ചായിരുന്നു തിരഞ്ഞെടുപ്പുകൾ നടത്തിയത്.ജെ. ആർ.സി,എസ്. പി. സി,സ്കൗട്ട് ആൻഡ് ഗൈഡ് എന്നിങ്ങനെ മറ്റു ക്ലബ് അംഗങ്ങളുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.ഇലക്ഷനായി നാലു ബൂത്തുകളാണ് ഉണ്ടായിരുന്നത്. ഓരോ ബൂത്തിലും അഞ്ച് ഘട്ടങ്ങളായാണ് പോളിംഗ് നടന്നത്.എസ്പിസി കുട്ടികളുടെ നേതൃത്വത്തിൽ ക്ലാസ് അടിസ്ഥാനത്തിൽ ഓരോ കുട്ടികളായി വന്നു വോട്ട് രേഖപ്പെടുത്തി.11: 45 ടെ ഇലക്ഷൻ അവസാനിച്ചു.

സ്കൂൾ വാർത്താ ചാനൽ ഉദ്ഘാടനം

ജൂലൈ 16-ാം തീയതി സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ സ്കൂൾ വാർത്താ ചാനൽ ഉദ്ഘാടനം നടത്തി. അദ്ധ്യാപകരായ ബിബീഷ് സാർ, ടിനു ടീച്ചർ എന്നിവരുടെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും നേതൃത്വത്തിലാണ് സ്കൂൾ വാർത്താ ചാനൽ ആരംഭിച്ചത്. തെരേസാസ് ന്യൂസ് എന്ന പേരിൽ ആരംഭിച്ച ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ മെറിൻ നിർവ്വഹിച്ചു.

സമഗ്ര ക്ലാസ് - അധ്യാപകർക്കും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും

ജൂലൈ 15 ആം തീയതി ടീച്ചേഴ്സിനായി  സമഗ്ര പ്ലസിനെ കുറിച്ച് ഒരു ക്ലാസ് നടത്തുകയുണ്ടായി.കൈറ്റ് മാസ്റ്റർ ബിബീഷ് സാറാണ് ക്ലാസ്സ് എടുത്തത്.സമഗ്രയിൽ ടീച്ചേഴ്സ്  ലോഗിൻ, ടീച്ചിങ് മാനുവൽ തയ്യാറാക്കുന്ന വിധം എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു ക്ലാസ്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസിന് വേണ്ട ക്രമീകരണങ്ങൾ ചെയ്തു. യുപി, ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ അധ്യാപകരും ഈ ക്ലാസ്സിൽ പങ്കാളികളായി.

സ്കൂൾ വിക്കി പരിശീലനം

ജൂലൈ 16 വൈകുന്നേരം സ്കൂൾ വിക്കിയെ കുറിച്ച് അദ്ധ്യാപക‌‌ർക്ക് ക്ലാസ് നടത്തുകയുണ്ടായി. 4 മണിയോടെ ക്ലാസ് ആരംഭിച്ചു . കൈറ്റ് മെന്റർ ബിബീഷ് സാറാണ് ക്ലാസ്സിന് നേതൃത്വം നൽകിയത്. ലിറ്റിൽ കൈറ്റസ് അംഗങ്ങളായ കുട്ടികൾ ഈ ക്ലാസ്സിൽ പങ്കാളികളായി .സ്കൂളിലെ ഐ .ടി പ്രവർത്തനങ്ങൾ, സ്കൂൾ വിക്കിയിൽ അംഗത്വം നേടുന്നത് എങ്ങനെ ,പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അപ്‌ലോഡ് ചെയുന്നത് എങ്ങനെ എന്നീ വിഷയങ്ങൾ ആസ്പദമാക്കിയായിരുന്നു ക്ലാസ് .5 മണിയോടെ ക്ലാസ് അവസാനിച്ചു .

സമഗ്ര പ്ലസ് ട്രെയ്നിങ് -മാതാപിതാക്കൾക്ക്

ജൂലൈ 21 മാതാപിതാക്കൾക്കായി സമഗ്ര പ്ലസിനെ കുറിച്ച് ക്ളാസ്സെടുത്തു .10 എ, ബി, സി, ക്ലാസ്സുകാരുടെ പി.ടി.എ.മീറ്റിങ്ങിനിടെയാണ് ക്ലാസ്സെടുത്തത് കൈറ്റ് മാസ്റ്റർ ബിബീഷ് സാറിന്റെ സഹായത്തോടെ  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്ലാസിനു നേതൃത്വം നൽകിയത് . പാഠ്യപദ്ധതിയും പഠന ലക്ഷ്യങ്ങളുമായി കൈറ്റ് രൂപകൽപന ചെയ്‌ത നൂതന സാങ്കേതിക മൾട്ടീമീഡിയ സൗകര്യമായ സമഗ്രാ ലേർണിംഗ് റൂം ,പോഡ്കാസ്റ്റ് ,മാതൃക ചോദ്യപേപ്പർ ,പാഠപുസ്തകകൾ ഡൗലോഡ് ചെയുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രെസൻറ്റേഷൻ സഹായത്തോടെ പരിചയപ്പെടുത്തി.പഠനത്തിനായി ഇവയെല്ലാം എങ്ങനെ ഉപയോഗപ്പെടുത്താമെന്നും ക്ലാസ് നൽകി.10 എ,ബി,സി ക്ലാസ്സിലെ കുട്ടികളുടെ മാതാപിതാക്കൾ ക്ലാസ്സിൽ പങ്കാളികളായി .സമഗ്ര പ്ലസിനെ കുറിച്ച മാതാപിതാക്കൾക് ഉണ്ടായിരുന്ന സംശയങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിഹരിച്ചു. 4 മണിയോടെ ക്ലാസ് അവസാനിച്ചു.

ആഗസ്റ്റ്

വിദ്യാരംഗം ഉപജില്ലാതല സെമിനാർ

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കല്ലൂർക്കാട് ഉപജില്ലാതല സെമിനാറിൽ പങ്കെടുത്ത പത്താം ക്ലാസ് വിദ്യാർത്ഥിയായ ആൽബർട്ട് ജീമോൻ ജോർജ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.

എസ്.പി.സി ദിനാചരണം

ഓഗസ്റ്റ് 2ാം തീയതി സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ എസ്.പി.സി ദിനാചരണം നടത്തി.രാവിലെ 9 മണിക്ക്പ്രാർത്ഥനയോടെ പരിപാടികൾ ആരംഭിച്ചു.പരിപാടിയിൽ പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.പോലീസ് ഉദ്യോഗസ്ഥനായ റെജി രാജ് സാർ ലഹരിക്കെതിരായും,എസ്.പി.സി കുട്ടികൾക്കുള്ള സന്ദേശവും നൽകി.കുട്ടികൾ ഗാനം ആലപിച്ചു.അധ്യാപകരായ ഡോണി സാർ, അനിത ടീച്ചർ എന്നിവർ നേതൃത്വം നൽകി.9:40 ഓടെ പരിപാടികൾ അവസാനിച്ചു.

ക്ലാസ്സ് പി.റ്റി.എ മീറ്റിംഗ്

ആഗസ്റ്റ് 12 ന്  സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ വച്ച് 5 മുതൽ 9 വരെയുള്ള ക്ലാസ്സുകളിൽ ക്ലാസ്സ് പി.റ്റി.എ മീറ്റിംഗ് നടത്തി. മിഡ്ടേം പരീക്ഷയിൽ കുട്ടികളുടെ മാർക്ക് മാതാപിതാക്കളെ കാണിച്ചു. കുട്ടികളുടെ പഠന നിലവാരത്തെക്കുറിച്ച് അധ്യാപകർ സംസാരിച്ചു.3:30 ഓടെ മീറ്റിംഗ് അവസാനിച്ചു.

വാല്യൂ എഡ്യൂക്കേഷൻ ക്ലാസ്സ്‌

ഓഗസ്റ്റ് 11 ആം തീയതി സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ  5 ആം ക്ലാസ്സിലെയും 6 ആം ക്ലാസ്സിലെയും കുട്ടികൾക്കായി വാല്യൂ എഡ്യൂക്കേഷൻ ക്ലാസ്സ്  സംഘടിപ്പിച്ചു.സിസ്റ്റർ ധന്യ സിഎംസി ആണ് ക്ലാസ്സിനു  നേതൃത്വം വഹിച്ചത്.

സ്വാതന്ത്ര്യദിന ആഘോഷം

ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം ഇന്ന് St. Little Teresa's school സമുചിതമായി ആചരിച്ചു. രാവിലെ 8.30 ന് School HM Sr Merin പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി

സ്വതന്ത്ര്യദിനം മുന്നൊരുക്കങ്ങൾ

മത്സരങ്ങൾ: UP,HS വിഭാഗങ്ങൾക്ക് ക്വിസ്, പ്രസംഗം എന്നീ മത്സരങ്ങൾ നടത്തി

റാലി മനോഹരമാക്കുവാൻ:

     കുട്ടികൾ ചാർട്ട് പേപ്പർ ഉപയോഗിച്ച് തൊപ്പി, പൂക്കൾ, പ്ലക്കാർഡുകൾ എന്നിവ ഉണ്ടാക്കി

മുദ്രാവാക്യം: റാലിയിൽ മുദ്രാവാക്യം ചൊല്ലിക്കൊടുക്കുവാൻ പരിശീലനം നൽകി.

Fancy Dress മത്സരം: ഓരോ ക്ലാസ്സിൽ നിന്നും സ്വാതന്ത്ര്യസമര നേതാക്കൻമാരുടെ രൂപസാദൃശ്യത്തിൽ എത്തുവാനുള്ള തെരഞ്ഞെടുപ്പ്

2025 ഓഗസ്റ്റ് 15 വെള്ളിയാഴ്ച

     ഇന്ന് രാവിലെ 8.30 ന്, SPC, Scout & Guide,JRC, Little Kites എന്നിവയിലെ അംഗങ്ങൾ അണിനിരന്ന St. Little Theresa's വിദ്യാലയ അങ്കണത്തിൽ Headmistress Sr Merin ദേശീയ പതാക ഉയർത്തി. എല്ലാവരും ദേശീയ ഗാനം പാടി.തുടർന്ന് സ്വാതന്ത്യ ദിന സന്ദേശം, Fancy Dress മത്സരം, സമ്മാനദാനം എന്നിവ നടന്നു.

9.00 മണിക്ക് മഞ്ഞള്ളൂർ പഞ്ചായത്ത് സംഘടിപ്പിച്ച സമ്മേളനത്തിൽ കുട്ടികൾ പങ്കെടുത്തു. MLA ശ്രീ മാത്യു കുഴലനാടന്റെസ്വാതന്ത്രദിന സന്ദേശം ശ്രവിക്കുകയും, സ്കൂളിൽ നടത്തിയ മത്സരങ്ങളുടെ സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തു

വാങ്മയം പ്രതിഭാ നിർണയ പരീക്ഷ

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കലൂർക്കാനടത്തിയജില്ലാതലത്തിൽ നടത്തിയ വാങ്മയം പ്രതിഭാ നിർണയ പരീക്ഷയിൽ യുപി വിഭാഗത്തിൽ ആമി ജോസഫ് ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ നിയ അന്ന പ്രവീൺ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

സ്വാതന്ത്ര്യദിനാഘോഷം

വെള്ളിയാഴ്ച ഓഗസ്റ്റ് 15 സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ സ്വാതന്ത്യ ദിനം ആഘോഷിച്ചു. 8:30 ഓടെ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ ദേശീയപതാക ഉയർത്തി. തുടർന്ന് കുട്ടികളുടെ പ്രച്ഛന്നവേഷ മത്സരവും ഉണ്ടായിരുന്നു. തുടർന്ന് കല്ലൂർക്കാട് ജംഗ്ഷൻൽ റാലി ആരംഭിച്ചു. എസ്.പി.സി, ലിറ്റിൽ കൈറ്റ്സ്, ജെ.ആർ.സി, സ്കൗട്ട് ആൻഡ് ഗൈഡ് എന്നീ ക്ലബ്ബുകളിലെ കുട്ടികളും മറ്റു വിദ്യാർത്ഥികളും പങ്കെടുത്തു.ബസ് സ്റ്റാൻഡിൽ എത്തിച്ചേർന് ഒരു മീറ്റിങ്ങിനു ശേഷം കുട്ടികൾക്ക് പലഹാരങ്ങൾ വിതരണം ചെയ്തു. തുടർന്ന് 12:30 ഓടെ പരിപാടികൾ അവസാനിച്ചു.

സെപ്റ്റംബർ

വാല്യൂ എഡ്യൂക്കേഷൻ ക്ലാസ്

സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽസെപ്റ്റംബർ 9,10 തീയതികളിൽ കുട്ടികൾക്കായി ക്യാമ്പ് നടത്തി. ഫാ. ജോസഫ്, ഫാ. ജോർജ്, ഫാ.സെബിൻ, ഇമ്മാനുവേൽ എന്നിവർ കുട്ടികൾക്ക് ക്ലാസ്സ് നടത്തി. കുട്ടികൾ പഠനത്തിലും ജീവിതത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ചു ക്ലാസ്സുകൾ എടുത്തു. കുട്ടികൾക്കായി പാട്ടുകളും ഡാൻസുകളും നടത്തുകയുണ്ടായി.

അദ്ധ്യാപക ദിനാഘോഷം

സെപ്റ്റംബർ 16 ചൊവ്വാഴ്ച്ച സെൻറ്റ്.ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. രാവിലെ 9:30 മണിയോടെ അസംബ്ലി ആരംഭിച്ചു.6 സി ക്ലാസ്സിലെ കുട്ടികളാണ് അസംബ്ലി നടത്തിയത്. ഈശ്വര പ്രാർത്ഥനയോടെ ആണ് അസംബ്ലി ആരംഭിച്ചത്. അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾ പ്രത്യേക ഗാനം ആലപിച്ചു.ഹിന്ദി ഭാഷയുടെ പ്രാധാന്യം വെളിപ്പെടുത്തുന്ന നൃത്തവും ഉണ്ടായിരുന്നു. തുടർന്നു കുട്ടികൾ അധ്യാപകർക്കായി കാർഡുകളും പൂക്കളും നൽകി ആശംസിച്ചു.കെ.സി.എസ്.എൽ എക്സലൻസ് അവാർഡിന് അർഹരായ കുട്ടികൾക്ക് അവാർഡ് നൽകി. തുടർന്നു 9:50 ഓടെ ദേശീയഗാനം ആലപിച്ചുകൊണ്ട് അസംബ്ലി അവസാനിച്ചു.

ക്ലാസ്സ് പി.ടി.എ

സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ 2025 സെപ്റ്റംബർ 16ാം തീയതി ക്ലാസ്സ് പി.ടി.എ മീറ്റിംഗ് നടത്തി. ഉച്ചക്ക് 2:30 ന് മീറ്റിംഗ് ആരംഭിച്ചു . കുട്ടികളുടെ മാർക്കുകൾ മാതാപിതാക്കളെ കാണിച്ചു. കുട്ടികളുടെ പഠനത്തിനെക്കുറിച്ചു അധ്യാപകർ മാതാപിതാക്കളോട് സംസാരിച്ചു. 3:45 ഓടെ മീറ്റിംഗ് അവസാനിച്ചു.

റോബോട്ടിക്‌സ് ക്ലാസ്സ്

സെപ്റ്റംബർ 22 സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ റോബോട്ടിക്‌സ് ക്ലാസ്സ് നടത്തി.നിർമലാ കോളേജ് മൂവാറ്റുപുഴയിലെ ഫിസിക്സ് ആൻഡ് ഇലക്ട്രോണിക്സ് ഡിപാർട്മെന്റിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് ക്ലാസ്സ് നടത്തിയത്.രാവിലെ 9:30 ഓടെ ക്ലാസ്സ് ഐ.റ്റി ലാബിൽ ആരംഭിച്ചു.തുടർന്നു ക്ലാസ്സ് 3:45 ഓടെ അവസാനിച്ചു.

ജെ.ആർ സി പരീക്ഷ

സെപ്റ്റംബർ 22ാം തീയതി സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ്സിലെ ജെ.ആർ.സി കുട്ടികൾക്ക് പരീക്ഷ നടത്തി. 2:00 മണിയോടെ പരീക്ഷ ആരംഭിച്ചു. പരീക്ഷ നടത്തുന്നതിന് സുനിത ടീച്ചർ നേതൃത്വം നൽകി.

സബ് ജില്ലാ ഐ.റ്റി ക്വിസ്

സെപ്റ്റംബർ 23ാം തീയതി സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ വച്ച് സബ് ജില്ലാതല ഐ.റ്റി ക്വിസ് മത്സരം നടത്തി.സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളായ സൂരജ് രതീഷ് യു.പി വിഭാഗത്തിൽ രണ്ടാം സ്ഥാനവും ജോസുകുട്ടി ക്രിസ് ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി.

സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ       

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ച് സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ വച്ച്  സെപ്റ്റംബർ  24,25 തീയതികളിലായി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സെമിനാറുകൾ, പരിശീലനങ്ങൾ, എക്സിബിഷനുകൾ, എന്നിവ സംഘടിപ്പിച്ചു.സെപ്റ്റംബർ 24 ആം തീയതി ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ നിയ അന്ന പ്രവീൺ, മഞ്ജിമ ഷൈജൻ, ലക്ഷ്മി ബിജു  എന്നിവർ സെമിനാറുകൾ നടത്തി. റെക്സ് ഡോജിൻസ്, എട്ടാം ക്ലാസിലെ അംഗമായ ജോസ്കുട്ടി ക്രിസ് എന്നിവർ സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ജിമ്പ്,ഓപ്പൺ ടൂൻസ് എന്നീ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തി.സെപ്റ്റംബർ 25 ആം തീയതി പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ റോസ്ന, ആൽബർട്ട്, ആൽഡ്രിൻ, അലൻ, ജിതിൻ എന്നിവർ റോബോട്ടിക്സ് കിറ്റ് അതിലെ സാധനങ്ങളുടെ ഉപയോഗം എന്നിവയെ കുറിച്ച് ക്ലാസ് നൽകുകയും എക്സിബിഷൻ നടത്തുകയും ചെയ്തു. റോബോട്ടിക്സ് കിറ്റ് ഉപയോഗിച്ച് നിർമ്മിച്ച ഒരു ചെയ്സർ ലൈറ്റ് കുട്ടികൾക്ക് മുന്നിൽ അവർ അവതരിപ്പിച്ചു. ജോൺസ് പ്രോഗ്രാമിന് ഉപയോഗിക്കുന്ന  സ്ക്രാച്ച് 3 എന്ന സോഫ്റ്റ്‌വെയറിനെ പറ്റി കുട്ടികൾക്ക് ക്ലാസ് എടുക്കുകയും ഗെയിമുകൾ പരിചയപ്പെടുത്തുകയും ചെയ്തു. അൽഫോൺസ്, ജെറോം എന്നിവർ റോബോട്ടിക്സ്  കിറ്റ് ഉപയോഗിച്ച് നിർമ്മിച്ച ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു. കുട്ടികളുടെ ലാപ്പിൽ സ്കൂൾ ഉബുണ്ടു ഫ്രീ ഇൻസ്റ്റലേഷനും നടത്തി.

സോഫ്റ്റ്‌വെയർ ഫ്രീഡം ഡേയുടെ വീഡിയോ കാണാം

എന്റെ സ്‌കൂൾ എന്റെ അഭിമാനം - റീൽസ് മത്സരം

വിദ്യാലയ മികവുകൾ കണ്ടെത്തുന്നതിനായി സംസ്ഥാനത്തെ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾക്ക് വീഡിയോ നിർമ്മാണ പരിശീലനത്തിനായി പ്രത്യേക റീൽസ് മത്സരം നടത്തി. 'എന്റെ സ്‌കൂൾ എന്റെ അഭിമാനം' എന്നതാണ് റീൽസ് മത്സരത്തിന്റെ വിഷയം. സ്‌കൂളിന്റെ മികവ്, വ്യത്യസ്തമായ പ്രവർത്തനങ്ങൾ, അക്കാദമിക് മാതൃകകൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ വിനിയോഗം തുടങ്ങിയവയാണ് വിഷയമാക്കേണ്ടത്. ഇതിന്റെ ഭാഗമായി സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ റീൽസ് തയ്യാറാക്കി. ആങ്കറിങ്, ഇന്റർവ്യൂകൾ തുടങ്ങിയവയെല്ലാം കുട്ടികൾ തന്നെയാണ് ചെയ്തത്. പറഞ്ഞിരിക്കുന്ന മാതൃകയിൽ എഡിറ്റ് ചെയ്ത് അവ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെ സ്‌കൂൾ ഫേസ്ബുക്കിലും യൂട്യുബിലും ഹാഷ്ടാഗ് നൽകി അപ്‌ലോഡ് ചെയ്തു. നിലവിൽ അമ്പത്തിനാലായിരം വ്യൂസ് ഈ റീൽസിനു ലഭിച്ചു. എന്റെ സ്‌കൂൾ എന്റെ അഭിമാനം റീൽസ് കാണാം

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

സെപ്റ്റംബർ 17 ബുധനാഴ്ച്ച സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സിലെ 2025-28 ബാച്ചിലെ കുട്ടികൾക്കായി പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.ഇൻട്രൊഡക്ടറി സെഷൻ,റോബോട്ടിക്‌സ് ,സ്‌ക്രാച്ച് പ്രോഗ്രാമിംഗ്,ആനിമേഷൻ എന്നിവയായിരുന്നു വിഷയങ്ങൾ.രാവിലെ 9:30 ഓടെ ഐ.ടി ലാബിൽ ക്യാമ്പ് ആരംഭിച്ചു.കല്ലുർക്കാട് മാസ്റ്റർ ട്രെയ്നർ സബിത മൈതീൻ ആണ് ക്യാമ്പിനു നേതൃത്വം വഹിച്ചത്.ക്ലാസ്സ് വളരെ രസകരവും അറിവു നിറഞ്ഞതുമായിരുന്നു.ടെൽസ സൈജു,ജോസ്‌കുട്ടി ക്രിസ് എന്നീകുട്ടികളെ ലീഡർമാരായി തിരഞെടുത്തു. 3 മണിയോടെ ഒരു പി.ടി.എ മീറ്റിംഗ് ഉണ്ടായിരുന്നു.തുടർന്നു 4 മണിയോടെ ക്യാമ്പ് അവസാനിച്ചു. ഉദ്ദേശ്യങ്ങൾ പ്രിലിമിനറി ക്യാമ്പിന്റെ പ്രധാന ലക്ഷ്യം ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുക, ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തന പദ്ധതികൾ സംബന്ധിച്ച് പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ്‌റൂമുകളിലെ പിന്തുണ പ്രവർത്തനങ്ങൾക്കായി അംഗങ്ങളെ സജ്ജമാക്കുക, പദ്ധതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു.

ഗ്രൂപ്പിങ് പ്രോഗ്രാം

സ്ക്രാച്ച് ഗെയിം ഉപയോഗിച്ച് വിദ്യാർത്ഥികളെ എഐ, റോബോട്ടിക്സ്, ഇ-കൊമേഴ്സ്, ജിപിഎസ്, വിആർ എന്നീ ഗ്രൂപ്പുകളായി തിരിച്ചു. ഓരോ സെഷനിലും ഗ്രൂപ്പ് തലത്തിൽ പോയിന്റുകൾ നൽകി, അധ്യാപകൻ ഇത് സ്‌കോർ ഷീറ്റിൽ രേഖപ്പെടുത്തി.

ഗെയിം നിർമ്മാണം

ലിറ്റിൽ കൈറ്റ്‌സ് റോളുകൾ മനസ്സിലാക്കുന്നതിനുള്ള പ്രസന്റേഷനും ചർച്ചയും നടന്നു. ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളിൽ കോഡിങ് അഭിരുചി വളർത്തുന്നതിന് സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഗെയിം നിർമ്മാണം നടത്തി.

അനിമേഷൻ

അനിമേഷൻ സങ്കേതങ്ങൾ പഠിക്കുന്നതിന് ഓപ്പൺടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ നിർമ്മാണ മത്സരം നടത്തി.

റോബോട്ടിക്സ്

ഉച്ചഭക്ഷണത്തിന് ശേഷം റോബോട്ടിക്സ് മേഖലയെ പരിചയപ്പെടുത്തി. ആർഡുയിനോ ബ്ലോക്കിലി ഉപയോഗിച്ച് തീറ്റ കാണുമ്പോൾ കോഴിയുടെ ചലനം കാണിക്കുന്ന പ്രവർത്തനം നടത്തി. സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു.

രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം

രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിൽ ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിന്റെ പ്രാധാന്യം, പദ്ധതിയുടെ പ്രവർത്തന രീതി, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങൾ എന്നിവ വിശദീകരിച്ചു. കുട്ടികൾ തയ്യാറാക്കിയ അനിമേഷനും റോബോട്ടിക്സ് ഉൽപ്പന്നങ്ങളും പ്രദർശിപ്പിച്ചു.

ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾ മാറുന്ന സാങ്കേതികവിദ്യയുമായി എളുപ്പത്തിൽ ഇടപഴകാൻ പഠിക്കുമെന്നും, ഇവിടെ പഠിക്കുന്ന അടിസ്ഥാന കാര്യങ്ങൾ അവരുടെ ജീവിതത്തിൽ ഉപകാരപ്പെടുമെന്നും പ്രതീക്ഷിച്ചുകൊണ്ട് ക്യാമ്പ് വൈകുന്നേരം 5 മണിക്ക് അവസാനിച്ചു.

ഒക്ടോബർ

ജില്ലാതല ഐ.ടി ക്വിസ്

ഒക്ടോബർ 4ാം തീയതി എറണാകുളം ജില്ലാതല ഐ.ടി ക്വിസ് മത്സരം നടത്തി. ഇടപ്പള്ളിയിലുള്ള കൈറ്റിൻ്റെ റീജിയണൽ സെൻ്ററിലാണ് മത്സരം സംഘടിപ്പിച്ചത്. വിവിധ ഉപജില്ലകളിലെ വിജയികൾ ജില്ലാതല ക്വിസ് മത്സരത്തിൽ പങ്കെടുത്തു. ഈ

മത്സരത്തിൽ സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ ജോസ്കുട്ടി ക്രിസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ലിറ്റിൽ കൈറ്റ്സ് അംഗമായ ജോസ്കുട്ടി ക്രിസ് സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടുകയും ചെയ്തു.

കല്ലൂർക്കാട് ഉപജില്ലാ ശാസ്ത്രോത്സവം

കലൂർക്കാട് ഉപജില്ല സ്കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര ഐടി, പ്രവർത്തി പരിചയമേള 2025-26 ഒക്ടോബർ 9,10 തീയതികളിൽ വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ  വച്ച് നടത്തി.9-ാം തീയതി രാവിലെ 10 മണിക്ക് പൊതുസമ്മേളനത്തോടുകൂടി മത്സരങ്ങൾ ആരംഭിച്ചു.എസ്.പി.സി,ലിറ്റിൽ കൈറ്റ്സ്,സ്കൗട്ട് ആൻഡ് ഗൈഡ്,ജെ.ആർ.സിഎന്നീ ക്ലബ്ബിലെ അംഗങ്ങൾ മത്സരത്തിനുള്ള ഒരുക്കങ്ങളിൽ ടീച്ചേഴ്സിനെ സഹായിച്ചു.മറ്റ് സ്കൂളുകളിൽ നിന്നും കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുവാൻ ഇവിടെ എത്തിച്ചേർന്നു.ഒക്ടോബർ 10-ാം തീയതി വൈകുന്നേരം നാല് 15ന് നടത്തിയ സമ്മേളനത്തിൽ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു.ഓരോ മേളകളിലും വിജയം കൈവരിച്ച സ്കൂളിന് ട്രോഫി വിതരണം ചെയ്തു.5:30 മണിയോടെ സമ്മേളനം അവസാനിച്ചു.

പ്രവൃത്തിപരിചയ മേള

കലൂർക്കാട് ഉപജില്ല പ്രവർത്തിപരിചയമേളയിൽ ഈ സ്കൂളിലെ

യുപി വിഭാഗം രണ്ടാം സ്ഥാനം കരസ്ഥമാക്കി.ശ്രീനന്ദ് സുനിൽ, ജീവനാ രാജീവ്, ശ്രീപ്രിയ എസ്, ആൻ ജൂവൽ ജോമി, എന്നിവർ യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി.അലീന ജോജോ, ആമി ജോസഫ്, അദ്വൈത് പ്രദീപ്, പാർതീവ് അരുൺ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.അലന്റാ സിജു, ഭബിത ഗിരീഷ്, എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ഹൈസ്കൂൾ വിഭാഗത്തിൽ ശ്രീഹരി അജേഷ്, ദേവൻ വിജേഷ്, ആദിത്യൻ അനൂപ്, ആഷിൻ ദീപു, തരുൺ നായർ, ആഷ്‌ബി ഷിബു, ആൻറോസ് റോയി, അഞ്ചികാ സുമേഷ് എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കാർത്തിക പ്രശോഭ്, സെറാ സിജോ, അതീന മോൾ ബൈജു, എയ്ഞ്ചൽ ടോമി, ജിതിൻ ജോജോ,ലിയോണ മേരി റോയ്, അന്ന ടോമി, എയ്ഞ്ചൽ മരിയ സിമീക്സ് എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കിഎഫേസിയ ജെസ്സിൻ, അഭിനവ പി എസ്, ടോം ഫ്രാൻസിസ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഐടി മേള

കല്ലൂർക്കാട് ഉപജില്ല ഐടി മേളയിൽ യുപി വിഭാഗം ഓവറോൾ ഫസ്റ്റും ഹൈസ്കൂൾ വിഭാഗം ഓവറോൾ ഫസ്റ്റും കരസ്ഥമാക്കി. യുപി വിഭാഗത്തിൽ ഡിജിറ്റൽ പെയിൻ്റിംഗ് മൽസരത്തിൽ

മിലൻ ഡോജിൻസ്, മലയാളം ടൈപ്പിംഗ് മത്സരത്തിൽ

അബിൻ നിയാസ് എന്നിവർ ഒന്നാം സ്ഥാനവും, ഐടി ക്വിസ് മത്സരത്തിൽ സൂരജ് രതീഷ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഹൈസ്കൂൾ വിഭാഗത്തിൽ അനിമേഷൻ മത്സരത്തിൽ ജോസുകുട്ടി ക്രിസ്, ഡിജിറ്റൽ പെയിൻ്റിംഗ് ഇനത്തിൽ റെക്സ് ഡോജിൻസ്, മലയാളം ടൈപ്പിംഗ് മത്സരത്തിൽ അലൻ നിയാസ് എന്നിവർക്ക് ഒന്നാം സ്ഥാനവും, സ്ക്രാച്ച് പ്രോഗ്രാമിങ് മൽസരത്തിൽ ജോൺസ് ജോസ്, പ്രസൻ്റേഷൻ മത്സരത്തിൽ ആൽഡ്രിൻ പ്രദീപ്, വെബ്‌പേജ് ഡിസൈനിംഗ് മത്സരത്തിൽ ആൽബർട്ട് റെജി, ഐടി ക്വിസ്സിൽ ജോസ്കുട്ടി ക്രിസ് എന്നിവർ രണ്ടാംസ്ഥാനം കരസ്ഥമാക്കി. ഈ മത്സരങ്ങളിൽ പങ്കെടുത്ത ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ കുട്ടികളും ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടി. ഹൈസ്കൂൾ വിഭാഗത്തിൽ പങ്കെടുത്ത എല്ലാ കുട്ടികളും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങളാണ്.

ശാസ്ത്ര മേള

കല്ലൂർക്കാട് ഉപജില്ല ശാസ്ത്ര മേള യുപി വിഭാഗം ജൂവൽ സാറാ ജോബിൻ,ദേവൻജന,നുതെൻ അന്ന മാത്യു,ഹൃദ്യ ബേബി എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി.ലിയാ,എയിൻ മരിയ,നിഖിത,ദൃശ്യ എന്നിവർ  രണ്ടാം സ്ഥാനം കരസ്ഥമാക്കി.ഹൈസ്കൂൾ വിഭാഗത്തിൽ സാറാ മേരി ബൈജു,ജെറോം എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി . അൽഫോൻസ് ബാബു രണ്ടാം സ്ഥാനായും,അലൻ സെബാസ്റ്റ്യൻ,ജെമി  ജീമോൻ ,ലക്ഷ്മി ബിജു,നിയ അന്ന,ഏൻജല ബിനു എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥാമാക്കി.

സാമൂഹ്യശാസ്ത്ര മേള

കലുർക്കാട് ഉപജില്ല   സാമൂഹ്യ ശാസ്ത്ര മേളയിൽയു.പി വിഭാഗത്തിൽ ക്വിസ് മത്സരത്തിൽ അന്ന ബോബിൻ ഒന്നാം സ്ഥാനവും, വർക്കിങ് മോഡലിൽ കാശിനാഥ്  രാഹുൽ, മിയ മേരി സിബിൻ എന്നിവർ രണ്ടാം സ്ഥാനവും, സ്പീച്ചിൽ ഗോഡ്വിൻ തോമസ് ജോസഫ്‌ മൂന്നാം സ്ഥാനം നേടി. സ്റ്റിൽ മോഡലിൽ ജിയന്ന ജിബി, എബ്രിയ ട്രീസ പോൾസൺ എന്നിവർ മൂന്നാംസ്ഥാനവും നേടി.ഹൈസ്കൂൾ വിഭാഗത്തിൽ ലോക്കൽ ഹിസ്റ്ററി റൈറ്റിംഗിൽ ആദിലക്ഷ്മി സുധാകരൻ ഒന്നാം സ്ഥാനവും, ഹിസ്റ്റോറിക്കൽ സെമിനാറിൽ അവന്തിക സിബി ബി ഗ്രേഡും, വർക്കിംഗ് മോഡലിൽ ആദിൽ ബാബു, തേജൽ പ്രജേഷ് എന്നിവർ മൂന്നാം സ്ഥാനവും,   സ്റ്റിൽ മോഡലിൽ ആഗി മരിയ റോബി, ജൂവലിൻ ലിസ രാജേഷ് എന്നിവർ  രണ്ടാം സ്ഥാനവും, ക്വിസ് മത്സരത്തിൽ ടെൽസ സൈജു ബി ഗ്രേഡും, എലക്യൂഷനിൽ ജോൺ പോൾ ബിജു ഒന്നാം സ്ഥാനവും, അറ്റ്ലസ് മേക്കിംഗിൽ വൈഗ ഷൈജു മൂന്നാം സ്ഥാനവും, ന്യൂസ് റീഡിംഗിൽ തീർത്ഥ പ്രജേഷ് ബി ഗ്രേഡും നേടി. ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും സ്കൂൾ കരസ്തമാക്കി.

ഗണിതശാസ്ത്രമേള

കലൂർക്കാട് ഉപജില്ല ഗണിതശാസ്ത്രമേളയിൽ യുപി വിഭാഗം രണ്ടാം സ്ഥാനവും ഹൈസ്കൂൾ വിഭാഗം ഓവറോൾ ഫസ്റ്റും കരസ്ഥമാക്കി.യുപി വിഭാഗത്തിൽ കാതറിൻ ഡന്റു ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആർജ്ജവദേവ് അഖിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ ആഗ്നമരിയ ബോബി, അമയ ഷാജി, ഹെല്ന ജോമോൻ, എയ്ഞ്ചൽ ബേബി, ആനന്ദർശൻ, രാകേന്ദരാജേഷ് എന്നിവർ ഒന്നാം സ്ഥാനവും ശ്രേയ കെഎം, ജവാന സിജു, നാഥാൻ ജോർജ് മാത്യു, ഐറിൻ അന്ന, നിവേദിത പ്രതീഷ്, എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

തിരുനാൾ ആഘോഷം

ഒക്ടോബർ 15ാം തീയതി  സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ വിശുദ്ധ കൊച്ചു ത്രേസ്യായുടെ  തിരുനാൾ ആഘോഷിച്ചു. രാവിലെ 10 മണിയോടെ കുർബാന ആരംഭിച്ചു.വാഴക്കുളം പള്ളിയിലെ വികാരിയച്ചൻ ആണ് കുർബാന നടത്തിയത്.തുടർന്നു  പ്രദക്ഷിണവും ഉണ്ടായിരുന്നു.ഉച്ചക്കു 12 മണിയോടെ തിരുനാൾ ആഘോഷങ്ങൾ അവസാനിച്ചു.

സ്കൂൾ സ്റ്റുഡൻ്റ് ഐടി കോർഡിനേറ്റർ (SSITC)

 
സ്കൂളിലെ SSITC ടീമംഗങ്ങൾ

ഹൈസ്കൂൾ ക്ലാസുകളിൽ നിന്നും ജൂൺ മാസത്തിൽ സ്കൂൾ സ്റ്റുഡൻ്റ് ഐടി കോർഡിനേറ്റർമാരെ തെരഞ്ഞെടുത്തു. ഓരോ ക്ലാസിലെയും കൈറ്റ്സ് അംഗങ്ങളാണ് SSITCമാരായി തെരഞ്ഞെടുക്കപ്പെട്ടത്. ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം, സ്കൂൾ വിക്കി പരിശീലനം എന്നിവയിൽ ഇവർക്ക് പ്രത്യേകം ക്ലാസുകൾ നൽകി

ജപമാല പ്രദിക്ഷണം

ഒക്ടോബർ 30 വ്യാഴാഴ്ച സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ ജപമാല പ്രദിക്ഷണം നടത്തി.ഹെഡ്മിസ്ട്രസ് സി.മെറിൻ സിഎംസിയുടെ നേത്രത്വത്തിലാണ് നടത്തിയത്.ഓരോ ക്ലാസ്സിൽ നിന്നും നാലുകുട്ടികൾ വീതം പ്രദിക്ഷണത്തിൽ പങ്കെടുത്തു.ഏറ്റവും മുന്നിൽ പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപവും പിറകിലായി കുട്ടികൾ വരിവരിയായും ആയിരുന്നു റാലി.

എറണാകുളം റവന്യൂ ജില്ലാ ഐ.ടി. ഫെയർ

എറണാകുളം റവന്യൂ ജില്ലാ ഐ.ടി. ഫെയറിൽ സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ മികച്ച പ്രകടനം കാഴ്ചവെച്ച് എച്ച്.എസ്. വിഭാഗത്തിൽ ഓവർഓൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി. വിവിധ ഇനങ്ങളിലായി വിദ്യാർത്ഥികൾ മികച്ച വിജയം നേടി.ജോസ്കുട്ടി ക്രിസ് ഐ.ടി. ക്വിസിൽ രണ്ടാം സ്ഥാനം നേടി എ ഗ്രേഡ് കരസ്ഥമാക്കി. ആനിമേഷൻ ഇനത്തിൽ മൂന്നാം സ്ഥാനം നേടി എ ഗ്രേഡ് നേടി. ആൽഡ്രിൻ പ്രദീപ് പ്രെസന്റേഷൻ ഇനത്തിൽ എ ഗ്രേഡ് നേടി. ജോൺസ് ജോസ് (സ്ക്രാച്ച്), റെക്സ് ഡോജിൻസ് (ഡിജിറ്റൽ പെയിന്റിംഗ്), ആൽബർട്ട് റെജി (വെബ്പേജ് ഡിസൈനിംഗ്), ആലൻ നിയാസ് (മലയാളം ടൈപ്പിംഗ്) എന്നിവർ ബി ഗ്രേഡ് നേടി.

ഉപജില്ലാതല ഐടി മേള

കല്ലൂർക്കാട് ഉപജില്ല ഐടി മേളയിൽ യുപി വിഭാഗം ഓവറോൾ ഫസ്റ്റും, ഹൈസ്കൂൾ വിഭാഗം ഓവറോൾ ഫസ്റ്റും കരസ്ഥമാക്കി. യുപി വിഭാഗത്തിൽ മിലൻ ഡോജിൻസ്, അബിൻ നിയാസ്, എന്നവർക്ക് ഫസ്റ്റും, സൂരജ് രതീഷ് രണ്ടാം സ്ഥാനവും,ഹൈസ്കൂൾ വിഭാഗത്തിൽ ജോസുകുട്ടി ക്രിസ്, റെക്സ് ഡോജിൻസ്,അലൻ നിയാസ് എന്നിവർക്ക് ഒന്നാം സ്ഥാനവും ജോൺസ് ജോസ്, ആൽഡ്രിൻ പ്രദീപ്‌, ആൽബർട്ട് റെജി, ഐടി ക്വിസ്സിൽ ജോസൂട്ടി ക്രിസ് എന്നിവർ രണ്ടാംസ്ഥാനം കരസ്ഥമാക്കി.ഈ മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടി. ഹൈസ്‌കൂൾ വിഭാഗത്തിലെ മത്സരാർത്ഥികൾ എല്ലാവരും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആണ്.

സ്കൂൾതല ക്യാമ്പ് 2025 - രണ്ടാം ഘട്ടം

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ 2024 - 27 ബാച്ചുകാർക്കുള്ള സ്‌കൂൾ ക്യാമ്പ് ഓക്ടോബർ 25 ആം തീയതി സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്‌കൂളിൽ വെച്ചു നടന്നു.രാവിലെ 9:30 ഓടെ ഐ.ടി ലാബിൽ ക്യാമ്പ് ആരംഭിച്ചു.തുടർന്ന് സ്‌കൂൾ ക്യാമ്പിന്റെ റിസോഴ്സ് പേഴ്സണായ  സെന്റ്. അഗസ്റ്റിൻസ് ഹയർ സെക്കന്ററി സ്‌കൂളിൽ നിന്നും എത്തിച്ചേർന്ന ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ജിൻസി മാത്യു ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.ആദ്യം കുട്ടികളെ 7 ഗ്രൂപ്പുകളായി തിരിച്ചു. സ്ക്രാച്ച് പ്രോഗ്രാമിങ്, ആനിമേഷൻ എന്നിവയായിരുന്നു വിഷയങ്ങൾ.സ്ക്രാച്ച് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഗെയിം നിർമ്മിച്ചു.തുടർന്ന് ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കലാരവത്തിന്റെ പ്രോമോ വീഡിയോ നിർമിച്ചു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ ടിനു കുമാർ വേണ്ട സഹായങ്ങൾ നൽകി.ബാച്ച് അംഗമായി നിയ അന്നാ പ്രവീൺ യോഗത്തിന് നന്ദി പറഞ്ഞു.തുടർന്ന് 4 മണിയോടെ ക്യാമ്പ് അവസാനിച്ചു.

നവംബർ

സംസ്ഥാന തല ഐ.ടി ക്വിസ്

നവംബർ 7ാം തീയതി നടന്ന സംസ്ഥാന തല ഐ.ടി ക്വിസ് മത്സരത്തിൽ സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗമായ ജോസ്കുട്ടി ക്രിസ് പങ്കെടുക്കുകയും സി ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു.

ക്ലീനിംഗ്

സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികളുടെ നേതൃത്വത്തിൽ ക്ലീനിംഗ് നടത്തി.സ്കൂളിന്റെ പരിസരം കുട്ടികൾ ക്ലീൻ ചെയ്തു.

ഫാം സന്ദർശനം

സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികളും അധ്യാപകരും ചേർന്ന് ഫാം സന്ദർശിച്ചു പശുക്കളെ വളർത്തുന്നതും പരിപാലിക്കുന്നതും നിരീക്ഷിച്ചു.

പച്ചക്കറി തോട്ടം

സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ അധ്യാപകരുടെ സഹായത്തോടെ പച്ചക്കറികൾ നട്ടു. കുട്ടികൾ അവയെ പരിപാലിക്കാൻ സമയം കണ്ടെത്താറുണ്ട്.

പ്രായമായ അമ്മമാരെ സന്ദർശിച്ചു

സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ അധ്യാപകരോടൊപ്പം പ്രായമായ അമ്മമാരെ സന്ദർശിച്ചു.അവരുമായി സംസാരിക്കുകയും അവരോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു.

സ്നേഹസ്പർശം -ശാന്തിഭവന സന്ദർശനം

നവംബർ 10 ന് സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ശാന്തിഭവനം സന്ദർശിച്ചു. കുട്ടികൾ അവിടുത്തെ പ്രായമായ അമ്മമാർക്കുവേണ്ടി ഉപകാരപ്രദമായ സാധനങ്ങൾ നൽകി സഹായിച്ചു. കുട്ടികൾ അമ്മമാരോടൊപ്പം സമയം ചിലവഴിച്ചു.

റോബോട്ടിക്സ് അടൽടിങ്കറിങ് ലാബ് സന്ദർശനം

നവംബർ 14 തീയതി വെള്ളിയാഴ്ച സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ 2024-27 ബാച്ചിലെ ലിറ്റൽ കൈറ്റ്സ് കുട്ടികൾ വാഴക്കുളം വിശ്വജ്യോതി കോളേജ്സദർശിച്ചു.ലിറ്റൽ കൈറ്റ്സ് അധ്യാപകരായ ടിനു ടീച്ചറുടെയും ബിബീഷ് സാറിന്റെയും നേതൃത്വത്തിൽ കുട്ടികൾ ഏറോഡൈനാമിക്സ് ലാബ്, ഇലക്ട്രിക്കൽ മെഷീന്സ് ലാബ്, മെറ്റീരിയൽ ടെസ്റ്റിംഗ് ലാബ്, ഹൈഡ്രോളിക്സ് ലാബ്, കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ലാബ് തുടങ്ങിയ പ്രധാന ലാബുകൾ സന്ദർശിച്ചു. അവിടെയുള്ള യന്ത്രങ്ങൾക്കുള്ളിലെ പ്രവർത്തനങ്ങളും പ്രവർത്തനരീതികളും നേരിട്ട് കണ്ടു. വിവിധ മെഷീനുകൾ എങ്ങനെ പ്രവർത്തിക്കുന്നു, അവയിൽ ഉപയോഗിക്കുന്ന തത്വങ്ങൾ എന്താണ്, പരീക്ഷണങ്ങൾ എങ്ങനെ നടത്തുന്നു തുടങ്ങിയവ കണ്ടു.അവിടത്തെ അധ്യാപകർ തന്നെ കുട്ടികൾക്ക് ഓരോ യന്ത്രത്തിന്റെയും ഉപയോഗവും പ്രവർത്തനവും വളരെ ലളിതമായ രീതിയിൽ Department.

പുസ്തക കോർണർ പദ്ധതിക്ക് തുടക്കം

വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ നടപ്പാക്കുന്ന പുസ്തക കോർണർ പദ്ധതിയുടെ ഉദ്ഘാടനം 14/11/2025 ന് ഭംഗിയായി നടന്നു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മൂവാറ്റുപുഴ ഈസ്റ്റ് ബ്ലോക്കിന് നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.പുസ്തക കോർണർ ഉപസമിതിയുടെ നേതൃത്വത്തിൽ സ്കൂൾ ലൈബ്രറി ഹാളിൽ പുസ്തകം തരം തിരിക്കൽ... നമ്പർ എഴുതൽ.... പുസ്തക രജിസ്റ്റർ തയ്യാറാക്കൽ.....

വിതരണ രജിസ്റ്റർ വാങ്ങി 305 കുട്ടികളുടെ പേരുവിവരങ്ങൾ എഴുതൽ....രജിസ്റ്ററുകളിലും പുസ്തകങ്ങളിലും 305 നോട്ട് ബുക്കുകളിലും KSSPU വിന്റെ സീല് കുത്തൽ.... പുസ്തകങ്ങൾ അലമാരയിൽ അടുക്കി വെയ്ക്കൽ...

തുടങ്ങിയ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു.

കുട്ടികളിൽ വായനാശീലം വളർത്തുക, ഭാഷാശേഷി വർദ്ധിപ്പിക്കുക, സർഗാത്മക രചനകളിൽ മികവുണ്ടാകുക തുടങ്ങിയവയാണ് ലക്ഷ്യം. പാഠപുസ്തകം വായിച്ച് വായനക്കുറിപ്പ് തയ്യാറാക്കൽ, ക്വിസ്, വായന മത്സരം, സർഗ്ഗാനുമക രചന എന്നീ മത്സരങ്ങൾ നടത്തി വിജയികൾക്ക് ക്യാഷ് അവാർഡ് ഉൾപ്പെടെ സമ്മാനങ്ങൾ നൽകും.

HP പരിശോധന

വാഴക്കുളം കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ ആഭിമുഖ്യത്തിൽ എട്ടാം ക്ലാസിലെ കുട്ടികൾക്കായി എച്ച്പി പരിശോധനയും സ്ക്രീനിങ്ങും നടത്തി. എട്ടാം ക്ലാസിലെ മുഴുവൻ കുട്ടികളെയും ഇതിൽ ഉൾപ്പെടുത്തി വിവരങ്ങൾ രേഖപ്പെടുത്തി.

ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ്( 8 ാം ക്ലാസ്സ്* )

നവംബർ 1ാം തീയതി കൈറ്റ്  മിസ്ട്രസ്സ് ശ്രീമതി.ടിനു കുമാറിൻ്റെ നേതൃത്വത്തിൽ 8ാം ക്ലാസ്സ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ക്ലാസ്സ് നടത്തി. ഗ്രാഫിക്ക് ഡിസൈനിംഗ്, ആനിമേഷൻ, മലയാളം കമ്പ്യൂട്ടിങ്, എന്നീ വിഷയങ്ങെളക്കുറിച്ചുള്ളതായിരുന്നു ക്ലാസ്സ്. കുട്ടികൾ എല്ലാവരും തന്നെ  ക്ലാസിൽ പങ്കെടുത്തു.

ശിശുദിനാഘോഷം

14 നവംബർ വെള്ളിയാഴ്ച സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ ശിശുദിനത്തോടനുബന്ധിച്ച് എസ്.പി.സി, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കിൻഡർഗാർഡൻ സന്ദർശിച്ചു. അവിടെയുള്ള കുട്ടികൾക്ക് മിഠായികൾ നൽകി. ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ അവർ തയ്യാറാക്കിയ ഗെയിമുകൾ കുട്ടികളോടൊപ്പം കളിപ്പിച്ചു.

ലാപ്‌ടോപ്പിന് പുതിയ ബാഗ്

നവംബർ 26 ബുധനാഴ്ച സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ 9 സി ക്ലാസ്സിലെ ലാപ്ടോപ്പിനായി ഒരു പുതിയ ബാഗ് വാങ്ങി.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ക്ലാസ്സിലെ ഐ.ടി കോഡിനേറ്ററുമായ ലക്ഷ്മി ബിജുവും ആഷിൻ ബിനുവിന്റെയും നേതൃത്വത്തിലായിരുന്നു പുതിയ ബാഗ് വാങ്ങിയത്.ക്ലാസ് ടീച്ചറായ സിസ്റ്റർ ശാലിനിയുടെ അനുവാദത്തോടെ ക്ലാസിലെക്ലാസ്സിലെ കുട്ടികളുടെ കയ്യിൽ നിന്നും ഒരു ചെറിയ തുക പിരിച്ചാണ് ബാഗ് വാഗിച്ചതു.

ലിറ്റിൽ കൈറ്റ്സ് – സ്ക്രാച്ച് പ്രോഗ്രാമിങ് പരിശീലന റിപ്പോർട്ട്

𝙎𝙩. 𝙇𝙞𝙩𝙩𝙡𝙚 𝙏𝙝𝙚𝙧𝙚𝙨𝙖’𝙨 𝙃𝙞𝙜𝙝 𝙎𝙘𝙝𝙤𝙤𝙡, 𝙑𝙖𝙯𝙝𝙖𝙠𝙪𝙡𝙖𝙢-ൽ 2025–2028 ബാച്ചിനായി ലിറ്റിൽ കൈറ്റ്സ് പരിശീലന പരിപാടി 22 നവംബർ 2025 ന് സംഘടിപ്പിക്കപ്പെട്ടു. പരിപാടിയിൽ 𝙇𝙞𝙩𝙩𝙡𝙚 𝙆𝙞𝙩𝙚𝙨 𝙈𝙖𝙨𝙩𝙚𝙧 𝙈𝙧. 𝘽𝙞𝙗𝙞𝙨𝙝 𝙅𝙤𝙝𝙣 വിദ്യാർത്ഥികൾക്ക് 𝙎𝙘𝙧𝙖𝙩𝙘𝙝 പ്രോഗ്രാമിങ് സംബന്ധിച്ച ക്ലാസ് എടുത്തു.

പരിശീലനത്തിൽ 𝙎𝙘𝙧𝙖𝙩𝙘𝙝 ഉപയോഗിച്ച്  𝙂𝙖𝙢𝙚 𝘾𝙧𝙚𝙖𝙩𝙞𝙤𝙣, 𝘽𝙖𝙨𝙞𝙘 𝘾𝙤𝙙𝙞𝙣𝙜 𝘾𝙤𝙣𝙘𝙚𝙥𝙩𝙨 തുടങ്ങിയവ വിദ്യാർത്ഥികൾക്ക് പ്രായോഗികമായി പഠിപ്പിച്ചു. ക്ലാസ് രാവിലെ 9:30 മുതൽ 12:30 വരെ നീണ്ടുനിന്നു.

ഈ പരിശീലനം വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ സൃഷ്‌ടിപരത, പ്രോഗ്രാമിങ് കഴിവ്, പ്രശ്നപരിഹാര ശേഷി എന്നിവ വികസിപ്പിക്കാൻ ഏറെ സഹായകമായി. ലിറ്റിൽ കൈറ്റ്സ് നടത്തിക്കുന്ന ഇത്തരം പരിശീലനങ്ങൾ വിദ്യാർത്ഥികളെ ടെക്നോളജി ലോകത്തേക്ക് ആത്മവിശ്വാസത്തോടെ അണിനിരത്തുന്നു.

കൈറ്റിന്റെ 'ഹരിതവിദ്യാലയം 4.0 വിദ്യാഭ്യാസ റിയാലിറ്റിഷോയിൽ തെരഞ്ഞെടുക്കപ്പെട്ട് സെൻ്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ വാഴക്കുളം

പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷന്റെ പ്രാഥമിക പട്ടികയിൽ 85 സ്കൂളുകൾ ഇടംപിടിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിച്ച 825 സ്കൂളുകളിൽ നിന്നാണ് ഹൈസ്കൂൾ-ഹയർസെക്കന്ററി വിഭാഗത്തിൽ 46ഉം പ്രൈമറി -അപ്പർ പ്രൈമറി വിഭാഗത്തിൽ 39 ഉം സ്കൂളുകളെ തിരഞ്ഞെടുത്തത്. ഇതിൽ ഹൈസ്കൂൾ വിഭാഗത്തിൽ നമ്മുടെ സ്കൂൾ ആയ സെൻ്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ വാഴക്കുളം തെരഞ്ഞെടുക്കപ്പെട്ടു.

സ്കൂളുകളുടെ പഠന-പാഠ്യേതര പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹ്യ പങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, ലഭിച്ച അംഗീകാരങ്ങൾ, അതുല്യമായ പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പ്രാഥമിക റൗണ്ടിലേക്ക് സ്കൂളുകളെ തിരഞ്ഞെടുത്തത് സ്കൂളുകൾ നടത്തുന്ന ക്രിയാത്മകവും മാതൃകാപരവുമായ പ്രവർത്തനങ്ങളെ അംഗീകരിക്കുകയും അത് മറ്റു വിദ്യാലയങ്ങൾക്ക് കൂടി പങ്കുവെച്ച് പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുകയുമാണ് വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ പ്രധാന ലക്ഷ്യം.

ഈ പരിപാടിയുടെ ഫ്ലോർ ഷൂട്ട് കൈറ്റ് സ്റ്റുഡിയോയിൽ ഡിസംബർ 26 മുതൽ ആരംഭിക്കും. കൈറ്റ് വിക്ടേഴ്സിൽ സംപ്രേഷണം 2026 ജനുവരി ആദ്യം മുതൽ ആരംഭിക്കും. അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന പത്ത് സ്കൂളുകൾക്കും വിജയികൾക്കും ഫെബ്രുവരിയിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെയിൽ പ്രത്യേക അവാർഡുകൾ സമ്മാനിക്കും.

പൊതുവിദ്യാഭ്യാസ മേഖലയിൽ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ സമഗ്ര മുന്നേറ്റങ്ങൾ ഈ വിദ്യാഭ്യാസ റിയാലിറ്റി ഷോയിലൂടെ ചർച്ച ചെയ്യപ്പെടും. സുസജ്ജമായ ഭൗതീക സൗകര്യങ്ങളും മികച്ച അക്കാദമിക പിന്തുണയും എ.ഐ., റോബോട്ടിക്സ് ഉൾപ്പെടെയുള്ള സാങ്കേതിക പഠനവും ലഭ്യമാക്കുന്ന കേരളത്തിലെ സ്കൂളുകൾക്ക് ഈ വേദി ഒരു അംഗീകാരമാകും. 2010, 2017, 2022 വർഷങ്ങളിലെ റിയാലിറ്റി ഷോയുടെ തുടർച്ചയാണിത് ഈ നാലാമത് എഡിഷൻ.

പ്രമാണം:Haritha vidyalayam-season4-first round- list27112025.pdf

ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് അസംബ്ലി നടത്തി

26/11/2025 ബുധനാഴ്ച സ്കൂളിൽ ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് അസംബ്ലി നടത്തി. രാവിലെ 9:30 ന് പ്രഭാത പ്രാർഥനയോടെ ആരംഭിച്ചു. തുടർന്ന് പ്രതിജ്ഞ, വാർത്ത വായന, ചിന്ത വിഷയം എന്നിവയ്ക്ക് ശേഷം ഭിന്നശേഷി ബാധിതരായ കുട്ടികൾ പ്രതിനിധിയായി യുപി ക്ലാസ് വിദ്യാർഥിനി എമി മനോഹരമായ നൃത്തം അവതരിപ്പിച്ചു. തുടർന്ന് ബഹുമാനപ്പെട്ട ഹെഡ് മിസ്റ്റ്റസ്സ് സിസ്റ്റർ മെറിൻ കുട്ടികളെ ആദരിക്കുകയും വിദ്യാർത്ഥികൾക്ക്  വേണ്ട നിർദ്ദേശങ്ങൾ  നൽകുകയും ചെയ്തു. തുടർന്ന് 9:45 ന് ദേശീയ ഗാനത്തോടു കൂടി അസ്സംബ്ലി അവസാനിച്ചു.

ക്രിസ്തുമസ് ആഘോഷം

23  ന് ക്രിസ്തുമസ് ആഘോഷം നടത്തി . കരോൾ ഗാന മത്സരം , പപ്പ ഡാൻസ് മത്സരം എന്നിവ ഉണ്ടായിരുന്നു.

സ്‌കൂൾ വിക്കി പരിശീലനം

ഡിസംബർ മൂന്നാം തീയതി പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സ്‌കൂൾ വിക്കിയിൽ പ്രത്യേക പരിശീലനം നൽകി. കൈറ്റ് മെന്റർ ബിബീഷ് ജോണിന്റെ നേതൃത്വത്തിൽ ആയിരുന്നു ക്ലാസ്. ഫോട്ടോ അപ്‌ലോഡ് ചെയ്യൽ, പോസ്റ്റ് ചെയ്യൽ എന്നിവ അംഗങ്ങൾക്ക് പരിചയപ്പെടുത്തി

ലഹരികെതിരെ ബോധവൽക്കരണ ക്ലാസ്

ശനിയാഴ്‌ച 6/12/2025-ൽ ലിറ്റിൽ കൈറ്റ്സ് ഗ്രൂപ്പ-3 അസൈമെന്റിന്റെ ഭാഗയമായി സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ കുട്ടികൾക്കായി ലഹരി ആപത്ത് എന്നവിഷയവുമായി ബന്ധപെട്ട് ബോധവൽക്കരണ ക്ലാസ് നടത്തുകയും ഡോക്യുമെന്ററി തയ്യാറാക്കുകയും ചെയ്യതു . കൈറ്റ് മാസ്റ്റർ ബിബിഷ് സാറിന്റെ നെത്വർത്തതിലാണ് ലിറ്റിൽ കൈറ്റ്സ് അഗങ്ങളയാ ജീവൻ ഷാജി, ആൽബിൻ ജോജോ, നെവിൻ ബ്രിൽസ്, അരുൺ കെ.ആർ, ജോയൽ ജെനിഷ്, ജെറാൾഡ് വർഗീസ് എന്നിവർ ഇത് തയറാക്കിയത് ലഹരിയുടെ ദൂഷ്യ വശങ്ങളെ കുറിച്ചു അവമൂലം സമൂഹത്തിനും വെക്തിക്കും കുടുമ്പത്തിനും ഉണ്ടാക്കുന്നപ്രശനങ്ങളെന്തകെയാണന്ന് ഇവർ ക്ലാസിൽ പറയുകഉണ്ടായി

ജീവിതശൈലി രോഗങ്ങളെകുറിച്ചുള്ള ബോദവൽക്കരണ -ക്ലാസ്

ലിറ്റിൽ കൈറ്റ്സ് ഗ്രൂപ്പ് -6 അസൈമെന്റിന്റെ ഭാഗമാ സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അങ്കങ്ങൾ ജീവിതശൈലി രോഗങ്ങളെകുറിച്ചുള്ള ബോദവൽക്കരണ ക്ലാസ് നടത്തി. ഗ്രൂപ്പ് -6 അങ്കങ്ങളായ അന്ന മേരി ഷിജോ, ഗംഗാലക്ഷ്‌മി - വി.ബിചു ,ഹർഷ പ്രസാദ്, പാർവ്വതി കിഷോർ, അഡോൺ . ജി. എഞ്ഞാട്ട്, അബിനവ്. പി. എസ്. എന്നിവരാണ് ജീവിതശൈലി രോഗങ്ങൾ എന്നു പറയുന്നത് നമ്മുടെ ദിനചാര്യയിലെ തെറ്റായ ശീലങ്ങളാൽ വികസിക്കുന്ന രോഗങ്ങളാണെന്ന ഇവർ മറ്റുള്ളവർക്ക് പറഞ്ഞുനൽ്ക്കി

വിദ്യാവാഹിനി - സ്‌കൂളിലേക്ക് ഒരു പത്രം സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ജോയൽ ജോൺ സിജോയും നോയൽ ജോസ് സിജോയും മറ്റു ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ചേർന്ന് സ്‌കൂളിലെക്ക് ഒരു പത്രം തയ്യാറാക്കി. സ്‌കൂളിലെ 2025 - 26 അക്കാദമിക വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയാണ് വിദ്യാവാഹിനി എന്ന പത്രം തയ്യാറാക്കിയത്. സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ സ്‌ക്രൈബസിലാണ് ഇത് തയ്യാറാക്കിയത്. A3 ഫോർമാറ്റിൽ തയ്യാറാക്കിയ പത്രം പ്രിന്റൗട്ട് എടുത്ത് സ്‌കൂൾ വാർഷികത്തിൽ പ്രകാശനം ചെയ്തു. വാർഡ് മെമ്പർ ആയ ഡെയ്സി ജെയിംസ് ആണ് ഇത് പ്രകാശനം ചെയ്തത്.

ജീവിതശൈലി രോഗങ്ങളെകുറിച്ചുള്ള Documentary വീഡിയോ കാണം]

സെക്യൂരിറ്റി സിസ്റ്റവുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പോലീസ് സ്റ്റേഷനിൽ

ഗ്രൂപ്പ് അസൈൻമെന്റിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അലൻ സെബാസ്റ്റ്യൻ ,ജോൺ പോൾ ബിജു, ജിതിൻ ജോജോ, ഐജിൽ ജോബ്‌സി, ശ്രീഹരി അജേഷ്, ആഷ്ബി ഷിബു എന്നിവർ റോബോട്ടിക്‌സ് കിറ്റ് ഉപയോഗിച്ച തയാറാക്കിയ സെക്യൂരിറ്റി അലാംമിനെ കുറിച്ച വാഴക്കുളം പോലീസ് സ്റ്റേഷനിൽ അവതരിപ്പിച്ചു. അൾട്രാസോണിക് സെക്യൂരിറ്റി സിസ്റ്റം എന്ന തലക്കെട്ടോടെ അംഗങ്ങൾ തയാറാക്കിയ സെക്യൂരിറ്റി അലാംമിനെ പോലീസ്‌കാർക്ക് പരിചയപ്പെടുത്തി .ദൈനംദിന ജീവതത്തിൽ ഇവ എത്രത്തോളം ഉപകരിക്കുമെന്നും വിശദികരിച്ചു. സെൻസിംഗ്, പ്രോസസ്സിംഗ്, ഓട്ടോമേറ്റഡ് പ്രതികരണം തുടങ്ങിയ ആശയങ്ങൾ മനസ്സിലാക്കാൻ ഈ പ്രോജക്റ്റ് ഒരു മികച്ച അടിത്തറയാണ്.

ഗ്രാമ പുരാവൃത്തങ്ങൾ

ഗ്രാമ പുരാവൃത്തങ്ങൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ലിറ്റിൽ കൈറ്റ്സ്അംഗങ്ങളായ റോസ്‌ന റോയ്, എയ്ഞ്ചൽ ബേബി, രാകേന്ദു രാജേഷ്, ആൽബർട്ട് റെജി, ബിൻഷ ബിനു, ധ്വനിത് സുഭാഷ് എന്നിവർ ഒരുമിച് അവരവരുടെ ഗ്രാമത്തെപ്പറ്റി ഒരു വീഡിയോ നിർമിച്ചു. ഗ്രാമങ്ങളുടെ സവിശേഷതകളും മനോഹാരിതയും ഉൾപ്പെടുത്തിയാണ് വീഡിയോ നിർമ്മിച്ചത്.

എന്റെ സ്‌കൂളിന് എന്റെ റോബോട്ടിക്‌സ് കിറ്റ്

എന്റെ സ്‌കൂളിന് എന്റെ റോബോട്ടിക്‌സ് കിറ്റ്  എന്നത് സ്‌കൂളിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ്, ഐടി, ശാസ്ത്രമേള, പ്രവൃത്തി പരിചയ മേള എന്നിവയുടെ പഠനത്തിനായി കൂടുതൽ റോബോട്ടിക്‌സ് കിറ്റുകൾ സമാഹരിക്കുക എന്ന പദ്ധതിയാണ്. ഈ പദ്ധതിയുടെ തുടക്കമെന്ന രീതിയിൽ റോബോട്ടിക്‌സ് കിറ്റുകൾ സ്‌കൂളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുകയും സിലബസിൽ ഉൾപെട്ടിട്ടുമുള്ള ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബംഗങ്ങൾ ഇതിനായി മുന്നിട്ടിറങ്ങി. സ്‌കൂളിൽ മൂന്ന് യൂണിറ്റുകളിലായി 118 ഓളം കുട്ടികളാണ് ലിറ്റിൽ കൈറ്റ്സിൽ ഉള്ളത്. ഇവരെല്ലാം 20 രൂപ വീതം ഇതിനായി സംഭാവന ചെയ്തു. സമാഹരിച്ച തുക മൂന്ന് യൂണിറ്റിലെയും ലീഡർമാർ ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ബിബീഷ് ജോണിനും റ്റിനു കുമാറിനും കൈമാറി. ഈ തുകയും ലിറ്റിൽ കൈറ്റ്സ് മെന്റർമാർ സംഭാവന ചെയ്ത തുകയും ഉപയോഗിച്ച് 5 റോബോട്ടിക്‌സ് കിറ്റുകൾ എട്ട്, ഒൻപത്, പത്ത് ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് tomsonelectronics എന്ന സൈറ്റിൽ നിന്നും വാങ്ങി. ഇവ  ഡിസംബർ 23 ആം തീയതി ക്രിസ്തുമസ് സമ്മാനമായി മൂന്ന് യൂണിറ്റിലെയും ലീഡർമാർ സ്‌കൂൾ ഹെഡ്മിസ്ട്രസ് സി. മെറിൻ സി എം സിക്ക്  സമ്മാനിച്ചു.

സ്റ്റുഡിയോ സന്ദർശനം

ബുധനാഴ്ച 31/12/2025ൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആൾടോ ബിനോയി,അൽഫോസ് ബാബു, ജോയൽ ജോൺ,നോയൽ ജോസ്,എയ്ഞ്ചൽ ബേബി രാകേന്ദു രാജേഷ്,റോസ്‌ന റോയി എന്നിവർ വാഴകുളത്ത് ഉള്ള വിസ്മയ ഡിജിറ്റൽ സ്റ്റുഡിയോ സന്ദർശിച്ചു. സ്റ്റുഡിയോയിൽ ഉപയോഗിക്കുന്ന ക്യാമറകളെക്കുറിച്ചും ഫോട്ടോസ് എഡിറ്റുചെയ്യാൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളെകുറിച്ചും ക്യാമറാമാൻ വിശദികരിച്ചുതന്നു. ഫോട്ടോഗ്രാഫിയെ കുറിച്ച അംഗങ്ങൾക്ക് ഉള്ള സംശയങ്ങൾ പരിഹരിച്ചു.

സോഫ്റ്റ്‌വെയർ പഠനം

പത്താം ക്ലാസ്സിലെ ഐ ടി പാഠപുസ്തത്തിലെ എട്ടാമത്തെ പാഠമായ ചിത്രങ്ങൾക്ക് ജീവൻ നൽകാം എന്ന പാഠഭാഗത്തിൽ പഠിക്കുന്ന സോഫ്റ്റ്‌വെയർ അയാ ഓപ്പൺ ടൂൺസ് സഹപാഠികളെ പഠിക്കാൻ സഹായിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ . കഴിഞ്ഞ വർഷം ലിറ്റിൽ  കൈറ്റ്സ് അംഗങ്ങൾ പഠിച്ച അനിമേഷൻ സോഫ്റ്റ്‌വെയർ ആയ ഓപ്പൺ ടൂൺസ് ഈ വർഷം പത്താം ക്ലാസ്സിലെ ഐ ടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .ഈ സോഫ്റ്റ്‌വെയർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പരിചിതമായതിനാൽ മറ്റുകുട്ടികളുടെ സോഫ്റ്റ്‌വെയർ സംബന്ധമായ സംശയങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിഹരിക്കുകയും സോഫ്റ്റ്‌വെയർ പഠിക്കാൻ സഹപാഠികളെ സഹായിക്കുകയും ചെയ്തു.

ബ്ലൈൻഡ് സ്റ്റിക്ക്

ഡിസംബർ 4 ഭിന്നശേഷി സൗഹൃദ ദിനത്തോട് അനുബന്ധിച്ച് അസംബ്ലി നടത്തി.  അസ്സംബ്ലിയിൽ കാഴ്ച പരിമിതിയുള്ള അധ്യപകനായ എൽദോ സിറിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർമ്മിച്ച ബ്ലൈൻഡ് സ്റ്റിക്ക്  സമ്മാനിച്ചു. കാഴ്ചപരിമിതിയുള്ളവർക്ക് ഏറെ സഹായകമായ ബ്ലൈൻഡ് സ്റ്റിക്ക് റോബോട്ടിക്‌സ് കിറ്റ് ഉപയോഗിച്ച് ആണ് നിർമ്മിച്ചത് .

സ്കൂൾ ക്യാമ്പിൽ നിന്നും സബ്ജില്ലാ ക്യാമ്പിലേക്ക്

രണ്ട് ഘട്ടങ്ങളിലായി നടന്ന സ്കൂൾ തല ക്യാമ്പിൽ നിന്നും 8 കുട്ടികൾ ഉപജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് ക്യാമ്പുകളിലെയും പങ്കാളിത്തവും നൽകിയ അസൈൻമെൻ്റുകളുടെ വിലയിരുത്തലിൻ്റെയും ഭാഗമായി ആണ് എട്ട് കുട്ടികളെ തെരഞ്ഞെടുത്തത്. അതിൽ നാല് കുട്ടികൾ ആനിമേഷൻ വിഭാഗത്തിലും നാലുപേർ പ്രോഗ്രാമിങ് വിഭാഗത്തിലും തെരഞ്ഞെടുക്കപ്പെട്ടു. അൽഫോൻസ് ജോൺ ജസ്റ്റിൻ, അദ്രിക സുമേഷ്, ലക്ഷ്മി ബിജു, ജൊവാന ജിബി എന്നിവർ ആനിമേഷൻ വിഭാഗത്തിലും മഞ്ജിമ ഷൈജൻ, നിയ അന്ന പ്രവീൺ, ജിതിൻ ജോർജ്, റെക്സ് ഡോജിൻസ് എന്നിവർ പ്രോഗ്രാമിങ് വിഭാഗത്തിലും തെരഞ്ഞെടുക്കപ്പെട്ടു.

ലിറ്റിൽ കൈറ്റ്സ് ഉപജില്ല ക്യാംപുകൾക്ക് തുടക്കം

കാലാവസ്ഥാ നിർണയത്തിനു സാങ്കേതിക സഹായവുമായി ലിറ്റിൽ കൈറ്റ്സ് ഉപജില്ല ക്യാംപുകൾക്ക് തുടക്കമായി. ആനിക്കാട് സെൻ്റ്. സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിലാണ് കല്ലൂർക്കാട് ഉപജില്ല ക്യാമ്പ് നടന്നത്. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നു തിരഞ്ഞെടുത്ത 1387 കുട്ടികളാണ് 14 ഉപജില്ലകളിൽ നടക്കുന്ന ക്യാംപിൽ പങ്കെടുക്കുന്നത്.

കാലാവസ്‌ഥ പ്രവചന കേന്ദ്ര ങ്ങളുടെ പ്രവർത്തനത്തിനു സഹായകമായ പ്രോട്ടോടൈപ്പു കൾ, പ്രോഗ്രാമിങ് വിഭാഗത്തിൽ ഓരോ കുട്ടിയും തയാറാക്കുന്നു എന്നതാണ് ഈ വർഷത്തെ ക്യാംപിന്റെ പ്രത്യേകത. സ്വതന്ത്ര സോഫ്റ്റ്വെയറു കൾ ഉപയോഗിച്ച് ഹ്രസ്വ വിഡിയോകളും കുട്ടികൾ തയാറാ ക്കും. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഉള്ള എല്ലാ ഹൈസ്കൂളുകളിലും നിലവിലുള്ള റോബട്ടിക് കിറ്റുകൾക്കു പുറമേ, അഡ്വാൻസ് റോബട്ടിക് കിറ്റുകൾ ജനുവരിയിൽ ലഭ്യമാക്കും. നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് ക്യാമ്പ് നവ്യാനുഭവമായി മാറി. പ്രവർത്തനങ്ങൾ എല്ലാം നന്നായി ചെയ്യാൻ അവർക്ക് സാധിച്ചു

ജനുവരി

എസ് പി സി -  വെക്കേഷൻ ക്യാമ്പ്

സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി സ്‌കൂളിൽ ത്രിദിന ക്രിസ്‌മതുമസ് വെക്കേഷൻ ക്യാമ്പ് ആരംഭിച്ചു. ജനുവരി ഒന്ന് മുതൽ മൂന്ന് വരെയുള്ള തീയതികളിൽ ആണ് ക്യാമ്പ് നടക്കുന്നത്. ജനുവരി ഒന്നാം തീയതി രാവിലെ എട്ട് മണിക്ക് വാഴക്കുളം പോലീസ് സ്റ്റേഷൻ എസ് ഐ സിദ്ധിഖ് കെ പി ഫ്ലാഗ് ഹോസ്റ്റിംഗ് നടത്തി ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾക്ക് പത്ത്‌ മണിവരെ പി ടി പരേഡ് നടത്തി. ഇൻഡോർ ക്ലാസ് വാഴക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. മെറിന്റെയും വാഴക്കുളം എസ് ഐ സിദ്ധിഖ് കെ പി യുടെയും  നേതൃത്വത്തിൽ എസ് പി സി കുട്ടികൾക്ക് ക്ലാസുകൾ നൽകി. അഞ്ചു മണിയോടെ ആദ്യത്തെ ദിവസത്തെ ക്യാമ്പ് അവസാനിച്ചു

പുതുവർഷത്തിൽ പുത്തൻ തിളക്കം നന്മയുടെ പാഠങ്ങളുമായി സെൻ്റ്. ലിറ്റിൽ തെരേസാസ് തിരുവനന്തപുരത്തേക്ക്

വാഴക്കുളം: വിദ്യാഭ്യാസ മേഖലയിലെ മികവിനുള്ള അംഗീകാരമായി കൈറ്റ് KITE) സംഘടിപ്പിക്കുന്ന ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 4.0ലേക്ക്  വാഴക്കുളം സെൻ്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ സമഗ്ര പുരോഗതിയും മികവും വിലയിരുത്തുന്ന ഈ മത്സരത്തിൻ്റെ ഒന്നാം  ഘട്ടത്തിലേക്കാണ് സ്കൂളിന് പ്രവേശനം  ലഭിച്ചിരിക്കുന്നത് . പൊതു വിദ്യാലയങ്ങളിലെ  മികവുകളും മെച്ചപ്പെട്ട പ്രവർത്തനങ്ങളും പങ്ക് വയ്ക്കുന്നതിനും മികച്ച മാതൃകകൾ മറ്റ് കുട്ടികൾക്ക് പ്രയോജനപ്പെടുത്തുന്നതിനുമായിട്ടാണ് കൈറ്റ് ഈ ഷോ ഒരുക്കുന്നത്.

        റിയാലിറ്റി ഷോയുടെ അടുത്ത ഘട്ടത്തിൽ പങ്കെടുക്കുന്നതിനായി 2026 ജനുവരി 2 ന്  സ്കൂൾ സംഘം തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേക്ഷണം ചെയ്യുന്ന ഈ പരിപാടിയിൽ വിദ്യാലയത്തിൻ്റെ അക്കാദമിക നിലവാരം ഭൗതിക സാഹചര്യങ്ങൾ ഐ ടി അധിഷ്ഠിത വിദ്യാഭ്യാസം ജീവകാരുണ്യ പ്രവർത്തനങ്ങൾ സാമൂഹിക പങ്കാളിത്തം തുടങ്ങിയവ അവതരിപ്പിക്കപ്പെടും

    2026 ലേക്ക് കാലെടുത്ത് വയ്ക്കുന്ന വേളയിൽ ലഭിച്ച ഈ അംഗീകാരം സ്കൂളിനും നാട്ടുകാർക്കും ഇരട്ടിമധുരമാണ് നൽകുന്നത് വാഴക്കുളം സെൻ്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൻ്റെ  വികസന പ്രവർത്തനങ്ങളും വിദ്യാർത്ഥികളുടെ അക്കാദമിക നേട്ടങ്ങളും മറ്റ് തനത് പ്രവർത്തനങ്ങളും ഈ ഷോയിലൂടെ ലോകത്തിന് മുന്നിലെത്തും. അദ്ധ്യാപകരും പി.ടി.എ യും വിദ്യാർത്ഥികളും ഒറ്റക്കെട്ടായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ അഭിമാന നേട്ടം കൈവരിക്കാനായത്.

    ഷോയുടെ ഭാഗമായി മുന്നൊരുക്ക പ്രവർത്തനങ്ങളെല്ലാം പൂർത്തിയാക്കി കൈറ്റിൻ്റെ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട്  സ്കൂളിൻ്റെ മികവുകൾ പരിചയപ്പെടുത്തുന്ന ലഘു വീഡിയോ ഡോക്യുമെൻ്ററി തയ്യാറാക്കി. ആംഗറിങ്ങ് ശബ്ദം  എന്നിവ വിദ്യാർത്ഥികൾ തന്നെയാണ് നൽകിയത്. വീഡിയോ തയ്യാറാക്കുന്നതിനായി കൈറ്റ് വിക്ടേഴ്സ് ചാനലിലെ ഉദ്യോഗസ്ഥർ നിർദ്ദേശങ്ങൾ നൽകി. SRG യോഗം ചേർന്ന് റിയാലിറ്റി ഷോയിൽ പങ്കെടുക്കേണ്ട കുട്ടികളെ തിരഞ്ഞെടുത്തു യാത്രയുടെ പ്ലാൻ തയ്യാറാക്കി കൈറ്റിലേക്ക് അയച്ചു. ഒരുക്കങ്ങൾ പൂർത്തിയായി പ്രധാനാദ്ധ്യാപിക സി മെറിൻ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ടിനു കുമാർ SRG കൺവീനർ ബിബിഷ് ജോൺ 8 കുട്ടികൾ ഉൾപ്പെടെ ആകെ പതിനൊന്ന് പേർക്കാണ് ഷോയിൽ പങ്കെടുക്കാൻ അനുവാദമുള്ളത്

       2023 വർഷത്ത് ലിറ്റിൽ കൈറ്റ്സ് അവാർഡിന് (ജില്ലയിലെ മൂന്നാമത്തെ ക്ലബ് ) ശേഷം സംസ്ഥാന തലത്തിൽ വിദ്യാലയത്തിന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണ് ഹരിതവിദ്യാലയ റിയാലിറ്റി ഷോയിലേക്കുള്ള സെലക്ഷനെ മാനേജ്മെൻ്റും വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും അദ്ധ്യാപകരും കാണുന്നത്.

ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ ഡോക്യുമെൻ്ററി തയ്യാറാക്കി

വിദ്യാഭ്യാസ മേഖലയിലെ മികവിനുള്ള അംഗീകാരമായി കൈറ്റ് (KITE) സംഘടിപ്പിക്കുന്ന ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 4.0ലേക്ക്  വാഴക്കുളം സെൻ്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.ഷോയുടെ ഭാഗമായി മുന്നൊരുക്ക പ്രവർത്തനങ്ങളെല്ലാം പൂർത്തിയാക്കി കൈറ്റിൻ്റെ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട്  സ്കൂളിൻ്റെ മികവുകൾ പരിചയപ്പെടുത്തുന്ന ലഘു വീഡിയോ ഡോക്യുമെൻ്ററി തയ്യാറാക്കി. ആംഗറിങ്ങ്, ശബ്ദം  എന്നിവ വിദ്യാർത്ഥികൾ തന്നെയാണ് നൽകിയത്. വീഡിയോ തയ്യാറാക്കുന്നതിനായി കൈറ്റ് വിക്ടേഴ്സ് ചാനലിലെ ഉദ്യോഗസ്ഥർ നിർദ്ദേശങ്ങൾ നൽകി. [തന്നെയാണ് നൽകിയത്. വീഡിയോ തയ്യാറാക്കുന്നതിനായി കൈറ്റ്]

എക്സിബിഷൻ - ഹരിതവിദ്യാലയം റിയാലിറ്റി ഷോ

ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ ഡോക്യുമെൻ്ററിയുടെ ഭാഗമായി സ്കൂളിൽ ഒരു റോബോട്ടിക്‌സ് എക്സിബിഷൻ സംഘടിപ്പിച്ചു. നീറമ്പുഴ ഗവണ്മെന്റ് എൽ പി സ്കൂളിലെ കുട്ടികളുംസെൻ്റ് ലിറ്റിൽ തെരേസാസ് എൽ പി സ്കൂളിലെ കുട്ടികളും എക്സിബിഷൻ കാണാൻ എത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ റോബോട്ടിക്‌സ് കിറ്റ് ഉപയോഗിച്ച് നിർമ്മിച്ച ടോൾ ബൂത്ത്, എൽ ഇ ഡി ചെയ്സർ,ബ്ലൈൻഡ് സ്റ്റിക്ക്,എമർജൻസി ആലം, ഓട്ടോമാറ്റിക് ഡസ്ട് ബിൻ എന്നിവ കുട്ടികൾക്കു മുമ്പിൽ അവതരിപ്പിച്ചു.ഒപ്പം റോബോട്ടിക്സിന്നെ കുറിച്ച് കുട്ടികൾക്കു പറഞ്ഞു കൊടുക്കയും ചെയ്തു.

സ്റ്റുഡിയോ - സങ്കേതികവിദ്യകൾ

വാഴക്കുളം ലിറ്റിൽ തെരാസസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി നൽകിയപ്രവർത്തനങ്ങളിൽ 8 C ക്ലാസിലെ മാത്യു അജീഷ് ചെയ്തത് സ്റ്റുഡിയോയിൽ പോയി അവിടുത്തെ സാങ്കേതികവിദ്യകൾ പരിചയപ്പെടുക എന്നതായിരുന്നു.വളരെ പ്രയോജനപ്രദമായ പ്രവർത്തനമായിരുന്നു.അതിനായി മാത്യു അജീഷ് തെരഞ്ഞെടുത്തത് മാർട്ടിൻസ് ഫോട്ടോഗ്രാഫി സ്റ്റുഡിയോ ആയിരുന്നു.

  പ്രകാശത്തെ വൈദ്യുതിയാക്കി മാറ്റുന്ന സംവിധാനമുള്ള കാനോൻ ഇ. ഒ.എസ് എന്ന ക്യാമറയാണ്  ആദ്യം പരിചയപ്പെട്ടത്.ഡ്യുവൽ പിക്സൽ കോമോസ് എ.എഫ് എന്ന വേഗതയേറിയതും കൃത്യവുമായ ഫോട്ടോ ഫോക്കസ് നൽകി വീഡിയോ ഷൂട്ട് ചെയ്യുന്നതിന് സഹായിക്കുന്ന സാങ്കേതികവിദ്യയാണ് ഇതിൽ ഉള്ളത്. ഉയർന്ന ഇമേജ് ക്വാളിറ്റി ഇവ നൽകുന്നു.എപിഎസ്-സിഎസ് ഫുൾ ഫ്രെയിം സെൻസറുകൾ ഇമേജ് പ്രോസസ്സുകളും ഉപയോഗിച്ച് ചിത്രങ്ങൾ വ്യക്തമായി എടുക്കുവാൻ സഹായിക്കുന്നു.
    വിവിധതരം ലെൻസുകൾ ഉപയോഗിക്കാനുള്ള സൗകര്യം ഇതിൻറെ ഒരു പ്രധാന പ്രത്യേകതയാണ്. വിവിധതരം ലെൻസുകൾ പരിചയപ്പെടുവാനും അവസരം ഉണ്ടായിരുന്നു.പല ഇയോസ് മോഡലുകളും ഫോർ കെ റെസലൂഷനുകളിൽ വരെ വീഡിയോ റെക്കോർഡ് ചെയ്യാനുള്ള സംവിധാനങ്ങളും പരിചയപ്പെട്ടു. വൈ ഫൈ , ബ്ലൂടൂത്ത് പോലെയുള്ള വയർലെസ് കണക്ഷൻ കണക്ടിവിറ്റി ഓപ്ഷനുകൾ ചിത്രങ്ങൾ എളുപ്പത്തിൽ പങ്കുവയ്ക്കാൻ സഹായിക്കുന്നതും പരിചയപ്പെട്ടു.
     ഫോട്ടോ എടുക്കുവാനും ഫോക്കസ് ചെയ്യുവാനും ഇൻഡോർ ഔട്ട്ഡോർ കെൽവിൻ കറക്റ്റ് ചെയ്യാനും ഷട്ടർ സ്പീഡ് ഉപയോഗിച്ച് ബ്രൈറ്റ്നസ് കൂട്ടി ഫോട്ടോസ് എടുക്കുവാനും പരിചയപ്പെട്ടു.

സ്ക്രാച്ച് പ്രോഗ്രാമിങ്ങിനെക്കുറിച്ചു ക്ലാസ്സ് നടത്തി

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് സ്ക്രാച്ച് പ്രോഗ്രാമിങ്ങിനെക്കുറിച്ചു സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ കൈറ്റ് മാസ്റ്റർ ബിബീഷ് സാറിന്റെ നേതൃത്വത്തിൽ ക്ലാസ്സ് എടുത്തു.ജനുവരി 7 ന് സ്കൂൾ ഐ.ടി ലാബിൽ വച്ചാണ് ക്ലാസ്സ് നടത്തിയത്.സ്ക്രാച്ച് പ്രോഗ്രാമിങ് ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ നിർമ്മിച്ച ഗെയിം അവരെക്കൊണ്ടു കളിപ്പിക്കുകയും അത് നിർമ്മിക്കുന്നത് എങ്ങനെയെന്ന് പറഞ്ഞു കൊടുക്കുകയും ചെയ്തു.

മലയാളം ടൈപ്പിങ്ങിനെ കുറിച്ച് ക്ലാസ് നടത്തി.

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് മലയാളം ടൈപ്പിങ്ങിനെ കുറിച്ചു സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ കൈറ്റ് മാസ്റ്റർ ബിബീഷ് സാറിൻ്റെ നേതൃത്വത്തിൽ ക്ലാസ്സ് എടുത്തു. ജനുവരി 7 ന് സ്‌കൂൾ ഐ.ടി ലാബിൽ വച്ചാണ് ക്ലാസ്സ് നടത്തിയത്. ലിബർ ഓഫീസ് റൈറ്റർ ഉപയോഗിച്ച് മലയാളത്തിൽ സ്വന്തം പേര് ടൈപ്പ് ചെയ്യാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കുട്ടികളെ സഹായിച്ചു.എങ്ങനെ ടൈപ്പ് ചെയ്യും എന്ന് പറഞ്ഞ് കൊടുത്തതിനു ശേഷം പേര് സ്വന്തമായി ടൈപ്പ് ചെയ്യാൻ കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു.

റോബോട്ടിക്സ് ശില്പശാല

ഈ വർഷം പുതുക്കിയ 10-ാം ക്ലാസ് പാഠപുസ്‌തകത്തിൽ റോബോട്ടിക്സ് ഉൾപ്പടെയുള്ള നവീന സാങ്കേതിക വിദ്യകൾ കുട്ടികൾക്ക് പഠിക്കാനുള്ള പ്രത്യേക വിഷയമായി ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർ ങ്ങളായി ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ‌്, എ ഐ മേഖലകളിൽ സവിശേഷമായ പരിശീലനങ്ങൾ ലഭിക്കുന്നുണ്ട്. ഇതിലൂടെ ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾ സ്വായത്തമാക്കിയ അറിവും അനുഭവവും പ്രയോജനപ്പെടുത്തി 10-ാം ക്ലാസിലെ മറ്റ് വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് ശില്പശാല എന്ന തലക്കെട്ടോടെ ഒരു ക്ലാസ് സംഘടിപ്പിച്ചു. 10 എ ക്ലാസ്സിൽ ഒമ്പതാം ക്ലാസ്സിലെ ലിറ്റിൽകൈറ്റ്സ് അംഗംങ്ങളായ റെക്‌സ് ടോജിൻസ്,ലക്ഷ്മ‌ി ബിജു, എന്നിവർ റോബോട്ടുകൾ, അവയുടെ പ്രവർത്തനത്തനം റോബോട്ടുകൾ ഉപയോഗിക്കുന്ന വിവിധ മേഖലകൾ, ഇന്നത്തെ കാലത്ത് റോബോട്ടിക്‌സിന് ഉള്ള പ്രധാന്യത്തെ കുറിച്ചും വിശദികരിച്ചു. റോബോട്ടിക്സ് കിറ്റിലെ സാധനങ്ങളും പരിചയപെടുത്തി.

സൈബർ സുരക്ഷാ ക്ലാസ്

സൈബർ സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണം നൽകുന്നതിനായി ഒൻപതാം ക്ലാസ്സിലെ ലക്ഷ്മി ബിജു തന്റെ മാതാപിതാക്കൾക്കായി ഒരു ക്ലാസ് നടത്തി.ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ അവർക്കു മനസ്സിലാക്കുക എന്നതായിരുന്നു ക്ലാസിന്റെ പ്രധാന ലക്ഷ്യം.ഈ ക്ലാസിൽ ശക്തമായ പാസ്‌വേഡ് തയ്യാറാക്കുന്ന വിധം, സംശയാസ്പദ സന്ദേശങ്ങളും ലിങ്കുകളും തിരിച്ചറിയുന്ന മാർഗങ്ങൾ, ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗങ്ങൾ, വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവ ലളിതമായി വിശദീകരിച്ചു.

.ഈ ക്ലാസ് അവർക്കു ഇന്റർനെറ്റ് ഉപയോഗത്തിൽ കൂടുതൽ ജാഗ്രത പാലിക്കാൻ സഹായകമായി. ഈ പ്രവർത്തനം വീട്ടിൽ തന്നെ സൈബർ സുരക്ഷാ ബോധവത്കരണം നൽകാൻ സഹായിക്കുകയും, പഠനത്തിനായി സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതും തെളിയിക്കുകയും ചെയ്തു.

സമ്മാനങ്ങൾ വാരിക്കൂട്ടി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ജനുവരി 10-ന് സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ സ്കൂൾ വാർഷികാഘോഷം നടന്നു. ലിറ്റിൽ കൈറ്റ്സ് 2024–27 ബാച്ചിലെ കുട്ടികൾ വിവിധ അക്കാദമിക്, കായിക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സമ്മാനങ്ങൾ നേടി. 9C ക്ലാസിലെ സാറ മേരി ബിജു എൻഡോവ്‌മെന്റ് അവാർഡും പ്രൊഫിഷ്യൻസി പ്രൈസും നേടി, അതുപോലെ തന്നെ 9C ക്ലാസിലെ റേച്ചൽ അശോക് എൻഡോവ്‌മെന്റ് അവാർഡ് നേടി. 9B ക്ലാസിലെ നിയ അന്ന പ്രവീൺ കാറ്റകിസം പരീക്ഷയിൽ മികച്ച വിജയം നേടി. 9A ക്ലാസിലെ ആദിത്യ മനോജ് പ്രൊഫിഷ്യൻസി അവാർഡ് നേടി.കായിക മേഖലയിൽ സംസ്ഥാനതലത്തിൽ മികച്ച വിജയം കൈവരിച്ച് 9C ക്ലാസിലെ അഭിഷേക് ഷിനോയ് സൈക്കിൾ പോളോ മത്സരത്തിൽ സ്റ്റേറ്റ് ലെവൽ വിന്നർ ആയി. അതുപോലെ 9C ക്ലാസിലെ ഇവാൻ ജെ. കെ. വടംവലി മത്സരത്തിൽ സ്റ്റേറ്റ് ലെവൽ വിന്നർ ആയി തെരഞ്ഞെടുക്കപ്പെട്ടു.

സ്കൂൾ വാർഷികാഘോഷം

സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ, സ്കൂളിന്റെ വാർഷിക ദിനാഘോഷം, മാതാപിതൃദിനം, പ്ലാറ്റിനം ജൂബിലി ആഘോഷം എന്നിവ ഉൾപ്പെടുത്തി “ഫെലിസിഡ 2K25” എന്ന പേരിൽ 2026 ജനുവരി 10-ാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ ആഘോഷപൂർവ്വം സംഘടിപ്പിച്ചു. ദേശീയ–സംസ്ഥാന തലങ്ങളിൽ നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതും ഈ ആഘോഷത്തിന്റെ പ്രധാന ആകർഷണമായിരുന്നു.ചടങ്ങ് ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ചു. തുടർന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ CMC സ്വാഗത പ്രസംഗം നടത്തി. പവനാത്മ കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയുടെ പ്രൊവിൻഷ്യൽ ആൻഡ് മാനേജർ റവ. സിസ്റ്റർ മെറിൻ CMC അധ്യക്ഷ പ്രസംഗം നടത്തി.ഡോ. മാത്യു കുഴലനാടൻ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. ജി. രാധാകൃഷ്ണൻ ആശംസാ പ്രസംഗം നടത്തി. ജെയിൻ യൂണിവേഴ്‌സിറ്റി ഡയറക്ടറും ഫ്യൂച്ചർ കേരള മിഷൻ ചീഫ് ഫസിലിറ്റേറ്ററുമായ ഡോ. ടോം എം. ജോസഫ് പ്രസംഗം നടത്തി.

പരിപാടിയുടെ പ്രധാന ഘട്ടമായി ദേശീയ–സംസ്ഥാന തല അവാർഡ് ജേതാക്കളെ ആദരിച്ചു. മഞ്ഞല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ടോമി തണ്ണിട്ടമാക്കൽ എൻഡോവ്‌മെന്റ് വിതരണം നടത്തി. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ. ജോസ് പെരുമ്പിള്ളിക്കുന്നേൽ പ്ലാറ്റിനം ജൂബിലി കലണ്ടർ പ്രകാശനം ചെയ്തു.സ്കൂളിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച മുൻ ഹെഡ്മിസ്ട്രസുമാരെ റവ. സിസ്റ്റർ ഗ്ലോറി CMC ആദരിച്ചു. വഴിക്കുളം ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ശ്രീ. സിജു സെബാസ്റ്റ്യൻ നേതൃത്വം നൽകിയ ചാരിറ്റി ട്രിബ്യൂട്ട് ശ്രദ്ധേയമായിരുന്നു.സെന്റ് ആന്റണീസ് ഫൊറേൻ ചർച്ച്, പൈങ്ങോട്ടൂർ വികാരി റവ. ഫാ. കുര്യാക്കോസ് കൊടക്കലിൽ ബെനഡിക്ഷൻ പ്രസംഗം നടത്തി.വാർഷികാഘോഷത്തിൽ ശ്രീമതി ഡെയ്‌സി ജെയിംസ് മാക്കോലിൽ (വാർഡ് മെമ്പർ), സിസ്റ്റർ ഫ്രാൻസി മരിയ CMC (ഹെഡ്‌മിസ്ട്രസ്, സെന്റ് ലിറ്റിൽ തെരേസാസ് എൽ.പി സ്കൂൾ), ശ്രീ സിജു സെബാസ്റ്റിൻ (PTA പ്രസിഡന്റ്), ശ്രീമതി ദിനി മാത്ത്യു (MPTA പ്രസിഡന്റ്) എന്നിവർ പങ്കെടുത്തു. എല്ലാവർക്കും അഭിനന്ദനങ്ങൾ നൽകി ആദരിച്ചു.പുരസ്കാരം നൽകിയത് സിസ്റ്റർ ആൻ ഗ്രേസ് CMC (ലോക്കൽ മാനേജർ) നിർവഹിച്ചു. തുടർന്നു അൽബർട്ട് ജീമോൺ ജോർജ്, സ്കൂൾ ലീഡർ, നന്ദി അറിയിച്ചു.വിദ്യാർത്ഥികൾ മനോഹരമായ നൃത്തം, ഗാനം, നാടകം എന്നിവ കാഴ്ചവച്ചു. ദേശീയ ഗാനം ആലപിച്ചു പരിപാടി സമാപിച്ചു. മാനേജ്മെന്റ്, അധ്യാപകർ, പി.ടി.എ, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് സംഘടിപ്പിച്ച ഫെലിസിഡ 2K25 – സ്കൂൾ വാർഷിക ദിനാഘോഷം സ്കൂളിന്റെ പാരമ്പര്യവും നേട്ടങ്ങളും ഒരുമിച്ചു ആഘോഷിച്ച ഒരു മറക്കാനാകാത്ത അനുഭവമായി.

സ്കൂൾ ദിനാഘോഷത്തിന്റെ ലൈവ് കാണാം

കൈറ്റ് ഓഫീസ് സന്ദർശിച്ചു

ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തിരുവന്തന പുരത്ത് ഉള്ള കൈറ്റിൻ്റെ ഓഫീസ് സന്ദർശിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ജൂവൽ, ജോൺ പോൾ, ജോസ് കുട്ടി എന്നിവർ ആണ് ഓഫീസ് സന്ദർശിച്ചത്. ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ ഭാഗമായിയാണ് ഓഫീസ് കാണാൻ അംഗങ്ങൾ പോയത്.

ഫെലിസിഡ 2k 25

2026 ജനുവരി 10-ന് സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ സ്കൂൾ ദിനാഘോഷം നടത്തി.'ഫെലിസിഡ 2k 25'എന്നാണ് സ്കൂൾ ദിനാഘോഷത്തിന് കൊടുത്ത പേര്. സ്കൂൾ ദിനാഘോഷത്തിന്റെ ലൈവ് വീഡിയോ യൂട്യൂബിൽ ഉണ്ട്.അതിനായി 8,9,10 ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സഹായിച്ചു.കലപരിപാടികൾക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്യുവാനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  അധ്യപകരെ സഹായിച്ചു .ലൈവ് കൈകാര്യം ചെയ്തതും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെയാണ് .വോളിൻഡേർസ് ആയി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഉണ്ടായിരുന്നു .

സ്കൂൾ ദിനാഘോഷത്തിന്റെ ലൈവ് കാണാം

ആനിമേഷൻ ക്ലാസ്സ്

സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ 8C ക്ലാസ്സിലെ ലിറ്റിൽ കൈറ്റ് അംഗമായ ജോസ്‌കുട്ടി ക്രിസ് ഉബുണ്ടുവിലെ ആനിമേഷൻ സോഫ്റ്റ്‌വെയറായ ഓപ്പൺ ടൂൺസ് പരിചയപ്പെടുത്തി. തുട‌ർന്ന് സീൻ ക്രിയേറ്റ് ചെയ്യലും റിഗ്ഗിംഗ് സാങ്കേതികവിദ്യയും പരിചയപ്പെടുത്തുകയും ആനിമേഷൻ വീഡിയോ ഉണ്ടാക്കാനുള്ള അടിസ്ഥാനപാഠങ്ങൾ പഠിപ്പിക്കുകയും ചെയ്തു. മറ്റൊരു ആനിമേഷൻ സോഫ്റ്റ്‌വെയറായ ടുപ്പി-ട്യൂബ് പരിചയപ്പെടുത്തുകയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർമ്മിച്ച റോഡ് സേഫ്റ്റി ആനിമേഷൻ വീഡിയോ കാണിച്ചുകൊടുക്കുകയും ചെയ്തു. കൂ‍‌ടാതെ ഉബുണ്ടു 22.04 ലെ മറ്റ് സോഫ്റ്റ്‌വെയറുകളായ സ്ക്രൈബസ്, ലിബർ ഓഫിസ്, ക്രിത, editing സോഫ്റ്റ്‌വെയറായ kdenlive,എന്നിവ പരിചയപ്പെടുത്തി. ഓപ്പൺ ടൂൺസിൽ ചെയ്യ്ത സീനുകൾ എങ്ങനെ kdenlive ൽ ഇട്ട് ഒന്നിപ്പിക്കാം എന്ന് പഠിപ്പിച്ചു. ക്ലാസ്സ് 2 മണിക്കൂറോളം നീണ്ടൂ.

 


ബസ് നിർമാണം.

നിർമ്മാണവും അവതരണവും ആര്യൻ ബിനോജ്. 4/1/2026 ൽ വാഴക്കുളം ജ്യോതി ഡാൻസ് സ്കൂളിൽ വച്ച് ഞാൻ ഉണ്ടാക്കിയ ടൂറിസ്റ്റ് ബസ് അവിടെ വന്ന മാതാപിതാകക്കളെയും കുട്ടികളെയും പരിചയപ്പെടുത്തി. ഫോം ബോർഡ്‌ ഉപയോഗിച്ചാണ് ഇതിന്റെ ബോഡി ഉണ്ടാക്കിയതെന്നും എൽ ഇ ഡി ബൾബിൽ ഇച്ച് ഡബ്ലിയു ബാൽട്ടറി കണക്ഷൻ കൊടുത്ത് സ്വിച്ച് പിടിപ്പിച്ചാണ് ഫ്രണ്ട് ബൾബ് തെളിച്ചതെന്നും ടയറായി കാർഡ് ബോർഡാണ് ഉപയോഗിച്ചതെന്നും വണ്ടി ഓടുന്നതിനായി ഗിയർ മോട്ടോർ തിരിച്ചും മറിച്ചും കണക്ഷൻ കൊടുത്ത് അതിലെ ഒരു ഗിയർ മോട്ടോറിൽ നിന്ന് പ്ലസ്സും മൈനസും നോക്കി ഹൈ വാൾട്ട് ബാറ്ററിയിൽ കൊടുത്ത് പോസിറ്റീവ് വയറിൽ നിന്ന് ഒരു സ്വിച്ചും കൊടുത്തിട്ട് വണ്ടി ഓടിപ്പിച്ചു.


സൈബർ സുരക്ഷയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്

ഇന്നത്തെ ഡിജിറ്റൽ കാലഘട്ടത്തിൽസൈബർ കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ,സൈബർ സുരക്ഷയെ കുറിച്ചുള്ള ബോധവത്കരണംഅനിവാര്യമായി മാറിയിരിക്കുന്നു.ലിറ്റിൽ കൈറ്റ്സ് അംഗമായ എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥി അബിനന്ത് നോബിൾ ജനുവരി 2ാം തീയതി ക്ലാസ്സെടുത്തു.ഈ സാഹചര്യത്തിൽ  അമ്മമാർക്കായി സംഘടിപ്പിച്ച സൈബർ സുരക്ഷ ബോധവത്കരണ ക്ലാസ് വളരെ പ്രസക്തവും ഉപകാരപ്രദവുമായി.ഈ ക്ലാസിൽ  സ്മാർട്ട് ഫോൺ, സോഷ്യൽ മീഡിയ, ഓൺലൈൻ ബാങ്കിംഗ് എന്നിവ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളെ കുറിച്ച് വിശദമായി വിശദീകരിച്ചു. അന്യരായ ആളുകളിൽ നിന്ന് വരുന്ന സംശയാസ്പദമായ ഫോൺ കോളുകൾ, ലിങ്കുകൾ, മെസ്സേജുകൾ എന്നിവ ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യവും ഉദാഹരണങ്ങളോടെ അവതരിപ്പിച്ചു.ഓൺലൈൻ തട്ടിപ്പുകൾ, പാസ്‌വേഡ് സുരക്ഷ, ഒ.ടി.പി.യുടെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളും ക്ലാസിൽ ഉൾപ്പെടുത്തി.ക്ലാസിനിടെ അമ്മമാർ അവരുടെ സംശയങ്ങൾ ചോദിക്കുകയും അതിന് വ്യക്തമായ മറുപടികൾ നൽകുകയും ചെയ്തു. ഇതുവഴി അമ്മമാർക്ക് സൈബർ ലോകത്തെ അപകടങ്ങളെ കുറിച്ച് നല്ലൊരു അവബോധം ലഭിച്ചു. അവരുടെ അറിവ് പങ്കുവെക്കാൻ അവസരം ലഭിച്ചതിനാൽ അവർക്കും ആത്മവിശ്വാസം വർധിച്ചു.


പ്ലാറ്റിനം ജൂബിലിയിൽ സമ്മാന തിളക്കവുമായി ലിറ്റിൽ കൈറ്റ്സ്

വാഴക്കുളം സെൻ്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലി “FELICIDA 2K25” സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് 2026 ജനുവരി 26 തീയതി അതിവിപുലമായ ചടങ്ങുകളോടെ ആഘോഷിക്കപ്പെട്ട വേളയിൽ, സ്കൂളിലെ കലാ- കായിക മത്സരങ്ങളിൽ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും വിജയികളായ പ്രതിഭകളെയും പഠനത്തിൽ മികവ് പുലർത്തിയവരെയും ആദരിക്കുകയുണ്ടായി. മികവാർന്ന പ്രകടനം കാഴചവെച്ചവരിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിദ്യാർത്ഥികളും ഉൾപ്പെട്ടുവെന്നത് ഏറെ അഭിമാനകരവും സന്തോഷപ്രദവുമാണ്.

  • ലിറ്റിൽ കൈറ്റ്സ് 2025- 28 ബാച്ചിൽ ഉൾപ്പെട്ട 8C ക്ലാസിലെ വിദ്യാർത്ഥിയായ മാസ്റ്റർ ജോസ് കുട്ടി ക്രിസ് ഐ റ്റി മേഖലയിൽ സംസ്ഥാന തലത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും മികച്ച് പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തു. കൂടാതെ, പ്രൊഫിഷ്യൻസി പ്രൈസ്, കാറ്റക്കിസം പരീക്ഷയിൽ പ്രൊഫിഷ്യൻസി, എൻഡോവ്മെന്റ് അവാർഡ് എന്നിവയ്ക്ക് അർഹനാകുകയും ചെയ്തു.
  • 8A ക്ലാസ്സിലെ കുമാരി ജുവൽ ജോസ്സി കായിക മത്സരത്തിൽ സംസ്ഥാന തലത്തിൽ വിജയം കരസ്ഥമാക്കി.
  • അതുപോലെ തന്നെ 8C യിലെ മാസ്റ്റർ അവിനാഷ് .ആർ സംസ്ഥാന തലത്തിൽ മികവു തെളിയിച്ചു.
  • 8B ക്ലാസ്സിൽ നിന്നും കുമാരി ജുവലിൻ ലിസ രാജേഷ് പ്രൊഫിഷ്യൻസി പ്രൈസും, എൻഡോവ്മെൻ്റ് അവാർഡും നേടി.
  • 8 A യിൽ നിന്നും കുമാരി ആര്യനന്ദ എസ്. പ്രൊഫിഷ്യൻസി പ്രൈസ് നേടി.
  • 8C ക്ലാസ്സിൽ നിന്നും കുമാരി റ്റെൽസ സൈജു, 8B ക്ലാസ്സ് വിദ്ധ്യാർത്ഥിയായ മാസ്റ്റർ വിനായക് റോജി, 8B ക്ലാസ്സിൽ നിന്ന് മാസ്റ്റർ അലൻ നിയാസ് എന്നിവർ എൻഡോവ്മെൻ്റ് അവാർഡ് നേടുകയും 8B ക്ലാസ്സിൽ നിന്നും മാസ്റ്റർ ദേവനന്ദ് ശിവൻ മോറൽ സയൻസ് പ്രൊഫിഷ്യൻസി പ്രൈസിന് അർഹനാവുകയും ചെയ്തു.

സ്ക്രാച്ച് ട്രൈനിംഗ് മുതിർന്നവർക്ക്

പഠനം മെച്ചപ്പെടുത്തുന്നതിനുള്ള ഉബണ്ടു വിലെ സ്ക്രാച്ച് അപ്ലിക്കേഷനെ കുറിച്ച് മുതിർന്നവർക്കു ക്ലാസ്സെടുത്തു.ജനുവരി 3 ആം തീയതിയാണ് ക്ലാസ്സെടുത്തത് എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടിയായ ഏദൻ സ്റ്റൈബിയാണ് ക്ലാസ്സിന് നേതൃത്വം നൽകിയത്.ഗയിമുകൾ നിർമ്മിക്കാനും കളിക്കാനും കൈറ്റ് രൂപകല്പന ചെയ്ത പ്രോഗ്രാമിങ് സൗകര്യമായ സ്ക്രാച്ചിൽ കോഡുകൾ ഉപയോഗിച്ച് ഗെയിം നിർമ്മിക്കുന്നത് എങ്ങനെ എന്ന് പരിചയപ്പെടുത്തി.തുടർന്ന് എങ്ങനെ കോഡുകൾ ഉപയോഗിച്ച് ഗെയിം നിർമ്മിക്കാം എന്നും ഇതിന്റെ ഉപകാരങ്ങൾ എന്താണെന്നതിനെക്കുറിച്ചും ക്ലാസ്സ്‌ നൽകി.

 
സ്ക്രാച്ച് പ്രോഗ്രാം പരിചയപ്പെടുത്തുന്നു


ഡിജിലോക്കറിനെ കുറിച്ചുള്ള ക്ലാസ്

ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലെ അംഗമായ റ്റെൽസ സൈജു സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി മുത്തച്ഛന് ക്ലാസ്സെടുത്തു. ഔദ്യോഗിക രേഖകൾ സൂക്ഷിച്ചു വയ്ക്കുന്നതിലൂടെ ഔദ്യോഗിക രേഖകളുടെ സുരക്ഷയും എവിടെ വച്ചും എപ്പോഴും അവ ആവശ്യാനുസരണം വിനിയോഗിക്കാനും സഹായിക്കുന്ന ഈ ആപ്ലിക്കേഷൻ പരിചയപ്പെടുത്തിയത് വളരെ ഉപകാരപ്രദമായി


Little Kites സാമൂഹ്യസേവന പ്രവർത്തന റിപ്പോർട്ട്

മൊബൈൽ ഫോണിലെ Screen Reader (TalkBack) പരിചയപ്പെടുത്തൽ


പ്രവർത്തന വിവരണം : Little Kites സാമൂഹ്യസേവന പ്രവർത്തനത്തിന്റെ ഭാഗമായി Android മൊബൈൽ ഫോണിലെ Screen Reader (TalkBack) സൗകര്യം പരിചയപ്പെടുത്തി. Screen Reader എന്നത് മൊബൈൽ ഫോണിൽ കാണുന്ന എഴുത്തുകളും ബട്ടണുകളും ശബ്ദമായി വായിച്ചുകേൾപ്പിക്കുന്ന ഒരു സൗകര്യമാണെന്ന് ലളിതമായി വിശദീകരിച്ചു. Settings → Accessibility → TalkBack എന്ന ക്രമത്തിൽ TalkBack ഓൺ ചെയ്യുന്ന വിധം പ്രായോഗികമായി കാണിച്ചു. ഒരു വിരൽ കൊണ്ട് touch ചെയ്താൽ വിവരങ്ങൾ കേൾക്കാനും, രണ്ട് തവണ touch ചെയ്താൽ തിരഞ്ഞെടുക്കാനും കഴിയുന്ന രീതിയും പഠിപ്പിച്ചു. Phone app, Messages തുടങ്ങിയ ലളിതമായ ആപ്പുകൾ TalkBack ഉപയോഗിച്ച് തുറക്കുന്നതും മലയാളം സന്ദേശങ്ങൾ ശബ്ദമായി കേൾക്കുന്നതും പ്രായോഗികമായി പരിചയപ്പെടുത്തി.

പ്രവർത്തന ഫലം :

• Screen Reader ഉപയോഗിക്കുന്നതിനെക്കുറിച്ച് അവബോധം ഉണ്ടായി

• കാഴ്ചക്കുറവുള്ള വ്യക്തിക്ക് ഫോൺ ഉപയോഗിക്കുന്നതിൽ ആത്മവിശ്വാസം ലഭിച്ചു

ലിറ്റിൽ കൈറ്റ്സ് സാമൂഹ്യ സേവന പ്രവർത്തന റിപ്പോർട്ട്

ലിറ്റിൽ കൈറ്റ്സ് സാമൂഹ്യ സേവന പ്രവർത്തനത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ നിയ അന്ന പ്രവീൺ വീടിനടുത്തുള്ള കുട്ടികൾക്കു ക്ലാസ് എടുത്തു.കുട്ടികളെ പഠനത്തിൽ സഹായിക്കുന്ന ബയോ വിഷൻ ആണ് പരിചയപ്പെടുത്തി കൊടുത്തത്.സ്കൂൾ പഠനവിഷയങ്ങളുമായി ബന്ധപ്പെട്ട പഠന നോട്ടുകൾ, മോഡൽ പരീക്ഷാ ചോദ്യപേപ്പറുകൾ, കൂടാതെ ഉത്തരസൂചനകൾ എന്നിവ  ബയോ വിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട് ഇത് കുട്ടികളെ കൂടുതൽ പഠിക്കാൻ സഹായിക്കും.ബയോ വിഷൻ ഉപയോഗിക്കുന്ന രീതിയും അതിൻ്റെ പ്രത്യേകതകളും അവർക്ക് മനസ്സിലാക്കി കൊടുത്തു.ഇത് കുട്ടികൾക്ക് പരീക്ഷക്ക് തയ്യാറെടുക്കാൻ കൂടുതൽ സഹായകമാകും.

ഡിജിറ്റൽ മാഗസിൻ (2025 - 26)

8, 9, 10 ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സാഹിത്യരചനകൾ സമാഹരിച്ച് ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. സ്ക്രൈബ്സ് സോഫ്റ്റ്വെയറിൽ പത്താം ക്ലാസിലെ അംഗങ്ങളായ ജോയൽ ജോൺ സിജോയും നോയൽ ജോസ് സിജോയും എട്ടാം ക്ലാസിലെ അംഗങ്ങളായ ജോസ്‌കുട്ടി ക്രിസും അലൻ നിയാസും ചേർന്നാണ് ഡിജിറ്റൽ മാഗസിൻ തയ്യാറാക്കിയത്. ജനുവരി 10 നു പ്ലാറ്റിനം ജൂബിലിയിൽ വാർഡ് മെമ്പർ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. ഈ മാഗസിനിലെ ചിത്രങ്ങളും ബാക്ക്ഗ്രൗണ്ട് എന്നിവ തയ്യാറാക്കിയത് എട്ടാം ക്ലാസിലെ അംഗമായ ജോസ്‌കുട്ടി ക്രിസ് ആണ്.

തൂലികത്തുമ്പുകൾ (ഡിജിറ്റൽ മാഗസിൻ)


മുവാറ്റുപുഴ അസ്സീസ്സി ഡഫ് സ്കൂൾ സന്ദർശിച്ചു- റോബോട്ടിക് ശില്പശാല നടത്തി

മുവാറ്റുപുഴ യിൽ ഉള്ള മൂകബധിര വിദ്യാലയമായ അസ്സീസിയിൽ ലിറ്റിൽ കൈറ്റ്‌സ് കുട്ടികൾ സന്ദർശനം നടത്തി. അവിടെയുള്ള കേൾവി പരിമിതിയുള്ള  ഹൈ സ്കൂൾ കുട്ടികൾക്ക് റോബോട്ടിസ് kit പരിചയപ്പെടുത്തി ശില്പശാല നടത്തി. അവരെ കൊണ്ട് പ്രവർത്തങ്ങൾ ചെയ്യിച്ചു. അവരുടെ അധ്യാപികയായ സിനി ടീച്ചർ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പറയുന്നത് അവരുടെ ഭാഷയിൽ വിവർത്തനം ചെയ്തു കൊടുത്തു. കുട്ടികൾ വളരെ ഉത്സാഹത്തോടയും ആകാംഷയോടെയും ഈ ക്ലാസ്സിൽ പങ്കെടുത്തു. ഇവിടുത്തെ കുട്ടികൾക്ക് മധുരപലഹാരങ്ങൾ കൊണ്ട് ആണ് പോയത്. 65 കുട്ടികൾ ആണ് ഈ സ്കൂളിൽ മുഴുവനായും ഉണ്ടായിരുന്നത്.ഹൈ സ്കൂൾ ഒഴികെ ഉള്ള മറ്റ് കുട്ടികൾക്ക് നമ്മുടെ കുട്ടികൾ നിർമ്മിച്ച ഗെയമുകൾ കളിക്കാൻ ഉള്ള അവസരവും നൽകി. ഈ യാത്ര കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായി തീർന്നു. ആ കുട്ടികളെ കണ്ടപ്പോൾ ജീവിതത്തിൽ മാനവിക മൂല്യങ്ങൾ വളർത്തി എടുക്കേണ്ടതിന്റെ ആവശ്യകത കുട്ടികൾ മനസ്സിലാക്കി.

മലയാളം പഠന പ്രവർത്തനത്തിൻ്റെ ഭാഗമായി ഭക്ഷ്യമേള നടത്തി

ഒൻപതാം ക്ലാസിലെ അടിസ്ഥാനപാടവലിയിലെ ഭക്ഷണവും ആരോഗ്യവും എന്ന പാഠഭാഗത്തെ ആസ്പദമാക്കി സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. ഒൻപതാം ക്ലാസിലെ എ ഡിവിഷനിലെ കുട്ടികളാണ് ഭക്ഷ്യമേള നടത്താൻ മുന്നോട്ട് വന്നത്. ആൻ മരിയ അലക്സാണ്ടർ, റോസ്മി റോബിൻ, സൂര്യകൃഷ്ണ എന്നീ കുട്ടികളാണ്

ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ അംഗങ്ങളായ അൽഫോൺസ് ജോൺ ജസ്റ്റിൻ, റെക്സ് ഡോജിൻസ് എന്നിവർ ലിറ്റിൽ കൈറ്റ്സ് ഉപജില്ലാതല ക്യാമ്പിൽ പങ്കെടുത്ത് ജില്ലാതല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.അൽഫോൺസ് ജോൺ ജസ്റ്റിൻ ആനിമേഷൻ വിഭാഗത്തിലും റെക്സ് ഡോജിൻസ് പ്രോഗ്രാമിങ് വിഭാഗത്തിലുമാണ് പങ്കെടുക്കുന്നത്.