"എസ്.എം.എ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ആലിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q64563695
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=

16:28, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എസ്.എം.എ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ആലിപ്പറമ്പ്
വിലാസം
മലപ്പുറം ജില്ല
കോഡുകൾ
സ്കൂൾ കോഡ്18702 (സമേതം)
വിക്കിഡാറ്റQ64563695
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പെരിന്തൽമണ്ണ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
04-03-2024Cmbamhs



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1933-ൽ കൊടക്കാപറമ്പ് ഭാഗത്ത് ഓത്തുപള്ളിക്കൂടം എന്ന രൂപത്തിലാണ് ആദ്യകാലത്ത് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. 5 വർഷത്തിനു ശേഷം പൂവത്താംപറമ്പിലേക്ക് മാറ്റി. സ്വന്തമായി പ്രവർത്തിക്കാൻ കെട്ടിടമില്ലാത്ത കാലമായിരുന്നു അന്ന്. മേപ്പുറത്തെ രാമചന്ദ്രൻ വക സ്ഥലം പിന്നീട് സുഭദ്ര എന്ന വ്യക്തി വാങ്ങുകയും ഈ സ്ഥലം പുത്തൻപുരയ്ക്കൽ ദാമോദരൻ മാസ്റ്റർ ഏറ്റെടുക്കുകയും ചെയ്തു. 1946-ൽ ഓലമേഞ്ഞ 1 മുതൽ 5 വരെ ക്ലാസ്സുകൾ ഉള്ള പ്രൈമറി സ്കൂൾ നിലവിൽ വന്നു. സ്കൂൾ ഉന്നമനത്തിനുവേണ്ടി സാമ്പത്തിക സഹായം ചെയ്ത ഒരു പ്രധാന വ്യക്തിയാണ് കരിങ്ങാട്ടിൽ ദാസൻ മേനോൻ. അദ്ധേഹത്തിന്റെ ഭാര്യ മേപ്പുറത്ത് സരോജിനിയുടെ ഓർമ്മ നിലനിർത്തി കൊണ്ട് സ്കൂളിന് സരോജിനി മെമ്മോറിയൽ എന്ന പേര് വന്നു. ഇപ്പോൾ സ്കൂളിൽ 1 മുതൽ 4 വരെ ക്ലാസ്സുകൾ നിലവിലുണ്ട്. 2004 മുതൽ സ്കൂളിൽ പ്രീ-പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു. കെട്ടിടം ഇപ്പോഴും PRE - KER ആണ്. ഇപ്പോൾ 5 ഡിവിഷനുകൾ നിലവിലുണ്ട്. വൈദ്യുതി, മൂത്രപ്പുര, കുടിവെള്ളം, ഇവ കുട്ടികൾക്കനുസരിച്ച് ഉണ്ട്. 2 കമ്പ്യൂട്ടർ പ്രവർത്തിക്കുന്നു. ചുറ്റുമതിൽ ഇപ്പോൾ ഉണ്ട്. സ്കൂളിൽ ഒരു ഔഷധസസ്യതോട്ടം ഉണ്ട്. ക്ലാസ്സ് റൂം വിസ്തൃതിക്കുറവ് കുട്ടികൾക്ക് പഠിക്കാനും ഗ്രൂപ്പ് തിരിഞ്ഞ് ഇരിക്കാനും അസൌകര്യമുണ്ടാക്കുന്നു. കഞ്ഞിപ്പുര ചെറുതാണെന്ന പരിമിതി നിലനിൽക്കുന്നു. ഡൈനിംഗ് ഹാൾ ഇല്ല. 13 അംഗങ്ങളുള്ള സ്കൂൾ പി.ടി.എ. നിലവിലുണ്ട്. CPTA, MTA, SSN ക്ലബുകൾ എന്നിവ പ്രവർത്തിക്കുന്നു. എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പഠനം സാധ്യമാകുന്നു. 2 കമ്പ്യൂട്ടറുകൾ കൂടി ലഭ്യമായാൽ ആവശ്യത്തിന് സൗകര്യപ്രദമായി കുട്ടികൾക്ക് ഉപയോഗിക്കാവുന്നതാണ്. ലബോറട്ടറി, ഗണിതം, സയൻസ് പ്രത്യേക മുറികൾ ഇല്ല.

== ഭൗതികസൗകര്യങ്ങൾ == ഫലവൃക്ഷങ്ങൾ .ഔഷധത്തോട്ടം ,വിശാലമായകളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്ക്കൂൾ റേഡിയോ
  • കായിക അഭ്യാസങ്ങൾ

വഴികാട്ടി

{{#multimaps:10.917037,76.328384|zoom=18}}