"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/ഭൂമിയിലെ രക്ഷകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/അക്ഷരവൃക്ഷം/കോവിഡ് 19/ഭൂമിയിലെ രക്ഷകർ എന്ന താൾ [[എ...) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/അക്ഷരവൃക്ഷം/ഭൂമിയിലെ രക്ഷകർ എന്ന താൾ എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/ഭൂമിയിലെ രക്ഷകർ എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
16:48, 27 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
ഭൂമിയിലെ രക്ഷകർ
ഒരു ഗ്രാമത്തിലെ ദരിദ്രകുടുംബത്തിൽ ജനിച്ചു വളർന്ന് മിടുക്കനായി പഠിച്ച് ഒരു ഡോക്ടറായി മാറിയ ഉണ്ണികൃഷ്ണൻ ഗ്രാമവാസികൾക്ക് ഏറെ പ്രിയങ്കരനായിരുന്നു. ഏതു രോഗത്തിൽ വലയുമ്പോഴും ഈ ഡോക്ടറുടെ സമീപനം ഗ്രാമവാസികൾക്ക് ഒരു ആശ്വാസകരമായിരുന്നു. അങ്ങനെയിരിക്കെ അദ്ദേഹത്തിന്റെ അടുക്കൽ പനിയും ചുമയുമായി പല രോഗികളും എത്തിയിരുന്നു. ലോകത്തിന്റെ പല കോണുകളിലുമായി മനുഷ്യജീവനുകളെ വേട്ടയാടിക്കൊണ്ടിരിക്കുന്ന കൊറോണ ഭീതി ആ സമയം ഡോക്ടറുടെ മനസ്സിലേക്ക് ഓടിയെത്തി ജീവിതം സേവനമാക്കിയ ഡോക്ടർ കുടുംബത്തേയും, പ്രിയപ്പെട്ടവരെയും, തന്റെ ആരോഗ്യത്തെപോലും വകവെയക്കാതെ, തന്നെ ഏറെ പ്രിയപ്പെടുന്ന ഗ്രാമവാസികൾക്കുവേണ്ടി രാപകലില്ലാതെ സേവനം അനുഷ്ഠിച്ചു. കൊറോണമൂലം ഒറ്റപ്പെട്ട് ഭീതിയിലും നിരാശയിലും ആണ്ടുപോയ രോഗികൾക്ക് ഒരു പ്രത്യാശയുടെ വെളിച്ചം പകരുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. കാണാനെത്തിയ ഏതോ രോഗിയിൽ നിന്ന് കൊറോണ എന്ന ശത്രു തന്റെ ശരീരത്തിലും കയറികൂടിയെന്ന് ഡോക്ടർ തിരിച്ചറിഞ്ഞു. കൊറോണയുമായുള്ള പോരാട്ടത്തിനൊടുവിൽ ഉറ്റവരെയും, പ്രിയപ്പെട്ടവരെയും ഒരു നോക്ക് പോലും കാണാൻ സാധിച്ചെങ്കിലും തന്റെ ഗ്രാമവാസികളുടെ ജീവനുവേണ്ടി അന്ത്യത്തോളം പോരാടി ജയിക്കാൻ സാധിച്ചു എന്ന ആത്മവിശ്വാസത്തോടുകൂടി അദ്ദേഹം ഈ ലോകത്തിൽ നിന്ന് യാത്രയായി. ഇത് ഒരാളുടെ ജീവിതം. ഇങ്ങനെ എത്രയോപേർ നമുക്കിടയിലൂടെ കടന്നുപോകുന്നു. ഈ കൊറോണകാലത്തെ പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഏവരേയും സ്മരിച്ചുകൊണ്ട് ഞാൻ ഈ കഥ ഇവിടെ നിർത്തുന്നു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 09/ 2024 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 27/ 09/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ