"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 23: | വരി 23: | ||
'''പാറക്കടവ് ജുമാമസ്ജിദ്''' | '''പാറക്കടവ് ജുമാമസ്ജിദ്''' | ||
AD 824ൽ പെരിങ്ങത്തൂരിൽ എത്തിച്ചേർന്ന സയ്യിദ് അലിയ്യുൽ കൂഫിയുടെ സ്വാധീനത്താൽ ഇസ്ലാം വ്യാപിച്ച പ്രദേശങ്ങളായിരുന്നു പാറക്കടവും പരിസര പ്രദേശങ്ങളും. അദ്ദേഹത്തിന്റെ ശിഷ്യൻമാരുടെ നേതൃത്വത്തിൽ ആരാധനകൾക്കും മതപഠനങ്ങൾക്കുമായി സ്രാമ്പി എന്നറിയപ്പെടുന്ന ചെറിയ നിർമ്മിതികൾ അക്കാലത്ത് തന്നെ പണികഴിപ്പിച്ചിരുന്നു. അവയിലൊന്നാണ് പാറക്കടവ് പള്ളി. ഇത് ആദ്യം പാറക്കടവ് പഴയങ്ങാടിയിലായിരുന്നു സ്ഥാപിക്കപ്പെട്ടത്. പിന്നീടാണ് അൽപം മാറി ഇന്ന് പള്ളി നിൽക്കുന്ന സ്ഥലത്തിലേക്ക് മാറ്റപ്പെടുന്നത്. ഇത് നിസ്കാര പള്ളി മാത്രമാകയാൽ ആദ്യകാലങ്ങളിൽ ജുമുഅ നിസ്കാരത്തിനായി ആളുകൾ ആശ്രയിച്ചിരുന്നത് പെരിങ്ങത്തൂർ പള്ളിയെ ആയിരുന്നു. കുറച്ച് കാലങ്ങൾക്ക് ശേഷം പുറത്തീൽ അബ്ദുൽ കാദർ സാനി (റ) വിൻ്റെ സന്തതി പരമ്പരയിൽ പെട്ട ശൈഖ് മുഹമ്മദ് മൂസ എന്ന മഹാനും പുറത്തീൽ ബീവി എന്നറിയപ്പെടുന്ന അദ്ദേഹത്തിൻ്റെ ഭാര്യയും പ്രബോധനം ലക്ഷ്യമാക്കി പാറക്കടവിൽ എത്തുകയും പാറക്കടവ് പുഴയോരത്ത് നെല്യാക്കര എന്ന വീട്ടിൽ താമസമാക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ മഹത്വം മനസ്സിലാക്കിയ അക്കാലത്തെ നാട്ടുരാജാവ് രാമവർമ തന്റെ കോവിലകത്തിന് അടുത്ത് തന്നെയുള്ള താഴെകണ്ടം എന്ന ഭൂമി താമസത്തിനായി നൽകുകയും അവിടെ വീട് വെക്കാനുള്ള ചെലവുകൾ നൽകുകയും ചെയ്തു. അടുത്ത ഘട്ടത്തിൽ പാറക്കടവ് പള്ളി പുനർനിർമ്മാണം നടത്തിയത് ഇദ്ദേഹമായിരുന്നു. | |||
1907 ൽ പ്രഗൽഭ പണ്ഡിതൻ സയ്യിദ് മുഹമ്മദ് ഇമ്പിച്ചിക്കോയ തങ്ങളുടെ നേതൃത്വത്തിലാണ് പാറക്കടവ് പഴയ പള്ളി ഇന്ന് കാണുന്ന രൂപത്തിൽ പുതുക്കി പണിതത്. ഇൻഡോ പേർഷ്യൻ കലയും സാരസനിക് കലയും ഒത്തുചേർന്ന കലാരൂപത്തിലാണ് പള്ളിയുടെ നിർമിതി. സാമൂതിരി രാജാവിന്റെ കൊട്ടാരത്തിലെ തച്ചുശാസ്ത്രജ്ഞനായ അബ്ദുൽ അലിയുടെ നേതൃത്വത്തിലാണ് പള്ളിയുടെ തൂണിലും മിമ്പറിലും വാതിലിലുമെല്ലാം ഉള്ള മനോഹരമായ ശില്പവേലകൾ നടത്തിയത്.പിന്നീട് വ്യത്യസ്ത വർഷങ്ങളിൽ വിവിധ നവീകരണ പ്രവൃത്തികൾ നടത്തിയിട്ടുണ്ടെങ്കിലും പള്ളിയുടെ പഴയനില അതേപടി നിലനിർത്തിയിട്ടുണ്ട്. | 1907 ൽ പ്രഗൽഭ പണ്ഡിതൻ സയ്യിദ് മുഹമ്മദ് ഇമ്പിച്ചിക്കോയ തങ്ങളുടെ നേതൃത്വത്തിലാണ് പാറക്കടവ് പഴയ പള്ളി ഇന്ന് കാണുന്ന രൂപത്തിൽ പുതുക്കി പണിതത്. ഇൻഡോ പേർഷ്യൻ കലയും സാരസനിക് കലയും ഒത്തുചേർന്ന കലാരൂപത്തിലാണ് പള്ളിയുടെ നിർമിതി. സാമൂതിരി രാജാവിന്റെ കൊട്ടാരത്തിലെ തച്ചുശാസ്ത്രജ്ഞനായ അബ്ദുൽ അലിയുടെ നേതൃത്വത്തിലാണ് പള്ളിയുടെ തൂണിലും മിമ്പറിലും വാതിലിലുമെല്ലാം ഉള്ള മനോഹരമായ ശില്പവേലകൾ നടത്തിയത്.പിന്നീട് വ്യത്യസ്ത വർഷങ്ങളിൽ വിവിധ നവീകരണ പ്രവൃത്തികൾ നടത്തിയിട്ടുണ്ടെങ്കിലും പള്ളിയുടെ പഴയനില അതേപടി നിലനിർത്തിയിട്ടുണ്ട്. | ||
'''മസ്ജിദുൽ അൻസാർ ഉമ്മത്തൂർ''' | |||
ഇന്ന് മസ്ജിദുൽ അൻസാർ എന്നറിയപ്പെടുന്ന ഉമ്മത്തൂർ ജുമുഅത്ത് പള്ളി AD 1450നും 1550നും ഇടയിലാണ് സ്ഥാപിക്കപ്പെട്ടത്. ഓട്ടിലായിൽ തറവാട്ടുകാരുടെ നിസ്കാര പള്ളിയായത് കൊണ്ട് ഓട്ടിലായിൽ സ്രാമ്പി എന്നാണ് അന്ന് അറിയപ്പെട്ടിരുന്നത്. പിന്നീട് നാട്ടുകാർ ഏറ്റെടുക്കുകയും 1922 ലും 1940ലും 1964ലും 1976 ലും ഇത് പുതുക്കുപ്പണിയുകയും ചെയ്തു. കേരളത്തിലെ അറിയപ്പെടുന്ന പണ്ഡിതന്മാർ ഇവിടെ ദർസിന് നേതൃത്വം കൊടുത്തിരുന്നു. 1976 ൽ കണ്ണിയത്ത് ഉസ്താദ് മുദരിസായ കാലഘട്ടം മുതലാണ് ഇവിടെ ജുമുഅ ആരംഭിക്കുന്നത്. 1976 മുതൽ പള്ളി ഉമ്മത്തൂർ സഖാഫത്തുൽ ഇസ്ലാം അറബിക് കോളേജ് കമ്മിറ്റിയുടെ കീഴിലാണ്. | |||
'''ഉമ്മത്തൂർ മണികണ്ഠമഠം''' | '''ഉമ്മത്തൂർ മണികണ്ഠമഠം''' | ||