"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

10:44, 29 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

ശുചിത്വം

<
ആരോഗ്യമുള്ള ജീവിത്തിന് ശുചിത്വം അത്യന്താപേക്ഷിതമാണ്. വ്യക്തിശുചിത്വം, സാമൂഹികശുചിത്വം, പരിസരശുചിത്വം എന്നിവ ശുചിത്വത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ചർച്ച ചെയ്യേണ്ടതാണ്. ഇന്ന് വ്യക്തിശുചിത്വത്തിന്റെ കാര്യത്തിൽ ആളുകൾ ഏറെക്കുറെ ബോധവാൻമാർ ആണെങ്കിലും പരിസര ശുചിത്വത്തിന്റെ കാര്യത്തിൽ തീരെ അശ്രദ്ധയാണ് കാണുന്നത്. ഓരോരുത്തരും അവരവരുടെ വ്യക്തിപരമായ ശുചിത്വത്തിന് പ്രാധാന്യം കൊടുക്കുകയും അവരവർ പുറന്തളളുന്ന മാലിന്യങ്ങൾ പരിസരങ്ങളിലോ പൊതു സ്ഥലങ്ങളിലേക്കോ നിക്ഷേപിച്ച് കൊണ്ട് പരിസരം മലിനപ്പെടുത്തുന്ന അവസ്ഥയാണ് ഇന്ന് കാണാൻ കഴിയുന്നത്. ഒരു സമൂഹം ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ വ്യക്തിശുചിത്വം പോലെത്തന്നെ പ്രാധാന്യമുള്ളതാണ് സാമൂഹികശുചിത്വവും. പരിസര മലിനീകരണങ്ങളിലൂടെയാണ് ധാരാളം പകർച്ചവ്യാധികളും മറ്റ് രോഗങ്ങളും സമൂഹത്തിൽ വളരെ വേഗം പടർന്ന് കൊണ്ടിരിക്കുന്നത്. മനുഷ്യന്റെ അതിരുകളില്ലാത്ത ആർത്തിയും ലാഭക്കൊതിയും പരിസരം മലിനീകരിക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. പ്രകൃതിയേയും പരിസ്ഥിതിയേയും തീരെ പരിഗണിക്കാതെയുള്ള വ്യവസായങ്ങളും, ഉൽപാദന മേഘലകളും പരിസരശുചിത്വത്തിന് വലിയ ആഘാതമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. പ്രകൃതിയുടെ സ്വച്ഛമായ അവസ്ഥയെ തകിടം മറിക്കുന്ന വികസന സംരംഭങ്ങൾ സാമൂഹിക ശുചിത്വത്തിന് വലിയ അപകടമാണ് വരുത്തി വെച്ചിട്ടുള്ളത്. അന്തരീക്ഷമലിനീകരണവും, ജലസ്രോതസ്സുകളുടെ മലിനീകരണവും ധാരാളം പകർച്ചവ്യാധികൾക്ക് ഇന്ന് കാരണമായിക്കൊണ്ടിരിക്കുന്നു. വൈറസ്ജന്യരോഗങ്ങളും മറ്റ് സാംക്രമികരോഗങ്ങളും ഭീതിതമാംവിധം ലോകത്ത് പടർന്ന്കൊണ്ടിരിക്കുന്നതിൽ വലിയൊരളവോളം പങ്ക് വഹിച്ചുകൊണ്ടിരിക്കുന്നത് സാമൂഹിക ശുചിത്വമില്ലായ്മയാണ്. ലോകത്തെതന്നെ ഇന്ന് ഭയപ്പെടുത്തികൊണ്ടിരിക്കുന്ന കൊറോണ വൈറസ് പോലെയുള്ള മാരകവിപത്തുകളെ തടഞ്ഞ്നിർത്താൻ ഇന്ന് നിർദേശിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് ശുചിത്വം പാലിക്കുവാനാണ്. വ്യക്തിശുചിത്വവും സാമൂഹികശുചിത്വവും ഉറപ്പ് വരുത്തുകവഴി ധാരാളം മാരകരോഗങ്ങളെ പ്രതിരോധിക്കുവാൻ നമ്മുക്കിന്ന് സാധിക്കും. മാരകരോഗങ്ങളെ പ്രതിരോധിക്കുവാൻ വ്യക്തി-സാമൂഹികശുചിത്വങ്ങൾ ഉറപ്പുവരുത്തുവാൻ നമുക്ക് ഒരുമിച്ച് കൈകോർക്കാം. വിദ്യാർത്ഥികളിലൂടെയും, വിദ്യാലയങ്ങളിലൂടെയും അതിനുള്ള പ്രവർത്തനങ്ങളുമായി നമ്മുക്ക് മുന്നേറാം. അതിലൂടെ നമ്മെയും നമ്മുടെ സമൂഹത്തെയും സംസ്ഥാനത്തെയും രാജ്യത്തെയും ചുരുക്കത്തിൽ ലോകത്തെ തന്നെയും നമുക്ക് കരുതാം രക്ഷിക്കാം..........

അഫീഫമാർജൻ
9C ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 29/ 02/ 2024 >> രചനാവിഭാഗം - ലേഖനം