"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (വായനാദിനം)
വരി 105: വരി 105:
സ്കൂളിൽ ഒരു ക്ലിനിക്കിൻ്റെ ആവശ്യകത ചൂണ്ടി കാണിച്ച് എൽ.കെ ലീഡർ ഉമ പത്ത്രത്തിലൂടെ വിദ്യാഭ്യാസമന്ത്രിക്ക് കത്തെഴുതി. ഇതിനു മറുപടിയായി മന്ത്രി ഉമയെ മന്ത്രി ഓഫീസിലേക്ക് വിളിപ്പിച്ച് കാര്യങ്ങൾ ആരാഞ്ഞു. ഉചിതമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാം എന്ന് മന്ത്രി ഉറപ്പു കൊടുത്തു.
സ്കൂളിൽ ഒരു ക്ലിനിക്കിൻ്റെ ആവശ്യകത ചൂണ്ടി കാണിച്ച് എൽ.കെ ലീഡർ ഉമ പത്ത്രത്തിലൂടെ വിദ്യാഭ്യാസമന്ത്രിക്ക് കത്തെഴുതി. ഇതിനു മറുപടിയായി മന്ത്രി ഉമയെ മന്ത്രി ഓഫീസിലേക്ക് വിളിപ്പിച്ച് കാര്യങ്ങൾ ആരാഞ്ഞു. ഉചിതമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാം എന്ന് മന്ത്രി ഉറപ്പു കൊടുത്തു.
കൂടാതെ യൂണിസെഫ് ആഗസ്റ്റിൽ മൈസൂരിൽ നടത്തുന്ന കാലാവസ്ഥാ സമ്മേളനത്തിൽ പങ്കെടുത്ത് പ്രസംഗിക്കുവാൻ ഉമക്ക് ക്ഷണം ലഭിച്ചു.
കൂടാതെ യൂണിസെഫ് ആഗസ്റ്റിൽ മൈസൂരിൽ നടത്തുന്ന കാലാവസ്ഥാ സമ്മേളനത്തിൽ പങ്കെടുത്ത് പ്രസംഗിക്കുവാൻ ഉമക്ക് ക്ഷണം ലഭിച്ചു.
==വൈ ഐ.പി പരിശീലനം==
രക്ഷകർത്താക്കൾക്കായി വൈ ഐ പി ബോധവത്കരണ ക്ലാസ്. സംഘടിപ്പിച്ചു. ജൂലൈ മാസം 5-ാം തിയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് വൈ ഐ.പി ട്രെയിനിംഗ് നൽകി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്  അമിനാ റോഷ്നി , രേഖ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് വൈ ഐ. പി മോഡുകൾ ഉപയോഗിച്ച് 8, 9, 10 ക്ലാസിലെ കുട്ടികളുടെ രക്ഷകർത്താക്കൾക്കാണ് ക്ലാസ് നൽകിയത്.

14:38, 5 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43085-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43085
യൂണിറ്റ് നമ്പർLK/2018/43085
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അമിനാറോഷ്നി ഇ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2രേഖ ബി
അവസാനം തിരുത്തിയത്
05-07-2024Gghsscottonhill

എൽ കെ 2023-26ബാച്ച് പ്രവർത്തനം

ജൂൺ 3, 4, 5, ദിവസങ്ങളിലായി പുതിയ ബാച്ചിനായി അഭിരുചി പരീക്ഷക്കു വേണ്ട വീഡിയോ ക്ലാസ് ഗ്രൂപ്പിൽ നൽകി . എൽ .കെ. 22-25 ബാച്ച് കുട്ടികളുടെ നേത്രത്വത്തവത്തിൽ ബോധവത്കരണം നടത്തി . സമ്മതപത്രം നൽകിയ കുട്ടികളുടെ പേര് എൽ. കെ. എം. എസിൽ എന്റർ ചെയ്തു . ജൂൺ 10 നു മാസ്റ്റർ മിസ്ട്രസ് മാരുടെ ഓൺലൈൻ മീറ്റിഗിൽ പങ്കെടുത്തു .ജൂൺ 12 ലാബ് പരീക്ഷക്കായി തയാറാക്കി .ജൂൺ 13 നു അഭിരുചിപരീക്ഷ നടത്തി . സീനിയർ കുട്ടികൾ പരീക്ഷ നടത്താൻ ആവശ്യമായ സഹായം ചെയ്തു . അഭിരുചിപരീക്ഷ വിജയിച്ച കുട്ടികളെ ഗ്രൂപ്പിൽ ചേർത്തു.

അലൻ ട്യുറിങ് ഓർമ്മദിനം

ജൂൺ 7 ആധുനിക കമ്പ്യൂട്ടർ ശാസ്ത്രത്തിന്റെ പിതാവ് അലൻ ട്യൂറിംഗിന്റെ 69 താം ഓർമ്മദിനമായിരുന്നു. അന്ന് പോസ്റ്റർ നിർമ്മിച്ചു. ലിറ്റിൽ കൈറ്റ്സിനായി മൂന്ന് നോട്ടീസ് ബോർഡുകളും ഒരു എൽ കെ കോർണറും തയാറാക്കി . നീല കളറിൽ പെയിന്റ് ചെയ്ത മേശയും ഡെസ്‌ക്കും എൽ കെ കൊർണറിന് മാറ്റ് കൂട്ടി . കൂടാതെ എട്ടു , ഒൻപതു , പത്തു ക്ലാസ്സുകളിലെ ടെക്സ്റ്റ് ബുക്കിലെ ഐറ്റി പ്രൊഫെഷണൽസിന്റെ ചിത്രവും ചരിത്രവും ഉൾപ്പടെ പോസ്റ്റർ തയാറാക്കി പ്രിന്റ് എടുത്തു എൽ കെ കോർണറിൽ ഒട്ടിച്ചു . ഇത് എല്ലാ കുട്ടികൾക്കും വായിക്കാനുതകും വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത് .

ലാബ് സജീകരണം

പുതിയ അധ്യയന വർഷത്തിൽ കുട്ടികളുടെ നേതൃത്വത്തിൽ ലാബ് സജീകരണം നടത്തി. ജൂൺ 6, 7 തിയതികളിലായി ലാബ് പ്രവർത്തനം പുനരാരംഭിച്ചു. പ്രവർത്തനരഹിതമായവ റിപ്പോർട്ട് നൽകി. ജൂൺ 13 ന് നടക്കാനിരിക്കുന്ന പുതിയ ബാച്ചിന്റെ അഭിരുചി പരീക്ഷയ്ക്കായി ജൂൺ 9, 12 ദിവസങ്ങളിൽ മിസ്ട്രസ് മാരോടൊപ്പം ലാബ് തയ്യാറാക്കി.

ലോക പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ഡോക്കുമെന്റേഷൻ പ്രവർത്തനങ്ങൾ നടത്തി. അവർ വീഡിയോ പകർത്തി ഒരുമിപ്പിച്ച് ഒറ്റ വീഡിയോ ആക്കി യൂടൂബ് ചാനലിൽ അപ്പ്‌ലോഡ് ചെയ്തു. തിരുവനന്തപുരം എൻ. ജി.സി പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 10 ന് വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടിൽ പോയ പരിപാടിയുടെ ഡോക്കുമെന്റേഷനായി 21 - 24 ബാച്ചിലെ അപർണ കെ രമണനും 22- 25 ബാച്ചിലെ വൈഷ്ണവിയും പങ്കെടുത്തു. ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തി.

പ്രവേശനോത്സവം

ജൂൺ 1 പ്രവേശനോത്‌സവ ദിനത്തിൽ നടന്ന പരിപാടികളുടെ ഡോക്കുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടന്നു. കുട്ടികളെ സ്വീകരിക്കാനെത്തിയ കഥകളി, ആദ്യമായി സ്കൂളിൽ എത്തിയ കുട്ടികളുടെ വിവിധ ഭാവങ്ങൾ, ഐ എ എസ് കുട്ടിയ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിനികളുടെ വാക്കുകൾ, മധുരവിതരണം തുടങ്ങി വിവിധ കാര്യങ്ങൾ കുട്ടികൾ ഡി എസ് എൽ ആർ ക്യാമറയിൽ ഒപ്പിയെടുത്തു.

ലിറ്റിൽ കൈറ്റ്സ് ക്ലാസ്

മേയ് മാസത്തിൽ 13 മുതൽ 6 ദിവസങ്ങളിലായി 10 മണിക്കൂർ ക്ലാസ് നടത്തി. ഇതിൽ മലയാളം കമ്പ്യൂട്ടിംഗ്, ബ്ലോക്ക് പ്രോഗ്രാമിഗ് , ക്യാമറ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നു. കുട്ടികൾ വളര മികച്ച പ്രകടനം കാഴ്ച വച്ചു. ഡിജിറ്റൽ മാഗസിൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. കുമാരി ബി. ആർ ദേവിശ്രീ യെ മാഗസീൻ എഡിറ്ററായി തിരഞ്ഞെടുത്തു.

വൈ ഐ പി സമ്മർ ക്യാമ്പ്

കേരള സർക്കാരിന്റെ യംഗ് ഇന്നവേഷൻ പ്രോഗ്രാമിൽ തിരഞ്ഞെടുക്കപ്പെട്ട 6 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 4 ദിവസം നീണ്ടു നിന്ന സമ്മർ ക്യാമ്പിൽ പങ്കെടുത്തു. മോർഡേൺ ടെക്നോളജികൾ മനസിലാക്കാനും കാണാനും കുട്ടികൾക്ക് ഇതിലൂടെ അവസരമൊരുങ്ങി.

യൂണിസെഫ് ഓർമ്മദിനം

ജൂൺ 14 നു യൂണിസെഫ് പ്രധിനിതികൾ ലിറ്റിൽ കൈറ്റ്സ് കുട്ടികളെ സന്ദർശിച്ചു . ബാംഗ്ലൂരിലേ ഐ. റ്റി ഫോർ ചേയ്ഞ്ച് കമ്പനി യൂണിസെഫിന്റെ സഹായത്തോടെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ പഠിക്കുന്നതിനായാണ് കോട്ടൺഹിൽ സ്കൂളിൽ എത്തിയത് . കുട്ടികളോടു ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഓരോന്നും ചോദിച്ചു മനസിലാക്കി . കുട്ടികൾ ചെയ്ത പ്രവർത്തനങ്ങൾ കണ്ടു. പ്രോത്സാഹനം നൽകി .

ക്ലാസ് മോണിറ്ററിങ്

ലിറ്റിൽ കൈറ്റ്സ് ക്ലാസ്സിന്റെ മോണിറ്ററിങ് ജൂൺ 14 നു മാസ്റ്റർ ട്രൈനെർ പ്രിയ ടീച്ചർ നടത്തി . ഓപ്പൺ ട്യൂൺസിന്റെ പ്രഥമ ക്ലാസ്സായിരുന്നു ആന്നേദിവസം . കുട്ടികൾക്ക് വിലയേറിയ നിർദേശങ്ങളും പ്രോത്സാഹനവും പ്രിയ ടീച്ചർ പകർന്നു നൽകി .

സ്കൂൾ വിക്കി പ്രവർത്തനങ്ങൾ

സ്കൂൾ പ്രവർത്തനങ്ങൾ സ്കൂൾവിക്കിയിൽ രേഖപ്പെടുത്തി വരുന്നു . ജൂൺ 18 നു മാസ്റ്റർ ട്രൈനെർ പ്രിയ ടീച്ചർ മാസ്റ്റർ മിസ്ട്രസ് നു പ്രതേക ഓൺലൈൻ പരിശീലനം നൽകി . ലിറ്റിൽ കൈറ്റ്സ് പേജ് പുതിയ രീതിയിൽ മാറ്റം വരുത്തി . ഓരോ വർഷത്തെയും പ്രവർത്തനങ്ങൾ വിവിധ പേജുകളിൽ രേഖപ്പെടുത്തി വരുന്നു.

ഓപ്പൺ ട്യൂൺസ് മോഡ്യൂൾ

ഓപ്പൺ ട്യൂൺസ് മോഡ്യൂൾ എൽ.കെ 22-25 ബാച്ചിന് ജൂൺ 14, 21 എന്നീ ബുധനാഴ്ചകളിൽ എടുത്തു. കുട്ടികൾ വളരെ ഉത്സാഹത്തോടെ പ്രവർത്തനങ്ങൾ ചെയ്തു. കൂടുതൽ പരിശീലനം ജൂൺ 30 ന് നൽകുന്നു.

പോസ്റ്റർ മത്സരം

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ഡിജിറ്റൽ പോസ്റ്റർ മത്സരം നടത്തി. മൂന്ന് ബാച്ചിലേയും കുട്ടികൾ പങ്കെടുത്തു. പോസ്റ്ററുകൾ വീഡിയോ ആക്കി സ്കൂൾ ഫേസ്ബുക്കിൽ നൽകി. ലഹരി വിരുദ്ധ ദിന റാലിയുടെ പ്രസക്ത ഭാഗങ്ങൾ ക്യാമറയിൽ പകർത്തി. വീഡിയോ തയ്യാറാക്കി സ്കൂൾ യൂടുബിൽ അപ്‌ലോഡ് ചെയ്തു.

ക്ലാസ്സുകൾ

ആഗസ്റ്റ് : 2 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആദ്യ ക്ലാസ് 9 ന് നൽകി. ആഗസ്റ്റ്: 9 എ ഐ യുടെ രണ്ടാമത്തെ ക്ലാസ് 9 ന് നൽകി. ആഗസ്റ്റ് : 10 എട്ടാം ക്ലാസിൽ ഗ്രാഫിക്ക് ഡിസൈനിംഗിന്റെ ഒന്നാമത്തെ ക്ലാസ് നൽകി. കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു

ഫ്രീഡംഫെസ്റ്റ്@സ്കൂൾ

ഫ്രീ സോഫ്റ്റ്വെയറിന്റെ പ്രചരണാർത്ഥം ആഗസ്റ്റ് 5 മുതൽ 12 വരെ ഫ്രീഡം ഫെസ്റ്റ് സ്കൂളിൽ നടത്തി. പ്രത്യേക അസംബ്ളി, എല്ലാ ക്ലാസിലും ബോധവത്കരണ പരിപാടികൾ , ഐ റ്റി കോർണർ, ഗെയിം കോർണർ, ഹാർഡ് വെയർ ഷോ, വിവിധ സെമിനാറുകൾ, പോസ്റ്റർ മത്സരം, പോസ്റ്റർ പ്രദർശനം എന്നിവ നടത്തി.

ഫീൾഡ് വിസിറ്റ്

ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി 8, 9, 10 ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ഉൾപ്പെടുത്തി ടാഗോറിലേക്ക് ഫീൽഡ് വിസിറ്റ് നടത്തി. കുട്ടികൾക്ക് വേറിട്ട കാഴ്ചകൾ കാണാൻ അവസരം ലഭിച്ചു.

ഫ്രീഡം ഫെസ്റ്റ്@ടാഗോർ

12 മുതൽ 15 വരെ ടാഗോറിൽ വെച്ചു നടന്ന സംസ്ഥാനതല ഫ്രീഡം ഫെസ്റ്റിൽ സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പങ്കെടുത്തു. അനിമേഷനിൽ ദേവശ്രീ നായർ, ദേവിശ്രീ, മിലി, മീനാക്ഷി, അപർണ എന്നിവർ തങ്ങളുടെ അനിമേഷനുകൾ പ്രദർശനത്തിൽ വെച്ചു. ദിയ, നീരജ എന്നിവർ സ്ക്രാച്ചിൽ തയ്യാറാക്കിയ ഗെയിം അവതരിപ്പിച്ചു. പ്രദർശനം കാണാൻ വരുന്നവർക്ക് കളിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. റോബോട്ടിക് വിഭാഗത്തിൽ സേഫ് ലോക്ക്, ബോബ് ലോക്ക് , ആട്ടോമാറ്റിക് കാർട്ട്, റെയിൽവേ ട്രാക്ക് ക്രാഷ് ഡിക്റ്ററ്റിംഗ് റോബോർട്ട് എന്നിവ നിയാ , വർഷ , റീമ , അലോക , ഗായത്രി, അക്ഷിത , അനഘ, കലാവേണി എന്നിവർ 4 ദിവസങ്ങളിലായി അവതരിപ്പിച്ചു. ആദ്യ ദിവസം രജിസ്ട്രേഷൻ ചെയ്യാൻ 12 ലിറ്റിൽ കൈറ്റ് അംഗങ്ങൾ എത്തിയിരുന്നു. 15 ന് നടന്ന സെമിനാറിൽ പ്രോഗ്രാമിംഗിന്റെ അനുഭവം പങ്കുവെക്കാൻ സീനിയർ ലിറ്റിൽ കൈറ്റ് അംഗങ്ങളായ റാണി, അനഘ സുരേഷ്, കലാ വേണി എന്നിവർക്ക് ടാഗോർ തിയറ്ററിന്റെ മെയിൽ ഹാളിൽ അവസരം ലഭിച്ചു. കൂടാതെ ലിറ്റിൽ കൈറ്റ് മിസ്ട്രസ് ശ്രീമതി. അമിനാറോഷ്നി ഹൈടെക് ക്ലാസ് റൂം മിനെക്കുറിച്ച് സെമിനാർ അവതരിപ്പിച്ചു.

ചന്ദ്രയാൻ 3 സോഫ്റ്റ് ലാന്റിങ്

23/08/2023 ബുധനാഴ്ച്ച ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ്ങ് ലൈവായി സ്കൂളിൽ കാണുന്നതിനുള്ള സൗകര്യം ഒരുക്കി. തത്സമയ സംപ്രേക്ഷണം കാണാൻ ബിഗ് സ്ക്രീനിൽ കാണാൻ അവസരം ഒരുക്കി. കുട്ടികൾ രക്ഷകർത്താക്കളോടൊപ്പം വൈകിട്ട് 5.15 ന് സ്കൂളിൽ എത്തി ലൈവ് സംപ്രേക്ഷണം കണ്ടു.

ഒക്ടോബർ മാസം പ്രവർത്തനങ്ങൾ

വളരെ മികച്ച പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞു.ഒക്ടോബർ മാസം മേളകളുടെ മാസമായിരുന്നു . നാഷണൽ ടെക്കി ഡേ പോസ്റ്റർ മത്സരം ഒക്ടോബർ 3 നടത്തി. സ്കൂളിൽ നടത്താനിരുന്ന ഫുഡ് ഫെസ്റ്റ് നു പോസ്റ്റർ , പ്രോമോ വീഡിയോ എന്നിവ തയാറാക്കി . കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന അന്താരാഷ്‌ട്ര സംഘടനയായ യൂണിസെഫിന്റെ യൂത്ത് കണ്ടന്റ് ക്രിയേറ്റർ ആയി കേരളത്തിൽ നിന്ന് തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ലിറ്റിൽ കൈറ്റ് ലീഡർ ഉമ.എസ് തിരഞ്ഞെടുക്കപ്പെട്ടു.കുട്ടികളുടെ അവകാശങ്ങൾ, വിദ്യാഭ്യാസം, മാനസികാരോഗ്യം, പോഷണം, ലിംഗനീതി തുടങ്ങി കുട്ടികളെബാധിക്കു ന്ന വിഷയങ്ങളിൽ യൂണിസെഫിനുവേണ്ടി വീഡിയോ/ഓഡിയോ കണ്ടന്റുകൾ നിർമ്മിക്കുകയാണ് ചുമതല. ഒൻപതാം ക്ലാസിനു ഇലക്ട്രോണിക്സ് , റോബോട്ടിക് പ്രാഥമിക ക്ലാസുകൾ കുട്ടികൾക്ക് കൂടുതൽ മോട്ടിവേഷൻ നൽകി . ഹൈടെക് ക്ലാസുകൾക്ക് കുട്ടികൾ സഹായം നൽകി വരുന്നു . മേളക്ക് വേണ്ട പരിശീലനം നൽകി . തിരുവനതപുരം സൗത്ത് ഉപജില്ലയിൽ വിവിധ സമ്മാനങ്ങൾ നേടി ബെസ്റ്റ് ഐറ്റി സ്കൂൾ പുരസ്‌കാരം നിലനിർത്തി . സർക്കാരിന്റെ കേരളീയം പരിപാടിയുടെ ഷൂട്ടിങ്ങിൽ ലിറ്റിൽ കെയ്റ്റ് കുട്ടികൾ ഡോക്യൂമെന്റഷ൯ ചെയ്യുന്നതിന്റെ ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട് . lk 22-25, 23-26 ബാച്ച് കുട്ടികളാണ് പങ്കെടുത്തത് .

നവംബർ മാസം പ്രവർത്തനങ്ങൾ

കേരളപിറവി ദിനത്തിൽ സ്കൂളിലെ വിവിധ പരിപാടികൾ ഡോകുമെന്റേഷൻ നടത്തി.കൂടാതെ മൂന്ന് ബാച്ചിലേയും കുട്ടികൾക്ക് പോസ്റ്റർ ,വിഡിയോ മത്സരം നടത്തി.എൽ കെ 22 - 25 ബാച്ചിന് 1 , 8 ,17 തീയതികളിൽ ആർഡിനോ ട്രെയിനിങ്ങും 18 നു സൈബർക്രൈമിൽ എക്സ്പെർട്ട് ക്ലാസ്സും നടത്തി.എൽ കെ 23-26 ബാച്ചിന് 9,16 തീയതികളിൽ മലയാളം കംപ്യൂട്ടിംങ് ക്ളാസ്സും 17-ന് എക്സ്പെർട്ട് ക്ളാസ്സും നടത്തി.കൂടാതെ ശാസ്ത്രമേളയോടനുബന്ധിച്ച് 17 ന് അവധിയായതിനാൽ അന്ന് റോബോട്ടിക് വർക്ക്ഷോപ്പ് നടത്തി.കുട്ടികൾ അർഡിനോ ഉപയോഗിച്ച് വിവിധ പരീക്ഷണങ്ങൾ നടത്തി. 15, 16 17 ദിവസങ്ങളിൽ സ്കൂളിൽ വച്ചുനടന്ന ജില്ലാ ശാസ്ത്രോത്സവത്തിൽ കുട്ടികൾ വോളന്റിയർ ആയി പ്രവർത്തിച്ചു. ഐ സി റ്റി ടീച്ചിംഗ് എയ്ഡിൽ എൽ കെ മിസ്ട്രസ്സ് അമിനാ റോഷ്നി ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനമത്സരത്തിൽ മൂന്നാം സ്ഥാനവും നേടി.എൽ കെ 22,25ബാച്ചിന്റെ മാഗസീൻ പൂർത്തിയാക്കി. എൽ കെ 21, 24 ബാച്ചിന്റെ ഗ്രൂപ്പ്പ്രോജക്ട് പൂർത്തിയാക്കി.നവംബർ 25ന് ക്രൈസ്റ്റ് നഗർ ഇന്റർനാഷണൽ സ്കൂളിൽ വച്ചുനടന്ന ടെക്ക്ഫെസ്റ്റിൽ ഐ സി എസ് സി സ്കൂളുകളെ പിന്നിലാക്കി നമ്മുടെ കുട്ടികൾ ബ്രെയ്ൻ സ്പെയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. സംസ്ഥാനതല ശാസ്ത്രോത്സവത്തിന്റെ വോളന്റിയറായി കുട്ടികൾ പ്രവർത്തിച്ചു.വെതർ സ്റ്റേഷൻ, ബട്ടർഫ്ളൈ ഗാർഡൻ എന്നിവയുടെ ഡോക്ക്യുമെന്റേഷൻ പൂർത്തിയായി.എൽ കെ 23- 26 ബാച്ചിലെ കുട്ടികൾ അനിമേഷന്റെ ബാലപാഠങ്ങൾ മറ്റുകുട്ടികൾക്ക് പഠിപ്പിച്ചുകൊടുക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു. പ്രത്യേക പരിഗണന ആവശ്യമുള്ളകുട്ടികൾക്ക് ഓർക്കാം (സ്ക്രീൻ റീഡർ)ഉപയോഗിക്കുന്ന വിധം ,ഡിജിറ്റൽ പെയിന്റിംഗ് എന്നിവ പരിചയപ്പെടുത്തി.

ജനുവരി പ്രവർത്തനങ്ങൾ

സബ് ജില്ലാ ക്യാമ്പിന്റെ വാർത്ത ജനുവരി 1 നു പത്രത്തിൽ വന്നു.23-26 ബാച്ചിലെ തങ്കലെക്ഷ്മി ആർഡിനോ ഉപയാഗിച്ചു സ്മാർട്ട് ബ്ലൈൻഡ് സ്റ്റിക്ക് ഉണ്ടാക്കി.സെന്റ് തോമസ് സ്കൂളിൽ വെച്ച് നടന്ന ടെക്ക് ഫെസ്റ്റിൽ ആർഡിനോ വിഭാഗത്തിൽ തേർഡ് പ്രൈസ് നേടി.ഇതു സ്കൂളിൽ കുട്ടികളുടെ മുൻപിൽ അവതരിപ്പിച്ചു . മറ്റു കുട്ടികൾക്ക് പ്രചോദനമായി.സ്കൂൾ വിസിറ്റിന്റെ ഭാഗമായി കിളിമാനൂർ സ്കൂളിലെ അധ്യാപകരും കുട്ടികളും കോട്ടൺഹിൽ കാണാനെത്തി.ഈ കുട്ടികൾക്ക് ലിറ്റിൽ കിറ്റിനെ ക്കുറിച്ചു 22-25 ബാച്ചിലെ വൈഷ്ണവി ക്ലാസ് നൽകി തങ്കലെക്ഷ്മി ഉണ്ടാക്കിയ സ്റ്റിക് അവതരിപ്പിച്ച് പ്രത്യേക അഭിനന്ദനം ഏറ്റുവാങ്ങി. ഹിമാചൽ പ്രദേശിൽ നിന്ന് വന്ന അധ്യാപകരുടെയും കുട്ടികളുടെയും സംഘം ലിറ്റിൽ കൈറ്റ്സ് ക്ലാസ് കാണാൻ എത്തി.ലിറ്റിൽ കൈറ്റ്സിനെക്കുറിച്ചു ദേവിശ്രീ സംസാരിച്ചു.ലിറ്റിൽ കൈറ്റ്സ് വളരെ നല്ല പ്രോഗ്രാമാണെന്നു അഭിപ്രായപ്പെട്ടു. വൈ ഐ പി രെജിസ്ട്രേഷ൯ ആരംഭിച്ചു.കുട്ടികൾക്ക് ക്ലാസ് നൽകി.19 ഐഡിയ നൽകി. ഡോക്കുമെ൯േഷ൯ പ്രവർത്തനങ്ങൾ ചെയ്തു. ഗ്രീൻ പാർലമെന്റ് ഡോക്യൂമെന്റഷന് പഴയ നിയമസഭയിൽ പോയി ചെയ്തു.ഡോക്കുമെ൯േഷ൯ പ്രവർത്തനങ്ങൾ ചെയ്തു. ഗ്രീൻ പാര്ലമെന്റ് ഡോക്യൂമെന്റഷന് പഴയ നിയമസഭയിൽ പോയി ചെയ്തു .

തണ്ണീർതട ദിനം

തണ്ണീർതട ദിനത്തിൽ (ഫെബ്രുവരി 2)എക്കോ ക്ലബ്ബിനു വേണ്ടി പ്രസൻ്റേഷൻ തയ്യാറാക്കി സെമിനാർ തങ്കലക്ഷ്മി എടുത്തു. സ്കൂളിൽ ലാബ് 3 ൽ വെച്ച് നടന്ന ക്ലാസിൽ എച്ച്.എം സമ്മാനങ്ങൾ നൽകി.തിരുവനന്തപുരം ജില്ലയിലെ ഓൺലൈൻ ആഘോഷത്തിലും ക്ലാസ് എടുക്കാൻ തങ്കലക്ഷ്മിക്ക് അവസരം ലഭിച്ചു.

ഇംഗ്ലീഷ് ഫെസ്റ്റ്

ഇംഗ്ലീഷ് ഫെസ്റ്റിൻ്റെ ഭാഗമാകാനും, ഡോക്കുമെൻ്റ് ചെയ്യാനും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മുന്നിട്ടിറങ്ങി.

പഠനോത്സവം

ഫെബ്രുവരി 28 നു പഠനോത്സവം നടന്നു.വിവിധ സ്കൂളിലെ കുട്ടികൾ പഠനോത്സവം കാണാ൯ എത്തി. പഠനോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് ഒരുക്കിയ വർണ വിസ്മയം വളരെ ശ്രദ്ധയാകർഷിച്ചു. വിവിധ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് തയ്യാറാക്കിയ 2ഡി, 3 ഡി അനിമേഷനുകൾ , വിവിധ പ്രോഗ്രാമിംഗ് ഗെയിം കോർണറുകൾ , ഇലക്ട്രോണിക് ബ്രിക്കുകൾ ഉപയോഗിച്ച് ഡിസ്റ്റൻസ് സെൻസിംഗ്, ലൈറ്റ് സെൻസിംഗ് അലാമുകൾ, ശബ്ദം റിക്കോർഡ് ചെയ്ത് എഡിറ്റുചെയ്ത് നൽകുന്ന വൊഡാസിറ്റി കോർണർ, വിവിധ സെൻസറുകൾ ഉപയോഗിച്ച് റോബോട്ടിക്ക് പ്രവർത്തനങ്ങൾ, മുഖം തിരിച്ചറിഞ്ഞ് തുറക്കുന്ന വാതിൽ, എഐ സങ്കേതം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഗെയിം, കൈ ചലനങ്ങളിലൂടെ നിയന്ത്രിക്കുന്ന ബാൾ, ബ്ലൈൻഡ് വാക്കിംഗ് സ്റ്റിക്ക്, ബോബ് ലോക്ക്, സ്മാർട്ട് കാർട്ട് തുടങ്ങി വിവിധ ആധുനിക സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്നതായിരുന്നു ലിറ്റിൽ കൈറ്റ്സിൻെ കോർണർ. കോട്ടൺഹിൽ എക്സ്പോയിൽ തിളങ്ങാൻ ലിറ്റിൽ കൈറ്റ്സ് എക്സ്പോക്ക് ഞങ്ങളെ പ്രാപ്തരാക്കിയത് കൈറ്റ് തന്നെയാണ്. പരിമിതമായ റോബോട്ടിക് കിറ്റ് ഉപയോഗിച്ച് വിവിധ ക്യാമ്പുകളിൽ കുട്ടികൾക്ക് ലഭിച്ച അറിവുകൾ മറ്റുള്ളവർക്ക് പകർന്നു നൽകാനും സാധിച്ചു. ഒഡാസിറ്റി ഉപയോഗിച്ച് സ്വന്തം ശബ്ദം റെക്കോർഡ് ചെയ്ത് സ്പീക്കറിലൂടെ കേട്ടപ്പോൾ കുഞ്ഞു കുട്ടികൾക്ക് ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല . അവർ കളിക്കുന്ന ഗെയിം ഷോ ‍ടി വി യിൽ കാണാൻ അവസരം നൽകിയതും കുട്ടികളെ സന്തോഷിപ്പിച്ചു. എ ഐ ഉപയോഗിച്ച് ഡോറിനെ നെ തൻെ മുഖം പഠിപ്പിക്കാൻ കുട്ടികൾ മത്സരിച്ചു. 8 ലെ എ കെ കുട്ടികൾ അവരെ സഹായിക്കാൻ കൂടെ നിന്നു .മറക്കാനാവാത്ത ഒരു ദിനം.

2024 വർഷ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

പ്രവേശനോത്സവ ഡോക്കുമെൻ്റേഷൻ വളരെ ഭംഗിയായി തങ്കലക്ഷ്മി യുടെ നേതൃത്വത്തിൽ എൽ കെ കുട്ടികൾ ചെയ്തു. ഫേസ്ബുക്ക് ലൈവ് നൽകി. കുട്ടികളുടെ വിവിധ ഭാവങ്ങൾ പുതിയ വർഷത്തിൽ കുട്ടികൾ ക്യാമറയിൽ ഒപ്പിയെടുത്തു.

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിന പരിപാടികളുടെ ഡോക്കുമെൻ്റേഷൻ നടത്തി. പരിസ്ഥിതി പരിപാലിക്കുന്നതിൻ്റെ ഭാഗമായി ഡിജിറ്റൽ ഉപയോഗത്തിൻ്റെ ബോധവത്കരണം നൽകി. വീഡിയോ പ്രദർശനവും പോസ്റ്റർ മത്സരവും സംഘടിപ്പിച്ചു.

ലാബ് സെറ്റിംഗ്

പുതിയ അധ്യയന വർഷത്തിൽ ലാബുകൾ സജീകരിക്കുന്നതിന് ലിറ്റിൽ കൈറ്റ് അംഗങ്ങൾ മുന്നിട്ടിറങ്ങി.

അഭിരുചി പരീക്ഷ തയ്യാറെടുപ്പ്

ലിറ്റിൽ കൈറ്റ്സിനെക്കുറിച്ച് എല്ലാ എട്ടാം ക്ലാസിലും ബോധവത്കരണം നടത്തി. കുട്ടികളുടെ സമ്മതപത്രം വാങ്ങി. ലിസ്റ്റ് പ്രസിദ്ധീകരിച്ചു. തുടർന്ന് കുട്ടികൾക്കായി മെയിൽ മെർജ് സങ്കേതത്തിലൂടെ ഹാൾടിക്കറ്റ് തയ്യാറാക്കി. ലാബുകൾ പരീക്ഷക്കായി സജീകരിച്ചു.

അനിമേഷൻ ക്ലാസ് 1

ജൂൺ 12 വൈകുന്നേരം 3.30 മുതൽ ഈ വർഷത്തെ ആദ്യ മോഡ്യൂൾ ക്ലാസ് എടുത്തു. ഓപ്പൺട്യൂൺസ് ആദ്യ മോഡ്യൂൾ കൈറ്റ് മിസ്ട്രസ് രേഖ ടീച്ചർ പഠിപ്പിച്ചു. കൈറ്റ് മിസ്ട്രസ് അമിനാറോഷ്നി കുട്ടികളെ സഹായിക്കാൻ ഉണ്ടായിരുന്നു. കുട്ടികൾ അനിമേഷൻ വേഗം പൂർത്തിയാക്കി.

അഭിരുചി പരീക്ഷ

ജൂൺ 15 ന് പുതിയ ബാച്ച് 24- 27 ൻ്റെ അഭിരുചി പരീക്ഷ നടത്തി. പരീക്ഷയിൽ 79 കുട്ടികൾ പങ്കെടുത്തു. എൻ.സി.സി, എസ്.പി.സി എന്നിവയിൽ സെലക്ഷൻ കിട്ടിയ കുട്ടികൾ പരീക്ഷ എഴുതിയില്ല. വളരെ കൃത്യതയോടെ പരീക്ഷ നടത്തി .പരീക്ഷ നടത്തിപ്പിൽ സഹായിക്കാൻ 23 - 26 ബാച്ചിലെ കുട്ടികൾ ഉണ്ടായിരുന്നു . കുട്ടികൾക്കായി മെയിൽ മെർജ് സങ്കേതത്തോടെ ഹാൾടിക്കറ്റ് തയ്യാറാക്കി പ്രിൻ്റ് എടുത്ത് നൽകി.

വായനാദിനം

വായനാദിന പരിപാടികൾ ഡോക്കുമെൻ്റ് ചെയ്തു. പ്രത്യേകം പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി പുസ്തകങ്ങൾ വായിച്ചു റെക്കോർഡ് ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അവാർഡ് കിട്ടിയ വാർത്ത പത്രത്തിൽ വന്നു.

അനിമേഷൻ ക്ലാസ് 2

ഓപ്പൺട്യൂൺസ് അനിമേഷൻ ക്ലാസുകളുടെ രണ്ടാം മോഡ്യൂൾ ജൂൺ 19 ന് വൈകുന്നേരം നൽകി. കുട്ടികൾ വെള്ളത്തിൽ കൂടി നീന്തുന്ന ഡോൾഫിൻ്റെ അനിമേഷൻ തയ്യാറാക്കി

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26 എസ്പിസിയുടെയും ജാഗ്രത ബ്രിഗേ ഡുകളുടെയും നേതൃത്വത്തിൽ അസംബ്ലി നടത്തി. എസ് പി സി, എൻ സി സി, ഹെൽത്ത് ക്ലബ്ബ്, ജാഗ്രതാ ബ്രിഗേഡുകൾ, എക്കോ ക്ലബ്ബ് എന്നിവയുടെ ലഹരി വിരുദ്ധ റാലി നടത്തുകയും ചെയ്തു. ലിറ്റിൽ കൈറ്റിൻ്റെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ മത്സരം നടത്തി. കൂടാതെ സ്കൂളിലെ മറ്റു പരിപാടികൾ ഡോക്കുമെൻ്റ് ചെയ്തു. ലഹരിവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകൾ കുട്ടികൾ ഉണ്ടാക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു.

മന്ത്രി അപ്പൂപ്പന് ഒരു കത്ത്

സ്കൂളിൽ ഒരു ക്ലിനിക്കിൻ്റെ ആവശ്യകത ചൂണ്ടി കാണിച്ച് എൽ.കെ ലീഡർ ഉമ പത്ത്രത്തിലൂടെ വിദ്യാഭ്യാസമന്ത്രിക്ക് കത്തെഴുതി. ഇതിനു മറുപടിയായി മന്ത്രി ഉമയെ മന്ത്രി ഓഫീസിലേക്ക് വിളിപ്പിച്ച് കാര്യങ്ങൾ ആരാഞ്ഞു. ഉചിതമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാം എന്ന് മന്ത്രി ഉറപ്പു കൊടുത്തു. കൂടാതെ യൂണിസെഫ് ആഗസ്റ്റിൽ മൈസൂരിൽ നടത്തുന്ന കാലാവസ്ഥാ സമ്മേളനത്തിൽ പങ്കെടുത്ത് പ്രസംഗിക്കുവാൻ ഉമക്ക് ക്ഷണം ലഭിച്ചു.

വൈ ഐ.പി പരിശീലനം

രക്ഷകർത്താക്കൾക്കായി വൈ ഐ പി ബോധവത്കരണ ക്ലാസ്. സംഘടിപ്പിച്ചു. ജൂലൈ മാസം 5-ാം തിയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് വൈ ഐ.പി ട്രെയിനിംഗ് നൽകി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് അമിനാ റോഷ്നി , രേഖ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് വൈ ഐ. പി മോഡുകൾ ഉപയോഗിച്ച് 8, 9, 10 ക്ലാസിലെ കുട്ടികളുടെ രക്ഷകർത്താക്കൾക്കാണ് ക്ലാസ് നൽകിയത്.