"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 71: വരി 71:
30/10/2024 രാവിലെ 5.30ന്  സ്കൂളിൽ നിന്നും പ്രാർത്ഥനയോടെ യാത്ര ആരംഭിച്ചു.  69 കുട്ടികളും 6 സ്റ്റാഫുമാണ് ട്രിപ്പിന് ഉണ്ടായിരുന്നത്. 7.30യോടെ തൊടുപുഴയിലെ റസ്റ്റോറന്റിൽ എത്തി. പ്രഭാത ഭക്ഷണത്തിനുശേഷം  കുട്ടികൾ കൂടുതൽ ഉണർവോടെ ആട്ടവും പാട്ടുമായി വാഗമണ്ണിലേക്ക്... 10.30ന്  ഞങ്ങൾ സൂയിസൈഡ് പോയിന്റിലെത്തി. കുട്ടികൾ ഉത്സാഹത്തോടെ വാഗമണ്ണിന്റെ തണുപ്പും പ്രകൃതി ഭംഗിയും ആസ്വദിച്ചു. ഗ്ലാസ് ബ്രിഡ്ജിലൂടെയുള്ള യാത്ര മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു. സാഹസികമായ  പല റൈഡുകളും ഉണ്ടായിരുന്നു. അതെല്ലാം പുറമേനിന്ന് കണ്ടു ഞങ്ങൾ ആസ്വദിച്ചു.  പിന്നീട് ഞങ്ങൾ പോയത്  പൈൻ മരങ്ങളുടെ ഇടയിലേക്ക് ആണ്.  വ്യത്യസ്തങ്ങളായ  റീൽസ്  എടുത്തും മരങ്ങൾക്കിടയിലൂടെയുള്ള ഓട്ടവും ഫോട്ടോസ് എടുക്കലും എല്ലാം കുട്ടികൾക്ക് കൂടുതൽ ആനന്ദകരമായി. ഉച്ചഭക്ഷണത്തിനുശേഷം ഞങ്ങൾ പോയത് വാഗമൺ മെഡോസി ലേക്കാണ്.  വാഗമണ്ണിന്റെ മുഴുവൻ മനോഹാരിതയും നിറഞ്ഞ നിന്നിരുന്ന ഒരിടമായിരുന്നു അത്. പച്ചപ്പു വിരിച്ച മുട്ട കുന്നുകൾ... പ്രകൃതി ഭംഗിക്ക് പൂർണത വരുത്താൻ വീശിക്കൊണ്ടിരുന്ന തണുത്ത കാറ്റ്.... കുട്ടികൾ ഓരോ കുന്നിനു മുകളിലൂടെയും ഓടി നടന്ന് കാഴ്ചകൾ ആസ്വദിച്ചു.  അതിനുശേഷം ഞങ്ങൾ യാത്രതിരിച്ചത്
30/10/2024 രാവിലെ 5.30ന്  സ്കൂളിൽ നിന്നും പ്രാർത്ഥനയോടെ യാത്ര ആരംഭിച്ചു.  69 കുട്ടികളും 6 സ്റ്റാഫുമാണ് ട്രിപ്പിന് ഉണ്ടായിരുന്നത്. 7.30യോടെ തൊടുപുഴയിലെ റസ്റ്റോറന്റിൽ എത്തി. പ്രഭാത ഭക്ഷണത്തിനുശേഷം  കുട്ടികൾ കൂടുതൽ ഉണർവോടെ ആട്ടവും പാട്ടുമായി വാഗമണ്ണിലേക്ക്... 10.30ന്  ഞങ്ങൾ സൂയിസൈഡ് പോയിന്റിലെത്തി. കുട്ടികൾ ഉത്സാഹത്തോടെ വാഗമണ്ണിന്റെ തണുപ്പും പ്രകൃതി ഭംഗിയും ആസ്വദിച്ചു. ഗ്ലാസ് ബ്രിഡ്ജിലൂടെയുള്ള യാത്ര മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു. സാഹസികമായ  പല റൈഡുകളും ഉണ്ടായിരുന്നു. അതെല്ലാം പുറമേനിന്ന് കണ്ടു ഞങ്ങൾ ആസ്വദിച്ചു.  പിന്നീട് ഞങ്ങൾ പോയത്  പൈൻ മരങ്ങളുടെ ഇടയിലേക്ക് ആണ്.  വ്യത്യസ്തങ്ങളായ  റീൽസ്  എടുത്തും മരങ്ങൾക്കിടയിലൂടെയുള്ള ഓട്ടവും ഫോട്ടോസ് എടുക്കലും എല്ലാം കുട്ടികൾക്ക് കൂടുതൽ ആനന്ദകരമായി. ഉച്ചഭക്ഷണത്തിനുശേഷം ഞങ്ങൾ പോയത് വാഗമൺ മെഡോസി ലേക്കാണ്.  വാഗമണ്ണിന്റെ മുഴുവൻ മനോഹാരിതയും നിറഞ്ഞ നിന്നിരുന്ന ഒരിടമായിരുന്നു അത്. പച്ചപ്പു വിരിച്ച മുട്ട കുന്നുകൾ... പ്രകൃതി ഭംഗിക്ക് പൂർണത വരുത്താൻ വീശിക്കൊണ്ടിരുന്ന തണുത്ത കാറ്റ്.... കുട്ടികൾ ഓരോ കുന്നിനു മുകളിലൂടെയും ഓടി നടന്ന് കാഴ്ചകൾ ആസ്വദിച്ചു.  അതിനുശേഷം ഞങ്ങൾ യാത്രതിരിച്ചത്
തങ്ങൾപാറയിലേക്ക് ആണ്.  ആകാശം മുട്ടിനിൽക്കുന്ന പാറക്കൂട്ടങ്ങൾ.... വളരെ ആവേശത്തോടെ കുട്ടികൾ പാറക്കൂട്ടങ്ങൾക്ക് മുകളിൽ എത്തി.  " തങ്ങളു"ടെ  കബറിടം ആണ് അവിടെ കാണാൻ കഴിഞ്ഞത്. അതിനുശേഷം വാഗമണ്ണിന്റെ വ്യൂ പോയിന്റിലേക്ക്...  
തങ്ങൾപാറയിലേക്ക് ആണ്.  ആകാശം മുട്ടിനിൽക്കുന്ന പാറക്കൂട്ടങ്ങൾ.... വളരെ ആവേശത്തോടെ കുട്ടികൾ പാറക്കൂട്ടങ്ങൾക്ക് മുകളിൽ എത്തി.  " തങ്ങളു"ടെ  കബറിടം ആണ് അവിടെ കാണാൻ കഴിഞ്ഞത്. അതിനുശേഷം വാഗമണ്ണിന്റെ വ്യൂ പോയിന്റിലേക്ക്...  
  ഒറ്റ ക്യാൻവാസിൽ വാഗമണ്ണിന്റെ മുഴുവൻ ഭംഗിയുംകാണാൻ സാധിച്ചു. കണ്ണുകൾക്ക് ഏറെ ഇമ്പം നൽകുന്ന കാഴ്ചയായിരുന്നു. 5 മണിയോടെ വാഗമണ്ണിനോട് യാത്ര പറഞ്ഞ് ഇറങ്ങി.വൈകുന്നേരം കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട അൽഫാമും കഴിച്ച് 10.30യോടെ സ്കൂളിൽ തിരിച്ചെത്തി. ശാരീരികമായി ഉണർവിനും  മാനസിക ഉല്ലാസത്തിനും ഉതകുന്ന യാത്രയായിരുന്നു. ഈ യാത്ര ഏറെ ആസ്വാദ്യകരമാക്കാൻ പ്രയത്നിച്ച ഫ്രാൻസിസ് മാഷിനും മറ്റ് സ്റ്റാഫ് അംഗങ്ങൾക്കും ഒത്തിരി നന്ദി .
  ഒറ്റ ക്യാൻവാസിൽ വാഗമണ്ണിന്റെ മുഴുവൻ ഭംഗിയുംകാണാൻ സാധിച്ചു. കണ്ണുകൾക്ക് ഏറെ ഇമ്പം നൽകുന്ന കാഴ്ചയായിരുന്നു. 5 മണിയോടെ വാഗമണ്ണിനോട് യാത്ര പറഞ്ഞ് ഇറങ്ങി.വൈകുന്നേരം കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട അൽഫാമും കഴിച്ച് 10.30യോടെ സ്കൂളിൽ തിരിച്ചെത്തി. ശാരീരികമായി ഉണർവിനും  മാനസിക ഉല്ലാസത്തിനും ഉതകുന്ന യാത്രയായിരുന്നു.
==='''ശിശുദിനാഘോഷം-ജാംബോറീ '''===
<p style="text-align:justify">
 
2024 നവംബർ 19ന് കൃത്യം 10.30 എ .എം നു തന്നെ യോഗം ആരംഭിച്ചു.യോഗത്തിൽ ശ്രീമതി. ബിന്ദു ഈയ്യപ്പൻ സ്വാഗതം ആശംസിച്ചു.ഈ യോഗത്തിലെ അധ്യക്ഷൻ ഞങ്ങളുടെ ഹെഡ്മാസ്റ്റർ ശ്രീ തോമസ് കെ ജെ ആയിരുന്നു.ഉദ്ഘാടനം ചെയ്തുകൊണ്ട് സന്ദേശം നൽകിയത് പിടിഎ പ്രസിഡൻറ് ശ്രീ. ജെൻസൻ പുത്തൂർ ആയിരുന്നു.ഫസ്റ്റ് അസിസ്റ്റൻറ് ശ്രീമതി ഷീജ വാറുണ്ണിയും യു.പി സീനിയർ ടീച്ചർ വിജി ജോർജും ഈ ജാംബോ റീക്ക് ആശംസകൾ നൽകി.വിദ്യാർത്ഥി പ്രതിനിധി മാസ്റ്റർ അവിൻ പ്രിന്റോ ശിശുദിനത്തെ കുറിച്ച് ഒരു ലഘു പ്രഭാഷണം നടത്തി.തുടർന്നായിരുന്നു കുരുന്നുകളുടെ കലാപ്രകടനം വൈവിധ്യവും വർണ്ണ ശബളവുമായപരിപാടികൾ ആയിരുന്നു അംഗൻവാടിയിലെ കുഞ്ഞുമക്കൾ ഒരുങ്ങി വന്നത്.പരിപാടി അവതരിപ്പിച്ച ഓരോ കുട്ടികൾക്കും ഉള്ള സമ്മാനദാനം ഹെഡ്മാസ്റ്ററും പിടിഎ പ്രസിഡന്റും കൂടി നിർവഹിച്ചു കുഞ്ഞുമക്കൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും ഊണ് ഒരുക്കിയിരുന്നു കൂടാതെ മധുര പലഹാരങ്ങളും ജ്യൂസും കുട്ടികൾക്ക് നൽകി .ഉച്ചയൂണിന് ശേഷം എൽ പി കുട്ടികളുടെ കണ്ണഞ്ചിപ്പിക്കുന്ന കലാപ്രകടനമായിരുന്നു.3. 30 പി. എം ന് ഈ യോഗത്തിന് സമാപനം കുറിച്ചുകൊണ്ട് ശ്രീമതി.നിത്യ ഇഗ്നേഷ്യസ് നന്ദി അർപ്പിച്ച് സംസാരിച്ചു.ഇനി അടുത്ത വർഷത്തെ ശിശുദിനാഘോഷങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞങ്ങളുടെ കുരുന്നു പൂക്കൾ .
ചുരുക്കം:
ചുരുക്കം:
ഇതൊരു ചെറിയ തിരുത്താണ്
ഇതൊരു ചെറിയ തിരുത്താണ്

17:00, 21 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
2022-23 വരെ2023-242024-25


പ്രവേശനോത്സവം 2024-25

2024 മെയ് മാസത്തിൽ തന്നെ SRG കൂടി പ്രവേശനോത്സവത്തിന് ഒരുക്കങ്ങൾ ആസൂത്രണം ചെയ്തു. ഒരാഴ്ചമുമ്പ് തന്നെ അധ്യാപകർ അലങ്കാരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. മെയ് 31 ന് എല്ലാ അധ്യാപകരും കൂടി സ്കൂളും പരിസരവും തോരണങ്ങളാലും കട്ടൗട്ടുകളാലും അലങ്കരിച്ചു. നവാഗതകർക്ക് നൽകാനുള്ള സമ്മാനങ്ങൾ ക്രമീകരിച്ചു പുതിയതായി സ്കൂളിൽ പ്രവേശനം നേടിയ കുട്ടികളുടെ ഫോട്ടോ പതിപ്പിച്ച അലങ്കാരങ്ങളും ഫോട്ടോഷൂട്ടിനു വേണ്ട സെൽഫി കോർണറും തയ്യാറാക്കി. ജൂൺ 3 തിങ്കളാഴ്ച്ച രാവിലെ 10.15 ന് പ്രാർത്ഥനാ ഗാനത്തോടു കൂടി പ്രവേശനോത്സവ പരിപാടി ആരംഭിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. തോമസ് മാസ്റ്റർ എല്ലാവർക്കും സ്വാഗതമേകി ,ശേഷം നവാഗതകർക്ക് പമ്പരം നൽകി. വിശിഷ്ടാതിഥികളോടു കൂടി ബാൻഡ് മേളത്തോടെ സ്കൂൾ ഗ്രൗണ്ടിൽ പ്രവേശനോത്സവറാലി നടത്തി. അധ്യക്ഷപ്രസംഗത്തിനായി പി ടി എ പ്രസിഡൻ്റ് ശ്രീ. ഫ്രാൻസിസ് പി.കെ യെ ക്ഷണിച്ചു. തുടർന്ന് അളഗപ്പ പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി. ഭാഗ്യവതി ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു . സ്കൂൾ മാനേജർ റവ.ഫാ. ജെയ്സൺ പുന്നശ്ശേരി അനുഗ്രഹപ്രഭാഷണവും എഴുത്തിനിരുത്തൽ ചടങ്ങും നിർവ്വഹിച്ചു. എം പി ടി എ പ്രസിഡൻ്റ്. ശ്രീമതി. ഫീന ടിറ്റോ യൂണിഫോം വിതരണോദ്ഘാടനം നടത്തി. തൃശ്ശൂർ ജോസ് ആലുക്കാസ് ജ്വല്ലറി സ്കൂളിലേക്ക് ഇൻ സിനറേറ്റർ നൽകുകയും നവാഗതർക്ക് സ്കൂൾ ബാഗ് വിതരണം നടത്തുകയും ചെയ്തു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ശ്രീമതി.ബിന്ദു ഈയ്യപ്പൻ എല്ലാവർക്കും നന്ദി പറഞ്ഞു. അങ്ങനെ പുത്തൻ പ്രതീക്ഷകളോടെ പുതിയ അധ്യയന വർഷം വന്നെത്തി.

രക്ഷാകർത്തൃവിദ്യാഭ്യാസം

രക്ഷകർത്താക്കൾ കുട്ടികൾക്കൊപ്പം നിൽക്കുക ,അവരെ പിന്തുണയ്ക്കുക എന്നിവ ലക്ഷ്യമാക്കി 2024 -25 വർഷത്തെ രക്ഷാകർതൃ ശാക്തീകരണത്തിന് പ്രവേശനോത്സവ ദിനത്തിൽ തുടക്കം കുറിച്ചു. വിശിഷ്ടാതിഥികൾ സന്നിഹിതരായിരുന്ന ചടങ്ങിൽ ശ്രീമതി ജൂലിയറ്റ് ടീച്ചർ ക്ലാസ് നയിച്ചു. കുട്ടിയെ അറിയുക, കുട്ടികളുടെ അവകാശങ്ങളും ജാഗ്രത നിയമങ്ങളും, കാലത്തിനൊപ്പം കുട്ടിയും അറിവും, പഠനവും പരീക്ഷയും, സാമൂഹിക രക്ഷാകർതൃത്വത്തിന്റെ അനിവാര്യത, രക്ഷിതാവ് ആർജിക്കേണ്ട നൈപുണികൾ, വിദ്യാലയവും രക്ഷിതാക്കളും തുടങ്ങിയ മേഖലകൾക്കാണ് ഊന്നൽ നൽകിയത്. ഏകദേശം നൂറിലധികം മാതാപിതാക്കൾ ഈ ക്ലാസ്സിൽ പങ്കെടുത്തു.

ജൂൺ 5- ലോക പരിസ്ഥിതി ദിനം

ജൂൺ 5 ഇതാ ഒരു പരിസ്ഥിതി ദിനം കൂടി വന്നെത്തി. തലേ ദിവസം തന്നെ കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങൾ ചെയ്തു. സ്കൂൾ അസംബ്ലിയിൽ എച്ച്. എം. തോമസ് മാസ്റ്റർ പരിസ്ഥിതി സംരക്ഷണത്തിൻ്റെ ആവശ്യകതയെ പറ്റി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ഹൈസ്കൂളിലേയും യു.പി യിലേയും കുട്ടികൾ കവിതയും പ്രസംഗവും അതിമനോഹരമായി അവതരിപ്പിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ എല്ലാ വിദ്യാർത്ഥികളും അസംബ്ലിയിൽ ഏറ്റുചൊല്ലി. പ്രകൃതി സംരക്ഷിക്കേണ്ട ആവശ്യകതയും, പ്ലാസ്റ്റിക് നിത്യജീവിതത്തിൽ നിന്ന് ഒഴിവാക്കേണ്ട അനിവാര്യതയും അസംബ്ലിയിൽ ചർച്ച ചെയ്തു. എൽ.പി കുട്ടികൾക്ക് പ്ലക്കാർഡ് മത്സരവും ക്വിസ് മത്സരവും യു.പി കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണവും ഹൈസ്ക്കൂൾ കുട്ടികൾക്ക് പ്രസംഗമത്സരവും സംഘടിപ്പിച്ചു. രാവിലത്തെ മഴയൊന്നു ശമിച്ചപ്പോൾ എച്ച്. എം. തോമസ് മാസ്റ്ററിൻ്റെയും അധ്യാപകരുടേയും നേത്യത്വത്തിൽ കുട്ടികൾ നിർമ്മിച്ച പ്ലക്കാർഡും പോസ്റ്ററും ഉൾപ്പെടുത്തി അതിമനോഹരമായ റാലി നടത്തി. റാലിയുടെ അവസാനത്തിൽ എച്ച്. എം തോമസ് മാസ്റ്റർ കുട്ടികളുമായി ചേർന്ന് തൈ നടീൽ നടത്തി. തുടർന്ന് ജെ.ആർ.സി കുട്ടികളുടെ നേതൃത്വത്തിലും തൈ നടീൽ നടന്നു. മത്സരവിജയികൾക്കുള്ള സമ്മാനങ്ങളും തദവസരത്തിൽ കൊടുത്തു. പരിസ്ഥിതിദിനത്തോടുകൂടി അവസാനിക്കേണ്ട ഒന്നല്ല പരിസ്ഥിതി സംരക്ഷണം. നാം എപ്പോഴും പരിസ്ഥിതിസംരക്ഷണത്തിനായി പ്രവർത്തിച്ചു കൊണ്ടേയിരിക്കണം. ജൂലിയറ്റ് നീലങ്കാവിൽ, മേരി ഷെജി, ശില്പ തോമസ്, നിർമൽ മരിയ, ജിജി , അലീന പി ജെ, ആശ പി സൈമൺ എന്നീ അധ്യാപകർ പരിപാടികൾക്ക് നേതൃത്വം നൽകി. കഴിഞ്ഞവർഷം സ്കൂൾ ഏറ്റെടുത്ത് നടത്തിയ തനത് പ്രവർത്തനമായ ഗ്രീൻ സ്റ്റഫ് ഈ വർഷവും തുടർന്ന് നടത്താൻ തീരുമാനിച്ചു.

റോബോവേഴ്സ് എക്സ്പോ

റോബോവേഴ്സ് എക്സ്പോ സന്ദർശനം മാതാ മണ്ണം പേട്ടയിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 14/ 6 /24 വെള്ളിയാഴ്ച 140 ഹൈസ്കൂൾ വിദ്യാർത്ഥികളു മായി എറണാകുളത്ത് നടക്കുന്ന റോബോവേഴ്സ് എക്സ്പോ സന്ദർശിക്കാൻ പോകുകയുണ്ടായി .രാവിലെ 8:15 ന് യാത്ര തിരിച്ച് രണ്ടുമണിക്കൂറിനുള്ളിൽ എക്സ്പോയിൽ എത്തിച്ചേർന്നു .കുട്ടികളും അധ്യാപകരും വളരെ ആകാംക്ഷയോടെ ആണ് അതിനകത്ത് പ്രവേശിച്ചത്. നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമിച്ച ഒരു റോബോട്ടിക് ലോകമാണ് ഞങ്ങൾ പരിചയപ്പെട്ടത്. robotic dog, robotic men ,robo war ,VR games ,robotics surgery, robo football ,drawn models, drone camera ,robotic assembling parts ,planetതുടങ്ങി ഒട്ടേറെ സാങ്കേതികവിദ്യകൾ പരിചയപ്പെട്ടു . മാറുന്ന കാലഘട്ടത്തിൻ്റെ പുത്തൻ സാധ്യതകൾ നേരിട്ടറിയാൻ കുട്ടികൾക്ക് കഴിഞ്ഞു. തൃശ്ശൂർ ജില്ലയിലെ 192 സ്കൂളുകളോട് മത്സരിച്ച് മാത ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നേടിയ ഒന്നാം സ്ഥാനം റോബോവേഴ്സ് എക്സ്പോ വേദിയിൽ അനൗൺസ് ചെയ്യപ്പെട്ടു .അതും മാതാ സ്കൂളിന് മറ്റൊരു ചരിത്രം മുഹൂർത്തമായി. അവിടെ വെച്ചു തന്നെ കുട്ടികൾ ഒരുമിച്ച് ഭക്ഷണം കഴിക്കുകയും തുടർന്ന് അല്പസമയം കൊച്ചിയിലെ മറൈൻ ഡ്രൈവ് സന്ദർശിക്കാൻ അവസരം ലഭിച്ചു . 4 :45 ന് സ്കൂളിൽ തിരിച്ചെത്തി. ദൈവാനുഗ്രഹവും അനുകൂലമായ കാലാവസ്ഥയും ഈ പഠനയാത്രയെ മികച്ചതാക്കി. കുട്ടികളും ഈ ദിവസം നന്നായി ആസ്വദിച്ചു .ഈ യാത്രയ്ക്ക് നേതൃത്വം നൽകിയ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സാരഥി ഫ്രാൻസിസ് മാസ്റ്റർക്കും എച്ച്. എം ശ്രീ തോമസ് മാസ്റ്റർക്കും സഹകരിച്ച ലിൻസി ടീച്ചർ, ജിൻസി ടീച്ചർ , ശില്പ ടീച്ചർ,മേരി ഷെജി ടീച്ചർ, ഗീത ടീച്ചർ, ജൂലിയറ്റ് ടീച്ചർ ,സിധിൽ എന്നിവർക്കും നന്ദി രേഖപ്പെടുത്തുന്നു.

വായന ദിനം

2024 - 25 അധ്യയന വർഷത്തിലെ വായനദിന ഉദ്ഘാടനം ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ.എം പീതാംബരൻ മാസ്റ്റർ നമ്മുടെ വിദ്യാലയത്തിൽ വെച്ച് ഉച്ചക്ക് 2.30ന് നിർവഹിക്കുകയുണ്ടായി. രാവിലെ 11 30ന് ഭാഷാ പഠനം അനിവാര്യമോ എന്നാ വിഷയത്തെക്കുറിച്ച് വിദ്യാർത്ഥികൾ ഒരു സംവാദം സംഘടിപ്പിക്കുകയും ഉണ്ടായി. പ്രസാദ് മാസ്റ്റർ സംവാദത്തിന്റെ മോഡറേറ്റർ ആയിരുന്നു. ഉദ്ഘാടന ചടങ്ങിനു ശേഷം പീതാംബരൻ മാസ്റ്റർ പി എൻ പണിക്കരെ കുറിച്ചും അദ്ദേഹം കേരളത്തിലെ ഗ്രന്ഥശാലകൾ നിർമ്മിക്കുന്നതിൽ ചെയ്ത നിരവധി ആയിട്ടുള്ള സേവനങ്ങളെക്കുറിച്ചും വിശദമായി വിദ്യാർത്ഥികൾക്ക് അറിവ് നൽകി. പഠനം മികച്ച രീതിയിൽ എങ്ങനെ നടത്താമെന്ന് വിദ്യാർത്ഥികൾക്ക് പറഞ്ഞുകൊടുത്തു. വായനയുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങൾ കുട്ടികൾ പീതാംബരൻ മാസ്റ്ററുമായി ചർച്ച ചെയ്തു. പീതാംബരൻ മാസ്റ്റർ നമ്മുടെ വിദ്യാലയത്തിലേക്ക് പുസ്തകങ്ങൾ സംഭാവനയായി നൽകി. ചുരുക്കത്തിൽ വിജ്ഞാനപ്രദവും രസകരവുമായിരുന്നു ഇന്നത്തെ വായനദിന പരിപാടികൾ.

മെറിറ്റ് ഡേ2024

2024 June 22ന് ഉച്ചയ്ക്ക് 1• 30 ന് പ്രാർത്ഥനയോടുകൂടി യോഗം ആരംഭിച്ചു. ക്ഷണം സ്വീകരിച്ച് എത്തിയ വിശിഷ്ട വ്യക്തികളെ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ തോമസ് എം. ജെ സ്വാഗതം ചെയ്തു. വാർഡ് മെമ്പർ പഞ്ചായത്ത് വികസന ചെയർപേഴ്സൺ അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് ആയ ശ്രീമതി ഭഗവതി ചന്ദ്രൻ അധ്യക്ഷപദം അലങ്കരിക്കുകയും അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പ്രിൻസൺ തയ്യാലക്കൽ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു. സ്കൂൾ മാനേജർ റവ:ഫാദർ ജെയ്സൺ പുന്നശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി നല്ലൊരു സന്ദേശം വിദ്യാർത്ഥികൾക്ക് നൽകുകയും ചെയ്തു. അളഗപ്പനഗർ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജിജോ ജോൺ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു .സ്കൂൾ PTA പ്രസിഡൻറ് ശ്രീ ഫ്രാൻസിസ് പി കെ ,MPTA പ്രസിഡണ്ട് ശ്രീമതി ഫിന ടിറ്റോ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും അനുമോദനങ്ങൾ അർപ്പിക്കുകയും ചെയ്തു സ്കൂൾ പിടിഎ വക നൽകിയ ക്യാഷ് അവാർഡും സമ്മാനവുംഎല്ലാ വിശിഷ്ട വ്യക്തികളെയും കൊണ്ട് കുട്ടികൾക്ക് കൊടുക്കാൻ സാധിച്ചു. ഈ വർഷം റിട്ടയർ ചെയ്യുന്ന ശ്രീമതി മേഴ്സി ടീച്ചർ, ശ്രീമതി നിഷ ടീച്ചർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .ഈ വർഷം സ്കൂളിൽ നിന്ന് ട്രാൻസ്ഫർ പോയ ബെല്ല ടീച്ചർ , ജൂലിടീച്ചർ ,ഷീബ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിക്കുകയും അനുമോദിക്കുകയും ചെയ്തു .പത്താം ക്ലാസിലെ കുട്ടികളിൽ നിന്ന് രണ്ടു കുട്ടികൾ ഓർമ്മകൾ പങ്കുവെച്ചു .ഫസ്റ്റ് അസിസ്റ്റൻറ് ടീച്ചർ ശ്രീമതി ഷിജ ടീച്ചർ നന്ദി പറഞ്ഞു. ദേശീയ ഗാനത്തോട് കൂടി കൃത്യം 3 30ന് യോഗം അവസാനിച്ചു.

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം

കുട്ടികളടക്കം ലഹരി മരുന്ന് റാക്കറ്റുകളുടെ കാരിയർമാർ ആകുന്നതിന്റെ റിപ്പോർട്ടുകൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് നമ്മൾ ഇന്ന് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. മയക്കമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനയാണ് എല്ലാ വർഷവും ജൂൺ 26 ന് ലോകമെമ്പാടും ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. അമിത ലഹരി മരുന്ന് ഉപയോഗത്തെ തുടർന്ന് ശാരീരികമായും മാനസികമായും നേരിടുന്ന പ്രശ്നങ്ങൾ, സാമൂഹിക പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ വിനാശകരമായ പ്രത്യാഘാതങ്ങളെ കുറിച്ചും എങ്ങനെ നമുക്ക് ഇവയിൽ നിന്നെല്ലാം അകന്നു നിൽക്കാം എന്നതിനെ കുറിച്ചുമുള്ള അവബോധം വളർത്തുകയാണ് ഈ ദിനം ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം മുൻ നിർത്തി കൊണ്ട് നമ്മുടെ വിദ്യാലയത്തിൽ വളരെ അർത്ഥവത്തായ ഒരു ലഹരി വിരുദ്ധ ദിനം നടത്തപെടുകയുണ്ടായി രാവിലെ അസംബ്ലിയിൽ ലഹരി വരുത്തുന്ന വിനയെ കുറിച് പ്രസംഗവും ലഹരിയുടെ ഭീകരതയെ തുറന്ന് കാണിക്കുന്ന കവിതയും അവതരിപ്പിച്ചു. എന്റെ വിദ്യാലയത്തെ ലഹരി വിമുക്തമാക്കാൻ ഞാൻ പരിശ്രമിക്കും എന്ന വലിയ ഉത്തരവാദിത്വം നിർവഹിക്കുമെന്നതിനു തെളിവായി കുട്ടികൾ അവരവരുടെ ഒപ്പ് രേഖപ്പെടുത്തി ഈ ദിനം കൂടുതൽ അർത്ഥവത്താക്കി. തുടർന്ന് ലഹരിയെന്ന മഹാ വിപത്തിനെതീരെ നമ്മുടെ യുവ തലമുറയെ ഉണർത്തുകയെന്ന ലക്ഷ്യം മുൻ നിർത്തി ജിൻസി ടീച്ചറുടെ നേതൃത്വത്തിൽ ഏഴ് മുതൽ 9 വരെയുള്ള ക്ലാസിലെ വിദ്യാർത്ഥികൾക്കായി പ്രത്യേകം ക്ലാസുകൾ സംഘടിപ്പിക്കുകയുണ്ടായി. സ്വന്തം ജീവിതം കാർന്നു തിന്നുന്ന ലഹരി നമുക്ക് വേണ്ട എന്ന മനോഹരമായ ആശയം ചൂണ്ടി കാണിക്കുന്ന ഡ്രാമയും ഫ്ലാഷ്മോബും സ്കൂൾ അങ്കണത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ അവതരിപ്പിച്ചു. ഈ വിപത്ത് സമൂഹത്തിൽ നിന്നും തുരുത്തപ്പെടട്ടെ എന്നതിന് പ്രതീകാത്മകമായി ലഹരി പദാർത്ഥങ്ങളെ കൂട്ടിയിട്ട് കത്തിക്കുകയുണ്ടായി. തുടർന്ന് ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്ലക്കാർഡ് മേക്കിങ് കോമ്പറ്റീഷനിൽ കുട്ടികൾ നിർമ്മിച്ച് കൊണ്ടുവന്ന പ്ലക്കാർഡുമായി സമൂഹത്തിനിടയിലേക്ക് ഇറങ്ങിച്ചെന്ന് മുദ്രാവാക്യങ്ങൾ ഉറക്കെ ഉച്ചരിച്ചുകൊണ്ട് ലഹരി വിരുദ്ധ റാലി റാലി നടത്തപ്പെട്ടു. കൂടാതെ റിൻസൺ മാഷുടെ നേതൃത്വത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ ലഹരിഉപയോഗം വർജിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്ന ലഘുലേഖ സ്കൂൾ പരിസരത്തുള്ള കടകളിൽ കൊണ്ടുപോയി കൊടുത്തു. ലഹരിക്കെതിരെയുള്ള ചിന്ത ഒരു ദിവസത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ എന്നന്നേക്കും സമൂഹത്തിൽ നിലനിൽക്കട്ടെ. മയക്കുമരുന്നിനോട് നോ പറയാം, ജീവിതം ലഹരിയാക്കാം.

മാത ആർട്സ് ഫെസ്റ്റ് 2024

മാത ആർട്സ് ഫെസ്റ്റ് ആഗസ്റ്റ് 6, 7 ദിവസ ങ്ങളിലായി സമുചിത മായി ആഘോഷി ച്ചു . ഫ്ലവേഴ്സ് കോമഡി താരം സലീഷ് വാരാ ക്കര ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് ജെൻസൺ പുത്തൂർ അധ്യക്ഷപദം അലങ്കരിച്ചു. പ്രധാന അധ്യാപകൻ ശ്രീ തോമസ് K. J ചടങ്ങിന് സ്വാഗതം ആശംസിച്ചു. MPTA പ്രസിഡണ്ട് ഫീന ടിറ്റോ ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിച്ചു. ഈ വർഷം റിട്ടയർ ചെയ്യുന്ന നിഷ മാത്യു ടീച്ചർ ആശംസ അർപ്പിച്ച് സംസാരിച്ചു കൺവീനർ ബീന സി.ഡി നന്ദിയർപ്പിച്ചു സംസാരിച്ചു. 5 മുതൽ 10 വരെ കുട്ടികളെ രാഗം, താളം, ലയം, മേളം എന്നിങ്ങനെ 4 ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം നടത്തിയത്. ജൂലായ് 28 മുതൽ ഓഫ് സ്റ്റേജ് മത്സരങ്ങൾ നടത്തി. ജൂലായ് 29, ആഗസ്റ്റ് 5 ദിവസങ്ങളി ലായി ഓൺ സ്റ്റേജ് മത്സരങ്ങളും നടത്തിയിരുന്നു. മത്സരങ്ങളുടെ അവസാനം രാഗം ടീം ഒന്നാം സ്ഥാനവും മേളം ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അവസാനം കുട്ടികളുടെ ആഹ്ലാദ പ്രകടനം ഉണ്ടായിരുന്നു. ദേശീയ ഗാനത്തോട്കൂടി പരിപാടി അവസാനി ച്ചു.

സ്വാതന്ത്ര്യദിനം

ഇന്ത്യയുടെ 78 -ാo സ്വാതന്ത്ര്യദിനം മാതാ ഹൈസ്കൂൾ മണ്ണംപേട്ടയിൽ സമുചിതമായി ആഘോഷിച്ചു. 9 മണിക്ക് പ്രാധാനഅധ്യാപകൻ തോമസ്കെ.ജെ പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു. പി ടി എ പ്രസിഡൻറ് ജെൻസൻ പുത്തൂർ, MPTA പ്രസിഡൻറ് ടീന ടിറ്റോ തുടങ്ങിയവർ ആശംസ കൾ നേർന്നു. 5A യിലെ തൻമയ ഭാരതാംബയായി ഒരുങ്ങി വന്നിരുന്നു. LP കുട്ടികൾ നിർമിച്ചു കൊണ്ടു വന്ന പതാകകളും, പതാകയുടെ വർണ്ണങ്ങൾ കൊണ്ട് ഉണ്ടാക്കിയ പൂക്കളും കൊണ്ട് മനോഹരമായി അലങ്കരിച്ചിരുന്നു. LP, UP, HS വിഭാഗങ്ങളിൽ നിന്ന് മലയാളം, ഇംഗ്ലീഷ്, സംസ്കൃതം പ്രസംഗകൾ ഉണ്ടായിരുന്നു. UP,HS വിഭാഗങ്ങൾ അവതരിപ്പിച്ച ദേശഭക്തിഗാനങ്ങളും, വന്ദേമാതരവും നമ്മുടെ മനസ്സിൽ ദേശബോധം ഉണർത്താൻ ഉതകുന്നതായിരുന്നു. LP, UP, HS വിഭാഗങ്ങളിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്വിസ്, പ്രസംഗ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. പള്ളി ട്രസ്റ്റി റാഫി ജോൺ , റിട്ടയർ ചെയ്യുന്ന അധ്യാപിക നിഷമാത്യു തുടങ്ങിയവർ സമ്മാനദാനം നടത്തി. സ്കൗട്ട് ,ഗൈഡ്സ്,JRC കുട്ടികൾ സന്നിഹിതരായിരുന്നു. ശ്രീമതി ലിൻസി ടീച്ചർ കാര്യപരിപാടികൾ അവതരിപ്പിച്ചു. കൺവീനർ സിമി ടീച്ചർ നന്ദി പറഞ്ഞു. സന്നിഹിതരായ എല്ലാവർക്കും മധുരം വിതരണം ചെയ്തിരുന്നു.

2024 - 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അഭിരുചി പരീക്ഷയും പ്രിലിമിനറി ക്യാമ്പും

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പുതിയ ബാച്ചിലേക്ക് അംഗത്വം നേടുന്നതിനായി എട്ടാം ക്ലാസിൽ നിന്നുള്ള 81 വിദ്യാർത്ഥികളാണ് പേരുകൾ രജിസ്റ്റർ ചെയ്തത്.ജൂൺ 15ന് നടന്ന അഭിരുചി പരീക്ഷയിൽ 77 വിദ്യാർഥികളാണ് പങ്കെടുത്തത്. എട്ടാം ക്ലാസ് എ യിൽ പഠിക്കുന്ന തരുൺ മഹേഷാണ് ഏറ്റവും കൂടുതൽ സ്കോർ നേടി ഈ അഭിരുചി പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഉയർന്ന സ്കോർ നേടി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ അംഗത്വം നേടിയ വിദ്യാർഥികളുടെ യോഗം, ഹെഡ്മാസ്റ്റർ,കൈറ്റ് മാസ്റ്റർ, മിസ്‌ട്രെസ് എന്നിവരുടെ സാന്നിധ്യത്തിൽ പിന്നീട് ചേരുകയുണ്ടായി. ഈ ബാച്ചിന്റെ യൂണിറ്റ് ലീഡറായി തരുൺ മഹേഷിനെ തിരഞ്ഞെടുക്കുകയും ചെയ്തു. ഈ ബാച്ചിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ മുന്നോടിയായിട്ടുള്ള പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് ആറാം തീയതി കൈറ്റിലെ മാസ്റ്റർ ട്രെയിനറായ ദിലീപ് കുമാർ സാറിന്റെ നേതൃത്വത്തിൽ നടന്നു.ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഹെഡ്മാസ്റ്റർ തോമസ് കെ ജെ മാസ്റ്റർ സംസാരിച്ചു.ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ നടക്കുന്ന പ്രവർത്തനങ്ങളെ കുറിച്ചുള്ള ധാരണ ഈ ക്യാമ്പിലൂടെ അംഗങ്ങൾക്ക് ലഭിച്ചു. അന്നേദിവസം തന്നെ ക്യാമ്പിന്റെ അവസാനത്തിൽ നടന്ന രക്ഷാകർതൃയോഗത്തിൽ ഭൂരിഭാഗം രക്ഷാകർത്താക്കൾ പങ്കെടുക്കുകയും,ലിറ്റിൽ കൈറ്റ്സിനെ കുറിച്ച് കൂടുതൽ അവബോധം മാസ്റ്റർ ട്രെയിനർ അവരിൽ ഉണ്ടാക്കുകയും ചെയ്തു. കൈറ്റ് മിസ്‌ട്രെസ് മാസ്റ്റർ ട്രെയിനർക്കും, രക്ഷാകർത്താക്കൾ ക്കും,ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള നന്ദി അറിയിച്ചു സംസാരിച്ചു. നാലുമണിയോടെ ക്യാമ്പ് അവസാനിച്ചു എല്ലാവരും പിരിയുകയും ചെയ്തു.

സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലൂടെ

രണ്ട് ഘട്ടങ്ങളായി നടന്ന സ്കൂൾ പാർലമെന്റ് ഇലക്ഷൻ വിദ്യാർത്ഥികൾക്ക് പുതിയൊരു അനുഭവമായി. പ്രത്യേകം സജ്ജീകരിച്ച രണ്ട് ബൂത്തുകളിലായി ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾ പോളിംഗ് സ്ലിപ്പുമായി വന്നാണ് ആദ്യഘട്ട ഇലക്ഷനിൽ വോട്ട് ചെയ്തത്. ഓരോ ക്ലാസിൽ നിന്നും ക്ലാസ്സ്‌ ലീഡറെ തിരഞ്ഞെടുക്കുന്നതിനായി നടത്തിയ ഈ ഇലക്ഷനിൽ, ഓരോ ക്ലാസിലേക്കും മത്സരാർത്ഥികൾ ഉൾപ്പെടുന്ന ബാലറ്റ് പേപ്പർ പ്രത്യേകമായി നൽകിയിരുന്നു. എൽ പി ക്ലാസുകളിൽ ബാലറ്റ് പേപ്പറിൽ മത്സരാർത്ഥികളുടെ ഫോട്ടോ കൂടി ഉൾപ്പെടുത്തി എന്നുള്ളത് ഒരു പുതുമ തന്നെയായിരുന്നു. പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ് പോളിംഗ്,സെക്കൻഡ് പോളിംഗ്, തേർഡ് പോളിംഗ് എന്നിങ്ങനെയുള്ള ഓഫീസേഴ്സ് എല്ലാം തന്നെ വിദ്യാർത്ഥികളായിരുന്നു. മൂന്നു മണിയോടെ അവസാനിച്ച വോട്ടിങ്ങിനു ശേഷം അധ്യാപകരുടെ നേതൃത്വത്തിൽ വോട്ടെണ്ണൽ നടന്നു. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ തൽസമയം വിജയികളെയും, ഓരോ മത്സരാർത്ഥികളുടെ ലീഡും പ്രഖ്യാപിച്ചതും വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവങ്ങളായിരുന്നു. മാതാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്വന്തമായി നിർമ്മിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചായിരുന്നു, സ്കൂൾ ലീഡറെ കണ്ടെത്തുന്നതിനുള്ള രണ്ടാംഘട്ട ഇലക്ഷൻ വിജയകരമായി നടത്തിയത്. ലിറ്റിൽ കൈറ്റ്സിലെ പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്തോടെയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ നിർമ്മിച്ചത്. ലോകസഭ, നിയമസഭ പാർലമെന്റ് ഇലക്ഷൻ നടത്തുന്നതുപോലെ തിരിച്ചറിയൽ രേഖയായി കുട്ടികളുടെ സ്കൂൾ ഐഡി കാർഡ്, പോളിംഗ് സ്ലിപ്പ്, പോളിംഗ് ഓഫീസേഴ്സി ന്റെ കൈയിൽ ഇലക്ട്രൽ റോൾ എന്നിവയെല്ലാം തന്നെ രണ്ടാംഘട്ട ഇലക്ഷനിലും ഉപയോഗിച്ചിരുന്നു. ഇലക്ഷനിൽ വിജയിച്ചു സ്കൂൾ ലീഡറായി സ്ഥാനമേറ്റത് ഒൻപത് ഡി ക്ലാസ്സിൽ പഠിക്കുന്ന ദേവനന്ദയാണ്. ഇലക്ഷൻ കമ്മീഷണർ ആയ ഹെഡ്മാസ്റ്റർ തോമസ് കെ ജെ മാസ്റ്ററിന്റെ നേതൃത്വത്തിൽ ചീഫ് ഇലക്ഷൻ ഓഫീസറായ സ്വപ്ന തോമസ് ടീച്ചറും കൈറ്റ് മാസ്റ്ററായ ഫ്രാൻസിസ് തോമസ് പി മാസ്റ്ററും, ഹൈസ്കൂൾ, യു പി, എൽ പി എന്ന വിഭാഗങ്ങളിലെ രണ്ട് അധ്യാപകർ അടങ്ങുന്ന ടീമും ചേർന്നാണ് ഇത്തരത്തിലുള്ള ഇലക്ഷൻ വിജയകരമായി നടത്തുന്നതിനു പിന്നിൽ പ്രവർത്തിച്ചത്.

അക്കറ്റ് പാടത്ത് ഞാറു നടാൻ മാതാ ഹൈസ്കൂളിലെ വിദ്യാർത്ഥികളും

മണ്ണംപേട്ട: സ്കൂളിനടുത്തുള്ള ശ്രീ ആൻറണി പുളിക്കൻ്റെ അക്കറ്റ് പാടത്ത് ഞാറ് നടാനായി മാതാ ഹൈസ്കൂൾ മണ്ണംപേട്ടയിലെ വിദ്യാർത്ഥികളും അധ്യാപകരും ഒത്തു ചേർന്നു. കൃഷി വകുപ്പിൻ്റെ കീഴിൽ പ്രത്യേക പരിശീലനം ലഭിച്ച ഹരിത സേന അംഗങ്ങളുടെ നേതൃത്വത്തിലാണ് ഞാറു നടൽ നടന്നത്. അവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് വളരെ അനായാസമായി കുട്ടികൾ ഞാറ് നടീൽ ചെയ്തു. ഹരിത സേനാംഗങ്ങൾ, കർഷകൻ കൂടിയായ പ്രധാന അധ്യാപകൻ ശ്രീ തോമസ് കെ ജെ, ശ്രീ വിൽസൺ എന്നിവർ വിദ്യാർത്ഥികൾക്ക് നെൽകൃഷിയുടെ വിവിധ ഘട്ടങ്ങളും മറ്റു വിവരങ്ങളും പറഞ്ഞു കൊടുത്തു. കൊയ്ത്തു പാട്ടും ഞാറുനടലും എല്ലാം കുട്ടികൾക്ക് വ്യത്യസ്തമായ ഒരു അനുഭവമായി മാറി. യു പി വിഭാഗം വിദ്യാർത്ഥികളും, പ്രധാന അധ്യാപകൻ ശ്രീ തോമസ് കെ ജെ, ഹൈസ്കൂൾ വിഭാഗം അധ്യാപകൻ ശ്രീ ഫ്രാൻസിസ് തോമസ്, യുപി വിഭാഗം അധ്യാപകരായ രേഷ്മ കെ എസ്, സ്നേഹ പോൾസൺ, അലീന പി ജെ, എൽ പി വിഭാഗം അധ്യാപകനായ റിൻസൺ കെ ആർ എന്നിവരാണ് പങ്കെടുത്തത്.

മൈസൂർ യാത്ര

ഈശ്വര പ്രാർഥനയോടെ ആരംഭിച്ച പത്താം ക്ലാസ് കുട്ടികളുടെ മൈസൂർ ടൂർ വളരെ നന്നായിരുന്നു. 77 കുട്ടികളാണ് ഇതിൽ ഉണ്ടായിരുന്നത്.നമ്മൾ പ്രതീക്ഷിച്ചതിലും നന്നായി കുട്ടികൾ സഹകരിച്ചു. BusNo: 2 ൽ ആണ് ഞാനും ഷീജ ടീച്ചറും റിൻസൻമാഷും സിദ്ദിലും ഉണ്ടായിരുന്നത്. രണ്ടു ദിവസവും ഒരു കുടുംബം പോലെ കഴിഞ്ഞു. പെൺകുട്ടികൾ വളരെ energetic ആയിരുന്നു. ബന്ദീപൂർ വനത്തിലൂടെയുള്ള യാത്ര അതിമനോഹരമായിരുന്നു. ധാരാളം മൃഗങ്ങൾ റോഡിനിരുവശത്തും ഉണ്ടായിരുന്നു. കുട്ടികൾക്ക് ഇത് വേറിട്ട ഒരനുഭവമായിരുന്നു. ഏത് സ്ഥലത്ത് ഇറങ്ങുമ്പോഴും കൺവീനർ ഫ്രാൻസീസ് മാസ്റ്റർ പറയുന്ന സമയത്ത് തന്നെ കുട്ടികൾ തിരിച്ചെത്തിയിരുന്നു. ആദ്യ ദിവസത്തിൽ യൂണിഫോം ഇല്ലെങ്കിലും കുട്ടികളെല്ലാവരും കൃത്യമായി നിർദ്ദേശത്തിനനുസരിച്ച് പെരുമാറി. രാത്രിയിൽ ഹോട്ടലിൽ യാതൊരുവിധ പ്രശ്നങ്ങൾക്കും ഇടവരുത്താതെ കുട്ടികൾ ഗ്രൂപ്പായി അവരവരുടെ റൂമുകളിൽ കഴിഞ്ഞു. അടിപൊളി ഫുഡും കുട്ടികൾക്ക് ഇഷ്ടപ്പെട്ടു. അൽഫാം കഴിക്കാനാണ് ടൂർ വന്നതെന്നു പോലും പറഞ്ഞ കുട്ടികൾ ഉണ്ട്. രണ്ട് ദിവസവും കുട്ടികൾ വളരെ നന്നായി ആസ്വദിച്ചു. നല്ല കാലാസ്ഥ നൽകി അനുഗ്രഹിച്ച സർവ്വേശ്വരന് നന്ദി പറയുന്നു. ഈ യാത്ര മനോഹരമാക്കാൻ സഹകരിച്ച എല്ലാവർക്കും പ്രത്യേകിച്ച് HM തോമസ് മാസ്റ്റർക്കും, ഓടി നടന്ന് എല്ലാം മനോഹരമായി ക്രമീകരിച്ച കൺവീനർ ഫ്രാൻസീസ് മാസ്റ്റർക്കും കൂടെ വന്ന മറ്റ് കൂട്ടുകാർക്കും, ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ച ഏവർക്കും പ്രത്യേകം നന്ദി.

നവംബർ 1 കേരളപിറവി ദിനം

1956 നു കേരളം പിറന്നിട്ട് ഇത് 68 വർഷം.കേരള പിറവിയുമായി ബന്ധപ്പെട്ട് എൽ പി യിൽ കുട്ടികളുടെ മലയാളി മങ്ക, മലയാളി മന്നൻ ഫാൻസി ഡ്രസ്സ്‌ കോമ്പറ്റിഷൻ നടത്തപെടുകയുണ്ടായി.എല്ലാവരെയും സ്വാഗതം ചെയ്ത് സംസാരിച്ചത് എച്ച് എം തോമസ് മാസ്റ്റർ ആയിരുന്നു.കേരള പിറവിയുമായി ബന്ധപ്പെട്ട് വളരെ അർത്ഥവത്തായ സന്ദേശമായിരുന്നു എച്ച് എസ് മലയാളം സീനിയർ അധ്യാപിക ജൂലിയറ്റ് ടീച്ചർ നൽകിയത്.അമ്പതോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തിരുന്നു.അവരെ വിലയിരുത്തിയത് പ്രസാദ് മാസ്റ്റർ, സൗമ്യ ടീച്ചർ, മിനി ടീച്ചർ, വിജി ടീച്ചർ എന്നിവരായിരുന്നു.മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനം നൽകുകയും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കൈവരിച്ചവർക്ക് പ്രത്യേകം സമ്മാനങ്ങൾ നൽകുകയും ചെയ്തു.നിത്യ ടീച്ചറുടെ നന്ദിയോട് കൂടി പരിപാടി അവസാനിച്ചു.

വാഗമൺ ട്രിപ്പ്

30/10/2024 രാവിലെ 5.30ന് സ്കൂളിൽ നിന്നും പ്രാർത്ഥനയോടെ യാത്ര ആരംഭിച്ചു. 69 കുട്ടികളും 6 സ്റ്റാഫുമാണ് ട്രിപ്പിന് ഉണ്ടായിരുന്നത്. 7.30യോടെ തൊടുപുഴയിലെ റസ്റ്റോറന്റിൽ എത്തി. പ്രഭാത ഭക്ഷണത്തിനുശേഷം കുട്ടികൾ കൂടുതൽ ഉണർവോടെ ആട്ടവും പാട്ടുമായി വാഗമണ്ണിലേക്ക്... 10.30ന് ഞങ്ങൾ സൂയിസൈഡ് പോയിന്റിലെത്തി. കുട്ടികൾ ഉത്സാഹത്തോടെ വാഗമണ്ണിന്റെ തണുപ്പും പ്രകൃതി ഭംഗിയും ആസ്വദിച്ചു. ഗ്ലാസ് ബ്രിഡ്ജിലൂടെയുള്ള യാത്ര മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു. സാഹസികമായ പല റൈഡുകളും ഉണ്ടായിരുന്നു. അതെല്ലാം പുറമേനിന്ന് കണ്ടു ഞങ്ങൾ ആസ്വദിച്ചു. പിന്നീട് ഞങ്ങൾ പോയത് പൈൻ മരങ്ങളുടെ ഇടയിലേക്ക് ആണ്. വ്യത്യസ്തങ്ങളായ റീൽസ് എടുത്തും മരങ്ങൾക്കിടയിലൂടെയുള്ള ഓട്ടവും ഫോട്ടോസ് എടുക്കലും എല്ലാം കുട്ടികൾക്ക് കൂടുതൽ ആനന്ദകരമായി. ഉച്ചഭക്ഷണത്തിനുശേഷം ഞങ്ങൾ പോയത് വാഗമൺ മെഡോസി ലേക്കാണ്. വാഗമണ്ണിന്റെ മുഴുവൻ മനോഹാരിതയും നിറഞ്ഞ നിന്നിരുന്ന ഒരിടമായിരുന്നു അത്. പച്ചപ്പു വിരിച്ച മുട്ട കുന്നുകൾ... പ്രകൃതി ഭംഗിക്ക് പൂർണത വരുത്താൻ വീശിക്കൊണ്ടിരുന്ന തണുത്ത കാറ്റ്.... കുട്ടികൾ ഓരോ കുന്നിനു മുകളിലൂടെയും ഓടി നടന്ന് കാഴ്ചകൾ ആസ്വദിച്ചു. അതിനുശേഷം ഞങ്ങൾ യാത്രതിരിച്ചത് തങ്ങൾപാറയിലേക്ക് ആണ്. ആകാശം മുട്ടിനിൽക്കുന്ന പാറക്കൂട്ടങ്ങൾ.... വളരെ ആവേശത്തോടെ കുട്ടികൾ പാറക്കൂട്ടങ്ങൾക്ക് മുകളിൽ എത്തി. " തങ്ങളു"ടെ കബറിടം ആണ് അവിടെ കാണാൻ കഴിഞ്ഞത്. അതിനുശേഷം വാഗമണ്ണിന്റെ വ്യൂ പോയിന്റിലേക്ക്... ഒറ്റ ക്യാൻവാസിൽ വാഗമണ്ണിന്റെ മുഴുവൻ ഭംഗിയുംകാണാൻ സാധിച്ചു. കണ്ണുകൾക്ക് ഏറെ ഇമ്പം നൽകുന്ന കാഴ്ചയായിരുന്നു. 5 മണിയോടെ വാഗമണ്ണിനോട് യാത്ര പറഞ്ഞ് ഇറങ്ങി.വൈകുന്നേരം കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട അൽഫാമും കഴിച്ച് 10.30യോടെ സ്കൂളിൽ തിരിച്ചെത്തി. ശാരീരികമായി ഉണർവിനും മാനസിക ഉല്ലാസത്തിനും ഉതകുന്ന യാത്രയായിരുന്നു.

ശിശുദിനാഘോഷം-ജാംബോറീ

2024 നവംബർ 19ന് കൃത്യം 10.30 എ .എം നു തന്നെ യോഗം ആരംഭിച്ചു.യോഗത്തിൽ ശ്രീമതി. ബിന്ദു ഈയ്യപ്പൻ സ്വാഗതം ആശംസിച്ചു.ഈ യോഗത്തിലെ അധ്യക്ഷൻ ഞങ്ങളുടെ ഹെഡ്മാസ്റ്റർ ശ്രീ തോമസ് കെ ജെ ആയിരുന്നു.ഉദ്ഘാടനം ചെയ്തുകൊണ്ട് സന്ദേശം നൽകിയത് പിടിഎ പ്രസിഡൻറ് ശ്രീ. ജെൻസൻ പുത്തൂർ ആയിരുന്നു.ഫസ്റ്റ് അസിസ്റ്റൻറ് ശ്രീമതി ഷീജ വാറുണ്ണിയും യു.പി സീനിയർ ടീച്ചർ വിജി ജോർജും ഈ ജാംബോ റീക്ക് ആശംസകൾ നൽകി.വിദ്യാർത്ഥി പ്രതിനിധി മാസ്റ്റർ അവിൻ പ്രിന്റോ ശിശുദിനത്തെ കുറിച്ച് ഒരു ലഘു പ്രഭാഷണം നടത്തി.തുടർന്നായിരുന്നു കുരുന്നുകളുടെ കലാപ്രകടനം വൈവിധ്യവും വർണ്ണ ശബളവുമായപരിപാടികൾ ആയിരുന്നു അംഗൻവാടിയിലെ കുഞ്ഞുമക്കൾ ഒരുങ്ങി വന്നത്.പരിപാടി അവതരിപ്പിച്ച ഓരോ കുട്ടികൾക്കും ഉള്ള സമ്മാനദാനം ഹെഡ്മാസ്റ്ററും പിടിഎ പ്രസിഡന്റും കൂടി നിർവഹിച്ചു കുഞ്ഞുമക്കൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും ഊണ് ഒരുക്കിയിരുന്നു കൂടാതെ മധുര പലഹാരങ്ങളും ജ്യൂസും കുട്ടികൾക്ക് നൽകി .ഉച്ചയൂണിന് ശേഷം എൽ പി കുട്ടികളുടെ കണ്ണഞ്ചിപ്പിക്കുന്ന കലാപ്രകടനമായിരുന്നു.3. 30 പി. എം ന് ഈ യോഗത്തിന് സമാപനം കുറിച്ചുകൊണ്ട് ശ്രീമതി.നിത്യ ഇഗ്നേഷ്യസ് നന്ദി അർപ്പിച്ച് സംസാരിച്ചു.ഇനി അടുത്ത വർഷത്തെ ശിശുദിനാഘോഷങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞങ്ങളുടെ കുരുന്നു പൂക്കൾ . ചുരുക്കം: ഇതൊരു ചെറിയ തിരുത്താണ് ഈ താളിലെ മാറ്റങ്ങൾ ശ്രദ്ധിക്കുക Schoolwiki സംരംഭത്തിൽ എഴുതപ്പെടുന്ന ലേഖനങ്ങളെല്ലാം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് പ്രകാരം സ്വതന്ത്രമാണ് (വിശദാംശങ്ങൾക്ക് Schoolwiki:പകർപ്പവകാശം കാണുക). താങ്കൾ എഴുതുന്ന ലേഖനം തിരുത്തപ്പെടുന്നതിലോ ഒഴിവാക്കപ്പെടുന്നതിലോ എതിർപ്പുണ്ടെങ്കിൽ ദയവായി ലേഖനമെഴുതാതിരിക്കുക. ഈ ലേഖനം താങ്കൾത്തന്നെ എഴുതിയതാണെന്നും അതല്ലെങ്കിൽ പകർപ്പവകാശനിയമങ്ങളുടെ പരിധിയിലില്ലാത്ത ഉറവിടങ്ങളിൽനിന്ന് പകർത്തിയതാണെന്നും ഉറപ്പാക്കുക. പകർപ്പവകാശ സംരക്ഷണമുള്ള സൃഷ്ടികൾ ഒരു കാരണവശാലും ഇവിടെ പ്രസിദ്ധീകരിക്കരുത്. ഈ താളിൽ ഉപയോഗിച്ചിരിക്കുന്ന ഫലകങ്ങൾ: സ്വകാര്യതാനയംSchoolwiki സം‌രംഭത്തെക്കുറിച്ച്നിരാകരണങ്ങൾമൊബൈൽ ദൃശ്യരൂപംക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക്Powered by MediaWiki തിരയൂ തിരുത്തുന്ന താൾ: മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2024-2025 വിഷയം ചേർക്കുക Toggle limited content width