"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 18: | വരി 18: | ||
ടിപ്പുവിന്റെ പടയോട്ടക്കാലത്ത് പേരോട് - പാറക്കടവ്- ചെറ്റക്കണ്ടി റോഡ് നിർമ്മിച്ചു. ഇതായിരുന്നു ചെക്യാട് പഞ്ചായത്തിലെ ആദ്യ പൊതുനിരത്ത് . തച്ചോളി ഒതേനൻ ഈ വഴിയായിരുന്നു ചെമ്പാട് അങ്കം വെട്ടാൻ പോയിരുന്നത്. വിവിധ റോഡുകൾ കൂടാതെ ചെറ്റക്കണ്ടിപ്പാലം, തിരുമ്പൽ പാലം, മുണ്ടത്തോട് പാലം എന്നിവ ഉമ്മത്തൂരിന്റെ ഗതാഗത സൗകര്യങ്ങൾ മികവുറ്റതാക്കി. ഈ പാലങ്ങൾ കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ സഹായകമായി. മയ്യഴിപ്പുഴയുടെ കുറുകെ നിർമ്മാണം നടന്നു വരുന്ന ചേടിയാലക്കടവ് പാലം കൂടി യാഥാർത്ഥ്യമാവുന്നതതോടെ ഉമ്മത്തൂർ നിവാസികളുടെ വികസന സ്വപ്നങ്ങൾ സഫലമാവുകയാണ്. | ടിപ്പുവിന്റെ പടയോട്ടക്കാലത്ത് പേരോട് - പാറക്കടവ്- ചെറ്റക്കണ്ടി റോഡ് നിർമ്മിച്ചു. ഇതായിരുന്നു ചെക്യാട് പഞ്ചായത്തിലെ ആദ്യ പൊതുനിരത്ത് . തച്ചോളി ഒതേനൻ ഈ വഴിയായിരുന്നു ചെമ്പാട് അങ്കം വെട്ടാൻ പോയിരുന്നത്. വിവിധ റോഡുകൾ കൂടാതെ ചെറ്റക്കണ്ടിപ്പാലം, തിരുമ്പൽ പാലം, മുണ്ടത്തോട് പാലം എന്നിവ ഉമ്മത്തൂരിന്റെ ഗതാഗത സൗകര്യങ്ങൾ മികവുറ്റതാക്കി. ഈ പാലങ്ങൾ കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ സഹായകമായി. മയ്യഴിപ്പുഴയുടെ കുറുകെ നിർമ്മാണം നടന്നു വരുന്ന ചേടിയാലക്കടവ് പാലം കൂടി യാഥാർത്ഥ്യമാവുന്നതതോടെ ഉമ്മത്തൂർ നിവാസികളുടെ വികസന സ്വപ്നങ്ങൾ സഫലമാവുകയാണ്. | ||
'''<big>ആരാധനാലയങ്ങൾ</big>''' | |||
'''പാറക്കടവ് ജുമാമസ്ജിദ്''' | |||
1208ൽ പെരിങ്ങത്തൂരിൽ എത്തിച്ചേർന്ന സയ്യിദ് അലിയ്യുൽ കൂഫിയുടെ സ്വാധീനത്താൽ ഇസ്ലാം വ്യാപിച്ച പ്രദേശങ്ങളായിരുന്നു പാറക്കടവും പരിസര പ്രദേശങ്ങളും. അദ്ദേഹത്തിന്റെ ശിഷ്യൻമാരുടെ നേതൃത്വത്തിൽ ആരാധനകൾക്കും മതപഠനങ്ങൾക്കുമായി സ്രാമ്പി എന്നറിയപ്പെടുന്ന ചെറിയ നിർമ്മിതികൾ അക്കാലത്ത് തന്നെ പണികഴിപ്പിച്ചിരുന്നു. അവയിലൊന്നാണ് പാറക്കടവ് പള്ളി. ഇത് ആദ്യം പാറക്കടവ് പഴയങ്ങാടിയിലായിരുന്നു സ്ഥാപിക്കപ്പെട്ടത്. പിന്നീടാണ് അൽപം മാറി ഇന്ന് പള്ളി നിൽക്കുന്ന സ്ഥലത്തിലേക്ക് മാറ്റപ്പെടുന്നത്. ഇത് നിസ്കാര പള്ളി മാത്രമാകയാൽ ആദ്യകാലങ്ങളിൽ ജുമുഅ നിസ്കാരത്തിനായി ആളുകൾ ആശ്രയിച്ചിരുന്നത് പെരിങ്ങത്തൂർ പള്ളിയെ ആയിരുന്നു. കുറച്ച് കാലങ്ങൾക്ക് ശേഷം പുറത്തീൽ അബ്ദുൽ കാദർ സാനി (റ) വിൻ്റെ സന്തതി പരമ്പരയിൽ പെട്ട ശൈഖ് മുഹമ്മദ് മൂസ എന്ന മഹാനും പുറത്തീൽ ബീവി എന്നറിയപ്പെടുന്ന അദ്ദേഹത്തിൻ്റെ ഭാര്യയും പ്രബോധനം ലക്ഷ്യമാക്കി പാറക്കടവിൽ എത്തുകയും പാറക്കടവ് പുഴയോരത്ത് നെല്യാക്കര എന്ന വീട്ടിൽ താമസമാക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ മഹത്വം മനസ്സിലാക്കിയ അക്കാലത്തെ നാട്ടുരാജാവ് രാമവർമ തന്റെ കോവിലകത്തിന് അടുത്ത് തന്നെയുള്ള താഴെകണ്ടം എന്ന ഭൂമി താമസത്തിനായി നൽകുകയും അവിടെ വീട് വെക്കാനുള്ള ചെലവുകൾ നൽകുകയും ചെയ്തു. അടുത്ത ഘട്ടത്തിൽ പാറക്കടവ് പള്ളി പുനർനിർമ്മാണം നടത്തിയത് ഇദ്ദേഹമായിരുന്നു. | |||
1907 ൽ പ്രഗൽഭ പണ്ഡിതൻ സയ്യിദ് മുഹമ്മദ് ഇമ്പിച്ചിക്കോയ തങ്ങളുടെ നേതൃത്വത്തിലാണ് പാറക്കടവ് പഴയ പള്ളി ഇന്ന് കാണുന്ന രൂപത്തിൽ പുതുക്കി പണിതത്. ഇൻഡോ പേർഷ്യൻ കലയും സാരസനിക് കലയും ഒത്തുചേർന്ന കലാരൂപത്തിലാണ് പള്ളിയുടെ നിർമിതി. സാമൂതിരി രാജാവിന്റെ കൊട്ടാരത്തിലെ തച്ചുശാസ്ത്രജ്ഞനായ അബ്ദുൽ അലിയുടെ നേതൃത്വത്തിലാണ് പള്ളിയുടെ തൂണിലും മിമ്പറിലും വാതിലിലുമെല്ലാം ഉള്ള മനോഹരമായ ശില്പവേലകൾ നടത്തിയത്.പിന്നീട് വ്യത്യസ്ത വർഷങ്ങളിൽ വിവിധ നവീകരണ പ്രവൃത്തികൾ നടത്തിയിട്ടുണ്ടെങ്കിലും പള്ളിയുടെ പഴയനില അതേപടി നിലനിർത്തിയിട്ടുണ്ട്. | |||
'''ഉമ്മത്തൂർ മണികണ്ഠമഠം''' | |||
ചെക്യാട് ഗ്രാമ പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങളിൽ ഒന്നാണ് ഉമ്മത്തൂർ ശ്രീ മണികണ്ഠമഠം. | |||
1958 ൽ പാറക്കടവിലെ അങ്ങേക്കരമ്മൽ കണാരൻ എന്ന യുവാവും കൂട്ടരും വടകരയിൽ വ്യാപാരാവശ്യത്തിനായി പോയ സമയത്ത് അവിടെ കുറച്ചു പേരെ കറുത്ത വസ്ത്രം ധരിച്ചവരായി കണ്ടു. കൗതുകം നിറഞ്ഞ ഈ കാഴ്ച്ച കണ്ട് കണാരനും കൂട്ടരും ഇത് എന്താണ് നിങ്ങൾ ഇതരത്തിലുള്ള വേഷത്തിൽ എന്നു ചോദിക്കയും അപ്പോൾ അവർ ഇത് മണ്ഡല മാസം ആണ് ഞങ്ങൾ അയ്യപ്പസ്വാമിയെ കാണുവാൻ ശബരിമലയിൽ പോകുന്നതിന്ന് വൃതം അനുഷ്ഠിക്കുന്നവർ ആണ് എന്ന് മറുപടി ലഭിക്കുകയും ചെയ്തു. ഈ അറിവ് കണാരനും കൂട്ടുകാർക്കും ശബരി മലയിൽ പോകുവാന്നുള്ള അതിയായ ആഗ്രഹത്തിലാണ് കലാശിച്ചത്. എങ്ങിനെയാ മലയ്ക്ക് പോകേണ്ടത് എന്നുള്ള അന്വേഷണം തുടരവേ ഇരിങ്ങണ്ണൂരിനടുത്ത കായപനച്ചിയിൽ ഒരു സ്വാമി ഉണ്ടെന്നും അവരെ കണ്ടാൽ ബാക്കിയുള്ള കാര്യങ്ങൾ അറിയാമെന്നും മനസ്സിലാക്കി അടുത്ത ദിവസം തന്നെ അദ്ദേഹത്തെ പോയി കണ്ടു കാര്യങ്ങൾ അവതരിപ്പിച്ചു. നാളെ രാവിലെ ഒന്നും കഴിക്കാതെ കുളിച്ചിട്ട് വരൂ എന്നും പറഞ്ഞു സ്വാമി ഇവരെ അയച്ചു. പിറ്റേദിവസം രാവിലെ സ്വാമിപറഞ്ഞ പ്രകാരം എത്തുകയും മാല ധരിച്ചു തിരിച്ചു വരികയും ചെയ്തു. ഈ സ്വാമിമാരെ കണ്ട പാറക്കടവിലെ മുല്ലേരി ഗോവിന്ദൻ മാസ്റ്ററും ബാലകൃഷ്ണ കുറുപ്പ് മാസ്റ്റരും മാലയിട്ടതിനെക്കുറിച്ച് ചോദിക്കുകയും കാര്യങ്ങൾ മനസിലാക്കുകയും ചെയ്തു.ഇന്നത്തെ താനകോട്ടൂർ യു പി സ്കൂൾ മുല്ലേരി ഹിന്ദു ബോയ്സ് സ്കൂൾ എന്നായിരുന്നു അന്ന് അറിയപ്പെട്ടത്. ഗോവിന്ദൻ മാസ്റ്റരും കൂട്ടരും ചേർന്ന് സ്കൂളിൽ കണാരൻ സ്വാമിക്കും കൂട്ടർക്കും പൂജകാര്യങ്ങൾക്ക് വേണ്ട സൗകര്യം ചെയ്തു. പിന്നീട് ഒരു പൊതുസ്ഥലത്തേക്ക് അമ്പലം പണിയാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ഇതിനായി കരിയാടൻ കുന്നുമ്മൽ ദാമോദരൻ, കണ്ണൻ എന്നിവർ സ്ഥലം നൽകുകയും ഇന്ന് കാണുന്ന അമ്പലത്തിന്റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. മുല്ലേരി ഗോവിന്ദൻ മാസ്റ്റർ പ്രസിഡൻ്റും ചാത്തൻ മാസ്റ്റർ സെക്രട്ടറിയും ഇയ്യംകുന്നത്ത് ചാത്തപ്പൻ ഖജാൻജിയുമായി ആദ്യ കമ്മിറ്റി നിലവിൽ വന്നു. നാട്ടുകാരുടെ സഹായത്തോടെ മഠത്തിന്റെ പണി പൂർത്തീകരിച്ചു. അന്നുമുതൽ ഇന്ന് വരെ ആയിരക്കണക്കിന് പേർക്ക് ശബരിമലയിൽ ദർശനം നടത്തുവാനുള്ള ഒരു പ്രധാന കേന്ദ്രമായി മണികണ്ഠ മഠം മാറി. | |||
'''ഉമ്മത്തൂർ ശ്രീ മുത്തപ്പൻ മടപ്പുര''' | |||
ഒരു ചെറിയ കുന്നിന് മുകളിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ക്ഷേത്രമാണ് ഉമ്മത്തൂർ ശ്രീ മുത്തപ്പൻ മടപ്പുര. താരതമ്യേന ചെറുതാണെങ്കിലും മടപ്പുരയുടെ ചുറ്റുപാട് പ്രകൃതി സുന്ദരമാണ്. എല്ലാ വർഷവും മാർച്ച് 3, 4 തീയ്യതികളിലാണ് ഇവിടെ ഉത്സവം അരങ്ങേറുന്നത്. ഉത്സവ സമയത്ത് മുത്തപ്പൻ തെയ്യം, വെള്ളാട്ടം, അന്നദാനം തുടങ്ങിയവയെല്ലാം ഉണ്ടാകും. എല്ലാ മലയാള മാസവും അവസാന ദിവസം ഇവിടെ പ്രത്യേക പൂജ നടക്കും. | |||
== '''പ്രധാന കലകൾ'''== | == '''പ്രധാന കലകൾ'''== | ||
തെയ്യം, കോൽക്കളി , മാപ്പിളപ്പാട്ട് എന്നിവ പ്രധാന കലകളാണ്. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് തിറയും ഓണത്തോടനുബന്ധിച്ച് ഓണപ്പൊട്ടനും പ്രദേശത്ത് കണ്ടുവരുന്നു. | തെയ്യം, കോൽക്കളി , മാപ്പിളപ്പാട്ട് എന്നിവ പ്രധാന കലകളാണ്. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് തിറയും ഓണത്തോടനുബന്ധിച്ച് ഓണപ്പൊട്ടനും പ്രദേശത്ത് കണ്ടുവരുന്നു. | ||