"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Pages}}
{{Yearframe/Pages}}
=== സ്കൂളിൽ 'ഒരു തൈ നടാം അമ്മയ്ക്ക് വേണ്ടി' പരിപാടിയോടെ വേറിട്ട പരിസ്ഥിതി ദിനാചരണം ===
<gallery widths="512" heights="460">
പ്രമാണം:18364 JUNE5 2025-26 (9).jpg|alt=
പ്രമാണം:18364 JUNE5 2025-26 (10).jpg|alt=
</gallery>ജൂൺ 5 പരിസ്ഥിതി ദിനാചരണം സ്കൂളിൽ വിവിധ പരിപാടികളോടെ ആചരിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി കുട്ടികൾക്കും അമ്മമാർക്കുമായി സംഘടിപ്പിച്ച '''''<nowiki/>'ഒരു തൈ നടാം അമ്മയ്ക്ക് വേണ്ടി'<nowiki/>''''' എന്ന പരിപാടി വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി മാറി. കുട്ടികൾ വിദ്യാലയത്തിൽ എത്തിച്ച വൃക്ഷത്തൈകൾ അവരുടെ അമ്മമാർക്ക് സമർപ്പിച്ചുകൊണ്ടാണ് പരിപാടിക്ക് തുടക്കമിട്ടത്. പരിസ്ഥിതി ദിനാചരണ പരിപാടികൾ ദേശീയ ഹരിത സേന ജില്ലാ കോ-ഓർഡിനേറ്റർ ഹമീദ് അലി മാസ്റ്റർ വാഴക്കാട് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ പി.ആർ. മഹേഷ് അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിൽ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഇക്കോ ക്ലബ്ബ്, സയൻസ് ക്ലബ്ബ്, എൻ.ജി.സി. എന്നീ ക്ലബ്ബുകളുടെ ഉദ്ഘാടനവും, വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ക്ലാസ് തല പ്ലാൻ്റ് കോർണർ, ആർട്ട് വിത്ത് നേച്ചർ എന്നീ പരിപാടികളും നടന്നു. പി.ടി.എ. പ്രസിഡണ്ട് കെ. ജുബൈർ, സീനിയർ അസിസ്റ്റൻ്റ് എം. മുജീബ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി കെ. ബഷീർ മാസ്റ്റർ, തൗഫീഖ് മാസ്റ്റർ, ജുനൈദ് മാസ്റ്റർ, ഫസീല ടീച്ചർ, നിമി ടീച്ചർ, റസില ടീച്ചർ, റിസ്വാന ടീച്ചർ, ഫഹ്മിദ ടീച്ചർ എന്നിവർ സംസാരിച്ചു. പരിസ്ഥിതി ദിനാചരണ സന്ദേശം വിളിച്ചറിയിച്ചുകൊണ്ട് എൽ.പി. ക്ലാസ് വിദ്യാർത്ഥികളുടെ റാലിയും നടന്നു. സുഹാദ് മാസ്റ്റർ, തൽഹത്ത് മാസ്റ്റർ, സൗഫില ടീച്ചർ എന്നിവർ റാലിക്ക് നേതൃത്വം നൽകി.


=== സ്കൂൾ സ്കൂൾ പ്രവേശനേത്സവം ശ്രദ്ധേയമായി ===
=== സ്കൂൾ സ്കൂൾ പ്രവേശനേത്സവം ശ്രദ്ധേയമായി ===

21:16, 5 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


സ്കൂളിൽ 'ഒരു തൈ നടാം അമ്മയ്ക്ക് വേണ്ടി' പരിപാടിയോടെ വേറിട്ട പരിസ്ഥിതി ദിനാചരണം

ജൂൺ 5 പരിസ്ഥിതി ദിനാചരണം സ്കൂളിൽ വിവിധ പരിപാടികളോടെ ആചരിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി കുട്ടികൾക്കും അമ്മമാർക്കുമായി സംഘടിപ്പിച്ച 'ഒരു തൈ നടാം അമ്മയ്ക്ക് വേണ്ടി' എന്ന പരിപാടി വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി മാറി. കുട്ടികൾ വിദ്യാലയത്തിൽ എത്തിച്ച വൃക്ഷത്തൈകൾ അവരുടെ അമ്മമാർക്ക് സമർപ്പിച്ചുകൊണ്ടാണ് പരിപാടിക്ക് തുടക്കമിട്ടത്. പരിസ്ഥിതി ദിനാചരണ പരിപാടികൾ ദേശീയ ഹരിത സേന ജില്ലാ കോ-ഓർഡിനേറ്റർ ഹമീദ് അലി മാസ്റ്റർ വാഴക്കാട് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ പി.ആർ. മഹേഷ് അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിൽ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഇക്കോ ക്ലബ്ബ്, സയൻസ് ക്ലബ്ബ്, എൻ.ജി.സി. എന്നീ ക്ലബ്ബുകളുടെ ഉദ്ഘാടനവും, വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ക്ലാസ് തല പ്ലാൻ്റ് കോർണർ, ആർട്ട് വിത്ത് നേച്ചർ എന്നീ പരിപാടികളും നടന്നു. പി.ടി.എ. പ്രസിഡണ്ട് കെ. ജുബൈർ, സീനിയർ അസിസ്റ്റൻ്റ് എം. മുജീബ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി കെ. ബഷീർ മാസ്റ്റർ, തൗഫീഖ് മാസ്റ്റർ, ജുനൈദ് മാസ്റ്റർ, ഫസീല ടീച്ചർ, നിമി ടീച്ചർ, റസില ടീച്ചർ, റിസ്വാന ടീച്ചർ, ഫഹ്മിദ ടീച്ചർ എന്നിവർ സംസാരിച്ചു. പരിസ്ഥിതി ദിനാചരണ സന്ദേശം വിളിച്ചറിയിച്ചുകൊണ്ട് എൽ.പി. ക്ലാസ് വിദ്യാർത്ഥികളുടെ റാലിയും നടന്നു. സുഹാദ് മാസ്റ്റർ, തൽഹത്ത് മാസ്റ്റർ, സൗഫില ടീച്ചർ എന്നിവർ റാലിക്ക് നേതൃത്വം നൽകി.

സ്കൂൾ സ്കൂൾ പ്രവേശനേത്സവം ശ്രദ്ധേയമായി

2025-26, പുതിയ അധ്യായന വർഷം ആരംഭിക്കുന്നതിൻ്റെ ഭാഗമായി സ്കൂളിൽ  പ്രവേശനോത്സവം വർണ്ണാഭമായി. ഒന്നാം ക്ലാസിലേക്കും അഞ്ചാം ക്ലാസിലേക്കും പ്രവേശനം നേടി  ആദ്യമായി വിദ്യാലയത്തിൽ എത്തിയ കുട്ടികളെ അധ്യാപകരും, മനോജ്മെൻ്റും, പി ടി എയും ചേർന്ന് വർണ്ണ തൊപ്പിയും, സമ്മാനങ്ങളും മധുരവും നൽകി സ്വീകരിച്ചു. പാട്ടും കഥകളും, കളികളുമായി കുട്ടികളും രക്ഷിതാക്കളും ആഘോഷത്തിൽ പങ്കാളികളായി. എല്ലാ കുട്ടികൾക്കും സ്കൂൾ തുറക്കുന്ന ദിവസം തന്നെ പാഠപുസ്തകങ്ങൾ മുഴുവൻ വിതരണം ചെയ്തു. സ്കൂൾ പ്രവേശനേത്സവതിൻ്റെ ഔപചാരികമായ ഉദ്ഘാടനം സ്കൂൾ മാനേജർ മുസ്തഫ ഹുദവി ആക്കോട് നിർവഹിച്ചു. വാർഡ് മെമ്പർ ശിഹാബ് ഊർക്കടവ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ മഹേഷ് മാസ്റ്റർ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡൻ്റ് കെ. ജുബൈർ, അസിസ്റ്റൻ്റ് മാനേജർ സി.വി എ കബീർ, എം  മുജീബ്മാസ്റ്റർ, എം സി സിദ്ധീഖ് മാസ്റ്റർ, കെ സി മുജീബ്മാസ്റ്റർ, ബിന്ദു ടീച്ചർ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു.

മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന അവാർഡ് സ്വീകരിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പും സർവശിക്ഷ കേരളയും ചേർന്ന് മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾക്കായി സംസ്ഥാനതലത്തിൽ നടത്തിയ മത്സരത്തിൽ സ്കൂൾ ഇക്കോ ക്ലബ് വിജയികളായി. ഈ അഭിമാനകരമായ നേട്ടത്തിന് സ്കൂളിന് ഉപഹാരവും ക്യാഷ് അവാർഡും ലഭിച്ചു. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പുരസ്കാരങ്ങൾ വിതരണം ചെയ്തു. സ്കൂൾ പ്രധാന അധ്യാപകൻ പി.ആർ. മഹേഷ് മാസ്റ്റർ മന്ത്രിയിൽ നിന്നും ഉപഹാരവും ക്യാഷ് അവാർഡും ഏറ്റുവാങ്ങി. അധ്യാപകരായ പി.പി. ബാസിത്ത് മാസ്റ്റർ, കെ.പി. ഫസീല ടീച്ചർ, ഫഹ്മിദ ടീച്ചർ, വിദ്യാർത്ഥികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണത്തിൽ സ്കൂൾ നൽകുന്ന പ്രാധാന്യത്തിന് ലഭിച്ച അംഗീകാരമായി ഈ പുരസ്കാരം.

ഒന്നൊരുക്കം - രക്ഷാകർതൃ സംഗമവും ശിൽപശാലയും സംഘടിപ്പിച്ചു

പുതുവർഷ മുന്നൊരുക്കവുമായി എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം ഒന്നാം ക്ലാസ്സ്‌ രക്ഷിതാക്കൾക്കായി ശില്പശാലയും രക്ഷാകർതൃ സംഗമവും നടത്തി. 2025 മെയ് 29 വ്യാഴം രാവിലെ എൽ.പി എസ്.ആർ.ജി കൺവീനർ തൽഹത്ത് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. മഹേഷ് പി.ആർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ ഉന്നത മികവിന്നായി രക്ഷിതാക്കളും പൂർണ്ണ സഹകരണത്തോടെ പരിപാടിയിൽ പങ്കുചേർന്നു. പരിപാടിയിൽ ശ്രീ സമദ് മാസ്റ്റർ, അഫീദ ടീച്ചർ ആശംസ അർപ്പിച്ചു. ബാസിത്ത് മാസ്റ്റർ സ്വാഗതവും ശാക്കിറ ടീച്ചർ നന്ദിയും രേഖപെടുത്തി

എൽ എസ് എസ്, യു എസ് എസ് വിജയികളെ ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ അനുമോദിച്ചു

2024-25 അധ്യാന വർഷത്തെ എൽ എസ് എസ്, യു എസ് എസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആക്കോട് വിരിപ്പാടം എ.എം യു പി സ്കൂൾ അനുമോദിച്ചു. എൽ എസ് എസ്, യു എസ് എസ് പരീക്ഷയിൽ വാഴക്കാട് പഞ്ചായത്തിൽ ഏറ്റവും മികച്ച വിജയം കരസ്ഥമാക്കിയ വിരിപ്പാടം യു പി സ്കൂൾ വിജയാരവം എന്ന പേരിൽ സ്കൂളിൽ വിജയാഘോഷ പരിപാടികൾ സംഘടിപ്പിക്കുകയായിരുന്നു. പരീക്ഷയെഴുതിയ വിദ്യാർത്ഥികളേയും, രക്ഷിതാക്കളേയും മികച്ച വിജയം നേടുന്നതിന് ആത്മാർത്ഥതയോടെ പ്രയത്നിച്ച അധ്യാപകരെയും സ്കൂൾ മാനേജ്മെൻ്റ് അഭിനന്ദിക്കുകയും മധുരപലഹാരവും, മെഡലുകളും നൽകി അനുമോദിക്കുകയും ചെയ്തു. സ്കൂളിൽനിന്ന് പരീക്ഷയെഴുത 30 കുട്ടികൾ യു എസ് എസ് ഉം, 16 കുട്ടികൾ എൽഎസ്എസും നേടിയിരുന്നു. ആഘോഷ പരിപാടികൾ സ്കൂൾ മാനേജർ ശ്രീ. മുസ്തഫ ഹുദവി ആക്കോട് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് കെ ജുബൈർ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പി ആർ മഹേഷ് മാസ്റ്റർ, അസിസ്റ്റൻ്റ് മാനേജർ സി വി എ കബീർ, സീനിയർ അസിസ്റ്റൻ്റ് മുജീബ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി കെ ബഷീർ മാസ്റ്റർ, എസ് കെ മുഹ്സിൻ, എം സി സിദ്ധീഖ് മാസ്റ്റർ, റാഷിദ് മാസ്റ്റർ, കെ സി മുജീബ്മാസ്റ്റർ, റസീൽ മാസ്റ്റർ, പി പി ബഷീർ മാസ്റ്റർ , ഷഹർബാൻ ടീച്ചർ, സബീനടീച്ചർ എന്നിവർ പ്രസംഗിച്ചു.