"ജി വി എച്ച് എസ് എസ് വലപ്പാട്/അക്ഷരവൃക്ഷം/അമിത വാശി ആപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

20:17, 11 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

അമിത വാശി ആപത്ത്

ഒരിടത്ത് ചിന്നു എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. ചിന്നു വാശിക്കാരി ആയിരുന്നു. ചിന്നുവിൻ്റെ വീട്ടിൽ അവളും അവൾടെ അമ്മയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അങ്ങനെയിരിക്കെ ഒരു മഴയുള്ള ദിവസം . ചിന്നുവിനു മഴയിൽ ഇറങ്ങി കളി ക്കു വാൻ ഒരു ആഗ്രഹം . ചിന്നു അമ്മയോട് ചോദിച്ചു. അമ്മേ ഞാൻ മഴയത്തു കളിച്ചോട്ടെ എന്ന്. അമ്മ പറഞ്ഞു, മകളേ നീ ഇപ്പോൾ ഈ മഴയിൽ കളിക്കരുത്. അപ്പോൾ ചിന്നു അമ്മയോട് ചോദിച്ചു എന്താ അമ്മേ എനിക്ക് മഴയിൽ കളിച്ചാൽ? കുട്ടികൾ ആയാൽ മഴയത്തു കളിക്കേണ്ടതല്ലേ?
അമ്മ പറഞ്ഞു. കുട്ടിക്കളായാൽ മഴയിൽ ഒക്കെ കളിക്കാം , പക്ഷേ നിനക്ക് മഴയിൽ കളിച്ച് ശീലം ഇല്ലല്ലോ അപ്പോൾ രോഗങ്ങൾ വേഗം പിടിപ്പെടാൻ സാദ്യതയുണ്ട്. അപ്പോൾ ചിന്നു പറഞ്ഞു എനിക്ക് എന്തായാലും മഴയിൽ കളിക്കണം. അമ്മ പറഞ്ഞു മകളേ നിനക്ക് അസുഖങ്ങൾ വരും. അതു കൊണ്ടല്ലേ അമ്മ നിന്നെ മഴയിൽ ഇറങ്ങി കളിക്കാൻ അനുവദിക്കാത്തത് . ചിന്നു അതൊന്നും ചെവിയോർക്കാതെ മഴയിൽ ഇറങ്ങി അവളുടെ ദേഹം മുഴുവൻ നനച്ചു. പിറ്റേ ദിവസം രാവിലെ ചിന്നുവിനെ സ്കൂളിൽ പോകുവാൻ വേണ്ടി അമ്മ എഴുന്നേൽപ്പിക്കാൻ പോയപ്പോൾ അവൾക്ക് പൊള്ളുന്ന പനി. അമ്മ അവളെ എഴുന്നേൽപ്പിച്ച് നിർത്താൻ ശ്രമിച്ചു. പക്ഷേ ചിന്നുവിന് കഴിയുന്നില്ല. അമ്മ ചിന്നുവിനെ എഴുന്നേൽപ്പിച്ച് എടുത്ത് ഒരു ഓട്ടോയിൽ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ആശുപത്രിയിൽ അവർ എത്തിയപ്പോൾ ചിന്നു അമ്മയോട് ഒരു അവശ്യ ശബ്ദത്തിൽ അമ്മയുടെ കൈകളിൽ പിടിച്ചു പറഞ്ഞു, ഞാൻ അമ്മയെ വാശി കാട്ടാതെ അനുസ്സരിക്കണമായിരുന്നു. അമ്മ അതു കേട്ടു പൊട്ടിക്കരഞ്ഞു. അങ്ങനെ ചിന്നു കുറച്ചു ദിവസ്സം ആശുപത്രിയിൽ കിടന്നു . എന്നിട്ട് ഒരു ദിവസം അവൾ രോഗ മുക്തയായി വീട്ടിൽ എത്തി. എന്നിട്ട് അവളുടെ അമ്മ ഇങ്ങനെ പറഞ്ഞു: മകളേ നിങ്ങൾ ഇങ്ങനെ വാശി കാണിച്ച് ഞങ്ങൾ മാതാ പിതാക്കളെ അനുസ്സരിക്കാതെ ഓരോ കാര്യങ്ങൾ ചെയ്തു നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് ഓർത്തു വിഷമിച്ചു തീ തിന്നുന്നത് ഞങ്ങൾ ആണ്. ചിന്നുവിൻ്റെ ആ കഴിഞ്ഞ അസുഖത്തിനു ശേഷം ചിന്നു അമ്മയെ എതിർത്തിട്ടുമില്ല പിടിവാശി കാണിച്ചിട്ടുമില്ല.

SRUTHILAYA
6 B ജി വി എച്ച് എസ് എസ് വലപ്പാട്
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 11/ 09/ 2024 >> രചനാവിഭാഗം - കഥ