"എ യു പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15253 (സംവാദം | സംഭാവനകൾ)
No edit summary
15253 (സംവാദം | സംഭാവനകൾ)
No edit summary
വരി 129: വരി 129:


സ്പെഷ്യൽ ഭക്ഷണം.
സ്പെഷ്യൽ ഭക്ഷണം.
'''NIYAM EARTH FOUNDATION UNITED NATION SUSTAINABLE DEVELOPMENT GOALS FOR STUDENTS'''
“ ഇനി ഞങ്ങൾ മാലിന്യം വലിച്ചെറിയില്ല “
പടിഞ്ഞാറത്തറ : പുതുവർഷം മുതൽ പടിഞ്ഞാറത്തറ എ.യു.പി സ്കൂളിലെ കുട്ടികൾ  മാലിന്യം വലിച്ചെറിയില്ല. വിദ്യാലയത്തിലേക്ക്  വരുമ്പോഴും തിരിച്ചു വീട്ടിലേക്ക് പോകുമ്പോഴും കഴിക്കാറുള്ള മിഠായി കവറുകളും സിപ്അപ്പ് കവറുകളും വഴിയോരങ്ങളിൽ വലിച്ചെറിയുന്നതിനു  പകരം ബിന്നുകളിലോ നിർദിഷ്ട്ട സ്ഥലത്തോ  നിക്ഷേപ്പിക്കാനും തീരുമാനിക്കുകയുണ്ടായി .  എന്നാൽ  മാലിന്യം നിക്ഷേപിക്കാനുള്ള വഴിയോരങ്ങളിലെ ബിന്നുകളുടെ കുറവ് വലിയൊരു വെല്ലുവിളിയായിതീർന്നു.
ഇതിനു പരിഹാരമായി  " സ്മാൾ പോക്കറ്റ് ഫോർ വേസ്റ്റ് " എന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് എ.യു.പി സ്കൂൾ പടിഞ്ഞാറത്തറ . വിദ്യാർത്ഥികളുടെ സ്കൂൾ ബാഗിലെ വശങ്ങളിലെ ചെറിയ പോക്കറ്റുകളിൽ ഒന്ന്  സ്കൂളിലേക്ക് ഉള്ള യാത്രാസമയത്ത്  വരുന്ന മാലിന്യങ്ങൾ സൂക്ഷിച്ചു വയ്ക്കുകയും  പിന്നീട്  സ്കൂളിലോ വീട്ടിലോ  ഒരോ മാലിന്യത്തിനും  പ്രത്യേകം സ്ഥാപിച്ച ബിന്നുകളിലേക്ക് നിക്ഷേപിക്കുകയും ചെയ്യുന്നു .  കൃത്യമായി വേർതിരിച്ചു ശേഖരിക്കുന്ന  ഇത്തരം അജൈവ മാലിന്യങ്ങൾ  സമയബന്ധിതമായി ഹരിത കർമ്മ സേനയ്ക്ക് പുനരുപയോഗത്തിനായി കൈമാറുകയും ചെയ്യുന്നതാണ് പദ്ധതി . സ്കൂൾ മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും ഒത്തൊരുമിച്ചു മുന്നോട്ടു വയ്ക്കുന്ന ഈ പദ്ധതി  ഐക്യ രാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ  ഭാഗമായ പദ്ധതികളിലൂന്നിക്കൊണ്ടു  ഗോവയിലും കേരളത്തിലുമായി പ്രവർത്തിക്കുന്ന നിയം എർത്ത് ഇനീഷ്യേറ്റീവ്സ് ഫൗണ്ടേഷൻ ന്റെ സാങ്കേതിക സഹായത്തോടെയാണ്  പടിഞ്ഞാറത്തറ എ യു പി സ്കൂളിൽ പദ്ധതി നടപ്പിലാക്കുന്നത്.