എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ഭരണഘടന ദിനം ആചരിച്ചു

സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഭരണ ഘടനാ ദിനം ആചരിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് ബോധവത്കരണം നൽകുന്നതിനായി പ്രത്യേക ക്ലാസ് സംഘടിപ്പിച്ചു.

പരിപാടിയിൽ മുഖ്യാതിഥി ആയി പങ്കെടുത്ത അഭിഭാഷകൻ മുജീബ് റഹ്മാൻ കുട്ടികൾക്കുള്ള മൗലികാവകാശങ്ങൾ, ഉത്തരവാദിത്വങ്ങൾ, ഭരണഘടന നൽകുന്ന സംരക്ഷണങ്ങൾ എന്നിവ ലളിതമായി വിവരിച്ചു. വിദ്യാർത്ഥികൾ ആവേശത്തോടെയും സജീവ പങ്കാളിത്തത്തോടെയും ചോദ്യങ്ങൾ ഉന്നയിച്ചു.

പരിപാടിക്ക് ഹെഡ് മാസ്റ്റർ പി ആർ മഹേഷ്‌ അധ്യക്ഷത വഹിച്ചു. സീഡ് കോർഡിനേറ്റർ സി നിമി, അധ്യാപകരായ പി സി റിസ്‌വാന,വൈ പി അബ്ദുറഹ്മാൻ, മൻസൂർ അലി, എ പി ഉമ പൊതു പ്രവർത്തക റൂഖിയ, സീഡ് വിദ്യാർത്ഥികളായ ഷാനിദ്, അൻവർ, ഇർഫാൻ എന്നിവർ നേതൃത്വം കൊടുത്തു.ഭരണഘടനയുടെ മൂല്യങ്ങൾ മനസ്സിലാക്കണമെന്ന് സന്ദേശമുയർത്തി ഈ പരിപാടിക്ക്  ചൂരപ്പട്ട അംഗൻവാടി റൈഹാനത്ത് ടീച്ചർ നന്ദി പറഞ്ഞു

നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.


സ്കൂളിൽ സീഡ് ക്ലബ്ബിൻ്റെയും ട്രിനിറ്റി ഐ ഹോസ്പിറ്റൽ കോഴിക്കോടും ചേർന്ന് കണ്ണ് പരിശോധനാ ക്യാമ്പ് നടത്തി. പ്രദേശവാ സികളും വിദ്യാർഥികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധിപേർ ക്യാമ്പിൽ പങ്കെടുത്തു. ആവശ്യമായവർക്ക് തുടർന്നുള്ള ചികിത്സാ നിർദേശങ്ങളും നൽകി. വിദ്യാർഥിക ളിൽ ആരോഗ്യവും സാമൂഹിക ഉത്തരവാദിത്വവും വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടി പ്രഥമാധ്യാപകൻ ഉദ്ഘാടനം ചെയ്തു. സീഡ് കോഡിനേറ്റർ സി. നിമി, അധ്യാപകരായ പി.സി. റിസ്‌വാന, ഇ. ഹസ്ന, പി.പി. ബഷീർ, കെ.സി. തൽഹത്ത്, മൻസൂർ അലി, സീഡ് വിദ്യാർഥികളായ ആരാധ്യ, ജെസ, ശഹദ എന്നിവർ പങ്കെടുത്തു.

ആക്കോട് വിരിപ്പാടം സ്കൂ‌ളിൽ പപ്പായ വിളവെടുപ്പ്

സീഡ് ക്ല ബ്ബിൻ്റെ നേതൃത്വത്തിൽ കു ട്ടികൾ പപ്പായ വിളവെടുത്തു. പച്ചക്കറി, ഫലവർഗക്കൃഷികൾ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് സ്കൂളിൽ പപ്പായക്കൃഷി നടത്തിയത്. സീഡ് ക്ലബ്ബിൻ്റെ ഇത്തരം പദ്ധതികൾ വിദ്യാർഥികളിൽ കൃഷിയോടുള്ള താത്പര്യവും ഉത്തരവാദിത്തവും വളർത്താൻ ഉപകരിക്കുന്നതാണ്. കോഡി നേറ്റർ സി. നിമി, സീഡ് വിദ്യാർഥികളായ നജ, റിദ, ജസ്മീന, അധ്യാപകരായ റിസ്‌വാന, തൽഹത് എന്നിവർ പങ്കെടുത്തു.


സ്കൂൾ ഗയിംസ്- ഹൗസ് തല ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.

സ്കൂൾ ഗെയിംസിൻ്റെ ഭാഗമായി ഹൗസുകൾ തമ്മിൽ സംഘടിപ്പിച്ച ഫുട്ബോൾ മത്സരം കായലം അമ്പലമുക്ക് ടർഫിൽ ആവേശഭരിതമായി നടന്നു. മികച്ച പ്രകടനങ്ങൾ അരങ്ങേറിയ ഫൈനൽ മത്സരം നിശ്ചിത സമയത്ത് സമനിലയിൽ അവസാനിച്ചതോടെ, വിജയം പെനാൽട്ടി ഷൂട്ടൗട്ടിലൂടെ തീരുമാനിച്ചു. ഉറച്ച പോരാട്ടത്തിന് ശേഷം യെല്ലോ ഹൗസ് ചാമ്പ്യന്മാരായി. വിജയികളായ ടീമിന് ട്രോഫിയും മെഡലുകളും പ്രധാനാധ്യാപകൻ പി.ആർ. മഹേഷ് വിതരണം ചെയ്തു. മത്സരത്തിന് പി.പി. ബഷീർ മാസ്റ്റർ, സമദ് മാസ്റ്റർ, സുഹാദ് മാസ്റ്റർ, ജുനൈദ് മാസ്റ്റർ, തൗഫീഖ് മാസ്റ്റർ എന്നിവർ നൽകി നേതൃത്വം.

ശിശുദിനാഘോഷം ശ്രദ്ധേയമായി

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും, രാഷ്ട്ര ശില്പിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹറുവിൻ്റെ ജൻമദിനത്തിൽ സ്കൂളിൽ നടന്ന ശിശുദിനാഘോഷ പരിപാടികൾ ഏറെ ശ്രദ്ധേയമായി. ആഘോഷത്തിൻ്റെ ഭാഗമായി പ്രത്യേക അസംബ്ലി, കൊച്ചുകുട്ടികളുടെ  കലാപരിപാടികൾ, ശിശുദിന റാലി, ഫോട്ടോ പ്രദർശനം, പായസ വിതരണം എന്നിവ നടന്നു. പ്രധാന അധ്യാപകൻ പി ആർ മഹേഷ് മാസ്റ്റർ, എം മുജീബ് മാസ്റ്റർ, എം സി സിദ്ധീഖ് മാസ്റ്റർ, മൻസൂർ മാസ്റ്റർ, കെ പി ബഷീർ മാസ്റ്റർ, സമദ് മാസ്റ്റർ, റസീല ടീച്ചർ, ശക്കിറ ടീച്ചർ, ഫസില ടീച്ചർ, ത്വൽഹത്ത് മാസ്റ്റർ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

സചിത്ര സംയുക്ത ഡയറി പൂർത്തിയാക്കിയ ഒന്നാം ക്ലാസുകാരെ ശിശുദിനത്തിൽ ആദരിച്ചു.

ഒന്നാം ക്ലാസിൽ പാഠ്യപദ്ധതി പരിഷ്കരണത്തിൻ്റെ ഭാഗമായി നടപ്പാക്കിയ സചിത്ര സംയുക്ത ഡയറി പദ്ധതിയുടെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികളെ സ്കൂളിൽ നടന്ന ശിശുദിന ആഘോഷ വേദിയിൽ പ്രത്യേകമായി അനുമോദിച്ചു. കുട്ടിയും രക്ഷിതാവും ചേർന്ന് ദിവസത്തിലെ ഒരു പ്രധാന സംഭവത്തെ ചിത്രത്തോടും കുറിപ്പോടും കൂടി രേഖപ്പെടുത്തി പോകുന്ന രീതിയിലാണ് സചിത്ര സംയുക്ത ഡയറി ഒരുക്കുന്നത്. ആരംഭത്തിൽ രക്ഷിതാക്കളുടെ സഹായത്തോടെ എഴുതുകയും വരയ്ക്കുകയും ചെയ്തിരുന്ന കുട്ടികൾ, നൂറുദിനങ്ങൾ പിന്നിടുമ്പോൾ സ്വതന്ത്ര എഴുത്തുകാരായി മാറിയത് പദ്ധതിയുടെ വലിയ നേട്ടമായി. ഈ വർഷം ഒന്നാം ക്ലാസിലെ നിരവധി വിദ്യാർത്ഥികൾ 100-ദിന സചിത്ര സംയുക്ത ഡയറി വിജയകരമായി പൂർത്തിയാക്കി. ശിശുദിന വിശേഷ പരിപാടിയിൽ, പ്രധാനാധ്യാപകൻ പി.ആർ. മഹേഷ്, സ്റ്റാഫ് സെക്രട്ടറി ബഷീർ കെ, അധ്യാപകരായ മുജീബ് മാസ്റ്റർ, മൻസൂർ മാസ്റ്റർ എന്നിവർ ചേർന്ന് കുട്ടികൾക്ക് മൊമെൻ്റോ നൽകി ആദരിച്ചു. പരിപാടികൾക്ക് അധ്യാപകരായ ഷാക്കിറ ടീച്ചർ,അഫീദ പറവീൻ ടീച്ചർ, സഫ്വത്ത് ടീച്ചർ എന്നിവർ നേതൃത്വം നൽകി.

ഒന്നാം ക്ലാസുകാരുടെ ‘രുചിയുത്സവം’

ഒന്നാം ക്ലാസിലെ ‘പിന്നേം പിന്നേം ചെറുതായി പാലപ്പം’ എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി എ.എം.യു.പി. സ്കൂളിൽ രുചിയുത്സവം സംഘടിപ്പിച്ചു. കുട്ടികൾ വീടുകളിൽ നിന്ന് കൊണ്ടുവന്ന വിഭവ വൈവിധ്യം നിറഞ്ഞ പലഹാരങ്ങളായിരുന്നു പ്രദർശനത്തിൻ്റെ ആകർശണം. പഴങ്ങൾ, പായസം, പാലപ്പം, സ്നാക്സ് തുടങ്ങി വിവിധ രുചികൾ കുട്ടികൾ പരസ്പരം പങ്കുവെച്ച് പരിചയപ്പെട്ടു. രുചിയറിയൽ പ്രവർത്തനം കുട്ടികളിൽ ഉത്സാഹം സൃഷ്ടിച്ചു. ഓരോ ഭക്ഷ്യവസ്തുവിൻ്റെയും രുചി, തനിമ, ഗന്ധം എന്നിവ തിരിച്ചറിയാനും അനുഭവം പങ്കുവെക്കാനും കുട്ടികൾക്ക് അവസരമൊരുങ്ങി.പരിപാടി ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അഫീദ ടീച്ചർ, ഷാക്കിറ ടീച്ചർ, സഫ്വത്ത് ടീച്ചർ, ജുനൈദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

ലോക പക്ഷിനിരീക്ഷണ ദിനത്തിൽ പക്ഷികൾക്കായി കൂടുകളും തണ്ണീർത്തടങ്ങളുമൊരുക്കി ആക്കോട് വിരിപ്പാടം സ്കൂൾ സീഡ് ക്ലബ് വിദ്യാർഥികൾ

പക്ഷിനിരീക്ഷണ ദിനത്തിൻ്റെ ഭാഗമായി ആക്കോട് സ്‌കൂൾ മനോരമ നല്ലപാഠം ക്ലബ് അംഗങ്ങൾ.പക്ഷി നിരീക്ഷണം, പക്ഷിക്കൂട് പ്രദർശനം, വെള്ളക്കുടം പദ്ധതി എന്നിവ നടത്തി. പക്ഷിനിരീ ക്ഷണത്തിൻ്റെ ഭാഗമായി പക്ഷി കളുടെ നിറം, ശബ്ദം, ചലനം തുടങ്ങിയ പ്രത്യേകതകൾ കുട്ടികൾ രേഖപ്പെടുത്തി പ്രകൃതിയോടും ജീവജാലങ്ങളോടും സ്നേഹം വളർത്താനും പരിസ്‌ഥിതി സംരക്ഷണ ബോധം വളർത്താനും ഈ പ്രവർത്തനം സഹായകമായി.പ്രധാന അധ്യാപകൻ പി.ആർ.മ ഹേഷ് റസീല, മുഹ്‌സിന എന്നി വർ നേതൃത്വം നൽകി.

പക്ഷികൾക്കായി കൂടും തണ്ണീർത്തടവും

ലോക പക്ഷിനിരീക്ഷണ ദിനത്തിൽ പക്ഷികൾക്കാ യി കൂടുകളും തണ്ണീർത്തടങ്ങളു മൊരുക്കി ആക്കോട് വിരിപ്പാടം സ്കൂളിൽ സീഡ് ക്ലബ്ബംഗങ്ങൾ. തു ടർന്ന് പക്ഷിനിരീക്ഷണ പ്രവർ ത്തനങ്ങളും നടത്തി. പക്ഷി സംര ക്ഷണത്തിന്റെ പ്രാധാന്യത്തെക്കു റിച്ച് പ്രഥമാധ്യാ പകൻ പി.ആർ. ടുത്തു. പ്രകൃതി യോട് സൗഹൃ ദബന്ധം വളർ ത്താനും പക്ഷി സംരക്ഷണത്തി ന്റെ പ്രാധാന്യം ബോധ്യപ്പെടു ത്താനും ലക്ഷ്യമി ട്ടായിരുന്നു പരി പാടി. സീഡ് വി ദ്യാർഥികളായ റിദ, ഇന്ഷ, ഹവ്വ, മർജാൻ, സീഡ് കോർഡിനേറ്റർ സി. നിമി, റിസ്വാന, ഹസ്ത എന്നിവർ പങ്കെടുത്തു.ഭക്ഷ്യ ദിനത്തിൽ നാടൻ വിഭവങ്ങളുമായി നല്ല പാഠം വിദ്യാർഥികൾ.

ലോകഭക്ഷ്യദിനത്തിൽ നാടൻ വിഭവങ്ങളുടെ പ്രദർശനം നടത്തി നല്ലപാഠം ക്ലബ്ബ് അംഗങ്ങൾ

ലോക ഭക്ഷ്യ ദിനാചരണത്തിൻ്റെ ഭാഗമായി സ്കൂളിൽ നല്ല പാഠം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നാടൻ വിഭവങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. വീടുകളിൽ തയ്യാറാക്കിയ പരമ്പരാഗത നാടൻ വിഭവങ്ങൾ ആയിരുന്നു പ്രദർശനത്തിന് ഒരുക്കിയിരുന്നത്. പ്രധാന അധ്യാപകൻ മഹേഷ് പി ആർ ഉദ്ഘാടനം ചെയ്തു. എംടിഎ അംഗം നിഖില നല്ല പാഠം കോഡിനേറ്റർ ബഷീർ കെ പി,മുഹ്സിന, റസീല എന്നിവർ പ്രസംഗിച്ചു.

ലോകഭക്ഷ്യ ദിനം മാതൃകയായി സ്കൂളിലെ സീഡ് വിദ്യാർത്ഥികൾ

ലോക ഭക്ഷ്യദിനത്തിൻ്റെ ഭാഗമായി സ്കൂളിലെ സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിലെ മനുഷ്യ സ്നേഹികളിൽ നിന്നും വിദ്യാർത്ഥികൾ ശേഖരിച്ച ഭക്ഷണ വസ്തുക്കൾ ടി എം കെ ചാരിറ്റബിൾ ട്രസ്റ്റ്‌ അധികൃതർക്ക് ഹെഡ് മാസ്റ്റർ പി ആ ർ മഹേഷ്‌ കൈമാറി.  ഇത്തരം സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കാളികളായ വിദ്യാർത്ഥികളെ ട്രസ്റ്റ് ഭാരവാഹികൾ അനുമോദിച്ചു. സീഡ് വിദ്യാർത്ഥികളായ ആരാധ്യ, സിയ, ശഹദ സീഡ് കോർഡിനേറ്റർ സി നിമി, അധ്യാപകരായ മുജീബ്, ബഷീർ, റിസ്‌വാന, സമദ് എന്നിവർ നേതൃത്വം കൊടുത്തു.

ലോക പുഴദിനത്തിൽ ചാലിയാർതീരം വൃത്തിയാക്കി വിദ്യാർഥികൾ

ലോക പുഴദിനാചരണത്തിൻ്റെ ഭാഗമായി സ്കൂളിലെ വിദ്യാർത്ഥികൾ ചാലിയാർ തീരത്ത് ശുചീകരണ പ്രവർത്തനം നടത്തി. പുഴയുടെ പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യം കുട്ടികളിൽ വളർത്താനും ജലസ്രോതസ്സുകളുടെ സംരക്ഷണബോധം വർധിപ്പിക്കാനുമാണ് പരിപാടി സംഘടിപ്പിച്ചത് വിദ്യാർത്ഥികൾ അധ്യാപകരുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും നീക്കം ചെയ്തു. തീരപ്രദേശം വൃത്തിയാക്കി. ശുചീകരണ പ്രവർത്തനത്തിന് ശേഷം പുഴസംരക്ഷണ പ്രതിജ്ഞയും സംഘടിപ്പിച്ചു. പരിപാടിക്ക് ഹെഡ്മാസ്റ്റർ പി.ആർ. മഹേഷ് നേതൃത്വം നൽകി. അധ്യാപകരായ റിസ്വാന ടീച്ചർ, സീഡ് കോർഡിനേറ്റർ നിമി എന്നിവർ നേതൃത്വം നൽകി.

സ്കൂൾ സ്പോർട്സ് മീറ്റ് ആവേശമായി

സ്കൂൾ സ്പോർട്സ് മീറ്റ് വാഴക്കാട് സ്കൂൾ ഗ്രൗണ്ടിൽ നടന്നു. വാഴക്കാട് ഗ്രാമ പഞ്ചായത്ത് വികസന  സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ റഫീഖ് അഫ്സൽ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ഒ  ഇബിച്ചികോയ അധ്യക്ഷത വഹിച്ചു, സ്കൂൾ പ്രധാന അധ്യാപകൻ പി ആർ മഹേഷ് മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായാ അയ്യപ്പൻക്കുട്ടി, ശരീഫ , എം മുജീബ്മാസ്റ്റർ, കെ ബഷീർ മാസ്റ്റർ, കെ ജുബൈർ, എം സി സിദ്ധീഖ് മാസ്റ്റർ, പി പി ബഷീർ മാസ്റർ, കെ പി സമദ് മാസ്റ്റർ , കെ പി ബഷീർ മാസ്റ്റർ, നജ്ന ടീച്ചർ എന്നിവർ സംസാരിച്ചു. നാല് ഹൗസുകളായി നടന്ന മത്സരത്തിൽ റഡ് ഹൗസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഗ്രീൻ, ബ്ലൂ ഹൗസുകൾ  രണ്ടും മുന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് സ്കൂൾ ഹെഡ്മാസ്റ്റർ പി ആർ മഹേഷ് മസ്റ്റർ ട്രോഫിയും, മെഡലുകളും സമ്മാനിച്ചു..

നാട്ടുകാരുടെ പോസ്റ്റ്മാൻമാർക്ക് കുട്ടികളുടെ ആദരം

ദീർഘകാലമായി ഇന്ത്യൻ തപാൽ ഡിപ്പാർട്ട്മെൻ്റിൽ സേവനംചെയ്ത ചിന്നപ്പുവിനെ സ്കൂൾ സീഡ് ക്ലബ് ആദരിച്ചു. പ്രഥമധ്യാപകൻ പി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻ്റ് മുജീബ് മെമൻറോ സമർപ്പിച്ചു. ചട ങ്ങിന് സീഡ് ക്ലബ് അംഗങ്ങളായ ജെസ, സിയ, നഷ്‌വ, സീഡ് കോഡിനേറ്റർ സി. നിമി, അധ്യാപകരായ ബഷീർ, റിസ്വാന എന്നിവർ പങ്കെടുത്തു.

യു.പി.തല സ്കൂൾ കലോത്സവം ആവേശത്തോടെ സമാപിച്ചു


സ്കൂളിലെ യു.പി.തല കലോത്സവം ആവേശഭരിതമായി നടന്നു. നാല് ഹൗസുകളായി വിഭജിച്ച മത്സരങ്ങളിൽ ബ്ലൂ ഹൗസ് 126 പോയിന്റുകൾ നേടി സമഗ്ര വിജയികളായി. റെഡ് ഹൗസ് രണ്ടാം സ്ഥാനവും യെല്ലോ ഹൗസ് മൂന്നാം സ്ഥാനവും നേടി. മൊത്തം 18 ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. ചടങ്ങ് ഹെഡ്മാസ്റ്റർ പി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി, എസ്.ആർ.ജി. കൺവീനർമാർ എന്നിവർ ചേർന്ന് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. വിവിധ കലാരൂപങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സ്കൂൾതലത്തിൽ ഒന്നാം സ്ഥാനം നേടിയവർ ഈ മാസം അവസാനം വാഴക്കാട് വെച്ച് നടക്കുന്ന സബ്‌ജില്ലാ കലാമേളയിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുക്കും. പരിപാടിയുടെ മികച്ച സംഘാടനത്തിന് കലാമേള കൺവീനർ കെ.പി ബഷീർ, പിപി ബഷീർ,സമദ് കെപി,നജ്നമുംതാസ്, പി.ടി.എയും, എം.ടി.എയും സംയുക്തമായി നേതൃത്വം നൽകി.

നദീതീരം വൃത്തിയാക്കി സീഡ് വിദ്യാർഥികൾ

ലോക നദീദിനത്തോടനുബന്ധിച്ച് ചാലിയാർ തീരം വൃത്തിയാക്കി സ്കൂളിലെ സീഡ് വി ദ്യാർഥികൾ. തീരത്ത് അടിഞ്ഞുകിടന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ അടക്കം കുട്ടികൾ പെറുക്കിയെടുത്തു സംസ്കരിച്ചു. മനോഹരമായൊഴുകുന്ന ചാലിയാറിൻ്റെ ഇരുകരകളിലും മാലിന്യം തള്ളുന്നവർക്കെതിരേ ജാഗ്രത പുലർത്തണമെന്ന് സമീപവാസികളോട് കുട്ടികൾ അഭ്യർത്ഥിച്ചു പൂഴസംരക്ഷണത്തിനായി കൂടുതൽ ഇടപെടലുകൾ നടത്തുമെന്ന് സീഡ് വിദ്യാർഥികൾ പ്രതിജ്ഞയെടുത്തു. സീഡ് വിദ്യാർഥികളായ മിൻഹാൽ, ശഹദ, ദിൽവ, കോഡിനേ റ്റർ സി. നിമി, പി.സി. റിസ്വാന എന്നിവർ പങ്കെടുത്തു.

ഫ്രീ സോഫ്റ്റ്വെയർ ദിനാചരണത്തിൻ്റെ ഭാഗമായി ലോഗോ വരയ്ക്കൽ മത്സരവും പ്രദർശനവും നടത്തി

വിരിപ്പാടം: ഫ്രീ സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ഫ്രീ സോഫ്റ്റ്‌വെയർ ലോഗോ വരയ്ക്കൽ മത്സരംയും പ്രദർശനവും സംഘടിപ്പിച്ചു. വിവിധ ക്ലാസുകളിലായി നടന്ന മത്സരത്തിൽ വിദ്യാർത്ഥികൾ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യം ആലേഖനം ചെയ്ത സൃഷ്ടിപരമായ ചിത്രങ്ങൾ അവതരിപ്പിച്ചു. പരിപാടികൾക്ക് ഐ.ടി. ക്ലബ്ബ് ഇൻചാർജ് ഹൈറുനിസ ടീച്ചർ നേതൃത്വം നൽകി. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ കുറിച്ചുള്ള അവബോധവും വിദ്യാർത്ഥികളിലെ സൃഷ്ടിപരതയും ഒരുമിച്ച് വളർത്താൻ സഹായിച്ച ഒരു പരിപാടിയായിരുന്നു ഇത്.

സോഫ്റ്റ് വെയർ സ്വാതന്ത്ര്യദിനം - ക്ലാസ് നടത്തി

സ്കൂളിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനം വൈവിധ്യമാർന്ന പഠനപരിപാടികളോടെ ആചരിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യവും ഉപയോഗവും പരിചയപ്പെടുത്തുന്നതിനായി എൽ.പി.യും യു.പി.യും തലങ്ങളിലായി പ്രത്യേകം സെക്ഷനുകളായി ക്ലാസുകൾ സംഘടിപ്പിച്ചു. എൽ.പി. വിഭാഗത്തിന് ഷഹർബാൻ ടീച്ചറും യു.പി. വിഭാഗത്തിന് റസീൽ മാസ്റ്ററും ക്ലാസുകൾക്ക് നേതൃത്വം നൽകി. സ്കൂൾ എസ്.പി.സി. ബഷീർ കെ.പി. പരിപാടി ഉദ്ഘാടനം നിർവഹിച്ചു. ക്ലാസിലുടെ വിദ്യാർത്ഥികൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗരീതി, വിദ്യാഭ്യാസ മേഖലയിൽ അവയുടെ പ്രാധാന്യം തുടങ്ങിയവയെക്കുറിച്ച് വിശദമായ ബോധവത്കരണം നൽകി. വിദ്യാർത്ഥികൾ ശ്രദ്ധയോടെ നോട്ടുകൾ കുറിച്ചെടുത്തു

മാതൃഭൂമി സീഡ് ഹരിതവിദ്യാലയ പുരസ്ക്കാരം കരസ്ഥമാക്കി

മലപ്പുറം: മലപ്പുറം മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് നട പ്പാക്കുന്ന സീഡ് പദ്ധതിയുടെ 2024-25 വർഷത്തെ ജില്ലാ തല പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പ്രകൃതി സൗഹൃദ പ്രവർത്തനങ്ങ ളിലെ മികച്ച പ്രകടനം പരിഗണി ച്ച് സ്കൂൾ ജില്ലയിലെ 'ഹരിതവി ദ്യാലയം' പുരസ്‌കാരം കരസ്ഥമാ ക്കി. മികച്ച 'ലവ് പ്ലാസ്റ്റിക്' പ്രവർ ത്തനത്തിനും സ്കൂൾ അവാർഡ് നേടി. അധ്യയനവർഷത്തെ എ ല്ലാ പ്രവർത്തനങ്ങളിലുമുള്ള മിക സമ്മാനിച്ചത്. കാർഷിക മേഖലയിൽ ഓരോ വിദ്യാർഥിയുടെ വീട്ടിലും അടുക്കളത്തോട്ടം, വിദ്യാലയത്തിൽ പച്ചക്കറിത്തോട്ടം എന്നിവ ഒരുക്കി ശ്രദ്ധേയമായി. ഇലയറിവുമേളയോടനുബന്ധിച്ച് വ്യത്യസ്തങ്ങളായ ഇലക്കറികളെ പരിചയപ്പെടുത്തുവാനും അവയുടെ രുചിയും ഔഷധഗുണങ്ങളും അറിയുവാനും വിദ്യാർഥികൾ ശ്രമിച്ചു. പഴങ്ങൾ പാഴാക്കാതെ സൂക്ഷിച്ചുവെക്കൽ, മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾ, വിളകൾക്കുണ്ടാകുന്ന രോഗബാധയെക്കുറിച്ചും ജൈവപ്രതിരോധ മാർഗങ്ങളെക്കുറിച്ചുമുള്ള അറിവ് പകർന്നു നൽകൽ എന്നിവയും സ്കൂൾ പ്രവർത്തനങ്ങളുടെ ഭാഗമായി.നവീനകൃഷിരീതി പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി നെൽകൃഷി, ഗ്രോബാഗ് കൃഷി, മുളക്ക്കൃഷി എന്നിവയും നടത്തി. ജൈവകമ്പോസ്റ്റ് നിർമാണം, ആരോഗ്യ ബോധവത്കരണ ക്ലാസ്, ആരോഗ്യ പ്രവർത്തകരുമായുള്ള സംവാദം എന്നിവയും നടന്നു.സ്കൂളുകളിലും വീട്ടിലും ഉണ്ടാകേണ്ട സുരക്ഷയെക്കുറിച്ച് വിദ്യാർഥികൾക്ക് ബോധവത്കരണം നൽകി. ഇതിൽ പ്രഥമ ശുശ്രൂഷ, അഗ്‌നിസുരക്ഷ, ഭക്ഷ്യസുരക്ഷ എന്നിവ ഉൾപ്പെടുന്നു. സുരക്ഷാ ക്ലബ്ബിന്റെ ഭാഗമായി സുരക്ഷാ ബോധവത്ക്കരണ ശില്പശാല, പരിശീലനം, ലഹരിവിരുദ്ധ റാലി, ലഹരിക്കെതിരെ ചുമർചിത്രം, ഫ്ളാഷ്മോബ് എന്നിവ സംഘടിപ്പിച്ചു. പെൻബോക്സ്, പ്ലാസ്റ്റിക് ശേഖരണം, 'വായനയാണ് ലഹരി' തുടങ്ങിയ പരിപാടികളും വിജയകരമായി നടപ്പാക്കി.സീഡ് ടീച്ചർ കോ-ഓർഡിനേറ്റർമാരായ നിമി.സി, രിസ്വാന പി.സി. എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

സീഡ് സീസൺ വാച്ച് അവാർഡ് റിസ്വാന ടീച്ചർക്ക്

മാതൃഭൂമി സീഡ് സീസൻ വാച്ച് സംസ്ഥാന തല എക്സലസി അവാർഡിന് അർഹയായി ശ്രീമതി. റിസ്‌വാന ടീച്ചർ. വിദ്യാർഥികളിൽ നീരിക്ഷണ പാടവവും പരിസ്ഥിതി സ്‌നേഹവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാതൃഭൂമി സീഡും വിപ്രോയും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയാണ് സീസൺ വാച്ച്. കാലാവസ്ഥ വ്യതിയാനം വൃക്ഷങ്ങളിൽ വരുത്തുന്ന സ്വാധീനം നിരീക്ഷിച്ചറിയുന്ന പദ്ധതിയാണിത്. സ്കൂളുകളു ടെയും ചുറ്റുപാടുകളിലെയും വൃക്ഷങ്ങളിൽ പ്രകടമാകുന്ന മാറ്റങ്ങൾ നിരീക്ഷിച്ച് രേഖപെടുത്തകയാണ് അധ്യാപകരും വിദ്യാർഥികളും ചെയ്യുന്നത്, സ്കൂളിൽ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നത് ടീച്ചറാണ്.

ശാസ്ത്ര, പ്രവർത്തിപരിചയ മേള സംഘടിപ്പിച്ചു

സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ശാസ്ത്രമേള സംഘടിപ്പിച്ചു. എൽ.പി, യു.പി വിഭാഗങ്ങളിലായി നിരവധി വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ ആവേശത്തോടെ പങ്കെടുത്തു. പ്രവർത്തി പരിചയ മേളയിൽ കുട്ടികളുടെ നേതൃത്വത്തിൽ വ്യത്യസ്ത ഇനം ഉൽപ്പന്നങ്ങൾ നിർമ്മിച്ച് പ്രദർശിപ്പിക്കുകയും, പുതുമ നിറഞ്ഞ ആശയങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. പ്രധാനാധ്യാപകൻ പി.ആർ. മഹേഷ് മേള ഉദ്ഘാടനം ചെയ്തു.

വാഴക്കാട് പഞ്ചായത്ത് എൽ.പി. സ്കൂൾ കലോത്സവം ആവേശത്തോടെ സമാപിച്ചു

വാഴക്കാട് പഞ്ചായത്ത് തല എൽ. പി. സ്കൂൾ കലോത്സവം സ്കൂളിൽ വലിയ ആവേശത്തോടെയും വൈഭവത്തോടെയും നടന്നു. പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. നൗഷാദ് ഉദ്ഘാടനം ചെയ്തു. സമാപനച്ചടങ്ങിൽ ഡോ. എ.ടി. ജബ്ബാർ സമ്മാനദാനം നിർവഹിച്ചു. 18 സ്കൂളുകളിൽ നിന്ന് നിരവധി കുട്ടികൾ വിവിധ ഇനങ്ങളിൽ മത്സരിച്ചു. ജനറൽ വിഭാഗത്തിൽ കെ.എം.എച്ച്.എം. എ.എം.എൽ.പി. സ്കൂൾ പാലക്കുഴിയും, അറബിക് കലോത്സവത്തിൽ ബേയ്സ് സ്കൂളും ചാമ്പ്യന്മാരായി. ആദ്യ അഞ്ച് സ്ഥാനങ്ങ ൾ നേടിയ വിദ്യാർത്ഥികൾ സബ് ജില്ലാ കലോത്സവത്തിൽ സ്കൂളുകളെ പ്രതിനിധീകരിച്ച് പങ്കെടുക്കും പരിപാടിയുടെ മികച്ച സംഘാടനത്തിന് സ്കൂൾ പിടിഎയും എം.ടി. എയും നേതൃത്വം വഹിച്ചു. ഭക്ഷണ വിതരണം ഉൾപ്പെടെ മികച്ച സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ജനറൽ കൺവീനർ പിആർ മഹേഷ് മാസ്റ്റർ ട്രഷറർ എം. മുജീബ് റഹ്മാൻ മാസ്റ്റർ ശശി മാസ്റ്റർ, നൗഷാദ് മാസ്റ്റർ, അജീഷ് മാസ്റ്റർ, ജമാൽ മാസ്റ്റർ, ഭാസ്കരൻ മാസ്റ്റർ, രമാദേവി ടീച്ചർ, മഞ്ജുള ടീച്ചർ, ബേബി ജയം എന്നിവർ സംസാരിച്ചു.

സീഡ് ക്ലബ്ബ്- ഓസോൺദിനം ആചരിച്ചു

സ്കൂളിൽ ഓസോൺ ദിനാചരണം നടത്തി. സീഡ് ക്ലബ്ബ് സംഘടി പ്പിച്ച പരിപാടി പ്രഥമാധ്യാപകൻ പി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. സയൻസ് അധ്യാപകൻ കെ. ബഷീർ ക്ലാസെടുത്തു. പോസ്റ്റർ പ്രദർശനം, 'ഭൂമിക്കൊരു കുട പ്രതീകാത്മകമാതൃക, ഓസോൺ സംരക്ഷണസന്ദേശം ഉൾക്കൊള്ളുന്ന വീഡിയോ എന്നിവ കുട്ടികൾ നിർമിച്ചു. സീഡ് വിദ്യാർഥികളായ ആർ.സി.. ആരാധ്യ, കെ. സിയ, പി. ശഹദ, സീഡ് കോ ഡിനേറ്റർ സി. നിമി, പി.സി. റിസ്‌വാന എന്നിവർ പങ്കെടുത്തു.

'സ്നേഹപൂർവ്വം സുപ്രഭാതം' പദ്ധതിക്ക് തുടക്കമായി

സ്‌കൂളിൽ സ്നേഹപൂർവം സുപ്രഭാതം പദ്ധതി വിദ്യാർഥി പ്രതിനിധി ബാദുഷക്ക് പത്രം നൽകി യഅഖൂബ് റശീദി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ പി.ആർ മഹേഷ്, അധ്യാപകരായ എം. മുജീബ്, കെ. ബഷീർ, എം.സി സിദ്ധീഖ്, മൻസൂർ, സമദ്, സി.വി ഷംസുദ്ദീൻ, യൂനിറ്റ് എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികളായ മുനവ്വർ ഫൈസി, ദിൽഷാദ്, മുബശ്ശിർ എന്നിവർ സമീപം, വിരിപ്പാടം യൂനിറ്റ് എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയാണ് ഒരു വർഷത്തേക്കു ള്ള അഞ്ച് പത്രങ്ങൾ സ്പോൺസർ ചെയ്‌തത്.

'മാതൃഭൂമി' മധുരം മലയാളം പദ്ധതി  സ്കൂളിൽ

കുട്ടികളിൽ വായനശീലം വളർ ത്തുന്നതിനും ഭാഷാപരിപോഷ ണത്തിനുമായി 'മാതൃഭൂമി' ആവിഷ്കരിച്ച മധുരം മലയാളം പദ്ധതി  സ്കൂളിൽ പിടിഎ അംഗം കെ. ബിർഷാദലി, സ്കൂൾ ലീഡർ അഷ്മിൽ ഹുസൈന് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. ബിർഷാദലിയാണ് സ്കൂളിൽ പദ്ധതി നടപ്പാക്കിയത്. ചടങ്ങിൽ പ്രഥമാധ്യാപകൻ പി.ആർ. മഹേഷ്, ഡോ. എ.ടി. അബ്ദുൾ ജബ്ബാർ. അധ്യാപകരായ എം. മുജീബ്റഹ്മാൻ, കെ. ബഷീർ, വൈ.പി. അബ്ദുറഹ്മാൻ. സീഡ് കോഡിനേറ്റർ സി. നിമി. പി.സി. റിസ്വാന, കെ.സി. തൽഹത്ത്. പി. റസീൽ, മാതൃഭൂമി ലേഖകൻ എം. എ. സജേഷ് തുടങ്ങിയവർ പങ്കെടുത്തു.

വിദ്യാർത്ഥികൾക്കും മുൻകാല അധ്യാപകർക്കും ഒരുമിച്ച് ഓണസദ്യ

സ്കൂളിൽ ഈ വർഷത്തെ ഓണാഘോഷം വർണാഭമായി നടന്നു.  ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ പ്രത്യേകം ഒരുക്കിയ ക്ലാസ് മുറികളിൽ ആയിരത്തോളം കുട്ടികൾക്കും, മുൻകാല അധ്യാപകർക്കും, സ്കൂളുമായി വിവിധ ഘട്ടങ്ങളിൽ സഹകരിച്ച് പ്രവർത്തിച്ച നൂറിലധികം ആളുകൾക്കും ഒരുമിച്ച് ഓണസദ്യവിളമ്പി. വിദ്യാലയത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓണസദ്യയായി പരിപാടി മാറി. വിദ്യാലയത്തിൻ്റെ വേദിയിൽ ഒരുക്കിയ മെഗാപൂക്കളം ആ ഘോഷത്തിന് ഭംഗി കൂട്ടി. കമ്പവലി, ബോൾപാസ്സിങ്ങ്, കസേരക്കളി, കുപ്പിയിൽ വെള്ളം നിറക്കൽ തുടങ്ങിയ വിവിധ വിനോദങ്ങൾ കുട്ടികൾക്ക് ആവേശകരമായ അനുഭവമായി. ഓണസദ്യയുടെ ഒരുക്കങ്ങൾക്കും വിതരണം നടത്തുന്നതിനും പി.ടി.എ.യും എം.ടി.എ. ഭാരവാഹികളും രക്ഷിതാക്കളും നാട്ടുകാരും നേതൃത്വം നൽകി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ നടത്തിയ ഓണാഘോഷം സാമൂഹിക ഐക്യത്തിൻ്റെയും സഹജീവിതത്തിൻ്റെയും ഉദാത്ത മാതൃകയായി.

സ്കൂളിൽ‌ പുതിയ ജഴ്സി പ്രകാശനം ചെയ്തു

സ്കൂൾ പുതിയ ജയ്സി പ്രകാശനം സ്കൂൾ മാനേജർ മുസ്തഫ ഹുദവി ആക്കോട് നിർവ്വഹിച്ചു. പ്രധാന അധ്യാപകൻ പി. ആർ. മഹേഷ് മാസ്റ്റർ, ഡോ എ ടി ജബ്ബാർ മാസ്റ്റർ, എം മുജീബ്മാസ്റ്റർ, കെ ബഷീർ മാസ്റ്റർ, എസ് കെ മുഹ്സിൻ കമാലി, കെ ജുബൈർ, ഖാദർ ഊർക്കടവ്, പി പി ബഷീർ മാസ്റ്റർ, കെ പി സമദ് മാസ്റ്റർ, കെ സുഹാദ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു

സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി നടത്തി

രാജ്യത്തിൻ്റെ 79 താം സ്വാതന്ത്ര്യദിനഘോഷം സ്കൂളിൽ വളരെ വിപുലമായി ആഘോഷിച്ചു , സ്കൂൾഎച്ച് എം ഇൻചാർജ് മോട്ടമ്മൽ  മുജീബ്മാസ്റ്റർ പതാക ഉയർത്തി, വാർഡ് മെമ്പർ ശിഹാബ് ഊർക്കടവ്.  പി ടി എ പ്രസിഡൻ്റ് ഒ ഇബിച്ചിക്കോയ , അക്കാദമിക് കോ- ഓഡിനേറ്റർ ഡോ. എ ടി ജബ്ബാർ മാസ്റ്റർ, സ്കൂൾ അഡ്മിനിസ്റ്റേഷൻ മുഹ്സിൻ ,  കെ ബഷീർ മാസ്റ്റർ, എം സി സിദ്ധീഖ് മാസ്റ്റർ, റാഷിദ് മാസ്റ്റർ, എം ടി എ പ്രസിഡൻ്റ് മുൻസില പി എന്നിവർ പ്രസംഗിച്ചു , ഖാദർ ഊർക്കടവ്, കെ ജുബൈർ, കെ പി ബഷീർ മാസ്റ്റർ, സുഹാദ് മാസ്റ്റർ, മൻസൂർ മാസ്റ്റർ, വൈ പി അബ്ദുറഹ്മാൻ മാസ്റ്റർ, കെ സി മുജീബ്മാസ്റ്റർ, ശിഹാബ് മാസ്റ്റർ, പി പി ബഷീർ മാസ്റ്റർ, കെ.പി സമദ് മാസ്റ്റർ, സി ടി തൗഫീഖ് മാസ്റ്റർ, സിജി ടീച്ചർ, റിസ് വാന ടീച്ചർ, കെ റസീല ടീച്ചർ,എം സി അഫീദ ടീച്ചർ,എന്നിവർ, സ്വാതന്ത്ര്യദിനറാലിക്ക് നേതൃത്വം നൽകി, ദേശഭക്തിഗാനം, മാസ് ഡ്രല്ല്, സ്വാതന്ത്ര്യ സമരസേനാനികളെ പരിചയപ്പെടൽ തുടങ്ങി പരിപാടികൾ നടന്നു ,പി ടി എ , എം ടി എ . ഭാരവാഹികളുടെ നേതൃത്വത്തിൽ മധുര വിതരണം നടന്നു

ചങ്ങാതിക്കൊരു തൈ' ക്യാമ്പയിന് തുടക്കമായി

ഹരിത കേരളാ മിഷൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ചങ്ങാതിക്ക് ഒരു തൈ എന്ന ക്യാമ്പയിൻ സ്‌കൂളിൽ തുടക്കമായി. സ്‌കൂളിലെ വിവിധ ക്ലബ്ബുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി കുട്ടികൾ വിവിധയിനം തൈകൾ അവരുടെ ചങ്ങാതിമാർക്ക് നൽകി ചടങ്ങ് സ്കൂ‌ൾ എച് എം ഇൻ ചാർജ് ശ്രീ എം മുജീബ് മാസ്റ്റർ, പരിപാടി ഉദ്ഘാടനം ചെയ്‌തു, അധ്യാപകരായ കെ ബഷീർ, എൻ ജി സി കോഡിനേറ്റർ ജുനൈദ് ഇ കെ, റിസ്വാന, റസീല,ഫഹ്‌മിദ, അഫീദ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.


ഹിരോഷിമദിനം ആചരിച്ചു

ഹിരോഷിമ ദുരന്തത്തിൻ്റെ എൺമ്പതാം വാർഷികത്തിൻ്റെ ഭാഗമായി സ്കൂളിൽ ഹിരോഷിമ ദിനം വിവിധങ്ങളായ പരിപാടികളോടെ ആചരിച്ചു. സ്പെഷ്യൽ അസംബ്ലി, യുദ്ധവിരുദ്ധ സന്ദേശം കൈമാറൽ, യുദ്ധവിരുദ്ധ പ്രതിജ്ഞ, സന്ധാക്കോ നിർമ്മാണം, യുദ്ധവിരുദ്ധ കവിതലാപനം എന്നിവ നടന്നു. സ്കൂൾ പ്രധാന അധ്യാപകൻ പി ആർ മഹേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ എം മുജീബ് റഹ്മാൻ, കെ ബഷീർ, എം സി സിദ്ധീഖ്, കെ സി മുജീബ്, സി വി ഷംസുദ്ധീൻ, കെ പി സമദ്, കെ പി ബഷീർ, കെ ടി മൻസൂർ, എം പി റാഷിദ്, സിജി, ഉമ, സ്കൂൾ ലീഡർ എം അഷ്മിൽ ഹുസൈൻ എന്നിവർ സംസാരിച്ചു. ഡോക്യൂമെൻ്ററി പ്രദർശനം, ക്ലാസ് തലചാർട്ട് മത്സരം എന്നിവയും നടന്നു.

പ്രകൃതി പഠനയാത്ര നടത്തി സീഡ് ക്ലബ്ബ്

ആക്കോട് വിരിപ്പാടം എഎംയുപി സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ ഭക്ഷ്യകിറ്റുകൾ വിതരണംചെയ്യുന്നു

സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ പ്രകൃതി പഠനയാത്ര നടത്തി. ഓടക്കയം, വെറ്റി ലപ്പാറ, കക്കാടംപൊയിൽ പ്രദേശങ്ങളിലൂടെയായി രുന്നു യാത്ര. ആദിവാസി ഗോത്ര വിഭാഗങ്ങളുടെ ജീവിത രീതിയും കുട്ടികൾ നേരിട്ടു കണ്ട് മനസ്സിലാക്കി. വെറ്റിലപ്പാറ ആദി വാസി ഊരിൽ ഭക്ഷണ കിറ്റുകളും വിതരണം ചെയ്തു. അരീക്കോട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സൈഫുദ്ദീൻ, സീഡ് കോഡിനേറ്റർ സി.നിമി, സീഡ് വിദ്യാർഥികളായ മിർഫാ, അക്ഷ യ്, ആരാധ്യ, നഷ, അധ്യാപകരായ ബഷീർ, ജുനൈദ് സമദ്, റിസ്‌വാന എന്നിവർ പങ്കെടുത്തു.

പി ടി എ ജനറൽ ബോഡി യോഗം നടന്നു.

സ്കൂൾ വാർഷിക ജനറൽ ബോഡി യോഗം സ്ക്കൂൾ മാനേജർ മുസ്തഫ ഹുദവി ആക്കോട് ഉദ്ഘാടനം ചെയ്തു. മുൻ വർഷത്തെ പ്രവർത്തന റിപ്പോട്ടും, വരവ് ചെലവ് കണക്കുകളും യോഗം അംഗീകരിച്ചു. എൽ എസ് എസ് / യു എസ് എസ് പരീക്ഷയിൽ വിജയികളായ കുട്ടികൾക്കുള്ള ഉപഹാരവും, പുസ്തക ആസ്വാദന കുറിപ്പ് മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാന വിതരണവും ചടങ്ങിൽ നടന്നു. പ്രധാന അധ്യാപകൻ പി. ആർ മഹേഷ്, സ്കൂൾ അസിസ്റ്ററ്റൻ്റ് മാനേജർ സി വി എ കബീർ, ഡോ. എ ടി അബുദുൾ ജബ്ബാർ, എസ് കെ മുഹ്സിൻ , എം മുജീബ്മാസ്റ്റർ, എം സി, കെ ബഷീർ മാസ്റ്റർ, സിദ്ധീഖ് മാസ്റ്റർ, എം.  പി റാഷിദ് മാസ്റ്റർ, കെ പി ബഷീർ മാസ്റ്റർ, കാദർ ഊർക്കടവ്, അസ്മാബി, ഹബീബ ടി കെ , നിഖില എന്നിവർ സംസാരിച്ചു.

PTA പ്രസിഡണ്ട് ജുബൈർ ഊർക്കടവിൻ്റെ മാതൃകാപരമായ സേവനങ്ങൾക്ക് സ്‌കൂൾ മാനേജ്മെൻ്റിൻ്റെ ആദരം

PTA പ്രസിഡണ്ടായി വർഷങ്ങളായി ആത്മാർപ്പിതമായി പ്രവർത്തിച്ച ജുബൈർ ഊർക്കടവിന് സ്‌കൂൾ മാനേജ്മെൻ്റിൻ്റെ സ്നേഹപൂർവമായ ആദരം നൽകി. രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ശബ്ദമായി പ്രവർത്തിച്ച അദ്ദേഹത്തിൻ്റെ സേവനങ്ങൾ സ്കൂൾ സമൂഹത്തിന് വലിയൊരു മാതൃകയായി മാറി. വാർഷിക ജനറൽ ബോഡി യോഗത്തിനിടെ നടന്ന ആദരവ് ചടങ്ങിൽ സ്‌കൂൾ പ്രധാനാധ്യാപകൻ പി.ആർ. മഹേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്കൂൾ അസിസ്റ്റൻ്റ് മാനേജർ സി.വി.എ. കബീർ, ഡോ. എ.ടി. അബ്ദുൽ ജബ്ബാർ, എസ്.കെ. മുഹ്സിൻ, എം. മുജീബ് മാസ്റ്റർ, എം.സി., കെ. ബഷീർ മാസ്റ്റർ, സിദ്ധീഖ് മാസ്റ്റർ, എം.പി. റാഷിദ് മാസ്റ്റർ, കെ.പി. ബഷീർ മാസ്റ്റർ, കാദർ ഊർക്കടവ്, അസ്മാബി ടീച്ചർ, ഹബീബ ടി.കെ., നിഖില ടീച്ചർ തുടങ്ങിയവർ ആശംസകളും അറിയിച്ചു.

മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു.

സ്കൂളിൻ്റെ 2025 -26 വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ മാനേജർ മുസ്തഫ ഹുദവി ആക്കോട് പ്രകാശനം ചെയ്തു. വിദ്യാലയങ്ങളുടെ അക്കാദമിക വികസനത്തിൻ്റെ അടിസ്ഥാന രേഖയാണ് അക്കാദമിക് മാസ്റ്റർ പ്ലാൻ എന്നും  വിദ്യാലയങ്ങൾക്കെല്ലാം മാതൃകയാക്കാവുന്ന പ്രവർത്തനങ്ങളാണ് സ്കൂൾ നടത്തിക്കൊണ്ടിരിക്കുന്നത് എന്നും പ്രകാശന കർമ്മം നിർവഹിച്ചു കൊണ്ട് മാനേജർ പറഞ്ഞു. വിവിധ ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് കെ ജുബൈർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി ആർ മഹേഷ് പദ്ധതി വിശദീകരിച്ചു. സീനിയർ അസിസ്റ്റൻ്റ് എം മുജീബ് മാസ്റ്റർ, മാനേജിംഗ് കമ്മിറ്റി അംഗം ഡോ എ.ടി അബ്ദുൽ ജബ്ബാർ,എം സി സിദ്ധീഖ്, കെ പി ബഷീർ, ബഷീർ മാസ്റ്റർ കെ, പിപി ബഷീർ തുടങ്ങിയവർ സന്നിഹിതരായി.

ചാന്ദ്രദിനം സമുചിതമായി ആചരിച്ചു

മനുഷ്യൻെറ കാൽപ്പാദം ചന്ദ്രനിൽ പതിഞ്ഞ ചരിത്ര നിമിഷത്തിൻ്റെ 56 വർഷം പിന്നിടുന്ന വേളയിൽ കുട്ടികളിൽ ശാസ്ത്രാന്വേഷണവും ബഹിരാകാശവിജ്ഞാനവും വളർത്തുന്നതിന് സഹായകരമായ വൈവിധ്യമാർന്ന പരിപാടികളുമായി സ്കൂളിലെ ശാസ്ത്രക്ലബ്ബും സീഡ് ക്ലബ്ബും ചാന്ദ്രദിനം സമുചിതമായി ആചരിച്ചു.

ഗ്രഹങ്ങളെ അറിയാൻ, പാവനാടകം, ഡോക്യുമെൻററി, റോക്കറ്റ് നിർമ്മാണം, ചാർട്ട് പ്രദർശനം, തുടങ്ങി വിവിധ പരിപാടി കൾ നടന്നു.ബഹിരാകാശ ഗവേഷണത്തിൻെറ പ്രാധാന്യത്തെക്കുറിച്ചും ചാന്ദ്രപര്യവേഷണത്തിൻറെ ആവശ്യകതയെക്കുറിച്ചും പ്രഥമാ ധ്യാപകൻ പി.ആർ. മഹേഷ് ക്ലാസെടുത്തു. സീഡ് കോഡിനേറ്റർ സി. നിമി, അധ്യാപ കരായ ബഷീർ, ഫസീല, റിസ്‌വാന, മുഹസിന എന്നിവർ പങ്കെടുത്തു.

ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

മലയാള മനോരമ നല്ലപാഠം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വാഴക്കാട് ജന മൈത്രി പൊലീസ്, ഐസിഡിഎസ് കൊണ്ടോട്ടി പ്രോജക്ട്, വിരിപ്പാ ടം ചൂരപട്ട അങ്കണവാടി എന്നിവയുടെ സഹകരണത്തോടെ വിരിപ്പാടം എയുപി സ്കൂളിൽ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിൽ ദീ പ്തി പ്രസംഗിക്കുന്നു. മുജീബ് റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. പ്രധാനാ ധ്യാപകൻ പി.ആർ.മഹേഷ് ആധ്യക്ഷ്യം വഹിച്ചു. നല്ലപാഠം കോഓർ ഡിനേറ്റർ കെ.പി.ബഷീർ, റസീല, മുഹ്‌സിന എന്നിവർ പ്രസംഗിച്ചു

സ്കൂളിന് സുഗമ ഹിന്ദി പരീക്ഷയിൽ 100% വിജയം

കേരള ഹിന്ദി പ്രചാര സഭയുടെ കീഴിൽ നടന്ന സുഗമ ഹിന്ദി പരീക്ഷയിൽ സ്കൂളിൽ നിന്ന് പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും മികച്ച ഗ്രേഡുകൾ നേടി വിജയിച്ചു. ഹിന്ദി ഭാഷയിൽ കൂടുതൽ പ്രാവീണ്യം നേടുന്നതിന് കുട്ടികളെ സഹായിക്കുന്നതാണ് ഈ പരീക്ഷ. സ്കൂളിലെ ഹിന്ദി ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കിയത്. പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സർട്ടിഫിക്കറ്റ് വിതരണവും സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രധാന അധ്യാപകൻ പി.ആർ. മഹേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ ഹിന്ദി അധ്യാപകരായ ഉമ, സിജി എന്നിവർ ആശംസകൾ അർപ്പിച്ചു.

സീഡ് ക്ലബ്ബിൻ്റെ കീഴിൽ പേപ്പർ ബാഗ് നിർമ്മാണ ശില്പശാല നടത്തി

സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി പേപ്പർ ബാഗ് നിർമ്മാണ ശില്പശാല നടത്തി. വീടുകളിലും പൊതു ഇടങ്ങളിലും പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയിൽ രക്ഷിതാക്കളുടെ നിറഞ്ഞ സാന്നിധ്യം ശ്രദ്ധേയമായി.പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം കുറക്കുക (reduce ), പുനരുപയോഗം (reuse),റീസൈക്ലിങ് (recycle )എന്നിവയെ പറ്റി രക്ഷിതാക്കൾക്ക് ക്ലാസ് നൽകി. സ്റ്റാഫ് സെക്രട്ടറി   കെ ബഷീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സീഡ് കോർഡിനേറ്റർ സി നിമി, അധ്യാപകരായ റിസ്‌വാന,വൈ.പി അബ്ദുറഹ്മാൻ, സമദ് കെ.പി എന്നിവർ നേതൃത്വം കൊടുത്തു.


വായന മാസാചരണ പ്രവർത്തനങ്ങൾ

എഴുത്തു മൂല

കുട്ടികളിൽ സർഗാത്മക രചനാശേഷി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം ക്ലബ്ബിന്റെ കീഴിൽ വിദ്യാലയത്തിന്റെ ഒരു കോർണറിൽ എഴുത്തുമൂല സ്ഥാപിക്കുകയും വായന ദിനത്തിൽ പ്രശസ്ത കവയത്രി പി പരിമള ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

വിദ്യാർത്ഥികൾ രചിച്ച കഥ കവിത യാത്രാവിവരണങ്ങൾ, അനുഭവക്കുറിപ്പുകൾ ,ചിത്രങ്ങൾ തുടങ്ങിയവ ഓരോ മാസവും എഴുത്തു മൂലയിൽ പ്രദർശിപ്പിക്കുകയും മറ്റു വിദ്യാർത്ഥികൾക്ക് അവ യഥേഷ്ടം വായിക്കാൻ അവസരമൊരുക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ഓരോ മാസവും എഴുത്തു മൂലയിൽ പ്രദർശിപ്പിക്കുന്ന കുട്ടികളുടെ സൃഷ്ടികൾ ഓരോ മാഗസിനായി മാറ്റുകയും അവ പഠനോത്സവത്തിൽ രക്ഷിതാക്കൾക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്യുക എന്നതും ഈ പ്രവർത്തനം ലക്ഷ്യം വയ്ക്കുന്നു.

ഇരുട്ടിലേക്കൊരക്ഷരവെളിച്ചം

വായന വാരാഘോഷത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദിയിലെ വിദ്യാർ ത്ഥികൾ അന്ധരായ ആളുകൾക്ക് പുസ്തകാസ്വാ ദനത്തിനുള്ള അവസരം ഒരുക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ കീഴുപറമ്പിലെ കാഴ്ചയി ല്ലാത്തവർക്കായുള്ള അഗതി മന്ദിര നിവാസികളെ സന്ദർശിച്ച് എംടിയുടെയും, ബഷീറിന്റെയും, എൻ. എ.നസീറിന്റെയും, എസ്. കെ.പൊറ്റ ക്കാടിന്റെയും പുസ്തകങ്ങൾ വായിച്ചു കേൾപ്പിച്ചു. ഇരുട്ടിന്റെ ലോകത്ത് അവർക്ക തൊരക്ഷരവെളിച്ചമായിരുന്നു. എൻ. എ.നസീറിന്റെ കാടിനെക്കുറിച്ചുള്ള നിഹ്ലയുടെ വായനയിലൂടെ ഇന്നുവരെ കാട് കണ്ടിട്ടില്ലാത്ത അവരുടെ മനസ്സിലേക്ക് കാടിനെയും കാട്ടു ജീവികളെയും ഒരു ചിത്രമായി കോറിയി ടുകയായിരുന്നു. ബഷീറിനെ അതേ ശൈലിയോടെ റസാൻ വായിച്ചവതരിപ്പി ച്ചപ്പോൾ അവരുടെ ചുണ്ടുകളിൽ പുഞ്ചിരി വിടരുന്നുണ്ടായിരുന്നു. ആ പച്ചയായ ജീവിത ചിത്രങ്ങൾ അവർ അത്രമാത്രം നിഷ്കളങ്കമായാണ് ഹൃദയത്തിലേറ്റുവാങ്ങിയത്. എംടിയുടെ പ്രകാശം പരത്തുന്ന പെൺകുട്ടി വായിച്ച ആരാധ്യയും അവരുടെ ഹൃദയം കീഴടക്കി. മിർഫ സി.കെ അവതരിപ്പിച്ച എസ്. കെ പൊറ്റക്കാടിന്റെ യാത്രാ വിവരണവും ഒരു യാത്ര ചെയ്തുവന്ന അനുഭൂതി അവർക്ക് സമ്മാനിച്ചു. കുട്ടികൾക്കുവേണ്ടി അവർ തിരിച്ചും ബ്രെയിൽ ലിപി വായിച്ചു കൊടുത്തുകൊണ്ട് അവരുടെ ഇഷ്ടവും അകമഴിഞ്ഞ സ്നേഹവും കൂടി സമ്മാനിച്ചപ്പോൾ ഈ മുഹൂർത്തം വിദ്യാർത്ഥികൾക്ക് അവിസ്മരണീ യമായി മാറി. നിഹ് ല സ്വന്തം കവിത അവതരിപ്പിച്ചും അന്തേവാസികളിൽ ചിലർ പഴയ സിനിമാഗാനങ്ങൾ പാടിയും ആ നിമിഷങ്ങൾ മനോഹരമാക്കി മാറ്റി. കുട്ടികൾ കൊണ്ടുവന്ന ചായയും പലഹാ രങ്ങളും കുട്ടികൾ തന്നെ അവർക്കു പങ്കുവച്ചു കൊടുത്തുകൊണ്ട് അവ രുടെ കൂടെ വിശേഷങ്ങളും കഥ പറച്ചിലുകളുമൊക്കെയായി ഇത്തിരി നേരം കൂടി ചെലവഴിച്ചു. ഇടയ്ക്കിടയ്ക്ക് കഥകളും പുസ്തകങ്ങളുമായി കുട്ടികളും ടീച്ചർമാരും ഞങ്ങളെ തേടി വരണമെന്നു പറഞ്ഞു കൊണ്ടാണ് അവരോരോരുത്തരും നിറഞ്ഞ സ്നേഹത്തോടെ ഞങ്ങളെ യാത്രയാക്കിയത്.

കുട്ടികളോരോരുത്തരും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും അവിസ്മ രണീയ മുഹൂർത്തമാണ് ഈയൊര നുഭവം ഞങ്ങൾക്കു സമ്മാനിച്ച തെന്ന് തിരിച്ചു പോരുമ്പോൾ ഈ പ്രവർത്തനത്തെ വിലയിരുത്തി ക്കൊണ്ട് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞത്  

എഴുത്തുകാരോടൊപ്പം ഇത്തിരി നേരം

വിദ്യാരംഗം കലാസാഹിത്യ ക്ലബിലെ വിദ്യാർത്ഥികൾ വായനദിനത്തിൽ സ്കൂൾ അസംബ്ലിയിൽ പ്രശസ്ത എഴുത്തുകാരായ മാധവിക്കുട്ടി, വള്ളത്തോൾ, പി എൻ പണിക്കർ, സാറാ ജാസഫ്, കുഞ്ഞുണ്ണി മാഷ്, വൈക്കം മുഹമ്മദ്‌ ബഷീർ, ഉള്ളൂർ എന്നിവരുടെ വേഷവിധാനത്തിലെത്തി തങ്ങളെ പരിചയപെടുത്തുകയും ഓരോരുത്തരും അതാതു സാഹിത്യകാരന്മാർ രചിച്ച പ്രധാന കൃതികൾ, ലഭിച്ച അവാർഡുകൾ എന്നീ കാര്യങ്ങളെ കുറിച്ചു സംസാരിക്കുകയും ചെയ്‌തു.

     ചുരുങ്ങിയ സമയം കൊണ്ട് ഇത്രയധികം സാഹിത്യകാരന്മാരെ ക്കുറിച്ചുള്ള എല്ലാ അറിവുകളും ആകർഷണീയമായ രീതിയിൽ കുട്ടികളിലേക്കെത്തിക്കാൻ ഈ പ്രവർത്തനം കൊണ്ട് സാധിച്ചു.

       വളരെയധികം ആകർഷണീയമായ രീതിയിലുള്ള വേഷവിധാനം കുട്ടിക്കളിലോരോരുത്തരിലും കൗതുകമുണർത്തി. വായനദിന അസംബ്ലിയിൽ അവർക്കു മറക്കാനാകാത്തൊരു പരിപാടിയായിരുന്നു ഇത്.


പുസ്തകത്തൊട്ടിൽ    

സ്കൂൾ അങ്കണത്തിൽ തയ്യാറാക്കിയ പുസ്തകത്തൊട്ടിലിലേക്ക് വിദ്യാർഥികൾ വീടുകളിൽ നിന്നും സംഘടിപ്പിച്ച പുസ്തകങ്ങൾ കൊണ്ടുവയ്ക്കുകയും തൊട്ടിലിൽ നിന്നും കുട്ടികൾ പുസ്തകങ്ങളെടുത്ത് യഥേഷ്ടം വായിക്കുകയും ചെയ്യുന്നു .

   പുസ്തക വായനയ്ക്കുള്ള സാഹചര്യം ഇത്തരത്തിൽ ലഭ്യമാക്കുന്നതിലൂടെ പുസ്തകങ്ങളോട് താല്പര്യമില്ലാത്ത കുട്ടികൾക്കു കൂടി വായനാ ലോകത്തേക്ക് കടന്നു വരാൻ അവസരമൊരുക്കുക എന്നതാണ് ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം. ഒഴിവുസമയങ്ങളിൽ യഥേഷ്ടം പുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായിക്കുന്നതിലൂടെ കുട്ടികളിൽ സ്വതന്ത്ര വായന സ്വായത്തമാകുന്നു.


മാരത്തോൺ വായന

വിദ്യാരംഗം ക്ലബ്ബിന്റെ കീഴിൽ ഓരോ ക്ലാസിലും ഓരോ പുസ്തകങ്ങൾ നൽകി പുസ്തകത്തിന്റെ ഒരു പേജ് ഒരു കുട്ടി എന്ന രീതിയിൽ ആ പുസ്തകം മുഴുവൻ ക്ലാസിലെ കുട്ടികൾ ഒഴിവുസമയങ്ങളിൽ കൈമാറി വായിക്കുക എന്ന പ്രവർത്തനമായിരുന്നു മാരത്തോൺ വായന.    

പുസ്തകം വായിച്ചു മുഴുമിപ്പിച്ച ശേഷം പുസ്തകത്തിന്റെ റിവ്യൂ ക്ലാസധ്യാപകന്റെ നേതൃത്വത്തിൽ ഓരോ ക്ലാസിലും ചർച്ച ചെയ്യുകയും ചെയ്തു.

പുസ്തക വായനയോട് ഒട്ടും താത്പര്യമില്ലാത്ത കുട്ടികളെ വായന യിൽ താത്പര്യമുണ്ടാക്കുക എന്ന ലക്ഷ്യം വെച്ച് നടത്തിയ ഈ പ്രവർത്തനം കുട്ടികളുടെ വായന ശീലത്തിൽ വലിയ മാറ്റങ്ങ ളാണുണ്ടാക്കിയത്.



അക്ഷര നിഘണ്ടു


എൽ. പി ക്ലാസുകളിലെ പിന്നോക്ക വിഭാഗക്കാർ ക്കൊരു പഠന സഹായി എന്ന ലക്ഷ്യം വെച്ച് മലയാളം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലെ അക്ഷരമാല യും അവ വരുന്ന വാക്കുക ളും ഉൾപ്പെടുത്തികൊണ്ട് 1,2,3,4 ക്ലാസുകളിലെ വിദ്യാ ർത്ഥികൾ ഓരോ ക്ലാസിലും അക്ഷര നിഘണ്ടു ഉണ്ടാക്കു കയും അത്  ഹെഡ്മാസ്റ്റ ർക്കു സമർപ്പിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ ഇത് പി ന്നോക്കക്കാർക്കുള്ള സ്റ്റ്ഡി മെറ്റീരിയലായി  ക്ലാസാധ്യാ പകർക്ക് കൈമാറി.



അമ്മമാർക്കൊരാസ്വാദനക്കുറിപ്പു മത്സരം.

വായനവാരാഘോഷത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ അമ്മമാർക്ക് പുസ്തകാസ്വാദനക്കുറിപ്പു മത്സരം നടത്തി.

അമ്മമാർ വളരെ ആവേശത്തോടെ ഏറ്റടുത്ത പ്രവർത്തനത്തിൽ മുബഷിറ.സി (M/O സനഫാത്തിമ 6F) ഒന്നാംസ്ഥാനവും, റഷീദ (M/O   റഷാദ് 7D) രണ്ടാംസ്ഥാനവും,സീനത്ത്(M/O റസൽ 4c) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനദാനം പി.ടി.എ മീറ്റിംഗിൽ വെച്ചു നിർവഹിച്ചു.

വേർഡ് ഓഫ് ദി ഡേ


ദിവസവും ക്ലാസ് അസംബ്ലിയിൽ ഒരു ഇംഗ്ലീ ഷ് വാക്കും അതിൻ്റെ അർ ത്ഥവും ഒരു കുട്ടി അവതരി പ്പിക്കുകയും അത് എല്ലാ ക്ലാസിലെ കുട്ടികളും എഴു തിയെടുത്ത് പഠിക്കുകയും ചെയ്യുക എന്ന പ്രവർത്ത നത്തിന് വായനാദിനത്തി ൽ തുടക്കം കുറിച്ചു.

   ‘ഒരു വർഷം കൊണ്ട് ചുരുങ്ങിയത് ഇരുനൂറ്  വാ ക്കുകളും അതിന്റെ സ്പെല്ലി ങ്ങും ഓരോ കുട്ടിയും പഠി ക്കുക‘എന്നതാണ് ഈ പ്ര വർത്തനത്തിന്റെ ഉദ്ദേശം.


സാഹിത്യകാരന്മാരുടെ ഫോട്ടോ പ്രദർശനം


കുട്ടികൾക്ക് എഴുത്തുകാരെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ  വായനാ വാരാഘോഷത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിൽ പ്രശസ്ത സാഹിത്യകാരുടെ ഫോട്ടോ പ്രദർശനം നടത്തി.                                    തങ്ങൾ വായിച്ച പുസ്തകങ്ങളിലൂടെ കേട്ടു മാത്രം പരിചയമുള്ള എഴുത്തുകാരെ നേരിൽ കണ്ട അനുഭൂതിയായിരുന്നു കുട്ടികൾക്കൊരോരുത്തർക്കും ഈ    പ്രവർത്തനത്തിലൂടെ ലഭിച്ചത്.


വായനമൂല

വിദ്യാരംഗം ക്ലബ്ബിലെ കുട്ടികൾ സ്കൂളിന്റെ ഓരോ നിലയിലും  ഒരോ വായന മൂലയൊരുക്കി. അതതു ദിവസങ്ങളിലെ പത്രങ്ങൾക്കു പുറമെ കുട്ടികൾ സംഭാവന ചെയ്ത  പുസ്തകങ്ങൾ കൂടി ഈ വായനമൂലയിൽ സജീകരിച്ചു കൊണ്ട്  കുട്ടികൾക്ക് ഒഴിവു സമയങ്ങളിൽ ഇവിടെയിരുന്ന് വായിക്കാനവസരമൊരുക്കുകയും ചെയ്തു.



മഹത് വചനങ്ങൾ        

വായനാ വാരാഘോഷത്തിന്റെ ഭാഗമായി വിദ്യാരംഗം ക്ലബ്ബിലെ വിദ്യാർത്ഥികൾ മഹത് വചന പോസ്റ്ററുകൾ ചുമരുകളിൽ പ്രദർശിപ്പിച്ചുകൊണ്ട് കുട്ടികൾക്ക് മഹത് വചനങ്ങൾ  പരിചയപ്പെടാനുള്ള അവസരമൊരുക്കി .


‘കൂട്ടുകാരനൊരുകെട്ടു പുസ്തകം‘

ഡി എം ഡി രോഗബാധിതനായി സ്കൂളിലേക്ക് വരാൻ കഴിയാത്ത സഹപാ ഠി സഹലിന് വായന ദിനത്തിൽ വീട്ടിലെ ത്തി ഒരു കെട്ട് പുസ്തകങ്ങൾ സമ്മാ നിച്ചു.

വിദ്യാർത്ഥികൾ കൂട്ടുകാരിൽ നിന്നും ശേഖരിച്ച പുസ്തകങ്ങൾ സഹലിന്റെ വീട്ടിലെത്തിച്ച് വായനദിന സമ്മാനമായി നൽകുകയായിരുന്നു. സ്കൂളിലെ വായനദിനാഘോഷങ്ങളിൽ സ്ഥിരമായി വിദ്യാലയത്തിൽ എത്താൻ കഴിയാത്ത വിദ്യാർത്ഥികളെയും ഉൾകൊള്ളിക്കുക എന്നതായിരുന്നു ഈ പ്രവർത്തന ലക്ഷ്യം

ക്ലാസ് റൂം ലൈബ്രറി

വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിലും അതിവിപുലമായി ക്ലാസ് റൂം ലൈബ്രറിയൊരുക്കി. അതാത് ക്ലാസ്സിലെ കുട്ടികൾ തങ്ങളുടെ വീടുകളിൽ നിന്നും ശേഖരിച്ച പഴയതും ഉപയോഗ ശൂന്യവുമായപുസ്തക ങ്ങളും മാസികകളും ഉപയോഗിച്ചാണ് ക്ലാസ് ലൈബ്രറി ഒരുക്കിയത്.

വായനദിനത്തിൽ പ്രശസ്ത കവയിത്രി പി. പരിമള ക്ലാസ് റൂം ലൈബ്രറികൾ ഉത്ഘാടനം ചെയ്തു. വിശ്രമ വേളകളിലെല്ലാം തന്നെഎല്ലാ ക്ലാസ്സുകളിലുംഈ ലൈബ്രറി സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

‘വായനയാണെന്റെ ലഹരി’- ലഹരി വിരുദ്ധ ദിനാഘോഷം.

‘വായനയാണെന്റെ ലഹരി’ എന്ന മുദ്രാവാക്യമുയർത്തിപ്പി ടിച്ചുകൊണ്ടായിരുന്നു വിദ്യാരംഗം ക്ലബ്ബിന്റെ കീഴിൽ സ്കൂളിൽ നടന്ന ലഹരി വിരുദ്ധ ദിനാഘോഷം. സ്കൂൾ അസംബ്ലിയിൽ നിഹ്‌ല വായനയാണു ലഹരി എന്ന വിഷയവുമായി ബന്ധപ്പെട്ട് പ്രഭാഷണം നടത്തി. കൂടാതെ ലഹരി വിരുദ്ധ സന്ദേശം കൈമാറിക്കൊണ്ടുള്ള റാലി, തെരുവ് നാടകം തുടങ്ങിയ പരിപാടികളും വിദ്യാരംഗം ക്ലബ്ബിന്റെ കീഴിൽ നടന്നു

വിദ്യാപ്രഭാതം (സ്കൂൾ പത്രം)

ഓരോ മാസത്തിലും സ്കൂളിൽ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളെയും ഉൾപ്പെടുത്തി വിദ്യാപ്രഭാതം എന്ന പേരിലൊരു സ്കൂൾ പത്രം വിദ്യാരംഗം ക്ലബ്ബിന്റെ കീഴിൽ എല്ലാമാസവും പ്രസിദ്ധീകരിച്ചു വരുന്നു.

     സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ വിവരങ്ങൾ സമയാസമയം ക്ലബ്ബ് അംഗങ്ങൾ ഫോട്ടോ സഹിതം ശേഖരിക്കുകയും അതത് പ്രവർത്തനങ്ങളുടെ വാർത്തകൾ തയ്യാറാക്കി വെക്കുകയും ശേഷം മാസാവസാനത്തിൽ ഈ വാർത്തകളെല്ലാം ക്രോഡീകരിച്ച് ചാർട്ട് പേപ്പറിൽ ഓരോ പ്രവർത്തനത്തിന്റെയും ഫോട്ടോ ഒട്ടിച്ച്   വാർത്തകൾ എഴുതി, ഈ പത്രത്തിന്റെ ഹാർഡ് കോപ്പി തയ്യാറാക്കുന്നതിനു പുറമെ ഡിജിറ്റൽ കോപ്പിയിലും പത്രം തയ്യാറാക്കി എല്ലാ മാസവും 30-ആം തീയതി പത്രപ്രകാശനം നിർവഹിക്കുകയും ചെയ്തു വരുന്നു.

    വിദ്യാർഥികളിൽ പത്രപ്രവർത്തന ശേഷി വികസിപ്പിക്കുക, അന്വേഷണാത്മകത ,രചനാ ശേഷി കഴിവുറ്റതാക്കുക തുടങ്ങിയവ ഈ പ്രവർത്തനത്തിലൂടെ ലക്ഷ്യം വെക്കുന്നു.

  ഡിജിറ്റൽ കോപ്പി ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്ത് വാർത്തകൾ രക്ഷിതാക്കളിലേക്ക് എത്തിക്കുന്നതിലൂടെ സ്കൂളിന്റെ ഓരോ പ്രവർത്തനവും സമയബന്ധിതമായി രക്ഷിതാക്കൾക്ക് അറിയാൻ സാധിക്കുന്നു എന്നതും ഈ പ്രവർത്തനത്തിന്റെ വലിയൊരു മികവായി കണക്കാക്കുന്നു.


വായനദിന ക്വിസ്

    വായനദിന ക്വിസ് മത്സരം എൽ.പി. യു.പി തലം നടത്തി വിജയികളെ അനുമോദിച്ചു

സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് നടന്നു

2025–26 അധ്യായന വർഷത്തെ സ്കൂൾ പാർലമെൻറ് തെരഞ്ഞെടു പ്പ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭംഗിയായി നട ന്നു. ജനാധിപത്യത്തിൻ്റെ അടിസ്ഥാന മൂല്യങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയും തെരഞ്ഞെടുപ്പ് പ്രക്രിയ നേരിൽ അനുഭവിക്കാനുമുള്ള അവസരമായി മാറി. ക്ലാസ് ലീഡർമാരെ പരമ്പരാഗത രീതിയിൽ ബാലറ്റ് പേപ്പറിലൂടെയും സ്കൂൾ ലീഡർമാരെ ആധുനിക രീതിയിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (EVM) ഉപയോഗിച്ചുമാണ് തെരഞ്ഞെടുത്തത്. . തെരഞ്ഞെടുപ്പിൻ്റെ ഫലമായി സ്കൂൾ ലീഡറായി അശ്മിൽ ഹുസൈൻ, ഡെപ്യൂട്ടി ലീഡറായി അമീൻ പി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ചീഫ് ഇലക്ഷൻ കമ്മീഷണറായി മഹേഷ് മാസ്റ്റർ, റിട്ടേണിംഗ് ഓഫീസർ റാഷിദ് മാസ്റ്റർ സിദ്ദീഖ് മാസ്റ്റർ, തൗഫീഖ് മാസ്റ്റർ, ബാസിത് മാസ്റ്റർ, നിമി ടീച്ചർ, റസീൽ മാസ്റ്റർ, ജുനൈദ് മാസ്റ്റർ എന്നിവർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഓർമ്മകളിൽ ബഷീർ: കഥകളും കഥാപാത്രങ്ങളും, പുസ്തകാസ്വാദനവും

വൈവിധ്യമാർന്ന പരിപാടികളോടെ ബഷീർ ദിനം സ്കൂളിൽ ആചരിച്ചു. ബഷീർ കൃതികളിലെ പ്രസിദ്ധമായ കഥാപാത്രങ്ങളെ അനുകരിച്ച് വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾ കഥാമാത്രങ്ങളുടെ വേഷത്തിൽ അരങ്ങേറി. ‘ബാല്യകാലസഖി’യുടെ ദൃശ്യാവിഷ്കാരം, ബഷീർ ദിന ക്വിസ്, ബഷീർ കൃതികളുടെ പ്രദർശനം, കഥാപാത്രങ്ങളുടെ ചിത്രരചന എന്നിവയും ദിനാഘോഷത്തിന്റെ ഭാഗമായി നടന്നു. പ്രത്യേക ആകർഷണമായി, വിദ്യാർത്ഥികൾ ബഷീർ കൃതികളെ പരിചയപ്പെടുത്തി സംഘടിപ്പിച്ച പുസ്തകാസ്വാദന സദസ്സ് നടന്നു. വിവിധ കൃതികളിൽ നിന്നുള്ള ഭാഗങ്ങൾ കുട്ടികൾ വായിച്ചു അവതരിപ്പിക്കുകയും, കഥകളിലെ സന്ദേശങ്ങളെപ്പറ്റി അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ പി.ആർ. മഹേഷ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ, ജുനൈദ് മാസ്റ്റർ, അഫീദ ടീച്ചർ, സബീന ടീച്ചർ, സിജി ടീച്ചർ എന്നിവർ നേതൃത്വം നൽകി.

ചെടികൾക്ക് ക്യു ആർ കോഡുകൾ സ്ഥാപിച്ച് വിരിപ്പാടം യു. പി. സ്കൂൾ ഇക്കോ ക്ലബ്

സ്കൂളിലെ ഇക്കോ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിദ്യാലയത്തിലും, പരിസരത്തുമുള്ള സസ്യങ്ങൾക്ക് ക്യു ആർ കോഡ് സ്ഥാപിക്കുന്ന 'ക്യു ആർ കോഡ് ഫോർ ഫ്ലോറ' പരിപാടി കൊണ്ടോട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷൈനി ഓമന ഉദ്ഘാടനം ചെയ്തു. ക്യു ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ ചെടിയുടെ ശാസ്ത്രീയ നാമം, ഉപയോഗങ്ങൾ, പരിചരണ മാർഗങ്ങൾ  തുടങ്ങിയ എല്ലാ വിവരങ്ങളും ലഭ്യമാവുന്നതാണ് പദ്ധതി. എ ഇ ഒ ഓഫീസ് സീനിയർ സൂപ്രണ്ട് മനോജ്, സ്കൂൾ പ്രധാന അധ്യാപകൻ പി.ആർ മഹേഷ്, സീനിയർ അസിസ്റ്റൻറ് എം. മുജീബ് റഹ്മാൻ, ഇക്കോ ക്ലബ് കോർഡിനേറ്റർ ഫഹ്മിദ ടീച്ചർ, ഫസീല ടീച്ചർ, റിസ്വാന ടീച്ചർ, ക്ലബ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

ജനകീയ ഡോക്ടർക്ക് ആക്കോട് വിരിപ്പാടം സീഡ് വിദ്യാർഥികളുടെ സ്നേഹാദരം

ദേശീയ ഡോക്ടേഴ്സ് ഡേ യോടനുബന്ധിച്ച് ജനകീയ ഡോക്ടർക്ക് സീഡ് വിദ്യാർഥികളുടെ സ്നേഹാദരവ്. ആതുര മേഖലയിൽ  നാട്ടിലും വിദേശരാജ്യങ്ങളിലും വർഷങ്ങളായി സേവനം ചെയ്യുന്ന പി കെ ദിനേശ് ഡോക്ടറെയാണ് സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  ആദരിച്ചത്. പ്രധാനാധ്യാപകൻ പി ആർ മഹേഷ് ഡോക്ടറെ പൊന്നാട അണിയിച്ചു. പിടിഎ പ്രസിഡണ്ട് ജുബൈർ ഉപഹാരം നൽകി. സീഡ് വിദ്യാർഥികൾ ആശംസാ കാർഡുകളും സമർപ്പിച്ചു. തുടർന്ന് ഡോക്ടറും കുട്ടികളും തമ്മിൽ സംവദിച്ചു. സീഡ് കോഡിനേറ്റർ സി നിമി, അധ്യാപകരായ എം മുജീബ്, റിസ്‌വാന തുടങ്ങിയവർ നേതൃത്വം കൊടുത്തു

അലിഫ് അറബിക് ക്ലബ് രൂപീകരണവും പ്രവർത്തനോദ്ഘാടനവും നടത്തി

സ്കൂൾ അലിഫ് ക്ലബ് രൂപീകരണവും പ്രവർത്തനോദ്ഘടനവും സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ സ്കൂൾ പ്രധാന അധ്യാപകൻ പി ആർ മഹേഷ് ഉദ്ഘാടനം കെ സി മുജീബ് മാസ്റ്റർ അധ്യക്ഷത വഹിച്ചു, സീനിയർ അസിസ്റ്റൻ്റ് എം മുജീബ്മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി കെ ബഷീർ മാസ്റ്റർ, അക്കാദമിക് കൺവിനർ പി പി ബഷീർ മാസ്റ്റർ,എസ് ആർ ജി കൺവീനർ ശിഹാബ് മാസ്റ്റർ, ത്വൽഹത്ത് മാസ്റ്റർ, കെ പി സമദ് മാസ്റ്റർ ,സുഹാദ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. സി വി ഷംസുദ്ധീൻ മാസ്റ്റർ, സ്വാഗതവും അറബിക് ക്ലബ് കൺവീനർ നിഹ് ല നന്ദിയും പറഞ്ഞു, സ്കൂൾ പ്രധാന അധ്യാപകൻ രക്ഷാധികാരിയും ഷംസുദ്ധീൻ മാസ്റ്റർ (ചെയർമാൻ) നിഹ് ല (കൺവീനർ) എന്നിവർ അടങ്ങുന്ന ഇരുപത്തിഅഞ്ച് അംഗങ്ങളെയും തെരഞ്ഞെടുത്തു.

സൂംബ നൃത്തം മുതൽ വിദ്യാർഥിറാലി വരെ

വിരിപ്പാടം ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പരിപാടികൾ നടത്തി. വിദ്യാർഥികളിലും പൊതുജനങ്ങളിലും ലഹരിവിരുദ്ധ ബോധവത്കരണം നടത്തുന്നതിയായി ലഹരിവിരുദ്ധ കൈ യൊപ്പ്, സൂംബ നൃത്തം, പോസ്റ്റർ രചന, കവലയിൽ ബോധവത്കരണം, വിദ്യാർഥി റാലി തുടങ്ങിവ നടത്തി. പ്രഥമാധ്യാപകൻ പി. ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. സീഡ് പോലീസ് നിഹ്ല, സീഡ് കോഡി നേറ്റർ സി. നിമി, അധ്യാപകരായ എം. മുജീബ് റഹ്‌മാൻ, പി. സി. റി സ്വാന, കെ.പി. അബ്ദുൾ സമദ്, മൻസൂർ അലി തുടങ്ങിയവർ നേ തൃത്വം നൽകി. ലഹരിവിരുദ്ധ റാലിക്ക് ഊർക്കടവിൽ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ സ്വീകരണം ലഭിച്ചു.

പുസ്‌തകത്തൊട്ടിൽ ഒരുക്കി സീഡ് ക്ലബ്

ഡിഎംഡി രോഗബാധിതനായി സ്കൂളിലേക്ക് വരാൻ കഴിയാത്ത സഹപാഠി സഹലിന് വിട്ടിൽ പുസ്തകത്തൊട്ടിലൊരുക്കി സീഡ് വിദ്യാർഥികൾ.ക്ലബ്ബംഗങ്ങൾ തന്നെ പുസ്തകങ്ങൾ ശേഖരിച്ച് വീട്ടിലെത്തിച്ചു കൊടുക്കുകയും പുസ്തക തൊട്ടിലൊരുക്കിക്കൊടുക്കുകയും ചെയ്തു. സ്കൂളിലെ വായനദിന പ്രവർത്തനങ്ങളിൽ സ്ഥിരമായി വി ദ്യാലയത്തിൽ എത്താൻ കഴിയാത്ത കുട്ടികളെയും ഉൾക്കൊള്ളിക്കുന്നതിൻ്റെ ഭാഗമായാണ് സീഡ് വിദ്യാർഥികൾ വീടുകളിലെത്തിയത്.സീഡ് കോഡിനേറ്റർ സി. നിമി, റിസ്വാന, അബ്ദുൽ സമദ് എന്നിവർ നേതൃത്വം നൽകി.

വായന വാരാചരണത്തിന് തുടക്കം

വായനയുടെ പ്രാധാന്യം ഉദ്ഘോഷിച്ചും, വായിക്കേണ്ടതിൻ്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തിയും സ്കൂളിൽ വായന ദിനം  ആചരിച്ചു. എഴുത്തുകാരെ പരിചയപ്പെടൽ, കുട്ടികളുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിന് എഴുത്തുമൂല ഒരുക്കൽ, ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനം, പുസ്തകതൊട്ടിൽ,  മാരത്തോൺ പുസ്തക വായന,  തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

വായനയെ പ്രോത്സാഹിപ്പിക്കുന്ന വിവിധ പദ്ധതികളുമായി വായന വാരാചരണത്തിനും തുടക്കമായി.  പരിപാടികൾക്ക് വിദ്യാരംഗം സാഹിത്യ വേദിയും, സ്കൂൾ ലൈബ്രറിയും നേതൃത്വം നൽകി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂൾതല ഉദ്ഘാടനം വായന ദിനത്തിൽ നടന്നു. പ്രശസ്ത സാഹിത്യകാരി പി പരിമള പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ പി ആർ മഹേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻറ് എം മുജീബ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി കെ ബഷീർ മാസ്റ്റർ, എസ് ആർ ജി കൺവീനർ ശിഹാബ് മാസ്റ്റർ, വിദ്യാരംഗം കോർഡിനേറ്റർ നജ്ന ടീച്ചർ, ലൈബ്രറി കോർഡിനേറ്റർ ഉമ ടീച്ചർ, സിജി ടീച്ചർ,  റിസ്വാന ടീച്ചർ എന്നിവർ സംസാരിച്ചു.

മലയാള മനോരമ നല്ലപാഠം അക്ഷരപ്പച്ച

സ്‌കൂളിൽ മലയാള മനോരമ നല്ലപാഠം അക്ഷരപ്പച്ച പദ്ധതിക്ക് തുടക്കമായി. നല്ലപാഠം വിദ്യാർഥികൾ സ്വരൂപിച്ച പുസ്തകങ്ങൾ എറ്റുവാങ്ങി പ്രധാനധ്യാപകൻ പി.ആർ മഹേഷ് ഉദ്ഘാടനം ചെയ്തു. വായദിനത്തിൽ പുസ്തകങ്ങളുടെ പ്രദർശനം നടത്തി. പി.ടി.എ പ്രസിഡൻ്റ് ജുബൈർ, നല്ലപാഠം കോഓർഡിനേറ്റർ റസില, മുഹ്സിന, കെ.പി ബഷീർ എന്നിവർ പ്രസംഗിച്ചു.

ലോക ബാല വേല വിരുദ്ധ ദിനം ആചരിച്ച് വിരിപ്പാടം സീഡ് ക്ലബ്‌ അംഗങ്ങൾ

വിദ്യ നേടേണ്ട പ്രായത്തിൽ വിവിധ ജോലികൾക്കായി കുട്ടികളെ ചൂഷണം ചെയ്യുന്ന സാഹചര്യം പൂർണ്ണമായും ഇല്ലാതാക്കുന്നതിന് സമൂഹത്തെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം ജൂൺ 12 ന്  മാതൃഭൂമി സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്കൂളിൽ വിവിധ പരിപാടികളോടെ ആചരിച്ചു. പോസ്റ്റർ നിർമ്മാണം, ഡോക്യുമെൻ്റെറി പ്രദർശനം, ബോധവൽക്കരണ റാലി  എന്നീ പരിപാടികൾ സംഘടിപ്പിച്ചു. ഹെഡ് മാസ്റ്റർ മഹേഷ്‌ പി ആർ പരിപാടികൾ ഉദ്ഘാടനം ചെയ്തു.സീഡ് റിപ്പോർട്ടർ ആർ സി ആരാധ്യ ബാല വേല വിരുദ്ധ ദിന സന്ദേശം കൈമാറി. സീഡ് കോർഡിനേറ്റർ സി നിമി, റിസ്‌വാന ടീച്ചർ, ശിഹാബ് മാസ്റ്റർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

സ്കൂളിൽ വർക്ക് എക്സ്പീരിയൻസ് ക്ലബ് ഉദ്ഘാടനവും മെഹന്തി ഫെസ്റ്റും നടന്നു

ബലിപെരുന്നാളിനോടനുബന്ധിച്ച് സ്കൂളിലെ യു.പി. ക്ലാസിലെ കുട്ടികൾക്കായി മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. ഇതിനോടനുബന്ധിച്ച് വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിൻ്റെ ഉദ്ഘാടനവും നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഈ പരിപാടി സ്കൂൾ പ്രധാന അധ്യാപകൻ പി.ആർ. മഹേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ജുബൈർ കെ. അധ്യക്ഷനായി. എം. മുജീബ് മാസ്റ്റർ, കെ. ബഷീർ മാസ്റ്റർ, എം.സി. സിദ്ധീഖ് മാസ്റ്റർ എന്നിവർ സംസാരിച്ചു. സിജി ടീച്ചർ സ്വാഗതവും, ഉമ ടീച്ചർ നന്ദിയും പറഞ്ഞു. അഞ്ചാം തരത്തിൽ നിന്നും ദിൽവ ഫാത്തിമ-ഫാത്തിമത്തു റജ, ആറാം തരത്തിൽ നിന്നും ദിൽന ഫാത്തിമ ആയിശ, ഏഴാം തരത്തിൽ നിന്നും ഫാത്തിമ ബിർറ, മർജാന എന്നീ ജോഡികൾ ഒന്നാം സ്ഥാനവും. അഞ്ചാം തരത്തിൽ നിന്നും ഫാത്തിമ റുഷ്ദ, ദിൽന ഫാത്തിമ, ആറാം തരത്തിൽ നിന്നും അഹ്ല, ആയിശ ഹുദ, ഏഴാം തരത്തിൽ നിന്നും ശാബാഫാത്തിമ, ഫാത്തിമ സഫ്വ എന്നീ ജോഡികൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി മെഹന്തി മത്സരത്തിൽ വിജയികളായി.

സ്കൂളിൽ 'ഒരു തൈ നടാം അമ്മയ്ക്ക് വേണ്ടി' പരിപാടിയോടെ വേറിട്ട പരിസ്ഥിതി ദിനാചരണം

ജൂൺ 5 പരിസ്ഥിതി ദിനാചരണം സ്കൂളിൽ വിവിധ പരിപാടികളോടെ ആചരിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി കുട്ടികൾക്കും അമ്മമാർക്കുമായി സംഘടിപ്പിച്ച 'ഒരു തൈ നടാം അമ്മയ്ക്ക് വേണ്ടി' എന്ന പരിപാടി വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി മാറി. കുട്ടികൾ വിദ്യാലയത്തിൽ എത്തിച്ച വൃക്ഷത്തൈകൾ അവരുടെ അമ്മമാർക്ക് സമർപ്പിച്ചുകൊണ്ടാണ് പരിപാടിക്ക് തുടക്കമിട്ടത്. പരിസ്ഥിതി ദിനാചരണ പരിപാടികൾ ദേശീയ ഹരിത സേന ജില്ലാ കോ-ഓർഡിനേറ്റർ ഹമീദ് അലി മാസ്റ്റർ വാഴക്കാട് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ പി.ആർ. മഹേഷ് അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിൽ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഇക്കോ ക്ലബ്ബ്, സയൻസ് ക്ലബ്ബ്, എൻ.ജി.സി. എന്നീ ക്ലബ്ബുകളുടെ ഉദ്ഘാടനവും, വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ക്ലാസ് തല പ്ലാൻ്റ് കോർണർ, ആർട്ട് വിത്ത് നേച്ചർ എന്നീ പരിപാടികളും നടന്നു. പി.ടി.എ. പ്രസിഡണ്ട് കെ. ജുബൈർ, സീനിയർ അസിസ്റ്റൻ്റ് എം. മുജീബ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി കെ. ബഷീർ മാസ്റ്റർ, തൗഫീഖ് മാസ്റ്റർ, ജുനൈദ് മാസ്റ്റർ, ഫസീല ടീച്ചർ, നിമി ടീച്ചർ, റസില ടീച്ചർ, റിസ്വാന ടീച്ചർ, ഫഹ്മിദ ടീച്ചർ എന്നിവർ സംസാരിച്ചു. പരിസ്ഥിതി ദിനാചരണ സന്ദേശം വിളിച്ചറിയിച്ചുകൊണ്ട് എൽ.പി. ക്ലാസ് വിദ്യാർത്ഥികളുടെ റാലിയും നടന്നു. സുഹാദ് മാസ്റ്റർ, തൽഹത്ത് മാസ്റ്റർ, സൗഫില ടീച്ചർ എന്നിവർ റാലിക്ക് നേതൃത്വം നൽകി.

സ്കൂൾ സ്കൂൾ പ്രവേശനേത്സവം ശ്രദ്ധേയമായി

2025-26, പുതിയ അധ്യായന വർഷം ആരംഭിക്കുന്നതിൻ്റെ ഭാഗമായി സ്കൂളിൽ  പ്രവേശനോത്സവം വർണ്ണാഭമായി. ഒന്നാം ക്ലാസിലേക്കും അഞ്ചാം ക്ലാസിലേക്കും പ്രവേശനം നേടി  ആദ്യമായി വിദ്യാലയത്തിൽ എത്തിയ കുട്ടികളെ അധ്യാപകരും, മനോജ്മെൻ്റും, പി ടി എയും ചേർന്ന് വർണ്ണ തൊപ്പിയും, സമ്മാനങ്ങളും മധുരവും നൽകി സ്വീകരിച്ചു. പാട്ടും കഥകളും, കളികളുമായി കുട്ടികളും രക്ഷിതാക്കളും ആഘോഷത്തിൽ പങ്കാളികളായി. എല്ലാ കുട്ടികൾക്കും സ്കൂൾ തുറക്കുന്ന ദിവസം തന്നെ പാഠപുസ്തകങ്ങൾ മുഴുവൻ വിതരണം ചെയ്തു. സ്കൂൾ പ്രവേശനേത്സവതിൻ്റെ ഔപചാരികമായ ഉദ്ഘാടനം സ്കൂൾ മാനേജർ മുസ്തഫ ഹുദവി ആക്കോട് നിർവഹിച്ചു. വാർഡ് മെമ്പർ ശിഹാബ് ഊർക്കടവ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ മഹേഷ് മാസ്റ്റർ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡൻ്റ് കെ. ജുബൈർ, അസിസ്റ്റൻ്റ് മാനേജർ സി.വി എ കബീർ, എം  മുജീബ്മാസ്റ്റർ, എം സി സിദ്ധീഖ് മാസ്റ്റർ, കെ സി മുജീബ്മാസ്റ്റർ, ബിന്ദു ടീച്ചർ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു.

മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന അവാർഡ് സ്വീകരിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പും സർവശിക്ഷ കേരളയും ചേർന്ന് മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾക്കായി സംസ്ഥാനതലത്തിൽ നടത്തിയ മത്സരത്തിൽ സ്കൂൾ ഇക്കോ ക്ലബ് വിജയികളായി. ഈ അഭിമാനകരമായ നേട്ടത്തിന് സ്കൂളിന് ഉപഹാരവും ക്യാഷ് അവാർഡും ലഭിച്ചു. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പുരസ്കാരങ്ങൾ വിതരണം ചെയ്തു. സ്കൂൾ പ്രധാന അധ്യാപകൻ പി.ആർ. മഹേഷ് മാസ്റ്റർ മന്ത്രിയിൽ നിന്നും ഉപഹാരവും ക്യാഷ് അവാർഡും ഏറ്റുവാങ്ങി. അധ്യാപകരായ പി.പി. ബാസിത്ത് മാസ്റ്റർ, കെ.പി. ഫസീല ടീച്ചർ, ഫഹ്മിദ ടീച്ചർ, വിദ്യാർത്ഥികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണത്തിൽ സ്കൂൾ നൽകുന്ന പ്രാധാന്യത്തിന് ലഭിച്ച അംഗീകാരമായി ഈ പുരസ്കാരം.

ഒന്നൊരുക്കം - രക്ഷാകർതൃ സംഗമവും ശിൽപശാലയും സംഘടിപ്പിച്ചു

പുതുവർഷ മുന്നൊരുക്കവുമായി എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം ഒന്നാം ക്ലാസ്സ്‌ രക്ഷിതാക്കൾക്കായി ശില്പശാലയും രക്ഷാകർതൃ സംഗമവും നടത്തി. 2025 മെയ് 29 വ്യാഴം രാവിലെ എൽ.പി എസ്.ആർ.ജി കൺവീനർ തൽഹത്ത് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. മഹേഷ് പി.ആർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ ഉന്നത മികവിന്നായി രക്ഷിതാക്കളും പൂർണ്ണ സഹകരണത്തോടെ പരിപാടിയിൽ പങ്കുചേർന്നു. പരിപാടിയിൽ ശ്രീ സമദ് മാസ്റ്റർ, അഫീദ ടീച്ചർ ആശംസ അർപ്പിച്ചു. ബാസിത്ത് മാസ്റ്റർ സ്വാഗതവും ശാക്കിറ ടീച്ചർ നന്ദിയും രേഖപെടുത്തി

എൽ എസ് എസ്, യു എസ് എസ് വിജയികളെ ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ അനുമോദിച്ചു

2024-25 അധ്യാന വർഷത്തെ എൽ എസ് എസ്, യു എസ് എസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആക്കോട് വിരിപ്പാടം എ.എം യു പി സ്കൂൾ അനുമോദിച്ചു. എൽ എസ് എസ്, യു എസ് എസ് പരീക്ഷയിൽ വാഴക്കാട് പഞ്ചായത്തിൽ ഏറ്റവും മികച്ച വിജയം കരസ്ഥമാക്കിയ വിരിപ്പാടം യു പി സ്കൂൾ വിജയാരവം എന്ന പേരിൽ സ്കൂളിൽ വിജയാഘോഷ പരിപാടികൾ സംഘടിപ്പിക്കുകയായിരുന്നു. പരീക്ഷയെഴുതിയ വിദ്യാർത്ഥികളേയും, രക്ഷിതാക്കളേയും മികച്ച വിജയം നേടുന്നതിന് ആത്മാർത്ഥതയോടെ പ്രയത്നിച്ച അധ്യാപകരെയും സ്കൂൾ മാനേജ്മെൻ്റ് അഭിനന്ദിക്കുകയും മധുരപലഹാരവും, മെഡലുകളും നൽകി അനുമോദിക്കുകയും ചെയ്തു. സ്കൂളിൽനിന്ന് പരീക്ഷയെഴുത 30 കുട്ടികൾ യു എസ് എസ് ഉം, 16 കുട്ടികൾ എൽഎസ്എസും നേടിയിരുന്നു. ആഘോഷ പരിപാടികൾ സ്കൂൾ മാനേജർ ശ്രീ. മുസ്തഫ ഹുദവി ആക്കോട് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് കെ ജുബൈർ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പി ആർ മഹേഷ് മാസ്റ്റർ, അസിസ്റ്റൻ്റ് മാനേജർ സി വി എ കബീർ, സീനിയർ അസിസ്റ്റൻ്റ് മുജീബ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി കെ ബഷീർ മാസ്റ്റർ, എസ് കെ മുഹ്സിൻ, എം സി സിദ്ധീഖ് മാസ്റ്റർ, റാഷിദ് മാസ്റ്റർ, കെ സി മുജീബ്മാസ്റ്റർ, റസീൽ മാസ്റ്റർ, പി പി ബഷീർ മാസ്റ്റർ , ഷഹർബാൻ ടീച്ചർ, സബീനടീച്ചർ എന്നിവർ പ്രസംഗിച്ചു.