Schoolwiki സംരംഭത്തിൽ നിന്ന്
23:05, 27 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
വീട്ടിലിരുന്നുള്ള രോഗ പ്രതിരോധനം
ഇന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ തുടർന്നുള്ള ജനതാ കർഫ്യൂ ,ആരും രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ പുറത്തിറങ്ങരുത്.
രാവിലെ ആറ് മണിക്ക് രാഹുൽ ഈ ശബ്ദം കേട്ടാണുണർന്നത് .പോലീസ് ജീപ്പിൽ നിന്നാണ് ആ ശബ്ദം അവൻ തിരിച്ചറിഞ്ഞു .ഇന്ന് മാർച്ച 24 .
വളരെ സുന്ദരമായൊരു ദിവസം .പട്ടം പറത്താനും കളിക്കാനുമൊക്കെ .സമയം 6:30യോടടുക്കുന്നു. ചെടിക്ക് വെള്ളം വീഴ്ത്തണം, പല്ലുതേയ്ക്കണം, പക്ഷികൾക്ക് ആഹാരം കൊടുക്കണം അങ്ങനെ ഒരു പാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്. അവൻ ജോലികൾ ആരംഭിച്ചു. രാജേഷ് മാമൻ്റെയും അഞ്ജലി മാമിയുടെയും മകനാണ് രാഹുൽ. ഇനി പത്താം ക്ലാസ്സ് വിദ്യാർഥി. ഒരു ചേട്ടൻ ഉണ്ട് രഞ്ജിത്ത് ഇപ്പോൾ ഡിഗ്രി മൂന്നാം വർഷം.
ന്യൂസ് കേൾക്കാൻ വളരെ താൽപര്യം കുറവാണ് രാഹുലിന് എന്നാൽ അപ്രതീക്ഷിതമായി അന്നത്തെ ദിവസം അവൻ വാർത്ത കേൾക്കാൻ സാഹചര്യമുണ്ടായി.
നമസ്ക്കാരം ഏഷ്യാനറ്റ് ന്യൂസിലേക്ക് സ്വാഗതം ആദ്യം പ്രധാന വാർത്തകൾ ........ കൊറോണ വൈറസ് പരത്തുന്ന കോവിഡ് 19 രോഗത്തെ തുടർന്ന് അമേരിക്കയിൽ 24 മണിക്കൂറിനിടയിൽ മരണം 700 കടന്നു ഇന്ത്യയിൽ രോഗം ബാധിച്ചവരുടെ എണ്ണം 30 ആയി. ഇറ്റലിയിൽ നിന്ന് വന്ന രണ്ട് വയസുള്ള കുട്ടയിൽ നിന്നാണ് രോഗവ്യാപനം
പെട്ടെന്ന് കറൻ്റു പോയി. സാധാരണയായി ചേട്ടൻ്റെ മൊബൈൽ അടിച്ചു മാറ്റുന്ന അവൻ കൂടുതലും ഗെയിം കളിക്കാനാണ് ഉപയോഗിക്കുന്നത് എന്നാൽ ഇപ്പോൾ വിപരീതമായ ഒരു കാര്യം സംഭവിച്ചു.ഗൂഗിൾ എടുത്ത് അവൻ details about corona എന്ന് ടൈപ്പ് ചെയ്തു.
രാഹുലേ എടാ നീ ഇങ്ങു വന്നേ
ഞാൻ ഇപ്പോൾ വരില്ല മുത്തശ്ശി അവൻ വിളിച്ചു പറഞ്ഞു .
(ഡിൻ ..... ഡിൻ... )
ഹലോ ...ഹലോ..
ഹലോ അങ്കിൾ അല്ലേ
അതേ മോനെ എന്താ വിളിച്ചത്
കൊറോണാ വൈറസിനെതിരെ പോലീസിൽ നിന്ന് എന്തൊക്കെ നടപടികൾ ഉണ്ട്
അടുത്ത ഫോൺകോൾ ആൻറി റോസിക്ക് ആയിരുന്നു
ആൻറി ഞാൻ രാഹുലാണ് എങ്ങനെയാണ് ഈ കൊറോണാ വൈറസിനെ പ്രതിരോധിക്കേണ്ടത് .
ഹലോ.. ഉമ്മൻ സാറല്ലേ ഇത് സെൻറ് ജോൺസ് പബ്ലിക് സ്കൂളിലെ രാഹുലാണ്.
ഇപ്പോഴത്തെ വാർത്തകൾ എല്ലാം സാർ ശ്രദ്ധിക്കുന്നുണ്ടല്ലോ, പരിസ്ഥിതി സംരക്ഷണത്തിലൂടെ നമുക്ക് കൊറോണയെ നേരിടാൽ കഴിയുമോ.
(ഡിൻ ..... ഡിൻ… ) ശെ എടുക്കുന്നില്ലല്ലോ
അമ്മേ ഞാനിപ്പോൾ വരാം
നീ എങ്ങോട്ടാ ….
മെഡിക്കൽ സ്റ്റോറിലേക്ക്
എടാ മണ്ടാ ഇന്ന് കർഫ്യൂ ആ .......
കർഫ്യൂവോ എന്നു വച്ചാൽ ?
ആ .. അത് നിൻ്റെ ചേട്ടനോട് പോയി ചോദിക്ക്
ചേട്ടാ എന്താ ഈ കർഫ്യൂ?
അത് ..അത് ... അഛനോട് പോയി ചോദിക്ക്
അഛാ എന്താ ഈ കർഫ്യൂ ?
അത്.. .. നീ ... നിനക്കൊരു ഡിക്ഷണറി വാങ്ങിച്ച് തന്നിട്ടില്ലേ .. അതൊക്കെ വാങ്ങിച്ച് തരുന്നത് വെറുതെയല്ല ,പോയേ ... പോയേ
curfew / k3: fju :/(കേർഫ്യൂ )n.the time when no one is allowed in the Streets .
നിശാനിയമം
അവൻ അർഥം മനസ്സിലാക്കി .പിന്നെ അവൻ തൻ്റെ യാത്രാ പരിപാടി നിറുത്തിവച്ച് വാട്സാപ്പിലൂടെ മെഡിക്കൽ സ്റ്റോർ കീപ്പർ ലക്ഷ്മി ആൻ്റിക്ക് മെസ്സേജ് നൽകി .ഡോക്ടർ ,പോലീസ് ,മെഡിക്കൽ സ്റ്റോർ കീപ്പർ ,പരിസ്ഥിതി പ്രവർത്തകർ, ദിവസകൂലിക്കാർ, രാഷ്ട്രീയ പ്രവർത്തകർ തുടങ്ങി നിരവധി പേരോമണക്കാട്ട് സംഭാഷണം നടത്തി അവൻ അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അനുഭവങ്ങളും മനസ്സിലാക്കി .അങ്ങനെ അവൻ ആ കർഫ്യൂ ദിവസം ചിലവഴിച്ചു. പിറ്റേദിവസം പതിവിലും നേർത്തെ എഴുന്നേറ്റ് പ്രധാനപ്പെട്ട ചില ദിനചര്യകൾ ചെയ്ത് ഒരു ബുക്കും പേനയുമെടുത്ത് അവൻഎഴുതാൻ തുടങ്ങി.
എടാ .. രാഹുലേ... ഇതാ നിൻ്റെ കൂട്ടുകാരൻ സച്ചിൻ വന്നിരിക്കുന്നു പോകുന്നില്ലേ......
ടാ സച്ചനേ നീ പൊയ്ക്കൊ ഞാൻ നാളെ വരാം അവൻ രണ്ടാം നിലയിലെമുറിയിൽ നിന്ന് ഏന്തി വലിഞ്ഞു പറഞ്ഞു. ക്യത്യസമയത് ഭക്ഷണം കഴിച്ചിട്ട് അവൻ അവൻ്റെ എഴുത്ത് തുടർന്നു.
വൈകുന്നേരം 4 :00 മണിയായി
"അമ്മേ.. അമ്മേടെ മൊബൈൽ തരോ.. "
"എന്തിനാടാ "
"ഒരു കാര്യത്തിനാ"
ശരി താ... പിന്നെ ആവശ്യമില്ലാത്ത തൊന്നും എടുത്തേക്കരുത് കേട്ടോ
ആ ......
പിറ്റേന്ന് രാവിലെ പത്ത് മണി
അമ്മേ, അച്ഛാ.. ' അപ്പുപ്പാ, അമ്മുമ്മേ ,ആൻ്റീ...... എല്ലാവരും ഒന്നിങ്ങു വന്നേ.
എന്താടാ ?
ഒന്നിങ്ങു വന്നേ
രാഹുലേ..... എടാ
അമ്മേ അവനെ വിളിക്കേണ്ടാ
അതെന്താടാ
അതൊക്കെയുണ്ട്
എല്ലാവരും എത്തി എടാ രഞ്ജിത്തേ ഇനിയെങ്കിലും ഒന്നു പറ എന്തിനാ വിളിച്ചേ
ചേട്ടൻ ഫോണെടുത്ത് യൂ - ട്യൂബ് എന്ന് ടൈപ് ചെയ്ത് Rahul's advice എന്ന ചാനൽ ഡൗൺലോഡ് ചെയ്ത് .ഉടൻ വന്നു ചാനൽ " നമസ്ക്കാരം ഞാൻ രാഹുൽ ,കൊറോണ …………….
മ…..ക്കളേ . ഇത് നമ്മുടെ രാഹുലല്ലേ ......?
അതെയല്ലോ....
തൊട്ടടുത്ത മുറിയിൽ നിന്ന് രാഹുൽ വിളിച്ചു പറഞ്ഞു. ഒന്നര മണിക്കൂൾ നീണ്ട ആ വീഡിയോ അവർകൺചിമ്മാതെ ക്ഷമയോടെ കണ്ടു. എന്താണ് കോവിഡ്, കൊറോണ, കർഫ്യൂ , ഈ സമയത്ത് നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിയും, ഡോക്ടറർമാരുടെ അഭിപ്രായങ്ങൾ, പോലീസുകാരുടെ കർശന നടപടികൾ ,പരിസ്ഥിതി സംരക്ഷണത്തിലൂടെയുള്ള പ്രതിരോധനം തുടങ്ങി വളരെ രസകരമായ രീതിയിൽ ഗ്രാഫിക്ക് സൗണ്ട് എഫക്ടിലൂടെ തൻ്റെ ലോക്ക് ഡൗൺ സന്ദേശം അറിയിച്ചു കൊണ്ടുള്ള ഒരു രസികൾ വീഡിയോ .ആദ്യ അഭിനന്ദനങ്ങൾ അവന് തൻ്റെ കുടുംബാംഗങ്ങളിൽ നിന്ന് ലഭിച്ചു. അഭിനന്ദനങ്ങൾ അങ്ങനെ നിരെ നിരെ വന്നു. ക്ലാസ്ടിച്ചറിൽ നിന്ന്, സ്കൂൾ HM-ൽ നിന്ന് കൂട്ടുകാരിൽ നിന്ന് അങ്ങനെ അങ്ങനെ വെറും ഒരാഴ്ചകൊണ്ട് Rahul's advice എന്ന യൂട്യൂബ് ചാനലിന് സബ്സ്ക്രൈബേർസ് ഒരു മില്ലൺ കടന്നു .വൈകാതെ ഈ ചാനൽ പല ഭാഷകളിലും ഇറങ്ങി. സാധാരണക്കാർ മുതൽ ഇന്ത്യൻ പ്രധാനമന്ത്രി വരെ ഈ ചാനൽ കണ്ടു.
രാഹുലിൻ്റെ ഈ ആവശ്യം പ്രധാനമന്ത്രി അംഗീകരിച്ചു. അങ്ങനെ മാർച്ച് 26ന് പ്രാധാന മന്ത്രി രാജ്യത്താകെ ലോക്ക് ഡൗൺപ്രഖ്യപിച്ചു. ഇതിനിടയിൽ ലോകത്തിലെ ഏറ്റവും കൂടുതൽ സബ്സ്കൈബേർഡ് ഉള്ള ചാനലായി മാറി രാഹുലിൻ്റെത് .അവൻ തൻ്റെ അടുത്ത വീഡിയോ
പ്രദർശിപ്പിച്ചു.അതിൻ്റെ പ്രധാന ആശയം പരിസ്ഥിതി ശുചിത്വമായിരുന്നു. വ്യക്തി ശുചിതം, ഡോക്ടേ൪സ്, പോലീസ് , ദിവസകൂലിക്കാർ തുടങ്ങിയവരുമായുള്ള സംഭാഷണം, വീട്ടിലിരുന്നുള്ള പ്രവർത്തനങ്ങൾ തുടങ്ങി നിരവധി വീഡിയോകൾ ഇതിനിടെ അവൻ ഇറക്കി .ഒരു മാസം കൊണ്ടവൻ ഒരു ലക്ഷം രൂപ വരെ സമ്പാദിച്ചു .അത് അവൻ ആരോഗ്യ പ്രവർത്തകർക്ക് നൽകി. അങ്ങനെ അവൻ്റെ യൂ-ടൂബ് ചാനലിൻ്റെ മുദ്രാവാക്യം ഇങ്ങനെയായി
വീട്ടിലിരുന്നുള്ള രോഗ പ്രതിരോധം
അങ്ങനെ രോഗ പ്രതിരോധത്തിൻ്റെ സൂപ്പർ ഹീറോയായി മാറിയിരിക്കുകയാണ് രാഹുലിപ്പോൾ .
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - കഥ
|